ഖുർആനിനു തുല്യം ഇസ്ലാമിൽ മറ്റൊരു ഗ്രന്ഥമോ ?



ഷാഹിദ് മുവാറ്റുപ്പുഴ

ഖുർആൻ  അല്ലാഹു ഇറക്കിയ വേദഗ്രന്ഥമാണെന്നതിലും , അതിൽ യാതൊരു  അബദ്ധമോ ,കൈകടത്താലോ , പിഴവുകളോ , തെറ്റുകളോ ഇല്ലാ എന്നതിലും മുസ്ലിംങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല .കാരണം ഒന്നാമതാ യി ഖുർആൻ തന്നെ അത് വ്യക്തമാക്കുന്നു
 " നിങ്ങൾ ഈ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നും, വന്നതായിരുന്നു എങ്കിൽ നിങ്ങളതിൽ ധാരാളം വൈരുധ്യങ്ങൾ  കണ്ടെത്തുമായിരുന്നു " [4 / 82 ] 
അപ്പോൾ യാതൊരു  അബദ്ധമോ ,കൈകടത്താലോ , പിഴവുകളോ , തെറ്റുകളോ ഇല്ലാത്ത ഗ്രന്ഥം കേവലം ഖുർആന്  മാത്രമാണെന്ന്  അല്ലാഹു പ്രഖ്യാപിക്കുക വഴി ആ ഗുണങ്ങളിൽ  ഒന്നെങ്കിലും മറ്റു വല്ല ഗ്രന്ഥത്തിനും ഉണ്ടെന്നു  ഒരാൾ  അവകാശപെട്ടാൽ വിശ്വാസിയുടെ കാഴ്ച്ചപ്പാടിൽ അത്  തനിച്ച കുഫറാണ്  . 
ഒരു വിഭാഗം ആളുകൾ സൃഷ്ടികളുടെ രചനകൾക്കും ആ സ്ഥാനം വക വെച്ചു കൊടുക്കാൻ ശ്രമിക്കുകയാണ്  അതിനവർ കൂട്ട് പിടിക്കുന്നത് ചില ഉലമാക്കളുടെ  വാക്കുകളും . 
ഇമാം നവവി[ റ ഹ് ]  പറയുന്നു : “പണ്ഡിതന്മാർ ഏകോപ്പിച്ച്  പറഞ്ഞിരിക്കുന്നു അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥം സ്വഹീഹ് ബുഖാരിയും, സ്വഹീഹ്  മുസ് ലീമുമാണ് "
[മുകദ്ദിമ ശറഹ് മുസ്ലിം 1/14, മുകദ്ദിമ ഇബ്ൻ സലാഹ്  23 ]
എന്നാൽ മഹാന്മാരായ അവർ, ഇക്കൂട്ടർ  പറയുംപോലെ ഖുർആനിന്റെ  അതെ ഗുണമുള്ള ഗ്രന്ഥമാണ്  സ്വഹീഹൈനികൾ എന്ന് ഉദ്ദേശിച്ച്  പറഞ്ഞതാകാൻ   ഒരിക്കലും തരമില്ല .  ഇമാം നവവി [ റ ഹ് ] യ്യും ഇമാം ഇബ്ൻ സലാഹു [ റ ഹ് ] യ്യുമാണ്  ഈ പ്രസ്താവന ആദ്യമായി നടത്തിയത്. ഹിജറ 600 കളിൽ ജീവിച്ചിരുന്ന മഹാന്മാരാണ് രണ്ടു പേരും , അപ്പോൾ ഉലമാക്കൾക്ക്  ഇത്തിഫാക്ക്  ഉണ്ടെന്നു  അവർ പറഞ്ഞത് അവരുടെ കാലഘട്ടത്തിലെ ഉലമാക്കളെപ്പറ്റിയാണ്  അല്ലാതെ ഇമാം ബുഖാരിയുടെ കാലത്തിലെയോ അതിനു ശേഷമോഉള്ള ഉലമാക്കളെ പറ്റിയല്ല . അതിനുള്ള തെളിവ് ഇമാം ദാറ്ഖുത് നി  തന്നെയാണ് . അദ്ദേഹം ഇമാം ബുഖാരിയുടെ സ്വഹീഹിലെ എല്ലാ മുസന്നദുകളും സ്വഹീഹ്   എന്ന് പറഞ്ഞിട്ടില്ല . അദ്ദേഹം  ബുഖാരിയുടെ 78 ഹദീസും മുസ് ലീം മിന്റെ 100 ഹദീസും സനദും ,മത് നും  അടിസ്ഥാന പ്പെടുത്തി ദുർബലപ്പെടുത്തി . അത് കൂടാതെ സ്വഹീഹ്  ബുഖാരിയുടെ നിവേദകൻ കൂടിയായ ഇമാം ഇസ്മാഈലി അതിലെ ഒരു ഹദീസിനെ പറ്റി പറഞ്ഞത്  അത്  ഖുർആനിനു എതിരാണ്  എന്നാണ് . അപ്പോൾ ഉലമാക്കളുടെ ഇത്തിഫാക്ക് എന്ന് പറയുന്നത് അവരുടെ കാലത്തുള്ളവരുടെ ഇത്തിഫാക്കാണ് അല്ലാതെ മൊത്തത്തിലുള്ള ഇത്തിഫാക്കല്ല . കാലങ്ങളായി ഒരു വേദവാക്യം പോലെ എല്ലാരും ‘അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥം സ്വഹീഹ്   ബുഖാരിയും, സ്വഹീഹ്    മുസ് ലിമുമാണ് എന്ന് പാടുന്നു . എന്ത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്  നാം ഈ പ്രസ്താവന സ്വീകരിക്കുക?  “പിൽകാലത്ത്  ബുഖാരി എന്ന പണ്ടിതാൻ വരുമെന്നും അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ എന്റെ സുന്നത്തുകൾ ഉണ്ടാകുമെന്നും” നബി [സ ] പ്രവചനം നടത്തിയിരുന്നോ ? അതോ ഖുർആനിൽ അല്ലാഹു  പ്രസ്താവിച്ചോ ? ഇല്ലല്ലോ പിന്നെ എങ്ങിനെ നാം ഇത്  മാത്രം കണ്ണടച്ച് സ്വീകരിക്കും ? മദ്ഹബ്  വാദികൾക് ഇത് സ്വീകരിക്കുന്നതിൽ യാതൊരു പ്രശ്നവുമില കാരണം അവർ എല്ലാ കാര്യങ്ങളും അങ്ങിനെ തന്നെയാണ് വിശ്വസിച് പോരുന്നത് . അവർക്ക്  ഉലമാക്കൾ മാത്രം പറഞ്ഞാൽ മതി ആയത്തിന്റെ ആവശ്യമില്ല ഹദീസിന്റെ ആവശ്യമില്ല, അവർക്ക് പ്രമാണമായി ഖുർആനും ഹദീസും പോരാ  പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ മാത്രം മതി .അവർ ചോദിക്കുന്നത്  നമുക്ക് ഹദീസുകൾ ലഭിച്ചത്  പണ്ടിതന്മാരിലൂടെയല്ലേ  അപ്പോൾ അവരുടെ അഭിപ്രായം സ്വീകരിച്ചാൽ പോരെ എന്നണ് ? നമുക്ക് അവരോട് പറയാനുള്ളത്  ,പണ്ഡിതന്മാർ വിശ്വസ്തന്മാരാണെങ്കിൽ അവർ നബിയിലെക്ക്  ചേർത്തി വിശ്വസ്ത സനദിലൂടെ ഉദ്ദരിച്ചതിനെയാണ്  നാം സ്വീകരിക്കുക അല്ലാതെ അവരുടെ സ്വന്തം അഭിപ്രായതെയല്ല .
ആഅഭിപ്രായത്തിന് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല . അത് അവർപ്പോലും സ്വീകരിക്കുന്ന പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു . ഇമാം ശാഫിഈ  പറയുന്നു : ‘നബി അല്ലാത്ത ആരുടെ വാക്കിലും പ്രമാണമില്ല അവർ ധാരാളം ഉണ്ടെങ്കിലും’
[അൽ ഉമ്മു്  5-74 ]
