സംസം വെള്ളം -പ്രത്യേഗതകൾ



ഷാഹിദ് മുവാറ്റുപ്പുഴ

മസ്ജിദുൽ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയിൽ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈൽ നബിക്ക് വേണ്ടി അല്ലാഹു നൽകിയ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു വലഞ്ഞ ഇസ്മാഈലിനെ ഈ കിണറ്റിൽ നിന്നാണ് അല്ലാഹു കുടിപ്പിച്ചത്. അല്ലാഹുവിന്റെ കൽ പന പ്രകാരം ഇബ്രാഹീം (അ) പ്രിയ പത്‌നി ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയിൽ ഉപേക്ഷിച്ചു. ദാഹിച്ച് കരയുന്ന കുഞ്ഞിന് ഒരിറ്റ് വെള്ളം നൽ കാൻ വെള്ളമന്വേഷിച്ച് നാലുപാടും ഓടിയ ഹാജറിന്് അല്ലാഹുവിന്റെ സഹായമെത്തിയത് സംസം ഉറവ പൊട്ടിയൊലിച്ചാണ്. സംസത്തിന്റെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്. മനുഷ്യവാസമില്ലത്ത വിജന മരുഭൂമിയിൽ ജലം ഉണ്ടായാൽ പിന്നെ സംഭവിക്കുന്ന കാര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ . അവിടം കച്ചവടക്കാരും യാത്രക്കാരും താങ്ങാൻ തുടങ്ങി . അവിടം പതിയെ പതിയെ ഒരു നഗരമായി വളർന്നു . ആ വളർച്ച ഇന്ന് നമുക്ക് മക്കയിലേക്ക് നോക്കിയാൽ വളരെ വ്യക്തം .


സംസം വെള്ളത്തിന്റെ മഹത്വം പറയുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് . അതിൽ സഹീഹായതും , ഹസനായതും , ദഈഫായതും ഉണ്ട് .


അതിനാൽ തന്നെ ധാരാളം വിശ്വാസങ്ങളും അതിന്റെ പിന്നിൽ വന്നുകൂടിയിട്ടുമുണ്ട് . സാധാരണ ജലത്തിൽ ധാരാളം മിനറൽസ് അടങ്ങിയിട്ടുണ്ട് . കാൽസ്യം , മഗ്നീഷ്യം, സോഡിയം .....എന്നിവ അതിൽ പെടുന്നു . ജലം മനുഷ്യന് ആവശ്യ ഘടകമാണ് . അതിലൂടെ ദാഹം ശമിക്കുന്നു , ശരീരത്തിലെ വിഷാംശം ഇല്ലാതെയാകുന്നു . എന്നാൽ സംസം ജലം ഈ സാധാരണ ജലം പോലെയല്ല അതിൽ ഭൂമിയിലുള്ള മറ്റു ജലത്തെക്കാളും കൂടുതൽ ധാതുലവണങ്ങൾ ഉണ്ട് . ജപ്പാന്‍കാരനായ ഒരു ക്രൈസ്‌തവ ശാസ്‌ത്രജ്ഞന്‍ സംസം ജലത്തെക്കുറിച്ച്‌ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ കൂടി വായിക്കുക.


`സാധാരണ ജലത്തിനില്ലാത്ത ശാസ്‌ത്രീയ സവിശേഷതകൾ പുണ്യതീർഥമായ സംസം ജലത്തിനുണ്ടെന്ന്‌ ജപ്പാൻ ശാസ്‌ത്രജ്ഞൻ ഡോ. മസാറോ ഇമാട്ടോ അഭിപ്രായപ്പെട്ടു. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തിയ ഗവേഷണങ്ങളിലൂടെയാണ്‌ അദ്ദേഹം ഇത്‌ സ്വീകരിച്ചത്‌. ആയിരം തുള്ളി സാധാരണ വെള്ളത്തിലേക്ക്‌ ഒരു തുള്ളി സംസം ജലം ചേര്‍ത്താൽ മുഴുവൻ വെള്ളത്തിനും ഈ പ്രത്യേകത ലഭിക്കുമെന്നും ടോക്കിയോയിലെ ഹാഡോ സയന്റിക്‌ റിസര്‍ച്ച്‌ ഇൻസ്റിട്യൂട്ട് മേധാവി കൂടിയായ ജമാട്ടോ വ്യക്തമാക്കി.


