ഷാഹിദ് മുവ്വാറ്റുപ്പുഴ
മനുഷ്യർ പൊതുവേ കൽപനകൾക്ക് എതിരേ പ്രവർത്തികുന്നവരാണ് സത്യാ വിശ്വാസികൾ ഒഴികെ . പ്രവാചകൻ കൽപ്പിച്ച കാര്യങ്ങളെ
അപേക്ഷിച്ച് കൽപ്പികത്ത കാര്യങ്ങൾ ചെയ്യാനാണ് മുസ്ലീംങ്ങൾക്ക് പൊതുവെ താൽപര്യം . അത്തരത്തിൽ മുസ്ലീംങ്ങൾ സംഘടനാവൈര്യം മൂലം ഒഴിവാക്കി കളയുന്ന ഒരു സുന്നത്താണ് ഈദ് ഗാഹുകൾ .
عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا
ഇബ്നു ഉമര്‍
(റ) നിവേദനം: നബി(സ) മൈതാനത്തേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ
മുന്നില്‍ ഒരു വടി നാട്ടുകയും അതിന്‍റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും.
(ബുഖാരി 973)
كان صلى الله
عليه وسلم يصلي
العيدين في المصلى ، وهو
المصلى الذي على
باب المدينة الشرقي 1/441 ]
ഇമാം ഇബ്ൻ
ഖയ്യും പറയുന്നു : മുസല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് " [ സാദ്
അൽ മആദു 1 / 441 ]
അപ്പോൾ അവിടെ വെച്ചായിരുന്നു നബിയുടെ ഈദ് ഗാഹ് . അതേപോലെ സ്ത്രീകൾ പങ്കെടുക്കലും അനുവദനീയമാണ്
. ഇനി അവർക്ക് ആശുദ്ധിയുണ്ടെങ്കിൽ നമസ്ക്കാരത്തിൽ നിന്നും വിട്ടുനിന്ന് ഖുതുബയിലും മറ്റും പങ്കെടുക്കാം .
قَالَ قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ. قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ.
ഉമ്മുഅത്വിയ്യ:(റ)
നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന
സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്.
എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും.
നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും.
(ബുഖാരി. 981 )
ഈ ഹദീസിന്റെ
വിവരണത്തിൽ ഇമാം ഇബ്ൻ ഹജർ പറയുന്നു :
وفيه
استحباب خروج النساء إلى شهود العيدين سواء كن شواب أم لا وذوات هيئات أم لا ، وقد اختلف فيه السلف ، ونقل عياض وجوبه عن أبي بكر وعلي وابن عمر
ഈ ഹദീസിൽ സ്ത്രീകൾ
രണ്ടു പെരുന്നാളിന് പുറപ്പെടൽ നല്ലതാണെന്നുണ്ട് .ഇവിടെ യുവതികളും അല്ലാത്തവരും സൗന്ദര്യമുള്ളവരും
ഇല്ലാത്തവരും സമമാണ് . ഈ വിഷയത്തിൽ സലഫുകൾ ഭിന്നിച്ചിരിക്കുന്നു . അബൂബക്കർ ,അലി, ഇബ്ൻ
ഉമർ മുതലായവരിൽ നിന്നും അത് നിർബന്ധമാണെന്ന അഭിപ്രായം ഖാദിഇയാള് [റ ] ഉദ്ധരിക്കുന്നു .
[ ഫത് ഹുൽ
ബാരി 3 / 541 ]
സലഫുകൾക്ക് സ്ത്രീകൾ പെരുന്നാൾ നമസ്കരിക്കാൻ പോകൽ ഫർളാണോ അല്ലേ
എന്നതിൽ മാത്രമേ തർക്കം ഉണ്ടായിരുന്നുള്ളൂ . ഇന്ന് ചിലർ അവരെ തടയാനാണ് ശ്രമിക്കുന്നത്
.
അവർ തടയാൻ
ശ്രമിക്കുന്നത് ഹിജാബിന്റെ ആയതിനു ശേഷം എന്നും
, നബിയുടെ കാലത്താണ് എന്നും ഒക്കെ പറഞ്ഞാണ് . എന്നാൽ ഇബ്ൻ ഹജർ അതും പൊളിക്കുന്നു .
