നമസ്‌കാരത്തിൽ കൈകൾ ഉയർത്തൽ

 




നമസ്‌കാരത്തിന്റെ തുടക്കം തക്ബീർ അതഹ് രീമോടെയാണ് നടക്കുന്നത് . കൈകൾ ,തോളുകൾക്കൊപ്പം ഉയർത്തി  അല്ലാഹു അക്ബർ പറഞ്ഞു നെഞ്ചിൽ കെട്ടുന്നു . കൈകൾ ഉയർത്തി തക്‌ബീർ ചൊല്ലണം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നതയില്ല .മാത്രവുമല്ല  അതൊഴിവാക്കിയുള്ള  നമസ്ക്കാരം സ്വീകാര്യമാകില്ല എന്നാണ് പൂർവികരായ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്  (അൽ മുഗ്നി 2 / 126 )

എന്നാൽ തക്ബീർ അതഹ് രീം അഥവ പ്രാരംഭ തക്ബീറിൽ മാത്രമേ കൈകൾ ഉയർത്തേണ്ടതുള്ളൂ എന്ന് ഹനഫീ , മാലികി മദ്ഹബുകൾ അഭിപ്രായപ്പെടുന്നു . എന്നാൽ ഇമാം ഷാഫിയും ഇമാം അഹ്മദും മറ്റു വേളകളിലും കൈകൾ ഉയർത്തൽ സുന്നത്താണ് എന്നാണ് അഭിപ്രായ പെടുന്നത് .

രണ്ട് വിഭാഗവും ഹദീസുകൾ അടിസ്ഥാനമാക്കിയാണ്  അവരുടെ വീക്ഷണം പറയുന്നത് .

عَنْ عَلْقَمَةَ، قَالَ قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ أَلاَ أُصَلِّي بِكُمْ صَلاَةَ رَسُولِ اللَّهِ صلى الله عليه وسلم فَصَلَّى فَلَمْ يَرْفَعْ يَدَيْهِ إِلاَّ فِي أَوَّلِ مَرَّةٍ ‏

അൽഖമ നിവേദനം ചെയ്യുന്നു ഇബ്ൻ മസ്‌ഊദ്‌ (റ) പറഞ്ഞു ' ഞാൻ നബി (സ ) നമസ്ക്കരിച്ചപോലെ കാണിച്ചു തരട്ടെയോ ? അദ്ദേഹം നമസ്കരിച്ചു കാണിച്ചു ആരംഭത്തിലല്ലാതെ മറ്റൊരു കാര്യത്തിലും തന്റെ കൈകൾ ഉയർത്തിയില്ല " (തിർമുദി , നസാഈ , അബൂദാവൂദ് )

ഈ ഹദീസിന്റെ പിൻബലത്തിൽ ഹനഫികളും , മാലിക്കികളും  തക്ബീർ അതഹ് രീമിൽ മാത്രമേ കൈകൾ ഉയർത്തേണ്ടു എന്ന പക്ഷത്തുനിന്നു .

عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَرْفَعُ يَدَيْهِ حَذْوَ مَنْكِبَيْهِ إِذَا افْتَتَحَ الصَّلاَةَ، وَإِذَا كَبَّرَ لِلرُّكُوعِ، وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ رَفَعَهُمَا كَذَلِكَ أَيْضًا وَقَالَ  " سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ "‏‏. وَكَانَ لاَ يَفْعَلُ ذَلِكَ فِي السُّجُودِ‏

സാലിം ഇബ്ൻ അബ്ദുല്ല [റ ] വിൽ നിന്ന് എന്റെ പിതാവ് പറഞ്ഞു ; നബി [സ] നമസ്ക്കാരത്തിന്റെ  ആരംഭത്തിൽ തന്റെ ഇരു കരങ്ങളും ചുമലുകൾക്ക് ഒപ്പം ഉയർത്തി തക്‌ബീർ  ചൊല്ലിയിരുന്നു .  അതേപോലെ കൈകൾ ഉയർത്തി  റുക്‌ഈലേക്ക് പോയി ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദ' ( അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ടുത്തരം നൽകട്ടെ) എന്ന് പറഞ്ഞു അതേപോലെ തക്ബീർ ചൊല്ലി  കൈകൾ ഉയർത്തി  എന്നിട്ട് 'റബ്ബനാ ലക്കൽ ഹംദ്' (രക്ഷിതാവേ സർവ്വ സ്തുതിയും നിനക്കത്രെ ) എന്ന് പറഞ്ഞു

