ഷാഹിദ്
മുവാറ്റുപ്പുഴ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ദോഷബാധയെ സൂക്ഷിക്കുവാന് വേണ്ടിയത്രെ അത്.
[2/184]
പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ മാത്രം ഒഴിവാക്കുന്നതല്ല നോമ്പ് അതോടൊപ്പം സകല പൈശാചിക പ്രവർത്തികളിൽ നിന്നും പാപങ്ങളിൽ
നിന്നും ഒഴിവാകുകയും ചെയ്യുന്നതാണ് നോമ്പ് . താൻ എടുക്കുന്ന നോമ്പ് കൊണ്ട് ജീവിത വിശുദ്ധി
ലഭിക്കുന്നില്ലെങ്കിൽ ആ വൃതം വൃഥായാണ് . നോമ്പ് മുറിഞ്ഞു പോകുന്ന സംഗതികൾ പലതാണ് അതോടോപം തന്നെ നോമ്പ് നിശ്ഫലമാകുന്ന കാര്യങ്ങൾ വേറെയുമുണ്ട് .
നോമ്പ് മുറിഞ്ഞു പോകുന്ന സംഗതികൾ;
11-
ലൈംഗീഗ ബന്ധത്തിൽ ഏർപെടുക
നോമ്പിന്റെ രാവിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗീഗബന്ധം നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു
......അപ്രകാരം തിന്നുകയും കുടിക്കുകയും ചെയ്യുക . പ്രഭാതത്തിന്റെ വെള്ള ഇഴകൾ കറുപ്പ്
ഇഴകളിൽ നിന്നും വേർതിരിഞ്ഞുകാണുംവരെ . പിന്നെ എല്ലാം വർജ്ജിച്ച് രാവുവരെ നോമ്പ് അനുഷ്ട്ടിക്കുക
. [ ബക്കറ 187]
അപ്പോൾ നോമ്പിന്റെ പകൽ ഭക്ഷണ പാനിയങ്ങളും , വെടിയണമെന്നും എന്നാൽ നോമ്പിന്റെ
രാത്രിയിൽ ഇവ രണ്ടും അനുവദനീയവുമാണ് എന്ന് അല്ലാഹു വ്യക്തമാക്കുന്നു .ഇനി ആരെങ്കിലും അബദ്ധത്തിൽ
ബന്ധപെട്ടാൽ അയാളുടെ കഴിവിന്റെ അനുസരിച് വലിയ പ്രായശ്ചിത്തം ചെയ്യണം.
عَنْ عَائِشَةَ، - رضى الله عنها - أَنَّهَا قَالَتْ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ احْتَرَقْتُ . قَالَ رَسُولُ اللَّهِ صلى الله عليه وسلم " لِمَ " . قَالَ وَطِئْتُ امْرَأَتِي فِي رَمَضَانَ نَهَارًا . قَالَ " تَصَدَّقْ تَصَدَّقْ " . قَالَ مَا عِنْدِي شَىْءٌ . فَأَمَرَهُ أَنْ يَجْلِسَ فَجَاءَهُ عَرَقَانِ فِيهِمَا طَعَامٌ فَأَمَرَهُ رَسُولُ اللَّهِ صلى الله عليه وسلم أَنْ يَتَصَدَّقَ بِهِ
അബൂ ഹുറൈറാ [റ ] നിവേദനം : ഒരു മനുഷ്യൻ നബിയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു : നബിയെ ഞാൻ നശിച്ചു അപ്പോൾ നബി [ സ ] ചോദിച്ചു; എന്താണ് നിന്നെ നശിപ്പിച്ചത്
? അപ്പോൾ അയാൾ പറഞ്ഞു; ഞാൻ റമദാനിൽ നോമ്പുകാരനായിരിക്കെ
ഭാര്യയുമായി ബന്ധപെട്ടു . നബി [ സ ] പറഞ്ഞു ; നിനക്ക് ഒരടിമയെ മോചിപ്പിക്കാൻ സാധിക്കുമോ ? അയാൾ ; ഇല്ല