ഗവേഷണ രംഗത്ത്‌ സ്വന്തം പേരിൽ ഇദ്ദേഹത്തിന്റെ സിദ്ധാന്തമുണ്ട്‌. സംസം വെള്ളത്തെക്കുറിച്ച്‌ താൻ അനേകം ഗവേഷണങ്ങൾ നടത്തിയതായി ഇമാട്ടോ പറഞ്ഞു. ജപ്പാന്‍കാരായ മുസ്‌ലിം തീർഥാടകരിൽ നിന്നാണ്‌ തനിക്ക്‌ സംസം കിട്ടിയത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. സംസം ജലത്തിലെ പരലുകൾ (ക്രിസ്റ്റല്‍) മറ്റേത്‌ ജലത്തിനും സമാനമല്ല എന്നും തന്റെ ഗവേഷണത്തിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.’(മലയാള മനോരമ 08-09-08)


സാധാരണ ജലത്തെക്കാൾ പോഷകങ്ങൾ സംസമിലുണ്ട് . എന്നാൽ ഇന്ന് ചില ദുർബല മനസ്സിന്റെ ഉടമകൾ എന്ത് വസ്തുവിനും അത്ഭുത കഴിവുകളുണ്ടെന്നു വിശ്വസിക്കുന്നു . അതിനാൽ ഇതിന്റെ പേരിലും പല ദുർബല വിശ്വാസങ്ങൾ വെച്ചുപോരുന്നു . രോഗങ്ങൾക് മരുന്നായും ഇന്ന് പലരും സംസം ഉപയോഗിക്കുന്നു .


സംസം വെള്ളത്തിന്റെ മഹത്വം പറയുന്ന ഹദീസുകൾ പരിശോധിച്ചാൽ അതിൽ രോഗം മാറും എന്ന നിവേദനം സ്വഹീഹയി വന്നിട്ടില്ല എന്ന് മനസ്സിലാകാൻ സാധിക്കും .

حدثنا سليمان بن المغيرة عن حميد بن هلال عن عبد الله بن الصامت عن أبي ذر


"إنها لمباركة ، وهي طعام طعم وشفاء سقم


أبي داود الطيالسي


അബു ദറിൽ ഗിഫാരി [റ ] നിവേദനം നബി [സ ] പറഞ്ഞു :''സംസം അനുഗൃഹീത ജലമാണ്.

ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് "
' " [മുസ് നദ് ത്വയാലീസി -457, അഹമ്മദ് 5/175]


ഈ ഹദീസിന്റെ സനദിലെ ഹുമൈദ് ഇബ് നു ഹിലാൽ വിമർശന വിധേയനാണ് .



قال ابن عدي : له أحاديث كثيرة ، والذي حكاه القطان من أن ابن سيرين لا يرضاه


وروى علي عن يحيى بن سعيد ، قال : كان ابن سيرين لا يرضى حميد بن هلال


قال علي بن المديني، عن يحيى بن سعيد القطان: كان ابن سيرين لا يرضى حميد بن هلال


سير أعلام النبلاء

ഇമാം യഹിയ്യ ഇബ് നു സഈദ് പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല ,
ഇബ് നു അദിയ്യ് പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല
അലി ഇബ് നു മദീനി പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല
യഹിയ്യ ഇബ് നു ഖതാൻ പറയുന്നു : ഇബ് നു സീരീൻ ഇദ്ദേഹത്തെ അങ്കീകരിചിരുന്നില്ല

തഹ്ദീബ് അൽ കമാൽ 1542, സിയാർ അ അലാ]

- حدثنا أبو كامل ، قال : نا عبد العزيز بن المختار ، قال : نا خالد الحذاء ، عن حميد بن هلال ، عن عبد الله بن الصامت ، عن أبي ذر ، رضي الله عنه ، قال : قال : رسول الله صلى الله عليه وسلم : زمزم طعام طعم وشفاء سقم


"സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് "
[[ബസ്സാർ 3929 ]

