മുഹമ്മദ് നബിക്കു ശേഷം ധാരാളാകണക്കിന് വ്യജവാദികൾ പ്രവാചകനാണ് എന്ന് പറഞ്ഞു വന്നത് നാം ചരിത്രത്തിൽ കണ്ടതാണ് .
നബിയുടെ കാലത്തു അത്തരം വാദവുമായി വന്ന മുസൈലിമത്തിനെ നമുക്കറിയാം . പിൽ്കാലത് അബ്ബാസി ഖലീഫ അബു ജഅഫർ മസൂറിന്റെ കാലത്തു വന്ന ഇസഹാക്ക് അഖ്‌റാസ് , അബ്ദുൽ മാലികിന്റെ കാലത്തെ മുഗീറതിബ്‌നു സൈദ് മറ്റൊരാൾ ബയാനിബ്നു സംആൻ , ഇറാനിലെ മിർസാ അലി മുഹമ്മദ് . ഇവരൊക്കെ ഇസ്ലാമിക ഭരണ കൂടത്തിൽ വെച്ചാണ് പ്രവാചകനാണെന്ന് വാദിച്ചത് . എന്നാൽ ഇസ്ലാമിക ശത്രുക്കളുടെ ഭരണകൂടത്തിൽ നിന്നുകൊണ്ട് പ്രവാചകത്വം വാദിച്ച വ്യാജനാണ് മിർസ ഗുലാം ഖാദിയാനി . 1835 ൽ പഞ്ചാബിലെ ഗുരുദാസപ്പൂർ ജില്ലയിൽ ബട്ടാല താലൂക്കിലെ ഖാദിയാനിയിൽ ജനിച്ചു . പിതാവ് അത്വാ മുഹമ്മദിന്റെ മകൻ ഗുലാം മുർതസ. മാതാവ് ചിറാഗ് ബീവി . ഈ മിർസയുടെ വാദങ്ങൾ എന്തൊക്കെയാണ് ?
മിർസ പറയുന്നു : അല്ലാഹുവിന്റെ രേഖകളിൽ ഈസ ഇബ്ൻ മറിയം എന്ന് മാത്രമല്ല എനിക്ക് പേര് നൽകിയത് . 26 വർഷങ്ങൾക് മുൻപ് ബറാഹീനെ അഹമ്മദിയയിൽ അല്ലാഹു എന്റെ കൈകൊണ്ട് എഴുതിയ നിരവധി നാമങ്ങൾ എനിക്കുണ്ട് . ലോകത്തെ ഒരു പ്രവാചകന്റെ പേരും എനിക്ക് നൽകാതെ പോയിട്ടില്ല . ബറാഹീനെ അഹമ്മദിയയിൽ അല്ലാഹു അരുളിയതുപോലെ ഞാൻ ആദമാണ് , നൂഹാണ് , ഇബ്രാഹിമാണ് , ഇസ്ഹാക്കാണ് ,യഅകൂബ് ആണ് , ഇസ്മാഈലാണ് , മൂസയാണ് ദാവൂദാണ് , ഈസ ഇബ്ൻ മറിയമും മുഹമ്മദുമാകുന്നു ഞാൻ .ബുറൂസിയായ നിലയിൽ ഈ പേരുകളെല്ലാം ആ ഗ്രന്ഥത്തിൽ എനിക്ക് നൽകിയിരിക്കുന്നു . എന്നെപ്പറ്റി 'അല്ലാഹുവിന്റെ ദൂതൻ പ്രവാചകരുടെ വേഷത്തിൽ എന്നും പറഞ്ഞിട്ടുണ്ട് ' അതുകൊണ്ട് ആ ഓരോ പ്രവാചകന്മാരുടെയും മഹത്വം എന്നിൽ കാണാം . ഓരോരുത്തരുടെയും ഗുണങ്ങൾ എന്നിലൂടെ പ്രത്യക്ഷപ്പെടുന്നു . ..ഇന്ത്യയിൽ കൃഷ്‌ണനെന്ന് പേരിൽ ഒരു പ്രവാചകൻ കഴിഞ്ഞു പോയിട്ടുണ്ട് .അദ്ദേഹത്തെ രുദ്രഗോപാൽ എന്ന് കൂടി പറയുന്നു എനിക്ക് അദ്ദേഹത്തിന്റെ പേരും നൽകിയിട്ടുണ്ട് . ആര്യ സമൂഹം ഈ കാലഘട്ടത്തിൽ കൃഷ്‌ണന്റെ വെളിപെടൽ പ്രതീക്ഷിക്കുന്നു . ആ കൃഷ്‌ണൻ ഞാൻ തന്നെയാകുന്നു "
[ തതിമ്മയേ ഹകീകത്തു വഹിയ്യ് 84 - 85 ]
ചുരുക്കി പറഞ്ഞാൽ എല്ലാം മിർസയാണ് , മിർസയുടെ അവതാരങ്ങൾ . ഇസ്‌ലാമിക ശത്രൂക്കൾ ചെല്ലും ചെലവും കൊടുത്തു ഈ വ്യജന്റെ മതത്തിന് പ്രമോഷൻ നൽകി . പാമരന്മാരായ പല ആളുകളും അറിവില്ലയ്മകൊണ്ട് അവരിൽ പോയി ചേരുന്നു . കൂടുതലും ഭൗതീക നേട്ടം നോക്കി പോകുന്നവരാണ് .
