എന്ത് ‎കൊണ്ട് ‎മർക്കസ്സുദഅവാ , കൂടോത്ര ഹദീസ് സ്വീകരിക്കുന്നില്ല ?

 




എന്തുകൊണ്ട് മർക്കസ്സു ദഅവാ ക്കാർ മാനവരിൽ മഹോന്നതനായ മുഹമ്മദ്‌ ‏നബിക്ക് കൂടോത്രം ബാധിച്ചു എന്ന റിപ്പോർട്ട് വിശ്വസിക്കുന്നില്ല?
കാരണം ആ ഹദീസ് അതിന്റെ ഇസ്‌നാദുകൾ കൊണ്ടും, ‏മത്നുകൾ കൊണ്ടും പ്രബലമല്ല.

*ന്യൂനതകൾ*

1- *സനദിൽ ഇൻക്കിത്വാഉണ്ട്*

ഹിഷാം ഇബ്നു ഉർവ്വ പിതാവിൽ നിന്ന് കേൾക്കാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ള റാവിയാണ്. (ജാമിഉ ത്തഹ്സീൽ ‎1/293)
 ‏അതിനാൽ ഹിഷാം തനിക്കും പിതാവിനും ഇടയിൽ വാഹകാനെ വിട്ട് കളഞ്ഞിട്ടുണ്ട്. ‏അപ്പോൾ പരമ്പര മുറിഞ്ഞതാണ് ഈ റിപ്പോർട്ട്. ‏അതുകൊണ്ട് തന്നെ ഇമാം ബുഖാരി,ഒന്നിലധികം അദ്ധ്യാങ്ങളിൽ വ്യത്‌സ്ഥ റാവികളിലൂടെ ഹിഷാമിൽ നിന്ന് റിപ്പോർട്ടുകൾ ഉദ്ധരിച്ചത്, ‏അതിലൂടെ ഹിഷാമിന്റെ റിപ്പോർട്ടിനെ ബാലപ്പെടുത്താനാണ് ശ്രമിച്ചത്.

2- *സനദിൽ മുദല്ലിസുകളുണ്ട്*

അബ്ദുൽ മാലിക്ക് ഇബ്നു ജൂറൈജ്,അ'അമശ്, ‏ഹിഷാം,(തബകാത്തുൽ മുദല്ലിസീൻ ‎)

3- *സനദിൽ ദുർബലന്മാരുണ്ട്*

മുഹമ്മദ്‌ ‏ഇബ്നു ഉബൈദുല്ല ‎-ദഈഫ് ‎(തഹ്ദീബ് ‎5/207)
അബൂജഅഫർ അറാസി-ദഈഫ് ‎(സിയർ ദഹബി ‎)

4- *സനദിൽ മത്രൂക്ക്‌ ‏ആയവരുണ്ട്*

ജുവൈബിർ ഇബ്നു സഈദ്- ‏മത്റൂഖ് ‎(അൽ കാമിൽ ഫീ ദുഅഫാ ജുർജാനി ‎)

5- *സനദിൽ കദ്ദാബായവരുണ്ട്*

മുഹമ്മദ്‌ ‏ഇബ്നു സാഇബ് അൽ കൽബി ‎(സുനൻ അൽ കുബ്ര ‎10/290)

6- *മത് നിൽ ഇല്ലത്തുണ്ട്* ‏

ഈ റിപ്പോർട്ടിന്റെ ആശയത്തിൽ കാര്യക്കാരണ ബന്ധങ്ങൾക്ക് അതീതമായി അല്ലാഹുവല്ലാത്തവർക്ക് ഉപദ്രവിക്കാനാകും എന്ന് വരുന്നു അത് തൗഹീദിന് വിരുദ്ധമാണ്.

7- *മത് ന് ഖുർആനിന് എതിരാണ്*

റസൂലിന് കൂടോത്രം ബാധിച്ചു എന്ന് പറയുന്നത് അക്രമമാണ് എന്ന് അല്ലാഹു ആക്ഷേപിച്ചു(ഫുർക്കാൻ, ‏ഇസ്രാഅ ‎)അതിന് ഘടക വിരുദ്ധമാണ് ഈ റിപ്പോർട്ടിന്റെ ആശയം.

8- *മത് നിൽ ഇള്ഥ്വിറാബുകളുണ്ട്*

മാരണ വസ്തുക്കൾ പുറത്തെടുത്തു എന്നും എടുത്തില്ല എന്നും നിവേദകൻ മാറ്റി മാറ്റി പറയുന്നു. ‏സാഹിർ ജൂദതെനാണു എന്നും ‎, ‏മുനാഫിക്കാണെന്നും മാറ്റി മാറ്റി നിവേദകർ പറയുന്നു.

9- *മത് ന് ചരിത്ര വസ്തുതകൾക്ക് എതിരാണ്*

അറിയപ്പെട്ട ചരിത്ര വസ്തുതകൾക്ക് അനുസരിച്ച് മദീനയിൽ ബനൂസുറൈക്ക്‌ ‏എന്ന ജൂത ഗോത്രമില്ല. ‏കൂടാതെ ഈ സംഭവം അനേകം ആളുകൾ അറിയാൻ സാധ്യതയുള്ളതാണ് എന്നിട്ട് പ്രധാനപെട്ട ഒരു സഹാബിയും ഈ സംഭവം ഉദ്ധരിച്ചിട്ടില്ല.

