തറാവീഹ് നമസ്കാരം

*റമദാനിലെ രാത്രി നമസ്ക്കാരം*
🌙🌙🌙🌙🌙🌎🌙🌙🌙🌙🌙


തറാവീഹ് നമസ്കാരം റമദാനിൽ നിർവ്വഹിക്കുന്ന  സുന്നത്ത് നമസ്ക്കാരമാണ് . പ്രസ്‌തുത നമസ്കാര ത്തിനു ആ പേര്  മുഹമ്മദ്‌ നബി [സ ] നൽകിയതല്ല പിൽകാലത്ത്  ഒരൂ വിളിപ്പേരായി വന്നതാണ്. നബി [സ ] രാത്രികളിൽ , നിന്ന്കൊണ്ട്  സുന്നത്ത്  നമസ്ക്കരിക്കാറൂണ്ടായിരുന്നു . ശേഷം സുബഹിക്ക് മുൻപ് വിത്റാകും ,   ഇതു നബി [സ ]യുടെ പതിവാണ് . ഇതേ നമസ്‌കാരം റമദാനിൽ പ്രേത്യേഗം ശ്രേഷ്ട്ടത കൽപിച്ച് നബി [സ ] നമസ്കരിച്ചിരുന്നു . ദൈർഘ്യമേറിയ ആയത്തുകൾ ഓതി നമസ്കരിച്ചിരുന്നതിനാൽ ഇടക്ക് ഇടക്ക് വിശ്രമിച്ചിരുന്നു . അതിനാൽ പിൽകാലത്ത് ഈ നമസ്കാരത്തിനു വിശ്രമ നമസ്‌കാരം[ തറാവീഹ്  ] എന്ന് വിളിപ്പേര് വന്നു.

 سميت الصلاة في الجماعة في ليالي رمضان " التراويح " ؛ لأنهم أول ما اجتمعوا عليها كانوا يستريحون بين كل تسليمتين

ഇമാം ഇബ്ൻ ഹജർ അസ്കലാനി[റ ഹ് ] പറയുന്നു : 'റമദാനിന്റെ രാത്രികളിൽ സംഘമായി നടത്തുന്ന നമസ്കാരത്തിന്  തറാവീഹ്  എന്ന് പറയപ്പെട്ടു . എന്തുകൊണ്ടെന്നാൽ തറാവിഹിന്നു അവർ ആദ്യം ഒരുമിച്ചു കൂട്ടിയപ്പോൾ എല്ലാ  ഈ രണ്ട്  സലാമുകൾക്കിടയിലും അൽപ്പം വിശ്രമിക്കാറുണ്ടായിരുന്നു ." [ഫത്തഹുൽ ബാരി 2 / 25]

المراد بقيام رمضان صلاة التراويح

ഇമാം നവവിയും[റ ഹ് ] പറയുന്നു : 'ഖിയാമു റമദാൻ കൊണ്ട് ഉദ്ദേശം തറാവിഹ് നമസ്കാരമാകുന്നു '.
 [ ശറഹു  മുസ്‌ലിം 1/ 159]