[മുവത്വ 198, ബുഖാരി 735,738]

ഈ ഹദീസിന്റെ വെളിച്ചത്തിൽ ഇമാം ഷാഫിയും ഇമാം അഹമ്മദും തക്ബീർ അതഹ് രീമിൽ മാത്രമല്ല മറ്റ് വേളകളിലും കൈകൾ ഉയർത്തൽ നബി ചര്യയാണ് എന്നഭിപ്രായപ്പെടുന്നു . രണ്ട് വിഭാഗവും അവലംബിച്ച തെളിവുകൾ നബി ചര്യയായി നിവേദനം ചെയ്യപ്പെട്ടവയാണ് . എന്നാൽ പ്രസ്തുത ഹദീസുകൾ ഹദീസ് നിദാന ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നോക്കിക്കാണുമ്പോൾ  രണ്ടാമത്തെ വിഭാഗം അവലംബമാക്കിയ തെളിവാണ് പ്രബലമെന്ന് വ്യക്തമാകുന്നു .

പ്രാരംഭത്തിൽ മാത്രം കൈകൾ ഉയർത്തിയിരുന്നുള്ളൂ എന്ന ഇബ്ൻ മസ്‌ഊദ്‌ (റ) വിന്റെ ഹദീസ് പൂർവികരായ പല മുഹദ്ദിസുകളും ദുർബലപ്പെടുത്തിയ ഒന്നാണ് . ഇബ്ൻ മസ്‌ഊദ്‌ (റ) വില് നിന്ന് മാത്രമല്ല ഈ കാര്യം നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത് ബർറാഇബ്നു ആസിബ് (റ) , അലി (റ) തുടങ്ങി മറ്റു പലരിൽ നിന്നും നിവേദനമുണ്ട് . ഓരോന്നും ചർച്ച ചെയ്യപ്പെടേണ്ടതാണ് .

അൽഖമ നിവേദനം ചെയ്യുന്നു ഇബ്ൻ മസ്‌ഊദ്‌ (റ) പറഞ്ഞു ' ഞാൻ നബി (സ ) നമസ്ക്കരിച്ചപോലെ കാണിച്ചു തരട്ടെയോ ? അദ്ദേഹം നമസ്കരിച്ചു കാണിച്ചു ആരംഭത്തിലല്ലാതെ മറ്റൊരു കാര്യത്തിലും തന്റെ കൈകൾ ഉയർത്തിയില്ല "

അഹമ്മദ് (3281) , അബൂദാവൂദ് (748,751), നസാഈ (1058), തിർമുദി (257), ഇബ്ൻ അബീശൈബ (2456) , ബൈഹഖി (2/78)  തുടങ്ങി മറ്റു ഗ്രന്ഥങ്ങളിലും ഇത് വന്നിട്ടുണ്ട് .

ഈ ഹദീസിന്റെ പരമ്പരയിൽ ആസിം  ഇബ്ൻ കുലൈബ്  അൽ ജർമിയ്യഃ ഉണ്ട് .

ഇമാം ബസ്സാർ പറയുന്നു ;, ആസിം ഇബ്ൻ കുലൈബ്  മുൾത്തരിബുൽ ഹദീസാണ് പ്രത്യേകിച് കൈ ഉയർത്തുന്ന അദ്ദേഹത്തിന്റെ ഹദീസ് മുൾത്തരിബാണ് .

وعاصم في حديثه اضطراب، ولا سيما في حديث الرفع

(മുസ്നദ് ബസ്സാർ 5 /46)

وقال ابن المديني: لا يحتج به إذا انفرد.

അലി ഇബ്ൻ മദീനി പറയുന്നത് അദ്ദേഹം ഒറ്റക്ക് ഉദ്ധരിക്കുന്ന ഹദീസുകൾ തെളിവിനു പര്യാപ്തമല്ല എന്നാണ്

وقال شريك بن عبد الله النخعي كان مرجئا.