മുഹമ്മദ് നബി അന്ത്യാ പ്രവാചകനാണെന്ന് അല്ലാഹു നമ്മെ പഠിപ്പിക്കുന്നു . ലോകത് കഴിഞ്ഞു പോയ എല്ലാ മുസ്‌ലിംകളും അങ്ങനെ തന്നെ മനസ്സിലാക്കി . "മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." [ അഹ്‌സാബ് 40 ]
خَاتَمُ القوْم، آخِرُهُم (ജനങ്ങളുടെ 'ഖാതം' എന്നാല്‍ ഗോത്രത്തിലെ അവസാനമനുഷ്യന്‍ എന്നര്‍ഥം.) (ലിസാനുല്‍അറബ് , ഖാമൂസ്, അഖ്‌റബുല്‍ മവാരിദ് മുതലായ നിഘണ്ടുക്കള്‍ നോക്കുക. ഈ അടിസ്ഥാനത്തില്‍ സകല നിഘണ്ടുകര്‍ത്താക്കളും ഖുര്‍ആന്‍ ഭാഷ്യകാരന്മാരും ഏകകണ്ഠമായി പറഞ്ഞിരിക്കുന്നു, 'ഖാതമുന്നബിയ്യീന്‍' എന്ന വാക്കിന് 'ആഖിറുന്നബിയ്യീന്‍' (പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍) എന്നാണ് അര്‍ഥമെന്ന്. തിരുനബിയുടെ വിശദീകരണങ്ങള്‍ വന്നിട്ടുള്ളത്
قال النبي صلى الله عليه وسلم كانت بنو إسرائيل تسوسهم الأنبياء كلما هلك نبي خلفه نبي، وإنه لا نبي بعدي وسيكون خلفاء
നബി(സ) തിരുമേനി അരുള്‍ചെയ്തു: 'ഇസ്‌റാഈല്‍ സമുദായത്തെ പ്രവാചകന്മാരാണ് ഭരിച്ചിരുന്നത്. ഓരോ പ്രവാചകനും മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു പ്രവാചകന്‍ പ്രതിനിധിയായി വരും. എന്നാല്‍, എന്റെ ശേഷം പ്രവാചകനില്ലതന്നെ. ഖലീഫമാര്‍ [പ്രതിപുരുഷന്മാര്‍] ഉണ്ടായിരിക്കും. " [ ബുഖാരി 3455 ,മുസ്ലിം 1842 , ബെഹക്കി 16044 , ഇബ്ൻ മാജ 2871 ] നാലുപേരും നാല് സനദിലൂടെ ഇത് ഉദ്ധരിക്കുന്നു .
വീണ്ടും കാണാം
ال النبي صلى الله عليه وسلم إن مثلي ومثل الأنبياء من قبلي كمثل رجل بنى بيتا فأحسنه وأجمله إلا موضع لبنة من زاوية فجعل الناس يطوفون به ويعجبون له ويقولون هلاّ وضعت هذه اللبنة. فأنا اللبنة وأنا خاتم النبيين
നബി തിരുമേനി അരുളി: 'എന്റെയും എനിക്കുമുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്: ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭഗവുമാക്കി. പക്ഷേ, ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കിവെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗികണ്ട് വിസ്മയപരതന്ത്രരാവുകയും ചെയ്തു. 'എന്തുകൊണ്ട് ഈ കല്ലുകൂടി വെച്ചില്ല' എന്ന് അവര്‍ പറയുകയുണ്ടായി. ഞാനത്രെ ആ കല്ല്. ഞാനത്രെ അന്ത്യപ്രവാചകന്‍" [ അഹമ്മദ് 7436 ,ബുഖാരി 3535 , മുസ്ലിം 2286 ] ഇമാം അഹമ്മദ് വ്യത്യസ്ഥ സനദിലൂടെ പ്രസ്തുത ഹദീസ് കൊടുക്കുന്നുണ്ട് .