ഈ നമസ്‌കാരം നബി[സ ] ജമാഅത്തായി നിർവ്വഹിച്ചതിനാൽ  അത്  അത്തരത്തിൽ നിർവഹിക്കൽ  സുന്നത്താണ് . നബി[സ ] മൂന്ന് ദിവസം തുടർച്ചയായി പള്ളിയിൽ ജമാഅത്തായി നമസ്കരിച്ചു . പ്രസ്ത്തുത നമസ്കാരത്തിന് ആളുകൾ അധികരിച്ചപ്പോൾ അത് അല്ലാഹു ഫർളാക്കിയെക്കുമോ എന്ന ഭയത്താൽ നബി[സ ] ജമാഅത്തിനു  നാലാം ദിവസം പള്ളിയിലേക്ക് പുറപ്പെട്ടില്ല . സഹാബികളോടു  ഒറ്റക്ക്  നമസ്കരിച്ചുകൊള്ളാൻ പറഞ്ഞു . അങ്ങനെ ഉമർ [ റ ] ന്റെ കാലംവരെ അങ്ങിനെ തുടർന്നു . ഒരു പള്ളിയിൽ തന്നെ പലരും ഒറ്റക്ക്  നമസ്കരിക്കുന്നത് ഉമർ    [ റ ]  കണ്ടപ്പോൾ അത് ഒരു സുഖമില്ലാത്ത ഏർപ്പാടായി അദ്ദേഹത്തിന് തോന്നി .. നബി[സ ] ജമാഅത്തായി നമസ്കരിച്  മാതൃക കാണിച്ചതിനാൽ അദ്ദേഹം വീണ്ടും അവിടെ ജമാഅത്ത്  സംഘടിപ്പിച്ചു . നബി[സ ] ജമാഅത്ത്   ഒഴിവാക്കിയത്  അല്ലാഹു നിർബന്ധമക്കുമോ എന്ന ഭയത്താലായിരുന്നു . നബി[സ ] മരണപ്പെട്ടതോടെ ഇനി ആ ഭയം ഇല്ല . കാരണം ഇനി  പുതിയ നിയമം അവതരിക്കില്ലലോ . അത് മനസ്സിലാകിയാണ് ഉമർ[ റ ]  ജമാഅത്ത്  സംഘടിപ്പിച്ചത് . അതൊരു ബിദ് അതുണ്ടാകലല്ലായിരുന്നു ഒരു സുന്നത് പുനർജീവിപ്പികലായിരുന്നു . നബി [സ ] മാതൃക കാണികത്തത്  ദീനാണ് എന്ന് പറഞ്ഞു  ഉണ്ടാക്കിയാലാണ്  ബിദ് അത്ത്  .നബി [സ ] കാണിച്ചു തന്നത്  പുനർജീവിപ്പികുന്നത്  ബിദ്അത്തല്ല .

ഇബ്ൻ ഹജർ പറയുന്നു ; 'ഇമാം ത്വഹാവി തറാവീഹ് സാമുഹ്യമായ നിർബന്ധമെന്നുവരെ പറഞ്ഞിരിക്കുന്നു. ഇമാം ഇബ്ൻബതാൽ  ഖിയാമുലൈൽ സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു ,നബി [സ ] യുടെ പ്രവർത്തിയിൽ നിന്നാണ് ഉമർ [റ ] തറാവിഹ് ജമാഅത്തായി നമസ്ക്കരിക്കൽ സുന്നത്താണെന്ന ആശയം ഗ്രഹിച്ചത് . നബി [ജമാഅത്ത്  ]ഒഴിവാക്കിയത് നിർബന്ധമാക്കുമോ എന്ന ഭയം മാത്രമായിരുന്നു |" [ ഫത്തഹുൽ ബാരി  4/ 252 ]

നബി[സ ] ആ നമസ്കാരം റമദാനിലായാലും  അല്ലാത്ത സമയത്ത് നിർവഹിച്ചാലും  11 റകാഅത്തിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല  . ഉമർ [ റ ] വിന്റെ കാലത്ത് 20 നമസ്ക്കരിച്ചു എന്ന്  ചില നിവേദനങ്ങൾ  വന്നിട്ടുണ്ട്  എന്നാൽ അതെല്ലാം തന്നെ തെളിവിനു പറ്റാത്ത ദുർബലഹദീസുകളാണ് ഒരു ഉദാഹരണം മാത്രം ഉദ്ദരികാം :

أخبرنا أبو طاهر الفقيه ثنا أبو عثمان البصري ثنا أبو أحمد محمد بن عبد الوهاب ثنا خالد بن مخلد ثنا محمد بن جعفر حدثني يزيد بن خصيفة عن السائب بن يزيد ، قال : كنا نقوم في زمن عمر بن الخطاب بعشرين ركعة والوتر


സാഇബ് ഇബ്ൻ യാസിദ്‌ [റ ]പറഞ്ഞതായി ഉദ്ദരിക്കുന്നു " ജനങ്ങൾ ഉമറിന്റെ കാലത്ത് റമദാൻ മാസത്തിൽ 20 റകാഅത്ത്  നമസ്കരിച്ചിരുന്നു . ഉസ്മാന്റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാൽ അവർ വടികളുടെ മേൽ ചാരി നിൽക്കാറൂണ്ടായിരുന്നു "
[ബൈഹക്കി മഅറൂഫുൽ അസാർ  ]

ഈ ഹദീസ്  ഖാലിദ് ഇബ്ൻ മഖ് ലൂദിൽ നിന്നാണ് ഉദ്ദരിക്കുന്നത്  അദ്ദേഹം മുന്കർ ഉൽ ഹദീസാണ്


وقال أحمد بن حنبل : له أحاديث مناكير .

وقال محمد بن سعد : كان منكر الحديث ، مفرطا في التشيع ، كتبوا عنه ضرورة .