. നബി [ സ ] ; രണ്ടു മാസം തുടർച്ചയായി നോമ്പേടുക്കനാകുമോ ? അയാൾ ; ഇല്ല . നബി [ സ
] ;60 ദരിദ്രർക്ക് ഭക്ഷണം നൽകാൻ സാധിക്കുമോ ? അയാൾ ; ഇല്ല . അപ്പോൾ നബി പോയിട്ട് ഒരു വലിയ പാത്രത്തിൽ കുറേ ഈന്ത പഴം കൊണ്ടുവന്നു
എന്നിട്ട് അയാളോട് ദരിദ്രർക്ക് ദാനമായി നൽകാൻ പറഞ്ഞു . അപ്പോൾ എന്നെക്കാൾ ദരിദ്രൻ
ഈ മദീനയിൽ ഇല്ല എന്ന് അയാള് പറഞു . അപ്പോൾ നബി പല്ലുകൾ കാണും വിധം ചിരിച്ചു .എന്നിട്ട് നബി [ സ ] പറഞ്ഞു ;'നീ നിന്റെ കുടുംബത്തിനെ ഭക്ഷിപ്പിക്കുക ' [ മുസ്‌ലിം 1112 ]
22-
സ്വയംഭോഗം ചെയ്യൽ
عَنْ أَبِي هُرَيْرَةَ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ
അബൂ ഹുറൈറ [റ ] നിന്നും : റസൂൽ [സ ] പറഞ്ഞു “അല്ലാഹു പറഞ്ഞു ..... നോമ്പോഴികെ അതിന്റെ പ്രതിഫലം നിശ്ചയികുന്നത്
നാമാണ് എന്റെ അടിമ അവന്റെ ഭക്ഷണവും വികാരവും
എനിക്ക് വേണ്ടി ഉപേക്ഷിച്ചതിനാലാണത് ." [ മുസ്‌ലിം 1151 ]
പ്രസ്തുത ഹദീസിന്റെ വെളിച്ചത്തിൽ വികാരശമനം ഉപേക്ഷിക്കണം എന്ന് മനസ്സിലാക്കാം
. അതിനാൽ അത് ശമിപ്പിക്കാൻ എന്തെങ്കിലും ചെയ്‌താൽ
നോമ്പ് മുറിയും.
3--മനപ്പൂർവ്വം ഭക്ഷണം കഴിക്കുക
عَنْ أَبِي هُرَيْرَةَ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ "
അബൂ ഹുറൈറ [റ ] നിന്നും : റസൂൽ [സ ] പറഞ്ഞു “ആരെങ്കിലും മറവി കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്‌താൽ അവൻ നോമ്പ് പൂർത്തിയാക്കട്ടെ കാരണം അവനെ ഭക്ഷിപ്പിച്ചത് അല്ലാഹുവാണ് " [മുസ്‌ലിം 1155 ]
നോമ്പുകാരനാണെന്ന് മറന്നു കൊണ്ട് അബദ്ധത്തിൽ ആരെങ്കിലും ഭക്ഷണം കഴിച്ചാൽ വല്ലതും
കുടിച്ചാൽ അയാളുടെ നോമ്പ് മുറിയുകയില്ല എന്നാൽ നോമ്പുകാരനാണെന്ന് ഉത്തമ ബോധ്യത്തിൽ ഒരാൾ അങ്ങിനെ ചെയ്താൽ അയാളുടെ
നോമ്പ് മുറിയും .
4-- ഭക്ഷണം കഴികുന്നതിനു സമാനമായവ
A)
നോമ്പുകാരൻ രക്തം സ്വീകരിക്കൽ
; ശരീരത്തിൽ നിന്നും ധാരാളം രക്തം നഷ്ട്ടപെടുമ്പോൾ തന്നെ നോമ്പ് മുറിക്കലാണ് ഉത്തമം
കാരണം ശരീരത്തിനെ വലക്കരുതെന്നു നിർദെശമുണ്ട് . ഇനി നോമ്പ് മുറിക്കാതെ രക്തം
സ്വീകരിച്ചാൽ നോമ്പ് മുറിയും കാരണം രക്തം ഭക്ഷണത്തിന് തുല്യമാണ്. ഭക്ഷണത്തിൽ നിന്നുണ്ടാകുന്നതാണല്ലോ
രക്തം .
B)
ഗ്ലൂക്കോസ് അതുപോലെ മറ്റു
എനേർജെറ്റിക്സ് ഇൻജക് ഷൻ വഴി സ്വീകരിക്കുക.