ശരീഖ് ഇബ്ൻ അബ്ദുല്ലാഹ് പറയുന്നത് ഇദ്ദേഹം മുര്ജിഈ ആണെന്നാണ്

ابن حجر العسقلاني : صدوق رمي بالإرجاء

ഇമാം ഇബ്ൻ ഹജർ സത്യസന്ധൻ എന്ന് മാത്രമേ വിശേഷിപ്പിച്ചുള്ളൂ കൂടാതെ കടുത്ത മൂർജിഈയാണെന്നും പറയുന്നു

(തഹ്ദീബ്  2/ 259)

قال أحمد بن حنبل عن يحيى بن آدم: نظرت في كتاب عبد الله بن إدريس عن عاصم بن كليب، فلم أجد فيه ثم لم يعد،.

ഇമാം ബുഖാരി പറഞ്ഞു ; യഹിയ ഇബ്ൻ ആദമിൽ നിന്ന് അഹ്മദ് പറഞ്ഞു ;. ആസിമിൽ നിന്നുള്ള പ്രസ്തുത റിപ്പോർട്ട് അബ്ദുല്ലാഹ് ഇബ്ൻ ഇദ്രീസിന്റെ കിതാബിൽ നോക്കിയപ്പോൾ കടത്താനായില്ല .ഇമാം ബുഖാരി പറഞ്ഞു; അബ്ദുല്ലാഹ് ഇബ്ൻ ഇദ്രീസിന്റെ കിതാബ് ഇൽമിന്റെ  അഹ്ലുകാർ അംഗീകരിച്ച കിതാബാണു  എന്നാണ് .

 (നാസ്‌ബു റായ 1 / 474 )

 

وقال الزيلعي:" فجعل الوهم فيه من سفيان

ഇമാം സൈലാഈ പറഞ്ഞു ; ഇത് സുഫ്യാനിൽ നിന്നുള്ള വാഹമാണ്

(നാസ്‌ബു റായ 1 / 474 )

മറ്റൊന്ന് ഈ ഹദീസാണ് ,

عن عبد الله ، قال : { صليت مع رسول الله صلى الله عليه وسلم وأبي بكر ، وعمر ، فلم يرفعوا أيديهم إلا عند استفتاح الصلاة }

ഇബ്ൻ മസ്ഊദ് (റ)പറഞ്ഞു ; ഞാൻ നബിയോടെപ്പം , അബൂബക്കറിന്റെയൊപ്പം , ഉമറിന്റെയൊപ്പം നമസ്കരിച്ചിട്ടുണ്ട് അവർ നമസ്കാരത്തിന്റെ ആരംഭത്തിലല്ലാതെ കൈ ഉയർത്തിയിട്ടില്ല .

(ദാറുഖുതിനി )

ഈ ഹദീസിന്റെ പരമ്പര മുൻകറാണ്.

قال عبد اللَّه: ذكرت لأبي حديث محمد بن جابر، عن حماد، عن إبراهيم، عن علقمة، عن عبد اللَّه في الرفع، فقال: هذا ابن جابر أيش حديثه، هذا حديث منكر أنكره جدًّا.

അബ്ദുല്ല പറഞ്ഞു , ഞാൻ പിതാവിനോട് (ഇമാം അഹ്മദ് ) ഹമ്മാദ് ഇബ്രാഹിമിൽ നിന്ന് അദ്ദേഹം അൽക്ക മയിൽ നിന്ന് ഉദ്ധരിക്കുന്ന നബി ഒരു തവണ കൈ ഉയർത്തി എന്ന ഹദീസിനെ കുറിച്ച് ചോദിച്ചു അദ്ദേഹം പറഞ്ഞു ; അത് മുൻകറാണ്.

(അൽ ഇലല് 716)

ഇമാം ഇജ്‌ലീ ഈ ഹദീസിന്റെ പരമ്പരയിലെ മുഹമ്മദ് ഇബ്ൻ ജാബിറിനെ ദുർബലപ്പെടുത്തി . അതേപോലെ ഇമാം ഇബ്ൻ മഈനും , ബുഖാരിയും , നസാഈ യും ദുർബലപ്പെടുത്തി

محمد بن جابر بن سيار بن طلق السحيمي: ضعيف.