وذكره ابن عدي في " كامله " فأورد له عدة أحاديث منكرة .

وقال أبو داود : صدوق ، لكنه يتشيع


ഇമാം അഹമ്മദ് [റ ] പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം മുഹമ്മദ്‌ ഇബ്ൻ സഅദു [ റ ] പറഞ്ഞു : നിഷിദ്ധ ഹദീസിന്റെ ആളാണ്‌  കടുത്ത ശിയായുമാണ്‌  ഇഷ്ട്ടമുള്ളത്  എഴുതുന്നവനാണ്‌
ഇബ്ൻ അദിയ്യു കമാലിൽ പരാമർശിച്ചത്  ഇയാളിൽ നിന്നും ധാരാളം നിഷിദ്ധ ഹദീസുകൾ ഉദ്ദരികപെട്ടിട്ടുണ്ട് എന്നാണ് .
ഇമാം അബൂ ദാവൂദ് പറഞ്ഞു ; വിശ്വസ്തനാണ് പക്ഷേ ഇയാൾ ശിയഈ ആണ് .


[സിയാർ -ദഹബി ]

മറ്റൊന്ന്  ഇമാം മാലിക് മുവത്വയിൽ ഉദ്ദരിച്ചതാണ്

وَحَدَّثَنِي عَنْ مَالِكٍ، عَنْ يَزِيدَ بْنِ رُومَانَ، أَنَّهُ قَالَ كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ فِي رَمَضَانَ بِثَلاَثٍ وَعِشْرِينَ رَكْعَةً

യാസിദ്‌ ഇബ്ൻ റുമാൻ പറയുന്നു :'ഉമറിന്റെ കാലത്ത് ജനങ്ങൾ 23 റക് അത്ത്  നമസ്കരിക്കറൂണ്ടായിരുന്നു "

[മുവത്വ 251,ബൈഹക്കി മഅറൂഫുൽ അസാർ   ]

എന്നാൽ ബൈഹക്കി തന്നെ പറയുന്നു യാസിദ്‌ ഇബ്ൻ റൂമാൻ ഉമർ [ റ ]  നെ കണ്ടിട്ടില്ല എന്ന്


 قال  البيهقي : ويزيد بن رومان لم يدرك عمر . انتهى


കാരണം അദ്ദേഹം ജനിക്കുന്നത്  ഉമർ[ റ ]   മരിച്ചതിനു ശേഷമാണ്  .അപ്പോൾ നേരിൽ കണ്ടിട്ടില്ലാത്ത കാര്യമാണ് ഇദ്ദേഹം പറയുന്നത്  .ഇത് മൂർസലായ ഹദീസാണ്  അതിനാൽ ദുർബലവും .

യഥാർതത്തിൽ 20 ന്റെ ജനനം ഉമർ[ റ ]ന്റെ കാലത്തല്ല .

ഇമാം സുയ്യൂത്തി [റ ഹ് ] ഇബ്ൻ ജവ്സി[റ ഹ് ] യിൽ നിന്നും ഉദ്ദരികുന്നു : "സഈദ്  ഇബ്ൻ മൻസൂറിന്റെ  കിത്താബിൽ 20 റകാഅത്തിന്റെയും 36 റകാഅത്തിന്റെയും ചില റിപ്പോർട്ടുകൾ ഞാൻ കണ്ടു പക്ഷെ അതെല്ലാം ഉമറി [റ ] വിന്റെ കാലശേഷം ഉണ്ടായതാണ് ." [അൽ ഹാവിലിൽ ഫതാവ 1 / 35 ]

ഇമാം ഖസ്തല്ലാനി [റ ഹ് ] പറയുന്നു : " അബാനി ബ്ൻ ഉസ്മാന്റെയും ,ഉമർ ഇബ്ൻ അബ്ദുൽ അസീസി[റ ഹ് ] ന്റെയും കാലത്ത് മദീനയിലെ ജനങ്ങൾ 36 റകാ അത്തും മൂന്ന് വിതറും നമസ്കരിച്ചതായി ഞാൻ കണ്ടു "         [ മവാഹിബു ലിദുന്യാ 2/ 266 ]

ഉമർ [ റ ]  മരിച്ചത്  ഹിജറ 22  ൽ ആണ്  ഉമർ ഇബ്ൻ അബ്ദുൽ അസീസ്‌ ഹിജറ 60 ൽ ജനിച്ചത്  അപ്പോൾ ഉമർ [ റ ]  മരിച്ചിട്ട്  38 വർഷത്തിനു ശേഷം ജനങ്ങൾ ഉണ്ടാക്കിയ സമ്പ്രദായമാണ്  ഈ അധികരിച്ച റകാഅത്തുകൾ .