10- *മത് ന് നഖ്ലുകൾക്ക് എതിരാണ്*

പ്രമാണങ്ങളായ ഖുർആനിനും, ‏സുന്നതിനും എതിരാണ് സിഹ്ർ റിപ്പോർട്ട്‌. ‏സിഹ്റിലുള്ള വിശ്വാസം സത്യവിശ്വാസത്തിന്റെ എതിരാണ് എന്നും, ‏ബാബിലോണിയന് സിദ്ധാന്തമാണെന്നും ഖുർആൻ പറയുന്നു.
 ‏
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا"വേദഗ്രന്ഥത്തില്‍ ‏നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ ‎(നോക്കി) ‏ക്കണ്ടില്ലേ? - ‏അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും ‎[ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] ‏വിശ്വസിക്കുന്നു! ‏അവിശ്വാസികളെക്കുറിച്ച് അവര്‍ ‏പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ ‏വിശ്വസിച്ചവരെക്കാള്‍ ‏കൂടുതല്‍ ‏നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' ‏എന്ന്!"
നിസാഅ്  ‎- 4:51

സുന്നതുകളിൽ സ്ഥിരപെട്ടതും സിഹ്റിൽ വിശ്വസിക്കുന്നത് വ്യർത്ഥമാണ് അല്ലാഹുവിൽ ശിർക്ക് വെക്കലാണ് എന്ന് തന്നെയാണ്. ‏അതിന്റെ പ്രവർത്തനഫലത്തിൽ വിശ്വസിക്കൽ കൊണ്ട് നരകത്തിലുമാണ് ചെന്ന് ചേരുക
.عَنْ عَبْدِ اللَّهِ قَالَ سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ « إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ »

“നിശ്ചയമായും ‎(ശിര്‍ക്കന്‍) ‏മന്ത്രങ്ങളും, ‏ഉറുക്കും,  ‏തിവലത്തും ശിര്‍ക്കാണ്.”

ഇതെല്ലാം ചെയ്യുന്നത് സാഹിറന്മാരാണ്. ‏കേട്ടുകളിൽ ഓതി ഊതി മന്ത്രിക്കൽ തത്സമാത്തിന്റെ അഥവ ഇസ്മിന്റെ പണിയാണ്. ‏എല്ലസ്സ് കെട്ടലും, ‏ചരട് കെട്ടലുമെല്ലാം അല്ലാഹുവല്ലാത്തവരിലേക്ക് തവക്കുൽ വെക്കലാണ് തവക്കുൽ ഇബാദത്താണ് അല്ലാഹു അല്ലാത്ത വസ്തുകളോടുള്ള ഇബാദത്  ശിർക്കുമാണ്.

عن عقبة بن عامر  قال رسول الله من تعلق تميمة فلا أتم الله له ومن تعلق ودعة فلا ودعه الله احمد حاكم

ഉഖ്ബത് ബ്ന് ആമിർ ‎( ‏റ ‎) ‏വിൽ നിന്ന് നിവേദനം ‎. ‏നബി ‎(സ) ‏പറഞു ആരങ്കിലും ശരീരത്തിൽ ഉറുക്ക് കെട്ടിയാൽ അല്ലാഹു അവന്റെ  രോഗശനം പൂർത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. ‏ആരെങ്കിലും രക്ഷാ കവടി കെട്ടിയാൽ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരികട്ടെ.( ‏അഹ്മദ് ‎, ‏ഹാകിം ‎)

 ‏അബ്ദുൽ ഖാദർ മൗലവി അത്തൗഹീദ് എന്ന കിത്താബിൽ പറയുന്നു :
അബൂഹുറൈറ ‎(റ ‎) ‏നിന്ന് ‎: ‏നബി ‎(സ ‎)പറഞ്ഞു ‎: ‏ഒരുവൻ മുറുക്കിയ നൂലിൽ കെട്ട് ഇടുകയും പിന്നെ അതിൽ ഊതുകയും ചെയ്താൽ അവൻ സിഹ്ർ പ്രയോഗിച്ചവനായി, ‏ഒരുവൻ സിഹ്ർ പ്രയോഗിച്ചാൽ അവൻ ശിർക്ക് ചെയ്തവനായിപ്പോയി, ‏എന്തിനോടെങ്കിലും ആശ്രയഭാവം കാണിക്കുന്നവൻ അതിന്മേൽ ഭരമേൽപ്പിക്കപ്പെടും ‎"(നസാഈ ‎)ഈ വക സംഗതികളൊക്കെ ദുഷിച്ച വിശ്വാസങ്ങൾക്ക് വഴിതുറക്കുന്ന നിന്ദ്യകർമ്മങ്ങളാകയാൽ അവ അന്ധതയും ശിർക്കുമാണെന്ന് ഗ്രഹിക്കേണ്ടതാണ്.(അത്തൗഹീദ് ‎198)

മുജാഹിദ് പ്രസ്ഥാനം അതിന്റെ ആരംഭത്തിൽ തന്നെ സിഹ്ർ വിശ്വാസം ശിർക്ക് ആണെന്ന് പഠിപ്പിച്ചതിനുള്ള രേഖയാണിത്. ‏ശിർക്കിന് യാതൊരു പ്രതിഫലനവുമില്ല അത് വ്യർത്ഥമായ കാര്യമാണ്. ‏ശിർക്കായ ഒന്നിന് പ്രതിഫലനം ഉണ്ടെന്ന് ആരെങ്കിലും വാദിക്കുന്നു എങ്കിൽ അത് അബദ്ധമാണ് അത് എത്ര മഹാനായ ആലീമീങ്ങൾ അയാൽ പോലും അത്തരം വാദം അവർക്ക് സംഭവിച്ച അബദ്ധമാണ് എന്ന് മനസ്സിലാക്കാനേ സാധിക്കു. ‏എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേര് ഉപയോഗിക്കുന്ന മിക്കവാറും സംഘങ്ങൾ ഈ വിഷയത്തിൽ പൂർവിക പണ്ഡിതന്മാരെ തക് ലീദ് ചെയ്യുകയും തൗഹീദിന്റെ വിശ്വാസ പാതയിൽ നിന്ന് വഴി തെറ്റുകയും ചെയ്തിട്ടുണ്ട്. 