ഖാലിദ് ഇബ്ൻ മിഹ്‌റാൻ അൽ ഖദാഈ  അദ്ദേഹത്തിന് ഓർമ്മ പിശക് വന്ന കാലത്ത്  ഉദ്ധരിച്ച ഹദീസാണിത് . അദ്ദേഹം സിറിയയിൽ [ ശാം ] നിന്നും ബസറയിലേക്ക് വന്ന സമയമാണത് . ഹുമൈദ് ഇബ്ൻ ഹിലാലിൽ നിന്നും അദ്ദേഹം ഇത് ഉദ്ധരിക്കുന്നത്  സുൽത്താനിന്റെ അടുക്കൽ ജോലിക്ക് പോയത് മുതൽ ഹുമൈദിന്റെ ഹദീസുകൾ സ്വീകരിക്കുന്നത് ഇമാം ഇബ്ൻ സീരീൻ നിർത്തിയിരുന്നു
ഇബ്ൻ ഹജർ പറയുന്നു :
 عالم توقف فيه ابن سيرين لدخوله في عمل السلطان
ഇമാം മിസ്‌സി :
قال علي بن المديني، عن يحيى بن سعيد القطان: كان ابن سيرين لا يرضى حميد بن هلال . قال 1 عبد الرحمن بن أبي حاتم 1: فذكرت ذلك لأبي، فَقَالَ: 2 دخل في شيء من عمل السلطان، فلهذا كان لا يرضاه
[തഹ് ദീബ് അൽ കമാൽ 1542 ]
 ഖാലിദും ബസറയിൽ എത്തിയപ്പോൾ സുൽത്താനിന്റെ അടുക്കൽ ജോലിക്ക്  പോയിട്ടുണ്ട് . അപ്പോൾ അദ്ദേഹത്തിന് ഓർമ്മ പിശക് ബാധിച്ച സമയമായിരുന്നു . അതുകൊണ്ട് ഈ രിവായത് വിമർശ്ശന വിധേയമാണ് ,  ദുർബലമാണ് .
أشار حماد بن زيد إلي أن حفظه تغير لما قدم من الشام وعاب عليه بعضهم دخوله في عمل السلطان
[തക് രിബ് തഹ്ദീബ്  1680 ]

عن الحسن بن أحمد بن أبي شعيبالحراني أنبأنا مسكين بن بكير أنبأن
محمد بن مهاجر عن إبراهيم بن أبي حرة عن مجاهد عن ابن عباس خيرُ ماءٍ على وجهِ الأرضِ ماءُ زَمْزَمَ فيه طعامٌ مِن الطُّعمِ وشفاءٌ مِن السُّقمِ


المعجم الأوسط 4/179 ,8/112


ഇബ് നു അബ്ബാസ്‌ [റ ] നിവേദനം : നബി [സ ] പറഞ്ഞു :'ഭൂമിയിലെ ഏറ്റവും ഉൽക്രിഷ്ട്ട ജലം സംസം ആണ്


രുചിയുള്ള ഭക്ഷണവുമാണത്'.രോഗ ശമനമവുമാണത്' ……“ [മജ്മു ഔസാത് തബ് റാനി 4/179, 8/112 ]

ഈ ഹദീസിന്റെ സനദിലെ ഇബ്രാഹിം ഇബ് നു അബീ ഹറാത് വിമർശന വിധേയനാണ് .
وَإِبْرَاهِيمُ بْنُ أَبِي حُرَّةَ هَذَا قَدْ ذَكَرَهُ السَّاجِيُّ فِي جُمْلَةِ مَنْ ذَكَرَهُمْ مِنَ الضُّعَفَاءِ فِي كِتَابِهِ الَّذِي سَمَّاهُ كِتَابَ الْعِلَلِ وَأَظُنُّهُ بَصْرِيًّا


إبراهيم بن أبي حرة، أظنه بصريا.ال ابن عدي

الكامل :101


فقال :ضعفه الساجي


الميزان 1:26

ഇമാം സാജി അദ്ധേഹത്തിന്റെ കിത്താബിൽ ദുർബലൻ എന്ന് പറഞ്ഞിരിക്കുന്നു [തഹ്ദീബ് അൽ കമാൽ 101]


ഇ മാം സാജി : ഇയാൾ ദുര്ബലനാണ് [മീസാൻ 1/26]

دثنا عبد الله حدثني أبي ثنا عبد الله بن الوليد ثنا عبد الله بن المؤمل عن أبي الزبير عن جابر قال قال رسول الله صلى الله عليه وسلم ماء زمزم لما شرب منه

المسند 3 / 372

حدثنا عبد الله حدثني أبي ثنا عبد الله بن الوليد ثنا عبد الله بن المؤمل عن أبي الزبير عن جابر


3 / 357


ജാബിർ [റ ] നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് "[ അഹമ്മദ്- 3/357,372]


دثنا هشام بن عمار ثنا الوليد بن مسلم قال قال عبد الله بن المؤمل إنه سمع أبا الزبير يقول سمعت جابر بن عبد الله يقول سمعت رسول الله صلى الله عليه وسلم يقول ماء زمزم لما شرب له.


