വിത്റിലെ ഖുനൂത്


                                                 ഷാഹിദ്


ഇസ്‌ലാഹി പ്രസ്ഥാനം സ്വീകരിച്ചു പോന്ന ആദർശം ഖുർആനിനേയും പ്രവാചകന്റെ സുന്നത്തിന്റെയും അടിസ്ഥാനപ്പെടുത്തിയാണ് . ഇസ്‌ലാഹി പ്രസ്ഥാനം ലോകർക്കായി സമ്മാനിച്ചത് അന്ധമായ അനുകരണത്തെ ഒഴിവാക്കാനുള്ള ആർജ്ജവമാണ് . അതു നഷ്ട്ടപെട്ട ചിലർ ഇന്ന് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നാമം ഉപയോഗിച്ച് പല ബിദ് അത്തുകളും നടപ്പിൽ വരുത്തുന്നുണ്ട് . അതിൽ പെട്ട ഒന്നാണ് വിത്റിലെ ഖുനൂത് . ധാരാളക്കണക്കിന് സനദിലൂടെ ആ ഖുനൂത് റിവായത്ത് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ സ്വഹീഹിന്റെ പരിധി എത്താത്തതാണ് . ധാരാളം ദുർബല പരമ്പരയിലൂടെ വരുന്ന വിഷയത്തെ സ്വഹീഹാക്കുന്ന രീതി ചില പൂർവിക മുഹദ്ദിസുകൾ സ്വീകരിച്ചിരുന്നു , അതിന്റെ അടിസ്ഥാനത്തിൽ ചിലർ ഹസനാണ് മേൽ ഖുനൂത് എന്നു പറഞ്ഞു കളഞ്ഞു . എന്നാൽ ഇവ ഒന്നും തന്നെ സ്വഹീഹോ ഹസനോ അല്ലാ എന്നുള്ളതാണ് വാസ്തവം . പ്രസ്‌തുത ഹദീസിന്റെ തഖ്‌രീജ് താഴെ കൊടുക്കുന്നു .

യൂനുസ് ഇബ്ൻ അബൂഇസ്ഹാഖ് സബഈയിലൂടെ വന്ന തരീഖ്

حَدَّثَنَا سَعِيدُ بْنُ مَسْعُودٍ ، قَالَ : حَدَّثَنَا عَبْدُ اللَّهِ بْنُ مُوسَى ، قَالَ : أَخْبَرَنَا يُونُسُ بْنُ أَبِي إِسْحَاقَ ، قَالَ : حَدَّثَنَا بُرَيْدُ بْنُ أَبِي مَرْيَمَ ، قَالَ :
حَدَّثَنِي أَبُو الْحَوْرَاءِ ، عَنِ الْحَسَنِ بْنِ عَلِيٍّ ، قَالَ :
(( عَلَّمَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، كَلِمَاتٍ أَقُولُهُنَّ فِي الْقُنُوتِ : " اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِيَ فِيمَا أَعْطَيْتَ ،
وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ ، تَبَارَكْتَ وَتَعَالَيْتَ "

ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[അഹമ്മദ് , ഇബ്ൻ ഖുസൈമ , ഇബ്ൻ ജാറൂദി , ത്വബ്റാനി മജ്മു കബീർ , സ്വാലാത്തുൽ വിത്ർ മാറൂസി]

حَدَّثَنَا سَعِيدُ بْنُ مَسْعُودٍ ، قَالَ : حَدَّثَنَا عَبْدُ اللَّهِ بْنُ مُوسَى ، قَالَ : أَخْبَرَنَا يُونُسُ بْنُ أَبِي إِسْحَاقَ ، قَالَ : حَدَّثَنَا بُرَيْدُ بْنُ أَبِي مَرْيَمَ ، قَالَ :
حَدَّثَنِي أَبُو الْحَوْرَاءِ ، عَنِ الْحَسَنِ بْنِ عَلِيٍّ ، قَالَ :
(( عَلَّمَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، كَلِمَاتٍ أَقُولُهُنَّ فِي الْقُنُوتِ : " اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِيَ فِيمَا أَعْطَيْتَ ،
وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ ، تَبَارَكْتَ وَتَعَالَيْتَ

ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[മഅറൂഫത് സുനനി വൽ അസാർ ബൈഹഖി]

മേൽ ഹദീസുകൾ പ്രസ്ത്തുത യൂനുസ് ഇബ്ൻ അബീ ഇസ്ഹാഖു സബഈ കൂഫി യിലൂടെയാണ് നിവേദനം ചെയ്യുന്നത് ഇദ്ദേഹം പ്രബാലനല്ല ;

حمد بن حنبل ضعف حديثه عن أبيه، ومرة: حديثه فيه زيادة علي حديث الناس، ومرة: حديثه مضطرب
أبو أحمد الحاكم ربما وهم في روايته
أبو حاتم الرازي صدوق إلا أنه لا يحتج بحديثه
يحيى بن سعيد القطان كانت فيه غفلة وكانت فيه سجية

അബൂ അഹമ്മദുൽ ഹക്കിം പറഞ്ഞു : ഇദ്ദേഹത്തിന്റെ നിവേദനകളിൽ ധാരണ പിശക് ഉണ്ട്
അബൂ ഹാതിം റാസി : വിശ്വസ്തനാണ് പക്ഷെ ഹദീസുകൾ തെളിവിനു കൊള്ളുകില്ല
യഹിയ്യ ഇബ്ൻ സഈദുൽ ഖത്താൻ : ഇയാൾ അശ്രദ്ധനാണ് .
[ ജർഹ് വ തഅദീൽ , തഹ്ദീബ് അൽ കമാൽ 7170 ]

അബൂ ഇസഹാഖ് സബാഈയിലൂടെ വന്ന തരീഖ്

أبي الأحوص عن أبي إسحق عن بريد بن أبي مريم عن أبي الحوراءالسعدي
قال: قال الحسن بن علي رضي الله عنهما:
أخرجه أبوداود , والترمذي , والنسائي , والدارمي , وأبويعلى , والطبراني في ((الكبير)), والبيهقي , واللالكائي في ((شرح أعتقاد أصول السنة)),
والبغوي في ((شرح السنة)) , وابن حزم في ((المحلى)), وابن عساكر في ((تاريخ دمشق))


ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…

[അബു ദാവൂദ് , തിർമുദി , നാസായി , ദാരിമി , അബു യഅല , ത്വബ്റാനി , ബൈഹഖി , ശറഹ് അഖ്‌യ്യിദ ഉസൂലു സുന്ന ,ശറഹ് സുന്ന , മുഹല്ല , താരീഖ് ദിമശ്ക് ]


إسرائيل عن أبي إسحق عن بريد بن أبي مريم عن أبي الحوراء عن الحسن بن علي رضي الله عنه قال:
(( علمني رسول الله صلى الله عليه وسلم كلمات أقولهن في القنوت في الوتر )).
أخرجه الدارمي , وابن خزيمة , والنسائي في ((الكبرى)), والطبراني في ((الكبير))وفي ((الدعاء)) , وأبوبشر الدولابي في ((الذرية الطاهرة)


ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ
[ദാരിമി , ഇബ്ൻ ഖുസൈമ , നാസായി ,ദൗലബി ]


شريك عن أبي إسحق عن بريد بن
أبي مريم عن أبي الحوراء عن الحسن بن علي قال :
((علمني جدي رسول الله صلى الله عليه وسلم كلمات أقولهن في قنوت الوتر اللهم عافني فيمن عافيت وتولني فيمن توليت واهدني فيمن هديت وقني شر ما قضيت وبارك لي
فيما أعطيت إنك تقضي ولا يقضى عليك إنه لا يذل من واليت سبحانك ربنا تباركت وتعاليت)).
أخرجه ابن ماجه , وابن أبي شيبة ,وأبويعلى , والطبراني في ((الكبير)) وفي ((الدعاء)), وابن عساكر في((تاريخ دمشق)

ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[ഇബ്ൻ മാജ , ഇബ്ൻ അബീ ശൈബ , അബൂ യഅല , ത്വബ്റാനി , താരീഖ് ദിമശ്ക് ]

عن الثوري ، عن أبي إسحاق ، عن يزيد بن أبي مريم ( بإسقاط أبي الحوراء) عن الحسن بن علي :
((أن النبي صلى الله عليه وسلم علمه أن يقول في القنوت )
عبدالرزاق ف

ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[മുസന്നഫ് അബ്ദിറസാഖ്]


أبي إسحاق الفزاري عن سفيان به وذكر أبا الحوراء
الإمام أحمد في (( مسنده))(200/1)
ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[അഹമ്മദ് ]

خرجه أبونعيم في ((الحلية)):حَدَّثَنَا مُحَمَّدُ بْنُ إِبْرَاهِيمَ , حدَّثَنَا مُحَمَّدُ بْنُ بَرَكَةَ , حدَّثَنَا عَلِيُّ بْنُ بَكَّارٍ , حدَّثَنَا إِبْرَاهِيمُ الْفَزَارِيِّ ، عَنْ سُفْيَانَ ، عَنْ أَبِي إِسْحَاقَ ،
عَنْ يَزِيدَ بْنِ أَبِي مَرْيَمَ ، عَنْ أَبِي الْجَوْرَاءِ ، عَنِ الْحَسَنِ بْنِ عَلِيٍّ ، قَالَ : عَلَّمَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقُولَ هَؤُلاءِ الْكَلِمَاتِ فِي الْوِتْرِ :
" اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ , وَعَافِنِي فِيمَنْ عَافَيْتَ , وَتَوَلَّنِي فِيمَنْ تَوَلَّيْتَ , وَبَارِكْ لِي فِيمَا أَعْطَيْتَ , وَقِنِي شَرَّ مَا قَضَيْتَ , فَإِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، وَلا يَذِلُّ مَنْ وَالَيْتَ ،
تَبَارَكْتَ رَبَّنَا وَتَعَالَيْتَ

ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[അബൂ നഈം]

അബൂ ഇസഹാക്കിലൂടെ ഇനിയും ധാരാളം പരമ്പര ഉദ്ദരിക്കാനാകും ദൈർഖ്യം മൂലം ഒഴിവാക്കുന്നു . ഈ അബൂ ഇസഹാക് സബഈയിലൂടെയാണ് പ്രസ്തുത ഹദീസുകൾ റിവായത്ത് ചെയ്യുന്നത് ഇദ്ദേഹവും പ്രബലനല്ല .
أبو حاتم بن حبان البستي كان مدلسا
أبو عمرو بن الصلاح اختلط
وقال جرير ، عن مغيرة : ما أفسد حديث أهل الكوفة غير أبي إسحاق والأعمش .
عن شعبة : أن أبا إسحاق ، كان يدلس .

അബൂ ഹാതിം ഇബ്ൻ ഹിബ്ബാൻ ; ഇദ്ദേഹം മുദല്ലിസാണ്
അബൂ ഉമരിബിന്‌ സാലിഹ് : ഇദ്ദേഹത്തിന്റെ ഹദീസുകൾ കുഴഞ്ഞുമറിഞ്ഞാണ്
ജരീർ പറഞ്ഞു : കൂഫയിലെ ഹദീസുകളെ നശിപ്പിച്ചത് അബൂ ഇസഹാക്കും , അഅͧമശുമാണ്
ശുഅͧബാ പറഞ്ഞു : അബീഇസഹാഖ് മുദല്ലിസാണ്
[ തഹ്ദീബ് അൽ കമാൽ 4400 , ജർഹ് വതഅͧദിൽ , സിയാർ ദഹബി ]


അലാഅͧ ഇബ്ൻ സ്വാലിഹിലൂടെ വന്ന തരീഖ്

أخبرنا أبو عبد الله الحافظ ، ثنا علي بن حمشاذ العدل ، ثنا العباس بن الفضل الأسفاطي ، ثنا أحمد بن يونس ، ثنا محمد بن بشر العبدي ،
ثنا العلاء بن صالح ، حدثني بريد بن أبي مريم ، ثنا أبو الحوراء ، قال : سألت الحسن بن علي ما عقلت من رسول الله - صلى الله عليه وسلم - ؟ فقال : علمني دعوات
أقولهن : " اللهم اهدني فيمن هديت ، وعافني فيمن عافيت ، وتولني فيمن توليت ، وبارك لي فيما أعطيت ، وقني شر ما قضيت ، إنك تقضي ولا يقضى عليك " .
أراه قال : " إنه لا يذل من واليت ، تباركت ربنا وتعاليت .

أخرجه النسائي

ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[നാസായി]

من طريق أبي أحمد الزبيري ثنا العلاء بن بن صالح عن بريد بن أبي مريم عن أبي الحوراء عن الحسن بن علي رضي الله عنهما :
(( علمني رسول الله صلى الله عليه وسلم أن أقول في قنوت الوتر .
أخرجه الطبراني في ((الدعاء))(748):


ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[ദുആഉ ത്വബ്റാനി ]

അലാഅͧ ഇബ്ൻ സ്വാലിഹിലൂടെ യാണ് മേൽ റിവായത്തുകൾ ഇദ്ദേഹവും പ്രബലനല്ല
وقال عَلِيّ بْن المديني : روى أحاديث مناكير
حمد بن إسماعيل البخاري لا يتابع
ഇമാം അലി മദീനി : നിഷിദ്ധയമായ ഹദീസുകൾ നിവേദനം ചെയ്യുന്ന ആളാണ് .
ഇമാം ബുഖാരി : ഇദ്ദേഹം പിന്തുടരപ്പെടേണ്ടയാളല്ല
[ തഹ്ദീബ് അൽ കമാൽ 4572 , ജർഹ് വതഅͧദിൽ]


ഹുസൈൻ ഇബ്ൻ അമ്മാറത്തിലൂടെ വന്ന തരീഖ്

أخرجه عبد الرزاق ، عن الحسن بن عمارة قال : أخبرني بريد بن أبي مريم ، عن أبي الحوراء قال : قلت للحسن بن علي , وفيه قال :
((وعلمني كلمات أدعو بهن في آخر القنوت )

عبدالرزاق في ((المصنف)


ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[മുസന്നഫ് അബ്ദിറസാഖ്]

قَالَ أَبُو الْحَوْرَاءِ : فَدَخَلْتُ عَلَى مُحَمَّدِ بْنِ عَلِيٍّ وَهُوَ مَحْصُورٌ ، فَحَدَّثْتُهُ بِهَا عَنِ الْحَسَنِ ، فَقَالَ مُحَمَّدٌ :
((إِنَّهُنَّ كَلِمَاتٌ عُلِّمْنَاهُنَّ نَدْعُو بِهِنَّ فِي الْقُنُوتِ)) ، ثُمَّ ذَكَرَ هَذَا الدُّعَاءَ مِثْلَ حَدِيثِ الْحَسَنِ بْنِ عُمَارَةَ

عبدالرزاق في ((المصنف)


ഹസനുബ്‌നു അലി(റ) പ്രസ്താവിക്കുന്നു. വിത്‌റിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ നബി(സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്: ‘അല്ലാഹുമ്മ ഇഹ്ദിനീ…
[മുസന്നഫ് അബ്ദിറസാഖ്]


ഹുസൈൻ ഇബ്ൻ അമ്മാറത്തിലൂടെ മേൽ റിവാത്തുകൾ ഇദ്ദേഹവും ദുർബലനാണ്
وقال 1 أَبُو بكر المروذي: قلت لأحمد بْن حنبل: فكيف الْحَسَن بْن عمارة 1 قال 2 متروك الحديث،
وقال 1 معاوية بْن صالح، عَنْ يحيى 1: 2 ضعيف
قال 1 أَبُو حاتم، ومسلم، والنسائي، والدارقطني 1: 2 متروك الحديث

