നബി [സ ] ഇത് വീട്ടിൽ വെച്ചായിരുന്നു നിർവ്വഹിച്ചിരുന്നത് .ഇമാം
തീർമുദി തൻറെ ജാമിഇൽ 'പ്രവാചകൻ വീട്ടിൽ നമസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടത് ' എന്ന അധ്യായത്തിൽ കൊടുക്കുന്ന ഹദീസ് നോക്കുക ;
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി
ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ്
രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത്
ഹഫ്‌സ (റ )എന്നോട് പറഞ്ഞു ;നബി സുബ്ഹിക്ക്
മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു
.(തിർമുദി 433 )
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; നബി [സ ] മഗ്‌രിബിന് ശേഷം രണ്ട് റക്അത് വീട്ടിൽ നമസ്ക്കരിക്കാറുണ്ടായിരുന്നു
(മുസ്‌നദ് അഹമ്മദ് 4743 )
കഴിവതും നാഫിൽ നമസ്‌കാരങ്ങൾ വീട്ടിലാണ് നിർവ്വഹിക്കേണ്ടത് അതാണ് ഉത്തമം . ഇമാം തിർമുദി ഹദീസിനെ തെളിവായി പിടിച്ചതും
അത് കൊണ്ടാണ്. ജനം പൊതുവെ തൊഴിൽ കാര്യങ്ങളിലായത്
കൊണ്ട് എല്ലാവർക്കും റാവാത്തിബുകൾ വീട്ടിൽ നമസ്‌കരിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല
. അത്തരക്കാർ പള്ളിയിൽ തന്നെ ഫർദിനുശേഷം അത് നിർവ്വഹിക്കുക .
അബൂഹുറൈറ (റ ) വിൽ നിന്നും നിവേദനം
; നബി (സ ) പറഞ്ഞു ;
പരലോകത്തു ആദ്യമായി കണക്കു നോക്കുന്നത് (നിർബന്ധ )നമസ്ക്കാരത്തെ
പറ്റിയാണ് .അത് കഴിഞ്ഞാൽ നാഫിൽ (സുന്നത്ത് )നമസ്ക്കാരത്തെ പറ്റിയാണ്. അതിന് ശേഷം നിർബന്ധ
നമസ്ക്കാരത്തിൽ വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ
അത് സുന്നത്ത് നമസ്‌കാരങ്ങൾ കൊണ്ട് പരിഹരിക്കുന്നതാണ് . (നസാഈ 466 )
നിർബന്ധ നമസ്ക്കാരങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ ഐച്ഛിക നമസ്ക്കാരങ്ങൾ
കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് റസൂൽ(സ ) പഠിപ്പിക്കുന്നത് . അതിനാൽ ധാരാളം വർധിപ്പിക്കേണ്ട
നമസ്‌കാരമാണ് ഇവയെല്ലാം .
ദുഹ്‌ർ
ദുഹ്‌റിന് മുൻപ് രണ്ടും ശേഷം രണ്ടുമാണ് സ്ഥിരപ്പെട്ട സുന്നത്തുകൾ നാല് വീതമെന്നത് ദുർബലമായ ഹദീസാണ് .
അംബസ ഇബ്ൻ അബീ സുഫ്‌യാനിൽ നിന്ന് നിവേദനം എന്റെ സഹോദരി ഉമ്മു
ഹബീബ ,നബി [സ ] പറഞ്ഞതായി ഉദ്ധരിച്ചു ; ആരെങ്കിലും ദുഹ്‌റിന് മുൻപ് നാല് റക്അത്തും ശേഷം നാല് റക്അത്തും
നമസ്‌കരിച്ചാൽ അല്ലാഹു അവൻറെ ശരീരത്തെ നരക
തീയിൽ നിന്ന് സംരക്ഷിക്കും " (നസാഈ 1814 )
ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ് മക്ഹൂൽ ഇബ്ൻ അബീ മുസ്ലിം മുദല്ലിസാണ്. ഇദ്ദേഹം അംബസ
ഇബ്ൻ അബീ സുഫ്യാനിൽ നിന്നുമാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് . യഥാർത്ഥത്തിൽ മക്ഹൂൽ ,അംബസയിൽ
നിന്നും ഹദീസുകൾ കേട്ടതിന് രേഖയില്ല . അഥവാ മക്‌ഹൂൽ അംബസയിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല
. ഇത് മുഹദ്ദിസുകൾ
രേഖപ്പെടുത്തിയിട്ടുണ്ട് .