 ഇമാം ശാഫി ഈ  തന്നെ പറഞ്ഞത്  ഞാൻ പറഞ്ഞാൽ നിങ്ങൾ സ്വീകരിച്ചോ എന്നല്ല " ഹദീസ് സ്വഹീഹ് അയാൽ അതാണെന്റെ മദ്ഹബ് " എന്നാണ് [ മുഗ്നീ 1-14 ] എന്നാൽ അഹ്ൽ സുന്നത്തിന്റെ ആളുകൾ എന്ന് പറയുന്ന ,ബിദ്ഈ  ആശയങ്ങൾക്കെതിരെ  നിലകൊള്ളുന്ന മുജാഹിദുകൾ ഈ  കൗല്  സ്വീകരിക്കുന്നു എന്നതാണ് അത്ഭുതം. എന്തിനും ഏതിനും ഖുർആനിൽ തെളിവുണ്ടോ ? സ്വഹീഹായ  ഹദീസുണ്ടോ  എന്നൊക്കെ ചോദിക്കുന്ന അവർക്ക്  ഈ വിഷയത്തിൽ ആ ചോദ്യമില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു  .
ഇമാം ബുഖാരി [ റ ഹ് ]  മരണപ്പെടുന്നത്  ഹിജറ 256 ൽ ആണ് . അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  സ്വഹീഹ്  ബുഖാരിക്ക്  ആ സ്ഥാനമില്ലായിരുന്നു . ഇമാം ശാഫിഈ[ റ ഹ് ]   പറഞ്ഞത് അല്ലാഹുവിന്റെ കിതാബ് കഴിഞ്ഞാൽ ഏറ്റവും ആധികാരികം ഇമാം മാലിക്കിന്റെ " മുവത്വ " യാണെന്നാണ് . അതുപോലെ സിഹാഹു സിത്തയിൽ  ഈ മുവത്വ ഉൾപ്പെടുത്തിയ പണ്ടിതന്മാരുമുണ്ട്   . അപ്പോൾ ഇമാം ബുഖാരി ജനിക്കുന്നതിനു മുൻപ്  ആധികാരിക ഗ്രന്ഥം മുവത്വയായിരുന്നു . ഹിജറ 93 ൽ ജനിച്ചു 179 ൽ മരണപെട്ട മഹാനാണ് ഇമാം മാലിക് ഇബ്ൻ അനസ് . അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ കുറിച്  ശിഷ്യൻ അബ്ദു റഹ്മാൻ ഇബ്ൻ മഹ്ദി :പറയുന്നത് "അല്ലാഹുവിന്റെ ഗ്രന്ഥത്തിന് ശേഷം മനുഷ്യർക്ക്‌ ഉപകാര പ്രദമായത് മുവത്വ  അല്ലാതെ ഞാൻ കണ്ടിട്ടില്ല " അബ്ദുള്ള ഇബ്ൻ വഹബ് : "മുവത്വ കയ്യിലുള്ളവൻ ഹറാമും ഹലാലും രേഖപെടുതിവേക്കേണ്ട ആവശ്യമില്ല " എന്നാണ് .
ഇമാം ശാഫിഈ  പറയുന്നത് ‘മാലിക്കിന്റെ ഗ്രന്ഥത്തെക്കാൾ പ്രബലമായത് ഈ ഭൂമിയിലില്ല " എന്നാണ് . ഒരു വിഭാഗം പണ്ഡിതന്മാർ മാലികിന്റെ മുവത്വയാണ്  ബുഖാരി മുസ് ലീമിനെകാൾ ആധികാരികമായി കാണുന്നത് . കാരണം ഇമാം മാലിക് അനേകം താബിഉകളിൽ  നിന്നും പഠിച്ച ആളാണ്   . പ്രത്യേഗിച് നാഫിഅͧ മൗല ഇബ്ൻ ഉമറിൽനിന്നും . ഏറ്റവും ശക്തമായ സനദ് എന്ന് വിശേഷിപ്പിക്കുന്ന "സിൽസിലതു ദഹബ് " സുവർണ്ണ ചങ്ങല എന്നറിയപ്പെടുന്നത്  ' ഇബ്ൻ ഉമർ -നാഫിഅͧ - മാലിക് ' ന്റെ യാണ് . അതുപോലെ സൈദ്‌ ഇബ്ൻ അസ്‌ലം മൗല ഉമർ , ശിഹാബ് സുഹ് രി , ഹിശാം ഇബ്ൻ ഉർവ ,യഹിയ്യ ഇബ്ൻ സഈദിൽ അൻസാരി ,അബൂ സന്നാദ് അബ്ദുള്ള ഇബ്ൻ സാകവാൻ  പോലുള്ള താബിഉകളുടെ  ശിഷ്യനാണ്  അദ്ദേഹം.അപ്പോൾ എന്തുകൊണ്ടും യോഗ്യൻ അദ്ദേഹമാണെന്ന്  പറഞ്ഞു ചില മുഹദ്ദിസുകൾ  സ്വഹീഹൈനിയെകാൾ  സ്ഥാനം മുവത്വക്ക് കൊടുത്തു .  സിഹാഹു സിത്താ  എന്ന്  പറഞ്ഞു പിന്നീട് ചിലർ ബുഖാരി,,മുസ്ലിം , അബു ദാവൂദ് , തിർമുദി , നസായി , ഇബ്ൻ മാജാ എന്നിവയ്ക്  ആ സ്ഥാനം നൽകി .  . അപ്പോൾ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപായങ്ങൾ മാത്രമാണ്. കേവലം അവരുടെ അഭിപ്രായങ്ങൾ എങ്ങിനെ പ്രമാണമാകും ? അവരുടെ അഭി[പ്രായങ്ങൾ ചിലപ്പോൾ ശരിയാകാം ചിലപ്പോൾ തെറ്റാകാം . ഉറപ്പില്ലാത്ത വിഷയങ്ങൾ അടിസ്ഥാനപെടുത്തി എങ്ങിനെ വിശ്വാസം രൂപപ്പെടുത്തും ?
ഇമാം ഗസ്സാലി പറയുന്നു : ഖുലഫാഉറാഷിദുകൾ ഒരുമിച്ചാൽ അത് രേഖയാണെന്ന് ചിലർ പറയുന്നു . എന്നാൽ അതെല്ലാം എന്റെ അടുത്ത് അടിസ്ഥാനരഹിതമാണ് .നിശ്ചയം മറവിയും പിഴവും സംഭവിക്കാൻ സാധ്യതയുള്ളവരുടെയും  തെറ്റില് നിന്ന് സുരക്ഷിതത്വം സ്ഥിരപെടാതവരുടെയും  വാക്കുകളിൽ യാതൊരു രെഖയുമില്ല .അപ്പോൾ തെറ്റുപറ്റാൻ സാധ്യതയുള്ളവരുടെ അഭിപ്രയം എങ്ങിനെയാണ് തെളിവാകുക ? ഖണ്ഡിതമായ തെളിവുകൾ  ഇല്ലാതെ അവർ പിഴവുകളിൽ നിന്നും സുരക്ഷിതരാണെന്ന് എങ്ങിനെയാണ് വാദിക്കുക ? തെളിവിന്റെ അടിസ്ഥാനത്തിൽ സഹാബികൾ പുറത്തുപോയപോലെ പണ്ഡിതന്മാരും തെളിവിന്റെ അടിസ്ഥാനത്തിൽ പുറത്തുപോയി "
[മുസ്‌തസ് ഫാ  1-262 ]
 അപ്പോൾ  സഹാബികൾ പോലും സ്വന്തം അഭിപ്രായം പറഞ്ഞാൽ അത്  ദീനിൽ തെളിവല്ല . പിന്നെയല്ലേ പണ്ഡിതന്മാർ !
                ഇമാം ഇബ്ൻ സലാഹിന്റെ [ റ ഹ് ]   യുടെ മറ്റൊരു വാദം , സ്വഹീഹ്  ബുഖാരിയിൽ ഉൾപ്പെട്ടാൽ ആ നിവേദകൻ വിമർശനത്തിൽ നിന്നും ഒഴിവായി എന്നാണ് . തികച്ചും സ്വീകാര്യമല്ലാത്ത വാദമാണിത് . നിവേദകന്മാരുടെ  ബലാബലം പരിശോധിക്കുന്നത്  അവരെ കുറിച് വന്ന ജർഹ്  പരിശോധിച്ചാണ് . ബുഖാരിയുടെ നിവേദകർക്ക്  ആ ജർഹ് ബാധകമാല്ലെങ്കിൽ  പിന്നെ ജർഹ് കിതാബിന്  എന്ത് പ്രസക്തി ? ദുർബലന്മാർ എന്ന്  വിശേഷിപ്പിക്കപെട്ട , നിഷിദ്ധ ഹദീസുകൾകുടമ എന്ന്  വിളിക്കപെട്ട , അഹ്ൽസുന്നക്ക്  പുറത്തുള്ള ശിയായിസം  ആരോപിക്കപെട്ട , ജഹ് മിയത്തും , മുർജിയത്തും ആരോപിക്കപെട്ട ആളുകളിൽ നിന്നും ഇമാം  ബുഖാരി[ റ ഹ് ] ക്ക്  ഹദീസ്  സ്വീകരിക്കാമെങ്കിൽ  അത്  എന്തുകൊണ്ട് മറ്റു ഹദീസ് ഗ്രന്ഥങ്ങളിലെ നിവേദകന്മാർക്ക്  ബാധകമല്ല ? ബുഖാരിയിൽ ഉൾപ്പെട്ടാൽ മാത്രം ഈ പോരായ് മാകളൊക്കെ എങ്ങിനെ ഇല്ലാതാകും ? ഉലൂമുൽ ഹദീസിന്റെ [ഹദീസ് നിദാന ശാസ്ത്രം ] എല്ലാ നിയമങ്ങളും  ബുഖാരി മുസ് ലീം മിനും  ബാധകമാണ് . അതുകൊണ്ട് തന്നെ ഇമാം ഇബ്ൻ സലാഹിന്റെ വ്യക്തിപരമായ ഒരു അഭിപ്രയമായിട്ടെ  ഈ വാദങ്ങളെ കാണാൻ സാധിക്കു , പിൽകാലക്കാർ അതിനെ പ്രമാണമില്ലാതെ  തക് ലിദ്  ചെയ്തു . ഇമാം നവവിയുടെയും ഇബ്ൻ സലാഹിന്റെയും വാദങ്ങളെ അന്തമായി പിൻപറ്റുകയല്ലാതെ ആരും സ്വഹീഹൈനികൾ പരിശോധിച്ച് ഉറപ്പുവരുത്തി പറയുന്നതല്ല ഇതെല്ലാം. ഇനി ഇമാം നവവിയും ഇബ്ൻ സലാഹും  അവ മൊത്തം പരിശോധിച്  ഉറപ്പു വരുത്തി പറയുകയാണിതെന്നു വാദമുണ്ടെങ്കിൽ അവർ ചില ചോദ്യങ്ങൾക്ക്  മറുപടി പറയണം
ഒന്ന് : ദുർബലൻ എന്നും നിഷിദ്ധ ഹദീസുകൾ ഉദ്ദരിക്കുന്നവൻ എന്നും ആക്ഷേപികപ്പെട്ട ആളുകളിൽ നിന്നും ഹദീസ് സ്വീകരിക്കാമോ ?
രണ്ടു : അഹ്ൽ സുന്നക്ക് പുറത്തുള്ള കക്ഷികളിൽ നിന്നും സ്വീകരിക്കാമോ ?
മൂന്നു ; കളവു പറയുന്ന ആളുകളിൽ നിന്നും സ്വീകരിക്കാമോ ?
നാല് ;അബദ്ധങ്ങളും ഓർമ്മ പിശകും ഉള്ള ആളുകളിൽ നിന്നും സ്വീകരിക്കാമോ ?
ഈ ചോദ്യം ചോദിക്കുന്നത്  ഇത്തരത്തിലുള്ള ആളുകളിൽ നിന്നും ഹദീസുകൾ സ്വഹീഹൈനിയിൽ സ്വീകരിച്ചിട്ടുണ്ട്  എന്നത്കൊണ്ടാണ്‌ . ഇനി ഇതിനു മറുപടിയായി ചിലർ പറയുന്നത്  അത് മുത്താബാത്തുകളും , ശവാഹിദുകളുമാണ്   ദുർബലന്മാരിൽ നിന്നും ഉദ്ദരിക്കുന്നുത്  എന്നാകും . എന്നാൽ അവരോട് നമുക്ക് പറയാനുള്ളത്  അതല്ലാത്ത മുസന്നദുകളും   ഇത്തരം ദുർബലൻ മാരിൽ നിന്നും സ്വഹീഹൈനിയിൽ സ്വീകരിച്ചിട്ടുണ്ട് . ഉദാഹരണം ഇമാം ബുഖാരി 3549 ആം  നമ്പറായി കൊണ്ടുവന്ന  ഹദീസ് ,  ഇബ്രാഹിം ഇബ്ൻ യുസഫിൽ  നിന്നുമാണ് ഉദ്ദരികുന്നത്  ആ ഹദീസ് വേറെ ആരിൽ നിന്നും ഇമാം ബുഖാരി ഉദ്ദരികുന്നില്ല അതെ പോലെ മുസ്‌ലിം 2337  നമ്പറായി ആയി ഇത് ഇബ്രാഹിം ഇബ്ൻ യുസഫിൽ  നിന്നും ഉദ്ദരിക്കുന്നു . ഇദ്ദേഹത്തെ കുറിച്ച്  പണ്ഡിതന്മാർ പറയുന്നത്
ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല
ഇമാം ഇബ്രാഹിം ഇബ്ൻ യഅ้കൂബ്  പറഞ്ഞു : ഇയാളുടെ ഹദീസുകൾ ദുർബലമാണ്
[തഹ്ദീബ് അല കമാൽ 1/ 148 ]
 وقال أبو داود : ( ضعيف )  وقال الذهبي : ( فيه لين )
ഇമാം അബൂദാവൂദ്  പറഞ്ഞു ; ഇയാൾ ദുർബലനാണ്  [ തഹ്ദീബ്  അ തഹ്ദീബ്  1/ 160 ]
ഇമാം ദഹബി  പറഞ്ഞു : വളരെ അശ്രധനാണ്   [ കാശിഫ്  1/ 227 ]
وقال النسائي : ( ليس بالقوي )
ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല
[ദുഅഫാഹുൽ  നസായി 13 ]
അതുപോലെ ധാരാളം ഉദാഹരണം കാണിക്കാൻ സാധിക്കും . ജാഹിലിയ്യ കാലത്ത് ഒരു കുരങ്ങു വ്യഭിചരിചൂ എന്ന്  ഇമാം ബുഖാരി സ്വഹീഹിൽ ഉദ്ദരിക്കുന്നു . അതും ഒരു സ്വഹാബി കണ്ട കാഴ്ചയായി ! എന്നാൽ ആരിൽ നിന്നാണ് ഈ കഥ ഉദ്ദരിക്കുന്നത് ?
 നുഅഈം ഇബ്ൻ ഹമ്മാദ് ഇബ്ൻ മുആവിയ ഇബ്ൻ ഹാരിസ്
ഇമാം അബു ദാവൂദ് പറഞ്ഞു : നഅഈം ഇബ്ൻ ഹമ്മാദ്  നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .
 [തഹ്ദീബ് അല കമാൽ 6451]
قال ابن حماد - يعني الدولابي - : نعيم ضعيف . قاله أحمد بن [ ص: 609 ] شعيب ، ثم قال ابن حماد : وقال غيره : كان يضع الحديث في تقوية السنة ، وحكايات عن العلماء في ثلب أبي فلان كذب
ഇമാം ഇബ്ൻ ഹമ്മദ്‌  ദൗലാബി പറഞ്ഞു : ദുർബലനാണ് , ഹദീസുകൾ കെട്ടി ഉണ്ടാകാറുണ്ട് .
ഇമാം അബു ദാവൂദ് പറഞ്ഞു : നഈം ഇബ്ൻ ഹമ്മാദ്  നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .
[സിയാർ അഅലാ]
കളവു പറയുന്ന ഹദീസ് കെട്ടി ഉണ്ടാക്കുന്ന ആളിൽ നിന്നാണ് എന്നത് ആശ്ചര്യം ഉണ്ടാക്കുന്നു ! അതാണ്‌  ഒരാളും മഅസൂമല്ല എന്ന്  നാം വിശ്വസിക്കുന്നത് . അബദ്ധം ആരിൽ നിന്നും ഉണ്ടാകും അതൊരു പരമമായ സത്യമാണ് .
സിഹർ ഫലിക്കില്ല എന്ന് നാം പറയുമ്പോൾ അത് മുഅത്തസിലിയാക്കളുടെ വാദമാണ്  അഹ്ൽസുന്നക്ക്  ആവാദമില്ലാ എന്ന് പറയുന്നവർ ചിന്തിക്കുക ഈ നനുഅഈം ഇബ്ൻ ഹമ്മാദ് ജഹ് മിയ്യ വിഭാഗത്തിൽ പെട്ടവനായിരുന്നു . അയാളിൽ നിന്നാണ്  ഇമാം ബുഖാരി ഹദീസ് ഉദ്ദരികുന്നത് . ബഷീർ ഇബ്ൻ മുഹാജിർ -മുർജീഉകളിൽ പെട്ട ആളായിരുന്നു ഇമാം മുസ്‌ലിം ഹദീസ്  ഉദ്ദരിക്കുന്നു .അയാളെ കുറിച്ച്  പണ്ഡിതന്മാർ പറയുന്നത് :
 زكريا بن يحيى الساجي منكر الحديث، عنده مناكير
          أحمد بن حنبل        منكر الحديث
          يخالف في بعض حديثه

