ഇസ്തിഗാസ

 

ഇസ്ലാം മതത്തിൻറെ അടിസ്ഥാന വിശ്വാസം എന്നത് " അല്ലാഹു (ദൈവം)അല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല " എന്നതാണ് . ആരാധനാകർമ്മങ്ങൾ എല്ലാം അല്ലാഹുവോട് മാത്രമാണ് ചെയ്യാൻ പാടുള്ളു അതാണ് അതിൻറെ പൊരുൾ . അവനാണ് ഈ ട്രില്യൺ കണക്കിന് ഗാലക്സികൾ നിറഞ്ഞ വിശ്വത്തെ സൃഷ്ട്ടിച്ചത് . കൃത്യമായ കണക്കുകൾ പ്രകാരം അതിനെ സംവിധാനിച്ചതും , നിയത്രിക്കുന്നതും അവൻ തന്നെ . അവന് നിദ്രയോ , ക്ഷീണമോ ഇല്ല , അവൻ അസാധ്യമായതൊന്നുമില്ല . അവന് സമമായതും ഒന്നുമില്ല . അങ്ങനെയുള്ള സൃഷ്ട്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടത് സൃഷ്ടികളെ ആരാധിക്കരുത് എന്നതാണ് ഇസ്ലാമിക അടിസ്ഥാന തത്വം . എന്നാൽ അല്ലാഹുവോട് മാത്രമല്ല അവനോടൊപ്പം മരണപ്പെട്ടു പോയ അമ്പിയാ ഔലിയാക്കളോട് സഹായം തേടാം എന്നാണ് മുസ്ലിംകളിലെ വാലിയൊരു സമൂഹം വിശ്വസിക്കുന്നത് . മത പുരോഹിതന്മാരുടെ നേതൃത്വത്തിൽ തന്നെ ഇത്തരം വികല വിശ്വാസം മുസ്ലിംങ്ങളിൽ പഠിപ്പിക്കപ്പെടുന്നു .
"അമ്പിയാക്കളും വലിയ്യുകളും അവർക്ക് അല്ലാഹു നൽകുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാസ. മുസ്‌ലിം സമൂഹം നിരാക്ഷേപം ചെയ്തുവരുന്ന കർമമാണിത്. മതം പഠിച്ച പണ്ഡിത മഹത്തുക്കൾ മുഴുവനും ഇത് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തത് കാണാം. ഇമാം നവവി(റ)നെ പോലുള്ള പ്രമുഖർ ഇസ്തിഗാസ നടത്തിയതിനാൽ അവർക്ക് ലഭിച്ച ഫലം വിശദീകരിക്കുക കൂടി ചെയ്തു. ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ സൃഷ്ടികളോട് ഇവ്വിധമുള്ള സഹായാർത്ഥന നടത്തുന്നത് ശിർക്കും മഹാപാപവുമായി പ്രചരിപ്പിക്കാനാണ് മതവിരുദ്ധർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപ്രമാണങ്ങൾ വെട്ടിയും മറച്ചുവച്ചും കള്ളം പറഞ്ഞും പിടിച്ചുനിൽക്കാനാണ് അവരുടെ കുത്സിത ശ്രമം." 
(സുന്നി വോയ്‌സ് JAN- 7, 2019 / അലവി സഖാഫി കൊളത്തൂർ)
എല്ലാ സൃഷ്ട്ടികൾക്കും അല്ലാഹു തന്നെയാണ് കഴിവ് കൊടുത്തിട്ടുള്ളത് മക്കാമുശ്‌രിക്കുകളും അവരുടെ ദൈവങ്ങൾ അല്ലാഹുവിലേക്ക് അടുത്ത ആളുകളാണ് എന്നാണ് വിശ്വസിച്ചിരുന്നത് .അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് അവരും ചോദിച്ചത് . അവരുടെ ആ പ്രവർത്തി നബി ഇസ്ലാമികമാണ് എന്ന് പറഞ്ഞിട്ടില്ല മറിച്ച് ശിർക്കാണ്‌ എന്നാണ് പറഞ്ഞത് .
