വസ്ത്രം കണങ്കാലിന് താഴെ ആകൽ



 ഷാഹിദ് മുവാറ്റുപ്പുഴ 


ഇസ്‌ലാം പ്രകൃതിക്ക് യോജിച്ച മതമാണ്‌ കാരണം അത് ലോക സൃഷ്ടാവായ അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ് . ആ മതത്തിലെ ഓരോ വിഷയങ്ങളും മനുഷ്യരാശിക്കും ലോകത്തിനും ഗുണകരമാണ് . ഒരാളുടെ ജനനം മുതൽ മരണം വരെയുള്ളതും , അടുക്കള മുതൽ അന്താരാഷ്ട്രം വരെയുള്ളതും , വ്യക്തി മുതൽ സമൂഹം വരെയുമുള്ള സകല ജീവിത വ്യവസ്ഥയും അതിൽ പ്രതിപാതിക്കുന്നു . അതുകൊണ്ട് തന്നെ വസ്ത്രധാരണത്തിലും അതിനു അതിന്റേതായ കാഴ്ചപ്പാടുണ്ട് . അമിതത്വം ഇസ്ലാം അനുവദിക്കുന്നില്ല . അതുകൊണ്ട്  സൗന്ദര്യം അല്ലാഹു ഇഷ്ട്ടപെടുന്നതോടൊപ്പം അമിതത്വം വെറുക്കുന്നു . പെരുമയും പൊങ്ങച്ചവും വെറുക്കുന്നു . രാജാകാൻമാരും , രാജ്ഞികളും  സ്വർണ്ണവും രത്നവും വരെ പതിപ്പിച്ച വസ്ത്രം ധരിച്ച്  നിലത്തിലൂടെ വലിച്ചിഴക്കാറൂണ്ട് . അതവരുടെ ആഡ്യത്ത്വം  കാണിക്കലാണ് . അതുകൊണ്ട് ഇസ്ലാം അതിനെ വിരോധിക്കുന്നു . കണങ്കാലിന്  മുകളിൽ വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുന്നു .
               എന്നാൽ ഇന്ന്  ചില ആളുകൾ , കണങ്കാലിന് താഴെ അൽപം വസ്ത്രം താഴ്‌ന്നുപോയ ആളുകളെ  കണ്ടാൽ    വെറുപ്പോടെ നോക്കുന്നു . അന്യഗ്രഹ ജീവിയെപോലെ അവരോട് പെരുമാറുന്നു . അവർ വിചാരിക്കുന്നത്  കണങ്കാലിന് താഴെ അൽപ്പം വസ്ത്രം താഴ്ന്നാൽ  നരകത്തിൽ പോകുമെന്നാണ് . വസ്ത്രത്തിൽ ചെളി ആകാതിരികാനാണ്  ആ കൽപ്പന എന്നവർ കരുതുന്നു .  വസ്ത്രം താഴ്‌ന്നുപോയ ആളുകൾ ഹദീസ് നിഷേധിയും , കാഫിറൂമാണെന്നോക്കെ വിചാരിക്കുന്നു . എന്നാൽ എന്താണ് വസ്ത്തുത്ത ? ആ വിഷയത്തിൽ നബി [ സ ] എന്താണ് പറഞ്ഞത് ?

ഹദീസുകൾ പരിശോധികാം;
لاَ يَنْظُرُ اللَّهُ يَوْمَ الْقِيَامَةِ إِلَى مَنْ جَرَّ إِزَارَهُ بَطَرًا

അബു ഹുറൈറ [ റ ] നിന്നും നിവേദനം ; റസൂൽ [സ അ ] പറഞ്ഞു :
അഹന്ത മൂലം വസ്ത്രം വലിചിഴക്കുന്നവനെ പുനരുദ്ധാനനാളിൽ  അല്ലാഹു കടാക്ഷികുകായില്ല "
[ ബുഖാരി 5788 , മുസ്ലിം 2087 , മുവത്വ 1664  ,അഹമ്മദ്  8778 , തിർമൂദി  1730 ]