وتعقب بأن النسخ لا يثبت بالاحتمال ، قال الكرماني : تاريخ الوقت لا يعرف قلت : بل هو معروف بدلالة حديث ابن عباس أنه شهده وهو صغير وكان ذلك بعد فتح مكةوقد أفتت به أم عطية بعد النبي - صلى الله عليه وسلم - بمدة كما في هذا الحديث ولم يثبت عن أحد من الصحابة مخالفتها في ذلك ، وأما قول عائشة " لو رأى النبي - صلى الله عليه وسلم - ما أحدث النساء لمنعهن المساجد " فلا يعارض ذلك لندوره إن سلمنا أن فيه دلالة على أنها أفتت بخلافه ، مع أن الدلالة منه بأن عائشة أفتت بالمنع ليست صريحة
കര്മാനി പറഞ്ഞു
:" ഇത് ഏതുകാലത്താണെന്നു വ്യക്തമല്ല " ഞാൻ പറയുന്നു : എന്നാൽ ഇത് ഇബ്ൻ അബ്ബാസിന്റെ
ഹദീസിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണ് . അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോളാണ് ആ നമസ്‌കാരത്തിൽ
പങ്കെടുത്തത് . ഇത് മക്കാ വിജയത്തിന് ശേഷമാണ് ..തീർച്ചയായും പ്രവാചകന്റെ മരണ ശേഷം ഈ
ഹദീസിൽ പറയുന്നതുപോലെ [സകല സ്ത്രീകളും ഈദ് ഗാഹിൽ പങ്കെടുക്കണമെന്ന് ] ഉമ്മു അത്തിയ്യ [റ ] കുറേക്കാലം ഫത്‌വ
കൊടുക്കുകയുണ്ടായി .സ്വഹാബിമാരിൽ നിന്നു ഒരാൾ പോലും അവരോട് അതിൽ വിയോജിച്ചില്ല . സ്ത്രീകൾ
പുതുതായി ഉണ്ടാക്കിയ കുഴപ്പങ്ങൾ കണ്ടാൽ നബി അവരെ തടഞ്ഞേനെ എന്ന ആയിഷാ യുടെ വാക്ക് ഇതിനെതിരല്ല
; ഉമ്മു അത്തിയ്യക് എതിരായി ആയിശാ ഫത്‌വ നൽകി എന്നതിന് ഇതു സൂചനയാണെന്ന് സമ്മതിച്ചാൽ
പോലും . കാരണം ഇത് ഒറ്റപ്പെട്ട ഒരു അഭിപ്രയം മാത്രമാണ് . പുറമെ സ്ത്രീകളെ പള്ളിയിൽ
നിന്നും തടയണമെന്ന് ആയിശാ ഫത്‌വ നൽകിയെന്ന് അവരുടെ പ്രസ്താവനയിൽ നിന്നും വ്യക്തവുമല്ല
."
[ ഫത് ഹുൽ
ബാരി 3 / 541 -542]
قَالَ
سَمِعْتُ ابْنَ عَبَّاسٍ، قَالَ خَرَجْتُ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ فِطْرٍ أَوْ أَضْحَى، فَصَلَّى ثُمَّ خَطَبَ، ثُمَّ أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ، وَأَمَرَهُنَّ بِالصَّدَقَةِ
ഇബ്ൻ അബ്ബാസ്
[റ ] പറയുന്നു : ഞാൻ നബിയുടെ [സ് ] ഈദുൽ ഫിത്തറിന്റെയോ ഈദുൽ അദ്ഹയുടെയോ ദിവസം പുറപ്പെട്ടു
. അനന്തരം നബി നമസ്ക്കരിച്ചു . ശേഷം അദ്ദേഹം സ്ത്രീകളുടെ അടുത്ത് ചെല്ലുകയും അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും
ദാനം നൽകാൻ നിർദേശിക്കുകയും ചെയ്‌തു " [ ബുഖാരി 975 ]
ഈ ഹദീസ് തെളിവ്
പിടിച്ചാണ് ഇബ്ൻ ഹജർ സ്ത്രീകൾ ഈദ് ഗാഹിൽ പുറപ്പെടൽ അനുവദനീയം എന്ന് പറഞ്ഞത് . കാരണം ഈ സംഭവം നടക്കുന്നത് ഹിജ്റ 8 നാണു
അഥവാ ഹിജാബിന്റെ ആയത് ഇറങ്ങിയിട്ട് 5 വർഷം
കഴിഞ് . അപ്പോൾ ഈദ് ഗാഹ് വിരോധികളുടെ ആ വാദവും പൊളിയുന്നു . നബി [സ] ജീവിതത്തിൽ ഒരു പ്രാവശ്യം പോലും
പള്ളിയിൽ ഈദ് നമസ്ക്കരിച്ചിരുന്നില്ല . ഒരു പ്രാവശ്യം മഴ കാരണം പള്ളിയിൽ നമസ്ക്കരിച്ചു എന്ന്
ഒരു ഹദീസുണ്ട് അത് ദുര്ബലവുമാണ് .
