ഇശ്‌റാഖ് നമസ്ക്കാരം

 

സുബ്ഹിക്ക് ശേഷം പള്ളിയിൽ തന്നെ ദിക്റുകൾ ഒക്കെ ചൊല്ലി ഇരിക്കുകയും സൂര്യൻ ഉദിച്ചതിന് ശേഷം രണ്ട് റക്അത് നമസ്ക്കരിക്കുകയും ചെയുന്ന നമസ്ക്കാരത്തിനെയാണ് ഇശ്‌റാഖ് നമസ്ക്കാരം എന്ന് വിളിക്കുന്നത് . വിവിധ പാരമ്പരകളിലായി ഈ നമസ്ക്കാരത്തെ കുറിച്ച് ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . എല്ലാം തന്നെ തെളിവിന് പിടിക്കാൻ വയ്യാത്ത ദുർബലങ്ങളാണ്‌ .

 من صلى الغداة في جماعة، ثم قعد يذكر الله حتى تطلع الشمس، ثم صلى ركعتين؛ كانت له كأجر حجة وعمرة

 അനസി[റ ]വിൽ  നിന്ന് നിവേദനം നബി [സ ] പറഞ്ഞു ; ആരെങ്കിലും ജമാഅത്തായി ഫജ്ർ നമസ്ക്കരിക്കുകയും ശേഷം സൂര്യനുദിക്കുംവരെ അല്ലാഹുവിനെ സ്മരിച് അവിടെയിരിക്കുകയും ശേഷം രണ്ട് റക്അത് നമസ്ക്കരിക്കുകയും  ചെയ്‌താൽ അവൻ പരിപൂർണ്ണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം പോലെ പ്രതിഫലം ലഭിക്കും "

أخرجه الترمذي في " سننه " (2/ 481 / 586)، وأبوالشيخ في " الثواب " – كما في " كنز العمال " (21491) –، وأبوالقاسم الأصبهاني في " الترغيب " (2/ 790 / 1930)، والمعمري في " عمل اليوم والليلة " – كما في " نتائج الأفكار " (2/ 301) –، وابن الجوزي في " الحدائق " (2/ 134، 135)، والبغوي في " شرح السنة "، وابن حجر في " نتائج الأفكار " (2/ 301)

ഈ ഹദീസ് വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് ; ഇതിനെയാണ് ഇശ്‌റാഖ് നമസ്ക്കാരം എന്ന് പറയുന്നത് . മേൽ പറഞ്ഞ ഗ്രന്ഥങ്ങളിൽ

 أبي ظلال، عن أنس بن مالك എന്ന് തരീഖ് വഴി മാർഫുആയിട്ടാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത് . ഈ സനദിലെ അബൂ ദിലാൽ ദുർബലനാണ് .

 أبوظلال، هو هلال بن ميمون، ضعفه ابن معين، والنسائي أبو جعفر العقيلي : عنده مناكير

أبو حاتم الرازي : ضعيف الحديث

അബൂ ദിലാൽ എന്നത് ഹിലാൽ ഇബ്ൻ മൈമൂനാണ്  , ഇമാം നസാഈ യും , ഇമാം ഇബ്ൻ മഈനും ഇദ്ദേഹത്തെ ദുർബലപ്പെടുത്തി .ഇമാം ഉഖൈലി ഇദ്ദേഹത്തിന്റെ ഹദീസുകൾ ഉപേക്ഷിക്കണമെന്ന് പറഞ്ഞു , അബൂ ഹാതിം റാസി ദുർബലനെന്ന് പറഞ്ഞു . (അൽ കാമിൽ ഇബ്ൻ അദിയ്യ് )

കൂടാതെ അബൂ ഉമാമ [റ ) വിൽ നിന്നും മറ്റൊരു തരീഖ് വഴി ത്വബ്റാനി യും , ഇബ്ൻ അസാക്കിറും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്  അതിന്റെ സനദിൽ الأحوص بن حكيم ദുർബലനാണ് .

قال ابن معين: " ليس بشيء "، وقال أبوحاتم: " ليس بقوي، منكر الحديث "، وضعفه النسائي

 ഇമാം ഇബ്ൻ മഈൻ പറഞ്ഞു ഇദ്ദേഹം പ്രബലനല്ല , ഇമാം അബൂ ഹാതിം റാസി പറഞ്ഞു മുൻകറുൽ ഹദീസ് , കൂടാതെ നസാഈ ഇദ്ദേഹത്തെ ദുർബലപ്പെടുത്തുകയും ചെയ്തു . മറ്റു പാരമ്പരകളുമുണ്ട് എന്നാൽ ദൈഘ്യം മൂലം ഉദ്ധരിക്കുന്നില്ല എല്ലാം ദുർബലമായവയാണ് . ധാരാളം പരമ്പര ഉള്ളത് കൊണ്ട് ചില പണ്ഡിതന്മാർ ഇതിനെ ഹസൻ എന്ന് വിധിച്ചിട്ടുണ്ട് ,ചില പണ്ഡിതന്മാർ പറഞ്ഞത് ദുഹാ നമസ്ക്കാരവും ഇശ്‌റാഖ് നമസ്ക്കാരവും ഒന്ന് തന്നെയാണ് എന്നാണ് നേരത്തെ നമസ്കരിക്കുമ്പോൾ ഇശ്റാഖും , സൂര്യൻ നന്നായി ഉദിച്ചതിന് ശേഷം നിർവഹിക്കുമ്പോൾ ദുഹായുമാകും എന്നാണ് പറയുന്നത് .

 (ലീകാ അൽ ബാബാൽ മഫ്തൂഹ് -ശൈഖ് ഉസൈമീൻ )

ദുഹാ നമസ്ക്കാരം സ്വഹീഹ് ആയി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതാണ് . എന്നാൽ ഫജ്ർ കഴിഞ്ഞു പള്ളിയിൽ തന്നെ ഇരുന്ന് നമസ്ക്കരിക്കുന്ന നിവേദനം സ്വഹീഹ് ആയി വന്നിട്ടില്ല .ചുരുക്കി പറഞ്ഞാൽ പ്രബലമായ പരമ്പരകൊണ്ട് സ്ഥിരപ്പെട്ട ഒരു നമസ്ക്കാരമല്ല ഇത് . അത് കൊണ്ടാകാം ഈ ഹദീസ് ഹസൻ ആക്കിയ ആളുകൾ തന്നെ മുസ്തഹബ്ബ്‌ എന്ന് വിധിച്ചത് .

No comments:

Post a Comment