قُلْتُ لأَبِي سَعِيدٍ هَلْ سَمِعْتَ مِنْ، رَسُولِ اللَّهِ ـ صلى الله عليه وسلم ـ شَيْئًا فِي الإِزَارِ قَالَ نَعَمْ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ " إِزْرَةُ الْمُؤْمِنِ إِلَى أَنْصَافِ سَاقَيْهِ لاَ جُنَاحَ عَلَيْهِ مَا بَيْنَهُ وَبَيْنَ الْكَعْبَيْنِ وَمَا أَسْفَلَ مِنَ الْكَعْبَيْنِ فِي النَّارِ " . يَقُولُ ثَلاَثًا " لاَ يَنْظُرُ اللَّهُ إِلَى مَنْ جَرَّ إِزَارَهُ بَطَرًا

അലാഅ ͧ  ഇബ്ൻ അബ്ദി റഹ്മാനിൽ നിന്നും നിവേദനം അദ്ദേഹത്തിന്റെ പിതാവ്  പറഞ്ഞു : ഞാൻ അബു സഈദിനോടു ചോദിച്ചു "നിങ്ങൾ താഴ്ഭാഗത്തെ വസ്ത്രത്തെ പറ്റി റസൂലിൽ നിന്നും വല്ലതും കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു : ഉവ്വ് നബി [സ] പറയുന്നത് ഞാൻ കേട്ടു  ' സത്യവിശ്വാസിയുടെ തുണി അയാളുടെ കണങ്കാലിനു മധ്യംവരെയാണ്  .അതിനും നേരിയാണിക്കുമിടയിലാകുന്നതിൽ  തെറ്റില്ല എന്നാൽ അതിലും താഴേക്ക് ഇറങ്ങുന്നത് നരകത്തിലേക്കുള്ളതാണ് . [ഈ വാക്ക് നബി മൂന്നുവട്ടം ആവർത്തിച്ചു ].അഹങ്കാരതോടെ വസ്ത്രം വലിചിഴക്കുന്നവനെ പുനരുദ്ധാനനാളിൽ  അല്ലാഹു തിരിഞ്ഞു  നോക്കില്ല "[ ഇബ്ൻ മാജ 3573 , അബൂദാവൂദ്  4093 ]

عَنِ النَّبِيِّ صلى الله عليه وسلم قَالَ " مَنْ جَرَّ ثَوْبَهُ خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ "‏‏. قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ إِنَّ أَحَدَ شِقَّىْ إِزَارِي يَسْتَرْخِي، إِلاَّ أَنْ أَتَعَاهَدَ ذَلِكَ مِنْهُ‏. فَقَالَ النَّبِيُّ صلى الله عليه وسلم " لَسْتَ مِمَّنْ يَصْنَعُهُ خُيَلاَءَ

ഇബ്ൻ ഉമർ ആർ തന്റെ വസ്ത്രം അഹങ്കാരപൂർവ്വം വലിച്ചിഴക്കുന്നുവോ അവനെ പുനരുദ്ധാനനാളിൽ  അല്ലാഹു കടാക്ഷികുകായില്ല എന്ന് നബി [സ] പറഞ്ഞപ്പോൾ അബൂബക്കർ [റ ] പറഞ്ഞു 'എന്റെ വസ്ത്രം ഞാൻ ശ്രദ്ധിക്കാത്തപോളൊക്കെ താഴോട്ടിറങ്ങി ഇഴഞ്ഞു കൊണ്ടിരിക്കും [അതിനു തെറ്റുണ്ടോ ] അപ്പോൾ നബി [സ ] അദ്ദേഹത്തോട് പറഞ്ഞു 'താങ്കളത്‌ അഹങ്കാരപൂർവ്വം ചെയ്യുന്നതല്ലല്ലോ ."
[ബുഖാരി 5784 , നസായി 5335 ,അബൂദാവൂദ്  4085 ]