ഇമാം അഹമ്മദ്  പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം സാജി പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം ബുഖാരി പറയുന്നു : ധാരാളം വ്യരുധ്യങ്ങൾ ഹദീസിൽ വരുത്താറുണ്ട് . 
[തഹ്ദീബ് അല കമാൽ 727]      
 ഉബൈദുല്ല ഇബ്ൻ മൂസ കൂഫി -കടുത്ത ശിയാക്കളിൽ പെട്ട ആളാണ്‌  ഇമാം ബുഖാരി ഹദീസ് ഉദ്ദരിക്കുന്നു . അയാളെ കുറിച്ച്  പണ്ഡിതന്മാർ പറയുന്നത് :
 أبو حاتم بن حبان البستي ;    قال كان يتشيع
أبو دواد السجستاني ; كان محترقا شيعيا
عبد الباقي بن قانع البغدادي  يتشيع
يعقوب بن سفيان الفسوي     منكر الحديث

ഇമാം അബുദാവൂദ്  പറയുന്നു : ഇദ്ദേഹം കടുത്ത ശിയാ ആണ് .
അബു ഹാത്തിം ഇബ്ൻ ഹിബ്ബാൻ ബസതി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
അബ്ദുൽ ബക്കി ഇബ്ൻ ഖനിഹ്  ബഗ്ദാദി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
യാക്കൂബ് ഇബ്ൻ സുഫ്‌യാൻ ഫസവീ പറയുന്നു ; ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് .

