മുഹമ്മദ് നബി [സ]യുടെ സിഹ്ർ ബാധ
അന്ത്യപ്രവാചകൻ മുഹമ്മദ് നബി [സ ] യെ ലോകമെമ്പാടും വിമർശികാറുള്ളത് നാം ദിനംപ്രതി കാണുന്നതാണ് . ആ കൂട്ടത്തിൽ ഉള്ള ഒരു വിമർശനമാണ് മുഹമ്മദ് നബി[സ] ക്ക് കൂടോത്രം ബാധിച്ചു പിശാചിന്റെ നിയന്ത്രണത്തിലായിപ്പോയി എന്നത് . ഒരു അസീറിയൻ ക്രിസ്ത്യാനിയായ സാം ശമൌൻ നടത്തിയ നിരൂപണം " മുഹമ്മദ് യഹൂദനാൽ കൂടോത്രം ബാദിച്ചു എന്നും , അങ്ങിനെ സാത്താന്റെ നിയന്ത്രണത്തിലായി മുഹമ്മദിന്റെ ബുദ്ധി" എന്നുമാണ് . അതിനു തെളിവായി അദ്ധേഹത്തിന്റെ സൈറ്റിൽ ഇമാം ബുഖാരിയുടെ ഹദീസുകൾ എടുതുകൊടുക്കുന്നു . ഈ ഹദീസ് കൊണ്ട് തന്നെ സാം ശമൌൻ ഖുർ ആനിന്റെ ആധികാരികതയും,അല്ലാഹുവിന്റെ അസ്ഥിത്വത്തെയും , ശക്തിയേയും ചോദ്യം ചെയ്യുന്നു ഈ ഹദീസിൽ നിന്നും ലഭിക്കുന്ന കാര്യം രണ്ടാണ് ഒന്ന് "സാത്താൻ സത്യവിശ്വാസികളായ ദാസന്മാരുടെ മേൽ യതൊരധികാരവുമില്ല എന്ന് ഖുർആനിൽ അല്ലാഹു പറയുന്നു ,അതേസമയം മുഹമ്മദിനെ സാത്താൻ നിയന്ത്രണത്തിലാകുന്നു . ഇതിൽ നിന്നും വ്യക്തമാകുന്നത് മുഹമ്മദ് സത്യവിശ്വാസിയല്ല എന്നതാണ് " രണ്ട് , "സത്യവിശ്വാസികളായ ദാസന്മാരുടെ മേൽ യതൊരധികാരവുമില്ല എന്ന് അല്ലാഹു വാഗ്ദാനം ചെയ്‌തിട്ടും കൂടോത്രം ഫലിച്ചെങ്കിൽ അതിനർത്ഥം അല്ലാഹു എന്ന ദൈവത്തിൻ അത്രക്ക് ശക്തിയെയുള്ളൂ എന്നാണ് "[answering-i slam.org]. ഇങ്ങനെ പോകുന്നു സാം ശമൌന്റെ വിമർശനം
ഈ ഹദീസ് പൊതുവേ മുസ്ലീംങ്ങൾക്കിടയിൽ പ്രചാരം നേടുകയും അവർ വിശ്വസിക്കുകയും ചെയ്യുന്നൂ എന്നതാണ് വിരോധാഭാസം !
ആയിഷ [റ ] പറയുന്നു : ബനുസുറയ്ഖ് വംശത്തിലെ ഒരാൾ നബി [സ ] കു സിഹ് ർ ചെയ്തു ......അങ്ങനെ നബി[സ ] ക് ഒരു കാര്യം ചെയ്തു എന്ന് തോന്നും വാസ്തവത്തിൽ നബി [സ ] അത് ചെയ്തിടുണ്ടാവില്ല . [ബുഖാരി 5763 ]
......അദ്ദേഹം ഭാര്യമാരുമായി ബന്ധപെട്ടു എന്ന് അദ്ദേഹത്തിൻ തോന്നും വാസ്തവത്തിൽ അദ്ദേഹം ബന്ധപെട്ടിട്ടുണ്ടാവില്ല . നിവേദകൻ സുഫ്യാൻ പറഞ്ഞു : ഇങ്ങനെയാണെങ്കിൽ സിഹെറിന്റെ കൂട്ടത്തിൽ കൂടുതൽ കഠിനമായതാണിത് . [ബുഖാരി 5765 ] [ മുസ്ലിം 2189 ,നസായി ,അഹമ്മദ് ]
അഹ്ൽ സുന്നയുടെ അഖീദ അനുസരിച് സ്വഹീഹ് ആയ ഹദീസേ പ്രമാണമായി സ്വീകരിക്കവൂ. ഒരു ഹദീസ് സ്വഹീഹ് ആകാൻ പല നിബന്ധനകളും നിദാനശാസ്ത്രത്തിലുണ്ട്.

ഇമാം ശാഫി പറയുന്നു : ‘ഒരു ഹദീസ് സഹിഹാകാൻ
ആ ഹദീസിലെ നിവേദകന്മാർ വിശ്വാസികളാവണം , സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം
വെക്തമായും മനസ്സിലക്കിയിടുണ്ടാകണം ,വെക്തമായ ഭാഷയിൽ തന്നെ പറയണം ഇല്ലെങ്കിൽ ഹദീസിന്റെ
ആശയം വെക്തമാകില്ല . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം .നിവേദകൻമാർ
ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെന്ഗിൽനല്ല ഓർമ്മശക്തിയുള്ളവരായിരിക്കണം . ഗ്രന്ഥത്തിൽ
നിന്നുംഉദ്ധരികുന്നത്തെന്ഗിൽ കൃത്യമായി ഹദീസുകൾ എഴുതിസൂക്ഷികുന്നവരായിരിക്കണം . കൂടുതൽ
പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും എതിരാകരുത് ,നിവേദകർ മുദല്ലിസ് ആകരുത് അഥവാ
താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ് അയാളിലേക് ചേര്ത്
പറയുന്നവരാകരുത് . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ
നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
അൽപം കൂടി വിവരിച്ചാൽ ഇമാം ഇബ്ൻ ഹജർ അസ് ക്കലാനി [റ ] പറയുന്നത് :
1-സനദിലെ എല്ലാ നിവേദക രും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനുംആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ് ഓർമ്മയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്ധരി കുന്നവനെങ്കിൽ മന പ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്കണം.
3-സനദ് മുത്തസ്സിൽ ആകണം ;
അഥവ ഹദീസ് ഉദ്ധരികുന്ന മുഹദ്ധിസ് മുതൽ നബി [സ ] വരെ ഇടക്ക് കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത് ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ൻ എന്നിവ മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി ഉള്ള ഹദീസ് ആകരുത് എന്നർത്ഥം.