അപ്പോൾ അഹങ്കാരം  കൊണ്ടും, ആഭിജാത്യവും പ്രൗഡിയും കാണിക്കാൻ വേണ്ടിയും വസ്ത്രം വലിച്ചിഴക്കുന്നത്  ഹറാമാണ്  എന്ന്  ഹദീസുകളിൽ നിന്നും വ്യക്തമാണ് . അത്  പാന്റിലും , മുണ്ടിലും മാത്രമല്ല മറിച്ച്  മേൽ വസ്ത്രത്തിലും തലപ്പാവായാൽ പോലും ഹുക്കു്മു ഒന്നാണ് .

قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " الإِسْبَالُ فِي الإِزَارِ وَالْقَمِيصِ وَالْعِمَامَةِ مَنْ جَرَّ مِنْهَا شَيْئًا خُيَلاَءَ لاَ يَنْظُرُ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ

തുണി യിലും ,കുപ്പായത്തിലും , തൽപ്പവിലുമെല്ലം 'അൽ ഇസ്ബൽ ' ഉണ്ട് [ അമിതമായി നീട്ടിയിടൽ ] അവയിലേതെങ്കിലും ഒന്ന് അഹങ്കാരം നടിക്കാൻ ആരെങ്കിലും വലിചിഴച്ചൊ , അമിതത്വം കാണിച്ചോ , അവനെ പുനരുദ്ധാനനാളിൽ  അല്ലാഹു കടാക്ഷികുകായില്ല"
[നസായി 5334 , അബൂദാവൂദ്  4094 ]
ഹദീസുകളിൽ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ് . ഏതെങ്കിലും മുറി ഹദീസ് മാത്രം കാണിച്ച്  ചിലർ മറ്റു ചിലരെ മോശക്കരാക്കി ജനത്തെ ചൂഷണം ചെയ്യുന്നു എന്ന് മാത്രം .അവർ വളരെ വിലപിടിപ്പുള്ള ലിനൻ വസ്ത്രങ്ങളും,  വുഡ് ലാണ്ടിന്റെയും , പ്യുമയുടെയും  ഷൂസും ധരിക്കും എന്നിട്ട്  കണങ്കാലിന് മുകളിൽ ലിനൻ പാന്റിട്ടാൽ  അയാൾ സ്വർഗ്ഗത്തിലാണ്‌  എന്ന്  ,വിചാരിക്കുകയും ചെയ്യും . എന്നാൽ പാന്റ് അൽപ്പം താണ്‌പോയവനെ കണ്ടാൽ അവരുടെ നെറ്റി ചുളിയും . പട്ടിണി കൊണ്ട്  വഴറോട്ടിയിട്ട്  ആയിരിക്കും അവന്റെ പാന്റ് അൽപ്പം താണ്‌പോയത് , അല്ലെങ്കിൽ പാന്റ് പഴകിയതുമൂലം ഹൂക്ക്  പൊയിട്ട്  പിന്ന് വെച്ച്  അഡ്ജസ്റ്റ് ചെയ് തതാകാം ! മറ്റുള്ളവന്റെ വേദനയും അവസ്ഥയും മനസ്സിലകാതവർക്ക്  ഇതൊന്നും ചിന്തിക്കാൻ സാധികില്ല . അവർ വെറും താർക്കികരായിരിക്കും , മറ്റുള്ളവനെകാൾ കേമനാകാൻ ശ്രമിക്കുനവനായിരിക്കും അപ്പോൾ അവൻ മറ്റുള്ളവനിലെ നന്മ കാണാൻ സമയം കിട്ടില്ല . ഒരു ഹദീസുകൂടി കാണുമ്പോൾ കാര്യം ഒന്ന് കൂടി വ്യക്തമാകും ;
قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " مَنْ لَبِسَ ثَوْبَ شُهْرَةٍ أَلْبَسَهُ اللَّهُ يَوْمَ الْقِيَامَةِ ثَوْبَ مَذَلَّةٍ "
ഇബ്ൻ ഉമർ [ റ ] നിന്നും നിവേദനം ; നബി [സ] പറഞ്ഞു " ഒരാൾ ഇഹത്തിൽ വെച്ച് കീർത്തിയുടെ വസ്ത്രം ധരിച്ചാൽ അല്ലാഹു പുനരുത്ഥാനനാളിൽ അവനെ അപ കീർത്തിയുടെ വസ്ത്രം ധരിപ്പിക്കും "
[ ഇബ്ൻ മാജ 3606 , അബൂ ദാവൂദ്  4029 ] ഈ ഹദീസ് ഹസനാണ്  .അപ്പോൾ അഹങ്കാരം കൊണ്ടും , പൊങ്ങച്ചം കൊണ്ടും ആളുകൾ വസ്ത്രം വലിച്ചിഴക്കുന്നതാണ്  പ്രവാചാൻ വിലക്കിയത് . ഈ കാര്യംപണ്ഡിതന്മാരും അങ്കീകരിച്ചിട്ടുണ്ട് 
 ; قال الإمام الشافعي رحمه اللهلا يجوز السدل في الصلاة ولا في غيرها للخيلاء ، فأما السدل لغير الخيلاء في الصلاة فهو خفيف ؛ لقوله صلى الله عليه وسلم لأبي بكر رضى الله عنه وقال له : إن إزاري يسقط من أحد شقي . فقال له : ( لست منهم )