[തഹ്ദീബ് അല കമാൽ 3689  , സിയാർ അഅലാ]

അപ്പോൾ വായനക്കാർ ചിന്തിക്കുക . ഇത്തരം ആളുകൾ നിവേദനം ചെയ്‌ത ചുരുക്കം ചില ഹദീസുകൾ അതിൽ ഉൾ പ്പെട്ടിരിക്കെ  ആ ഗ്രന്ഥങ്ങൾക്ക്  ഖുർആനിന്റെ പരിവേഷം കൊടുക്കുന്നത് ഖുർആനിനെ ആക്ഷേപിക്കുന്നതിനു തുല്യമല്ലേ ?
 കേരളത്തിൽ ഈ വാദം പേറുന്നവർ  ആരെങ്കിലും സ്വഹീഹൈനികൾ  പരിശോധിചിട്ട്  പറയുന്നതാണോ ഇതെല്ലാം ? അല്ലാ എന്ന് വ്യക്തമാണ് . ഈ വാദം പ്രചരിപ്പികുന്നതുമൂലം പല ദൂഷ്യഫലങ്ങളും  ഇസ്ലാമിന് സംഭാവിക്കുന്നുണ്ട്  അത് കണ്ണടച്ച്  ഇരുട്ടകാൻ നോക്കിയിട്ട് കാര്യമില്ല. അതിൽ പ്രധാനം യഥാർത്ഥ ഹദീസ്  നിഷേധികൾക്ക്  വളരാൻ അവസരം ഒരുക്കുക എന്നത് തന്നെയാണ് . നബി വചനങ്ങൾ  പ്രമാണമായി സ്വീകരിക്കാത്തവർ  ജനങ്ങലിലെക്ക് ചെന്ന്   ഇത്തരം ദുർബലന്മാർ ഉദ്ദരിച്ച ഹദീസുകൾ കാണിച്ച്  ഇതുപോലെയുള്ള ഹദീസുകളാണ് ആ ഗ്രന്ഥം മുഴുവനും അതിനാൽ അത് സ്വീകരിക്കരുത്  എന്ന്  പറഞ്ഞു അവരെ സംശയത്തിലാക്കുന്നു . അത്  ദുര്ബലമാണ് എന്ന്  ആരും ആ ജനങ്ങളെ ഉൽബൊധിപ്പിക്കതതുകൊണ്ട്  അവർ  അതിൽ  വിശ്വസിച് പോകുകയും ചെയ്യുന്നു . ഉദാഹരണം പറഞ്ഞാൽ : കുരങ്ങു വ്യഭിചരിച്ചു എന്ന് ഒരു സഹാബി പറയുന്നു.  അതോടൊപ്പം അത് കണ്ട മറ്റു കുരങ്ങുകൾ കല്ലെറിഞ്ഞു എന്നും കൂട്ടത്തിൽ ആ സഹാബിയും കല്ലെറിഞ്ഞു എന്നുമുള്ള കഥ  എടുക്കാം . ഈ കഥ ബുഖാരി ഉദ്ദരിക്കുന്നു ഇത് ഒരാളെ കാണിച്ച്  ഒരു ഹദീസ് നിഷേധി പറയുന്നു " ഈ  കഥ കണ്ടോ ? ഇതിൽ  മൃഗങ്ങൾ വ്യഭിചരിച്ചു എന്ന് പറയുന്നു . മൃഗങ്ങൾക്ക്  വ്യഭിചാരമുണ്ടോ ? അവയുടെ സ്വഭാവം അങ്ങനെയല്ലേ അല്ലാഹു സൃഷ്ട്ടിച്ചത് ? അവർ വിവാഹം കഴികുന്നില്ല ,നമസ്കരിക്കുന്നില്ല ,അവർക്ക് ശരീഅത്ത്  നിയമം ബാധകമല്ല, അവർക്ക് വിശേഷ ബുദ്ധിയില്ല . എന്നിട്ടും അവ വ്യഭിചരിച്ചു എന്ന് പറയുന്നു . അപ്പോൾ ഇത്  സഹാബി പറഞ്ഞതാകില്ല ഇത് കേട്ട് കഥയാണ്‌ ." അപ്പോൾ ആ മനുഷ്യൻ എന്താണ് ചിന്തിക്കുക ? അയാളോട് ഇതുപോലെ ഒരു അടിസ്ഥാനമില്ലാത്ത കഥകളാണ്  അതിലുള്ളത് എന്ന്  പറഞ്ഞു ഹദീസ്  എന്ന പ്രമാണത്തിൽ സംശയം ജനിപ്പിക്കുന്നു . എന്നാൽ  ഉത്തരവാദിത്വ പെട്ടവർ ചെയ്യേണ്ടത് എന്താണ് ? ആ ഹദീസ് കളവു പറയുന്ന നുഅഈം ഇബ്ൻ ഹമ്മാദ്  കേട്ടിയുണ്ടാക്കിയതാണ്  ഇമാം ബുഖാരിക്ക് അബദ്ദം പറ്റി അയാളിൽ നിന്നും അത് ഇ സ്വീകരിച്ചതാണ്‌  എന്നല്ലേ ? ഇമാം ബുഖാരി മനുഷ്യനായതിനാൽ  മാനുഷിക അബദ്ദങ്ങൾ അതിലുണ്ട്  ഉസൂലുൽ ഹദീസ് പ്രകാരം സ്വഹീഹയതെല്ലാം സ്വീകാര്യമാണ് എന്നലേ ?
കൂടാതെ മറ്റു പല പ്രശ്നങ്ങളും  ഈ വാദം ഉണ്ടാക്കുന്നു  . നബിയുടെ പ്രവാചകത്വത്തി നു നേരെ  ചോദ്യഛിന്നമുയർത്തുന്നു -കുടോത്ര ബാധയുടെ രൂപത്തിൽ . രണ്ടാമതായി ഖുർആനിൽ സംശയം സഹാബികൾക്ക്  തന്നെ ഉണ്ടായിരുന്നു എന്ന്  സ്ഥാപിക്കുന്നു. മൂന്നാമതായി തൌഹീദിൽ കത്തിവേക്കുന്നു -കണ്ണേറിന്റെ  രൂപത്തിൽ. അങ്ങനെ നീളുന്നു പലതും .ഈ വിശ്വാസങ്ങൾ ഉണ്ടാകാൻ കാരണം സ്വഹീഹ്   ബുഖാരിക്ക്  ‘മഅസൂമിയത്ത് ‘ സ്ഥാനം നൽകുന്നതിനാലാണ്  . എന്നാൽ അത് മറ്റു ഹദീസ്  ഗ്രന്ഥം പോലെ പരിശോധനക്ക്  വിധേയമാക്കേണ്ടതും, വിമർശനത്തിൻ ഒഴിവല്ലത്തതുമാണ് എന്ന്  വിശ്വസിച്ചാൽ മേൽ പറയുന്ന പ്രശ്നങ്ങളൊന്നും  ഉൽഭാവിക്കുന്നില്ല . എന്നാൽ തക് ലീദിന്റെ  ഒരംശം ഇപ്പോളും ബാക്കി നിൽക്കുന്നവരും, മുകല്ലിദുകളും ആ ഗ്രന്ഥത്തിൻ  ‘മഅസൂമിയത്ത് ‘  നൽകി ഇസ്ലാമിക ആശയങ്ങളെ വികൃതമാക്കാൻ ഇസ്ലാമിക ശത്രുക്കൾക് അവസരം ഒരുക്കുന്നു .