قال النسائي: لم يسمع من
عنبسة [تهذيب التهذيب (4/ 148
ഇമാം നസാഈ തന്നെ ഇത് രേഖപ്പെടുത്തുന്നു (തഹ്ദീബ് 4 / 148 ).
മറ്റൊരു പരമ്പരയിൽ ഇസ്മായിൽ ഇബ്ൻ മൂസ അൽ കുർശി എന്ന നിവേദകനുണ്ട്
അദ്ദേഹം ഹദീസിൻറെ വിഷയത്തിൽ യോഗ്യനല്ല എന്നാണ് ഇമാം നസാഈ പറയുന്നത് .
قال
النسائي :أحد الفقهاء ليس بالقوي في الحديث
محمد بن
إسماعيل البخاري : منكر الحديث
زكريا بن
يحيى الساجي : عنده مناكير
ഇമാം നാസഈ പറഞ്ഞു ; ഇദ്ദേഹം
ഹദീസിൽ പ്രബലനല്ല ഇമാം ബുഖാരി പറയുന്നു ; ഇയാളുടെ ഹദീസുകൾ വർജിക്കണം
ഇമാം സാജി പറയുന്നു ; ഇയാൾ
മുൻകറായ ഹദീസുകൾ ഉദ്ധരിക്കാറുണ്ട് .
മറ്റൊരു പരമ്പര ഇമാം തിർമുദി ഉദ്ധരിക്കുന്നതിൽ ഖാസിം ഇബ്ൻ അബ്ദുറഹ്മാൻ
എന്ന നിവേദകൻ വിമര്ശിക്കപ്പെട്ടിട്ടുണ്ട്
المفضل
بن غسان الغلابي : منكر الحديث أحمد بن صالح الجيلي : وليس بالقوي ابن حجر
العسقلاني : صدوق يغرب كثيرا
ഇമാം ഗലാബി പറഞ്ഞു ; മുൻകറുൽ
ഹദീസ് (ഹദീസുകൾ വർജിക്കണം )
ഇമാം ജൈലി പറഞ്ഞു ; ഇദ്ദേഹം
പ്രബലനല്ല
ഇമാം അസ്ഖലാനി പറഞ്ഞു ;
വിശ്വസ്തനാണ് , അപരിചിതമായ
ഹദീസുകൾ ധാരാളം ഉദ്ധരിക്കും
അതെ പോലെ തന്നെ ഇതിൻറെ പരമ്പരയിൽ ഹൈസം ഇബ്ൻ ഹുമൈദും വിമർശന വിധേയനാണ്
.
أبو مسهر
الغساني : ضعيف قدري ابن حجر العسقلاني : صدوق رمي بالقدر
ഇമാം ഗസ്സാനീ പറഞ്ഞു ; ദുർബലനും
, ഖാദിരിയ്യ വിഭാഗവുമാണ്
ഇമാം അസ്ഖലാനി പറഞ്ഞു ;
വിശ്വസ്തനാണ് , കടുത്ത
ഖാദിരിയ്യയാണ്
അസർ
അസറിനു മുൻപും ശേഷവും റവാത്തിബില്ല . അസറിനു മുൻപ് നബി നമസ്കരിച്ചു
എന്നൊരു റിപ്പോർട്ട് വന്നിട്ടുണ്ട് പക്ഷെ അത് പ്രാമാണികമല്ല .
അലി [റ ] നിന്ന് നിവേദനം ;
നബി [സ ] അസ്ർ നമസ്‌ക്കാരത്തിന് മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു
" (അബൂദാവൂദ് 1272, ഥബ്റാനി 1 / 506 )
ഈ ഹദീസിന്റെ പരമ്പരയിൽ അബൂ ഇസ്ഹാഖ് അസ്സബഈ , ആസിം ഇബ്ൻ ദംറത്ത് ഹൻദല ഇബ്ൻ അബ്ദുല്ല എന്നീ ദുർബലന്മാരുണ്ട്
.
അബൂ ഇസ്ഹാഖ് അസ്സബഈ - മുദല്ലിസ് , ബുദ്ധിഭ്രമം ബാധിച്ചിട്ടുണ്ട്
ആസിം ഇബ്ൻ ദംറത്ത് - ശീഈ ,
പ്രബലനല്ല
ഹൻദല ഇബ്ൻ അബ്ദുല്ല - ദുർബലൻ
സനദ് പ്രബലമല്ലാത്തത് കൊണ്ട് ഈ ഹദീസ് പ്രമാണമാക്കാനാകില്ല .
