ലൈലത്തുൽ ഖദ്ർ



                                                                                             ഷാഹിദ്  മുവാറ്റുപുഴ



മനുഷ്യസമൂഹത്തിന്  അവന്റെ പാപങ്ങൾ കഴുകിക്കളയാൻ  സൃഷ്ട്ടാവ് നൽകിയ അത്യപൂർവമായ സുവർണ്ണാവസരമാണ്  ലൈലത്തുൽ ഖദ്ർ .


لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ


تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ


سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ

നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.[97/3-5]

ആയിരം മാസത്തേക്കാൾ മികച്ചതാണ് ആ ഒരൊറ്റ രാത്രി . ആയിരം മാസം പാപമോചനം തേടിയതിന്റെ തുല്യത ആ ഒരു രാത്രി കൊണ്ട് വിശ്വാസികൾക്ക് നേടാനുള്ള സുവർണ്ണ അവസരമാണ്  ലൈലത്തുൽ ഖദ്ർ . ജിബ് രീൽ [അ ] ഉം മറ്റു ആയിരകണക്കിന് മലക്കുകളും  അന്ന് ഭൂമിയിലേക്ക്  ഇറങ്ങി വരുന്നു . രാത്രി ആരാധനയിലും പശ്ചാത്തപത്തിലും സജീവമാക്കുന്ന വിശ്വാസികളായ അടിമകളുടെ അടുക്കൽ ചെല്ലുന്നു അവർക്ക് വേണ്ടി അല്ലാഹുവോട് ആ മലക്കുകൾ പ്രാർഥിക്കുന്നു . എത്ര മനോഹരമായ രാത്രിയായിരിക്കും അത് . ആ രാത്രി ലഭിക്കാൻ വേണ്ടി വിശ്വാസികൾ പള്ളികളിൽ ഇഹ്‌ത്തികാഫ്  ഇരിക്കുന്നു . ആരാധനകളിൽ മുഴുകുന്നു . അത് എന്നാണെന്ന് നബി [സ] കൃത്യമായി പറഞ്ഞിട്ടില്ല എന്നാൽ അവസാനത്തെ പത്തിലാണ് എന്ന് അരുളിയിട്ടുണ്ട് .
                    റമദാനിലെ അവസാനത്തെ പത്തിൽ നബി [സ ] ഏറെ ഉത്സാഹം കാണിച്ചിരുന്നു ആ പത്തുകളിൽ ആരാധനയിൽ അതീവ താൽപര്യം കാണിച്ചിരുന്നു.
 قَالَتْ عَائِشَةُ رضى الله عنها كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ .
ആയിശാ [റ ] നിന്നും :നബി[സ ]  അവസാനത്തെ പത്തിൽ മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ ആരാധനയിൽ പരിശ്രമം നടത്തരറൂണ്ടായിരുന്നു[മുസ്ലിം 1175 ]
കൂടാതെ കുടുംബത്തെയും അദ്ദേഹം അതിനു പ്രേരിപ്പിക്കും
 عَنْ عَائِشَةَ، - رضى الله عنها - قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ ‏.‏