ان رسول الله صلى الله عليه وسلم قال فضلت على الانبياء بستّ. اعطيت جوامع الكلم، ونصرت بالرعب، واحلّت لي الغنائم، وجُعلت لي الارض مسجدا وطهورا، وأُرسلتُ الى الخلق كافة وخُتم بي النبيون
(റസൂല്‍ പറഞ്ഞിരിക്കുന്നു: 'ഇതര പ്രവാചകന്മാരേക്കാള്‍ ആറു സംഗതികൊണ്ട് എനിക്ക് മഹത്ത്വം ലഭിച്ചിരിക്കുന്നു: (1) എനിക്ക് സര്‍വസാരസമ്പൂര്‍ണമായ വചനങ്ങള്‍ നല്‍കപ്പെട്ടു. (2) ശത്രുക്കള്‍ക്കുള്ള ഭീതികൊണ്ട് എനിക്ക് വിജയസഹായം പ്രദാനം ചെയ്യപ്പെട്ടു. (3) യുദ്ധമുതലുകള്‍ എനിക്ക് അനുവദിക്കപ്പെട്ടു. (4) ഭൂമി എനിക്ക് പള്ളിയും ശുചീകരണവസ്തുവുമാക്കപ്പെട്ടു. അതായത്, ചില പ്രത്യേക ദേവാലയങ്ങളില്‍ വെച്ച് മാത്രമല്ല, ഭൂതലത്തെവിടെവെച്ചും നമസ്‌കാരമനുഷ്ഠിക്കാനും വെള്ളം ലഭിക്കാതിരിക്കുമ്പോള്‍ മണ്ണെടുത്ത് തയമ്മും ചെയ്ത് വുദൂഇന്റെയും കുളിയുടെയും ആവശ്യം പൂര്‍ത്തീകരിക്കാനും എന്റെ ശരീഅത്തില്‍ അനുവാദം ലഭിച്ചിരിക്കുന്നു. (5) സമസ്ത സൃഷ്ടികള്‍ക്കും ദൂതനായി ഞാന്‍ നിയോഗിക്കപ്പെട്ടു. (6) എന്നെക്കൊണ്ട് പ്രവാചകന്മാരുടെ പരമ്പര അവസാനിപ്പിക്കപ്പെട്ടു "
[ മുസ്ലിം 523 , തിർമുദി , ]
ال رسول الله صلى الله عليه وسلم ان الرسالة والنبوة قد انقطعت فلا رسول بعدي ولا نبي
റസൂല്‍ തിരുമേനി പ്രസ്താവിച്ചു: ദൗത്യവും പ്രവാചകത്വവും നിലച്ചു. അതുകൊണ്ട് എന്റെ ശേഷം റസൂലുമില്ല; നബിയുമില്ല."
[ തിർമുദി 2272 , ഹാക്കിം 8239 ]
عن ثوبان قال قال رسول الله صلى الله عليه وسلم ... وانه سيكون في أمتي كذابون ثلاثون كلهم يزعم انه نبي وأنا خاتم النبيين لا نبي بعدي
സൗബാന്‍ പറയുന്നു: റസൂല്‍(സ) അരുളി: 'തീര്‍ച്ചയായും മുപ്പത് കള്ളവാദികള്‍ എന്റെ സമുദായത്തിലുണ്ടാവും. ഓരോരുത്തനും വാദിക്കും, താന്‍ പ്രവാചകനെന്ന്. ഞാനാകട്ടെ, അന്ത്യപ്രവാചകനാണ്. എന്റെ പിറകെ ഒരു പ്രവാചകനില്ല." [ തിർ മുദി 2219 , അബൂദാവൂദ് ]
قال رسول الله صلى الله عليه وسلم فإني آخر الانبياء وان مسجدي آخر المساجد
നബി തിരുമേനി പ്രഖ്യാപിച്ചിരിക്കുന്നു: 'തീര്‍ച്ചയായും പ്രവാചകന്മാരില്‍ അന്തിമനാകുന്നു ഞാന്‍. തീര്‍ച്ചയായും പള്ളികളില്‍ അവസാനത്തേതാകുന്നു എന്റെ പള്ളി."[ മുസ്ലിം 1394 , നാസയി 694 ]