وقال الترمذي : أكثر ما قيل : فيه أنها تصلى إحدى وأربعين ركعة يعني : بالوتر ، كذا قال . وقد 


نقل ابن عبد البر عن الأسود بن يزيد : تصلى أربعين ويوتر بسبع ، وقيل : ثمان وثلاثين . ذكره محمد بن نصر عن ابن أيمن عن مالك ، وهذا يمكن رده إلى الأول بانضمام ثلاث الوتر ، لكن صرح في روايته بأنه يوتر بواحدة ، فتكون أربعين إلا واحدة ، قال مالك : وعلى هذا العمل منذ بضع ومائة سنة ، وعن مالك ستا وأربعين وثلاث الوتر ، وهذا هو المشهور عنه ، وقد رواه ابن وهب عن العمري عن نافع قال : لم أدرك الناس إلا وهم يصلون تسعا وثلاثين يوترون منها بثلاث ، وعن زرارة بن أوفى أنه كان يصلي بهم بالبصرة أربعا وثلاثين ويوتر ، وعن سعيد بن جبير أربعا وعشرين ، وقيل : ست عشرة غير الوتر . روى عن أبي مجلز عند محمد بن نصر ، وأخرج من طريق محمد بن إسحاق حدثني محمد بن يوسف عن جده السائب [ ص: 299 ] بن يزيد قال : كنا نصلي زمن عمر في رمضان ثلاث عشرة . قال ابن إسحاق : وهذا أثبت ما سمعت في ذلك ، وهو موافق لحديث عائشة في صلاة النبي - صلى الله عليه وسلم - من الليل ، والله أعلم .

ചുരുക്കി വിവരിച്ചാൽ " തിർമൂദി [റ ഹ് ] പറഞ്ഞു : തറാവിഹ് നമസ്കാരത്തെ കുറിച്ച് ഉദ്ധരിചതിൽ ഏറ്റവും കൂടിയത് വിത്തറടക്കം 41 ആണ്  ഇമാം മാലിക്[റ ഹ് ]  അപ്രകാരം പറഞ്ഞിരിക്കുന്നു .38 എന്നും പറയപ്പെട്ടിട്ടുണ്ട്  അതിൽ  3 വി  ത്തറോകൂടി ചേർന്നാൽ 41 ആകും അപ്പോൾ അത് രണ്ടും ഒന്ന് തന്നെ. " [ഫത്ഹുൽ ബാരി 4 / 254 ]

ഉംദതുൽ ഖാരിയിൽ ഇതേ കാര്യം പറയുന്നുണ്ട് 

ഇമാം ബദറൂദ്ദീൻ ഐനീ [റ ഹ് ] പറയുന്നു : "ഖിയാമു റമദാനിന്റെ എണ്ണത്തിന്റെ വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു . 41 എന്ന് ചിലർ പറയുന്നു  മറ്റു ചിലർ 38  എന്നും വേറെ ചിലർ 36 എന്നും 34 എന്നും 24 എന്നും വിത്റടക്കം  23 എന്നും 16 എന്നും 13 എന്നും വിത്റടക്കം  11 എന്നും വിവിധ അഭിപ്രായങ്ങൾ ഉദ്ദരികപെടുന്നു . ഇമാം മാലിക് [റ ഹ് ] സ്വന്തം നമ്സ്ക്കരിച്ചത്  11 റകാ അത്തയിരുന്നു ."[ ഉംദത്തുൽ ഖാരി 5/ 356 ]

ചുരുക്കി പറഞ്ഞാൽ തറാവീഹ്   23 ആണ് എന്ന്  വാദിക്കുന്ന ആളുകൾക്  അതിനു പ്രമാണത്തിന്റെ പിൻബലമില്ല എന്ന്  വ്യക്തം .അവർ ചിലർ മക്കക്കാരുടെ പ്രവർത്തി  പിന്പറ്റും എന്നാൽ മദീനക്കാർ അതിനു വിരുദ്ധമാണ് . അവർ 41 ആണ്  നമസ്ക്കരിക്കല് . അപ്പോൾ ആ വിഷയത്തിൽ 23 ആണ് എന്ന്  ഇജ്മാഅͧ ഇല്ലാ. എന്നാൽ പ്രാമാണികമായി സ്ഥിരപ്പെട്ടത്  11 റകാഅതാണ്‌ . അപ്പോൾ ജനങ്ങൾ ഉണ്ടാകിയ രീതി പിൻപറ്റണോ  അതോ റസൂൽ കാണിച്ച മാതൃക പിന് പറ്റണൊ ?