എന്നാൽ രോഗത്തിനുള്ള മരുന്നുകൾ ഇന്ജക്ട്റ്റ് ചെയ്യുന്നത് കൊണ്ട് നോമ്പ് മുറിയില്ല .
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم احْتَجَمَ، وَهْوَ مُحْرِمٌ وَاحْتَجَمَ وَهْوَ صَائِمٌ.
ഇബ്ൻ അബ്ബാസ് [റ ] നിന്നും നിവേദനം : നോമ്പ് കാരനായിരിക്കെ നബി [സ ] കൊമ്പ് വെക്കാറുണ്ടായിരുന്നു
[ബുഖാരി 1938]
ദുഷിഛ രക്തം പുറത്തേക് ഒഴുക്കുന്ന ചികിത്സ രീതിയാണ് കൊമ്പ് വെക്കൽ . ഈ ഹദീസിന്റെ
അടിസ്ഥാനത്തിൽ ശരീരത്തിലേക്ക് സൂചി കയറ്റാം
എന്ന് തെളിവ് ലഭിക്കുന്നു.
5-- നിഫാസ്
നിഫാസായാൽ അതിന്റെ കാലയളവ് കഴിയും വരേയും നോമ്പ് എടുക്കാൻ പാടില്ല . അതിനു ശേഷം പിന്നീട് ആ നഷ്ട്ടപ്പെട്ട നോമ്പ് പിടിച്ചു വീട്ടണം .
നിഫാസായാൽ അതിന്റെ കാലയളവ് കഴിയും വരേയും നോമ്പ് എടുക്കാൻ പാടില്ല . അതിനു ശേഷം പിന്നീട് ആ നഷ്ട്ടപ്പെട്ട നോമ്പ് പിടിച്ചു വീട്ടണം .
قَالَ قَالَ النَّبِيُّ صلى الله عليه وسلم " أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ فَذَلِكَ نُقْصَانُ دِينِهَا ".
അബു സഅദു[റ ] നിന്നും : നബി [സ ] പറഞ്ഞു : "സ്ത്രീകള്ക് ആശുദ്ധിയുള്ള സമയത്ത് അവരുടെ നമസ്കാരവും , നോമ്പും നഷ്ട്ടപെടും എന്നത്
സത്യമല്ലേ ? . അത് മതത്തിൽ അവർക്കുള്ള കുറവാണ് "[ ബുഖാരി
1951 ]
6-- മനപ്പൂർവ്വം ഉണ്ടാക്കി ച്ഛർദ്ധിക്കൽ
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ ذَرَعَهُ قَىْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ وَإِنِ اسْتَقَاءَ فَلْيَقْضِ
അബൂഹുറൈറാ [റ ]നിന്നും നിവേദനം :റസൂൽ [സ ] പറഞ്ഞു : "നോമ്പുകാരനായ ഒരാൾക്
തടുക്കാനാവാത്ത നിലയിൽ ച്ഛർദ്ദിച്ചാൽ അയാൾ നോമ്പ് പിടിച്ച് വീട്ടെണ്ടതില്ല . എന്നാൽ
മനപ്പൂർവ്വം ച്ഛർദ്ദിച്ചാൽ അയാൾ നോമ്പ് പിടിച്ച് വീട്ടണം " [ അബൂദാവൂദ് 2380 ]
ശാരീരിക അസ്വസ്തത മൂലം ഒരാൾ ച്ഛർദ്ദിച്ചാൽ അയാളുടെ നോമ്പ് മുറിയില്ല . അയാൾക്ക്
നോമ്പ് തുടരാവുന്നതാണ് . എന്നാൽ കരുതികൂട്ടി ച്ഛർദ്ദിച്ചാൽ അയാളുടെ നോമ്പ് മുറിയും
. ഇവിടെ നിന്നും മറ്റൊരു കാര്യം കൂടി വ്യക്തമാകുന്നു അഥവാ കരുതികൂട്ടി നോമ്പ് മുറിക്കാൻ
ഒരാൾ എന്തെങ്കിലും പ്രവർത്തിച്ചാൽ അയാളുടെ നോമ്പ് മുറിയുമെന്ന് .