ഇമാം നവവി [ റ ഹ് ] ഉദ്ദരിക്കുന്നു :
ഇമാം ശാഫീഈ  [ റ ഹ് ] പറയുന്നു ; നമസ്കരിക്കുംബോളോ  അല്ലാത്തപ്പോളൊ ഒരാൾ പെരുമ കാണിക്കാൻ വസ്ത്രം കണങ്കാലിന് താഴെ ആക്കൽ ഹറാമാണ് . എന്നാൽ  പെരുമ കാണിക്കാനല്ലാതെ ഒരാൾ നമ്സ്കരത്തിലോ ]അല്ലാത്തപ്പോളൊ  വസ്ത്രം താഴ്ത്തിയാൽ  തെറ്റില്ല .എന്തുകൊണ്ടെന്നാൽ അബൂബക്കർ [റ ] വിന്റെ വസ്ത്രം കണങ്കാലിന് താഴെ ആകാറൂണ്ടെന്നു അദ്ദേഹം നബിയോട് പറഞ്ഞപ്പോൾ നബി [സ ] പറഞ്ഞത് 'താങ്കളത് അഹങ്കാരപൂർവ്വം ചെയ്യുന്നതല്ലല്ലോ ."എന്നാണ് നബി [സ] പറഞ്ഞത്  ." [ അൽ മജ്മൂഅͧ  3/ 177 ]

മേൽ പറഞ്ഞ കാര്യം പുരുഷന്  മാത്രം ബാധകമാണ്  സ്ത്രീകൾക്ക്  ബാധമല്ല . അവർക്ക്  കണങ്കാലിന് താഴേക്ക്  വസ്ത്രം ഇടം .
 أَنَّهَا أَخْبَرَتْهُ أَنَّ أُمَّ سَلَمَةَ زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ لِرَسُولِ اللَّهِ صلى الله عليه وسلم حِينَ ذَكَرَ الإِزَارَ فَالْمَرْأَةُ يَا رَسُولَ اللَّهِ . قَالَ " تُرْخِي شِبْرًا " . قَالَتْ أُمُّ سَلَمَةَ إِذًا يَنْكَشِفُ عَنْهَا . قَالَ " فَذِرَاعًا لاَ تَزِيدُ عَلَيْهِ