 قَالَ يحيى وَالنَّسَائِيّ ضَعِيف

قَالَ البُخَارِيّ لَيْسَ بِالْقَوِيّ

 

(അദുആഫാ ഇബ്ൻ ജൗസി )

ഇമാം ബുഖാരി 'കിതാബ് റഫ്ഉൽ യദ്‍യ് ' എന്ന അധ്യായത്തിൽ   ആസാമിൽ  നിന്ന് തന്റെ പിതാവ് വഴി വാഇൽ (റ) വിൽ നിന്ന്  ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ   നബി (സ ) റുകൂഇലും അവിടെന്ന് നിവരുമ്പോളും കൈകൾ ഉയർത്തി എന്ന് ഉദ്ധരിക്കുന്നുണ്ട് . ഇത് ആസിൻറെ റിപ്പോർട്ടിലെ വൈരുധ്യമാണ് (ഇള്ഥ്വിറാബ്). (നാസ്‌ബു റായ 1 / 528 )

 

മറ്റൊരു റിപ്പോർട്ട് ബറാഇബ്നു ആസിബ് (റ) നിന്നാണ് .

 

عن البراء بن عازب ، قال : { كان النبي صلى الله عليه وسلم إذا افتتح الصلاة رفع يديه إلى قريب من أذنيه ، ثم لا يعود

നബി നമസ്കാരത്തിന്റെ ആരംഭത്തിൽ ചെളികൾക്കൊപ്പം തന്റെ ഇരു കാര്യങ്ങൾ ഉയർത്തിയിരുന്നു പിന്നെ അത് പോലെ ചെയ്തിട്ടില്ല .

(അഹ്മദ് 18199 , അബൂദാവൂദ് 749, ഇബ്ൻ അബീ ശൈബ 1 / 264, ബൈഹഖി  )

ഈ ഹദീസിന്റെ പരമ്പരയിൽ യസീദ് ഇബ്ൻ അബീ സിയാദ് എന്ന റാവിയുണ്ട്.

وقال أحمد بن حنبل : لم يكن بالحافظ . وروى عباس عن يحيى : لا يحتج بحديثه وقال أبو زرعة لين . وقال أبو حاتم : ليس بالقوي ،وقال الجوزجاني : سمعتهم يضعفون حديثه . وقال ابن عدي : هو من شيعة أهل الكوفة

ഇമാം അഹ്മദ് പറഞ്ഞു ;ഇദ്ദേഹത്തിന് മനഃപാഠമില്ല , ഇമാം യഹിയ പറഞ്ഞു ഹദീസുകൾ പ്രാമാണികമല്ല , ഇമാം അബൂ സുർആ പറഞ്ഞു; ലയ്യിന് നാണു , ഇമാം അബൂ ഹാതിം പറഞ്ഞു; പ്രബലനല്ല , ഇമാം ജൗസിജാനി പറഞ്ഞു ; അദ്ദേഹത്തിന്റെ ഹദീസുകൾ ദുർബലപ്പെടുത്തുന്നു (മുഹദ്ദിസുകൾ )എന്ന് കേട്ടിട്ടുണ്ട് . ഇമാം ഇബ്ൻ അദിയ്യ് പറഞ്ഞു; കൂഫയിലെ ശീഈയാണിദ്ദേഹം (സിയർ ദഹബി )

മറ്റൊരു തരീഖ് വഴി ഈ  ഹദീസ് വന്നിട്ടുണ്ട് ,

 محمد بن عبد الرحمن بن أبي ليلى عن أخيه عيسى عن الحكم عن عبد الرحمن بن أبي ليلى عن البراء ، قال : رأيت { رسول الله صلى الله عليه وسلم رفع يديه حين افتتح الصلاة ، ثم لم يرفعهما حتى انصرف

(അബൂദാവൂദ് 752)

അതിന്റെ പരമ്പര ദുർബലമെന്നു ഇമാം അബൂദാവൂദ് തന്നെ പറയുന്നു

قال أبو داود : هذا الحديث ليس بصحيح

കാരണം ഇതിലെ ഇബ്ൻ അബീ ലൈൽ ആണ് അദ്ദേഹം മുഹമ്മദ് ഇബ്ൻ അബ്ദുറഹ്മാൻ ഇബ്ൻ അബീ ലൈൽ ആണ്

 

قال النسائي: ليس بالقوي قال أبو زرعة: ليس بأقوى ما يكون قال ابن خزيمة: ليس بالحافظ قال ابن جرير الطبري: لا يحتج به