അസറിനു ശേഷം രണ്ട് റക്അത് നമസ്ക്കരിച്ചു എന്ന ഹദീസുകൾ
യഥാർത്ഥത്തിൽ ദുഹ്‌റിന്റെ ശേഷം നിർവ്വഹിക്കേണ്ട രണ്ട് റക്അത്തുകളാണ് അവ അപ്പോൾ നമസ്ക്കരിക്കാൻ മറന്നത് മൂലം അസറിന് ശേഷം
നമസ്ക്കരിച്ചു എന്നുള്ളൂ .
കുറൈബിൽ നിന്ന് നിവേദനം ;
വലിയ ഹദീസിലെ ഒരു ഭാഗം ...ഉമ്മു സലമഃ (റ ) പറഞ്ഞു ; അസറിന് ശേഷം നമസ്ക്കരിക്കുന്നത് നബി(സ ) വിരോധിക്കുന്നത് ഞാൻ
കേട്ടിട്ടുണ്ട് എന്നിട്ടും നബി(സ ) അത് നിർവ്വഹിക്കുന്നതും ഞാൻ കണ്ടു . ഒരു അടിമ പെണ്ണിനെ
ഇതിനെക്കുറിച്ചു ചോദിക്കാൻ ഞാൻ നബി(സ )യുടെ
അടുക്കൽ പറഞ്ഞയച്ചു .അവൾ അത് പോലെ ചോദിച്ചു . നബി (സ )പറഞ്ഞു ; അബൂ ഉമയ്യയുടെ മകളെ നീ അസറിന് ശേഷമുള്ള നമസ്ക്കാരത്തെ ക്കുറിച്ചു
ചോദിക്കുന്നു , യഥാർത്ഥത്തിൽ
അബുൽ ഖൈസ് ഗോത്രത്തിൽ നിന്നും കുറെ ആളുകൾ ഇസ്ലാമിലേക്ക് വരാൻ ആഗ്രഹം പിടിച്ചു കടന്നു
വന്നു അത് കൊണ്ട് അതിനിടയിൽ ദുഹ്‌റിന് ശേഷമുള്ള രണ്ട് റക്അത് നമസ്ക്കരിക്കാൻ ഞാൻ വിസ്മരിച്ചു
. അതാണ് അസറിന് ശേഷം നിർവ്വഹിച്ചത് . (മുസ്‌ലിം 834
)
അസ്‌വദും ,
മസ്‌റൂകും നിവേദനം ചെയ്യുന്നു ;
ആഇശ(റ) പറഞ്ഞതിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു: നബി(സ) എന്റെ കൂടെ ഉണ്ടായിരുന്ന
ഒരു ദിവസം പോലും എന്റെ വീട്ടിൽ രണ്ട് റക്അത്ത് നമസ്കരിച്ചിട്ടില്ല, അതായത്. അസറിന് ശേഷം രണ്ട് റക്അത്ത്. (മുസ്ലിം 835 )
ഈ ഹദീസുകൾ വിരൽ ചൂണ്ടുന്നത് റവാത്തിബുകൾ മറന്നു പോയാൽ പിന്നീട് നബി [സ ] അവ നിർവഹിച്ചിരുന്നു
എന്നാണ് . അല്ലാതെ അസറിന് ശേഷം പ്രത്യേക സുന്നത്തില്ല.
മഗ്‌രിബ്
മഗ്‌രിബ് നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തുകളൊന്നുമില്ല
ശേഷമാണ് രണ്ട് റക്അത് നിർവ്വഹിക്കേണ്ടത് .എന്നാൽ റവാത്തിബല്ലാത്ത നാഫിൽ (ഐച്ഛികം )
സുന്നത്ത് രണ്ട്‍ റക്അത് മഗ്‌രിബിന് മുൻപ് നിർവഹിക്കാം .