[നുക്ക്ബത്തുൽ ഫിക്കർ ]
ഈ ശർത്തുകൾ പൂർത്തിയാക്കിയ ഹദീസാണോ ഇമാം ബുഖാരി ഉദ്ധരിച്ചത് ? പരിശോധിക്കാം ;
ഒന്നാമത്തെ നിയമനുസരിച് നിവേദനം ചെയ്യുന്നവർ ആദിലാകണം . എന്നാൽ ഈ ഹദീസിലെ റാവികളായ ഹിശാമും , അഅˇമശും വിമർശന വിധേയരാണ് . ഇവരിലൂടെ മാത്രമാണ് ഈ സംഭവം നിവേദനം ചെയ്യപ്പെടുന്നത് . അപ്പോൾ ഒന്നാമത്തെ നിയമം പൂർത്തിയാക്കിയിട്ടില്ല .അഥവാ നിവെദകർ ആദിലല്ല .
ഹിശാം ഇബ്ൻ ഉർവ
وقال يعقوب بن شيبة : هشام ثبت لم ينكر عليه إلا بعد مصيره إلى العراق ، فإنه انبسط في الرواية وأرسل عن أبيه مما كان سمعه من غير أبيه عن أبيه .
قلت : في حديث العراقيين عن هشام أوهام تحتمل
وقال عبد الرحمن بن خراش : بلغني أن مالكا نقم على هشام بن عروة حديثه لأهل العراق ، وكان لا يرضاه ، ثم قال : قدم الكوفة ثلاث مرات ، قدمة كان يقول فيها : حدثني أبي قال : سمعت عائشة . والثانية ، فكان يقول : أخبرني أبي عن عائشة . وقدم الثالثة فكان يقول : أبي عن عائشة ، يعني يرسل عن أبيه . [سير أعلام النبلاء]
യഹ് കൂബ് ഇബ്‌നു ശൈബ ;ഹിഷാം വിശ്വസ്തനാണ് അദ്ദേഹം ഇറാക്കിലേക്ക് പോയതിനു ശേഷമല്ലാതെ ആരും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല . ഇറാക്കിലേക്ക് പോയതിനു ശേഷം പിതാവിൽ നിന്നും കേൾകാതത് പിതാവിലേക്ക് ചേർത്ത് പറയാൻ തുടങ്ങി . അദ്ദേഹം വീണ്ടും പറഞ്ഞു : ഇറാക്ക് കാരിൽ നിന്നും വരുന്ന നിവേദനങ്ങളിൽ വഹ് മ് [ധാരണ പിശക് ] ഉണ്ട്
യൂസഫ് ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല. കാരണം , കൂഫ യിലേക്ക് മൂന്ന് തവണ ഹിശാം യാത്ര പോയി . ആദ്യമൊക്കെ ഹദ്ദസനീ അബീ [ പിതാവ് എന്നോട് പറഞ്ഞു ] അദ്ദേഹം ആയിശ [റ ] കേട്ടു എന്നും , രണ്ടാമത്തെ യാത്രക്ക് ശേഷം ആഹ്ബരനീ അബീ [ പിതാവ് എന്നെ അറിയിച്ചു ] അദ്ദേഹം അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും മൂന്നാമത്തെ യാത്രക്ക് ശേഷം അൻ അബീഹി [ പിതാവിൽ നിന്നും ] അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും നിവേദനം ചെയ്യാൻ തുടങ്ങി . "
[സിയാർ അ' ആലാ മു നുബുലാ - ഇമാം ദഹബി]
أنه قدم العراق ثلاث مرات ففي الأولى حدث عن أبيه فصرح بسماعهوفي الثانية حدث بالكثير فلم يصرح بالقصة وهي تقتضي انه حدث عنه بما لم يسمعه منهوهذا هو التدليس بلغني أنَّ مالكاً نقم عليه حديثه لأهل العراق ، قدم الكوفة ثلاث قدمات : قدمة كان يقول حدثني أبي قال سمعتُ عائشة ، وقدم الثانية فكان يقول : حدثني أبي عن عائشة ، وقدم الثالثة فكان يقول : أبي عن عائشة لا يذكر السماع
طبقات المدلسين - ابن حجر
ഇതേ കാര്യം തന്നെ ഇബ്ൻ ഹജർ അദ്ദേഹത്തിന്റെ മുദല്ലിസുകളെ കുറിച്ചുള്ള ഗ്രന്ഥത്തിൽ പറയുന്നു : "മൂന്നാമത്തെ യാത്രക്കുശേഷം പിതാവിൽ നിന്നും കേട്ടതായി വ്യക്തമാകാറില്ല എന്ന് "
[തബക്കാതുൽ മുദല്ലിസീൻ 1/26]

هشام بن عروة بن الزبير بن العوام القرشي الأسدي
النضر بن عبد الجبار
كان يعجب من حديثه عن أبيه
مالك بن أنس
كان لا يرضاه نقم عليه حديثه لأهل العراق، ومرة: كذاب
يعقوب بن شيبة السدوسي
ثبت، ثقة، لم ينكر عليه شىء إلا بعدما صار إلى العراق
عبد الرحمن بن يوسف بن خراش
كان مالك لا يرضاه، وكان هشام صدوقا تدخل اخباره في الصحيح، ومرة: قال بلغني ان مالكا نقم عليه حديثه لأهل العراق
تهذيب أل كمال 8055
നദിർ ഇബ്‌നു അബ്ദുൽ ജബ്ബാർ : അദ്ദേഹം പിതാവിലേക്ക് ചേർത്തി പറഞ്ഞത് ഇഷ്ട്ടപെട്ടിരുന്നില്ല
ഇമാം മാലിക് : ഇറാക്ക് കാരിൽ നിന്നും വരുന്ന ഹിഷമിന്റെ ഹദീസ് സ്വീകരിചിരുന്നില്ല , കളവ് പറയുന്നവൻ എന്നും പറഞ്ഞിട്ടുണ്ട് .
യഹ് കൂബ് ഇബ്‌നു ശൈബ : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് സ്വീകാര്യമല്ല
യൂസഫ് ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല
[തഹ്ദീബ് അൽ കമാൽ 8055]
അഅˇമശ്
وقال الذهبي
وهو يدلس، وربما دلس عن ضعيف،
قال ابن المبارك: «إنما أفسد حديث أهل الكوفة أبو إسحاق والأعمش لكم
وقال أحمد بن حنبل ففي حديث الأعمش اضطراب كثير
وقال ابن المديني: «الأعمش كان كثير الوهم في أحاديث هؤلاء الضعفاء
[ميزان الاعتدال 2/208-209]
ഇദ്ധേഹം മുദല്ലിസാണ് , ദുർബലന്മാരിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് . ഇബ്ൻ മുബാറക് [റ ] പറഞ്ഞു : കൂഫകരായ അബൂ ഇസഹാക്കും , അഅˇമശു മാണ് ഹദീസ് നശിപ്പിച്ചത് .