ഓരോ പ്രവാചകന്മാരുടെയും പിൻ മുറക്കാരിൽ കാലാന്തരത്തിൽ സംഭവിച്ച അപചയം മുസ്ലിം സമൂഹത്തിലും സംഭവിച്ചിട്ടുണ്ട് . സ്വാർത്ഥ താൽപര്യങ്ങൾക്കും , പൗരോഹിത്യത്തിനും വേണ്ടി മതത്തിൽ കൈ കടത്തുന്ന വേദത്തിൽ കൈകടത്തുന്ന പുരോഹിതന്മാർ ഇത്തരം വികല വിശ്വാസങ്ങൾക്ക് തെളിവ് കൂടി ഉദ്ധരിച്ചാണ് അനിസ്ലാമികമായ പലതും പ്രചരിപ്പിച് മുന്നോട്ട് പോകുന്നത് . അതിൽ ഒന്ന് ഉമർ (റ )കാലത് ഒരാൾ നബിയോട് സഹായം ചോദിച്ച സംഭവമാണ് .
"വഫാത്തായ നബി(സ്വ)യോട് സ്വഹാബിവര്യനായ ബിലാലുബ്‌നു ഹാരിസ് അൽമുസനി (റ) നടത്തിയ ഇസ്തിഗാസയെ സംബന്ധിച്ചും ഇത്തരത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. സത്യം അംഗീകരിക്കാനുള്ള വിമുഖതയിൽ നിന്നുയിരെടുത്ത കേവല വിമർശനങ്ങളാണ് ഇവയെന്ന് ആർക്കും മനസ്സിലാകും.
അല്ലാമാ ഇബ്‌നു കസീർ വ്യക്തമാക്കുന്നു: ‘മാലിക്(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഉമർ(റ)വിന്റെ ഭരണകാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ (സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്-റ) നബി(സ്വ)യുടെ ഖബറിനരികിൽവന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനു മഴ ലഭിക്കാനായി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കുക. നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി(സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ ഉമർ(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവർക്ക് വെള്ളം നൽകപ്പെടുമെന്നും ഭരണത്തിൽ ശാന്തത വരുത്തണമെന്നും അറിയിക്കുക.’ അദ്ദേഹം ഉടൻ ഉമർ(റ)വിനെ സമീപിക്കുകയും നബി(സ്വ) നിർദേശിച്ച കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതുകേട്ട ഉമർ(റ) കരയുകയും ജനങ്ങളെ വിളിച്ചുകൂട്ടി മഴയെ തേടുന്ന നിസ്‌കാരം നിർവഹിക്കുകയും ചെയ്തു.’ അദ്ദേഹം തുടരുന്നു: ‘ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു’ (അൽബിദായതു വന്നിഹായ 7/74).
(സുന്നി വോയ്‌സ് JAN- 7, 2019 / അലവി സഖാഫി കൊളത്തൂർ)
ഈ പുരോഹിതൻമാർ ഉദ്ധരിക്കുന്ന രേഖകളെ പ്രാമാണികമല്ല എന്ന് പറഞ്ഞ ആളുകളെ എതിർത്തുകൊണ്ടാണ് ഇദ്ദേഹം തെളിവുകൾ നിരത്തുന്നത് . മാത്രവുമല്ല ഈ രേഖകൾ പ്രാമാണികമാണ് എന്ന് ചില പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുകയും ചെയ്യുന്നു .