                        ഇമാം ബുഖാരിയുടെ കാലക്കാരും പിൽകാലക്കാരും ആ ഗ്രന്ഥത്തിലെ പല നിവേദനങ്ങളും  ഉസൂൽ പ്രകാരം ദുർബലപെടുത്തിയിട്ടുണ്ട്  കാരണം അത് നിഷിദ്ധമായ ഒന്നല്ലയിരുന്നു എന്നവർക്കറിയാമായിരുന്നു. എന്നാൽ ഇന്ന് ചിലർ സ്ഥാപിത താൽപര്യങ്ങൾക്ക്‌ വേണ്ടി ഉസൂൽ പ്രകാരം ഒരു ഹദീസ്  ദുർബലപെടുത്തിയാൽ അത് നിഷിദ്ധമാണെന്നും  പറഞ്ഞു  അത്തരക്കാരെ കാഫിറാക്കുന്നു . ഈ പ്രവർത്തി സത്യാ വിരുദ്ധവും അത്യന്തം വേദനാജനകവുമാണ് . അതിനു ഇവർ തെളിവ് പിടിക്കുന്നത് ഈ പണ്ഡിത അഭിപ്രായങ്ങളെ മാത്രമാണ് . ആധുനിക കാലത്തേ ഹദീസ്  പണ്ഡിതൻ നാസിറുദ്ദീൻ അൽബാനി പോലും സ്വഹീഹ് ബുഖാരിയിലെ ഹദീസുകളെ ദുർബല പെടുത്തിയിരിക്കുന്നു . അൽബാനി[റ ഹ് ] : "എന്റെ പഠനത്തിൽ  ബുഖാരിയും മുസ് ലിമും ഞാൻ  പരിശോധിച്ചപ്പോൾ   അതിലെ ചില ഹദീസുകൾ   ദുര്ബലങ്ങളാ ണ് എന്ന് എനിക്ക് ബോധ്യപെട്ടു . എന്റെ പ്രവര്തിയെ ആരെങ്കിലും വിമര്ശിക്കുകയാണെങ്കിൽ   അവര്ക്ക് ഫത്തഹുൽ ബാരി പരിശോധികാം. അവിടെ അതിന്റെ കർത്താവ്‌ ഇബ്ന് ഹജർ [ [റ ഹ് ] തന്നെ ധാരാളം ഹദീസുകളെ വിമര്ശിചിട്ടുണ്ട് ."
 [ഫതവ അൽബാനി  565]
 ഈ പരമസത്യങ്ങൾ മറച്ച് പിടിച്ചും കണ്ണടച്ചും തങ്ങളുടെ പ്രസ്ഥാന വൈരികളെ അരുക്കകാനുള്ള കേവല വിഭാല ശ്രമം മാത്രമാണിതെന്ന് അവർ ഓർക്കുക.
ഇമാം ദാറ് ഖുത് നീ , ഹഫിദ് ഇറാഖി , അബു ഫതെഹ് ദിമശ്ക്കി , അബു അലി ഗസ്സാനി , അല്ലാമാ അബു മസ് ഊദ്  തുടങ്ങിയ  പ്രഗൽഭരായ മുഹദ്ദിസുകൾ  ബുഖാരി മുസ് ലീമിലെ വിമർശിക്കപെട്ട ഹദീസുകൾ ക്രോഡീകരിച്  കിതാബുകൾ രചിച്ചിട്ടുണ്ട് .[ ഖാവാഈദുൽ  ഉലൂം അൽഹദീസ്  40 ] സ്വഹീഹൈനിയിലെ ഹദീസുകളെ ദുർബലപെടുത്തിയ പണ്ഡിതന്മാർ നിരവധിയാണ് . ഇമാം ഇബ്ൻ അബ്ദിൽ ബർറ് , ഇമാം ഖത്താബി , ഇമാം മാലിക് , ഇമാം ബസ്സാർ , ഇബ്ൻ ഖുതൈബ , ഇബ്ൻ ഫൗറാക്ക് ,ഇമാം മുഗ്ള ത്തായി , ഇമാം ഇസ്മഈലി , ഇമാം റാസി ,ഇമാം ഇബ്ൻ ജവ്സി ,ഇമാം അസ്കലാനി എന്നിങ്ങനെ നീളും ലിസ്റ്റ് . ഈ സത്യമെല്ലാം മറച്ചു പിടിച്ച്  ജനത്തെ വച്ചിക്കുകയാണ്  ആ കൂട്ടർ . ഇന്ന് ഒരാൾ ഒരു ഹദീസിലെ ഇല്ലത്ത്  ചൂണ്ടികാണിച്  അത് ദുർബലം എന്ന് പ്രസ്താവിച്ചാൽ  ഉടനെ അയാളെ ഹദീസ് നിഷേധിയും കാഫിറുമാക്കുന്നു . ഇത് പൂർവികരുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ്  സത്യം . പണ്ഡിതൻമാർ ദുർബലമക്കിയ ചില ഉദാഹരണം താഴെ കൊടുക്കുന്നു .
رَأَيْتُ النَّبِيَّ صلى الله عليه وسلم يَمْسَحُ عَلَى عِمَامَتِهِ وَخُفَّيْهِ
1-ജഅഫർ ഇബ്ൻ അംറൂ [റ ] നിന്നും നിവേദനം; എന്റെ പിതാവ് പറഞ്ഞു  "നബി [സ ] വുളു ചെയ്യുമ്പോൾ തലപ്പവിന്മേലും , സോക്സിൻ മേലും തടവി " [ബുഖാരി 205 ]