ഇമാം അഹമ്മദ് പറഞ്ഞു : അഅˇമശിന്റെ ഹദീസുകളിൽ ധാരാളം വൈരുധ്യങ്ങൾ [ഇൾതിറാബ് ] ഉണ്ട് . ഇമാം ഇബ്ൻ മദീനി [റ ] പറഞ്ഞു : അഅˇമശ് ദുർബലന്മാരിൽ നിന്നും ഉദ്ധരികുന്നതുമൂലം ഹദീസുകളിൽ ധാരാളം ധാരണ പിശകുകൾ [വഹ് മ് ]ഉണ്ടാവാറുണ്ട് [മീസാൻ ദഹബി 2/208-209]
ഇബ്ൻ ഹജർ [റ ]പറയുന്നു;
سليمان بن مهران الأعمش محدث الكوفة وقارؤها وكان يدلس وصفه بذلك الكرابيسي والنسائي والدارقطني وغيرهم
" അൽ അ‘അമശ് കൂഫക്കാരനായ പണ്ഡിതനാണ് .ഇദ്ധേഹം മുദല്ലിസാണ് എന്ന് ഇമാം നസായിയും ദാറു ഖുത്നിയും പറഞ്ഞിരിക്കുന്നു " [തബക്കാതുൽ മുദല്ലിസീൻ 1/33]
മുഹധിസുകളെല്ലാം ഈ ഹദീസ് ഹിശാം ഇബ്ൻ ഉർവയിൽ നിന്നും സുലൈമാൻ ഇബ്ൻ മിഹ്രാൻ അൽ അഅമശ് നിന്നുമാണ് നിവേദനം ചെയുന്നത് . ഈ ഹദീസ് വരുന്ന ചില പ്രധാന സനദുകൾ നോകാം ;
1-ഇമാം ബുഖാരി -- ഇബ്രാഹിം ഇബ്ൻ മൂസ -- ഈസ ഇബ്ൻ യുനുസ് -- ഹിശാം ഇബ്ൻ ഉർവ --അൻ അബീഹി --ആയിഷ [റ ] -5763
2-ഇമാം ബുഖാരി --അബ്ദുല്ലഹ് ഇബ്ൻ മുഹമ്മദ് --സുഫ് യാൻ ഇബ്ൻ ഉയൈന --ഇബ്ൻ ജുരൈജു --ഹിശാം ഇബ്ൻ ഉർവ --അൻ അബീഹി --ആയിഷ [റ ] -5765
3-ഇമാം ബുഖാരി --ഉബൈദ് ഇബ്ൻ ഇസ്മായിൽ --അബു ഉസാമത് –ഹിശാം ഇബ്ൻ ഉർവ --അൻ അബീഹി --ആയിഷ [റ ] -5766
4-ഇമാം ബുഖാരി --ഹുമൈദി --സുഫ് യാൻ ഇബ്ൻ ഉയൈന –ഹിശാം ഇബ്ൻ ഉർവ --അൻ അബീഹി --ആയിഷ [റ ] -6063
5-ഇമാം ബുഖാരി --ഇബ്രാഹിം ഇബ്ൻ മുന്ദിർ --അനസ് ഇബ്ൻ ഇയാദു --ഹിശാം ഇബ്ൻ ഉർവ --അൻ അബീഹി --ആയിഷ [റ ] -6391
6-ഇമാം മുസ്ലിം --അബു കുറയ്ബ് --ഇബ്ൻ നുമൈർ –ഹിശാം ഇബ്ൻ ഉർവ --അൻ അബീഹി –ആയിഷ [റ ] -2189
7-ഇമാം നസായി-- ഹന്നദി ഇബ്ൻ സരിയ്യ് --അബു മുആവിയ --അഅˇമശും --അൻ യാസിദ് ഇബ്ൻ ഹയ്യാനു--അൻ സൈദ് ഇബ്ൻ അര്കം [റ ] -4080
8-ഇമാം അഹമദ് --ഹന്നദി ഇബ്ൻ സരിയ്യ് --അബു മുആവിയ --അഅˇമശും --അൻ യാസിദ് ഇബ്ൻ ഹയ്യാനു--അൻ സൈദ് ഇബ്ൻ അര്കം [റ ] -18781
ഈ ഹിശാം ഇബ്ൻ ഉർവ യിൽ നിന്നും സുലൈമാൻ ഇബ്ൻ മിഹ്രാൻ അൽ അ‘അമശ് നിന്നുമാണ് ഈ ഹദീസുകൾ എല്ലാം നിവേദനം ചെയ്യപെടുന്നത് ഇവർ രണ്ടു പേരും മുദല്ലിസുകളാണ് . ഇവർ തദ് ലീസ് ചെയ്താണ് ഈ ഹദീസ് പറയുന്നത് .ഒരാൾ തദ് ലീസ് ചെയ്തു പറയുന്ന ഹദീസ് മറ്റു വിശ്വസ്തമായ സാക്ഷ്യങ്ങൾ ഇല്ലെങ്ങിൽ പ്രമാണ മായി സ്വീകരികപെടില്ല എന്നതാണ് ഹദീസ് നിദാനശാസ്ത്രം. ഹിശാം ഇബ്ൻ ഉർവ തദ്‌ലീസായി ഉദ്ധരിക്കുന്ന ഹദീസുകൾ മറ്റു വിശ്വസ്തന്മാരാൽ റിവായത് ഉണ്ടെങ്കിൽ ഹിശാമിന്റെ ഹദീസ് ശവാഹിദാകുകയും , സ്വീകരിക്കപ്പെടുകയും ചെയ്യും . എന്നാൽ ഇവിടെ മറ്റു വിശ്വസ്തന്മാർ ആരും തന്നെ ഇത് ഉദ്ധരിക്കുന്നില്ല അഅമശല്ലാതെ. എന്നാൽ അയാൾ വിശ്വസ്തനല്ലതാനും .
ഇമാം ബുഖാരി തന്നെ തദ് ലീസ് ചെയ്ത ഒരാളിൽ നിന്നും പതിനായിരം ഹദീസ് ഉപേക്ഷിചിടുണ്ട് [തൗഹാഫതുൽ ബക്കി,സീറത്തുൽ ബുഖാരി ]
അപ്പോൾ തദ് ലീസ് എത്ര മോശം കാര്യമാണെന്ന് മനസിലാക്കാം . എന്താണ് ഈ തദ് ലീസ് ?