بن ماجه 2 / 1018


ജാബിർ [റ ] നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് " [ഇബ്ൻ മാജ]

حدثنا هشام بن عمار ثنا الوليد بن مسلم قال قال عبد الله بن المؤمل إنه سمع أبا الزبير يقول سمعت جابر بن عبد الله يقول سمعت رسول الله صلى الله عليه وسلم يقول ماء زمزم لما شرب له

البيهقي 5 / 148

ജാബിർ [റ ] നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് " [ബൈ ഹക്കി]

ഖത്തീബ് തരീകിലും , സുയ്യൂതി ജാമി സഗീരിലും അതുപോലെ തന്നെ മുൻദിരിയിലും ,ആഖ്ബരു ൽ മക്ക യിലും ഈ ഹദീസ് വന്നിടുണ്ട് .[ , മുന് ദിരി 2 / 201], ജാമി സഗീർ4/404] ഇവയെല്ലാം അബ്ദുള്ള ഇബ് നു മുഅമ്മൽ വഴിയാണ് ഉദ്ധരികുന്നത് . അദ്ദേഹം വളരെ ദുര്ബലനായ നിവേദകനാണ്. അതിനാൽ ഇവയെല്ല്ലാം തന്നെ ദുർബലമായ നിവേദനങ്ങളാണ്. അബ്ദുൽസലാം സുല്ലമിയുടെ ശബാബിലെ ലേഖനത്തെ ഖണ്ഡിച് ഒരു മൗലവി എഴുതിയത് വളരെ പ്രസിദ്ധമായ ഒരു ഹദീസാണ് ഇതെന്നാണ് . അതെന്നെ വളരെ ആശ്ചര്യ പെടുത്തുന്നു . അദ്ധേഹം ഇതിന്റെ ദുർബലതയിലെ പ്രസിദ്ധിയാണോ ഉദേശിച്ചത് !? കൂടാതെ കുറേ അന്ധമായ വിമർശനങ്ങളും അദ്ദേഹം ഉന്നയികുന്നുണ്ട് .സംസം വെള്ളത്തെ കുറിച്ച് ഹദീസിൽ


إنها لمباركة എന്ന് പറഞ്ഞത് ദിവ്യത്വം ഉണ്ടെന്ന അർത്ഥത്തിലല്ല എന്ന് അബ്ദുൽ സലാം സുല്ലമി പറഞ്ഞതിനെ ഈ മൗലവി വിമർശിക്കുകയും ചെയ്യുന്നു ' മഴ വെള്ളം പോലെയാണ് സംസം' എന്ന് സുല്ലമി പറഞ്ഞു എന്നാണ് അതിനു അദ്ദേഹം പറഞ്ഞ വിമർശനം. യഥാർഥത്തിൽ സുല്ലമി പറഞ്ഞത് അല്ലാഹു മഴ വെള്ളത്തിനും مُّبَارَكًا എന്ന് പറഞ്ഞിട്ടുണ്ട് അതിനാൽ മഴ വെള്ളത്തിന്‌ ഈ ആളുകൾ സംസമിന് നൽകുന്ന സ്ഥാനം നൽകുമോ എന്നാണ് .
وَنَزَّلْنَا مِنَ السَّمَاء مَاء مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ --"ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. "[ഖാഫ് 9 ]
ഇവിടെ 'അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും' മുളപ്പിച്ചൂ എന്ന് പറയുന്നു . അപ്പോൾ മഴ വെള്ളത്തിന്‌ പ്രത്യേഗതകൾ ഉണ്ടെന്ന് അല്ലാഹുവും പറയുന്നു . ഞാൻ ചോദിക്കട്ടെ ഈ അന്ധവിശ്വാസികൾ സംസമിന് നൽകുന്ന വിശ്വാസ പരമായ ഒരു പ്രത്യേഗത മഴവെള്ളത്തിനോട്‌ കാട്ടുന്നുണ്ടോ ? അപ്പോൾ സംസമിനു ഒരു ഔഷധ വെള്ളമെന്നതിനപ്പുറം ചില അത്ഭുത സിധികളുണ്ടെന്നു അന്ധവിശ്വാസികൾ വിശ്വസിക്കുന്നുണ്ട് . ഹാജരാ ബീവിയും ഇസ്മാഇൽ നബിയും ശുചീകരണത്തിന് ഈ വെള്ളം ഉപയോഗിച്ചിരുന്നു . അപ്പോൾ അവരാരും ആ വെള്ളത്തിന്‌ അത്തരമൊരു പ്രത്യേഗത കൽപ്പിചില്ല. അപ്പോൾ മഴ വെള്ളത്തിന്‌ مُّبَارَكًا എന്ന് പറഞ്ഞപോലെ മാത്ര മാണ് സംസമിനും مُّبَارَكًا എന്ന് പറഞ്ഞത് എന്ന് വ്യക്തം . മാത്രവുമല്ല മക്കാ പട്ടണത്തെ അല്ലാഹു مُبَارَكًا എന്ന് പറഞ്ഞിട്ടുണ്ട്


إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ


"തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകര്‍ക്ക്‌ മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)" [3/96] അതിനാൽ മക്കാ പട്ടണത്തിനു ദിവ്യത്വം ഉണ്ടെന്നു മൗലവി വാദിക്കുമോ ? കൂടാതെ , സംസം കുടിച്ചാൽ മതി ചികിത്സി കേണ്ട കാര്യമില്ല എന്ന സുല്ലമിയുടെ വാക്കിനെ പറ്റി മൗലവിയുടെ കണ്ടുപിടുത്തം 'തേനിനു രോഗശമാനമുൻണ്ടെന്നു ഖുറാനിൽ ഉണ്ട് എന്നിട്ടും രോഗം വന്നാൽ ചികിത്സിക്കുന്നവർ ഖുറാനിൽ പറഞ്ഞതിനെ അഥവാ തേനിന്റെ ഔഷധ ഗുണത്തെ നിഷേധിക്കുനവരാണോ എന്നാണ് . അതും ബാലിശമായ ഒരു ആക്ഷേപം മാത്രം . ഖുറാനിൽ അല്ലാഹു ഒരിക്കലും "തേൻ കുടിച്ചാൽ അത് എന്തിനു വേണ്ടി കുടിച്ചോ അതിനുപകരിക്കും എന്ന് പറഞ്ഞിട്ടില്ല . അല്ലാഹു പറയുന്നു "അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനം ഉണ്ട്‌. " [നഹൽ 69 ] ഈ ആയത്തിൽ തേൻ എന്ത് രോഗത്തിനും പര്യാപ്തമാണ് എന്നില്ല . എന്നാൽ ഹദീസിൽ വന്നത് ""സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ് " എന്നാണ് . അതിൽ നിന്നും വരുന്ന ആശയം സംസം ഏതു രോഗത്തിന് കഴിച്ചാലും അതിനു മതിയാകുന്നതാണ് എന്നാണ് . അതിനെയാണ് അബ്ദുൽ സലാം സുല്ലമി വിമർശിച്ചത് .അതിൽ നിന്നും മനസ്സിലാകുന്ന ആശയം മറ്റു ചികിത്സ നടത്താതെ സംസം മാത്രം കുടിച്ചാൽ മതിയാകും എന്നാണ് . എന്നാൽ തേൻ വിഷയത്തിൽ അങ്ങനെയല്ല തേൻ ഒരു ഔഷധമാണ് എന്നേ അല്ലാഹു പറഞ്ഞുള്ളൂ ,എന്തിനും പര്യാപ്തമാണെന്ന് പറഞ്ഞിട്ടില്ല . അതാണ്‌ സുല്ലമി പറഞ്ഞത് "സംസം കുടിച്ചാൽ പോരെ നിങ്ങൾ എന്തിനാ മറ്റു ചികിത്സ നടത്തുന്നത് എന്ന് "ഇനി ഈ ഹദീസ് പരിശോധിക്കുക ഇതിന് എത്രമാത്രം ആധികാരികതയുണ്ടെന്നു നോക്കാം

عبدالله بن المؤمل

وقال أحمد: أحاديثه مناكير

وقال النسائي والدارقطني: ضعيف.