ഇമാം അഹമ്മദ് പറഞ്ഞു : ഇയാളുടെ ഹദീസുകൾ വര്ജിക്കപ്പെട്ടതാണ്
ഇമാം യഹിയ്യ ഇബ്ൻ മുഈൻ : ഇയാൾ ദുർബലനാണ്
ഇമാം മുസ്ലിം :ഇയാളുടെ ഹദീസുകൾ വര്ജിക്കപ്പെട്ടതാണ്
ഇമാം നാസായി :ഇയാളുടെ ഹദീസുകൾ വര്ജിക്കപ്പെട്ടതാണ്
ഇമാം ദാറുഖുത്‌നി :ഇയാളുടെ ഹദീസുകൾ വര്ജിക്കപ്പെട്ടതാണ്
ഇമാം അബൂ ഹാ തീം :ഇയാളുടെ ഹദീസുകൾ വര്ജിക്കപ്പെട്ടതാണ്
[തഹ്ദീബ് അൽ കമൽ 1252 ]
ചുരുക്കി പറഞ്ഞാൽ ഈ വിഷയത്തിൽ സ്വഹീഹായ ഒരു ഹദീസും വന്നിട്ടില്ല . അതിനാൽ തന്നെ പ്രസ്തുത ഹദീസ് തന്റെ കിതാബിൽ നൽകിയ ശേഷം ഇമാം ഇബ്ൻ ഖുസൈമ അതെല്ലാം ദുർബലമാണെന്നു പറഞ്ഞു
ولم يذكر القنوت ، ولا الوتر . وشعبة أحفظ من عدد مثل يونس بن أبي إسحاق ، وأبو إسحاق لا يعلم أسمع هذا الخبر من بريد ، أو دلسه عنه ، اللهم إلا أن يكون كما يدعي بعض علمائنا أن كل ما رواه يونس عن من روى عنه أبوه أبو إسحاق هو مما سمعه يونس مع أبيه ممن روى عنه ، ولو ثبت الخبر عن النبي صلى الله عليه وسلم أنه أمر بالقنوت في الوتر ، أو قنت في الوتر لم يجز عندي مخالفة خبر النبي ، ولست أعلمه ثابتا

“ഹദീസ് ശുഅ്ബ: ഖുറൈദില്‍ നിന്ന് ഒരു പ്രാര്‍ഥനയുടെ കഥയില്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഖുനൂത്തിനെക്കുറിച്ചും വിത്‌റിനെക്കുറിച്ചും പറയുന്നില്ല. എനിക്ക് ഇപ്രകാരം ഒരു പ്രാര്‍ഥന പഠിപ്പിച്ചുതന്നു എന്ന് മാത്രമാണ് പറയുന്നത്. ശുഅ്ബയാണ് അബൂഇസ്ഹാഖിനെപ്പോലെയുള്ള വളരെ എണ്ണത്തെക്കാള്‍ ഏറ്റവും മനപ്പാഠമുള്ളവന്‍. അബൂഇസ്ഹാഖ് ഈ ഹദീസ് ഖുറൈദില്‍ നിന്ന് കേട്ടതാണോ അതല്ല കേള്‍ക്കാത്തതു പറഞ്ഞതാണോ എന്നും വ്യക്തമല്ല. നബി(സ) വിത്‌റില്‍ ഖുനൂത്ത് ചൊല്ലാന്‍ കല്പിച്ചതായോ ഖുനൂത്ത് ഓതിയതായോ സ്ഥിരപ്പെട്ടാല്‍ അതിനെതിരില്‍ പറയല്‍ എന്റെ അടുത്തു അനുവദനീയമല്ല. എന്നാല്‍ അപ്രകാരം സ്ഥിരപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നില്ല. “
(ഇബ്‌നുഖുസൈമ 2:153- ഹദീസ് 1096).
മാത്രവുമല്ല മുത്തബിഉസുന്ന ഇബ്ൻ ഉമർ [റ ] ഒരു നമസ്ക്കാരത്തിലും ഖുനൂത് ഓതിയിരുന്നില്ല . അതു തന്നെ പ്രസ്ത്തുത വിഷയത്തിൽ തെളിവാണ് .
حَدَّثَنِي يَحْيَى، عَنْ مَالِكٍ، عَنْ نَافِعٍ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ، كَانَ لاَ يَقْنُتُ شَىْءٍ مِنَ الصَّلاَةِ
നാഫിഅ്(റ) പറയുന്നു: യാതൊരു നമസ്‌കാരത്തിലും ഇബ്‌നു ഉമര്‍(റ) ഖുനൂത്ത് ഓതാറില്ല (മുവത്വ 382 ) ‏.‏ ഇതിനു എതിരെ
ഇബ്ൻ മസ്ഊദ് [റ ] ഖുനൂത് ഓതിയതായി ഇബ്ൻ അബീ ശൈബ ഉദ്ധരിക്കുന്ന നിവേദനം ഉണ്ട് എന്നാൽ അത് അത്യാന്തം ദുര്ബലവുമാണ്
عن أبان بن أبي عياش عن إبراهيم عن علقمة عن عبد الله بن مسعود { أن النبي صلى الله عليه وسلم قنت في الوتر ، قبل الركوع
ഇബ്ൻ മാസ് ഊദ് [ റ ] വില നിന്നും :നബി [സ] പഠിപ്പിച്ചത് റുകൂ ഇന് മുൻപ് വിത്റിൽ ഖുനൂത് ഓതാനാണ് "
ഇമാം ദാറുഖുത്നിയും ഇബ്ൻ അബീ ശൈബയും ഈ അസർ ഉദ്ധരിക്കുന്നു .ഇമാം ദാറുഖുത്നി തന്നെ പറയുന്നു ഇതിന്റെ സനദിലെ അബാൻ ദുര്ബലനാണെന്നു .
قال الدارقطني : وأبان بن أبي عياش متروك
نصب الراية في تخريج أحاديث الهداية
[ നാസ്‌ബൂ റിവായത് -സൈലായ്]

അപ്പോൾ ഇസ്‌ലാഹി പ്രസ്ഥാനം വിത്റിലെ ഖുനൂത്തിൽ ആദ്യം മുതലേ സ്വീകരിച്ചു പോന്ന നിലപാട് തികച്ചും ശ്‌ളാഘനീയമാണ് . എന്നാൽ ഹദീസ് സ്വീകരിക്കുന്നതിൽ ചില പ്രസ്ഥാനങ്ങൾ ചെയ്യുന്ന അഴഞ്ഞ നിലപാട് ഇസ്‌ലാമിലേക്ക് ധാരാളം അനാചാരവും അന്ധവിശ്വാസവും ഇപ്പോൾ കലരുകയാണ് . അതിനെതിരെ ജാഗരൂഗരാകേണ്ട സമയമാണിത് .

മരണപെട്ടവരോടുള്ള തവസ്സുൽ


                                                                      ഷാഹിദ്


മുജാഹിദ് പ്രസ്ഥാനം മഹാന്മാരായ സഹാബികളെ ആദരിക്കുന്നവരും , അവരുടെ ജീവിത പാഥ സ്വന്തം ജീവിതത്തിൽ സ്വാംശീകരിക്കാൻ ശ്രമിക്കുന്നവരുമാണ് . മുഹാജിറുകളെയും , അൻസാറുകളെയും , അവരിൽ ബദരീങ്ങളെയും , ഉഹദീങ്ങളെയുമെല്ലാം മുജാഹിദുകൾ അതിരറ്റു സ്നേഹിക്കുന്നു . അവരെ റോൾ മോഡലാകാൻ ശ്രമിക്കുന്നു . അവർ ബദറിൽ യുദ്ധം ചെയ്തത് മക്കയിലെ പൂർവികരായ ഔലിയാക്കളെ ആരാധിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു . അവർ യുദ്ധം ചെയ്തത് അമ്പിയാക്കളെ വിളിക്കുന്നതിനള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. അവർ യുദ്ധം ചെയ്തത് ഇബ്രാഹിം നബിയെ വിളിച്ച് തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. മറിച്ച് അവർ യുദ്ധം ചെയ്തത് അല്ലാഹുവിനെ മാത്രം വിളിച്ചു തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയായിരുന്നു . ആ ബദരീങ്ങളുടെ ചരിത്രം വരും തലമുറക്ക് പറഞ്ഞു കൊടുക്കാനും അതിലൂടെ അല്ലാഹുവിനു പുറമെ വിളിച് തേടുന്ന സകല ആരാധ്യരെയും ബഹിഷ്‌ക്കരിക്കാനും മുജാഹിദുകൾ സദാ ജാഗരൂകരാണ് . അവരുടെ മഹത് ചരിത്രം , വിശ്വാസ ദാർഢ്യം ഇതെല്ലാം പറയാനും പ്രചരിപ്പിക്കാനും മുജാഹിദുകൾ ഒരിക്കലും പിന്നിലല്ലാ . എന്നാൽ അവരെ സ്നേഹിക്കുന്നു എന്നു പറഞ്ഞു ചിലർ അവരുടെ ചരിത്രത്തിനു തന്നെ അപമാനമായി ഇന്ന് ധാരാളം കർമ്മങ്ങൾ ചെയ്യുന്നു .
അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കാനും ഇവർ തയ്യാറാണ് , അതിനു തെളിവ് റസൂലിന്റെ വാക്കുകളല്ല കേവലം മത പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മാത്രം . “ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”[ 5/3]

