ഇടത് കൈ ഊന്നി പള്ളികളിൽ ഇരിക്കരുത് എന്ന് വിരോധിക്കുന്ന ഒരു
ഹദീസ് ശരീദ് ഇബ്ൻ സുവൈദ് (റ )വിൽ നിന്ന് ഇമാം
അഹമ്മദും, ഇമാം
അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ചിട്ടുണ്ട് . അത് ശപിക്കപ്പെട്ടവരുടെ ഇരുത്തമാണെന്നാണ്
കാരണം പറയുന്നത് .
ശരീദ് ബ്നു സുവൈദ് (റ )പറയുന്നു: ഞാൻ ഒരിക്കൽ എന്റെ ഇടതു
കൈപ്പത്തി പരത്തിവെച്ച് ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുമ്പോൾ നബി(സ ) എന്റെ നേരെ വന്നു. അപ്പോൾ നബി(സ )പറഞ്ഞു:
‘നിങ്ങൾ അല്ലാഹു കോപിച്ചവരുടെ രീതിയിലാണോ ഇരിക്കുന്നത്?’
(അബൂദാവൂദ് 4848, അഹമ്മദ് 18960 , ബൈഹഖി 3/ 236 , ഹാകിം 5/ 382 , ത്വബ്റാനി 7/ 316 )
ഈ ഹദീസിന്റെ പരമ്പരയെല്ലാം
ابن جريج
، عن إبراهيم بن ميسرة ، عن عمرو بن الشريد ، عن أبيه عن എന്നാണ്
വന്നിട്ടുള്ളത് .
ഇബ്ൻ ജുറൈജ് എല്ലാ തരീഖിലുമുണ്ട് അദ്ദേഹം പ്രബലനല്ല .
അബ്ദുൽ മാലിക്ക് ഇബ്ൻ അബ്ദിൽ അസീസ് ഇബ്ൻ ജുറൈജ് എന്നാണ് പൂർണ്ണ
നാമം . അദ്ദേഹം മുദല്ലിസാണ് .
قال
الدارقطني: تجنب تدليس ابن جريج، فإنه قبيح التدليس
ഇമാം ദാറുഖുത്നി പറഞ്ഞു ;
ഇബ്ൻ ജുറൈജിന്റെ തദ്‌ലീസ് റിപ്പോർട്ട് ഒഴിവാക്കേണ്ടതാണ് ,അത് മോശം തദ്‌ലീസാണ്
قال إسماعيل بن داود المخراقي،
عن مالك: كان ابن جريج حاطب ليل
ഇമാം മാലിക്ക് പറഞ്ഞു ;
(ഹാതിബ് ലൈൽ) പരിശോധനകൂടാതെ ഹദീസ് സ്വീകരിക്കുന്ന വ്യക്തിയാണ്
(തഹ്ദീബ് 2/ 616 )
മുദല്ലിസ്സായ നിവേദകൻ തദ്‌ലീസോടെ ഉദ്ധരിച്ച ഹദീസയാത് കൊണ്ട്
ഇത് ദുർബല വിഭാഗത്തിൽ പെട്ട മുദല്ലസ് ഹദീസാണ് . കൂടാതെ ഇതിനു ഉപോൽബലകമായി(മുതാബിയായ)
ഇബ്ൻ ഉമർ (റ ) നിന്നുള്ള നിവേദനത്തിൽ പള്ളിയിൽ ഇരിക്കുമ്പോൾ കൈകുത്തുന്നതിനെയല്ല പരാമർശിക്കുന്നത്
നമസ്‌കാരത്തിൽ കൈകുത്തി ഇരിക്കുന്നത് വെറുക്കപ്പെട്ടത് എന്നാണുള്ളത് .
നാഫിഇൽ നിന്നും നിവേദനം ; നമസ്‌കാരത്തിൽ ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുന്ന ഒരാളെ കണ്ടപ്പോൾ ഇബ്‌നു ഉമർ അയാളോട്
പറഞ്ഞു: താങ്കൾ
ഇങ്ങനെ ഇരിക്കരുത്, ഇത് ശിക്ഷിക്കപ്പെടുന്നവരുടെ
ഇരുത്തമാണ്. (അബൂദാവൂദ് :994)
പക്ഷെ ഇതിന്റെ പരമ്പരയിൽ ഹിശാം ഇബ്ൻ സഈദ് എന്ന നിവേദകൻ ദുർബലനാണ്
.
قَالَ يحيى بن معِين
هِشَامُ بْنُ سَعْدٍ ضَعِيفٌ أحمد بن شعيب النسائي : ضعيف الحديث
ഇമാം ഇബ്ൻ മഈൻ പറഞ്ഞു ;
ദുർബലനാണ് , ഇമാം
നസാഈ പറഞ്ഞു ; ഹദീസുകൾ
ദുർബലമാണ്
(സിയർ
ദഹബി , മജ്‌റൂഹുൻ ഇബ്ൻ ഹിബ്ബാൻ )
ചുരുക്കി പറഞ്ഞാൽ പള്ളിയിൽ
ഇരിക്കുമ്പോൾ ഇടത് കൈ ഊന്നൽ വിരോധിക്കപ്പെട്ടതാണ് എന്നത് അടിസ്ഥാന രഹിതമായ ഒരു കാര്യമാണ്. പലർക്കും ശാരീരിക
അസ്വാസ്ഥ്യങ്ങൾ കാണും അതനുസരിച്ചു സൗകര്യപ്രദമായി പള്ളിയിൽ ഇരിക്കാം. ഇതിലൊന്നും കാർക്കശ്യം
പാലിക്കാൻ മതം അനുശാസിക്കുന്നില്ല . സഫ്ഫു നിൽകുമ്പോൾ അടുത്ത ആളുടെ കാൽ ചവിട്ടി മെതിക്കുന്ന
ഒരു കൂട്ടം ആളുകളുണ്ട് അവരൊക്കെ കോവിഡ് കാലത്ത് മൂന്ന് മീറ്റർ അകലെയാണ് നിന്നത് എന്നത്
ഓർക്കുന്നത് നല്ലതാണ് . സഫ്ഫുകൾ വിടവില്ലാതെ നിൽക്കുക എന്നതാണ് മതത്തിന്റെ താല്പര്യം
അല്ലാതെ അടുത്ത് നിൽക്കുന്നവരുടെ കാലിൽ ചവിട്ടുക എന്നതല്ല .
No comments:
Post a Comment