"സംക്ഷിപ്തമായും അല്ലാതെയും ഈ സംഭവം ധാരാളം ഇമാമുമാർ ഉദ്ധരിച്ചിട്ടുണ്ട്. മുസ്വന്നഫു ഇബ്‌നു അബീ ശയ്ബ 7/482, ഇമാം ബൈഹഖി; ദലാഇലുന്നുബുവ്വ 7/47, ഹാഫിള് ഇബ്‌നു കസീർ; അൽ ബിദായതു വന്നിഹായ 7/92, ശൈഖ് അലാഉദ്ദീനുൽ ഹിന്ദി; കൻസുൽ ഉമ്മാൽ 8/431, ഇമാം ബുഖാരി; താരീഖുൽ കബീർ 7/304, അല്ലാമാ അബൂജഅ്ഫർ ജരീറുത്വബ്‌രി; താരീഖുൽ ഉമമി വൽ മുലൂക് 4/224, ഹാഫിള് ഇബ്‌നുൽ അസ്വീർ; അൽ കാമിലു ഫീതാരീഖ് 2/556, ഹാഫിള് ഇബ്‌നു ഹജർ; ഫത്ഹുൽ ബാരി 2/495, അൽ ഇസ്വാബ 3/484, ഇബ്‌നു അബ്ദിൽ ബർറ്; ഇസ്തീആബ് 2/464, ഇമാം തഖ്‌യുദ്ദീനു സ്വുബുകി; ശിഫാഉസ്സഖാം 174, അഹ്മദുബ്‌നു മുഹമ്മദുൽ ഖസ്ത്വല്ലാനി; അൽ മവാഹിബുല്ലദുന്നിയ്യ 8/77 എന്നിവ അവയിൽ ചിലതാണ്.ഈ സംഭവത്തിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിള് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരി 2/575-ലും ഹാഫിള് ഇബ്‌നു കസീർ അൽബിദായതു വന്നിഹായ 7/91-ലും മുസ്‌നദുൽ ഫാറൂഖ് 1/331-ലും രേഖപ്പെടുത്തിയിട്ടുണ്ട്."
(സുന്നി വോയ്‌സ് JAN- 7, 2019 / അലവി സഖാഫി കൊളത്തൂർ)
ഇവിടെ ഈ പുരോഹിതൻ ചെയ്യുന്നത് ഈ സംഭവം ഉദ്ധരിക്കപ്പെട്ട ചില ഗ്രന്ഥങ്ങളുടെ പേര് നിരത്തി ഇതിന് ആധികാരികതയുണ്ടെന്ന് സമർത്ഥിക്കാനുള്ള ശ്രമമാണ് നടത്തുന്നത് . മേൽ പറഞ്ഞ പണ്ഡിതന്മാർ ഈ പ്രവർത്തിയെ അംഗീകരിക്കുന്നു എന്ന് വരുത്തി തീർക്കാനാണ് ശ്രമം .

ഇമാം ഇബ്ൻ ഹജർ പറയുന്നു ; രണ്ടാം നൂറ്റാണ്ട് മുതൽ ഹദീസ് പണ്ഡിതന്മാർ അവരുടെ ഹദീസ് ഉദ്ധരിക്കുമ്പോൾ കൂടെ സനദും ഉദ്ധരിക്കും അതിലൂടെ അതിനെ കുറിച്ച് തങ്ങളുടെ മേലുള്ള ഉത്തരവാദിത്വം ഒഴിഞ്ഞു എന്നും അതിനെ കുറിച്ച് തങ്ങളോട് (അല്ലാഹുവിൻറെ അടുക്കൽ ) ചോദ്യം ഉണ്ടാകില്ല എന്നുമവർ വിശ്വസിച്ചു. (ലിസാനുൽ മീസാൻ 3 / 75 )
ഇമാം സഖാവിയും ഇതേ ആശയം പറയുന്നു (ഫത്ഹുൽ മുഗീസ് ശറഹ് അൽഫിയ്യത് അൽ ഹദീഥ് 1 / 254 )
അഥവ ഇമാമീങ്ങളുടെ പേരിലേക്ക് ഇതെല്ലം വെച്ചു കൊടുത് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നർത്ഥം . ഹദീസ് ഗ്രന്ഥങ്ങളിൽ എന്ത് സംഭവം ഉദ്ധരിച്ചാലും അത് ആരെല്ലാം പറഞ്ഞതാണ് എന്ന പരമ്പര കൊടുക്കുന്നതിലൂടെ ആ സംഭവത്തിൻറെ സ്വീകരിക്കണോ വേണ്ടയോ എന്ന ഉത്തരവാദിത്വം പിൻഗാമികളായ ആളുകൾക്ക് വിടുകയാണ് മുഹദ്ദിസുകൾ ചെയ്തിട്ടുള്ളത് . ആ പരമ്പരയിലെ ആളുകളുടെ ആധികാരിത അടിസ്ഥാനപ്പെടുത്തി അവർ പറഞ്ഞ സംഗതി സ്വീകരിക്കാനും മാറ്റിവെക്കാനുമുള്ള അവകാശം പിൻഗാമികളായ സമൂഹത്തിലേക്ക് വിട്ടിരിക്കുന്നു എന്ന് ചുരുക്കം .