7--വിവിധ വിഷയങ്ങൾ
ഓരോ ദിവസവും നിയ്യത്ത് നാവിനാൽ പറഞ്ഞില്ലെങ്കിൽ നോമ്പ് കിട്ടില്ല എന്ന് ചിലർ വാദിക്കറൂണ്ട് അതിനു യാതൊരു അടിസ്ഥാനവുമില്ല . അവരുടെ തെളിവ് عَنْ حَفْصَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ " ." പ്രഭാതത്തിനു
മുൻപ് നിയ്യത്ത് വെക്കാത്തവന്നു നോമ്പില്ലാ" എന്ന ഹദീസാണ്
. ഈ ഹദീസ് നസായി , തിർമൂദി , അബൂദാവൂദ് തുടങ്ങിയവർ ഉദ്ദരിക്കുന്നുണ്ട് എന്നാൽ പ്രസ്തുത
ഹദീസ് നബിയുടെ വാക്കല്ല മറിച്ച് ഹഫ്‌സാ [റ
] വാക്കാണ് എന്നാണ് തിർമുദി പറയുന്നത്
. قَالَ أَبُو عِيسَى حَدِيثُ حَفْصَةَ حَدِيثٌ لاَ نَعْرِفُهُ مَرْفُوعًا إِلاَّ مِنْ هَذَا الْوَجْهِ [തിർമൂദി 730]
നിയ്യത്ത് നാവിനാൽ പറയൽ റസൂൽ [സ
]പഠിപ്പിച്ചിട്ടില്ല . ഭക്ഷണം ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് ഇല്ലാത്ത ദിവസം റസൂൽ [സ ] നോമ്പേടുത്തതായി ഹദീസിൽ
കാണാം . അപ്പോൾ റമദാൻ പോലുള്ള മാസത്തിൽ മുഴുവൻ നോമ്പേടുക്കാൻ തീരുമാനിക്കുന്ന ഒരാൾക്ക് ആ തീരുമാനം തന്നെ മതിയാകുന്നതാണ് . നിയ്യത്ത് [ഉദ്ദേശം
] അത് നാവിലല്ല ഉള്ളത് മനസ്സിലാണ് . അതിനാൽ ഒരാൾ ഒരു കർമ്മം ചെയുമ്പോൾ
അയാളുടെ നാവിലൂടെ പറയുന്നതോ പ്രത്യക്ഷത്തിൽ കാണിക്കുന്നതോ നോക്കിയല്ല അല്ലാഹു വിധി
പറയുക മറിച്ചു അയാളുടെ മനസ്സിലെ ഉദ്ദേശം [ നിയ്യത്ത് ] അനുസരിച്ചാണ് . ഈ കാര്യം ഇമാം ഇബ്ൻ തൈമിയും പറയുന്നു [ മജ്മുഅൽ ഫതാവ 25/ 215 ]
സമയം തെറ്റി നോമ്പ് മുറിക്കൽ
നോമ്പ് മുറിക്കുന്ന സമയത്തിൽ സമശയമുണ്ടായി ആരെങ്കിലും നേരത്തേ മുറിച്ചാൽ അത്
പിടിച്ചു വീട്ടേണ്ടാതില്ല .
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، قَالَتْ أَفْطَرْنَا عَلَى عَهْدِ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فِي يَوْمِ غَيْمٍ ثُمَّ طَلَعَتِ الشَّمْسُ . قُلْتُ لِهِشَامٍ أُمِرُوا بِالْقَضَاءِ قَالَ لاَ بُدَّ مِنْ ذَلِكَ .
അസ്മാബിന്ത് അബൂബക്കർ [റ ] പറഞ്ഞു : നബിയുടെ കാലത്ത് ആകാശം മേഘാവൃതമായ ദിവസം
ഞങ്ങൾ നോമ്പ് മുറിച്ചു . അതിനു ശേഷം സൂര്യൻ പ്രത്യക്ഷപെട്ടു . [ ബുഖാരി , ഇബ്ൻ മാജ 1674]
അവർ പിന്നീട് ആ നോമ്പ് പിടിച്ചു വീട്ടിയില്ല
. കാരണം പിഴവും , മറവിയും , നിർബന്ധിതാവസ്ഥയും
മൂലം ചെയ്യുന്ന കാര്യങ്ങൾ ഇസ്ലാമിൽ ശിക്ഷിക്കപെടില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
ശൈഖ് ഉസൈമിൻ ഈ ഹദീസ് തെളിവ് പിടിച് പറയുന്നു അറിയാതെ സമയം തെറ്റി നോമ്പ് മുറിച്ചാൽ
നോറ്റുവീട്ടെണ്ടതില്ല എന്ന് [ശറഹ് മുംതി
6/267]
കണ്ണിൽ മരുന്ന് ഇറ്റിക്കുന്നതോ
, ചെവിയിൽ മരുന്ന് ഇറ്റിക്കുന്നതോ , മൂക്കിൽ
മരുന്ന് ഇറ്റിക്കുന്നതോ നോമ്പ് മുറി ക്കുന്നതല.