 عبد الله بن أحمد، سألت أبي عن ابن أبي ليلى، فقال: مضطرب الحديث وقال صالح بن أحمد، عن ابن المديني: كان سيئ الحفظ، واهي الحديث

[تهذيب التهذيب (3/ 627)] [الكامل في الضعفاء (7/ 388)]

 

ഇമാം നസാഈ , അബൂ സുർആ റാസി എന്നിവർ പ്രബലനല്ല എന്ന് പറയുന്നു .ഇമാം ഇബ്ൻ ഖുസൈമ മനഃപാഠമില്ല എന്ന് പറയുന്നു, ഇമാം തബരിപറയുന്നു പ്രാമാണികനല്ല എന്ന് .ഇമാം അഹമ്മദ് പറയുന്നു ; മുളത്വരിബുൽ ഹദീസാണ് എന്ന്  ഇമാം ഇബ്ൻ മദീനി പറയുന്നു ദുർബലനാണ് എന്ന്

( തഹ്ദീബ് , അൽ കാമിൽ )

 

മറ്റൊരു ഹദീസ് അലി ( റ)   നിന്നാണ്

 

 عَنْ أَبِيهِ أَنَّ عَلِيًّا رضي الله عنه كَانَ يَرْفَعُ يَدَيْهِ فِي أَوَّلِ تَكْبِيرَةٍ مِنْ الصَّلاَةِ , ثُمَّ لاَ يَرْفَعُ بَعْدُ.

 

 എന്നാൽ അലി നിന്നുള്ള ഈ റിപ്പോർട്ട് ആസിമിൽ നിന്ന് മാത്രമാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത് . ആസിം ഒറ്റക് ഉദ്ധരിച്ചാൽ അത് സ്വീകാര്യമല്ല

وقال ابن المديني لا يحتج بما انفرد به

ഇമാം ഇബ്ൻ മദീനി പറയുന്നത് ആസിം ഒറ്റക് ഉദ്ധരിക്കുന്നത് പ്രമാണികമല്ല എന്നാണ് .

മറ്റൊന്ന് ഇബ്ൻ ഉമറിൽനിന്നാണ്

 

عَنْ مُجَاهِدٍ قَالَ : صَلَّيْت خَلْفَ ابْنِ عُمَرَ رضي الله عنهما فَلَمْ يَكُنْ يَرْفَعُ يَدَيْهِ إلَّا فِي التَّكْبِيرَةِ الآُولَى مِنْ الصَّلاَةِ.

 

ഇതിന്റെ പരമ്പരയിൽ ഇല്ലത്തുണ്ട് . അബുബക്കർ ഇബ്ൻ ഇയാസ് ഹുസൈനിൽ നിന്നാണ് ഇതിന്റ പരമ്പര ചേരുന്നത് അത് ദുർബലമാണ് .

 قال ابن معين: حديث أبي بكر عن حصين إنما هو توهم منه لا أصل له

قال البخاري : قال يحيى بن معين : حديث أبي بكر عن حصين إنما هو توهم منه لا أصل له.

ഇമാം ബുഖാരിയും , ഇമാം  ഇബ്ൻ മഈൻ പറയുന്നത് ഈ രിവായത്  അടിസ്ഥാനമില്ലാത്തതും , വഹ്മുമാണ് എന്നാണ് .( തുഹ്ഫ  2/96)

മറ്റൊന്ന് ഉമർ ( റ ) വിന്റെ ചര്യയാണ്

عَنْ الأَسْوَدِ , قَالَ : رَأَيْت عُمَرَ بْنَ الْخَطَّابِ رضي الله عنه يَرْفَعُ يَدَيْهِ فِي أَوَّلِ تَكْبِيرَةٍ , ثُمَّ لاَ يَعُودُ.

അസ്വദ് പറയുന്നു  ; ഉമർ ( റ ) ആദ്യത്തെ തക്ബീറിൽ മാത്രം കൈകൾ ഉയർത്തി പിന്നീട് ഉയർത്തിയില്ല അങ്ങിനെയാണ്  ഞാൻ കണ്ടത് .