ميزان الاعتدال (2/510)

ഇമാം അഹമ്മദ് പറഞ്ഞു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്

ഇ മാം നസായിയും ദരുഖുത്നിയും പറഞ്ഞു :ഇയാൾ ദുര്ബലാണ്

[മീസാൻ 2/510]
ابن حجر العسقلاني

ضعيف الحديث
ابن أبي حاتم الرازي

ليس بقوي
أبو بكر البيهقي

ليس بالقوي

أحمد بن شعيب النسائي

ضعيف
أبو دواد السجستاني

منكر الحديث

تهذيب الكمال 4715

ഇമാം ഇബ് നു ഹജർ :ഇയാൾ ദുർബലനാണ്

ഇമാം അബി ഹാത്തിം റാസി : ഇയാൾ പ്രബലനല്ല

ഇമാം ബൈ ഹക്കി :ഇയാൾ പ്രബലനല്ല

ഇമാം നസായി : ഇയാൾ ദുർബലനാണ്

ഇമാം അബു ദാവൂദ് : ഹദീസ് വര്ജ്യനാണ്

[തഹ്ദീബ് അൽ കമാൽ 4715]

ഇബ് നു അബ്ബാസ്‌ [റ ]നിന്നും മറ്റൊരു സനദ് വഴി ഈ ഹദീസ് ഹാകിമും ദാരുഖുത് നിയും ഉദ്ധരിക്കുന്നുണ്ട്

ثنا عمر بن الحسن بن علي ، نا محمد بن هشام بن علي المروزي ، ثنا محمد بن حبيب الجارودي ، نا سفيان بن عيينة ، عن ابن أبي نجيح ، عن مجاهد ، عن ابن عباس قال : قال رسول الله - صلى الله عليه وسلم - : " ماء زمزم لما شرب له ، إن شربته تستشفي به شفاك الله ، وإن شربته لشبعك أشبعك الله به ، وإن شربته ليقطع ظمأك قطعه الله وهي هزمة جبريل ، وسقيا الله إسماعيل


سنن الدارقطني


حدثنا علي بن حمشاذ العدل ، ثنا أبو عبد الله محمد بن هشام المروزي ، ثنا محمد بن حبيب الجارودي ، ثنا سفيان بن عيينة ، عن ابن أبي نجيح ، عن مجاهد ، عن ابن عباس ، رضي الله عنهما قال : قال رسول الله صلى الله عليه وآله وسلم : " ماء زمزم لما شرب له ، فإن شربته تستشفي به شفاك الله ، وإن شربته مستعيذا عاذك الله ، وإن شربته ليقطع ظمأك قطعه " قال : وكان ابن عباس إذا شرب ماء زمزم قال : " اللهم أسألك علما نافعا ، ورزقا واسعا ، وشفاء من كل داء " . " هذا حديث صحيح الإسناد إن سلم من الجارودي ، ولم يخرجاه


المستدرك على الصحيحين


ഇബ് നു അബ്ബാസ്‌ [റ ]നിവേദനം ,നബി [സ ] പറഞ്ഞു "സംസം വെള്ളം എന്തിനു കുടിച്ചുവോ അതിനു ഉപകാരപെടും . നീ അത് കുടിച്ചത് രോഗ ശമാനതിനാണെങ്കിൽ അല്ലാഹു നിന്റെ രോഗം മാറ്റും നീ അത് കുടിച്ചത് വിശപ്പ്‌ മാറാനാണെങ്കിൽ അല്ലാഹു അതുകൊണ്ട് നിന്റെ വിശപ്പ്‌ മാറ്റിത്തരും നീ അത് കുടിച്ചത് നിന്റെ ദാഹം ശമിക്കാനാ ണെങ്കിൽ അല്ലാഹു അതുകൊണ്ട് നിന്റെ ദാഹം മാറ്റിത്തരും .അത് ഇസ്മാഇൽ നബിക് വേണ്ടി ജിബ്രീൽ ഭൂമിയിൽ അടിച്ചു പൊട്ടി പുറപ്പെട്ട വെള്ളമാണ് "[ ഹാകിം -3/213, സുനൻ ദാരുഖുത് നീ -3/109]


ഇമാം ഹാകിം തന്നെ പറയുന്നു ഇതിന്റെ സനദിൽ മുഹമ്മദ്‌ ഇബ് നു ഹബീബ് ജാരൂദി ഇല്ലെങ്ങിൽ സഹീഹ് ആകും എന്ന് . അപ്പോൾ അയാള് ഉള്ളതിനാൽ ഇതിന്റെ സനദ് ദുർബലമാകും . ഇമാം ദഹബി ഇതിന്റെ സനദ് ബാത്വിൽ എന്ന് പറഞ്ഞിരിക്കുന്നു കാരണം ഇതു വഴി ഉദ്ധരിക്കപെട്ടിടില്ല എന്നാണ് . അതിനാൽ ഈ ഹദീസ് ശാദ്ധാകും . ഇമാം ദഹബി ഈ ഹദീസിനെ ദുർബല പെടുത്തുന്നു ." ഇതിന്റെ സനദ് സുഫ്യാൻ ഇബ് നു ഉയൈന യിലേക്ക് ചേർത്തത് ബാത്വിലാണ് . ഇതു അബ്ദുള്ള ഇബ് നു മുഅമ്മൽ അന് അബു സുബൈർ അന് ജാബിർ എന്നാണ് വന്നിട്ടുള്ളത് ."