عَنْ
أَبِي
هُرَيْرَةَ
أَنَّهُ
أَصَابَهُمْ
مَطَرٌ
فِي
يَوْمِ
عِيدٍ
فَصَلَّى
بِهِمُ
النَّبِيُّ
صلى
الله
عليه
وسلم
صَلاَةَ
الْعِيدِ
فِي
الْمَسْجِدِ
.
അബൂ ഹുറൈറാ
[റ ] നിന്നും : ഒരു ഈദ് ദിനത്തിൽ മഴ പെയ്തു അന്നേരം നബി [സ ] പള്ളിയിൽ നമസ്ക്കരിച്ചു
" [ അബൂ ദാവൂദ് 1160 , ഇബ്ൻ മാജ 1313
]
എന്നാൽ ഈ ഹദീസ്
ഇബ്ൻ ഹജർ ദുർബലമാണെന്ന് തൽഖീസിൽ പറയുന്നു
.
حديث أبي هريرة
: { أصابنا مطر في يوم عيد ، فصلى بنا رسول الله صلى الله عليه وسلم صلاة العيد
في المسجد }. أبو داود ، وابن ماجه ، والحاكم ، وإسناده ضعيف
[തൽഖീ
സ്
/ കിതാബ് സ്വലാത്ത് ]
ഔനുൽ മഅബൂദിലും
ഇതേ കാര്യം പറയുന്നു .
والحديث أخرجه
ابن ماجه والحاكم وسكت عنه أبو داود والمنذري وقال في التلخيص : إسناده ضعيف انتهى
قُلْتُ : فِي إِسْنَادِهِ رَجُلٌ مَجْهُولٌ وَهُوَ عِيسَى بْنُ عَبْدِ الْأَعْلَى بْنِ أَبِي فَرْوَةَ الْفَرْوِيُّ الْمَدَنِيُّ ، قَالَ فِيهِ الذَّهَبِيُّ فِي الْمِيزَانِ : لَا يَكَادُ يُعْرَفُ ، وَقَالَ هَذَا حَدِيثٌ مُنْكَرٌ
قُلْتُ : فِي إِسْنَادِهِ رَجُلٌ مَجْهُولٌ وَهُوَ عِيسَى بْنُ عَبْدِ الْأَعْلَى بْنِ أَبِي فَرْوَةَ الْفَرْوِيُّ الْمَدَنِيُّ ، قَالَ فِيهِ الذَّهَبِيُّ فِي الْمِيزَانِ : لَا يَكَادُ يُعْرَفُ ، وَقَالَ هَذَا حَدِيثٌ مُنْكَرٌ
ഇബ്ൻ മാജയും , ഹാകിമും , അബൂദാവൂദും ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമെന്നു ഇബ്ൻ ഹജർ തൽഖീസിൽ പറഞ്ഞിരിക്കുന്നു .ഈ ഹദീസിലെ ഈസ ഇബ്ൻ അബ്ദുൽ അഅലാ അബീ ഫർവത്ത് മജ് ഹുലാണ് . ഇമാം ദഹബി മീസാനിൽ പറയുന്നു : ഇദ്ദേഹത്തെ അറിയില്ലാ എന്നും ഇയാളുടെ ഹദീസ് നിഷിദ്ധമാണെന്നും .