അവ്വാബീൻ നമസ്ക്കാരം

 


മഗ്രിബിനും ഇശാക്കും ഇടയിൽ നടത്തുന്ന സുന്നത്ത്  നമസ്ക്കാമാണ് അവ്വാബീൻ നമസ്ക്കാരം എന്ന് പറഞ്ഞു വ്യപകമായി ഒരു നമസ്കാരം പ്രചരിപ്പിക്കപ്പെടുന്നുണ്ട് .ഇത്തരം കാര്യങ്ങൾ  പ്രചരിപ്പിക്കാനുള്ള നൂതന സാങ്കേതിക പ്ലാറ്റ്ഫോം ആണ് ഇപ്പോൾ  സാമൂഹ്യമാധ്യമങ്ങൾ . പുരോഗമനക്കാർ എന്ന് അവകാശപ്പെടുന്ന മൗദൂദിസ്റ്റുകൾ വരെ ഇതിനു പച്ചക്കൊടി കാണിച്ചിട്ടുണ്ട് എന്നത് ഒരു പുതുമയല്ല . വിത്ർ ലെ ഖുനൂത് , തറാവീഹ് 20 ,ബറാഅത് രാവ് തുടങ്ങി പലതും ഈ ആളുകൾ മുൻപും കയ്യടിച്ചു പാസ്സ് ആക്കിയിട്ടുണ്ട് .  

അതിനു മദ്ഹബ് പണ്ഡിതന്മാരുടെ സഹായം തേടുന്നു 


وَنُدِبَ سِتُّ رَكَعَاتٍ بَعْدَ الْمَغْرِبِ يَعْنِي غَيْرَ سُنَّةِ الْمَغْرِبِ لِقَوْلِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ { مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عَدَلْنَ عِبَادَةَ ثِنْتَيْ عَشْرَةَ سَنَةً }-

 الْبَحْرُ الرَّائِقُ شَرْحُ كَنْزِ الدَّقَائِقِ: 4/249.

മഗിരിബ് നമസ്കാരാനന്തരം അതിൻറെ  സുന്നത്തായ രണ്ടു റക്അത്തിനു പുറമേ ആറു റക്അത്ത് കൂടി നമസ്കരിക്കുന്നത് സുന്നത്താകുന്നു. ആരെങ്കിലും മഗിരിബ് നമസ്കാരാനന്തരം ആറ് റക്അത്ത് നമസ്കരിക്കുകയും അതിനിടയിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അതയാൾക്ക് പന്ത്രണ്ട് വർഷത്തെ ഇബാദത്തിന് സമമാണ്. എന്ന തിരുവചനമാണിതിനു തെളിവ്. (അല് ബഹറുർറാഇഖ്: )


ശുദ്ധ തക് ലീദാണിത് . ഹിജ്റ 970 മരണപ്പെട്ട സൈദ്ഉദ്ധീൻ ഇബ്ൻ നജീം എന്ന ഹനഫി പണ്ഡിതൻ എഴുതിയ ഗ്രന്ഥമാണിത് . ഇദ്ദേഹം ഉദ്ധരിച്ച തെളിവോ, ദഈഫായ ഹദീഥും .! 

ഇദ്ദേഹം ഈ നമസ്ക്കാരം സ്ഥാപിക്കാൻ ഉദ്ധരിക്കുന്ന തെളിവ് ഇമാം തിർ മുദി ഉദ്ധരിച്ച ഒരു ഹദീഥ് ആണ് .

عَنْ ‏أَبِي هُرَيْرَةَ ‏قَالَ :‏ قَالَ رَسُولُ اللَّهِ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ :‏‏ مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ ، لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ ، عُدِلْنَ لَهُ بِعِبَادَةِ ثِنْتَيْ عَشْرَةَ سَنَةً .

أخرجه الترمذي (435) ، وابن ماجه (1374) .


ഈ ഹദീസ് ഉദ്ധരിച്ചു തിർമുദി തന്നെ ദുർബലമാണ് എന്ന് പറയുന്നു . കാരണം ഇത് ഉമർ ഇബ്ൻ അബീ ഹുസ്അം വഴിയല്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടില്ല ഇദ്ദേഹത്തിന്റെ ഹദീഥ് ആണെങ്കിൽ നിഷിദ്ധവുമാണ് .


قال الْبُخَارِيُّ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ‏ ‏مُنْكَرُ الْحَدِيثِ الميزان (3/211)

ഇമാം ബുഖാരി പറഞ്ഞു ; ഇദ്ദേഹത്തിന്റെ ഹദീഥുകൾ വർജിക്കണം [ മീസാൻ 3/ 211 ]

ഏത് പണ്ഡിതൻ പറഞ്ഞാലും ദലീൽ ആണ് നോക്കേണ്ടത് . ഇവിടെ ഗ്രന്ഥകാരൻ ആധികാരിക പ്രമാണം ഒന്നും ഉദ്ധരിക്കുന്നില്ല .അതിനാൽ ഈ അഭിപ്രായത്തിന് വിലയുമില്ല .