عَنْ عُبَيْدِ اللَّهِ بْنِ أَبِي بَكْرِ بْنِ أَنَسٍ، عَنْ أَنَسِ بْنِ مَالِكٍ، أَنَّهُ كَانَ يَكْتَحِلُ وَهُوَ صَائِمٌ .
ഉബൈദുല്ല ഇബ്ൻ അനസ് [റ ] അനസ് [റ ] വിൽ നിന്നും " അദ്ദേഹം നോമ്പേടുക്കവേ സുറുമ ഇടാറുണ്ടായിരുന്നു "
[അബൂദാവൂദ് -മൗഖൂഫ് 2378 ]
ഇത് ഭക്ഷണം പോലെയല്ല അതാണ് കാരണം .അതേപോലെ നാവിന്റെ അടിയിൽ ടാബ് ലറ്റ് ഇടുന്നതോ , ആന്തര അവയവങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ട്
പരിശോധികുന്നതോ നോമ്പ് മുറിക്കില്ല .
[മജ്മ അൽ ഫിക്കഹ് അൽ ഇസ്ലാമി പേജ്
213]
അതേപോലെ തന്നെ ചൂട് കാരണം കുളിക്കുന്നതോ , മുങ്ങി കുളിക്കുന്നതോ നോമ്പിനെ
ബാധികില്ല
قَالَ أَبُو بَكْرٍ قَالَ الَّذِي حَدَّثَنِي لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم بِالْعَرْجِ يَصُبُّ عَلَى رَأْسِهِ الْمَاءَ وَهُوَ صَائِمٌ مِنَ الْعَطَشِ أَوْ مِنَ الْحَرِّ
അബൂബക്കർ ഇബ്ൻ അബ്ദിറഹ്മാൻ [ റ ] നിന്നും : നബി [സ ] ചൂടും ദാഹവും നിമിത്തം
നോമ്പുകാരനായിരിക്കെ തലയിലൂടെ വെള്ളം കോരി ഒഴിച്ചു "[ അബു ദാവൂദ് 2365, സ്വഹിഹ് അൽബാനി ]
അതുപോലെ തന്നെ പല്ലുതെക്കലും നോമ്പിനെ ബാധിക്കില്ല . [ശറഹ് മുംതി 6/407, 408]
وَيُذْكَرُ عَنْ عَامِرِ بْنِ رَبِيعَةَ قَالَ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَاكُ، وَهُوَ صَائِمٌ مَا لاَ أُحْصِي أَوْ أَعُدُّ.
നോമ്പ് കാരാൻ പല്ല് തേക്കൽ എന്ന അദ്ധ്യായത്തിൽ ഇമാം ബുഖാരി
അംർ ഇബ്ൻ റബീഅ [റ ] നിന്നും : പ്രവാചകൻ നോമ്പ് കാരനായിരിക്കെ പല്ല് തേക്കുന്നത്
ഞാൻ കണ്ടു " എന്ന ഹദീസ് കൊണ്ടുക്കുന്നു .
ഒഴിവാകാൻ സാധിക്കാത്ത കാര്യങ്ങളിൽ പെട്ട ഉമിനീർ ഇറക്കൽ നോമ്പിനെ ദുർബലപ്പെടുത്തില്ല
. കാരണം അത് സ്വന്തം ശരീരം ദഹന വ്യസ്ഥയെ ത്വരിതപ്പെടുത്താൻ ഉൽപ്പാദിപ്പിക്കുന്നതാണ്
. അത് ശരീരത്തിന് ആവശ്യമാണ് . എന്നാൽ ശരീരത്തിന് ആവശ്യമില്ലാത്ത കഭം പുറത്തേക്ക് തുപ്പിക്കളയണം
.അതാണ് അഭികാമ്യം . സാധാരണ ആരും വിഴുങ്ങാത ഒന്നാണ് കഭം . എന്നാൽ അബദ്ധത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ വയ്യാതെയും അകത്തേക്ക് പോയാൽ അത് നോമ്പ് മുറിക്കുന്ന ഒന്നല്ല .
