ഷാഹിദ്
മുജാഹിദ് പ്രസ്ഥാനം മഹാന്മാരായ സഹാബികളെ ആദരിക്കുന്നവരും , അവരുടെ ജീവിത പാഥ സ്വന്തം ജീവിതത്തിൽ സ്വാംശീകരിക്കാൻ ശ്രമിക്കുന്നവരുമാണ് . മുഹാജിറുകളെയും , അൻസാറുകളെയും , അവരിൽ ബദരീങ്ങളെയും , ഉഹദീങ്ങളെയുമെല്ലാം മുജാഹിദുകൾ അതിരറ്റു സ്നേഹിക്കുന്നു . അവരെ റോൾ മോഡലാകാൻ ശ്രമിക്കുന്നു . അവർ ബദറിൽ യുദ്ധം ചെയ്തത് മക്കയിലെ പൂർവികരായ ഔലിയാക്കളെ ആരാധിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു . അവർ യുദ്ധം ചെയ്തത് അമ്പിയാക്കളെ വിളിക്കുന്നതിനള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. അവർ യുദ്ധം ചെയ്തത് ഇബ്രാഹിം നബിയെ വിളിച്ച് തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. മറിച്ച് അവർ യുദ്ധം ചെയ്തത് അല്ലാഹുവിനെ മാത്രം വിളിച്ചു തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയായിരുന്നു . ആ ബദരീങ്ങളുടെ ചരിത്രം വരും തലമുറക്ക് പറഞ്ഞു കൊടുക്കാനും അതിലൂടെ അല്ലാഹുവിനു പുറമെ വിളിച് തേടുന്ന സകല ആരാധ്യരെയും ബഹിഷ്‌ക്കരിക്കാനും മുജാഹിദുകൾ സദാ ജാഗരൂകരാണ് . അവരുടെ മഹത് ചരിത്രം , വിശ്വാസ ദാർഢ്യം ഇതെല്ലാം പറയാനും പ്രചരിപ്പിക്കാനും മുജാഹിദുകൾ ഒരിക്കലും പിന്നിലല്ലാ . എന്നാൽ അവരെ സ്നേഹിക്കുന്നു എന്നു പറഞ്ഞു ചിലർ അവരുടെ ചരിത്രത്തിനു തന്നെ അപമാനമായി ഇന്ന് ധാരാളം കർമ്മങ്ങൾ ചെയ്യുന്നു .
അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കാനും ഇവർ തയ്യാറാണ് , അതിനു തെളിവ് റസൂലിന്റെ വാക്കുകളല്ല കേവലം മത പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മാത്രം . “ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”[ 5/3]
أَسَرَّهُ إِلَيْكَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ مَا أَسَرَّ إِلَىَّ شَيْئًا كَتَمَهُ النَّاسَ وَلَكِنِّي سَمِعْتُهُ يَقُولُ " لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ وَلَعَنَ اللَّهُ مَنْ آوَى مُحْدِثًا وَلَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ وَلَعَنَ اللَّهُ مَنْ غَيَّرَ الْمَنَارَ " .
അബൂ തുഫൈൽ [റ ] നിന്നും : റസൂൽ [സ] പറഞ്ഞു : അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു ..." [മുസ്ലിം 1978 ]
ചിന്തിക്കുക ഇവർ ആരെയാണ് സ്നേഹിക്കുന്നത് ? അതിനെ ഒരിക്കലും മുജാഹിദുകൾ ഇവിടെ നടപ്പിലാക്കാൻ സമ്മതിക്കില്ല . മരണപ്പെട്ട ബദരീങ്ങളോട് സഹായം തേടാൻ അത്തരം കക്ഷികൾ കൊണ്ടു വരുന്ന ഒരു കഥയാണ് ഉമർ [റ ] വിന്റെ കാലത്തെ ക്ഷാമത്തിന്റെ കഥ . അത് താഴെ പറയുന്ന രിവായതിലൂടെ വരുന്നു .