أَسَرَّهُ إِلَيْكَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ مَا أَسَرَّ إِلَىَّ شَيْئًا كَتَمَهُ النَّاسَ وَلَكِنِّي سَمِعْتُهُ يَقُولُ ‏ "‏ لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ وَلَعَنَ اللَّهُ مَنْ آوَى مُحْدِثًا وَلَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ وَلَعَنَ اللَّهُ مَنْ غَيَّرَ الْمَنَارَ ‏"‏ ‏.‏

അബൂ തുഫൈൽ [റ ] നിന്നും : റസൂൽ [സ] പറഞ്ഞു : അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു ..." [മുസ്ലിം 1978 ]

ചിന്തിക്കുക ഇവർ ആരെയാണ് സ്നേഹിക്കുന്നത് ? അതിനെ ഒരിക്കലും മുജാഹിദുകൾ ഇവിടെ നടപ്പിലാക്കാൻ സമ്മതിക്കില്ല . മരണപ്പെട്ട ബദരീങ്ങളോട് സഹായം തേടാൻ അത്തരം കക്ഷികൾ കൊണ്ടു വരുന്ന ഒരു കഥയാണ് ഉമർ [റ ] വിന്റെ കാലത്തെ ക്ഷാമത്തിന്റെ കഥ . അത് താഴെ പറയുന്ന രിവായതിലൂടെ വരുന്നു .
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

إبن أبي شيبة - المصنف - الجزء : ( 7 ) - رقم الصفحة : ( 482 )

- أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، أخبرنا : أبو عمرو بن مطر ، أخبرنا : أبو بكر بن علي الذهلي ، أخبرنا : يحيى ، أخبرنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمان عمر بن الخطاب ، فجاء رجل إلى قبر النبي (ص) فقال : يا رسول الله ، إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله (ص) في المنام ، فقال إئت عمر فإقرئه السلام ، وأخبره أنكم مسقون ، وقل له : عليك الكيس الكيس ، فأتى الرجل عمر ، فأخبره ، فبكى عمر ثم قال : يا رب ما آلو إلا ما عجزت عنه.

البيهقي - دلائل النبوة - جماع أبواب..

وقال الحافظ أبو بكر البيهقي : أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، حدثنا : أبو عمر بن مطر ، حدثنا : إبراهيم بن علي الذهلي ، حدثنا : يحيى بن يحيى ، حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله (ص) في المنام فقال : إيت عمر فأقره مني السلام وأخبرهم أنهم مسقون ، وقل له عليك بالكيس الكيس ، فأتى الرجل فأخبر عمر فقال : يا رب ما آلوا إلا ما عجزت عنه ، وهذا إسناد صحيح

إبن كثير - البداية والنهاية - الجزء : ( 7 ) - رقم الصفحة : ( 105 )

أخبرنا : أبوعبد الله محمد بن الفضل ، إنا أبو بكر البيهقي ، إنا أبو نصر بن قتادة وأبو بكر الفارسي قالا : ، إنا أبو عمرو بن مطر ، نا : إبراهيم بن علي الذهلي ، نا : يحيى بن يحيى ، إنا معاوية ، عن الأعمش ، عن أبي صالح ، عن مالك الدار قال : أصاب الناس قحط في زمان عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا فأتاه رسول الله (ص) في المنام وقال : إئت عمر فإقرئه السلام وأخبره أنكم مسقون وقل له : عليك الكيس الكيس فأتى الرجل فأخبر عمر فبكى عمر ثم قال : يا رب ما آلو إلا ما عجزت عنه.

إبن عساكر - تاريخ مدينة دمشق - الجزء : ( 44 ) - رقم الصفحة : ( 345 )

بن عبيد بن الفضل إجازة ، إنا محمد بن الحسين بن محمد ، نا : إبن أبي خيثمة ، نا : أبي ، نا : محمد بن خازم أبو معاوية الضرير ، نا : الأعمش ، عن أبي صالح ، عن مالك الدار قال : أصاب الناس قحط في زمان عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله (ص) إستسق لأمتك فأتاه النبي (ص) في المنام فقال : إئت عمر فإقرئه السلام وقل له إنكم مسقون فعليك بالكيس قال : فبكى عمر وقال : يا رب ما آلوا إلا ما عجزت عنه.
إبن عساكر - تاريخ مدينة دمشق - الجزء : ( 56 ) - رقم الصفحة : ( 489 )

ഉമർ [ റ ] വിന്റെ ഭരണകാലം .ജനങ്ങൾക്ക് ക്ഷാമം നേരിട്ടു .അപ്പോൾ , ഒരാൾ നബി [ സ ] യുടെ കബറിടത്തിൽ വന്നു പറഞ്ഞു ; അല്ലാഹുവിന്റെ റസൂലേ , നിങ്ങളുടെ സമുദായത്തിന് വേണ്ടി മഴക്കു പ്രാർത്ഥിക്കുക . തീർച്ചയായും അവർ നാശത്തിൽ അകപ്പെട്ടിരിക്കുന്നു .അങ്ങനെ നബി [സ] സ്വപ്നത്തിൽ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു : നീ ഉമറിന്റെ അടുത്ത് ചെന്നു എന്റെ സലാം അറിയിക്കുകയും , അവർക്ക് മഴ ലഭിക്കുമെന്ന് പറയുകയും ചെയ്യുക . തന്റേടത്തോടെ വർത്തിക്കണമെന്നു ഉമറിനോട് ഉണർത്തുകയും ചെയ്യുക .തുടർന്നു അയാൾ ഉമറിനെ സമീപിക്കുകയും വിവരങ്ങളെല്ലാം പറയുകയും ചെയ്തു . ഇതുകേട്ട് ഉമർ പൊട്ടിക്കരഞ്ഞു . അല്ലാഹുവെ എന്റെ കഴിവിൽ പെടാത്ത കാര്യങ്ങളിലല്ലാതെ ഒരു വീഴ്ചയും ഞാൻ വരുത്തിയിട്ടില്ല എന്നു പറയുകയും ചെയ്‌തു "
ഇതാണ് മേൽ പറഞ്ഞ റിവായത്തുകളിൽ വന്ന കഥ . ഇബ്ൻ അബീ ശൈബയും , ബൈഹഖിയും , ഇബ്ൻ അസാകിറും ,ഇബ്ൻ കസീറുമെല്ലാം ഇത് ഉദ്ധരിക്കുന്നത് أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار " അബൂ മുആവിയ അൻ അഅͧമശ് അൻ അബൂ സാലിഹ് അൻ മാലിക്ദ്ദർ " എന്ന സനദിലൂടെയാണ് .
ഒന്നാമത് ഈ രിവായത്ത് മുദല്ലസ്സാണ് . കാരണം عن الأعمش ، عن أبي صالح അൻ അഅͧമശ് അൻ അബൂ സാലിഹ് എന്നാണ് രിവായ .
അഅͧമശ് മുദല്ലിസാണ് അതും തദ്‌ലീസു തസ് വിയയിൽ പെട്ടത് .
وقال الذهبي
وهو يدلس، وربما دلس عن ضعيف،
قال ابن المبارك: «إنما أفسد حديث أهل الكوفة أبو إسحاق والأعمش لكم
وقال أحمد بن حنبل ففي حديث الأعمش اضطراب كثير
وقال ابن المديني: «الأعمش كان كثير الوهم في أحاديث هؤلاء الضعفاء
[ميزان الاعتدال 2/208-209]
ഇദ്ധേഹം മുദല്ലിസാണ് , ദുർബലന്മാരിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് . ഇബ്ൻ മുബാറക് [റ ] പറഞ്ഞു : കൂഫകരായ അബൂ ഇസഹാക്കും , അഅˇമശു മാണ് ഹദീസ് നശിപ്പിച്ചത് .
ഇമാം അഹമ്മദ് പറഞ്ഞു : അഅˇമശിന്റെ ഹദീസുകളിൽ ധാരാളം വൈരുധ്യങ്ങൾ [ഇൾതിറാബ് ] ഉണ്ട് . ഇമാം ഇബ്ൻ മദീനി [റ ] പറഞ്ഞു : അഅˇമശ് ദുർബലന്മാരിൽ നിന്നും ഉദ്ധരികുന്നതുമൂലം ഹദീസുകളിൽ ധാരാളം ധാരണ പിശകുകൾ [വഹ് മ് ]ഉണ്ടാവാറുണ്ട്
[മീസാൻ ദഹബി 2/208-209]
ഇബ്ൻ ഹജർ [റ ]പറയുന്നു;
سليمان بن مهران الأعمش محدث الكوفة وقارؤها وكان يدلس وصفه بذلك الكرابيسي والنسائي والدارقطني وغيرهم
" അൽ അഅͧമശ് കൂഫക്കാരനായ പണ്ഡിതനാണ് .ഇദ്ധേഹം മുദല്ലിസാണ് എന്ന് ഇമാം നസായിയും ദാറു ഖുത്നിയും പറഞ്ഞിരിക്കുന്നു " [തബക്കാതുൽ മുദല്ലിസീൻ 1/33]