'താൻ നേരിട്ട് ഒരാളിൽ നിന്നും കേൾക്കാത്ത കാര്യം അയാളുടെ പേരിലേക്ക് ചേർത്ത് പറയുന്നതിനെ തദ് ലീസ് എന്ന് പറയും .'[നുക്ക്ബത്തുൽ ഫിക്കർ ]
ഉദാഹരണം പറഞ്ഞാൽ
"x എന്നോട് പറഞ്ഞു എന്ന് y , അല്ലെങ്കിൽ x പറയുന്നത് കേട്ടു എന്ന് y " ഇങ്ങനെയാണ് സാധാരണ ഹദീസ് നിവേദനം ചെയുന്നത് . എന്നാൽ തദ് ലീസ് ചെയുന്ന ഒരു നിവെദക ൻ ഇങ്ങനെ പറയില്ല പകരം " x ഇൽ നിന്നും y " എന്നായിരിക്കും നിവേദനം ചെയുന്നത് .കേട്ടു എന്നും ,പറഞ്ഞു എന്നും വെക്തമാക്കില്ല . അതിനു കാരണം യാഥാ ർത്തത്തിൽ x നിന്നും y കേട്ടിടുണ്ടാവില്ല . കേട്ടത് വേറെ ആരിൽ നിന്നുമായിരികും . അയാളുടെ പേ ര് വെക്തമാക്കാത്തത് പലകാരണവുമുണ്ടാകാം . ചിലപ്പോൾ കേട്ടത്
ദുർബലനായ ആളായിരിക്കാം ,ചിലപ്പോൾ കേട്ടത് തന്നെകാൾ പ്രായം കുറഞ്ഞ ആളിൽ നിന്നാകാം , ചിലപ്പോൾ അയാളിൽ നിന്നും മറ്റു ധാരാളം ഹദീസ് നേരത്തെ പറഞ്ഞിടുണ്ടാകും ഇങ്ങനെ പല കാരണവുമുണ്ടാകും . യാഥാര്തത്തിൽ കേട്ട ആൾ ആരെന്നു അറിഞ്ഞാൽ മാത്രമേ അയാൾ വിശ്വസ്തനാണോ അല്ലയോ എന്ന് തീരുമാനികനാകൂ . തദ് ലീസ് വരുമ്പോൾ അതുണ്ടാകുന്നില്ല ച്ചുരുകി പറഞ്ഞാൽ സനദു മുറിഞ്ഞ ഹദീസിന്റെ വിഭാഗത്തിലാണ് മുദല്ലസ്സായ ഹദീസ് ഉൾപെടുന്നത്.അപ്പോൾ ഒരു ഹദീസ് സ്വഹീഹകാൻ വേണ്ട യോഗ്യതകൾ എത്താത്ത ഹദീസാണിത് . അഥവാ മൂന്നാമത്തെ ഉസൂൽ , "സനദ് മുത്തസ്സിൽ " പൂർത്തിയാക്കാത്ത ഹദീസാണിത് . മുദല്ലസായ ഹദീസ് മുന്കത്തിഇന്റെ ഗണത്തിലാണ് പെടുക . അഥവ സനദ് മുറിഞ്ഞ ഹദീസിന്റെ ഗണത്തിൽ . അപ്പോൾ മൂന്നാമത്തെ ശർത്ത് പൂർത്തിയായിട്ടില്ല .
തദ് ലീസിനെ പറ്റി മുഹദിസുകൾ പറയുന്നത് നോക്കൂ ;
ഹാഫിദ് ഇറാഖി : നുണയുടെ സഹോദരനാണ് തദ് ലീസ് [തഖിയ്യദ് ഇറാഖി 98 ]
ഇമാം ശുഅ 'ബ : ഞാൻ തദ് ലീസ് ചെയുന്നതിനെകൾ ഇഷ്ട്ടപെടുന്നത് ആകാശത്തിൽ നിന്നും വീണു കഷണങ്ങൾ ആകുന്നതാണ് [തദ്കിര -ദഹബി ]
യാസിദ് ഇബ്ൻ സുരയ് : അത് തികച്ചും നുണയാണ് [തഹ്ദീബ് ]
തദ് ലീസ് ചെയുന്ന നിവെദകനെ മുദല്ലിസ് എന്ന് പറയും . അയാൾ തദ് ലീസ്ചയ്തു പറയുന്ന ഹദീസിനെ മുദല്ലസ്സു എന്നും പറയും.
അങ്ങനെ തദ് ലീസ്ചെയ്യുന്ന അയാളുടെ നിവേദന ഗൾ ദുര്ബലമാണ് ,സ്വീകര്യമാകില്ല
[മീസാൻ 3/ 470 ]
ഇമാം ഇബ്ൻ കസീർ [റ ] പറയുന്നു :ഇമാം ഷാഫി [റ ]തദ് ലീസ് ചെയ്തുവന്ന ഹദീസുകൾ തള്ളികളഞ്ഞു .[ഇഖ്തിസാർ ഉലൂമുൽ ഹദീസ് / തദ് ലീസ് ]
അതുകൊണ്ട് തന്നെ ഹിശാമിൽ നിന്നും വരുന്ന തദ് ലീസ് ഇമാം ഷാഫി സ്വീകരിച്ചില്ല .
[ഫതഹുൽ ബാരി 6/ 707]
മറ്റൊരു നിവേദ കാനായ അഅˇമശോ അതിലും മോശം .
ഇമാം അബ്ദിൽ ബറു [റ ] പറയുന്നു :അഅˇമശˇ ദുര്ബലന്മാരിൽ നിന്നും
തദ് ലീസ് ചെയുന്ന ആളാണ് [നിഹായ 1/ 30]
അപ്പോൾ ഇത്തരം ദുര്ബലന്മാരാൽ പറയപെട്ട ഈ ഹദീസ് വിശ്വസിച്ചു മുഹമ്മദ് നബി [സ ]ക്ക് കുടോത്രം ഫലിച്ചു അദ്ദേഹത്തിൻ ,ചെയ്യാത്ത പ്രവര്ത്തികൾ ചെയ്തു എന്ന് തോന്നി എന്ന് വിശ്വസിക്കുനത് അബദ്ധമാണ് . ഈ കഥയ്ക്ക് അടിസ്ഥാനമില്ല എന്ന് വളരെ വെക്തമാണ് .