ഇമാം ഖത്താബി ഈ ഹദീസ് ഖുർആനിനു എതിരാണെന്ന് പറഞ്ഞു സ്വീകരിക്കുന്നില്ല . അദ്ദേഹം ഹദീസ് നിഷേധിയാണോ ? മടവൂരിയാണോ ?
وقال الخطابي : فرض الله مسح الرأس ، والحديث في مسح العمامة محتمل للتأويل ، فلا يترك المتيقن للمحتمل
ഇമാം ഖത്താബി പറഞ്ഞു : "അല്ലാഹു ഖുർആനിൽ തല തടവൽ നിർബന്ധമാക്കി , തപ്പാവിന്മേൽ തടവി എന്നത് വ്യഖ്യാനതിനു സാധ്യതയുള്ളതാണ് . അതിലാൽ സാധ്യതയുള്ളതിനു പകരമായി ഉറപ്പുള്ളതിനെ ഉപേക്ഷിക്കുകയില്ല "[ ഫത് ഹുൽ ബാരി 1-569 ]
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَقُولُ ‏ "‏ الرَّهْنُ يُرْكَبُ بِنَفَقَتِهِ، وَيُشْرَبُ لَبَنُ الدَّرِّ إِذَا كَانَ مَرْهُونًا ‏"
2- അബൂ ഹുറൈറാ [റ ] വിൽ നിന്നും നിവേദനം : നബി [സ ] അരുളി " സവാരി ചെയ്യുന്ന മൃഗത്തെ ഒരാൾ പണയം വാങ്ങിയാൽ അതിനു തീറ്റാകും മറ്റും ചിലവു ചെയ്യേണ്ടത് കൊണ്ട് അതിന്മേൽ സവാരി ചെയ്യാം . അപ്രകാരം പാൽ കറന്നു കുടിക്കാം "[ബുഖാരി 2511 ]
ഈ ഹദീസ്  ഇമാം ഇബ്ൻ അബ്ദിൽ ബർറ്  ഇസ്ലാമിക അടിസ്ഥാനങ്ങൾകെതിരാണെന്നു  പറഞ്ഞു തള്ളുന്നു. അദ്ദേഹം ഹദീസ് നിഷേധിയാണോ ? മടവൂരിയാണോ ?

قال ابن عبد البر : هذا الحديث عند جمهور الفقهاء يرده أصول مجمع عليها وآثار ثابتة لا يختلف في صحتها 
ഇമാം ഇബ്ൻ അബ്ദിൽ ബർറ്  [റ ഹ് ] പറയുന്നു : ഉസൂലുകൾക്കും  ഭിന്നതയില്ലാത്ത മറ്റു സ്വഹീഹായ ഹദീസുകൾക്കും എതിരായതിനാൽ  ഭൂരിപക്ഷം ഇതിനെ തള്ളി കളയുന്നു "
[ഫത് ഹുൽ ബാരി 6-634]
قَالَ سَمِعْتُ أَبَا ذَرٍّ ـ رضى الله عنه ـ قَالَ قُلْتُ يَا رَسُولَ اللَّهِ، أَىُّ مَسْجِدٍ وُضِعَ فِي الأَرْضِ أَوَّلُ قَالَ ‏"‏ الْمَسْجِدُ الْحَرَامُ ‏"‏‏.‏ قَالَ قُلْتُ ثُمَّ أَىٌّ قَالَ ‏"‏ الْمَسْجِدُ الأَقْصَى ‏"‏‏.‏ قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ‏"‏ أَرْبَعُونَ سَنَةً، ثُمَّ أَيْنَمَا أَدْرَكَتْكَ الصَّلاَةُ بَعْدُ فَصَلِّهْ، فَإِنَّ الْفَضْلَ فِيهِ ‏"‏‏.‏
3- അബൂ ദർ റ്  [റ ] വിൽ നിന്നും നിവേദനം :ഞാൻ ചോദിച്ചു "നബിയെ ആദ്യമായി ഭൂമിയിൽ സ്ഥാപിതമായ പള്ളിയെതാണ് ? നബി [സ ] അരുളി :മസ്ജിദുൽ ഹറാം .പിന്നീട് ഏതു പള്ളിയാണെന്നു ചോദിച്ചു . നബി [സ ] അരുളി ; ബൈത്തുൽ മുഖദ്ദിസ് . എത്ര കാലം ഇടവിട്ടാണ്  ഇവ രണ്ടും സ്ഥാപിതമായത് ? നബി [സ ] അരുളി ; നാൽപതു കൊല്ലം ഇടവിട്ട് ."[ബുഖാരി 3366 ]
 قال ابن الجوزي : فيه إشكال ، لأن إبراهيم بنى الكعبة وسليمان بنى بيت المقدس وبينهما أكثر من ألف سنة انتهى ، ومستنده في أن سليمان عليه السلام هو الذي بنى المسجد الأقصى
ഇമാം ഇബ്ൻ ജവ്സി [ റഹ് ]പറഞ്ഞു : ഈ ഹദീസിൽ സംശയമുണ്ട് . ഇബ്രാഹിം നബിയാണ് കഅബാ നിർമ്മിച്ചത് .സുലൈമാൻ നബി ബൈത്തുൽ മുഖദ്ദിസും . അവർ രണ്ടു പേർക്കുമിടയിൽ ആയിരത്തിലധികം വർഷങ്ങളുടെ അന്തരമുണ്ട് ." [ഫത് ഹുൽ ബാരി 8-199]

