മുൻക്വതിഅ’
സനദിൻറെ ആദ്യഭാഗത്തോ , അവസാന
ഭാഗത്തോ റാവികളെ വിട്ടു കളയുന്നതും , തുടരെ
രണ്ട് റാവികൾ വിട്ട് കളയുന്നതും അല്ലാത്ത രീതിയിൽ സനദിൽ റാവികൾ വിട്ട് പോയാൽ അതാണ്
മുൻക്വതിഅ v
ഹദീസ് . ആദ്യം പരാമർശിച്ച മുഅല്ലഖ് , മുർസൽ
, മുഅദൽ
, മുദല്ലസ്
എല്ലാം പൊതുവെ മുൻക്വതിഅ
v (പരമ്പര മുറിഞ്ഞത്)എന്ന ശീർഷകത്തിൽ വരുന്നതാണ് .
حدثنا أبو زيد أحمد بن يزيد الحوطي، ثنا محمد بن مصعب القرقساني، ثنا الأوزاعي، عن أبي عمار، عن أم الفضل أنها أتت النبي صلى الله عليه وسلم، فقالت: يا رسول الله إني رأيت في المنام حلما منكرا، فقال: وما هو؟ قالت: أصلحك الله إنه شديد، قال فما هو؟ قالت: رأيت كأن بضعة من جسدك قطعت، ثم وضعت في حجري
ഉമ്മു ഫദൽ ബിൻത് ഹാരിസ് (റ )യിൽ നിന്ന് നിവേദനം ; ഞാൻ നബി [സ
]യുടെ അടുക്കൽ ചെന്ന് പറഞ്ഞു " നബിയെ കഴിഞ്ഞ രാത്രിയിൽ ഞാൻ ഒരു സ്വപ്‌നം കണ്ടു
അതിൽ താങ്കളുടെ ശരീരത്തിലെ ഒരു ഭാഗം മുറിച് എടുത്ത് എൻറെ മടിയിൽ വെക്കപ്പെടുന്നത്
ഞാൻ കണ്ടു ' നബി [സ ] പറഞ്ഞു ; നീ കണ്ടത്
വളരെ നല്ലതാണ് അല്ലഹു വിൻറെ തീരുമാനമാണ് . ഫാത്തിമ ഒരു കുട്ടിയെ ജന്മം നൽകും അവൻ
നിൻറെ മടിയിൽ ഇരിക്കും ......(ഹാക്കിം 3/
210 , ത്വബ്റാനി 25/
27 )
ഇമാം ഹാക്കിം, മുഹമ്മദ്
ഇബ്ൻ മുസ് അബിൽ നിന്നും അദ്ദേഹം ശദ്ദാദിൽ നിന്നും അദ്ദേഹം ഉമ്മ് ഫദ്‌ലിൽ നിന്നും
എന്നാണ് പരമ്പര ,
എന്നാൽ ശദ്ദാദ് ഉമ്മ് ഫദ്‌ലിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല അതിനാൽ
ഇവർക്കിടയിലുള്ള റാവി വിട്ടു പോയിട്ടുണ്ട് .
وأما إسناد أبي عمار فمنقطع لأنه لم يدرك أم الفضل
ഇമാം ദഹബി പറയുന്നു ; സനദിലെ
ശദ്ദാദ് ഉമ്മു ഫദ്‌ലിനെ കണ്ടിട്ടില്ല
അതിനാൽ സനദ് മുൻക്വതിആണ്
(തൽഖീസ് മുസ്തദറക് 3/ 176 ,സിൽസില 2/
465 )
വിട്ട് പോയ റാവി ആരെന്ന് അറിയാത്തത് മൂലം ആ സനദിൻറെ യോഗ്യത നിർണ്ണയിക്കാനാകില്ല. അതിനാൽ ഈ വിഭാഗം
ഹദീസുകൾ ദുർബല ഹദീസിൽ പെട്ടതാണ് .
സക്ത് (വിട്ടുകളയൽ) രണ്ട് രീതിയിലുണ്ട് .
സക്ത് വാദിഹ്, സക്ത് ഖഫീയ്യ്
ഇത് വിവരിക്കും മുൻപ് ഇജാസയും , വിജാദയും
എന്തെന്ന് അറിയണം .
ഇജാസ : നേരിട്ട് കാണുകയോ , കേൾക്കുകയോ
ചെയ്യാത്ത ഗുരുവിന്റെ ഗ്രന്ഥങ്ങളിൽ നിന്നോ , ഗുരുവിൽ നിന്ന്
റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ നിന്നോ ഹദീസ് റിപ്പോർട്ട് ചെയ്യാൻ ഗുരു കത്തിലൂടെയോ
മറ്റ് വല്ല വഴിയോ നൽകുന്ന അനുവാദത്തെയാണ് ഇജാസ എന്ന് പറയുന്നത് . പ്രമുഖ
പണ്ഡിതന്മാർ ഇതിൻറെ ആധികാരികതയെ വിമർശിച്ചിട്ടുണ്ട് .