( ഇബ്നു അബീ ശൈബ )

എന്നാൽ അസറിലെ ഈ വചനങ്ങൾ സ്ഥിരപ്പെട്ടതല്ല എന്ന് ഇമാം മുബാറക്ഫുരി പറയുന്നു  فِيهِ إِنَّ هَذَا الْأَثَرَ بِهَذَا اللَّفْظِ غَيْرُ مَحْفُوظٍ

(തുഹ്ഫ )

മാത്രവുമല്ല  ഇത് ശാദ്ദുമാണ് , കാരണം ഉമർ ( റ) വിൽ നിന്ന് മെച്ചപ്പെട്ട റാവികൾ ഉദ്ധരിക്കുന്നതിൽ ആദ്യത്തെ തക്ബീറിൽ കൂടാതെ റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം കൈകൾ ഉയർത്തി എന്നുണ്ട് .

أَخْرَجَ الْبَيْهَقِيُّ عَنْ رِشْدِينَ بْنِ سَعْدٍ عَنْ مُحَمَّدِ بْنِ سَهْمٍ عَنْ سَعِيدِ بْنِ الْمُسَيَّبِ قَالَ رَأَيْت عُمَرَ بْنَ الْخَطَّابِ يَرْفَعُ يَدَيْهِ حَذْو مَنْكِبَيْهِ إِذَا اِفْتَتَحَ الصَّلَاةَ وَإِذَا رَفَعَ رَأْسَهُ مِنْ الرُّكُوعِ

(തുഹ്ഫ )

മറ്റൊന്ന് മുജാഹിദിൽ നിന്നുള്ള അസറാണ്‌

 عن مجاهد قال: صليت خلف ابن عمر فلم يكن يرفع يديه إلا في التكبيرة الأولى من الصلاة

(ഇബ്ന് അബീശൈബ , തഹാവി )

പക്ഷെ ഇതിന്റെ പരമ്പര മുറിഞ്ഞതാണ് കാരണം മുജാഹിദ് ഇബ്ൻ ഉമറിനെ  കണ്ടിട്ടില്ല (തുഹ്ഫ )

മറ്റൊന്ന്  അബ്ബാദ് ഇബ്ൻ സുബൈറിൽ നിന്നുള്ളതാണ് .

عن عباد بن الزبير:" أنّ رسول الله صلى الله عليه و سلم كان إذا افتتح الصلاة، رفع يديه في أول الصلاة ثم لم يرفعهما في شيء حتى يفرغ

(ബൈഹഖി )

എന്നാൽ അബ്ബാദ് താബിഈയാണ് അതിനാൽ ഈ പരമ്പര മുർസലാണ്.

ചുരുക്കി പറഞ്ഞാൽ നബി (സ ) നമസ്‌കാരത്തിൽ തക്ബീറത്തുൽ തഹ്‌രീമിൽ മാത്രമല്ല കൈകൾ ഉയർത്തിയത് , കൈകൾ ഉയർത്തി തക്ബീർ ചൊല്ലിയാണ് റുക്കൂഇലേക്ക് പോകുന്നത് , റുക്കൂഇൽ നിന്ന് ഉയരുമ്പോളും ഒന്നാമത്തെ തശഹുദിൽ നിന്നും ഉയരുമ്പോളും കൈകൾ ഉയർത്തിയിരുന്നു .

ദുർബലങ്ങളായ ഹദീസുകൾ പിന്പറ്റിയാണ് വലിയൊരു സംഘം ആളുകൾ തക്ബീറതുൽ തഹ്‌രീമിൽ മാത്രം കൈകൾ ഉയർത്തുന്നത് . ഇമാം അബൂഹനീഫ പറഞ്ഞ കാര്യം ഇത്തരുണത്തിൽ ഓർക്കുന്നു.

لا يحل لأحد أن يأخذ بقولنا ما لم يعلم من أين أخذناه

"എവിടെനിന്നാണ് നാം തെളിവു സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവദനീയമല്ല. (അല്‍ ബഹ്‌റുര്‍ റാഇഖ് 6/293, ഇഅ്‌ലാമുല്‍ മുവഖിഈന്‍ 2/309)

അതെ തെളിവുകൾ പ്രബലമാണോ എന്നാണ് നോക്കേണ്ടത് അല്ലാതെ തെളിവുകൾ ആര് ഉദ്ധരിച്ചു , ആര് അംഗീകരിച്ചു എന്നൊന്നുമല്ല .

 

 

 


No comments:

Post a Comment