ഇമാം സുബുക്കി[റ ഹ് ]  എഴുതുന്നു : നമ്മുടെ പണ്ടിതന്മാരിൽ പെട്ട ജവ്സി പറഞ്ഞു : 

മാലിക് [റ ഹ്]പറഞ്ഞിരിക്കുന്നു ' ഉമർ ജനങ്ങളെ സംഘടിപ്പിച്ചതാണ് എനിക്ക് അഭികാമ്യമായി തോന്നുന്നത്  അത് പതിനൊന്നു റകാഅതാണ്‌ . അതുതന്നെയാണ് നബി[സ ]യുടെ നമസ്കാരം . വിത്റടക്കം പതിനൊന്നു റകാഅത്തോ എന്ന ചോദ്യം വന്നു  അദ്ദേഹം പറഞ്ഞു : അതെ പതിമൂന്നു തൊട്ടടുത് വരുന്നു . മാലിക് [റ ഹ്]തുടർന്നു ; " ഈ വർ ധിപ്പിച്ച റകാഅത്തുകൾ  ജനങ്ങൾ എവിടെ നിന്നും പുതുതായി കൊണ്ടുവന്നു എന്നെനിക്കറിയില്ല " [അൽ ഹാവി ലിൽ ഫതാവ -മസാബിഹ് ഫീ സ്വലാത്ത് തറാവീഹ്]

അപ്പോൾ ഇമാം മാലിക്  11 ആണ്  ജാഇസായി കണ്ടത് . അദ്ദേഹം മുവത്വയിൽ  അതിനുള്ള പ്രമാണവും ഉദ്ദരികുന്നുനണ്ട് 


أَمَرَ عُمَرُ بْنُ الْخَطَّابِ أُبَىَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا، لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً قَالَ وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ


സാഇദു ഇബ്ൻ യാസിദ്‌ പറഞ്ഞു : 'റമദാൻ മാസത്തിൽ ജനങ്ങൾക്ക്  നേതൃത്വം നൽകി കൊണ്ട്  പതിനൊന്നു റകാഅത്ത്  നമസ്ക്കരികാൻ  ഉബയ്യ് ഇബ്ൻ കഅബിനോടും തമീമുദ്ദാരിയോടും ഉമർ [റ ] കൽപ്പിച്ചു . ഇമാം നൂറു കണക്കിന് ആയത്തുകൾ ഒതുമായിരുന്നു ദൈർഘ്യം കാരണം വടി ഊന്നിയാണ്  ഞങ്ങൾ നിന്നിരുന്നത്  പ്രഭാതത്തിനു തൊട്ടു മുൻപാണ് ഞങൾ തിരിച്ചു പോയിരുന്നത്


[മുവത്വാ 250 -കിത്താബ് സ്വലാത്ത് ഫീ റമദാൻ ] 




മറ്റൊരു ഹദീസ്  ഇമാം ബുഖാരി ഉദ്ദരിച്ചതാണ്




أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا‏.‏ فَقُلْتُ يَا رَسُولَ اللَّهِ، أَتَنَامُ قَبْلَ أَنْ تُوتِرَ قَالَ ‏ "‏ يَا عَائِشَةُ إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي




അബൂ സലാമത് ഇബ്ൻ അബ്ദിറ ഹ്മാൻ ആയിശ [റ ] നോട്‌ നബി[സ ]യുടെ റമദാൻ മാസത്തിലെ നമസ്കാരം എപ്രകാരമായിരുന്നു എന്ന് ചോദിച്ചു . അവർ പറഞ്ഞു : ' റമദാനിലും മറ്റുകാലത്തും  അവിടുന്ന്  പതിനോന്നിലധികം നംസ്ക്കരിച്ചിരുന്നീല്ല. അവിടന്ന് ആദ്യം നാല് റകാഅത്ത്  നമസ്കരിക്കും അതിന്റെ സൗന്ദര്യവും ദൈർഘ്യവും സംബധിച്ച് ചോദിക്കരുത് [ അത്രകുണ്ടായിരുന്നു എന്ന് സാരം] പിന്നെയും നാല് റകാഅത്ത്  നമസ്കരിക്കും അതിന്റെയും ദൈർഘ്യവും സൗന്ദര്യവും സംബധിച്ച് ചോദിക്കരുത് . പിന്നെ മൂന്ന് റകാഅത്ത് നമസ്ക്കരിക്കും "