ഈ നമസ്ക്കാരം സ്ഥാപിക്കാൻ നടക്കുന്നവർ കൊണ്ടുവരുന്ന മറ്റൊരു രേഖ

 

وَيُسْتَحَبُّ التَّنَفُّلُ بَيْنَ الْمَغْرِبِ وَالْعِشَاءِ؛ لِمَا رُوِيَ عَنْ أَنَسِ بْنِ مَالِكٍ فِي هَذِهِ الْآيَةِ: { تَتَجَافَى جَنُوبُهُمْ عَنْ الْمَضَاجِعِ } الْآيَةَ، قَالَ: كَانُوا يَتَنَفَّلُونَ مَا بَيْنَ الْمَغْرِبِ وَالْعِشَاءِ ، يُصَلُّونَ.- الْمُغْنِي: مَسْأَلَةُ: 1056.


ഇമാം ഇബ്നു ഖുദാമ പറയുന്നു:

മഗിരിബിനും ഇശാഇനും ഇടയിൽ ഐഛിക നമസ്കാരം നിർവഹിക്കൽ അഭികാമ്യമാകുന്നു. {അവരുടെ വശങ്ങള് നിദ്രാശയ്യകളിൽനിِന്ന് അടർന്നു പോരുന്നു} എന്ന ആയത്തിന്റെ വിശദീകരണമായി അനസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ് ഇതിന് തെളിവ്. അദ്ദേഹം പറഞ്ഞു മഗിരിബിനും ഇശാഇനും ഇടയിൽ അവർ നമസ്കരിക്കാറുഉണ്ടായിരുന്നു

(മുഗ്നി: മാസ്അല നമ്പര്: 1056)

ഇവിടെ ഇബ്ൻ ഖുദാമ ഉദ്ധരിക്കുന്ന അനസ് നിന്നുള്ള തഫ്സീർ ഇമാം തബരിയും ഉദ്ധരിക്കുന്നുണ്ട് . 


*ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്ത്ഥികക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട്‌ അവരുടെ പാര്ശ്വ്ങ്ങള്‍ അകലുന്നതാണ്‌. അവര്ക്ക് ‌ നാം നല്കിെയതില്‍ നിന്ന്‌ അവര്‍ ചെലവഴിക്കുകയും ചെയ്യും.*[ സജദ 16 ]


  ഇശാകും മഗ്രിബിനും ഇടയിൽ സുന്നത് നമസ്ക്കാരം ഉണ്ടെന്ന് ഈ ആയതിനു നൽകുന്ന വ്യഖ്യാനമായിട്ടാണ്  തബരി പോലുള്ള മുഫസ്സിറുകൾ ഈ റിപ്പോർട്ട് കൊടുത്തത് . ഇത് ദുർബല പരമ്പരയിലൂടെ ഉദ്ധരിക്കുന്നതാണ് .


حَدَّثَنَا ابْنُ الْمُثَنَّى قَالَ : ثَنَا يَحْيَى بْنُ سَعِيدٍ ، عَنْ أَبِي عَرُوبَةَ قَالَ : قَالَ قَتَادَةُ ، قَالَ أَنَسٌ فِي قَوْلِهِ : ( كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ  قَالَ : كَانُوا يَتَنَفَّلُونَ فِيمَا بَيْنَ الْمَغْرِبِ وَالْعِشَاءِ


സഈദ് അബീ അറൂബ  ഖത്താദയിൽ നിന്നുള്ള റിപ്പോർട്ട് പരമ്പര ചേർന്നതല്ല മുർസലാണ് . അത് ഇമാം ബുഖാരി തന്റെ താരീഖിലും , ദുഅഫാഉ സ്വഗീറിലും  വ്യക്തമാക്കുന്നു .


 أَنه مَا كتب عَن قَتَادَة شَيْئا

"الضعفاء الصغير" (138

التَّارِيْخُ الْكَبِيْرُ» (6/ 61/ 1711)

മറ്റൊരു റിപ്പോർട്ട് ;

حدثني محمد بن خلف، قال: ثنا يزيد بن حيان، قال: ثنا الحارث بن وجيه الراسبي، قال: ثنا مالك بن دينار، عن أنس بن مالك، أن هذه الآية نـزلت في رجال من أصحاب النبيّ صلى الله عليه وسلم، كانوا يصلون فيما بين المغرب والعشاء (تَتَجَافَى جُنُوبُهُم عَنِ المَضَاجِعِ). 


ഈ തരീക്കിൽ ഉള്ള ഹാരിസ് അശക്തനാണ് 

 الحارث بن وجيه الراسبي.

قَالَ يحيى لَيْسَ بِشَيْء وَقَالَ النَّسَائِيّ ضَعِيف

قَالَ ابن أبي حاتم الرازي الحارث بن وجيه ضعيف

[അൽ ദുഅഫഉ വൽ മത് റുകൂൻ  ഇബ്ൻ ജൗസി , ജർഹ് വ തഅദീൽ , അൽ കാമിൽ ഫീ ദുഅഫഉരിജാൽ [ 2 / 462 ]


ഇമാം ഇബ്ൻ ജുർജാനി  ഈ തഫ്സീർ ഇദ്ദേഹത്തിന്റെ തർജ്ജമയിൽ ഉദാഹരണമായി കൊടുക്കുന്നുണ്ട് . ചുരുക്കി പറഞ്ഞാൽ ഇവിടെ ഇബ്ൻ ഖുദാമ കൊടുക്കുന്ന റിപ്പോർട്ടും തെളിവിന് കൊള്ളില്ല .


എന്താണ് അവ്വാബീൻ ?