കൂടാതെ വേറൊരു ഇല്ലത് [ പോരായ് മ ] ഇതിലെ ഇൾതിരാബാണ് . ഹദീസ് പറയുന്നത് ഹിശാം,കേള്കുന്നത് സുഫ് യാനും , ഈസ ഇബ്ൻ യുനുസും . ഒരാളിൽ നിന്നും ഒരു വിഷയം കേൾകുന്ന രണ്ടു പേർ രണ്ടു രീതിയിലാണ് ആ വിഷയം പറയുന്നത് . സുഫ് യാൻ പറയുന്നു സിഹർ ചെയ്യാനുപയോഗിച്ച വസ്തുക്കൾ പുറതെടുത്തു എന്ന് . എന്നാൽ ഈസ ഇബ്ൻ യുനുസു പറയുന്നു പുറതെടുത്തില്ല എന്ന് . ഈ പരസ്പര വൈരുധ്യം ഇമാം അസ്കലനിക് യോജിപ്പികാനും സാധികുന്നില്ല
قال ابن بطال : ذكر المهلب أن الرواة اختلفوا على هشام في إخراج السحر المذكور ، فانتبه سفيان وجعل سؤال عائشة عن النشرة ، ونفاه عيسى بن يونس وجعل سؤالها عن الاستخراج ، ولم يذكر الجواب
ഇബ്ൻ ബതാൽ പറയുന്നു : മുഹല്ലബ് പ്രസ്താവിച്ചു 'കുടോത്രം ചെയ്യാനുപയോഗിച്ച വസ്തുകൾ പുറത്തെടുത്ത സംഭവം ഹിശാം പറഞ്ഞതിനെപറ്റി നിവെദകന്മാരു ഭിന്നിചിരികുന്നു . സുഫ് യാനു എടുത്തു എന്ന് സ്ഥാപിച്ചു .ആയിഷ [റ ] ചോദ്യം മാരണം നിഷ്ക്രിയമാകിയതിനെ പറ്റിയ ണെന്നു വരുത്തുകയും ചെയ്തു . ഈസ ഇബ്ൻ യുനുസകട്ടെ മാരണം നിഷ്ക്രിയമാകിയതിനെ പറ്റിയല്ല മറിച്ചു കുടോത്രം ചെയ്യാനുപയോഗിച്ച വസ്തുകൾ പു റതെടുതോ എന്നാണ് ആയിഷ[റ ] യുടെ ചോദ്യമായി സ്ഥാപിച്ചത് , മുഹല്ലബ് ഇതിനൊന്നും മറുപടി പറഞ്ഞില്ല "
[ഫത് ഹുൽ ബാരി 13/ 165 ]
അപ്പോൾ ദുർബലത ഇതിന്റെ ഇൾതിറാബ് തന്നെയാണ് . ഇതുള്ള ഹദീസിനെ മുൾ ത്വരിബു എന്ന് പറയും ഇതു ദുർബല ഹദീസിന്റെ ഗണത്തിൽ പെടുന്നതാണ് .ഇനി ഈ ഹദീസിൻ മറ്റൊരു ഇല്ലതുണ്ട് . പരിശുദ്ധ ഖുറ് ആനിൻ വിരുദ്ധമാണ് ഈ റിവായത്ത് .
”നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്ഭംട അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന സന്ദര്ഭരവും ( നമുക്ക് നല്ലവണ്ണം അറിയാം. )
( നബിയേ, ) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്ക്ക് ഒരു മാര്ഗങവും പ്രാപിക്കാന്‍ സാധിക്കുകയില്ല.[17/47-48]
അല്ലാഹുവിന്റെ വെക്തമായ പ്രസ്താവനക് എതിരാണ് ഈ ഹദീസ് . ചില പണ്ഡിതന്മാരു ഈ പ്രസ്താവനയെ എതിർതിട്ടുണ്ട് . പക്ഷെ അതെല്ലാം തള്ളപെടെണ്ടാതാണ് . ഖുരാനിനു മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല .അതുകൊണ്ടാണ് ആഹ്ല്സുന്നയുടെ ഇമാമും മുജ്തഹിദുമായ അബുബകർ റാസി അൽ ജസ്സാസ് പറഞ്ഞത് : “ഗുരുതരവും അപമാനകരവുമായ കേട്ട് കഥയാണ് നബിക് സിഹരു ബാദിചു എന്നുള്ളത് ...ഈ കഥകൾ മത നിഷേധികളുടെ നിര്മിതിയാണ് . [അഹ് കാമുൽ ഖുർആൻ 1/ 49 ]
എന്നാൽ ഈ പ്രസ്താവനയെ എതിര്കാൻ ചില തൽ പര കക്ഷികൾ ഇമാം ജസ്സാസിനെ മുഅ തസിലിയ വാദക്കാരൻ എന്ന് പറഞ്ഞു തള്ളാറുണ്ട് .എന്നാൽ ആ വാദം അടിസ്ഥാന രഹിതമാണ് . ഹിജ്ര 305 ഇൽ ജനിച്ച 370 ഇൽ മരിച്ച അഹല് സുന്ന വൽ ജമാ'അത്തിന്റെ പണ്ഡിതനാണ്. മു'ഹ്തസലിയാക്കളുമയി യാതൊരു ബന്ദവും ഇദ്ദേഹതിനില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഹനഫീ മത്ഹബിലെ മതവിധി നല്കുവാൻ യോഗ്യനായ ഇമാമായിരുന്നു ഇദ്ദേഹം.
الإمام العلامة المفتي المجتهد ، عالم العراق أبو بكر ، أحمد بن علي الرازي الحنفي ، صاحب التصانيف”
ഇമാം ദഹബി(റ) എഴുതുന്നു: ഇദ്ദേഹം വലിയ പണ്ഡിതനും
മതവിതി നലകുന്നവനും ഗവേഷക പണ്ഡിതനും ദുനിയവിനോദ് വിരക്തിയുള്ളവനും ആരാധനയിൽ പ്രസിദ്ദപ്പെട്ടവനും
ഹനഫീ മത്ഹബുകാരനും ആണ്. ( സിയര് അ'ലാമിനു ബാലാ' 12-411 നമ്പറ 3445)
ഇബ്നു ഹജറും ഇദ്ദേഹം ഹനഫീ മത്ഹബുകാരനെന്നു
പറയുന്നു ( ഫതഹുൽ ബാരി 13-144).
നിരവദി ഗ്രന്ദങ്ങൾ ഈ മഹാ പണ്ടിതൻ രചിച്ചിട്ടുണ്ട്..എറ്റവും
പ്രസിദ്ധദമായിട്ടുള്ളത് ""احكام القرءان"" ""അഹ്‌കാമുൽ ഖുർആൻ"" ആണ്.. മറ്റു കിതാബുകൾ
താഴെ കൊടുക്കുന്നു.
1) ഉസൂലുൽ ഫിഖ്‌ഹ് اسول الفقح
2) ജവാബാതുൽ മസാഇൽ جوابات المساءل
3) ശറഹുൽ അസ്മാഉൽ ഹുസ്‌നാ شرح الاءسماء الحسنا
4) ശർഹ് മുഖ്‌തസർ അൽ കർഖി شرح مختسر القرخ
5) ശർഹുൽ ജാമിഉൽ കബീർ شرح الجامع الكبير
6) ശർഹുൽ ജാമിഉൽ സഗീർ شرح الجامع الصغير
7) ശർഹുൽ മനാസിക് شرح المناسك
8) ശർഹ് ആസാറു തഹാവീ شرح ءاثار الطحاوي
ഇദ്ദേഹത്തെ കുറിച്ച് മുൻകാല പണ്ടിതന്മാർ
എന്താണ് പറഞ്ഞതെന്ന് ഒന്നു കൂടി പരിശോദിക്കാം.
1)
هو احمد ابن يلي الرازي الاسفراييني الحافظ الزاهد السبت ابوبكر الجساس انتهت اليه رءاسة الحنفية في باغداد .