വിജാദ : തനിക്ക് കിട്ടിയ ഗ്രന്ഥത്തിൽ നിന്നോ , ഫലകത്തിൽ
നിന്നോ ഇത് ഏത് ഗുരുവിന്റേ എഴുത്താണ് എന്ന് മനസ്സിലാക്കി റിപ്പോർട്ട് ചെയ്യലിനെയാണ് വിജാദ എന്ന്
പറയുന്നത് . അൻ
ഫുലാനിന് , അഖ്‌ബറനാ ഫുലാനുൻ , സമിഅതു
മിൻഹു , വജ്ദത്തു ബിഖാതിഹി പോലുള്ള ശൈലിയിലെ ഇത്തരം ഹദീസുകൾ
റിപ്പോർടട്ട് ചെയ്യാവൂ .
ഹദീസ്
നിവേദനം ചെയ്യുന്ന രീതികൾ തന്നെ വ്യത്യസ്‍തമാണ് . ഇതിനെക്കുറിച്ചുള്ള വ്യക്തമായ
അറിവ് ഹദീസിനെ കുറിച്ചുള്ള വ്യക്തതയിലേക്ക് എത്തിക്കുന്നു . ഏറ്റവും ആധികാരികമായ
നിവേദനം സീമാആണ് , പിന്നെ
ഖിറാഅതും .നിവേദകൻ ഹദീസ് ഉദ്ധരിക്കുമ്പോൾ വ്യക്തത വരുത്തേണ്ട ബാധ്യതയുണ്ട് . സമിഅതു , ഹദ്ദസനാ , ഹദ്ദസനീ
, അഖ്ബറനാ
,അഖ്ബറനീ
,അന്ബഅനാ
, ദക്റനാ
, ഖാല
ലനാ , ഖറഅതു
തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് നിവേദകൻ ഹദീസ് നിവേദനം ചെയ്യുന്നത് . ഇതിൽ ഏറ്റവും
സ്വീകാര്യം സമിഅതു എന്ന പ്രയോഗമാണ് , പിന്നെ ഹദ്ദസനാ,അഖ്ബറനാ അതിന്റെ താഴെയുള്ള സ്ഥാനമേ മറ്റു നിവേദനകൾക്കുള്ളൂ
.
സക്ത് വാദിഹ്
രണ്ട് റാവികൾ
തമ്മിൽ പരസ്പ്പരം കണ്ടിട്ടില്ല എന്ന് വളരെ അറിയപ്പെട്ട കാര്യമാകുക . അത്തരം സനദുകൾ
കാണുമ്പോൾ മുഹദ്ദിസുകൾക്ക് പരിചയമായിരിക്കും കാരണം അവർ തമ്മിൽ കണ്ടിട്ടില്ല എന്ന
കാര്യം പ്രസിദ്ധമായിരിക്കും . കൂടാതെ അവർക്ക് അത് നിവേദനം ചെയ്യാൻ ഇജാസയൊ , വിജാദയൊ
ലഭിച്ചിട്ടുമുണ്ടാകില്ല . അങ്ങനെ പരമ്പര മുറിഞ്ഞതിനെയാണ് സക്ത് വാദിഹ് എന്ന്
പറയുന്നത് . തൻറെ സമകാലീനനല്ലാത്ത ആളിൽ നിന്ന് റാവി റിപ്പോർട്ട് ചെയ്യുന്ന
സന്ദർഭത്തിൽ മുർസലു ദാഹിർ എന്നും ഇതിനെ വിശേഷിപ്പിക്കും.
ഉദാഹരണത്തിന് ;
ഇമാം സുഹ്‌രി ഖാല
റസൂൽ (സ ) എന്ന് പറഞ്ഞു ഹദീസ് ഉദ്ധരിച്ചാൽ അതിനെ മുർസലു ദാഹിർ എന്ന് പറയും . സുഹ്‌രി
നബിയെ (സ) കണ്ടിട്ടില്ല എന്ന് വ്യക്തമാണല്ലോ .