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
إبن أبي شيبة - المصنف - الجزء : ( 7 ) - رقم الصفحة : ( 482 )
- أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، أخبرنا : أبو عمرو بن مطر ، أخبرنا : أبو بكر بن علي الذهلي ، أخبرنا : يحيى ، أخبرنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمان عمر بن الخطاب ، فجاء رجل إلى قبر النبي (ص) فقال : يا رسول الله ، إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله (ص) في المنام ، فقال إئت عمر فإقرئه السلام ، وأخبره أنكم مسقون ، وقل له : عليك الكيس الكيس ، فأتى الرجل عمر ، فأخبره ، فبكى عمر ثم قال : يا رب ما آلو إلا ما عجزت عنه.
البيهقي - دلائل النبوة - جماع أبواب..
وقال الحافظ أبو بكر البيهقي : أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، حدثنا : أبو عمر بن مطر ، حدثنا : إبراهيم بن علي الذهلي ، حدثنا : يحيى بن يحيى ، حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله (ص) في المنام فقال : إيت عمر فأقره مني السلام وأخبرهم أنهم مسقون ، وقل له عليك بالكيس الكيس ، فأتى الرجل فأخبر عمر فقال : يا رب ما آلوا إلا ما عجزت عنه ، وهذا إسناد صحيح
إبن كثير - البداية والنهاية - الجزء : ( 7 ) - رقم الصفحة : ( 105 )
أخبرنا : أبوعبد الله محمد بن الفضل ، إنا أبو بكر البيهقي ، إنا أبو نصر بن قتادة وأبو بكر الفارسي قالا : ، إنا أبو عمرو بن مطر ، نا : إبراهيم بن علي الذهلي ، نا : يحيى بن يحيى ، إنا معاوية ، عن الأعمش ، عن أبي صالح ، عن مالك الدار قال : أصاب الناس قحط في زمان عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا فأتاه رسول الله (ص) في المنام وقال : إئت عمر فإقرئه السلام وأخبره أنكم مسقون وقل له : عليك الكيس الكيس فأتى الرجل فأخبر عمر فبكى عمر ثم قال : يا رب ما آلو إلا ما عجزت عنه.
إبن عساكر - تاريخ مدينة دمشق - الجزء : ( 44 ) - رقم الصفحة : ( 345 )
بن عبيد بن الفضل إجازة ، إنا محمد بن الحسين بن محمد ، نا : إبن أبي خيثمة ، نا : أبي ، نا : محمد بن خازم أبو معاوية الضرير ، نا : الأعمش ، عن أبي صالح ، عن مالك الدار قال : أصاب الناس قحط في زمان عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله (ص) إستسق لأمتك فأتاه النبي (ص) في المنام فقال : إئت عمر فإقرئه السلام وقل له إنكم مسقون فعليك بالكيس قال : فبكى عمر وقال : يا رب ما آلوا إلا ما عجزت عنه.
إبن عساكر - تاريخ مدينة دمشق - الجزء : ( 56 ) - رقم الصفحة : ( 489 )
ഉമർ [ റ ] വിന്റെ ഭരണകാലം .ജനങ്ങൾക്ക് ക്ഷാമം നേരിട്ടു .അപ്പോൾ , ഒരാൾ നബി [ സ ] യുടെ കബറിടത്തിൽ വന്നു പറഞ്ഞു ; അല്ലാഹുവിന്റെ റസൂലേ , നിങ്ങളുടെ സമുദായത്തിന് വേണ്ടി മഴക്കു പ്രാർത്ഥിക്കുക . തീർച്ചയായും അവർ നാശത്തിൽ അകപ്പെട്ടിരിക്കുന്നു .അങ്ങനെ നബി [സ] സ്വപ്നത്തിൽ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു : നീ ഉമറിന്റെ അടുത്ത് ചെന്നു എന്റെ സലാം അറിയിക്കുകയും , അവർക്ക് മഴ ലഭിക്കുമെന്ന് പറയുകയും ചെയ്യുക . തന്റേടത്തോടെ വർത്തിക്കണമെന്നു ഉമറിനോട് ഉണർത്തുകയും ചെയ്യുക .തുടർന്നു അയാൾ ഉമറിനെ സമീപിക്കുകയും വിവരങ്ങളെല്ലാം പറയുകയും ചെയ്തു . ഇതുകേട്ട് ഉമർ പൊട്ടിക്കരഞ്ഞു . അല്ലാഹുവെ എന്റെ കഴിവിൽ പെടാത്ത കാര്യങ്ങളിലല്ലാതെ ഒരു വീഴ്ചയും ഞാൻ വരുത്തിയിട്ടില്ല എന്നു പറയുകയും ചെയ്‌തു "
ഇതാണ് മേൽ പറഞ്ഞ റിവായത്തുകളിൽ വന്ന കഥ . ഇബ്ൻ അബീ ശൈബയും , ബൈഹഖിയും , ഇബ്ൻ അസാകിറും ,ഇബ്ൻ കസീറുമെല്ലാം ഇത് ഉദ്ധരിക്കുന്നത് أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار " അബൂ മുആവിയ അൻ അഅͧമശ് അൻ അബൂ സാലിഹ് അൻ മാലിക്ദ്ദർ " എന്ന സനദിലൂടെയാണ് .