صَلَاةُ الْأَوَّابِينَ، وَتُسَمَّى صَلَاةَ الْغَفْلَةِ لِغَفْلَةِ النَّاسِ عَنْهَا بِسَبَبِ عَشَاءٍ أَوْ نَوْمٍ أَوْ نَحْوِ ذَلِكَ، وَهِيَ عِشْرُونَ رَكْعَةً بَيْنَ الْمَغْرِبِ وَالْعِشَاءِ... مُغْنِيَ الْمُحْتَاجِ: 3/151.

ഇമാം ഖത്വീബ് അശ്ശർബീനി പറയുന്നു: അവ്വാബീൻ നമസ്കാരം, രാത്രി ഭക്ഷണം, ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ മുഴുകി ആളുകൾ പൊതുവെ അശ്രദ്ധരാകാൻ സാധ്യതയുള്ള സമയത്തുള്ള നമസ്കാരമായതിനാൽ അശ്രദ്ധയുടെ (ഗഫലത്തിന്റെ ) നമസ്കാരം എന്നും ഇതിന് പേരുണ്ട്. അത് മഗിരിബിനും ഇശാഇനും ഇടയിൽ ഇരുപത് റക്അത്താകുന്നു. –

( മുഗ്നി അൽ മുഹ്താജ്: 3/151).

എന്നാൽ ഈ അഭിപ്രായം ശരിയല്ല .ശാഫിഈ മദ്ഹബുകാരൻ ആയ രണ്ടാം ശാഫിഈ ഇമാം നവവി പറയുന്നത് അവ്വാബീൻ നമസ്ക്കാരം എന്നത് ഇത് ദുഹാ നമസ്ക്കാരം ആണെന്നാണ് . അത് മഗ്രിബ് നും ഇശാക്കും ഇടയിൽ നിർവഹിക്കുന്നതല്ല .


عَنِ الْقَاسِمِ الشَّيْبَانِىِّ أَنَّ زَيْدَ بْنَ أَرْقَمَ رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِى غَيْرِ هَذِهِ السَّاعَةِ أَفْضَلُ. إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ».- رَوَاهُ مُسْلِمٌ: 1780

ഒരിക്കല് മഹാനായ സ്വഹാബി സൈദുബ്നു അർഖം (റ) ചിലയാളുകൾ പൂർവാഹ്ന  സമയത്ത്  നമസ്കരിക്കുന്നത് കാണാനിടയായി, അപ്പോൾ അദ്ദേഹം പറഞ്ഞു: ഈ സമയമല്ല ഇതു നമസ്കരിക്കാൻ നല്ലതെന്ന് ഇവർക്ക് അറിഞ്ഞുകൂടേ?! നിശ്ചയം റസൂൽ (സ) പറഞ്ഞിട്ടുണ്ട്: അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്കാരം  വെയില് ചൂടായി ഒട്ടകക്കിടാങ്ങൾ എരിഞ്ഞുപൊളളുന്ന സമയമത്രെ..

(മുസ്ലിം: 1780).


ഇമാം നവവി [റഹ് ] പറയുന്നു ;


والأواب : المطيع , وقيل : الراجع إلى الطاعة . وفي ( الحديث )  : فضيلة الصلاة هذا الوقت .. ( و) هو أفضل وقت صلاة الضحى ,

 അവ്വാബ് എന്നാൽ അനുസരണയുള്ള അടിമ എന്നാണ് ഈ നമസ്കാരത്തിന്റെ ശ്രെഷ്ട്ട സമയം സൂര്യൻ ഉദിച്ചു മധ്യാഹ്നത്തിൽ എത്തും മുൻപാണ് . [ശറഹ് മുസ്ലിം ] 


എന്നാൽ വ്യപകമായി പ്രചരിപ്പിക്കുന്നത് മഗ്രിബിനും ഇശാകും ഇടയിൽ ആണ് ഈ നമസ്ക്കാരം എന്നാണു . ഇവ്വിഷയകമായി വന്ന  റിപ്പോർട്ടുകൾ പരിശോധിക്കാം ;


عن ابن عباس قال : قال رسول اللَّه صلى اللَّه عليه وسلم : " من صلى أربع ركعات بعد المغرب قبل أن يتكلم رفعت له في عليين ، وكان كمن أدرك ليلة القدر في المسجد الأقصى ، وهي خير من قيام نصف ليلة


ഇമാം ദൈലമി മുസ്നദ് ഫിർദൗസിലും , അബ്ദുറസാഖും , ഇബ്ൻ അബീ ശൈബയും മുസന്നഫിലും ഉദ്ധരിച്ചിട്ടുണ്ട് 

ഇമാം ശൗക്കാനി പറയുന്നു ;  ഹാഫിദ്‌ ഇറാഖി ഇഹ്യ്യയുടെ തഖ്‌രീജിൽ ഈ ഹദീസ് ദഈഫ് ആണെന്ന് പറഞ്ഞിട്ടുണ്ട് 

وقال العراقي : وسنده ضعيف [ഫൈദുൽ കദീർ 6  /216 ] 


കൂടാതെ ഇറാഖി പറയുന്നത് ഇതിന്റെ സനദിൽ അജ്ഞാതന്മാരും നിഷിദ്ധമായവരും ഉണ്ട് എന്നാണ് 

قال العراقي : وفي إسناده جهالة ونكارة 

ഈ റിപ്പോർട്ടിലെ യസീദ് ഇബ്ൻ ഹാറൂൻ മജ്ഹൂൽ ആണ്.