[ബുഖാരി  2013 - കിത്താബു സ്വലത്തിൽ തറാവിഹ് -ബാബു ഫദൽ മിൻ ഖാമ റമദാൻ ]


ഇമാം സുബുക്കി [റ ഹ് ]ഈ ഹദീസിനെ വിവരിച് പറയുന്നു : നബി [സ ] പ്രവർത്തനത്തിൽ നിന്നും 20 സ്ഥിരപ്പെട്ടിട്ടില്ല . ഇബ്ൻ ഹജർ [റ ഹ് ]ഇബ്ൻ ഹിബ്ബനി[റ ഹ് ]ൽ നിന്നും ഉദ്ദരിച്ച ഹദീസകട്ടെ ,നബി [സ ] റമദാനിലും മറ്റു കാലത്തും പതിനൊന്നിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല എന്ന ബുഖാരി[റ ഹ് ] ആയിശ [റ ] നിന്നുദ്ദരിച്ചതും നാം അങ്കീകരികുന്നതുമായ ഹദീസിൽ പറഞ്ഞതിന്റെ പരമാവധിയാണ് . നബി [സ ] 8 റകാഅത്തും മൂന്ന് വിതറും നമസ്കരിച്ചു എന്ന് പറഞ്ഞതിനോട് അത് യോജിക്കുന്നുമുണ്ട് അപ്പോൾ അത് പതിനൊന്നായി .നബി [സ ] ഒരു കർമ്മം തുടങ്ങിയാൽ അത് നിരന്തരം തുടരുമെന്നത് അറിവുള്ള കാര്യമാണ് .അപ്പോൾ ഒരു തവണയെങ്കിലും നബി [സ ] 20 നമസ്കരിച്ചിരുന്നുവെങ്കിൽ അത് ഉപേക്ഷിക്കുമായിരുന്നില്ല . അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ ആയിശ[റ ]  അത് അറിയാതെ പോകുമായിരുന്നുമില്ല " [ അൽ ഹാവി ലിൽ ഫതാവ 77 ]


അപ്പോൾ റമദാനിൽ തറവിഹ്  അല്ലെങ്കിൽ  ഖിയാമു റമദാൻ അല്ലെങ്കിൽ ഖിയമുൽ ലൈൽ  11 റകാഅത്തിൽ  കൂടുതൽ റസൂൽ [സ ] നമസ്കരിച് മാതൃക കാണിച്ചിട്ടില്ല . റസൂലുള്ള കാണിച്ചുതന്ന കാര്യം മാറ്റിമറിച്ച ജനങ്ങളാണ്  23 ഉം 36 ഉം 41 ഉം ഒക്കെ നമസ്കരിച്ചത് . അതിനു കാരണം കൂടുതൽ നേരം നിൽകാൻ സാധികത്തത് കൊണ്ടുമാണ് . അവർ റകാഅത്തുകൾ കൂട്ടുകയും  ഓത്ത്  കുറക്കുകയും ചെയ്തു . ഇത്  മുന്മാത്രികയില്ലാത്ത  പുതിയ നിർമിതിയാണ് .അനസ് [റ ] പറയുന്നു :  നബി ( സ )അരുളി " എന്റെ സമുദായത്തെ വല്ലവനും വഞ്ചിച്ചാൽ അവന്  അല്ലാഹുവിന്റെയും , മലക്കുകളുടെയും ,സകല മനുഷ്യരുടെയും ശാപമുണ്ടാകും


അവർ ചോദിച്ചു എന്താണ് നബിയെ ആ വഞ്ചന ?അവൻ ആളുകൾക് ഒരു ബിദ്അത്ത് നിർമ്മിച്ച് കൊടുക്കുക എന്നിട്ട്  അവർ അത് ചെയ്യുക അതാണ്‌ ആ വഞ്ചന  "

 [ സുനൻ ദാറു ഖുത്നി ]


മറ്റൊന്ന്


"തറാവീഹ് നമസ്കാരം  ഈ രണ്ടു റകാഅത്ത് വീതം നമസ്കരിക്കുക സുബഹി ആകുമെന്ന് ഭയനാൽ  ഒരു റകാ അത്ത്  നമസ്കരിച് വിതറാക്കുക" എന്ന ഇമാം മുസ്‌ലിം  ഉദ്ദരിച്ച 