കൂടാതെ ദുർബല ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ വരാനുള്ള കാരണമായി ഇമാം നവവി ഒന്നിലധികം മറ്റ് കാരണങ്ങളും പറഞ്ഞിട്ടുണ്ട് . അഥവ ദുർബല ഹദീസുകൾ ഹലാൽ ഹറാമും , അഖീദക്കും തെളിവായി ഉപയോഗിക്കാൻ പറ്റില്ല മറിച്ച് സാക്ഷിയായും , മഹത്വങ്ങൾ പറയാനും , റാവികളിൽ നിന്ന് വന്നിട്ടുള്ള ഹദീസുകൾ ഏതെല്ലാമാണെന്ന് തിരിച്ചറിയാനുമാണ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നത് എന്നാണ് ഇമാം നവവി വിശദീകരിക്കുന്നത് .
ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിച്ച പ്രസ്തുത സംഭവത്തിൻറെ പരമ്പര പരിശോധിച്ചാൽ തീരാവുന്നതേയുള്ളു അതിൻറെ ആധികാരികത .
ഇബ്ൻ അബീ ശൈബയും , ബൈഹഖിയും , ഇബ്ൻ അസാകിറും ,ഇബ്ൻ കസീറുമെല്ലാം ഇത് ഉദ്ധരിക്കുന്നത് 
أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار " 
അബൂ മുആവിയ അൻ അഅͧമശ് അൻ അബൂ സാലിഹ് അൻ മാലിക്ദ്ദർ " എന്ന സനദിലൂടെയാണ് .
ഒന്നാമത് ഈ രിവായത്ത് മുദല്ലസ്സാണ് . കാരണം عن الأعمش ، عن أبي صالح അൻ അഅമശ് അൻ അബൂ സാലിഹ് എന്നാണ് രിവായ .
അഅ മശ് മുദല്ലിസാണ് അതും തദ്‌ലീസു തസ് വിയയിൽ പെട്ടത് .
وقال الذهبي
وهو يدلس، وربما دلس عن ضعيف،
قال ابن المبارك: «إنما أفسد حديث أهل الكوفة أبو إسحاق والأعمش لكم
وقال أحمد بن حنبل ففي حديث الأعمش اضطراب كثير
وقال ابن المديني: «الأعمش كان كثير الوهم في أحاديث هؤلاء الضعفاء
[ميزان الاعتدال 2/208-209]

ഇദ്ധേഹം മുദല്ലിസാണ് , ദുർബലന്മാരിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് . ഇബ്ൻ മുബാറക് [റ ] പറഞ്ഞു : കൂഫകരായ അബൂ ഇസഹാക്കും , അഅˇമശു മാണ് ഹദീസ് നശിപ്പിച്ചത് .
ഇമാം അഹമ്മദ് പറഞ്ഞു : അഅˇമശിന്റെ ഹദീസുകളിൽ ധാരാളം വൈരുധ്യങ്ങൾ [ഇൾതിറാബ് ] ഉണ്ട് . ഇമാം ഇബ്ൻ മദീനി [റ ] പറഞ്ഞു : അഅˇമശ് ദുർബലന്മാരിൽ നിന്നും ഉദ്ധരികുന്നതുമൂലം ഹദീസുകളിൽ ധാരാളം ധാരണ പിശകുകൾ [വഹ് മ് ]ഉണ്ടാവാറുണ്ട്
[മീസാൻ ദഹബി 2/208-209]
ഇബ്ൻ ഹജർ [റ ]പറയുന്നു;
سليمان بن مهران الأعمش محدث الكوفة وقارؤها وكان يدلس وصفه بذلك الكرابيسي والنسائي والدارقطني وغيرهم
" അൽ അഅ മശ് കൂഫക്കാരനായ പണ്ഡിതനാണ് .ഇദ്ധേഹം മുദല്ലിസാണ് എന്ന് ഇമാം നസായിയും ദാറു ഖുത്നിയും പറഞ്ഞിരിക്കുന്നു " [തബക്കാതുൽ മുദല്ലിസീൻ 1/33]
قال ابن عبد البر: قالوا لا نقبل تدليس الأعمش
ഇമാം ഇബ്ൻ അബ്ദിൽ ബറ്ർ പറയുന്നു ; മുഹദ്ദിസുകൾ അഅ മശിന്റെ തദ്‌ലീസ് സ്വീകാരിച്ചിരുന്നില്ല .
