മിഅറാജ് നോമ്പ്



 


നബി (സ) ഇസ്റാഅ് ,മിഅ്റാജ് പോയത് റജബ് 27 നാണു എന്ന അടിസ്ഥാനമില്ലാത്ത  അഭിപ്രായത്തിൻ്റെ പേരിൽ  റജബ് 27 ന് ജനങ്ങൾ  നോമ്പ് എടുക്കുന്നു. പല തരത്തിലുള്ള ഇബാദത്തുകൾ ചെയ്യുന്നു. റജബിലെ ആദ്യ വെള്ളിയാഴ്ചയാണ് നബിയുടെ പിതാവ് അബ്ദുല്ലയിലേക്ക് നബിയുടെ റൂഹ്  ബീജമായി അയക്കപ്പെട്ടത് എന്നും അന്നാണ് അത് നബിയുടെ മാതാവ് ആമിനയിലേക്ക് എത്തിയത് എന്നും അതിനാൽ അന്ന് രാത്രി മുഴുക്കെ ആരാധനകളിൽ മുഴുകണമെന്നും ഒക്കെ ജനങ്ങളിൽ വിശ്വാസമുണ്ട്. ആ രാത്രിക്ക് 'റഗായിബ് ലെയ്ൽ' എന്ന് വിളിക്കപ്പെടുന്നു. അന്ന് 'റഗായിബ്  നമസ്ക്കാരം' എന്ന് പറഞ്ഞു നമസ്കാരവുമുണ്ട്. ഇത് മഗ്രിബിനും ഇശാ നമസ്‌കാരത്തിനും ഇടയിൽ നമസ്ക്കരിക്കുന്ന പന്ത്രണ്ട് റക്അത് നമസ്‌കാരമാണ് . ഹിജ്‌റ 400 കൾക്ക് ശേഷം ശിയാക്കൾ ഉണ്ടാക്കിയ ഒരു വിശ്വാസ ആചാരണമാണിത്. പൂർവകാല ഇസ്ലാമിക പണ്ഡിതന്മാർ തന്നെ പലരും ഇതിനെ എതിർത്തിട്ടുണ്ട് . പക്ഷെ ഇന്നും പലരും ഇതെല്ലം നിർലോഭം ചെയ്യുന്നു .



ഇമാം ഇബ്ൻ റജബ്  (റഹ്) പറഞ്ഞു: 

فأما الصلاة: فلم يصح في شهر رجب صلاة مخصوصة تختص به، والأحاديث المروية في فضل صلاة الرغائب في أول ليلة جمعة من شهر رجب كذب وباطل لا تصح

റജബ് മാസത്തിൽ പ്രത്യേകമായി നിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും നമസ്കാരം ശരിയായതായി തെളിയിക്കപ്പെട്ടിട്ടില്ല. റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി നടത്തപ്പെടുന്ന “സലാത്തുർ-റഗാഇബ്” എന്ന നമസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രചരിക്കുന്ന ഹദീസുകൾ കള്ളവും അടിസ്ഥാനരഹിതവുമാണ്; അവ ശരിയായവയല്ല. (ലത്താഈഫ്)


ഇമാം ഹൈതമി  (റഹ്) പറയുന്നു ; 

"സ്വലാത്തുൽ റഗായിബ്എന്നത് ലൈലത്തുൽ നുസ്ഫ് മിൻ ശഅബാൻ (ശഅബാൻ പകുതി വഴി) ബറാഅത് രാവ് എന്നറിയപ്പെടുന്ന പ്രാർത്ഥന പോലെയാണ്. ഇവ രണ്ട് നിന്ദ്യമായ ബിദ്അത്തുകളാണ്, അവയെക്കുറിച്ച് പറയുന്ന ഹദീസ് മൗദൂ' (കെട്ടിച്ചമച്ചത്) ആണ്. ഈ പ്രാർത്ഥനകൾ ഒറ്റയ്ക്കോ കൂട്ടായോ നടത്തുന്നത് നിഷിദ്ധമാണ്." 

(അൽ-ഫതാവ അൽ-ഫിഖ്ഹിയ്യ അൽ-കുബ്ര, 1/216 )


അതേപോലെ തന്നെയാണ് മിഅ്റാജ് നോമ്പിൻ്റെ അവസ്ഥയും. അടിസ്ഥാനമില്ലാത്ത ഇത്തരം കർമ്മങ്ങൾ ചെയ്യുന്നതിന് പകരം നബി (സ ) നിർദേശിച്ച എത്രയോ സുന്നത് നോമ്പുകളുണ്ട് . ഉദാ ; തിങ്കളാഴ്ച നോമ്പ് പോലെ. ജനങ്ങൾക് അതിലൂടെ പുണ്യം നേടാൻ എന്താണ് തടസ്സം ? 