 ഹദീസ്  തെളിവ് പിടിച്ച്  ചിലർ തറാവിഹിനു റകാഅത്ത്  എണ്ണം നിർണ്ണയിചിട്ടില്ല എന്ന് വാദിക്കറൂണ്ട് .  യഥാർത്ഥത്തിൽ അബദ്ധമാണിത് . എണ്ണം നബി [സ ] നിർണ്ണയിച്ചത് 11 ആണ് . കാരണം അവിടുന്ന് ഒരു കാര്യം ചെയ്ത്തൽ അത് തുടരും . ഇവിടെ സുബ്ഹി ആവാൻ സമയമായാൽ  പതിനൊന്ന് പൂർത്തിയാക്കാതെ  ഒരു റകാഅത്  നിർവഹിച്ച്  ചുരുക്കാനാണ് നിർദ്ദേശം. കാരണം സുന്നതിനെക്കാ ൾ പ്രാധാന്യം ഫർദിനാണ് നൽകേണ്ടത് . അല്ലാതെ എത്രയും നമസ്ക്കരികാം എന്നല്ല . ആയിശ [റ ] വാണു നബി[സ ] യുടെ വീട്ടിലെ ഇബാദത്തുകളെ കുറിച് ശരിയായ അറിവുള്ള വ്യക്തി . അവർ പറയുന്നത്  11 കൂടുതൽ നമസ്ക്കരിചിട്ടില്ലാ എന്നാണ് . അപ്പോൾ മേൽ ഹദീസ് പറയുന്നത്  സുബ് ഹി ആകുമോ എന്നഭയം ഉണ്ടായാൽ 11 പൂർത്തിയാക്കാൻ നിൽകാതെ
 വിത്ർ നമ്സകരിക്കാനാണ്.


മറ്റൊരു ഹദീസ് നബി [സ ] പതിമൂന്നു റകാഅത്ത്  നമസ്കരിച്ചു എന്നതാണ്  എന്നാൽ നബി [സ] 11 നമസ്ക്കരിച്ചു എന്ന ഹദീസ് ഈ പറയുന്നതിനെതിരല്ല . കാരണം 11 റകാഅത്ത്  തറാവിഹും ,വിത്തറും 2 റകാഅത്ത്  സുബഹിയുടെ സുന്നതുമാണ് . ഇമാം മുസ്‌ലിം ഉദ്ദരികുന്ന ഹദീസാണ് തെളിവ് 


أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي ثَلاَثَ عَشْرَةَ رَكْعَةً بِرَكْعَتَىِ الْفَجْرِ ‏.‏


ആയിശാ [റ ] പറഞ്ഞു " റസൂൽ[സ ] റമദാനിലും അല്ലാത്തപോളും 13 റകാഅത്ത് നമ്സ്ക്കരിക്കുമായിരുന്നു . അതിൽ ഫജ്റിന്റെ രണ്ട് റകാഅത്തും പെടും ."

[ മുസ്‌ലിം 737, അബൂ ദാവൂദ്  1360  ]


عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي مِنَ اللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً مِنْهَا الْوِتْرُ وَرَكْعَتَا الْفَجْرِ‏.‏


ആയിശാ [റ ] നിന്നും :" പ്രവാചകൻ [സ ] 13 റകാഅത്ത്  ഖിയാമുലൈൽ  നമസ്ക്കരിക്കുമായിരുന്നു അതിൽ വിത്റും സുബഹിയുടെ രണ്ട് റകാഅത്ത്  സുന്നത്തും ഉൾപ്പെട്ടിരുന്നു " [ബുഖാരി 1140 ]


അപ്പോൾ പതിമൂന്നു എന്നത്  11 റകാഅത്തിനെ  എതിർക്കുന്നില്ല .


