ഷാഹിദ് മുവ്വാറ്റുപ്പുഴ
സുന്നത്ത് നമസ്‌കാരങ്ങൾ നബി [സ] പഠിപ്പിച്ചത് ധാരാളം ഉണ്ട്
. എന്നാൽ പ്രവാചകൻ [സ] പഠിപ്പിക്കാത്ത പല നമസ്ക്കാരവും ഇന്ന് മുസ്ലിം ഉമ്മത്തിൽ പ്രചുരപ്രചാരം
നേടുകയാണ് അപ്പറഞ്ഞതിൽ ഒന്നാണ് തസ്ബീഹ് നമസ്കാരം . 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ
ഇല്ലല്ലാഹു അല്ലാഹു അക്ബര്‍' എന്ന് ഓരോ റകഅത്തിലും 75 തവണ ഇവര്‍ ചൊല്ലുന്നു. നിര്‍ണയിക്കപ്പെടാത്ത
പ്രതിഫലം ഈ നമസ്കാരത്തിനുണ്ടെന്നു ഫത്ഹുല്‍ മുഈന്‍ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എഴുതി
വെച്ചിട്ടുണ്ട്.ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വ്വഹിച്ചിരിക്കേണ്ട
ഒരു ആരാധനയാണ് തസ്ബീഹ് നമസ്‌കാരം എന്നും , എല്ലാ ദിവസവും നിര്‍വ്വഹിക്കലാണ് ഉത്തമമെങ്കിലും
കഴിയാത്തവര്‍ ആഴ്ചയിലോ, മാസത്തിലോ, അല്ലെങ്കില്‍ വര്‍ഷത്തിലോ അതുമല്ലെങ്കില്‍ ജീവിതത്തില്‍
ഒരു പ്രാവശ്യമെങ്കിലും തസ്ബീഹ് നമസ്‌കാരം നിര്‍വ്വഹിക്കണംഎന്നും , റമദാനില്‍ വളരെ ശ്രേഷ്ഠതയുള്ള
കാര്യമാണെന്നുമെല്ലാം ഈ നമസ്കാരത്തെ പറ്റി മഹത്വങ്ങൾ പ്രചരിക്കുന്നു . വാസ്തവത്തിൽ
ഇത്തരം ഒരു നമസ്ക്കാരം നബി [സ] പഠിപ്പിച്ചിട്ടില്ല . ഇമാം ഇബ്ൻ
ജൗസി [റ ] ഈ ഹദീസ് വ്യാജമാണെന്ന് പറയുന്നു
. ഇതിനെ സംബന്ധിച്ച് വന്ന ഹദീസുകൾ പരിശോധിക്കാം
:
عَنِ
ابْنِ
عَبَّاسٍ،
أَنَّ
رَسُولَ
اللَّهِ
صلى
الله
عليه
وسلم
قَالَ
لِلْعَبَّاسِ
بْنِ
عَبْدِ
الْمُطَّلِبِ
" يَا
عَبَّاسُ
يَا
عَمَّاهُ
أَلاَ
أُعْطِيكَ
أَلاَ
أَمْنَحُكَ
أَلاَ
أَحْبُوكَ
أَلاَ
أَفْعَلُ
بِكَ
عَشْرَ
خِصَالٍ
إِذَا
أَنْتَ
فَعَلْتَ
ذَلِكَ
غَفَرَ
اللَّهُ
لَكَ
ذَنْبَكَ
أَوَّلَهُ
وَآخِرَهُ
قَدِيمَهُ
وَحَدِيثَهُ
خَطَأَهُ
وَعَمْدَهُ
صَغِيرَهُ
وَكَبِيرَهُ
سِرَّهُ
وَعَلاَنِيَتَهُ
عَشْرَ
خِصَالٍ
أَنْ
تُصَلِّيَ
أَرْبَعَ
رَكَعَاتٍ
تَقْرَأُ
فِي
كُلِّ
رَكْعَةٍ
فَاتِحَةَ
الْكِتَابِ
وَسُورَةً
فَإِذَا
فَرَغْتَ
مِنَ
الْقِرَاءَةِ
فِي
أَوَّلِ
رَكْعَةٍ
وَأَنْتَ
قَائِمٌ
قُلْتَ
سُبْحَانَ
اللَّهِ
وَالْحَمْدُ
لِلَّهِ
وَلاَ
إِلَهَ
إِلاَّ
اللَّهُ
وَاللَّهُ
أَكْبَرُ
خَمْسَ
عَشْرَةَ
مَرَّةً
ثُمَّ
تَرْكَعُ
فَتَقُولُهَا
وَأَنْتَ
رَاكِعٌ
عَشْرًا
ثُمَّ
تَرْفَعُ
رَأْسَكَ
مِنَ
الرُّكُوعِ
فَتَقُولُهَا
عَشْرًا
ثُمَّ
تَهْوِي
سَاجِدًا
فَتَقُولُهَا
وَأَنْتَ
سَاجِدٌ
عَشْرًا
ثُمَّ
تَرْفَعُ
رَأْسَكَ
مِنَ
السُّجُودِ
فَتَقُولُهَا
عَشْرًا
ثُمَّ
تَسْجُدُ
فَتَقُولُهَا
عَشْرًا
ثُمَّ
تَرْفَعُ
رَأْسَكَ
فَتَقُولُهَا
عَشْرًا
فَذَلِكَ
خَمْسٌ
وَسَبْعُونَ
فِي
كُلِّ
رَكْعَةٍ
تَفْعَلُ
ذَلِكَ
فِي
أَرْبَعِ
رَكَعَاتٍ
إِنِ
اسْتَطَعْتَ
أَنْ
تُصَلِّيَهَا
فِي
كُلِّ
يَوْمٍ
مَرَّةً
فَافْعَلْ
فَإِنْ
لَمْ
تَفْعَلْ
فَفِي
كُلِّ
جُمُعَةٍ
مَرَّةً
فَإِنْ
لَمْ
تَفْعَلْ
فَفِي
كُلِّ
شَهْرٍ
مَرَّةً
فَإِنْ
لَمْ
تَفْعَلْ
فَفِي
كُلِّ
سَنَةٍ
مَرَّةً
فَإِنْ
لَمْ
تَفْعَلْ
فَفِي
عُمُرِكَ
مَرَّةً
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക് നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക് വേണ്ടത് തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക് ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട് കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത് കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്
താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും
ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും
രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത് കാര്യങ്ങള്‍:
താങ്കള്‍ നാല് റക്‌അത്ത് നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും
ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന് വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ
സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന്
പതിനഞ്ച് പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ് ചെയ്യുകയും റുകൂഇല്‍ പത്ത്
പ്രാവശ്യം ഇത് ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന് തലയുയര്‍ത്തി പത്ത്
പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത് പ്രാവശ്യം
ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച് വീതമായി. അങ്ങനെ താങ്കള്‍ നാല്
റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍
ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു
സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍.
അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത് ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ് 1297 , ഇബ്‌നുമാജ 1387, ഹാക്കിം
1233, ഇബ്ൻ ഖുസൈമ 1216)
ഈ ഹദീസിലെ
മൂസ ഇബ്ൻ അബ്ദിൽ അസീസ് ദുർബലനാണ് .
أحمد بن علي
السليماني منكر
الحديث
علي بن المديني ضعيف
അഹ്മദ് ഇബ്ൻ
അലി സുലൈമാനി [റ ] പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
അലി ഇബ്ൻ മദീനി [റ ] പറയുന്നു; ഇയാൾ ദുർബലനാണ്
مصنفوا تحرير تقريب
التهذيب ضعيف
يعتبر به في
المتابعات والشواهد
മാത്രവുമല്ല
തക്കരീബ് തഹ്ദീബിൽ പറയുന്നു ഇയാൾ ദുര്ബലനാണെന്നും മുത്താഅബാത്തുകൾക്കും ശവാഹിദിനും
മാത്രമേ കൊള്ളുകയുളൂ എന്നും .
عن إبراهيم بن
الحكم بن أبان
، عن أبيه
مرسلا ، وإبراهيم ضعيف
ഇമാം ഇബ്ൻ
ഹജർ തൽഖീസിൽ പറയുന്നു പ്രസ്തുത ഹദീസിലെ ഇബ്രാഹിം ഇബ്ൻ ഹകം ഇബ്ൻ അബാൻ ദുര്ബലാനാണെന്ന്
. [തൽഖീസ് 4/185]
أَنَّ
أُمَّ
سُلَيْمٍ،
غَدَتْ
عَلَى
النَّبِيِّ
صلى
الله
عليه
وسلم
فَقَالَتْ
عَلِّمْنِي
كَلِمَاتٍ
أَقُولُهُنَّ
فِي
صَلاَتِي
. فَقَالَ
" كَبِّرِي
اللَّهَ
عَشْرًا
وَسَبِّحِي
اللَّهَ
عَشْرًا
وَاحْمَدِيهِ
عَشْرًا
ثُمَّ
سَلِي
مَا
شِئْتِ
يَقُولُ
نَعَمْ
نَعَمْ
"
അനസ്(റ)
പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ
സമീപിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍
പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്ബര്‍ എന്ന്
പറയുക, പത്ത് പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ്
എന്നു പറയുക, പത്ത് പ്രാവശ്യം അല്‍ഹംദുലില്ലാഹ്
എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത് ചോദിക്കുക. അവന്‍ നിനക്ക് ഉത്തരം നല്‌കും.'' (തിര്‍മിദി 481)
അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട് പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക് നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍
നാല് റക്‌അത്ത് നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം.