[ മീസാൻ 3/185]


- محمد بن حبيب الجارودي . عن سفيان بن عيينة . غمزه الحاكم النيسابوري . ( 5 [ أتى بخبر باطل اتهم بسنده


میزان الاعتدال 6942


മാത്രവുമല്ല മുഹമ്മദ്‌ ഇബ് നു ഹുബൈബ് ജാറൂദി എന്ന റാവി മജ്ഹൂലാണ് [ ആരെന്നു മുഹദ്ധിസു കൾ ക്കിടയിൽ അറിയപെടാത്തവർ ]ഇമാം ദഹബി മീസാനിൽ അത് വ്യക്തമാക്കുന്നു


മാത്രവുമല്ല അബ്ദുള്ള ഇബ് നു നജീഹ് ഇബ് നു അബ്ബാസ്‌ [റ ] നിന്ന് കേട്ടു എന്നാണ് ഉള്ളത് . അതും ഇതിന്റെ ദുർബലതയാണ് . അബ്ദുൽസലാം സുല്ലമിയുടെ ലേഖനത്തെ ഖണ്ഡിച് ഒരു മൗലവി എഴുതിയത് ഇവിടെ ആൻ അനത്തിന്റെ വിഷയം ഇല്ല എന്നും സുല്ലമിക് ഉസൂൽ അറിയില്ല എന്നുമാണ് . മൗലവി പറയുന്നത് , അത് ഖാസിമിൽ നിന്നും ഉദ്ധരി കുന്നു എന്ന് പ്രസിദ്ധ മാണെന്ന് അതിനാൽ തദ്‌ ലീസിന്റെ പ്രശ്നം ഇല്ലാ എന്നാണ്.എന്നാൽ അബ്ദുള്ള ഇബ് നു നജീഹ് ഇബ് നു അബ്ബാസ്‌ [റ ] നിന്ന് ഹദീസ് കേട്ടിട്ടില്ല തദ്‌ ലീസ് നടത്തിയാണ് ഉദ്ധരി കുന്നത് .ഹദീസിന്റെ വിഷയത്തിൽ പരിമിത ജ്ഞനമേ സുല്ലമികുള്ളൂ എന്ന് വരുത്തി തീർക്കാൻ മൗലവി ശ്രമികുന്നതാണിതെല്ലാം .ഉസൂൽ അറിയാമായിരുങ്കിൽ മൗലവി ഇതു പറയില്ലായിരുന്നു . വിശ്വസ്തന്മാർ പോലും തദ്‌ ലീസ് ചെയ്‌താൽ ശാഹിദുകൾ ഉണ്ടെങ്കിലേ അത് സ്വീകാര്യമാകൂ. ഇത് വിശ്വസ്ഥാൻ പോലുമല്ല തദ്‌ ലീസ് ചെയ്യുന്നത് . അബ്ദുള്ള ഇബ് നു നജീഹ് വിമർശന വിധേയനായ നിവെദകനാണ് .

وقال البخاري : كان يتهم بالاعتزال والقدر . وقال ابن المديني : كان يرى الاعتزال ، وقال أحمد : أفسدوه بأخرة

وقال يعقوب السدوسي : هو ثقة قدري
وقال يحيى بن القطان : كان معتزليا

سير أعلام النبلاء

ഇമാം ബുഹാരി പറഞ്ഞു : ഇദ്ധേഹം മുഅതിസിലിയ ആണെന്നും ഖദിരിയ്യ ആണെന്നും ആക്ഷേപം ഉണ്ട്

ഇമാം അലി മദീനി പറഞ്ഞു : ഇദ്ധേഹം മുഅതിസിലിയാണ്

ഇമാം അഹമ്മദ് പറഞ്ഞു : അവസാനകാലത്ത് കുഴപ്പം പറ്റിയിട്ടുണ്ട്

ഇമാം യഹിയ്യ ഇബ് നു ഖാതാൻ പറഞ്ഞു :ഇദ്ധേഹം മുഅതിസിലിയാണ്

[സിയാർ അ’ അലാ]