മുതഫക്കുൻ അലൈഹി ആയ ഹദീസിനെയാണ് ഇമാം ഇബ്ൻ ജവ്സി ചരിത്രതിനെതിരാണെന്നു  പറയുന്നത്  . അപ്പോൾ അദ്ദേഹം ഹദീസ് നിഷേധിയാണോ ? മടവൂരിയാണോ ?
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كُنَّا فِي زَمَنِ النَّبِيِّ صلى الله عليه وسلم لاَ نَعْدِلُ بِأَبِي بَكْرٍ أَحَدًا ثُمَّ عُمَرَ ثُمَّ عُثْمَانَ، ثُمَّ نَتْرُكُ أَصْحَابَ النَّبِيِّ صلى الله عليه وسلم لاَ نُفَاضِلُ بَيْنَهُمْ‏.‏ تَابَعَهُ عَبْدُ اللَّهِ عَنْ عَبْدِ الْعَزِيزِ‏.‏
4- ഇബ്ൻ ഉമർ [റ ] വില നിന്നും നിവേദനം : നബിയുടെ കാലത്ത്  അബുബക്കർ [റ ] വിനായിരുന്നു കൂടുതൽ ശ്രേഷ് ട്ടത കണക്കായിരുന്നത് പിന്നെ ഉമർ [റ ] പിന്നെ ഉസ്‌മാൻ[റ ]  പിന്നെ സഹാബികളിൽ നിന്നും ആരെയും ഞങൾ വേർതിരിക്കാറില്ല  " [ബുഖാരി 3697 ]
ودل هذا الإجماع على أن حديث ابن عمر غلط وإن كان السند إليه صحيحا 
ഇമാം ഇബ്ൻ അബ്ദിൽ ബർറ് [ റഹ് ]പറയുന്നു ;"ഈ ഹദീസിന്റെ സനദ് സ്വഹീഹാണെങ്കിലും  ഈ ഹദീസിൽ  പിഴവുണ്ടെന്നതിൽ ഇജ്മാഉണ്ട്  "[ഫത് ഹുൽ ബാരി 8-577]
സനദ് മാത്രം സ്വഹീഹയാൽ പോരാ എന്ന്  ഇവിടെ വ്യക്തമാണ് . അലി [ റ ] വിനു മഹത്വം നൽകാത്തത്  പിഴവാണെന്ന്  ഇമാം ഇബ്ൻ അബ്ദിൽ ബർറ്  വിവരിക്കുന്നു . അദ്ദേഹം ഹദീസ് നിഷേധിയാണോ ? ബുഖാരിയുടെ ഹദീസിനെ ദുർബലപെടുതിയതിനാൽ  അദ്ദേഹം അഹ്ൽ സുന്നക്ക് പുറത്താണോ ?
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا أَرَادَ أَنْ يَدْعُوَ عَلَى أَحَدٍ أَوْ يَدْعُوَ لأَحَدٍ قَنَتَ بَعْدَ الرُّكُوعِ، فَرُبَّمَا قَالَ إِذَا قَالَ ‏"‏ سَمِعَ اللَّهُ لِمَنْ حَمِدَهُ، اللَّهُمَّ رَبَّنَا لَكَ الْحَمْدُ، اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ، وَسَلَمَةَ بْنَ هِشَامٍ، وَعَيَّاشَ بْنَ أَبِي رَبِيعَةَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ وَاجْعَلْهَا سِنِينَ كَسِنِي يُوسُفَ ‏"‏‏.‏ يَجْهَرُ بِذَلِكَ وَكَانَ يَقُولُ فِي بَعْضِ صَلاَتِهِ فِي صَلاَةِ الْفَجْرِ ‏"‏ اللَّهُمَّ الْعَنْ فُلاَنًا وَفُلاَنًا ‏"‏‏.‏ لأَحْيَاءٍ مِنَ الْعَرَبِ، حَتَّى أَنْزَلَ اللَّهُ ‏{‏لَيْسَ لَكَ مِنَ الأَمْرِ شَىْءٌ‏}‏ الآيَةَ‏.‏
5- മുദാർ ഗോത്രത്തെ നശിപ്പിക്കാൻ നബി  ഖുനൂത്ത് നടത്തിയ ഹദീസ് ..നബി [സ ] ഉച്ചത്തിൽ അവർക്കെതിരെ ശാപ പ്രാർത്ഥന നടത്തി  അപ്പോൾ  "നബിയേ, ) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അവന്‍ ( അല്ലാഹു ) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു." എന്ന ആയത് അവതരിച്ചു .[ബുഖാരി 4560 ] ഈ ഹദീസ്  സാക്ഷാൽ ഇബ്ൻ ഹജർ തന്നെ ദുർബലമെന്നു പറയുന്നു .
ثم ظهر لي علة الخبر وأن فيه إدراجا ، وأن قوله " حتى أنزل الله " منقطع من رواية الزهريعمن بلغه 
"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പിഴവുണ്ട് .ഇത് നിവേദ കരുടെ  കടത്തികൂട്ടലാണ് "
"[ഫത് ഹുൽ ബാരി 10-114]
അപ്പോൾ ബുഖാരിക്ക് വ്യഖ്യനമെഴുതിയ  ഇബ്ൻ ഹജറിനു വരെ അതിൽ പിഴവുണ്ടെന്നു സമ്മതികേണ്ടിവരുന്നു ഇവിടെയാണ് അല്ലാഹുവിന്റെ പ്രസ്താവന സൂറത്ത് നിസാഇൽ [4/82]വന്നത്  ഒര്കെണ്ടത് .
ഇനിയും ഉദ്ധരികാൻ സാധിക്കും . അപ്പോൾ ഇവരൊക്കെ ഹദീസ് നിഷേധികലാണോ ? മുത്തഫക്ക് അലൈഹിയായ  ഹദീസുവരെ  ഇവർ തള്ളുന്നു . അതിനുള്ള കാരണം ഇസ്‌ലാമിൽ  പൌരോഹിത്യത്തിന് സ്ഥാനമില്ല  പ്രമാനങ്ങള്കാണ്   സ്ഥാനം . സ്വഹീഹ് ബുഖാരിയും മുസ് ലീം മും വിമർശനാതീതാമോ ,നിദാനശാസ്ത്രം പരിഗനികേണ്ടത്തതോ  അല്ല .ലോകത്ത് സമ്പൂർണ സത്യം അല്ലാഹുവിന്റെ ഗ്രന്ഥമാണ് .

( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും.
[17/88]

എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. [52/34]

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.[2/2]

തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.[15/9]
ഇത്രയും വിവരിച്ചത്  ലോകത്തുള്ള ഒരു ഹദീസ് ഗ്രന്ഥവും ഒരു ഫിക്കഹ് ഗ്രന്ഥവും മറ്റു ഗ്രന്ഥങ്ങളും സമ്പൂർണ സത്യമല്ല . അത് മനുഷ്യ കൃതിയായതിനാൽ അതിൽ അബദ്ധങ്ങൾ ഉണ്ടാകും , പിഴവുകൾ ഉണ്ടാകും , ധാരണ പിശകുകൾ ഉണ്ടാകും . അപ്പോൾ അതിലുള്ള ആ ഇല്ലത്തുകളെ ഒഴിവാക്കി നിർത്തി സ്വഹീഹുകളെ സ്വീകരിക്കുക . അള്ളാഹു വിജ്ഞാനം വർധിപ്പിക്കട്ടെ . ആമീൻ .


















No comments:

Post a Comment