ആയിശാ [റ ] നിന്നും : : റമദാനിലെ അവസാനത്തെ പത്തിലെ  രാത്രി നബി[സ ]  ഉണർന്നു മുണ്ട് മുറിക്കികെട്ടി ആരാധനയിൽ മുഴുകും  കുടുംബത്തെയും എഴുന്നെൽപ്പിക്കും’‘[അഹമ്മദ്  23611 ,മുസ്ലിം 1174]
ലൈലത്തുൽ ഖദ്ർ  മഹത്തായ പ്രതിഫലം വാഗ്‌ദാനം ചെയ്യുന്ന മാസമാണ് . അതിന്റെ രാത്രി ആരാധനയിൽ മുഴുകിയാൽ മുൻകഴിഞ്ഞ എല്ലാ പാപവും അല്ലാഹു പൊറുക്കും .
حَدَّثَنِي أَبُو هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറാ [റ ] നിന്നും ; നബി [ ] പറഞ്ഞു ; “ആരെങ്കിലും വിശ്വാസത്തോടും  പ്രതിഫലം ആഗ്രഹിച്ചും ലൈലത്തുൽ ഖദ്റിൽ നിന്ന് നമസ്ക്കരിച്ചാൽ അവന്റെ മുന് കഴിഞ്ഞ പാപങ്ങൾ പോറൂക്കപ്പെടും [ നസായി 5027]
ആ രാത്രി എന്നാണെന്ന്  കൃത്യമായി നബി [സ ] നമ്മെ പഠിപ്പിച്ചിട്ടില്ല . റമദാനിലെ അവസാന പത്തു രാത്രികളിൽ അതിനെ പ്രതീക്ഷിക്കാനാണ് നബി [സ ] നമ്മെ പഠിപ്പിച്ചത് .
. فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ ‏"‏‏.‏
ഇബ്ൻ ഉമർ [റ ] വിൽ നിന്നും ; നബി [സ് ] പറഞ്ഞു ; "ആരെങ്കിലും ലൈലത്തുൽ ഖദ്ർ  പ്രതീക്ഷിക്കുന്നുവെങ്കിൽ  അവസാനത്തെ ഏഴ് ദിവസം പ്രതീക്ഷിക്കുക "[ ബുഖാരി 2015  , അബൂദാവൂദ് 1385 ]
عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ فِي تَاسِعَةٍ تَبْقَى وَفِي سَابِعَةٍ تَبْقَى وَفِي خَامِسَةٍ تَبْقَى
ഇബ്ൻ അബ്ബാസ് [റ ] വിൽ നിന്നും ; നബി [ സ] പറഞ്ഞു :"ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിൽ ഒൻപത്  രാത്രി അവശേഷിക്കുമ്പോൾ [ 21 ആം രാവ് ] അല്ലെങ്കിൽ ഏഴു രാത്രി അവശേഷിക്കുമ്പോൾ [ 23 ആം രാവ് ] അല്ലെങ്കിൽ അഞ്ചു രാത്രി അവശേഷിക്കുമ്പോൾ [ 25 ആം രാവ് ] പ്രതീക്ഷിക്കുക .[ ബുഖാരി 2021 , അബൂദാവൂദ്  1381 ]
نَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏"‏‏.‏

ആയിശാ [റ ] വില നിന്നും :നബി [ ] പറഞ്ഞു ; ‘ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിൽ ഒറ്റയായി വരുന്ന രാവുകളിൽ നിങ്ങൾ പ്രതീക്ഷിക്കുക [ ബുഖാരി 2017, മുസ്ലിം  1169]
പ്രബലരായ എല്ലാ നിവേദകരും രിവായത്ത് ചെയ്യുന്നത് റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവുകളിൽ പ്രതീക്ഷിക്കാനാണ് . എന്നാൽ ഈ പ്രബല രിവായത്തിനെതിരെ ചില നിവേദനങ്ങൾ 27 ആം രാവിലാണ് ലൈലത്തുൽ ഖദ്ർ  എന്ന്  വരുന്നുണ്ട് .
عَنِ النَّبِيِّ صلى الله عليه وسلم فِي لَيْلَةِ الْقَدْرِ قَالَ ‏ "‏ لَيْلَةُ الْقَدْرِ لَيْلَةُ سَبْعٍ وَعِشْرِينَ ‏"‏ ‏.‏
മുആവിയത്ത്  ഇബ്ൻ സുഫ്‌യാൻ [റ ] നിന്നും  നബി [സ ]പറഞ്ഞു :" റമദാനിന്റെ 27 ആം രാവിലാണ് ലൈലത്തുൽ ഖദ്ർ"
[അബൂ ദാവൂദ്  1386 ]
ഈ ഹദീസിന്റെ സനദിൽ ഉബൈദുള്ള ഇബ്ൻ മുആദ്  എന്ന അബൂദാവൂദിന്റെ നിവേദകൻ അത്ര പ്രബലനല്ല . അദ്ദേഹം വിമർശന വിധേയനാണ് .
           