قال يحيى بن معين: لم يسمع الأعمش هذا الحديث من أبي صالح
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു : അഅമശ് അബൂ സ്വാലിഹിൽ നിന്നും ഹദീസ് കേട്ടിട്ടില്ല .
[ ജാമിഉ അൽ തഅͧഅ സീലു ലിൽഅലായി 189 ]
عَنْ الْأَعْمَش عَنْ أَبِي صَالِح , وَالْأَعْمَش مُدَلِّسٌ وَالْمُدَلِّسُ إِذَا قَالَ : ( عَنْ ) لَا يُحْتَجُّ بِهِ
മിഹ്‌റാൻറെ അബു സാലിഹിൽ നിന്നുള്ള തദ്‌ലീസ് സ്വീകാര്യമല്ല എന്ന് ശറഹിൽ നവവി [ റ ] തന്നെ പറയുന്നു .[ശറഹ് മുസ്ലിം 1/109]
അപ്പോൾ താൻ കേൾക്കാത്ത കാര്യം അബുസാലിഹിൽ നിന്നും കേട്ടു എന്നു തദ്‌ലീസ് ചെയ്‌തുകൊണ്ടാണ് അഅ മശ് ഈ കഥ ഉദ്ധരിക്കുന്നത് . അതിനാൽ തന്നെ ഇത് അസ്വീകാര്യമാണ് .
രണ്ടാമത് ഈ മാലിക്ദ്ദർ ഉമർ [റ ] വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാണെന്നു ഹിജ്റ 446 ൽ മരണപ്പെട്ട അബൂ യഅ ലാ ഹിലാലി , അൽ ഇർഷാദിൽ പറഞ്ഞിട്ടുണ്ടെങ്കിലും മുഹദ്ദിസുകൾ അദ്ദേഹം മജ്‌ഹുലുൽ ഹാലിൽപെട്ട ആളായിട്ടാണ് എണ്ണിയത് .
وأخرج له المنذري حديثـًا في الترغيب والترهيب 2/ 29 ومثله قال الهيثمي في مجمع الزوائد 3/ 125 " ومالك الدار لا أعرفه '

ഇമാം മുൻദിരി തർഗീബിലും ഇമാം ഹൈസമി മജ്‌മൂ സവാഇദിലും പറയുന്നു : മാലിക്ദ്ദർ അറിയപ്പെടാത്ത [മജ് ഹൂൽ ]ആളാണ് .
ഇമാം ബുഖാരി താരീഖിലും , ഇബ്ൻ അബീ ഹാതിം ജർഹ് വ തഅദീലിലും മാലിക്ദദർറിനെ കുറിച്ചു ജർഹുംതഅദീലും കൊടുക്കാതെ മൗനം പാലിക്കുന്നു . അതിനാൽ അവർക്ക് അറിയാത്ത നിവേദകൻ മജ്‌ഹുൽ ആണെന്ന് ഇബ്ൻ ഖത്താൻ പറയുന്നു
ذكر هذا الخلاف فيه البخاري، ولم يعرف هو ولا ابن أبي حاتم من حاله بشيء فهي عندهما مجهولة"
الوهم والإيهام لابن القطان 3/ 390:
അപ്പോൾ ഈ മാലിക് ദ്ദർ ആരാണെന്നു മുഹദ്ദിസുകൾക്കിടയിൽ ഭിന്ന അഭിപ്രായമുണ്ടെന്നു വ്യക്തം . അങ്ങനെ മജ്‌ഹുൽ ആയ നിവേദകാനുള്ളതിനാൽ ഈ കഥ രണ്ടാമതും അസ്വീകാര്യമാണ് .