قال ابن عبد البر: قالوا لا نقبل تدليس الأعمش
ഇമാം ഇബ്ൻ അബ്ദിൽ ബറ്ർ പറയുന്നു ; മുഹദ്ദിസുകൾ അഅͧമശിന്റെ തദ്‌ലീസ് സ്വീകാരിച്ചിരുന്നില്ല .
قال يحيى بن معين: لم يسمع الأعمش هذا الحديث من أبي صالح
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു : അഅͧമശ് അബൂ സ്വാലിഹിൽ നിന്നും ഹദീസ് കേട്ടിട്ടില്ല .
[ ജാമിഉ അൽ തഅͧസീലു ലിൽഅലായി 189 ]
عَنْ الْأَعْمَش عَنْ أَبِي صَالِح , وَالْأَعْمَش مُدَلِّسٌ وَالْمُدَلِّسُ إِذَا قَالَ : ( عَنْ ) لَا يُحْتَجُّ بِهِ

മിഹ്‌റാൻറെ അബു സാലിഹിൽ നിന്നുള്ള  തദ്‌ലീസ് സ്വീകാര്യമല്ല എന്ന്  ശറഹിൽ നവവി [ റ ] തന്നെ പറയുന്നു .[ശറഹ് മുസ്ലിം 1/109] 

അപ്പോൾ താൻ കേൾക്കാത്ത കാര്യം അബുസാലിഹിൽ നിന്നും കേട്ടു എന്നു തദ്‌ലീസ് ചെയ്‌തുകൊണ്ടാണ് അഅͧമശ് ഈ കഥ ഉദ്ധരിക്കുന്നത് . അതിനാൽ തന്നെ ഇത് അസ്വീകാര്യമാണ് .

രണ്ടാമത് ഈ മാലിക്ദ്ദർ ഉമർ [റ ] വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാണെന്നു ഹിജ്റ 446 ൽ മരണപ്പെട്ട അബൂ യഅͧലാ ഹിലാലി , അൽ ഇർഷാദിൽ പറഞ്ഞിട്ടുണ്ടെങ്കിലും മുഹദ്ദിസുകൾ അദ്ദേഹം മജ്‌ഹുലുൽ ഹാലിൽപെട്ട ആളായിട്ടാണ് എണ്ണിയത് .

وأخرج له المنذري حديثـًا في الترغيب والترهيب 2/ 29 ومثله قال الهيثمي في مجمع الزوائد 3/ 125 " ومالك الدار لا أعرفه '

ഇമാം മുൻദിരി തർഗീബിലും ഇമാം ഹൈസമി മജ്‌മൂ സവാഇദിലും പറയുന്നു : മാലിക്ദ്ദർ അറിയപ്പെടാത്ത [മജ് ഹൂൽ ]ആളാണ് .
ഇമാം ബുഖാരി താരീഖിലും , ഇബ്ൻ അബീ ഹാതിം ജർഹ് വ തഅദീലിലും മാലിക്ദദർറിനെ കുറിച്ചു ജർഹുംതഅദീലും കൊടുക്കാതെ മൗനം പാലിക്കുന്നു . അതിനാൽ അവർക്ക് അറിയാത്ത നിവേദകൻ മജ്‌ഹുൽ ആണെന്ന് ഇബ്ൻ ഖത്താൻ പറയുന്നു
ذكر هذا الخلاف فيه البخاري، ولم يعرف هو ولا ابن أبي حاتم من حاله بشيء فهي عندهما مجهولة"

الوهم والإيهام لابن القطان 3/ 390:

അപ്പോൾ ഈ മാലിക് ദ്ദർ ആരാണെന്നു മുഹദ്ദിസുകൾക്കിടയിൽ ഭിന്ന അഭിപ്രായമുണ്ടെന്നു വ്യക്തം . അങ്ങനെ മജ്‌ഹുൽ ആയ നിവേദകാനുള്ളതിനാൽ ഈ കഥ രണ്ടാമതും അസ്വീകാര്യമാണ് .
മൂന്നാമത്  ഇതിന്റെ സനദ്  മുറിഞ്ഞിട്ടുണ്ട്  ഇത് മുൻകതിആണ്
.ذكوان أبو صالح السمان معروف قال أبو زرعة لم يلق أبا ذر وهو عن أبي بكر وعن عمر وعن علي رضي الله عنهم مرسل
ധക്വാൻ അഥവാ  അബു സാലിഹ് സമാൻ , അബു സുർ അത് പറഞ്ഞു : ഇദ്ദേഹം മാലിക് ദർറിൽ നിന്നും ഒന്നും കേട്ടിട്ടില്ല .അബുബക്കർ [റ ] , ഉമർ [റ ] , അലി [റ ] എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ മുർസലുകളുമാണ് .[ ജർഹ് വ തഅദീൽ അൽ അലാഈ 173 ]


നാലാമത്  നബിയുടെ [സ] ഖബറിൽ വന്നു പറഞ്ഞ വ്യക്തി ആരാണെന്നു ഹദീസിൽ വ്യക്തമാക്കുന്നില്ല . അപ്പോൾ അയാളും മാജ്ഹുൽ ആണ് എന്നാൽ തൽപര കക്ഷികൾ ഉന്നയിക്കാറുള്ള പ്രധാന വാദം ഇമാം ഇബ്ൻ ഹജർ ഫത് ഹുൽബാരിയിൽ ആ ആള് ബിലാൽ ഇബ്ൻ ഹാരിസ് എന്ന സ്വഹാബിയാണെന്നാണ് . പക്ഷെ അത് ഇബ്ൻ ഹജർ ഉദ്ധരിക്കുന്നത് അൽ ഫത്തൂഹ് എന്ന ഗ്രന്ഥത്തിൽ നിന്നും സൈഫിൽ നിന്നുമാണ് .

روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة

വളരെ ദുർബലനും അസ്വീകാര്യനുമായ ആളാണ് ഈ സൈഫ് .