يحيى بن معين  ليس صاحب حديث، ليس بشيء
ഇമാം യഹിയ്യ ഇബ്ൻ മുഈൻ [റ ] പറഞ്ഞു : ഇദ്ദേഹം അത്ര പ്രബലനല്ല
പ്രബലർക്ക് വിരുദ്ധം അത്ര പ്രബലനല്ലാത്ത റാവി ഉദ്ദരികുന്ന ഹദീസ് ശാദ്ദ്  ആയിട്ടെ പരിഗണിക്കൂ .  മാത്രവുമല്ല ഇമാം ഇബ്ൻ ഹജർ ബുലൂഗുൽ മറാമിൽ പറയുന്നത്  ഇത്  നബി വചനമല്ല മറിച്ച്  മുആവിയ[റ ]വിന്റെ  വാക്കുകളാണ് എന്നാണ് .
فتح الباري " ( 4 / 263 - 266 وَقَدْ اِخْتُلِفَ فِي تَعْيِينِهَا عَلَى أَرْبَعِينَ قَوْلًا أَوْرَدْتُهَا
"മിക്ക പണ്ഡിതരും പറയുന്നത്  ഇത് മുആ വിയയുടെ വാക്കാണ് എന്നാണ് "
[ഫത്തഹുൽ ബാരി 4/263-266]
قَالَ قُلْتُ لأُبَىِّ بْنِ كَعْبٍ أَخْبِرْنِي عَنْ لَيْلَةِ الْقَدْرِ، يَا أَبَا الْمُنْذِرِ فَإِنَّ صَاحِبَنَا سُئِلَ عَنْهَا . فَقَالَ مَنْ يَقُمِ الْحَوْلَ يُصِبْهَا . فَقَالَ رَحِمَ اللَّهُ أَبَا عَبْدِ الرَّحْمَنِ وَاللَّهِ لَقَدْ عَلِمَ أَنَّهَا فِي رَمَضَانَ - زَادَ مُسَدَّدٌ وَلَكِنْ كَرِهَ أَنْ يَتَّكِلُوا أَوْ أَحَبَّ أَنْ لاَ يَتَّكِلُوا ثُمَّ اتَّفَقَا - وَاللَّهِ إِنَّهَا لَفِي رَمَضَانَ لَيْلَةُ سَبْعٍ وَعِشْرِينَ لاَ يَسْتَثْنِي . قُلْتُ يَا أَبَا الْمُنْذِرِ أَنَّى عَلِمْتَ ذَلِكَ قَالَ بِالآيَةِ الَّتِي أَخْبَرَنَا رَسُولُ اللَّهِ صلى الله عليه وسلم . قُلْتُ لِزِرٍّ مَا الآيَةُ قَالَ تُصْبِحُ الشَّمْسُ صَبِيحَةَ تِلْكَ اللَّيْلَةِ مِثْلَ الطَّسْتِ لَيْسَ لَهَا شُعَاعٌ حَتَّى تَرْتَفِعَ
സീർറു  പറഞ്ഞു :ഞാൻ ഉബയ്യിനോട്  ലൈലത്തുൽ ഖദ്‌റിനെ പറ്റി പറഞ്ഞു തരാൻ പറഞ്ഞു  "...... അല്ലാഹുവാണെ 27 ആം രാവിലാണ് ലൈലത്തുൽ ഖദ്ർ .അതെങ്ങനെ താങ്കൾക്കറിയാം അബൂ മുൻദിർ ? അദ്ദേഹം പറഞ്ഞു : നബി [സ് ] അതിന്റെ അടയാളമായി പറഞ്ഞു തന്നത് നോക്കിയാണ് മനസ്സിലാകുന്നത്  .ഞാൻ സീർറിനോട്   ചോദിച്ചു : എന്ത് അടയാളം ? പാത്രത്തിൽ വെള്ളം നിറച്ചതുപോലെ സൂര്യൻ ഉദിക്കുന്ന ദിവസത്തിന്റെ രാത്രിയാണ് അത് . അതു ഉദിച്ചുയരുന്നത് വരെയും അതിൽ നിന്നും സൂര്യരശ്മികൾ പ്രവഹിക്കില്ല . " [ അബൂദാവൂദ്  1378 ]