മിഅറാജ് നോമ്പുമായി ബന്ധപ്പെട്ട തെളിവ് നോക്കുക ;


عن أبي هريرة رضي الله عنه قال :«من ‌صام ‌يوم ‌سبعة ‌وعشرين من رجب كتب الله له صيام ستين شهرا، وهو اليوم الذي هبط فيه جبريل عليه السلام على النبي ﷺ بالرسالة


അബൂഹുറയ്റ  (റ) നിവേദനം ചെയ്യുന്നു: ‘ആരെങ്കിലും റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിച്ചാല്‍ അല്ലാഹു അവന് അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്. രിസാലത്തുമായി ജിബ്‌രീല്‍ നബി(സ)യുടെ അടുത്ത് ഇറങ്ങിയ ദിവസമാണത് ’ 

(ഇഹ്‌യാ ഉലൂമിദ്ദീന്‍, അൽ ഹിലാലിയ് 18 /76 ,ഖത്തീബ് 9 /222  )


ഇത് പ്രമാണമാക്കൻ ഒരു യോഗ്യതയുമില്ലാത്ത റിപ്പോർട്ടാണ് . നബി വചനങ്ങൾ രേഖപ്പെടുത്തിയ ആധികാരികമായ ഹദീസ് ഗ്രന്ഥങ്ങളിൽ പോലും ഈ ഹദീസ് കാണാൻ സാധിക്കില്ല . മാത്രവുമല്ല ഇത് നബി പറഞ്ഞ  വചനമായി മാർഫു ആയി വന്ന റിപ്പോർട്ടുമല്ല . അബുഹുറൈറ (റ) വിന്റെ പേരിലേക്ക് ചേർത്താണ് ഉദ്ധരിക്കുന്നത് . ഇത് തന്നെ വ്യാജമായ ഹദീസിന്റെ ലക്ഷണമാണ് . കൂടാതെ ഈ  ഹദീസ് റിപ്പോർട്ട് ചെയുന്ന നിവേദകാരിൽ രണ്ട് പേര് ദുർബലന്മാരാണ് 


ഒന്ന് - മത്ർ ഇബ്ൻ തഹ്‌മാൻ 


ഇമാം നസാഈ - പ്രബലനല്ല 

ഇമാം ജുർജാനി - ദുർബലൻ

ഇമാം ഇബ്ൻ സഅദ് -ദുർബലൻ

[الكامل في الضعفاء (8/ 134)][تهذيب التهذيب (4/ 87)]


രണ്ട് - ശഹ്ർ ഇബ്ൻ ഹൌശബ്


ഇമാം നസാഈ - പ്രബലനല്ല 

ഇമാം ജുർജാനി - വളരെ ദുർബലൻ

ഇമാം ഹാക്കിം -ദുർബലൻ

ഇമാം ബൈഹഖി -ദുർബലൻ

 [تهذيب التهذيب (2/ 182)]


കൂടാതെ പല മുൻകാല പണ്ഡിതന്മാരും ഈ ഹദീസ് സ്വീകാര്യമല്ല എന്ന്

പറഞ്ഞിട്ടുണ്ട് .


قال ابن الجوزي :«هذا حديث لا يجوز الاحتجاج به ومن فوقه إلى أبي هريرة ضعفاء». [العلل المتناهية في الأحاديث الواهية (1/ 223)]


ഇബ്നുൽ ജൗസീ (റഹ്) പറഞ്ഞു:

“ഈ ഹദീസിനെ ശർഈ തെളിവായി ഉപയോഗിക്കാൻ പാടില്ല. ഈ ഹദീസിന്റെ നിവേദനശൃംഖലയിൽ (സനദ്), ഇതിനെ ഉദ്ധരിക്കുന്ന വ്യക്തിയിൽ നിന്ന് തുടങ്ങി അബൂ ഹുറൈറ (റ) വരെയുള്ള എല്ലാ നിവേദകരും ദുർബലരാണ്.”


ഇമാം നവവി  (റഹ്) പറയുന്നു ;

റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയുടെ രാത്രിയിൽ മഗ്‌രിബും ഇശാക്കും     ഇടയിൽ നിർവഹിക്കുന്ന പന്ത്രണ്ട് റകാഅത്തുകളുള്ള സലാത്തുർ റഗായിബ് എന്നറിയപ്പെടുന്ന നമസ്കാരവും, ശഅ്ബാൻ മാസത്തിന്റെ പകുതിയായ നിസ്ഫ് ശഅ്ബാൻ രാത്രിയിൽ നൂറ് റകാഅത്ത് നമസ്കരിക്കുന്നതും(ബറാഅത് ) — ഈ രണ്ടും അപലപനീയമായ മതനൂതനാചാരങ്ങളാണ് (ബിദ്‌അത്ത്).

ഇവ കൂത് അൽ-കുലൂബ് എന്നും ഇഹ്‌യാ ഉലൂമിദ്ദീൻ എന്നും ഉള്ള ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നോ, ആ രണ്ടു ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെടുന്ന ഹദീസ് ഉള്ളതുകൊണ്ടോ ആരും തെറ്റിദ്ധരിക്കപ്പെടരുത്; കാരണം അതെല്ലാം അടിസ്ഥാനരഹിതവും അസത്യവുമാണ്. ( മജ്‌മുഉ 3 / 548 )


സഹോദരന്മാരെ നബി (സ ) യിൽ നിന്നും സ്ഥിരപ്പെട്ടു വരാത്ത റിപ്പോർട്ടുകൾ നബിയുടെ സുന്നത്താണ് എന്ന നിലയിൽ അവതരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ് . അതിൻ്റെ പേരിൽ നൂതനമായ വിശ്വാസങ്ങളും, കർമ്മങ്ങളും രൂപീകരിക്കുന്നതും വഴികേടാണ് .


عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ


ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)


സഹോദരങ്ങളെ അല്ലാഹുവിനെ സൂക്ഷിക്കുക ഇത്തരം നൂതന മായ ആചാരങ്ങൾ വെടിയുക .

No comments:

Post a Comment