മൂന്നാമത് ഇതിന്റെ സനദ് മുറിഞ്ഞിട്ടുണ്ട് ഇത് മുൻകതിആണ്
.ذكوان أبو صالح السمان معروف قال أبو زرعة لم يلق أبا ذر وهو عن أبي بكر وعن عمر وعن علي رضي الله عنهم مرسل
ധക്വാൻ അഥവാ അബു സാലിഹ് സമാൻ , അബു സുർ അത് പറഞ്ഞു : ഇദ്ദേഹം മാലിക് ദർറിൽ നിന്നും ഒന്നും കേട്ടിട്ടില്ല .അബുബക്കർ [റ ] , ഉമർ [റ ] , അലി [റ ] എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ മുർസലുകളുമാണ് .[ ജർഹ് വ തഅദീൽ അൽ അലാഈ 173 ]
നാലാമത് നബിയുടെ [സ] ഖബറിൽ വന്നു പറഞ്ഞ വ്യക്തി ആരാണെന്നു ഹദീസിൽ വ്യക്തമാക്കുന്നില്ല . അപ്പോൾ അയാളും മാജ്ഹുൽ ആണ് എന്നാൽ തൽപര കക്ഷികൾ ഉന്നയിക്കാറുള്ള പ്രധാന വാദം ഇമാം ഇബ്ൻ ഹജർ ഫത് ഹുൽബാരിയിൽ ആ ആള് ബിലാൽ ഇബ്ൻ ഹാരിസ് എന്ന സ്വഹാബിയാണെന്നാണ് . പക്ഷെ അത് ഇബ്ൻ ഹജർ ഉദ്ധരിക്കുന്നത് അൽ ഫത്തൂഹ് എന്ന ഗ്രന്ഥത്തിൽ നിന്നും സൈഫിൽ നിന്നുമാണ് .
روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
വളരെ ദുർബലനും അസ്വീകാര്യനുമായ ആളാണ് ഈ സൈഫ് .
وقال ابن معين : (( ضعيف الحديث )) ، وقال أبو حاتم : (( متروك يشبه حديثه حديث الواقدي ))[ الجرح والتعديل ص 268 / 2 ]
ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബല ഹദീസിന്റെ ആളാണ്
അബൂ ഹാതിം പറഞ്ഞു : തള്ളപ്പെടേണ്ടവനാണ്
[ ജർഹ് വ തഅദീൽ 2/ 268
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]
ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
[ അദ്ദുഹഫാ 50
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]

ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
وقال أَبُو داود : ليس بشيء . وقال النسائي ، والدارقطني : ضعيف .
وقال أَبُو حاتم بْن حبان : يروي الموضوعات عَنِ الإثبات
ഇമാം അബൂദാവൂദ് പറഞ്ഞു : ഇയാൾ ബലഹീനനാണ് ,ദാറുഖുത്നി പറഞ്ഞു : ഇയാൾ ബലഹീനനാണ്
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു : തെളിവിനു വേണ്ടി കളവു പറയുമെന്ന്
[ തഹ്ദീബ് മിസ്സി ]
അപ്പോൾ അസ്വീകാര്യനായ സൈഫ് പറയുന്നത് സ്വീകരിക്കൽ അനുവദനീയമല്ല . സ്വയമേ ഒരു നിലവാരവുമില്ലാത്ത ഒരാൾ പറയുന്നത് സ്വീകരിച്ചു മറ്റൊരു സംഗതി അംഗീകരികാവതല്ലല്ലോ .
ചുരുക്കി പറഞ്ഞാൽ അതീവ ദുർബലമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവമാണിത് . ഇത് പ്രമാണമായി സ്വീകരിച്ചു ഹലാലും ഹറാമുമൊ , വിശ്വാസ കാര്യങ്ങളോ ,അടിസ്ഥാന തത്വങ്ങളോ രൂപീകരിക്കാൻ ഒരു നിലക്കും അനുവദനീയമല്ല .