ബുഖാരി ഉദ്ദരിച്ച ഹദീസിൽ 4 റകാഅത്ത്  പിന്നെ 4 റകാഅത്ത്  എന്ന്  കാണുന്നത് നബി [സ ] ഒരുമിച്ച് 4 നമസ്കരിച്ചു എന്നല്ല   മറിച്ച്  4 നമസ്കരിച്ചിട്ട് അൽപം ഉറങ്ങും പിന്നെയും 4 നമസ്ക്കരിക്കും പിന്നെ 3 വിതർ നമ്സ്ക്കരിക്കും എന്നാണ്  .അത് ഇമാം ഇബ്ൻ അബ്ദിൽ ബർറ്  വ്യക്തമാക്കുന്നു :


" അപ്പോൾ ഹദീസിൽ നിന്നും മനസ്സിലാകുന്നത് നബി[സ ] നമസ്ക്കരിക്കും പിന്നെ ഉറങ്ങും  പിന്നെയും നമസ്ക്കരിക്കും പിന്നെയും  ഉറങ്ങും. പിന്നെ എഴുനേറ്റ്  വിത്ർ  നമസ്ക്കരികുമെന്നു മനസ്സിലകാം " [ ശറഹു്  സർക്കാനീ  അലാ മുവത്വാ 1/ 247 ]


അപ്പോൾ മേൽ വിവരിച്ചതിൽ നിന്നും മനസ്സിലാകുന്നത്  തറാവിഹ്  11 റകാഅത്ത്  സുന്നത്ത്  ആകുന്നു എന്നാണ് . ജമാഅത്തായി  നിർവ്വഹിക്കൽ  സുന്നത്താണ് .,ജമാഅത്തിന്റെ  പ്രതിഫലം ലഭിക്കും, ഒറ്റക്  വീട്ടിൽ നമ്സ്ക്കരിക്കലും സുന്നത്താണ് , സുന്നത് നമസ്ക്കാരങ്ങൾ വീടുകളിൽ അധികരിപ്പികാൻ പറഞ്ഞ ആ സുന്നതുകൂടി പിൻപറ്റലാകും അത്.


عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُرَغِّبُ فِي قِيَامِ رَمَضَانَ مِنْ غَيْرِ أَنْ يَأْمُرَهُمْ فِيهِ بِعَزِيمَةٍ فَيَقُولُ ‏ "‏ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏"‏ ‏.‏ فَتُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَالأَمْرُ عَلَى ذَلِكَ ثُمَّ كَانَ الأَمْرُ عَلَى ذَلِكَ فِي خِلاَفَةِ أَبِي بَكْرٍ وَصَدْرًا مِنْ خِلاَفَةِ عُمَرَ عَلَى ذَلِكَ ‏.‏


'അബൂഹുറൈറാ [ റ ] നിന്നും നിവേദനം : റസൂൽ [സ ] റമദാനിലെ നമസ്ക്കാരത്തിനു കൂടുതൽ പ്രോത്സാഹനം നൽകുമായിരുന്നു . നിർബന്ധമായി ശാസിക്കുമായിരുന്നില്ല . അവിടുന്ന് പറയും ' റമദാൻ മാസത്തിൽ വിശ്വാസപൂർവ്വം പ്രതിഫലെഛയോട് കൂടി നമസ്ക്കരിക്കുന്നവർക്ക് കഴിഞ്ഞകാല പാപം പൊറുത്ത് കിട്ടും . റസൂൽ മരിച്ചു .റമദാനിലെ നമസ്ക്കാരം സംഘടിത രീതിയിലല്ലാതെ തുടർന്നു . അബൂബക്കറിന്റെ ഭരണത്തിലും ഉമറിന്റെ ഭരണത്തിന്റെ ആദ്യ ഘട്ടത്തിലും അത് അങ്ങിനെതന്നെ തുടർന്നു " [ മുസ്‌ലിം 759 ]


അപ്പോൾ അല്ലാഹുവിന്റെ റസൂലിനെ പിൻപറ്റുന്നവർ സുവ്യക്തമായ തെളിവ് പിൻപറ്റി 11 റകാഅത്ത്  നമസ്ക്കരിക്കുക . ഇമാമുമാരെയും പൂർവ്വകാല സമൂഹത്തെയുംമക്കയെയും,മദീനയെയും പിന് പറ്റുന്നവർ  23 ഓ 36 ഓ 41 ഓ നമസ്ക്കരിക്കുക .


ആയിശ [റ ] ; നബി ( സ )അരുളി  " ആരെങ്കിലും, നമ്മുടെ മതത്തിൽ ഇല്ലത്ത് കടത്തി കൂട്ടിയാൽ അവ തള്ളപ്പെടെണ്ടാതാണ് " [ബുഖാരി 2697 ]


അല്ലാഹു പാപങ്ങൾ പൊറുത്തു തരുമാറാകട്ടെ ..

✍🏼 ഷാഹിദ്

No comments:

Post a Comment