ഈ ഹദീസിന്റെ നിവേദകനായ ആസിം ഇബ്ൻ ബഹ്‌ദലത്ത്  ദുർബലനാണ് .
عبد الرحمن بن يوسف بن خراش            في حديثه نكرة
            يعقوب بن سفيان الفسوي     في حديثه اضطراب، وهو ثقة
            زهير بن حرب النسائي مضطرب، أعرض
            يحيى بن معين            : ليس بالقوي في الحديث
ഇമാം ഖറാഷ് [റ ] പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
യാഹ്‌കൂബ് ഇബ്ൻ സുഫ്‌യാൻ : വിശ്വസ്തനാണ് പക്ഷെ ഹദീസുകളിൽ  വൈരുധ്യങ്ങൾ ഉണ്ട്
സുഹൈർ ഇബ്ൻ ഹർബ് : ഹദീസുകളിൽ  വൈരുധ്യങ്ങൾ ഉണ്ട് .
യഹിയ്യ ഇബ്ൻ മുഈൻ : ഇയാളുടെ ഹദീസുകൾ പ്രബലമല്ല
[ തഹ്ദീബ്  അൽ കമാൽ 3002 , ജർഹ് വതഅദീൽ ]
അപ്പോൾ സ്വഹീഹായ ഹദീസുകൾ സൂചിപ്പിക്കുന്നത്  ലൈലത്തുൽ ഖദ്‌റിനെ പറ്റി നബി [സ] കൃത്യമായ ഒരു ദിവസം പറഞ്ഞിട്ടില്ല എന്നാണ് . അതുകൊണ്ട് കേവലം 27 ആം രാവിൽ മാത്രം അതു പ്രതീക്ഷിച്ച്‌  മറ്റു രാവുകൾ ഉപേക്ഷിച്ചാൽ വമ്പിച്ച നഷ്ട്ടമാകും സംഭവിക്കുക .
റമദാനിലെ അവസാനത്തെ പത്ത്  പള്ളികളിൽ ഇഹ്തിഖാഫ് ഇരിക്കലാണ് സുന്നത്ത് .
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ‏.
ഇബ്ൻ ഉമർ [ റ ] നിന്നും : നബി [സ] റമദാനിലെ അവസാനത്തെ പത്തിൽ ഇഹ്തിഖാഫ്  ഇരിക്കാറുണ്ട്  " [ ബുഖാരി 2025 ]
എന്നാൽ ചിലർ ആ സുന്നത്തിനെ തമ്സ്കരിച്ചു മൈതാനങ്ങളിലേക്ക് ജനത്തെ നയിക്കുന്നുണ്ട്  അതു ബുദ്ധിയുള്ള ജനം തിരിച്ചറിയണം .അതിൽ അവർക്ക് മാത്രമേ ലാഭമുള്ളൂ ജനത്തിനില്ല. പ്രവാചകൻ പഠിപ്പിക്കാത്ത ദിക്റുകളും  സ്വലാത്തും  അതിലപ്പുറമായി പ്രവാചകനോട്  ദുആ ചെയ്യുകയും ചെയ്യുന്ന ശിർക്കിലേക്കും മറ്റുമാണ് ഇത്തരക്കാർ ജനങ്ങളെ ക്ഷണിക്കുന്നത് . അതിനാൽ റമദാനിലെ അവസാനത്തെ പത്ത്  പള്ളികളിലേക്കും  റമദാൻ കഴിഞ്ഞു ശവ്വാൽ ആയാൽ മൈതാനത്തേക്കും ജനങ്ങൾ പുറപ്പെടട്ടെ ..പ്രവാചന്റെ [സ] സുന്നത്തിനെ ഹയാത്താക്കട്ടെ ...
അതുകൊണ്ട്  റമദാനിലെ അവസാന  പത്തിൽ പ്രത്യേഗിച് ഒറ്റപ്പെട്ട രാവിൽ ലൈലത്തുൽ ഖാദിറിനെ പ്രതീക്ഷിച്ചു ആരാധനകളിൽ മുഴുകുക . അല്ലാഹു നമുക്കേവർക്കും ലൈലത്തുൽ ഖദ്ർ നൽകി അനുഗ്രഹിക്കുമാറാകട്ടെ ...

No comments:

Post a Comment