[ഔനുൽ മഅബൂദ് / ഹദീസ് 1160 -മഴ ദിവസം ജനങ്ങൾ പള്ളിയിൽ ഈദ് നമസ്ക്കരിക്കൽ അദ്ധ്യായം]
പക്ഷെ പണ്ടും ഇപ്പോളും പുരോഹിത വർഗ്ഗം നബിയുടെ ഈ ചര്യയെ
വികൃതമാക്കാൻ ശ്രമിക്കാറുണ്ട് . കല്യാണത്തിനും , കാർണിവലിനും , ഉറൂസുകൾക്കും സ്ത്രീകളെ
അവർ അനുവദിക്കുന്നു എന്നൽ നമസ്ക്കാരത്തിനും മറ്റും തടയുകയും ചെയ്യുന്നു. ഈദ് ഗാഹുകളെ തടയാൻ അവർ പറയാറുള്ള ഒരു ന്യായം നബിയുടെ കാലത്ത്
പള്ളിയിൽ സ്ഥലം കുറവായിരുന്നു എന്നാണ് . പക്ഷെ അവരുടെ ഇമാമീങ്ങൾ തന്നെ ഈ വാദത്തെ എതിർക്കുന്നു .
الخروج إلى الجبانة في صلاة العيد سنة ، وإن كان يسعهم المسجد الجامع ،على هذا عامة المشايخ وهو الصحيح
الخروج إلى الجبانة في صلاة العيد سنة ، وإن كان يسعهم المسجد الجامع ،على هذا عامة المشايخ وهو الصحيح
“ഈദ് നമസ്കാരത്തിന് മൈതാനത്തേക്ക് പോക്കലാണ് സുന്നത്ത് . ആളുകളെ പൂർണമായും
ഉൾക്കൊള്ളും വിധം വലിയ പള്ളിയാണെങ്കിൽ പോലും പള്ളിക് പുറത്തേക് പോക്കലാണ് ഉത്തമം .
ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രയവും അതുതന്നെ "
[ അൽ ഫതാവൽ ഹിന്ദിയ്യ 1/ 118 ]
قال مالك : لا يُصلَّى في العيدين في موضعين ، ولا يصلون في مسجدهم ، ولكن يخرجون كما خرج النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ
[ അൽ ഫതാവൽ ഹിന്ദിയ്യ 1/ 118 ]
قال مالك : لا يُصلَّى في العيدين في موضعين ، ولا يصلون في مسجدهم ، ولكن يخرجون كما خرج النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഇമാം മാലിക് [റ ] പറഞ്ഞു : ഈദ് നമസ്‌ക്കാരം പള്ളിയിൽ നമസ്കരിക്കരുത്
,നബി [സ] ചെയ്തപോലെ പള്ളിക്ക് പുറത്തേക്ക് പോകണം .
[അൽ മുദവ്വിന 1/ 171]
السُّنَّةُ أَنْ يُصَلَّى الْعِيدُ فِي الْمُصَلَّى , أَمَرَ بِذَلِكَ عَلِيٌّ رضي الله عنه . وَاسْتَحْسَنَهُ الأَوْزَاعِيُّ , وَأَصْحَابُ الرَّأْيِ . وَهُوَ قَوْلُ ابْنِ الْمُنْذِرِ
ഇബ്ൻ ഖുദാമ [റ ] പറയുന്നു : ഈദ് നമസ്കാരത്തിന് ഈദ് ഗാഹിലേക്ക്
പോകലാണ് സുന്നത്ത് . അലി [റ ] പ്രോത്സാഹിപ്പിച്ചതും അതുതന്നെയാണ് " [മുഗ്‌നീ 2/
229-230]
അതിനാൽ നമുക്ക് നബിയുടെ [സ] ചര്യയിലേക്ക് മടങ്ങാം . മറ്റു
പല ന്യായങ്ങളും ഒഴിവാക്കാം .
"നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ
വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക.
മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക്
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക." [8/24]
No comments:
Post a Comment