وقال ابن معين : (( ضعيف الحديث )) ، وقال أبو حاتم : (( متروك يشبه حديثه حديث الواقدي ))[ الجرح والتعديل ص 268 / 2 ]

ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബല ഹദീസിന്റെ ആളാണ്
അബൂ ഹാതിം പറഞ്ഞു : തള്ളപ്പെടേണ്ടവനാണ്
[ ജർഹ് വ തഅദീൽ 2/ 268
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]

ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
[ അദ്ദുഹഫാ 50
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]
ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
وقال أَبُو داود : ليس بشيء . وقال النسائي ، والدارقطني : ضعيف .
وقال أَبُو حاتم بْن حبان : يروي الموضوعات عَنِ الإثبات
ഇമാം അബൂദാവൂദ് പറഞ്ഞു : ഇയാൾ ബലഹീനനാണ് ,ദാറുഖുത്നി പറഞ്ഞു : ഇയാൾ ബലഹീനനാണ്
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു : തെളിവിനു വേണ്ടി കളവു പറയുമെന്ന്
[ തഹ്ദീബ് മിസ്സി ]

അപ്പോൾ അസ്വീകാര്യനായ സൈഫ് പറയുന്നത് സ്വീകരിക്കൽ അനുവദനീയമല്ല . സ്വയമേ ഒരു നിലവാരവുമില്ലാത്ത ഒരാൾ പറയുന്നത് സ്വീകരിച്ചു മറ്റൊരു സംഗതി അംഗീകരികാവതല്ലല്ലോ .
ചുരുക്കി പറഞ്ഞാൽ ആരാണെന്നു പോലും അറിയപ്പെടാത്ത ആളുകളും , താൻ നേരിട്ട് കേൾക്കാത്ത കാര്യം വല്ലവന്റെ പേരിൽ കേട്ടു എന്നു കളവു പറയുന്നവരും , അതീവ ദുർബലന്മാരും പറഞ്ഞ ഈ കഥയാണ് മരണപ്പെട്ടവരോട് തവസ്സുല് ചെയ്യാൻ തെളിവായി കൊണ്ടുവരുന്നത് . കേവലം ബാലിശമായ വൈക്കോൽ തുരുമ്പ് മാത്രമാണീ കഥ .
ഇത് തെളിവായി കൊണ്ടുവരുന്നവർ ന്യായം പറയാറുള്ളത് പല മുഹദ്ദിസുകളും ഇതിനെ സ്വഹീഹ് എന്നു പറഞ്ഞു എന്നാണ് . അവർക്ക് ഇമാം ഗസ്സാലി [ റ ] മറുപടി പറയും :
“പിഴവും മറവിയും സംഭവിക്കാവുന്നതും അതു രണ്ടിൽ നിന്നും സുരക്ഷിതരാണെന്ന് സ്ഥാപിക്കപെടാത്തതുമായ ആരുടെയും വാക്കും പ്രവർത്തിയും ഇസ്ലാമിൽ തെളിവായി അങ്കീകരിക്കപ്പെടുകയില്ല " [ അൽ മുസ്ത്തശഫാ 1 - 138 ]

റമദാനിനെ മൂന്നായി തിരിച്ചിട്ടുണ്ടോ ?


റമദാൻ മാസം ആഗതമാകുമ്പോൾ പൊതുവെ നാടുകളിൽ നമസ്കാര സമയവും അതേപോലെ റമദാനിനെ മൂന്നു പത്തായി തിരിച്ചിട്ടുണ്ടെന്നും അതിൽ പ്രത്യേകം പ്രാര്ഥനയുണ്ടെന്നും പറഞ്ഞു കാർഡുകൾ വിതരണം ചെയ്തുവരുന്നുണ്ട് . അതേപോലെ പള്ളികളിൽ നമസ്ക്കാരാനന്തരം ഓരോ പത്തിലും പ്രത്യേക പ്രാർത്ഥനയും ചൊല്ലാറുണ്ട് . ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതല്ല  ഈ സമ്പ്രതായം ? ഇതിനെ കുറിച്ചു രേഖപ്പെട്ടുകിടക്കുന്ന ഹദീസ്  പ്രാമാണികവുമല്ല .ദുർബല ഹദീസുകളുടെ സ്വാധീനം ഇസ്ലാമിക സമൂഹത്തിൽ നന്നേ ഉണ്ടെന്നുള്ളതിനുള്ള ഒരു തെളിവും കൂടിയാണ് ഈ സമ്പ്രദായം .
ثنا عَلِيُّ بْنُ حُجْرٍ السَّعْدِيُّ ، ثنا يُوسُفُ بْنُ زِيَادٍ ، ثنا هَمَّامُ بْنُ يَحْيَى ، عَنْ عَلِيِّ بْنِ زَيْدِ بْنِ جُدْعَانَ ، عَنْ سَعِيدِ بْنِ الْمُسَيِّبِ ، عَنْ سَلْمَانَ ، قَالَ : خَطَبَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي آخِرِ يَوْمٍ مِنْ شَعْبَانَ ، فَقَالَ : " أَيُّهَا النَّاسُ ، قَدْ أَظَلَّكُمْ شَهْرٌ عَظِيمٌ ، شَهْرٌ مُبَارَكٌ ، شَهْرٌ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ ، جَعَلَ اللَّهُ صِيَامَهُ فَرِيضَةً ، وَقِيَامَ لَيْلِهِ تَطَوُّعًا ، مَنْ تَقَرَّبَ فِيهِ بِخَصْلَةٍ مِنَ الْخَيْرِ ، كَانَ كَمَنْ أَدَّى فَرِيضَةً فِيمَا سِوَاهُ ، وَمَنْ أَدَّى فِيهِ فَرِيضَةً ، كَانَ كَمَنْ أَدَّى سَبْعِينَ فَرِيضَةً فِيمَا سِوَاهُ ، وَهُوَ شَهْرُ الصَّبْرِ ، وَالصَّبْرُ ثَوَابُهُ الْجَنَّةُ ، وَشَهْرُ الْمُوَاسَاةِ ، وَشَهْرٌ يَزْدَادُ فِيهِ رِزْقُ الْمُؤْمِنِ ، مَنْ فَطَّرَ فِيهِ صَائِمًا كَانَ مَغْفِرَةً لِذُنُوبِهِ ، وَعِتْقَ رَقَبَتِهِ مِنَ النَّارِ ، وَكَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أَجْرِهِ شَيْءٌ " . قَالُوا : لَيْسَ كُلُّنَا نَجِدُ مَا يُفَطِّرُ الصَّائِمَ . فَقَالَ : " يُعْطِي اللَّهُ هَذَا الثَّوَابَ مَنْ فَطَّرَ صَائِمًا عَلَى تَمْرَةٍ ، أَوْ شَرْبَةِ مَاءٍ ، أَوْ مَذْقَةِ لَبَنٍ ، وَهُوَ شَهْرٌ أَوَّلُهُ رَحْمَةٌ ، وَأَوْسَطُهُ مَغْفِرَةٌ ، وَآخِرُهُ عِتْقٌ مِنَ النَّارِ ، مَنْ خَفَّفَ عَنْ مَمْلُوكِهِ غَفَرَ اللَّهُ لَهُ ، وَأَعْتَقَهُ مِنَ النَّارِ ، وَاسْتَكْثِرُوا فِيهِ مِنْ أَرْبَعِ خِصَالٍ : خَصْلَتَيْنِ تُرْضُونَ بِهِمَا رَبَّكُمْ ، وَخَصْلَتَيْنِ لا غِنًى بِكُمْ عَنْهُمَا ، فَأَمَّا الْخَصْلَتَانِ اللَّتَانِ تُرْضُونَ بِهِمَا رَبَّكُمْ : فَشَهَادَةُ أَنْ لا إِلَهَ إِلا اللَّهُ ، وَتَسْتَغْفِرُونَهُ ، وَأَمَّا اللَّتَانِ لا غِنًى بِكُمْ عَنْهَا : فَتُسْأَلُونَ اللَّهَ الْجَنَّةَ ، وَتَعُوذُونَ بِهِ مِنَ النَّارِ ، وَمَنْ أَشْبَعَ فِيهِ صَائِمًا ، سَقَاهُ اللَّهُ مِنْ حَوْضِي شَرْبَةً لا يَظْمَأُ حَتَّى يَدْخُلَ الْجَنَّةَ "
 

സൽമാൻ [റ ] നിന്നും ശഅബാനിന്റെ അവസാനത്തിൽ നബി [സ ] ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു " ജനങ്ങളെ അനുഗ്രഹീതമായ ഒരു മാസം നിങ്ങൾക് സമാഗതമാകുന്നു , ആ മാസത്തിലാണ് ലൈലത്തുൽ ഖദർ ഉള്ളത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ട്ടമായതാണ് ...................................ഈ മാസത്തിന്റെ  ആദ്യഭാഗം കാരുണ്യത്തിന്റെയും മധ്യഭാഗം പൊറുക്കലിനെ തേടലും അവസാനം നരകത്തിൽ നിന്നും മോചനം നേടുന്നതിനുമുള്ളതാണ്  " [ ഇബ്ൻ ഖുസൈമ 1887 , ബൈഹഖി ശുഅബുൽ ഈമാൻ 7/ 216 , മുൻദിരീ 2/ 95 ]
പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്യുന്ന അലിയ്യിബ്നു സൈദിബ്‌നു  ജൂദ്ആൻ സ്വീകാര്യനല്ല .