ഇമാം ഇബ്ൻ ഖുദാമ [റ ഹ് ]പറയുന്നു :ഉമിനീർ ഇറക്കൽ ഒഴിവാക്കാൻ സാധിക്കാത്തതാണ് അതിനാൽ അത് നോമ്പിനെ ദുർബലപ്പെടുത്തില്ല [ മുഗ് നീ 3/ 16 ]
ഇമാം ഇബ്ൻ നുജിം അൽ ഹനഫി(റഹ് )പറയുന്നു ; ഒരാളുടെ തലയിൽ നിന്നും മൂക്കിലേക്ക് കഫം എത്തുകയും ശേഷം അത് തൊണ്ടയിലേക്ക് പോവുകയും അങ്ങനെ അകത്തേക്ക് പോകുകയും ചെയ്‌താൽ അതിൽ അവന് കുറ്റമില്ല അത് ഉമിനീരിനു സമമാണ് നോമ്പ് മുറിയില്ല [അൽ ബഹ്ർ അർറാഇക്ക് ശറഹ് കൻസദ്ദാഇക്ക് 2/ 294 ]
ഇമാം ബുഖാരിയുടെ അഭിപ്രായത്തിൽ ഉമിനീർ ഇറക്കൽ അനുവദനീയമാണ് അദ്ദേഹം ഖത്താദയിൽ നിന്നും അത്വ ഇൽ നിന്നും ഈ അഭിപ്രായം നോമ്പ് കാരന്റെ പല്ല് തേക്കൽ എന്ന ബാബിൽ ത'അലിക്കായി ഉദ്ധരിക്കുന്നു .
[സ്വഹീഹ് ബുഖാരി 1934 ]
"തൊണ്ടയിൽ നിന്ന് കഫം ഇറക്കിയത് കൊണ്ട് നോമ്പ് മുറിയുകയില്ല " (റദ്ദ് അൽ മുഖ്താർ 2/ 400 )
മാലിക്കി മദ്ഹബിൽ നിന്ന് ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു [അൽ ഫവാഖിഹ് അൽ ദ്ദാനി 1/ 209 ]
ശാഫിഈകളിൽ നിന്നും ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു [ ഹാശിയ അൽ ഖൽയൂബി 2/ 72 ]
ജനാബതായി പ്രഭാതത്തിൽ ഉണർന്നാൽ ;
രാത്രി ജനാബതായി സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റാൽ നോമ്പ് ദുർബലമാകില്ല . കുളിച്ചതിനു ശേഷം നോമ്പ് തുടരാം
سَمِعَ أَبَا بَكْرِ بْنَ عَبْدِ الرَّحْمَنِ، كُنْتُ أَنَا وَأَبِي،، فَذَهَبْتُ مَعَهُ، حَتَّى دَخَلْنَا عَلَى عَائِشَةَ ـ رضى الله عنها ـ قَالَتْ أَشْهَدُ عَلَى رَسُولِ اللَّهِ صلى الله عليه وسلم إِنْ كَانَ لَيُصْبِحُ جُنُبًا مِنْ جِمَاعٍ غَيْرِ احْتِلاَمٍ، ثُمَّ يَصُومُهُ.
അബൂ ബക്കർ ഇബ്ൻ അബ്ദുറഹ്മാൻ [ റ ] നിന്നും നിവേദനം : ഞാനും എന്റെ പിതാവും
ആയിശാ [റ ] അടുക്കൽ പോയി . അവർ പറഞ്ഞു : നോമ്പിൽ ,റസൂൽ തന്റെ ഭാര്യമാരുമായി ബന്ധപെട്ടു ജനബത്തിലായി കൊണ്ട് പ്രഭാതത്തിൽ ഉണരാറൂണ്ട് എന്നിട്ട്
കുളിച് നോമ്പ് തുടരും "[ബുഖാരി
1932]
“മതകാര്യത്തില് യാതൊരു പ്രയാസവും നിങ്ങളുടെ മേല് അവന് ചുമത്തിയിട്ടില്ല.”[22/78]
No comments:
Post a Comment