عن مكحول يبلغ به النبي صلى الله عليه وسلم قال : من صلى بعد المغرب ركعتين قبل أن يتكلم كُتبتا في عليين

[ഇബ്ൻ അബീശൈബ , അബ്ദുറസാഖ് , ഇബ്ൻ മൻസൂർ]


ഇത് മുർസൽ ആയ റിപോർട്ട് ആണ് മഖ്ഹൂൽ താബിഈ ആണ്


عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ بَيْنَهُنَّ بِسُوءٍ عُدِلْنَ لَهُ بِعِبَادَةِ ثِنْتَىْ عَشْرَةَ سَنَةً ‏


അബൂഹുറൈറ [റ ] വില നിന്നും നബി [സ ] പറഞ്ഞു ; ആരെങ്കിലും മഗിരിബ് നമസ്കാരാനന്തരം ആറ് റക്അത്ത് നമസ്കരിക്കുകയും അതിനിടയിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അതയാൾക്ക് പന്ത്രണ്ട് വർഷത്തെ ഇബാദത്തിന് സമമാണ്. [ തിർമുദി 435  , ഇബ്ൻ മാജ 1167 ]

‏عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ‏ ‏مُنْكَرُ الْحَدِيثِ


ഇമാം ബുഖാരി പറയുന്നു ; ഉമർ ഇബ്ൻ അബീ ഹൈസത്തിന്റെ ഹദീസ് നിഷിദ്ധമാണ് [കാശിഫ് 2 / 64 ,മീസാൻ 3/ 211 ]


- عن ابن عمر قال : سمعت النبي صلى اللَّه عليه وسلم يقول : من صلى ست ركعات بعد المغرب قبل أن يتكلم غفر له بها خمسين سنة


[ മുഖ്തസ്സിർ ക്വിയാം ലൈൽ 131 ]


قال أبو زرعة : منكر الحديث .وقال ابن حبان : يقلب الأخبار

ഇമാം അബൂ സുർഅത്ത് ; ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് 

ഇബ്ൻ ഹിബ്ബാൻ ; വാർത്തകൾ തലകീഴാക്കും 

[മീസാൻ (3/681] 


ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസും ദുർബലമാണ് . ഒരു കർമ്മം രൂപപ്പെടുത്താൻ ഇത്തരം തെളിവുകൾ പര്യാപ്ത്യമല്ല .




സിഹ്റുന്നബി ഹദീസ് സ്വീകാര്യമെന്നോ ?




സിഹ്ർ എന്നാൽ സൃഷ്ടികളെ ആരാധിക്കലാണ്. അങ്ങനെ ആരാധിച്ചാൽ അവർ സാഹിറിനെ സഹായിക്കും എന്നാണ് വിശ്വാസം. ഇത് തികച്ചും കുഫ്ർ ആണ്. അല്ലാഹുവിൽ ആവിശ്വസിക്കലാണ്. അവന് പങ്ക്കാരില്ല. സൃഷ്ടികളോട് നടത്തുന്ന ആരാധനക്ക് ഒരു പ്രതിഫലനവും ഇല്ല. അവർക്ക് മനുഷ്യരെ സഹായിക്കാനാകില്ല.
അതിനാൽ സിഹ്ർ ഫലിക്കില്ല.

*അപ്പോൾ മൂസാ നബിക്ക് ഫലിച്ചതോ?*

അത് കേവലം കൺകെട്ട് വിദ്യയാണ് 
അതല്ല തർക്കത്തിലുള്ള സിഹ്ർ. ഭാഷയിൽ കൺകെട്ടിനും സിഹ്ർ എന്ന് തന്നെയാണ് പറയുക. എന്ന് വെച്ച് അത് അഭിചാരത്തിന്റെ പ്രതിഫലനത്തിന് തെളിവല്ല.ആ സിഹ്ർ ചെയ്യാൻ സൃഷ്ട്ടികളെ ആരാധികേണ്ട കാര്യമില്ല. അത് പ്രയത്നത്തിലൂടെ പഠിച്ചെടുക്കുന്ന വിദ്യാകളാണ്. അതിന് ഉപകാരണങ്ങളും, ഭൗതികവസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. അത് എന്തിനു ഉപയോഗിക്കുന്നു എന്നത് ആശ്രയിച്ചിരിക്കും അതിന്റെ ഇസ്ലാമിക വിധി പറയുക. ദിവ്യത്വം സ്ഥാപിച്ചെടുക്കാൻ ഉപയോഗിച്ചാൽ, അതിലൂടെ മനുഷ്യ ദൈവമാകാൻ നോക്കിയാൽ, ഔലിയയാകാൻ ശ്രമിക്കൽ കുഫ്ർ ആണ്.

*പക്ഷെ മുഹമ്മദ്‌ നബിക്ക് ഫലിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ? സ്വഹീഹൈനീയിൽ വരെ ഉണ്ട്*