ഒന്നാമത് ഈ രിവായത്ത് മുദല്ലസ്സാണ് . കാരണം عن الأعمش ، عن أبي صالح അൻ അഅͧമശ് അൻ അബൂ സാലിഹ് എന്നാണ് രിവായ .
അഅͧമശ് മുദല്ലിസാണ് അതും തദ്‌ലീസു തസ് വിയയിൽ പെട്ടത് .
وقال الذهبي
وهو يدلس، وربما دلس عن ضعيف،
قال ابن المبارك: «إنما أفسد حديث أهل الكوفة أبو إسحاق والأعمش لكم
وقال أحمد بن حنبل ففي حديث الأعمش اضطراب كثير
وقال ابن المديني: «الأعمش كان كثير الوهم في أحاديث هؤلاء الضعفاء
[ميزان الاعتدال 2/208-209]
ഇദ്ധേഹം മുദല്ലിസാണ് , ദുർബലന്മാരിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് . ഇബ്ൻ മുബാറക് [റ ] പറഞ്ഞു : കൂഫകരായ അബൂ ഇസഹാക്കും , അഅˇമശു മാണ് ഹദീസ് നശിപ്പിച്ചത് .
ഇമാം അഹമ്മദ് പറഞ്ഞു : അഅˇമശിന്റെ ഹദീസുകളിൽ ധാരാളം വൈരുധ്യങ്ങൾ [ഇൾതിറാബ് ] ഉണ്ട് . ഇമാം ഇബ്ൻ മദീനി [റ ] പറഞ്ഞു : അഅˇമശ് ദുർബലന്മാരിൽ നിന്നും ഉദ്ധരികുന്നതുമൂലം ഹദീസുകളിൽ ധാരാളം ധാരണ പിശകുകൾ [വഹ് മ് ]ഉണ്ടാവാറുണ്ട്
[മീസാൻ ദഹബി 2/208-209]
ഇബ്ൻ ഹജർ [റ ]പറയുന്നു;
سليمان بن مهران الأعمش محدث الكوفة وقارؤها وكان يدلس وصفه بذلك الكرابيسي والنسائي والدارقطني وغيرهم
" അൽ അഅͧമശ് കൂഫക്കാരനായ പണ്ഡിതനാണ് .ഇദ്ധേഹം മുദല്ലിസാണ് എന്ന് ഇമാം നസായിയും ദാറു ഖുത്നിയും പറഞ്ഞിരിക്കുന്നു " [തബക്കാതുൽ മുദല്ലിസീൻ 1/33]
قال ابن عبد البر: قالوا لا نقبل تدليس الأعمش
ഇമാം ഇബ്ൻ അബ്ദിൽ ബറ്ർ പറയുന്നു ; മുഹദ്ദിസുകൾ അഅͧമശിന്റെ തദ്‌ലീസ് സ്വീകാരിച്ചിരുന്നില്ല .
قال يحيى بن معين: لم يسمع الأعمش هذا الحديث من أبي صالح
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു : അഅͧമശ് അബൂ സ്വാലിഹിൽ നിന്നും ഹദീസ് കേട്ടിട്ടില്ല .