സക്ത് ഖഫീയ്യ്
പരമ്പര മുറിഞ്ഞതാണ് എന്ന് പ്രത്യക്ഷത്തിൽ
അറിയാതിരിക്കുകയാണ് സക്ത് ഖഫീയ്യിൽ സംഭവിക്കുന്നത് . അഥവ സനദ് നോക്കിയാൽ ഇൻക്വിതാഉ
കാണില്ല പക്ഷെ അതിലെ നിവേദകരെ പഠിക്കുമ്പോൾ പരസ്പരം ഹദീസ് കൈമാറിയിട്ടില്ല എന്ന്
കണ്ടെത്താനാകും . നിവേദകർ മുആസിർ
(സമകാലീനൻ) ആയിരിക്കും പക്ഷെ അവർ
തമ്മിൽ ലികാ'അ
(നേരിൽ കാണുക ) ഉണ്ടോകില്ല . അത് അവരുടെ ജീവ ചരിത്രം പരിശോധിക്കുക വഴി അറിയാൻ സാധിക്കുന്ന കാര്യമാണ് . അവർ ആരിൽ
നിന്ന് ഹദീസ് കേട്ടിട്ടുണ്ട് ,
ആരെല്ലാം അവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട് , അവർ ഏതെല്ലാം
രാജ്യത്തിൽ താമസിച്ചിട്ടുണ്ട് ,
അവർ എത്ര വയസ്സിലാണ് മരണപ്പെട്ടത് തുടങ്ങി അവരുടെ ജീവ ചരിത്രം അറിഞ്ഞു വേണം ഈ
വിഷയം മനസ്സിലാക്കാൻ . ഇത് പോലെ പരസ്പരം നേരിൽ കണ്ടതായി തെളിവില്ലാത്ത സമകാലീനരായ റാവിയിൽ നിന്ന് ഹദീസ് ഉദ്ധരിച്ചാൽ
അതിനെ മുർസലു ഖഫീയ്യ് എന്നും പറയും.
ഉദാഹരണത്തിന് ;
ഇമാം മുസ്ലിം , ഖുതൈബത് ഇബ്ൻ സഈദിൽ നിന്നും അദ്ദേഹം ജരീറിൽ നിന്നും അദ്ദേഹം
ബയാനിൽ നിന്നും അദ്ദേഹം ഖൈസ് ഇബ്ൻ അബീ ഹാസത്തിൽ നിന്നും അദ്ദേഹം ഉഖ്ത്ത് ബ്‌നുആമിർ(റ)വിൽ
നിന്ന് നിവേദനം: നിശ്ചയം നബി (സ )പറഞ്ഞു: ഇന്നലെ രാത്രിയിൽ അവതരിക്കപ്പെട്ട
സൂക്തങ്ങൾ നീ അറിഞ്ഞില്ലയോ,
അതിനു തുല്ല്യമായ വചനങ്ങൾ മുമ്പൊരിക്കലും കാണപ്പെട്ടിട്ടുമില്ല. സൂറത്തുന്നാസ്, ഫലഖ്
എന്നിവയത്രെ അത്. (മുസ്‌ലിം:814)
ഈ സനദിലെ ഖൈസ് ഇബ്ൻ
അബീ ഹാസവും ,
ഉഖ്ത്ത് ബ്‌നുആമിർ(റ)വും സമകാലീനരാണ് പക്ഷെ ഖൈസ് ഇബ്ൻ അബീ ഹാസം ഉഖ്ത്ത് ബ്‌നുആമിർ(റ)വും
തമ്മിൽ ലികാഉണ്ടായിട്ടില്ല എന്ന് കാണാം .
ഈ സനദിലെ ഇൻക്വിതാഉ (ഖഫീയ്യ്
)മറഞ്ഞിരിക്കുകയാണ് .
قال علي بن المديني وروى عن عقبة بن عامر فلا أدري سمع منه أم لا
ഇമാം ഇബ്ൻ മദീനി പറയുന്നു ; അദ്ദേഹം ഉഖ്‌ബത്തിൽ
നിന്ന് കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല
(മറാസീൽ ഇബ്ൻ അബീ ഹാതിം 1/ 169 )
അതേപോലെ നിവേദകരുടെ തദ്‌ലീസും ഈ കൂട്ടത്തിൽ പെടുന്നതാണ് .
മുർസലു ഖഫിയ്യും ,
തദ്‌ലീസും തമ്മിലുള്ള വ്യത്യാസം നിവേദകർ സമകാലീനർ ആയിരിക്കും ലികാഉം
ഉണ്ടാകും പക്ഷെ അയാളിൽ നിന്ന്
നേരിട്ട് കേൾക്കാത്ത ഒരു ഹദീസ് അയാളുടെ പേരിൽ
നിവേദനം ചെയ്യുന്ന രീതിയാണ് 'തദ്‌ലീസ്' . മുർസലു
ഖഫിയ്യിൽ നിവേദകർ സമകാലീനർ ആയിരിക്കും ലികാഉണ്ടാകില്ല . തദ്‌ലീസിനെ
പലതായി തരം തിരിച്ചിട്ടുണ്ട് അത് വഴിയെ ചർച്ച ചെയ്യാം .
No comments:
Post a Comment