ശരിയാണ്, മറ്റു പല ഹദീസുകളെയും പോലെ സ്വഹീഹൈനിയിലും മുസ്‌നദ്കളിലും, മുസന്നഫ്കളിലും, സുനനുകളിലും ഒക്കെ ഉണ്ട്. അത് ഒരു കാര്യം സ്ഥാപിതമാകാൻ രേഖയല്ലലോ,അതിൽ വന്ന റിപ്പോർട്ടുകൾ  ആദിലായ റാവികൾ മുഖേനയും, മുത്തസ്സിലായ പരമ്പരയിലൂടെയും,ഓർമ്മശക്തിയിൽ സമ്പൂർണ്ണനായ റാവികൾ മുഖേനയും, ന്യൂനതകൾ ഒന്നുമില്ലാതെയും, ശാദ്ദ് ആകാതെയും ഉദ്ധരിച്ചു വരണം. അല്ലാതെ കേവലം പണ്ഡിതൻമാരുടെ അഭിപ്രായത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ടും സ്വഹീഹ് എന്നോ ദഈഫ് എന്നോ പറയാൻ പറ്റില്ല. ഉദാഹരണത്തിന് ; ഇമാം ബുഖാരി സ്വീകാര്യനാകുന്ന ചില റാവികളെ  ഇമാം മുസ്‌ലിം സ്വീകാര്യരായി കരുതുന്നില്ല അതേപോലെ തന്നെ മറിച്ചും . അബൂ സുബൈർ അൽ മക്കി എന്ന റാവിയെ ഇമാം ബുഖാരി  സ്വീകാര്യനല്ല എന്ന് പറയുന്നു അയാളിൽ നിന്ന് ഇമാം മുസ്‌ലിം തൻറെ സ്വാഹീഹിൽ തെളിവ് പിടിച്ചത് 248 ഹദീസാണ് .ഇമാം ബുഖാരി 4 ഹദീസുകൾ മുത്താബിയായി മാത്രമാണ് ഉദ്ധരിച്ചത് . അപ്പോൾ ഇമാം മുസ്‌ലിം ധാരാളം ഹദീസുകൾ തൻറെ സ്വഹീഹിൽ ഒരു റാവിയിൽ നിന്ന് ഉദ്ധരിച്ചു എന്നത് ആ റാവിയെയോ ,ആ ഹദീസിനെയോ സ്വാഹീഹ്‌ ആക്കുന്നില്ല . ഹിശാം 1000 ഹദീസ് പറഞ്ഞു എന്നത് കൊണ്ട് അത് മുഴുവനും സ്വഹീഹ് എന്നർത്ഥമില്ല . 

*ഇബ്നു ഹജർ അസ്ഖലാനി അടക്കം പലരും ഈ ഹദീസ് സ്വഹീഹ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ?*

അതെ പലരും ഇത് സ്വഹീഹ് ആക്കാനാണ് ശ്രമിച്ചത്. അതിനു വേണ്ടി അവർ മുഹമ്മദ്‌ നബിയെ വരെ പിശാചുകൾക്ക് ഉപദ്രവിക്കാനുള്ള കഴിവുണ്ട് എന്ന് വാദിക്കുന്നു പക്ഷെ മതിയായ തെളിവ് ഉദ്ധരിക്കുന്നില്ല എന്ന് മാത്രം. നബിയെ ഉപദ്രവിക്കാൻ പിശാച്ചിന് സാധിക്കില്ല എന്നതിനാണ് പ്രമാണമുള്ളത്.കൂടാതെ ഹിഷാം ഇബ്നു ഉർവ്വയുടെ തദ്ലീസിൽ നിന്ന് രക്ഷപെടുത്താൻ യഹിയ്യഇബ്നു ഖത്താനിൽ(ഹി -198)നിന്ന് 'അൻ അന' യില്ലാത്ത ഒരു റിപ്പോർട്ട്‌ വരെ ഉദ്ധരിച്ചു അസ്ഖലാനി പ്രതിരോധം തീർക്കുന്നുണ്ട്. പക്ഷെ അത് വിഫലമാണ് കാരണം ഇബ്നു ഖത്താനിന് മുൻപ് ഹിഷാമിൽ നിന്ന് ഉദ്ധരിച്ചവർ (ഇബ്നു ജൂറൈജ്- ഹി 150)'അൻ അനയോടെയാണ് ഉദ്ധരിക്കുന്നത്. അത് കൊണ്ട് ഇബ്നു ഹജറിന്റെ വാദത്തിനു പ്രസക്തിയില്ല. 

*സിഹ്ർ ഫലിക്കില്ല എന്ന് പറയുന്നവർ പുത്തെൻവാദികളാണ് എന്ന്
ഇമാം മാസിരി പറയുന്നുണ്ടല്ലോ?*

അതിനു അദ്ദേഹം നിരത്തിയ ന്യായം എന്താണ്? തെളിവിന്റെ അടിസ്ഥാനമില്ലാതെ ഒരു കാര്യം പറയലാണ് പുത്തെൻവാദം. കെട്ടുകളിൽ മന്ത്രിച്ചു ഓതൽ സിഹ്ർ ആണെന്നും അത് ചെയ്യൽ ശിർക്കാണെന്നും നബി (സ ) പഠിപ്പിക്കുന്നു. സിഹ്റിന്റെ പ്രതിഫലനത്തിൽ വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിൽ കടക്കില്ലെന്നും നബി (സ ) പഠിപ്പിക്കുന്നു. സിഹ്റിൽ പെട്ട തിവ്ല്ലത് ശിർക്കാണ് എന്നും നബി (സ ) പഠിപ്പിക്കുന്നു. അപ്പോൾ പ്രമാണങ്ങളുടെ പിൻബലത്തിൽ പറഞ്ഞ കാര്യങ്ങളെ എങ്ങിനെ ബിദ്അത് എന്ന് വിളിക്കും? പിശാച്ചിന് പ്രവാചകനെ ഉപദ്രവിക്കാനാകും എന്ന് പറഞ്ഞതിന് തെളിവ് സമർപ്പിക്കേണ്ടത് ആ വാദം പറഞ്ഞ ഇമാം മാസിരിയാണ്.കൂടാതെ ഈ പ്രസ്താവനയിലൂടെ അദ്ദേഹം ഇമാം അബൂഹനീഫയെയും, ഇബ്നു ഹസമിനേയും, ഉസ്തിർബാദിയെയും, ജസ്സാസിനെയുമാണ് പുത്തെൻ വാദി എന്ന് ആക്ഷേപിക്കുന്നത്.