ഓത്ത് കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു
വല്ലാഹു അക്‌ബര്‍ എന്ന് റുകൂഅ് ചെയ്യുന്നതിന് മുമ്പായി പതിനഞ്ചു പ്രാവശ്യം
പറയുക. പിന്നെ റുകൂഅ് ചെയ്യുകയും പത്ത് പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക.
പിന്നെ സുജൂദ് ചെയ്‌തു പത്ത് പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക്
വരുന്നതിന് മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച് എണ്ണം വീതം. അത്
നാല് റക്‌അത്തില്‍ മുന്നൂറ് എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍
പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക് പൊറുത്തുതരും. അബ്ബാസ്(റ) ചോദിച്ചു:
അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും
ഇത് ചെയ്യാന്‍ ഒരാള്‍ക്ക് സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന്
താങ്കള്‍ക്ക് സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും
ചൊല്ലുക എന്ന് വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)
فحديث أبي رافع رواه الترمذي . وحديث عبد الله بن عمرو رواه الحاكم وسنده ضعيف . وحديث أنس رواه الترمذي أيضا وفيه نظر
അബൂറാഫിഇ നിന്നും തിർമൂദി
ഉദ്ധരിക്കുന്ന ഹദീസും ദുര്ബലമെന്നു ഇബ്ൻ ഹജർ പറയുന്നു .
قال العقيلي : ليس في صلاة التسبيح حديث يثبت ، وكذا ذكر أبو بكر بن العربي وآخرون ، أنه ليس فيه حديث صحيح ولا حسن والله أعلم
ഇമാം നവവി ഉദ്ധരിക്കുന്നു : " ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്
നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍
സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല."
[ശറഹ് മുഹദ്ദബ് 4 /
54 ]
وفي هذا الاستحباب نظر ; لأن حديثها ضعيف ، وفيها تغيير لنظم الصلاة المعروف ، فينبغي ألا يفعل بغير حديث ، وليس حديثها بثابت
ഇമാം നവവി [റ] പറയുന്നു
: തസ്ബീഹ് നമസ്കാരം നല്ലതാണെന്ന വാദത്തിനു വിമർശനമുണ്ട് . തീർച്ചയായും അതിന്റ
ഹദീസുകൾ ദുര്ബലങ്ങളാണ് . പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തിനെ മാറ്റിമറിക്കലുമുണ്ട്
. അതിനാൽ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിലല്ലാതെ അത് നിർവഹ്ഹികാതിരിക്കലാണ് ഏറ്റവും യോജിച്ചത് . "
[ശറഹ് മുഹദ്ദബ് 4 /
54 ]
وقال أبو جعفر العقيلي : ليس في صلاة التسبيح حديث يثبت . وقال أبو بكر بن العربي : ليس فيها حديث صحيح ، ولا حسن . وبالغ ابن الجوزي فذكره في الموضوعات
ഇബ്ൻ ഹജർ [റ] ഉദ്ധരിക്കുന്നു
;`ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല.
ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ
ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്."
[ [തൽഖീസ് 4/185 / ബാബ് സുജൂദ് സഹ് വ് ]
وقد ضعفها ابن تيمية ، والمزي، والحق أن طرقه كلها ضعيفة
ഇബ്ൻ ഹജർ പറയുന്നു : യാഥാർഥ്യത്തിൽ തസ്ബീഹ് നമസ്കാരത്തിന്റെ
എല്ലാ പരമ്പരകളും ദുര്ബലമാണെന്നതാണ് ,ഇബ്ൻ
തൈമിയയും , മുസ്നിയുമെല്ലാം ഇതിനെ ദുർബലമാകുന്നു "
[തൽഖീസ് 4/185 / ബാബ്
സുജൂദ് സഹ് വ് ]
ഇമാം
നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ
സ്വഹീഹല്ല. അബൂദാവൂദ് തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ
സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ് നമസ്‌കാരത്തിന്റെ
ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട് ആരും വഞ്ചിതരാകരുത്.'' (അല്‍ബാഇസ്, പേജ് 47)
അതിനാൽ വഞ്ചിതരാകാതെ അനാചാരങ്ങളിൽ റമദാനിനെ മാറ്റാതെ ജീവിത വിശുദ്ധി
നബിയുടെ [സ] ചര്യകൾ പിൻപറ്റി നേടിയെടുക്കുക .
No comments:
Post a Comment