[ ജാമിഉ അൽ തഅͧസീലു ലിൽഅലായി 189 ]
عَنْ الْأَعْمَش عَنْ أَبِي صَالِح , وَالْأَعْمَش مُدَلِّسٌ وَالْمُدَلِّسُ إِذَا قَالَ : ( عَنْ ) لَا يُحْتَجُّ بِهِ
മിഹ്‌റാൻറെ അബു സാലിഹിൽ നിന്നുള്ള തദ്‌ലീസ് സ്വീകാര്യമല്ല എന്ന് ശറഹിൽ നവവി [ റ ] തന്നെ പറയുന്നു .[ശറഹ് മുസ്ലിം 1/109]
അപ്പോൾ താൻ കേൾക്കാത്ത കാര്യം അബുസാലിഹിൽ നിന്നും കേട്ടു എന്നു തദ്‌ലീസ് ചെയ്‌തുകൊണ്ടാണ് അഅͧമശ് ഈ കഥ ഉദ്ധരിക്കുന്നത് . അതിനാൽ തന്നെ ഇത് അസ്വീകാര്യമാണ് .
രണ്ടാമത് ഈ മാലിക്ദ്ദർ ഉമർ [റ ] വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാണെന്നു ഹിജ്റ 446 ൽ മരണപ്പെട്ട അബൂ യഅͧലാ ഹിലാലി , അൽ ഇർഷാദിൽ പറഞ്ഞിട്ടുണ്ടെങ്കിലും മുഹദ്ദിസുകൾ അദ്ദേഹം മജ്‌ഹുലുൽ ഹാലിൽപെട്ട ആളായിട്ടാണ് എണ്ണിയത് .
وأخرج له المنذري حديثـًا في الترغيب والترهيب 2/ 29 ومثله قال الهيثمي في مجمع الزوائد 3/ 125 " ومالك الدار لا أعرفه '
ഇമാം മുൻദിരി തർഗീബിലും ഇമാം ഹൈസമി മജ്‌മൂ സവാഇദിലും പറയുന്നു : മാലിക്ദ്ദർ അറിയപ്പെടാത്ത [മജ് ഹൂൽ ]ആളാണ് .
ഇമാം ബുഖാരി താരീഖിലും , ഇബ്ൻ അബീ ഹാതിം ജർഹ് വ തഅദീലിലും മാലിക്ദദർറിനെ കുറിച്ചു ജർഹുംതഅദീലും കൊടുക്കാതെ മൗനം പാലിക്കുന്നു . അതിനാൽ അവർക്ക് അറിയാത്ത നിവേദകൻ മജ്‌ഹുൽ ആണെന്ന് ഇബ്ൻ ഖത്താൻ പറയുന്നു
ذكر هذا الخلاف فيه البخاري، ولم يعرف هو ولا ابن أبي حاتم من حاله بشيء فهي عندهما مجهولة"
الوهم والإيهام لابن القطان 3/ 390:
അപ്പോൾ ഈ മാലിക് ദ്ദർ ആരാണെന്നു മുഹദ്ദിസുകൾക്കിടയിൽ ഭിന്ന അഭിപ്രായമുണ്ടെന്നു വ്യക്തം . അങ്ങനെ മജ്‌ഹുൽ ആയ നിവേദകാനുള്ളതിനാൽ ഈ കഥ രണ്ടാമതും അസ്വീകാര്യമാണ് .
മൂന്നാമത് ഇതിന്റെ സനദ് മുറിഞ്ഞിട്ടുണ്ട് ഇത് മുൻകതിആണ്
.ذكوان أبو صالح السمان معروف قال أبو زرعة لم يلق أبا ذر وهو عن أبي بكر وعن عمر وعن علي رضي الله عنهم مرسل
ധക്വാൻ അഥവാ അബു സാലിഹ് സമാൻ , അബു സുർ അത് പറഞ്ഞു : ഇദ്ദേഹം മാലിക് ദർറിൽ നിന്നും ഒന്നും കേട്ടിട്ടില്ല .അബുബക്കർ [റ ] , ഉമർ [റ ] , അലി [റ ] എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ മുർസലുകളുമാണ് .[ ജർഹ് വ തഅദീൽ അൽ അലാഈ 173 ]
നാലാമത് നബിയുടെ [സ] ഖബറിൽ വന്നു പറഞ്ഞ വ്യക്തി ആരാണെന്നു ഹദീസിൽ വ്യക്തമാക്കുന്നില്ല . അപ്പോൾ അയാളും മാജ്ഹുൽ ആണ് എന്നാൽ തൽപര കക്ഷികൾ ഉന്നയിക്കാറുള്ള പ്രധാന വാദം ഇമാം ഇബ്ൻ ഹജർ ഫത് ഹുൽബാരിയിൽ ആ ആള് ബിലാൽ ഇബ്ൻ ഹാരിസ് എന്ന സ്വഹാബിയാണെന്നാണ് . പക്ഷെ അത് ഇബ്ൻ ഹജർ ഉദ്ധരിക്കുന്നത് അൽ ഫത്തൂഹ് എന്ന ഗ്രന്ഥത്തിൽ നിന്നും സൈഫിൽ നിന്നുമാണ് .
روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
വളരെ ദുർബലനും അസ്വീകാര്യനുമായ ആളാണ് ഈ സൈഫ് .
وقال ابن معين : (( ضعيف الحديث )) ، وقال أبو حاتم : (( متروك يشبه حديثه حديث الواقدي ))[ الجرح والتعديل ص 268 / 2 ]
ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബല ഹദീസിന്റെ ആളാണ്
അബൂ ഹാതിം പറഞ്ഞു : തള്ളപ്പെടേണ്ടവനാണ്
[ ജർഹ് വ തഅദീൽ 2/ 268
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]
ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
[ അദ്ദുഹഫാ 50
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]
ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
وقال أَبُو داود : ليس بشيء . وقال النسائي ، والدارقطني : ضعيف .
وقال أَبُو حاتم بْن حبان : يروي الموضوعات عَنِ الإثبات
ഇമാം അബൂദാവൂദ് പറഞ്ഞു : ഇയാൾ ബലഹീനനാണ് ,ദാറുഖുത്നി പറഞ്ഞു : ഇയാൾ ബലഹീനനാണ്
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു : തെളിവിനു വേണ്ടി കളവു പറയുമെന്ന്
[ തഹ്ദീബ് മിസ്സി ]
അപ്പോൾ അസ്വീകാര്യനായ സൈഫ് പറയുന്നത് സ്വീകരിക്കൽ അനുവദനീയമല്ല . സ്വയമേ ഒരു നിലവാരവുമില്ലാത്ത ഒരാൾ പറയുന്നത് സ്വീകരിച്ചു മറ്റൊരു സംഗതി അംഗീകരികാവതല്ലല്ലോ .
ചുരുക്കി പറഞ്ഞാൽ ആരാണെന്നു പോലും അറിയപ്പെടാത്ത ആളുകളും , താൻ നേരിട്ട് കേൾക്കാത്ത കാര്യം വല്ലവന്റെ പേരിൽ കേട്ടു എന്നു കളവു പറയുന്നവരും , അതീവ ദുർബലന്മാരും പറഞ്ഞ ഈ കഥയാണ് മരണപ്പെട്ടവരോട് തവസ്സുല് ചെയ്യാൻ തെളിവായി കൊണ്ടുവരുന്നത് . കേവലം ബാലിശമായ വൈക്കോൽ തുരുമ്പ് മാത്രമാണീ കഥ .
ഇത് തെളിവായി കൊണ്ടുവരുന്നവർ ന്യായം പറയാറുള്ളത് പല മുഹദ്ദിസുകളും ഇതിനെ സ്വഹീഹ് എന്നു പറഞ്ഞു എന്നാണ് . അവർക്ക് ഇമാം ഗസ്സാലി [ റ ] മറുപടി പറയും :
“പിഴവും മറവിയും സംഭവിക്കാവുന്നതും അതു രണ്ടിൽ നിന്നും സുരക്ഷിതരാണെന്ന് സ്ഥാപിക്കപെടാത്തതുമായ ആരുടെയും വാക്കും പ്രവർത്തിയും ഇസ്ലാമിൽ തെളിവായി അങ്കീകരിക്കപ്പെടുകയില്ല " [ അൽ മുസ്ത്തശഫാ 1 - 138 ]
No comments:
Post a Comment