അബൂബക്കർ അൽ ജസ്സാസ് എന്നാൽ അഹ്മദ് ഇബ്ൻ
അലി അർറാസീ എന്ന മഹാനാണ്. അദ്ദെഹം ഹാഫിളും, ഐഹിക വിരക്തുയുല്ലവനും, ലാളിത്യവും ഭൗതിക
വിരക്തിയും കാണിക്കുന്ന വെക്തിയായിരുന്നു. ബാഗ്‌ദാദിൽ അദ്ദെഹത്തിന്റെ കാലഘട്ടത്തിൽ
ഹനഫീ മദ്‌ഹബിന്റെ നേതൃത്വം അദ്ദെഹത്തിലേക്ക് വന്നുചേർന്നു.
2) "" അബൂബക്കർ അൽ ജസ്സാസ് ഹനഫീ
മദ്‌ഹബിലെ ഏറ്റവും മഹാ പണ്ടിതന്മാരുടെ കൂട്ടത്തിൽ ഒരാളായിരുന്നു. വിക്ഞ്ഞാനത്തിന്റെ
നേതൃത്തം അദ്ദേഹത്തിലേക്ക് പ്രാപിച്ചു. അബൂ ഹനീഫയുടെ മദ്‌ഹബിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ
ഏറ്റവും സമുന്നതനായ പണ്ടിതനായിട്ട് ജസ്സാസ് മാറി. (تاريخ باغداد )
""താരീഖ് ബാഗ്‌ദാദ് ""
3) ഇതേ കാര്യം ""അസറു ഇലലുൽ ഹദീസ്
ഫീ ഇഖ്‌തിലാഫിൽ ഫുഖഹാ"" എന്ന ഗ്രന്ദത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. (اثر ءلل الحديث في اختلاف الفقحاء)
4)
قال الفقيح الحنفيي ابوبكر الجساس"". ( الاءمامة العظمة عند اهل السنة والجماعة
ഹനഫീ മദ്‌ഹബുകാരനായിട്ടുള്ള അങ്ങേ അറ്റത്ത്
മതം ഗ്രഹിച്ചിട്ടുള്ള വെക്തിയാണ് അബൂബക്കർ അൽ ജസ്സാസ്.
5) ""ابوبكر الجساس من اءمة الحنفية""
( موسوءت الرد علي المذاهب الفقرية المعاسرة)
അബൂബക്കർ അൽ ജസ്സാസ് ഹനഫീ മദ്‌ഹബിലെ ഇമാമുമാരിൽ പെട്ട ആളായിരുന്നു..
6) قال الاءمام ابوبكر الجساس رحمه الله تعالي ""( فتح العلي الحميد في شرح كتاب المفيد مستفيد في كفر تارق التوحيد)
ഈ ഗ്രന്ദത്തിൽ അൽ ജസ്സാസിനെ അൽ ഇമാമെന്നും അല്ലാഹു അദ്ദെഹത്തിനു
റഹ്മത്ത് നൽകട്ടെ എന്നും വിശേഷിപ്പിക്കുന്നു.
7) ""الاءمام الكبير ابوبكر الجساس احمد ابن علي الرازي ""
(حاشية رد المختار علي الدر المختار شرح تنوير الابصار فقح ابو حنيفة)
അബൂബക്കർ അൽ ജസ്സാസ് ഒരു വലിയ ഇമാമാണെന്നാണ്
ഇതിലും രേഖപ്പെടുത്തിയത്.
8) ""وهو امام الكبير ابوبكر الجساس""
(شرح فتح القدير)
അബൂബക്കർ അൽ ജസ്സാസ്, അദ്ദെഹം വലിയ ഇമാമായിരുന്നു. ( ശർഹ് ഫത്‌ഹുൽ ഖദീർ)
9) അബൂബക്കർ അൽ ജസ്സാസിന്റെ ഗ്രന്ദങ്ങലിൽ പെട്ട ഏറ്റവും പ്രമുഖ സ്താനത്തുള്ളത്
അഹ്കാമുൽ ഖുർആനും, ഉസൂലുൽ ഫിക്‌ഹ് ആണ്.. ഈ കാര്യം ലോക പ്രസിദ്ദമായ سير اعلام النبلاء എന്ന ഗ്രന്ദത്തിലും അതു പോലെ كشف الضنون എന്ന കിതാബിലും രേകപ്പെടുത്തി വെച്ചിട്ടുണ്ട്. അപ്പോൾ ഈ മഹാ പണ്ഡിതനെ കുറിച്ചാണ്
ഇവർ മുഹ് ത്തസിലിയ എന്നൊക്കെ തട്ടിവിടുന്നത് . നബിയുടെ മേലിൽ കൂടോത്രം വെച്ചുകെട്ടാനുള്ള
ഒരു പരിശ്രമമാണിത്. അപ്പോൾ നാലാമത്തെ ശർത്തും പൂർത്തീകരിക്കാത്തതാണീ ഹദീസെന്നു സ്പഷ്ട്ടം
കാരണം ഇതിന്റെ ആശയം അഥവാ മത് നു ഖുർആനിന്റെ പ്രസ്തവനകെതിരാണ് എന്നുള്ളതാണ് . അപ്പോൾ
ഇത് മുഅല്ലലുമാണ് [ സൂക്ഷ് മമായ പോരായ് മയുള്ളത് ]. ഇങ്ങനെ നിദാനശാസ്ത്രത്തിന്റെ ശർത്തുകൾ
ഒതുവരാത്ത ഒരു റിപ്പോർട്ടാണിത് . ഇതു ആശ്രയിച്ച് പ്രവാചകനെ [സ ] കുറിച് ഇങ്ങനെ പ്രച്ചരിപ്പികുന്നത്
തികച്ചും നബി നിന്ദയാണ് .