അപ്പോൾ അഹല് സുന്നക് പുറത്തുള്ള ഇയാൾ മുജാഹിദിൽ നിന്നും കേൾകാത്തത് കേട്ടു എന്ന് പറഞ്ഞാൽ പോലും അത് സ്വീകാര്യമെന്ന് പറയുന്നത് വിവരകെടാണ്. സുല്ലമിടെ വിവരം അളക്കും മുമ്പ് സ്വന്തം വിവരം അളക്കുന്നതായിരുന്നു മൌലവിക്ക് കുറച്ചു കൂടി ഉത്തമം .


സംസം വെള്ളത്തിന്റെ വിഷയത്തിൽ സ്വഹീഹയി വന്നത് ഇമാം മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസാണ് .


"إنها مباركة ، إنها طعام طعم" رواه الإمام مسلم (2473) .

നബി [സ ] പറഞ്ഞു ‘സംസം വെള്ളം അനുഗൃഹീതമായ വെള്ളമാണ്. അത് വിശപ്പിന് ഭക്ഷണമാണ്’

[മുസ്ലിം]

അതിനപ്പുറം വരുന്ന സിയാദത്ത് ദുർബലമാണ് . ഹദീസുകളെ കുറിച്ചും ഉസൂലിനെ കുറിച്ചും കൃത്യമായ അറിവുള്ളതിനാൽ ബഹുമാന്യ മുഹദ്ധിസ് അബ്ദുൽ സലാം സുല്ലമി അതിന്റെ ഹദീസുകൾ ദുർബലമാണെന്നു വിധി പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നൽകട്ടെ . ഈ ദുർബല ഹദീസുകളുടെ മേലേ കെട്ടിമറിഞ്ഞ് ഇന്ന് നവ യാഥാസ്ഥികർ സത്യപാഥ വിട്ടു ജഹാലതിലേക്ക് പോകുകയാണ് . അല്ലാഹു അവർക്ക് ഹിദായത് നൽകുമാറാകട്ടെ .



6 comments:

  1. May Allah reward you for this marvellous work and guide us all to the straight path.. Ameen

    ReplyDelete
  2. നന്നായിട്ടുണ്ട്. പഠനാര്‍ഹം തന്നെ. മുന്‍കാല ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത് സലാം സുല്ലമി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുക മാത്രം ചെയ്യുമ്പോഴേക്കും എന്തെല്ലാം വിമര്‍ശനങ്ങളാണ് അദ്ദേഹം കേള്‍ക്കേണ്ടി വരുന്നത്. ഒരു പണ്ഡിതനെ ഹദീസ് നിഷേധി എന്നെല്ലാം വിളിച്ചു പരിഹസിക്കുന്നവര്‍ പരലോകം സത്യമാണെന്ന് ഓര്‍ക്കുന്നത് നന്ന്. ഷാഹിദ് ഭായിയോട് പറയാനുള്ളത് താങ്കള്‍ ഉപയോഗിച്ച മലയാളം ഫോണ്ട് അത്രക്ക് നന്നായി എനിക്ക് തോന്നുന്നില്ല. അക്ഷരതെറ്റുകള്‍ അരോചകമായി തോന്നുന്നു. വായനയുടെ ഒഴുക്കിന് തെറ്റുകള്‍ പലപ്പോഴും തടസ്സം ഉണ്ടാക്കുന്നു. താങ്കളുടെ ഉദ്ധ്യമത്തിനു പടച്ചവന്‍ തക്കതായ പ്രതിഫലം നല്‍കട്ടെ - ആമീന്‍.

    ReplyDelete
  3. ആമീൻ .. നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തുക . ഫോണ്ട് ഇപ്പോൾ നന്നാക്കിയിട്ടുണ്ട് . മറ്റു ലേഖനങ്ങളും ഇന് ഷാ അല്ലാഹ് നന്നാക്കണം .

    ReplyDelete
  4. അറിവിന്റെ ആഴങ്ങളിലേക്ക് കുതിക്കുവാൻ അല്ലാഹു തൌഫീക്ക് നല്കട്ടെ... ആമീൻ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. good. keep writing. Propagate the messages of good scholars like Janab salam sullami

    ReplyDelete