അബ്ദുല്ലാഹ് ഇബ്ൻ മുസ്നിയ്യ് (റ )വിൽ നിന്നും നിവേദനം ;നബി [സ ][ പറഞ്ഞു ; മഗ്‌രിബിന്
മുൻപ് നമസ്‌കരിക്കുക അങ്ങനെ മൂന്നുവട്ടം പറഞ്ഞു ശേഷം പറഞ്ഞു ; നിങ്ങൾക്കിഷ്ടമുള്ളവർ അത് നിർവ്വഹിക്കട്ടെ
(ബുഖാരി
1183 )
മുഅക്കദായ സുന്നത്തല്ല ഇത് അതിനാലാണ് റസൂൽ [സ ] ഇഷ്ടമുള്ളവർ
നമസ്ക്കരിക്കട്ടെ എന്ന് പറഞ്ഞത് . മഗ്‌രിബിന്
ശേഷം രണ്ട് റക്അതാണ് നബി [സ ] റവാത്തിബായി നമസ്‌ക്കരിച്ചത്
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി
ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ്
രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് .(തിർമുദി 433 )
അതേപോലെ മഗ്‌രിബിന് ശേഷം ആറു റക്അത് സുന്നത്തുണ്ട് അത് നിവ്വഹിച്ചാൽ
പന്ത്രണ്ട് കൊല്ലം ഇബാദത് എടുത്ത പ്രതിഫലം ലഭിക്കുമെന്ന് ഒരു നിവേദനം നബിയിലേക്ക് ചേർത്തി
വരുന്നുണ്ട് അത് തികച്ചും ദുർബലമായ ഹദീസാണ് .
അബൂ ഹുറൈറ നിന്ന് നിവേദനം നബി പറഞ്ഞു ആരെങ്കിലും മഗ്‌രിബ് കഴിഞ്ഞു
ആറു റക്അത് നമസ്ക്കരിക്കുകയും അതിന്നിടയിൽ ഒന്നും മിണ്ടാതിരിക്കുകയും ചെയ്‌താൽ പത്രണ്ട്
കൊല്ലം ഇബാദത്തെടുത്ത പ്രതിഫലം അവനു ലഭിക്കുന്നതാണ് '(തിർമുദി 435 ,ഇബ്ൻ
മാജ 1167 )
قَالَ وَسَمِعْتُ مُحَمَّدَ
بْنَ إِسْمَاعِيلَ يَقُولُ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ
مُنْكَرُ الْحَدِيثِ
ഈ ഹദീസിലെ ഉമർ ഇബ്ൻ അബീ ഹഥ്അം എന്ന റാവി മുൻകാറാണ് എന്ന് ഇമാം
ബുഖാരി പറയുന്നു .
(അദ്ദുഅഫാ
ഇബ്ൻ ജൗസി )
ഇശാഅ'
ഇശാ നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തില്ല , നമസ്ക്കാര ശേഷം
രണ്ട് റക്അത്തുണ്ട് .
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ
] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട്
റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത്
(തിർമുദി 433 )
ഫജ്ർ
ഫജ്ർ നമസ്‌കാരത്തിന് മുൻപാണ് രണ്ട് റക്അത് സുന്നത്തുള്ളത് ശേഷം
സുന്നത്തില്ല
ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു
; ഫജ്‌റിനു
മുൻപുള്ള രണ്ട് റക്അത്തുകളാണ് ഈ ദുനിയാവും അതിലുള്ള സകലതിനേക്കാളും വിലയുള്ളത് (മുസ്‌ലിം 725 )
റവാത്തിബ് കൂടാതെ നാഫിലായിട്ടുള്ള നമസ്ക്കാരം എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടയിലുണ്ട് . ഇത്തരം ഐച്ഛിക നമസ്ക്കാരങ്ങൾ
നിർവഹിക്കുക വഴി നമ്മുടെ ഫർദ് നമസ്ക്കാരങ്ങളിലെ കുറവുകൾ പരിഹരിക്കാവുന്നതാണ് .
അബ്ദുല്ലാഹ് ഇബ്ൻ മുഗ്‌ഫൽ (റ )വിൽ നിന്നും നിവേദനം റസൂൽ (സ
) പറഞ്ഞു ; എല്ലാ
ബാങ്കിനും ഇഖാ മത്തിനും ഇടയിൽ നമസ്ക്കാരമുണ്ട് (ബുഖാരി 627 )
നാഫിൽ നമസ്‌കാരങ്ങൾ ഫർദ് നമസ്ക്കാര വേളയിൽ മാത്രമല്ല അല്ലാത്ത
സന്ദർഭങ്ങളിലുമുണ്ട് . അനസ് (റ )വിൻറെ വലിയുമ്മ നബി(സ )യെ വിരുന്നിന് വീട്ടിലേക്ക്
വിളിച്ചപ്പോൾ ഭക്ഷണം കഴിഞ്ഞു നബി(സ ) അവർക്ക്
നേതൃത്വത്തിൽ രണ്ട് റക്അത് സുന്നത് നമസ്ക്കരിച്ചിട്ടാണ് പിരിഞ്ഞത് . (മുവത്വ 34 ,ബുഖാരി 380 )
No comments:
Post a Comment