പ്രവാചകന്മാരില്‍ അവസാനത്തെത് മുഹമ്മദ് യാണെന്നും അവിടത്തേക്കുശേഷം ഇനിയൊരു പ്രവാചകന്റെ ആഗമനത്തിന് തീരെ സാധ്യതയില്ലെന്നും അവിടത്തെക്കൊണ്ട് പ്രവാചകത്വപരമ്പര പറ്റെ അവസാനിച്ചുവെന്നും അതിനാല്‍, ഇനിയാരെങ്കിലും വല്ല നുബുവ്വത്ത് വാദമോ രിസാലത്ത് വാദമോ പുറപ്പെടുവിക്കുന്നുവെങ്കില്‍ അവന്‍ കള്ളവാദിയും ദജ്ജാലുമാണെന്നും ഉള്ള വസ്തുത ഒരു സംശയത്തിനും ഇടം നല്‍കാത്തവിധത്തില്‍, വിവിധ രീതിയിലും ശൈലിയിലും പല സന്ദര്‍ഭങ്ങളിലായി തിരുനബി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് പ്രസ്തുത നബിവചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു . പരിശുദ്ധ ഖുര്‍ആനിലെ 'ഖാതമുന്നബിയ്യീന്‍' എന്ന പദത്തിന് ഇതിലും പ്രബലവും ഖണ്ഡിതവുമായ ഒരു വ്യാഖ്യാനം മറ്റെന്താണുള്ളത്? നബിയുടെ തിരുവചനംതന്നെ സ്വയമൊരു തെളിവാണ് വിശ്വാസികൾക് .
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُّسْتَقِيم
"തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത." [ സുഖ് റൂഫ് 61 ]
പരിശുദ്ധ ആയത്തിന് സഹാബികളും , താബിഉകളും വിശദീകരിച്ചത് താഴെ കൊടുക്കുന്നു :
دثنا ابن بشار قال : ثنا عبد الرحمن قال : ثنا سفيان ، عن عاصم ، عن أبي رزين ، عن يحيى ، عن ابن عباس ، ( وإنه لعلم للساعة ) قال : خروج عيسى ابن مريم .
ഇബ്ൻ അബ്ബാസ് [റ ] പറഞ്ഞു : തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു." എന്ന് പറഞ്ഞത് ഈസ ഇബ്ൻ മറിയമിന്റെ ആഗമാനത്തെ കുറിച്ചാണ് "
عن الحسن أنهما قالا في قوله : ( وإنه لعلم للساعة ) قالا نزول عيسى ابن مريم وقرأها أحدهما " وإنه لعلم للساعة " .
ഹസ്സാൻ [റ ] പറഞ്ഞു : ഈസ ഇബ്ൻ മറിയമിന്റെ ഇറക്കാതെ കുറിച്ചാണ് 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.' എന്ന് ആയതിൽ പറയുന്നത് .
عن مجاهد قوله : ( وإنه لعلم للساعة ) قال : آية للساعة خروج عيسى ابن مريم قبل يوم القيامة
മുജാഹിദ് [റ ഹ് ] പറഞ്ഞു : 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.എന്ന് പറഞ്ഞത് ഖിയാമാതിനു മുൻപുള്ള ഈസ ഇബ്ൻ മറിയമിന്റെ ഇറക്കമാണ് .
، عن قتادة " وإنه لعلم للساعة " قال : نزول عيسى ابن مريم علم للساعة : القيامة
ഖതാത്ത [റ ഹ് ] പറഞ്ഞു : 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.എന്ന് പറഞ്ഞത് ' ഖിയാമത്ത് നാളിന്റെ അടയാളമയുള്ള ഈസ ഇബ്ൻ മറിയമിന്റെ ഇറക്കമാണ് .
أخبرنا عبيد قال : سمعت الضحاك يقول في قوله : ( وإنه لعلم للساعة ) يعني خروج عيسى ابن مريم ونزوله من السماء قبل يوم القيامة .