അള്ളാഹു നബി[സ ] യെ സദാ സംരക്ഷിച്ചുകൊണ്ടിരികുന്നു . നബിമാര്ക് അവരുടെ ബുദ്ധി , വിവേകം , എന്നിവ മായ് കുന്ന ഒരു രോഗമോ അവസ്ഥയോ അള്ളാഹു ഉണ്ടാകില്ല . അങ്ങനെ ഉണ്ടാകും എന്ന് വാദികുന്നവനു രിസാലതിനെയാണ് നിഷേധികുന്നത് . മനുഷ്യർ കാണാത്ത ദൈവത്തിന്റെ ദൂതുമായി വന്ന നബിമാർ ക് ബുദ്ധി കോ ,വിവേകതിനോ, സ്ഥിരതകോ ഒന്നും സംഭാവികാൻ പാടില്ല . അങ്ങനെ സംഭവിച്ചാൽ . നബിയിൽ ജനത്തിൻ വിശ്വാസം നഷ്ട്ടപെടും . പനീ വരുന്നതോ , മുറിവ് പറ്റുനതോ ബുദ്ധിയെ ബദികുന്ന ,സ്ഥിരതയെ ബദികുന്ന ഒന്നല്ല . എന്നാൽ കുടോത്രം ഫലിച്ചു മതിഭ്രമിക്കുന്ന അവസ്ഥ ഉണ്ടാകൽ പ്രവചകതത്തിനു ചേര്ന്നതല്ല . നബിയെ സാദാ മനുഷ്യൻ എന്ന് കാഫിരുകൾ വിളിച്ചു , ഭക്ഷണം കഴികുന്ന നബിയോ എന്ന് പറഞ്ഞു പരിഹസിച്ചു , അങ്ങാടിയിളുടെ നടക്കുന്ന നബിയോ ? എന്നും പറഞ്ഞു ആക്ഷേപിച്ചു . ഇതൊന്നും അള്ളാഹു നിഷേധിച്ചില്ല . കാരണം നബി സാധാരണ ഒരു മനുഷ്യനാണ് മലകല്ല . അതുകൊണ്ട് തന്നെ നബി ഭക്ഷണം കഴിക്കും അതും എതിര്തില്ല . അതുകൊണ്ട് തന്നെ ജനതിലെക് ഇറങ്ങി ചെല്ലാനു അങ്ങാടികളിൽ പോകും അതും നിഷേധിച്ചില്ല . എന്നാൽ കുടോത്രം ബാധിച്ചവൻ എന്ന് അക്ഷേപിച്ചപ്പോൾ അള്ളാഹു അടങ്ങിയില്ല അവരെ അക്ഷേപികുകയും , ശപികുകയും ചെയ്യുന്നു . അതാണ് അല്ലാഹുവിന്റെ വചനതിനെതിരാൻ മേൽ രിവയത് എന്ന് പറഞ്ഞത്. ഈ വാദത്തെ എതിർ തുകൊണ്ട് ഇമാം മസീരിയുടെ ചില വാദങ്ങൾ ഫത് ഉൽ ബാരിയിൽ കാണാം . അദ്ദേഹം പറയുന്നത് പിഴച്ച കക്ഷികലാണ് ഈ ഹദീസു തള്ളുന്നത് എന്നാണു . അതിനു അദ്ദേഹം നിരത്തുന്ന തെളിവുകളൊ നിരര്തകവും .
അദ്ദേഹം വാദിക്കുന്നു നബിക് ശാരീരിക രോഗം വന്നതുപോലെയാണ് ഇതും എന്ന് . അള്ളാഹു സംരക്ഷിക്കും എന്ന് പറഞ്ഞാൽ ജീവഹാനിയുണ്ടാകാതെ സംരക്ഷികുമെന്നണ് അല്ലാതെ പൈശാചിക ഉപദ്രവത്തിൽ നിന്നും പൂര്ണമായും രക്ഷികുമെന്നല്ല എന്ന് വാദിക്കുന്നു . തെളിവായി നബി നമ്സ്കരികാൻ നിന്നപോൾ പിശാചു നമസ്കാരം തടസ്സപെടുതാൻ ശ്രമിചിടുണ്ട് . അപ്പോൾ പിശചിന്റെ ഉപദ്രവം നബിക് ഉണ്ടാകുമെന്ന തെളിവണെന്ന് പ്രസ്താവിക്കുന്നു . [ഫത്ഹുൽ ബാരി 10/226, 227]
ഇതു ഇദ്ദെഹത്തിന്റെ അബദ്ധ വാദമാണ് . കാരണം നബിയെ ഉപദ്രവികാൻ പിശചിനായില്ല . മറിച്ച് നബി പിശാചിനെ കേട്ടിയിടുകയാണ് ഉണ്ടായതു . സുലൈമാൻ നബിയുടെ ദുഅ ഓർത്ത് പിന്നീട് വിട്ടയച്ചു . അപ്പോൾ ആ വാദം തന്നെ തെറ്റാണു ഖുർആനിനു എതിരാണ് .
"ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ ( ജനങ്ങള്‍ക്ക് ) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." [5/67]
പിന്നെയുള്ള വാദം ഇതു കേവലം ശാരീരികമായ രോഗമാണ് ബുദ്ധിയെ ഒട്ടും ബാധിച്ചില്ല എന്നതാണ് . ഈ വാദക്കാർ ഖാദി ഇയാദും ഇബ്ൻ ഖയൂമുമാണ് . [സാദ് ഉൽ മആ ദു 4/124]
ഈ ഹദീസിനെ സ്ഥിരപെടുതാൻ കാണിക്കുന്ന ദുർവ്യാക്യനമാണിത് ഹദീസിൽ പറയുന്നതിൻ വിരുദ്ധവും .
'“അങ്ങനെ നബിക് [സ ] ഒരു കാര്യം ചെയ്തു എന്ന് തോന്നും വാസ്തവത്തിൽ നബി [സ ] അത് ചെയ്തിടുണ്ടാവില്ല “
“അദ്ദേഹം ഭാര്യമാരുമായി ബന്ധപെട്ടു എന്ന് അദ്ദേഹത്തിൻ തോന്നും വാസ്തവത്തിൽ അദ്ദേഹം ബന്ധ പെട്ടിടുണ്ടാവില്ല “'
ഇതാണ് ഹദിസിലുള്ളത് . തോന്നൽ ശരീരത്തിനല്ല ബുദ്ധിക്കാണ് ഉണ്ടാകുന്നത് . ഇവിടെ ശരീരത്തിൻ മുറിവുണ്ടാകുകയല്ല ചെയ്തത് , മനസ്സിനും ബുദ്ധികും ഇല്ല്യുഷൻ ഉണ്ടാകുകയാണ് ചെയ്തത് . അത് ശാരീരിക രോഗമല്ല , മാനസികമാണ് . അതുകൊണ്ട് ഈ വാദം ഒട്ടും സ്വീകാര്യമല്ല . കേവലം ഇമാം ബുഖാരിയുടെ ഗ്രന്ഥം സത്യസംമ്പൂർണമാണെന്ന് സ്ഥാപിക്കാൻ , അദ്ദേഹത്തിന്നു തെറ്റുകൾ പറ്റില്ലാ എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് ഇസ്ലാമിക പണ്ഡിതന്മാർ ഈ ഹദീസ് സ്വീകരിക്കുന്നത് . ഈ കഥ സ്ഥാപിച്ചതുകൊണ്ട് ഇസ്ലാമിന്ന് യാതൊരു ഗുണവുമില്ല മറിച്ച് നബിയുടെ ദിവ്യ ദൗത്യത്തിൽ ആളുകൾക് സംശയമുണ്ടാക്കുകയാണ് ചെയ്യുക . സ്വഹീഹ് ബുഖാരി അല്ലാഹുവിന്റെ ഗ്രന്ഥമല്ല . മുഹമ്മദ് ഇബ്ൻ ഇസ്മാഈൽ ബുഖാരി എഴുതിയതാണ് , അതിൽ അബദ്ധങ്ങളും പിഴവുകളും സംഭവിക്കും . നിവേദകരെ സ്വീകരിക്കുന്നതിൽ പിഴവ് സംഭവികം , നിവേദകരെ വിശ്വസിക്കുന്നതിലും പിഴവ് സംഭവിക്കാം . ഉദാഹരണത്തിന് : നുഅഈം ഇബ്ൻ ഹമ്മാദ് ഇബ്ൻ മുആവിയ ഇബ്ൻ ഹാരിസ്

ഇമാം അബു ദാവൂദ് പറഞ്ഞു : നഅഈം ഇബ്ൻ ഹമ്മാദ് നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ
കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .
[തഹ്ദീബ് അല കമാൽ 6451]
قال ابن حماد - يعني الدولابي - : نعيم ضعيف . قاله أحمد بن [ ص: 609 ] شعيب ، ثم قال ابن حماد : وقال غيره : كان يضع الحديث في تقوية السنة ، وحكايات عن العلماء في ثلب أبي فلان كذب
ഇമാം ഇബ്ൻ ഹമ്മദ് ദൗലാബി പറഞ്ഞു : ദുർബലനാണ് , ഹദീസുകൾ കെട്ടി ഉണ്ടാകാറുണ്ട്
.
ഇമാം അബു ദാവൂദ് പറഞ്ഞു : നഈം ഇബ്ൻ ഹമ്മാദ് നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ
കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .
[സിയാർ അഅലാ]
കളവ് കെട്ടിയുണ്ടാക്കുന്ന ആളിൽ നിന്നുപോലും
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ റിപ്പോർട്ട് സ്വീകരിക്കുന്നു . ഇദ്ദഹത്തിൽ നിന്നും ബുഖാരി
സ്വീകരിച്ച നിവേദനം "കുരങ്ങിൻെറ വ്യഭിചാരവുമായി ബന്ധപ്പെട്ട സംഭവമാണ് " ഇത്
നബിയുടെ വാക്കായിട്ടാല്ലാ ഉദ്ധരിക്കുന്നതെങ്കിലും ഇത്തരം ആളിൽ നിന്നും ഒരു സഹാബി ചെയ്‌ത
കാര്യം പറയുന്ന നിവേദനം സ്വീകരിക്കുമ്പോൾ നിവേദകരെ
സ്വീകരിക്കുന്നതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു .കൂടാതെ പിഴച്ച
കക്ഷികളിൽ നിന്നുപോലും ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഹദീസ് സ്വീകരിച്ചിട്ടുണ്ട് .
ഉബൈദുല്ല ഇബ്ൻ മൂസ കൂഫി -കടുത്ത ശിയാക്കളിൽ
പെട്ട ആളാണ് എന്നിട്ടും ഇമാം ബുഖാരി ഇയാളിൽ
നിന്നും ഹദീസ് ഉദ്ദരിക്കുന്നു . അയാളെ കുറിച്ച്
പണ്ഡിതന്മാർ പറയുന്നത് :
أبو حاتم بن حبان البستي ; قال كان يتشيع
أبو دواد السجستاني ; كان محترقا شيعيا
عبد الباقي بن قانع البغدادي يتشيع
يعقوب بن سفيان الفسوي منكر الحديث
ഇമാം അബുദാവൂദ് പറയുന്നു : ഇദ്ദേഹം കടുത്ത ശിയാ ആണ് .
അബു ഹാത്തിം ഇബ്ൻ ഹിബ്ബാൻ ബസതി പറയുന്നു
: ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
അബ്ദുൽ ബക്കി ഇബ്ൻ ഖനിഹ് ബഗ്ദാദി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ്
.
യാക്കൂബ് ഇബ്ൻ സുഫ്‌യാൻ ഫസവീ പറയുന്നു ;
ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് .
[തഹ്ദീബ് അല കമാൽ 3689 , സിയാർ അഅലാ]
അപ്പോൾ ഖുർആൻ പോലെ മുതവാത്തിറായി , അല്ലാഹു
സംരക്ഷണം ഏറ്റെടുത്ത ഒന്നല്ല ഹദീസ് കിത്താബുകൾ . അത് മനുഷ്യർ സ്വയം ശേഖരിച്ചതായതുമൂലം അതിൽ അബദ്ധങ്ങളും ഉണ്ട് . ഇല്ലെങ്കിൽ പിന്നെ വേദഗ്രന്ഥവും
മനുഷ്യ ഗ്രന്ഥവും തമ്മിൽ എന്താ വ്യത്യാസം ?
ഇത്തരം ദുർബല റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ പ്രവാചകനെ പറ്റി അപവാദം പറയുന്നതിലും ഭേദം അല്ലാഹുവിന്റെ കിതബിലേക്ക് മടങ്ങുന്നതാണ്
'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളിൾ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ ( അതാണ് വേണ്ടത്. ) അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും' [4/59]
'നീ പറയുന്നത് അവർ ശ്രദ്ധിച്ച് കേൾക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവർ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവർ സ്വകാര്യം പറയുന്ന സന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികൾ പറയുന്ന സന്ദർഭവും ( നമുക്ക് നല്ലവണ്ണം അറിയാം. )
( നബിയേ, ) നോക്കൂ; എങ്ങനെയാണ് അവർ നിനക്ക് ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവർ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവർക്ക് ഒരു മാർഗ്ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല'.[17/47-48]
നാളെ പരലോകത് ഞങൾ ഖുർആന് സ്വീകരിച്ചു അല്ലാഹുവേ , നിന്റെ ദൂതനെ മസ് ഹൂർ എന്ന് വിളിച്ചില്ല എന്ന് തല ഉയർത്തി പറയാൻ സാധിക്കും . എന്നാൽ ഈ ഖുർ ആനിന്റെ പ്രസ്താവനയെ തള്ളി പണ്ഡിതന്മാരുടെ വാദത്തിനു പിന്നാലെ പോയാലോ ? നാളെ അല്ലാഹുവോട് തല ഉയർത്തി " ഞാൻ ബുഖരിയെ പിൻപറ്റി , മാസിരിയെ പിൻപറ്റി " എന്ന് പറയാൻ സാധിക്കുമോ ? അവരെ പിൻപറ്റാൻ അല്ലാഹുവോ , റസൂലോ പറഞ്ഞിട്ടുണ്ടോ ? ഖുർആനിനെകളും ശരിയായ വചനങ്ങളാണ് ബുഖാരി ശേഖരിച്ചതെന്നു വിഷവസിക്കുനവർക്ക് അത് സ്വീകരികാം . അല്ലാഹുവിന്റെ വചനമാണ് പൂർണമായും ശരി അതിൽ അബദ്ധങ്ങൾ ഇല്ലാ എന്ന് വിഷവസിക്കുനവർകു മുഹമ്മദ് നബി [സ ] ക്ക് കൂടോത്രം ഫലിചിട്ടില്ല ഒരിക്കലും ഫലിക്കില്ല എന്ന് വിശ്വസിക്കാനേ സാധിക്കു .
أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا
"അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നാണ് വന്നതെങ്കിൽ അവരതിൽ ധാരാളം വൈരുധ്യങ്ങൾ കാണുമായിരുന്നു "
[നിസാഅ് 82.]

അല്ലാഹു സത്യം മനസ്സിലാക്കാൻ ഹൃദയ വിശാലത
നൽകട്ടെ ..
Well written
ReplyDelete