സഫിയ്യ [ റ ] പറഞ്ഞു : നബി തിരുമേനി താഴ് വസ്ത്രത്തെപ്പറ്റി  പറഞ്ഞപ്പോൾ ഉമ്മുസലമ [റ ] ചോദിച്ചു : റസൂലേ അപ്പോൾ സ്ത്രീകളുടെ കാര്യത്തിലോ? നബി [സ ] പറഞ്ഞു " അവൾക്ക് ഒരു ചാൺ കൂടി താഴ്‌ത്തിയിടാം " ഉമ്മുസലമ പറഞ്ഞു : അപ്പോൾ അവളുടെ ശരീരഭാഗം കാണുമല്ലോ ? നബി [സ ] പറഞ്ഞു; 'എന്നാൽ ഒരു മുഴം അതിലധികമാകരുത് "

[അബൂ ദാവൂദ്  4117, മുവത്വ 1667 , നസായി 5337 , ഇബ്ൻ മാജ 3580 ]

അപ്പോൾ സ്ത്രീകള്ക്  ഒരു അടി വരെ താഴ്‌ത്തിയിടാം . അത് അവളുടെ ശരീരം മറ്റുള്ളവർ കണാതിരിക്കാനാണ് . ചിലർ വിചാരിക്കുന്നത്  വസ്ത്രം വലിച്ചിഴകരുത് എന്ന് പറഞ്ഞത് കേവലം പോടിപടലങ്ങൾ  വസ്ത്രത്തിലാകാതിരിക്കാനാണെന്നാണ് . അത് തികച്ചും അബദ്ധമാണ്  . അതായിരുന്നു വിഷയമെങ്കിൽ സ്ത്രീകളോടും അത് കൽപ്പിക്കില്ലെ ?  കണങ്കാലിന് താഴെ ഒരടിവരെ അവര്ക്ക് താഴ്തിയിടാം .അപ്പോൾ നിലത്ത് വലിച്ചിഴകുമെന്നു ഉറപ്പാണ്‌  .പൊടിയും ചെളിയും ആകുകയും ചെയ്യും . അപ്പോൾ വിഷയം പോടിപടലമല്ല . അഹങ്കാരമാണ് , പെരുമ നടിക്കലാണ് , പൊങ്ങച്ചം കാണിക്കലാണ് അതിനെ നിരോധിക്കുകയാണ് പ്രവാചകൻ [സ ] . മുന്തിയ തരത്തിലുള്ള മേൽവസ്ത്രവും , താഴ് വസ്ത്രവും ധരിച്ച്  [കണങ്കാലിന് മേലെ ] , കയ്യിൽ പതിനായിരങ്ങൾ വിലയുള്ള വാച്ചും , ഫോണും , ടാബും , വാഹനവുമൊക്കെയായി നടന്നിട്ട്  കണങ്കാലിന് മുകളിൽ പാന്റ്  മാത്രം ആക്കിയാൽ ഒരു കാര്യവുമില്ല . താടി ഒരു അടിയാക്കിയിട്ടും കാര്യമില്ല . സൽസ്വഭാവം വേണം , അഹന്ത പാടില്ല , മുഖത്ത്  പുഞ്ചിരി വേണം , ആളുകളെ വെറുക്കുകയും , ആക്ഷേപിക്കുകയുമല്ല വേണ്ടത് . പെരുമയുടെ ,ആഡ്യത്തിന്റെ രൂപമായാൽ അയാൾ വിശ്വാസിയകില്ല . അതിനു തക് വയാണ് വേണ്ടത് . ശരിയായ ഇൽമാണ്  വേണ്ടത്  .

ഉമർ [ റ ] നിവേദനം ; നബി [സ ] അരുളി " നിശ്ചയം പ്രവർത്തിയുടെ പ്രതിഫലം ഉദ്ദെശശുദ്ധിയനുസരിച്ചാണ്  " [ ബുഖാരി 1]




No comments:

Post a Comment