ദാഹ്ഹാക്ക് [ റ ഹ് ] പറഞ്ഞു : 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.എന്ന് പറഞ്ഞത്" ഖിയാമാത്തിനു മുൻപ് ഈസ ഇബ്ൻ മറിയമിന്റെ ആകാശത്ത് നിന്നുള്ള ഇറക്കമാണ് . [ജാമിഉൽ ബയാൻ അൻ തഅͧവീൽ അയ് ഖുർആൻ]
) عن ابي هريرة قال قال رسول الله صلى الله عليه وسلم والذي نفسي بيده ليُوشكن ان ينزل فيكم ابن مريم حَكَما عدلاً فيكسر الصليب ويقتلُ الخنزير ويَضَعُ الحرب ويفيض المال حتى لا يقبله احد حتى تكون السجدة الواحدة خيرا من الدنيا وما فيها(بخاري كتاب احاديث الانبياء باب نزول عيسى ابن مريم، مسلم باب بيان نزول عيسى، ترمذي ابواب الفتن، باب في نزول عيسى، مسند احمد، مرويات ابي هريرة)
(റസൂൽ (സ) പറഞ്ഞതായി അബൂഹുറയ്റ (റ) മുഖേന റിപ്പോര്ട്ട് വന്നിട്ടുണ്ട്: എന്റെ ദേഹി ആരുടെ കൈയിലാണോ അവനാണ, നീതിനിഷ്ഠനായ വിധികര്ത്താവായി മർമിന്റെ പുത്രൻ നിങ്ങളിൽ ഇറങ്ങുക വിദൂരമല്ല. എന്നിട്ട് അദ്ദേഹം കുരിശ് പൊട്ടിക്കുകയും പന്നിയെ വധിക്കുകയും ജിസ്യ (ഭാരം) ഇറക്കിവെക്കുമെന്ന് സാരം) ,ആരും സ്വീകരിപ്പാനില്ലാത്തവിധം ധനം ഒഴുകും. എന്തിനധികം, ഒരൊറ്റ സാഷ്ടാംഗം തന്നെ ഇഹലോകത്തെക്കാളും അതിലുള്ള സകലതിനെക്കാളും വിശിഷ്ടമായിത്തീരും. (ബുഖാരി . ഇബ്നുമാജ , തിർമൂദി ]
عن عمران بن حصين ان رسول الله صلى الله عليه وسلم قال لا تزال طائفة من امتى على الحق ظاهرين على من ناواهم حتى يأتى امر الله تبارك وتعالى وينزل عيسى ابن مريم عليه السلام(مسند أحمد)
(റസൂൽ (സ) തിരുമേനി അരുളിയതായി ഇംറാനുബ്നു ഹുസൈൻ റിപ്പോര്ട്ട് ചെയ്യുന്നു: എന്റെ സമുദായത്തിൽ ഒരു വിഭാഗം, തങ്ങളെ ചെറുക്കുന്നവർക്കെതിരിൽ വിജയികളായി സത്യത്തിന്മേൽ സദാ ഉറച്ചുനിലകൊള്ളും. അല്ലാഹുവിന്റെ ആജ്ഞ വരികയും മർയമിന്റെ പുത്രൻ ഈസാ(അ) ഇറങ്ങുകയും ചെയ്യുന്നതുവരെ.) [ മുസ് നദ് അഹമ്മദ് ]
ഈസ ഇബ്ൻ മറിയമിന്റെ ഇറക്കാതെ പറ്റി പതിനാല് സഹാബികളിൽ നിന്ന് സ്വഹീഹായ നിവേദക പരമ്പരകളിലൂടെ പ്രാമാണിക നബിവചന ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള 20 ൽ അധികം റിപ്പോര്ട്ടുകളുണ്ട് . കൂടാതെ അബൂ ഹുറൈറ [ റ ] വിൽ നിന്ന് മാത്രം 100 റിപ്പോർട്ടുകൾ വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ നിറഞ്ഞു കിടക്കുന്നു . അഥവാ മുതവാതിറിന്റെ അടുത്ത് എത്തുന്ന മുസ്തഫീളായ ഹദീസുകളാണ് ഈ വിഷയത്തിൽ ഉള്ളത് .
"അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും." [4/ 157 - 159 ]
കാര്യം പകൽ പോലെ സ്പഷ്ട്ടം . യഹൂദർ ഈസ [അ ] യെ കൊല ചെയ്തിട്ടില്ല അദ്ദേഹം മരിച്ചിട്ടുമില്ല . ഖിയമാത് നാളിനു മുൻപ് വീണ്ടും ഭൂമിയിലേക്ക് വരും എന്നിട്ട് അപ്പോൾ ജീവിച്ചിരിക്കുന്ന വേദക്കാർ എല്ലാരും അദ്ദേഹം ആരെനെന്നും എന്തിനു വന്നു എന്നും മനസ്സിലാക്കും . എന്നിട്ട് അദ്ദേഹം പ്രവാചകനാണെന്ന് വിശ്വസിക്കും . പിന്നീട് പരലോകത്ത് അദ്ദേഹത്തിൽ വിശ്വസിക്കാതിരുന്ന ഇസ്രായില്യരായ അദ്ദേഹത്തിന്റെ ജനതക്കെതിരെ സാക്ഷിയാകുകയും ചെയ്യും .
" മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്."[4/ 174 - 175 ]
No comments:
Post a Comment