علي بن زيد بن جدعان " قال فيه ابن سعد : فيه ضعف ولا يحتج به ، وضعفه أحمد وابن معين والنسائي وابن خزيمة والجوزجاني وغيرهم كما في ( سير أعلام النبلاء ) (5/207)
ഇമാം ഇബ്ൻ സ അ ദ്  പറഞ്ഞു : ഇയാൾ ദുർബലനാണ് തെളിവിനു കൊള്ളുകില്ല ഇമാം അഹമ്മദും , ഇമാം നസായിയും , ഇബ്ൻ മുഈനും ,ഇബ്ൻ ഖുസൈമയും , ജൗസിജാനിയും മറ്റുള്ളവരും ഇദ്ദേഹം ദുര്ബലനാണെന്ന് പറഞ്ഞു [ സിയാർ - ദഹബി 5/ 207 ]
وقال 1 معاوية بن صالح عن يحيى بن معين: 1 2 ضعيف 2
وقال 1 أبو زرعة: 1 2 ليس بقوي
 ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബലനാണ്
അബൂ സുർ അത്ത് പറഞ്ഞു ;  ഇയാൾ പ്രബാലനല്ല
[തഹ്ദീബ് അൽ കമാൽ 4070 ]
അത്യന്തം ദുർബലമായ ഹദീസാണിത് . അതിനാൽ അത് തെളിവിനു കൊള്ളുകില്ല .
പൂർവികരായ മുഹദ്ദിസുകൾ തന്നെ കാര്യം വ്യക്തമാക്കിയതുമാണ് .
 ഇമാം ഇബ്ൻ ഹജർ അസ്‌കലാനി പറയുന്നു : 

: وهو حديث ضعيف أخرجه ابن خزيمة
ഇബ്ൻ ഖുസൈമ ഉദ്ധരിച്ച ആ ഹദീസ് ദുർബലമാണ്  [ തൽഖീസ് 3/ 1121 ]  

ഈ ഹദീസ് ഇമാം ഉഖൈലി തന്റെ ദുഅഫാഉൽ കബീറിൽ കൊടുക്കുന്നു 
الضعفاء الكبير"( 2/ 162)

 പക്ഷെ ഈ കാര്യം മുസ്ലീങ്ങൾക്കിടയിൽ  വളരെ പ്രചാരത്തിലുണ്ട് . അവർ റമദാനിനെ മൂന്നു പത്തായി തിരിച്ചു പ്രേത്യേഗം നബി [സ് ] ചര്യയിലില്ലാത്ത ചില ചടങ്ങുകളൊക്കെ നടത്തുകയും ചെയ്യുന്നു . അതുപോലെ ചില പ്രേത്യേഗ ദുആകളും ചൊല്ലുന്നു . യഥാർത്ഥത്തിൽ മുഹമ്മദ് നബി [സ] കൊണ്ടുവന്ന മതത്തിൽ ഇതെല്ലാമുണ്ട്‌ എന്ന ധാരണയിൽ പാമര ജനങ്ങൾ ഇതൊക്കെ അനുഷ്ഠിക്കുന്നു .റമദാൻ മുഴുവനും പൊറുക്കലിനെ തേടാനും കാരുണ്യം പ്രതീക്ഷിക്കാനും നരക മോചനത്തിനും വേണ്ടിയുള്ളതാണ് . ലൈലത്തുൽ ഖാദിറിനെ പ്രതീക്ഷിക്കുന്ന രാവിൽ എന്ത് പ്രാർത്ഥന ചൊല്ലണം എന്ന് നബിയോട് ചോദിച്ചപ്പോൾ നബി [സ ] പഠിപ്പിച്ച ഒരു പ്രാർത്ഥന സ്വഹീഹായി വന്നിട്ടുണ്ട് .
حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنْ كَهْمَسِ بْنِ الْحَسَنِ، عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ ‏ "‏ تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏"

"അല്ലാഹുവെ നീയാണ് പൊറുത്തു തരുന്നവൻ പൊറുത്തു തരുന്നതിനെ നീ ഇഷ്ട്ടപെടുന്നു അതിനാൽ നീ എനിക്ക് പൊറുത്തു തരണേ "
[ ഇബ്ൻ മാജ 3850 ,തിര്മുദി 3513 ]

അതിനാൽ  റസൂൽ [സ]ക്ക്  അന്യമായ കാര്യങ്ങൾ മതമായി വിശ്വസിക്കുന്നത്  ഒരു സത്യവിശ്വാസിക്ക് ചേർന്നതല്ല .അതുകൊണ്ട് അത്തരം ബിദ് അത്തുകളിൽ നിന്നും വിട്ടുനിൽക്കലാണ്  വിശ്വാസിക്ക്  ഉത്തമം .



തസ്ബീഹ് നമസ്‌ക്കാരം



                                                      ഷാഹിദ് മുവ്വാറ്റുപ്പുഴ

സുന്നത്ത് നമസ്‌കാരങ്ങൾ നബി [സ] പഠിപ്പിച്ചത് ധാരാളം ഉണ്ട് . എന്നാൽ പ്രവാചകൻ [സ] പഠിപ്പിക്കാത്ത പല നമസ്ക്കാരവും ഇന്ന് മുസ്ലിം ഉമ്മത്തിൽ പ്രചുരപ്രചാരം നേടുകയാണ് അപ്പറഞ്ഞതിൽ ഒന്നാണ്  തസ്ബീഹ്  നമസ്കാരം . 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍' എന്ന് ഓരോ റകഅത്തിലും 75 തവണ ഇവര്‍ ചൊല്ലുന്നു. നിര്‍ണയിക്കപ്പെടാത്ത പ്രതിഫലം ഈ നമസ്കാരത്തിനുണ്ടെന്നു ഫത്ഹുല്‍ മുഈന്‍ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്.ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വ്വഹിച്ചിരിക്കേണ്ട ഒരു ആരാധനയാണ് തസ്ബീഹ് നമസ്‌കാരം എന്നും , എല്ലാ ദിവസവും നിര്‍വ്വഹിക്കലാണ് ഉത്തമമെങ്കിലും കഴിയാത്തവര്‍ ആഴ്ചയിലോ, മാസത്തിലോ, അല്ലെങ്കില്‍ വര്‍ഷത്തിലോ അതുമല്ലെങ്കില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും തസ്ബീഹ് നമസ്‌കാരം നിര്‍വ്വഹിക്കണംഎന്നും , റമദാനില്‍ വളരെ ശ്രേഷ്ഠതയുള്ള കാര്യമാണെന്നുമെല്ലാം ഈ നമസ്കാരത്തെ പറ്റി മഹത്വങ്ങൾ പ്രചരിക്കുന്നു . വാസ്തവത്തിൽ ഇത്തരം ഒരു നമസ്ക്കാരം നബി [സ] പഠിപ്പിച്ചിട്ടില്ല . ഇമാം ഇബ്ൻ ജൗസി [റ ] ഈ ഹദീസ് വ്യാജമാണെന്ന്  പറയുന്നു . ഇതിനെ സംബന്ധിച്ച്  വന്ന ഹദീസുകൾ പരിശോധിക്കാം :
عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ " يَا عَبَّاسُ يَا عَمَّاهُ أَلاَ أُعْطِيكَ أَلاَ أَمْنَحُكَ أَلاَ أَحْبُوكَ أَلاَ أَفْعَلُ بِكَ عَشْرَ خِصَالٍ إِذَا أَنْتَ فَعَلْتَ ذَلِكَ غَفَرَ اللَّهُ لَكَ ذَنْبَكَ أَوَّلَهُ وَآخِرَهُ قَدِيمَهُ وَحَدِيثَهُ خَطَأَهُ وَعَمْدَهُ صَغِيرَهُ وَكَبِيرَهُ سِرَّهُ وَعَلاَنِيَتَهُ عَشْرَ خِصَالٍ أَنْ تُصَلِّيَ أَرْبَعَ رَكَعَاتٍ تَقْرَأُ فِي كُلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً فَإِذَا فَرَغْتَ مِنَ الْقِرَاءَةِ فِي أَوَّلِ رَكْعَةٍ وَأَنْتَ قَائِمٌ قُلْتَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ خَمْسَ عَشْرَةَ مَرَّةً ثُمَّ تَرْكَعُ فَتَقُولُهَا وَأَنْتَ رَاكِعٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنَ الرُّكُوعِ فَتَقُولُهَا عَشْرًا ثُمَّ تَهْوِي سَاجِدًا فَتَقُولُهَا وَأَنْتَ سَاجِدٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنَ السُّجُودِ فَتَقُولُهَا عَشْرًا ثُمَّ تَسْجُدُ فَتَقُولُهَا عَشْرًا ثُمَّ تَرْفَعُ رَأْسَكَ فَتَقُولُهَا عَشْرًا فَذَلِكَ خَمْسٌ وَسَبْعُونَ فِي كُلِّ رَكْعَةٍ تَفْعَلُ ذَلِكَ فِي أَرْبَعِ رَكَعَاتٍ إِنِ اسْتَطَعْتَ أَنْ تُصَلِّيَهَا فِي كُلِّ يَوْمٍ مَرَّةً فَافْعَلْ فَإِنْ لَمْ تَفْعَلْ فَفِي كُلِّ جُمُعَةٍ  مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ شَهْرٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ سَنَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً

ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്‌! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടത്‌ തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക്‌ ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട്‌ കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത്‌ കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്‌ താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത്‌ കാര്യങ്ങള്‍: താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന്‌ വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന്‌ പതിനഞ്ച്‌ പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ്‌ ചെയ്യുകയും റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇത്‌ ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന്‌ തലയുയര്‍ത്തി പത്ത്‌ പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത്‌ പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ വീതമായി. അങ്ങനെ താങ്കള്‍ നാല്‌ റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ്‌ 1297 , ഇബ്‌നുമാജ 1387, ഹാക്കിം 1233, ഇബ്ൻ ഖുസൈമ  1216)
ഈ ഹദീസിലെ മൂസ ഇബ്ൻ അബ്ദിൽ അസീസ്  ദുർബലനാണ് .
أحمد بن علي السليماني         منكر الحديث
علي بن المديني         ضعيف
അഹ്മദ് ഇബ്ൻ അലി സുലൈമാനി [റ ] പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
അലി ഇബ്ൻ മദീനി  [റ ] പറയുന്നു;  ഇയാൾ ദുർബലനാണ്
مصنفوا تحرير تقريب التهذيب       ضعيف يعتبر به في المتابعات والشواهد
മാത്രവുമല്ല തക്കരീബ്‌ തഹ്ദീബിൽ പറയുന്നു ഇയാൾ ദുര്ബലനാണെന്നും മുത്താഅബാത്തുകൾക്കും ശവാഹിദിനും മാത്രമേ കൊള്ളുകയുളൂ എന്നും .
عن إبراهيم بن الحكم بن أبان ، عن أبيه مرسلا ، وإبراهيم ضعيف
ഇമാം ഇബ്ൻ ഹജർ തൽഖീസിൽ പറയുന്നു പ്രസ്തുത ഹദീസിലെ ഇബ്രാഹിം ഇബ്ൻ ഹകം ഇബ്ൻ അബാൻ ദുര്ബലാനാണെന്ന് .  [തൽഖീസ്  4/185]


أَنَّ أُمَّ سُلَيْمٍ، غَدَتْ عَلَى النَّبِيِّ صلى الله عليه وسلم فَقَالَتْ عَلِّمْنِي كَلِمَاتٍ أَقُولُهُنَّ فِي صَلاَتِي . فَقَالَ " كَبِّرِي اللَّهَ عَشْرًا وَسَبِّحِي اللَّهَ عَشْرًا وَاحْمَدِيهِ عَشْرًا ثُمَّ سَلِي مَا شِئْتِ يَقُولُ نَعَمْ نَعَمْ "

അനസ്‌(റ) പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ സമീപിച്ചുകൊണ്ട്‌ പറഞ്ഞു: എനിക്ക്‌ നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍ പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്‌ബര്‍ എന്ന്‌ പറയുക, പത്ത്‌ പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ്‌ എന്നു പറയുക, പത്ത്‌ പ്രാവശ്യം അല്‍ഹംദുലില്ലാഹ്‌ എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത്‌ ചോദിക്കുക. അവന്‍ നിനക്ക്‌ ഉത്തരം നല്‌കും.'' (തിര്‍മിദി 481)
അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട്‌ പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്‌(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത്‌ കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന്‌ റുകൂഅ്‌ ചെയ്യുന്നതിന്‌ മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ്‌ ചെയ്യുകയും പത്ത്‌ പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക. പിന്നെ സുജൂദ്‌ ചെയ്‌തു പത്ത്‌ പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക്‌ വരുന്നതിന്‌ മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ എണ്ണം വീതം. അത്‌ നാല്‌ റക്‌അത്തില്‍ മുന്നൂറ്‌ എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍ പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക്‌ പൊറുത്തുതരും. അബ്ബാസ്‌(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും ഇത്‌ ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ എന്ത്‌ ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന്‌ താങ്കള്‍ക്ക്‌ സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും ചൊല്ലുക എന്ന്‌ വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)
فحديث أبي رافع رواه الترمذي . وحديث عبد الله بن عمرو رواه الحاكم وسنده ضعيف . وحديث أنس رواه الترمذي أيضا وفيه نظر
അബൂറാഫിഇ  നിന്നും തിർമൂദി ഉദ്ധരിക്കുന്ന ഹദീസും ദുര്ബലമെന്നു ഇബ്ൻ ഹജർ പറയുന്നു .
 قال العقيلي : ليس في صلاة التسبيح حديث يثبت ، وكذا ذكر أبو بكر بن العربي وآخرون ، أنه ليس فيه حديث صحيح ولا حسن والله أعلم
ഇമാം നവവി ഉദ്ധരിക്കുന്നു : " ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല."
[ശറഹ് മുഹദ്ദബ്  4 / 54 ]
وفي هذا الاستحباب نظر ; لأن حديثها ضعيف ، وفيها تغيير لنظم الصلاة المعروف ، فينبغي ألا يفعل بغير حديث ، وليس حديثها بثابت
ഇമാം നവവി [റ] പറയുന്നു   : തസ്ബീഹ് നമസ്കാരം നല്ലതാണെന്ന വാദത്തിനു വിമർശനമുണ്ട് . തീർച്ചയായും അതിന്റ ഹദീസുകൾ ദുര്ബലങ്ങളാണ് . പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തിനെ മാറ്റിമറിക്കലുമുണ്ട് . അതിനാൽ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിലല്ലാതെ അത് നിർവഹ്ഹികാതിരിക്കലാണ്  ഏറ്റവും യോജിച്ചത് . "
[ശറഹ് മുഹദ്ദബ്  4 / 54 ]
وقال أبو جعفر العقيلي : ليس في صلاة التسبيح حديث يثبت . وقال أبو بكر بن العربي : ليس فيها حديث صحيح ، ولا حسن . وبالغ ابن الجوزي فذكره في الموضوعات
 ഇബ്ൻ ഹജർ [റ] ഉദ്ധരിക്കുന്നു ;`ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌." [ [തൽഖീസ്  4/185 / ബാബ് സുജൂദ് സഹ് വ്‌ ]
وقد ضعفها ابن تيمية ، والمزي، والحق أن طرقه كلها ضعيفة
ഇബ്ൻ ഹജർ പറയുന്നു : യാഥാർഥ്യത്തിൽ തസ്ബീഹ് നമസ്കാരത്തിന്റെ എല്ലാ പരമ്പരകളും  ദുര്ബലമാണെന്നതാണ് ,ഇബ്ൻ തൈമിയയും , മുസ്നിയുമെല്ലാം ഇതിനെ ദുർബലമാകുന്നു "
[തൽഖീസ്  4/185 / ബാബ് സുജൂദ് സഹ് വ്‌  ]
ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ്‌ തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട്‌ ആരും വഞ്ചിതരാകരുത്‌.'' (അല്‍ബാഇസ്‌, പേജ്‌ 47)
അതിനാൽ വഞ്ചിതരാകാതെ അനാചാരങ്ങളിൽ റമദാനിനെ മാറ്റാതെ ജീവിത വിശുദ്ധി നബിയുടെ [സ] ചര്യകൾ പിൻപറ്റി നേടിയെടുക്കുക .