*ഹിഷാം മുദല്ലിസ്സാണ്  അതിന്റെ പേരിൽ അദ്ദേഹത്തിന്റെ നൂറുകണക്കിന് ഹദീസ് നിങ്ങൾ തള്ളുമോ?*

അദ്ദേഹം അവസാന കാലത്താണ് 'അൻ അബീഹി അൻ ആയിശാ ' എന്ന് പറഞ്ഞു ഹദീസുകൾ ഉദ്ധരിക്കാൻ തുടങ്ങിയത്. യുവത്വത്തിൽ ഉദ്ധരിച്ച ഹദീസുകൾ സ്വീകര്യമാണ്. കൂടാതെ 'അൻ അബീഹി അൻ ആയിശാ 'എന്ന റിപ്പോർട്ടുകളിൽ വന്നിട്ടുള്ള ഹദീസുകൾ മറ്റു ശാഹിദുകൾ ഉണ്ടെങ്കിൽ സ്വീകരയമാകും. ഇതാണ് പൊതുവായ ഉസൂൽ. 
ഉദാഹരണം : സംഗീതത്തിന്റെ ഹദീസ്.
حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا غُنْدَرٌ، حَدَّثَنَا شُعْبَةُ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ، دَخَلَ عَلَيْهَا وَالنَّبِيُّ صلى الله عليه وسلم عِنْدَهَا يَوْمَ فِطْرٍ أَوْ أَضْحًى، وَعِنْدَهَا قَيْنَتَانِ ‏{‏تُغَنِّيَانِ‏}‏ بِمَا تَقَاذَفَتِ الأَنْصَارُ يَوْمَ بُعَاثَ‏.‏ فَقَالَ أَبُو بَكْرٍ مِزْمَارُ الشَّيْطَانِ مَرَّتَيْنِ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم
ഈ ഹദീസ് ഈ ഒരു തരീക്കിലൂടെ മാത്രമല്ല വന്നിട്ടുള്ളത്. ഹിഷാമിന്റെ അൻ അന ഇല്ലാതെയും വന്നിട്ടുണ്ട്.ഇമാം മുസ്‌ലിമുദ്ധരിക്കുന്ന
റിപ്പോർട്ടിൽ ഹിഷാമില്ലാതെ വന്നിട്ടുണ്ട്.
حَدَّثَنَا ابْنُ وَهْبٍ، أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثٍ فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ فَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارُ الشَّيْطَانِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم

അതിനാൽ ഹിഷാമിന്റെ മേൽ റിപ്പോർട്ട് സ്വീകര്യമാണ്. ഹദീസ് സ്വഹീഹ് ആണ്. ഹിഷാം മാത്രം
 തദ്ലീസോടെ ഉദ്ധരിക്കുന്നത് മാത്രമാണ് ദുർബലം. അത് വളരെ കുറവ് ഹദീസുകൾ മാത്രമേയുള്ളൂ. ഇനി ഒരു റാവി ഉദ്ധരിക്കുന്ന ഹദീസിന്റെ എണ്ണം നോക്കിയല്ല അയാൾ സ്വീകാര്യനാകുന്നത്. അദ്ദേഹത്തിന്റെ ആദില്ലത് ( യോഗ്യതകൾ) പരിഗണിച്ചാണ്. ഇസ്മായിൽ ഇബ്നു അബ്ദുല്ല എന്ന ബുഖാരിയുടെ റാവി ദുർബലനാണ് എന്ന് മുഹദ്ദിസുകൾ പറയുന്നു.
وَهَذَا الْحَدِيثُ مُنْكَرٌ عَنْ مَالِكٍ وقال النسائي: إسماعيل بن أبي أويس ضعيف.وَقَالَ النَّضر بن سَلمَة الْمروزِي هُوَ كَذَّاب وَقَالَ يَحْيَى: لَيْسَ بِشَيْءٍ
ഇമാം ജുർജാനി പറഞ്ഞു മാലിക്കിൽ നിന്നുള്ള ഹദീസുകൾ ഉപേക്ഷിക്കണം, നസാഈ പറഞ്ഞു ദുർബലൻ ഇബ്നു മഈൻ പറഞ്ഞു ഇദ്ദേഹം ഒന്നുമല്ല.
(ദുഅഫാ വൽ മത്റൂകീൻ ഇബ്നു ജൗസ്സി, തഹ്ദീബ് )
 പക്ഷെ ബുഖാരി അയാളിൽ നിന്ന് 227 ഓളം ഹദീസ് സ്വഹീഹിൽ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് അയാൾ ആദിൽ ആണെന്ന്
വാദിക്കാൻ പറ്റുമോ? അദ്ദേഹം പിഴവ് വരുത്തുന്നവൻ എന്നും ഓർമ്മ ശക്തി കുറഞ്ഞവൻ എന്നും ഇമാം അബുഹാതിം റാസി പറയുന്നു. ഹദീസ് സ്വഹീഹ് ആകാൻ റാവികൾ ഓർമ്മ ശക്തിയുള്ളവരാകണം എന്നോർക്കണം. അതിനാൽ ഒരു ദുർബലാണോ, വിമർശിതനോ ധാരാളം ഹദീസ് ഉദ്ധരിച്ചു എന്നത് കൊണ്ട് തികാത്ത് ആകുന്നില്ല.

*ഹിഷാം ഇല്ലാത്ത വേറെ സനദിലൂടെ ഈ ഹദീസ് വന്നിട്ടുണ്ടല്ലോ*

ശരിയാണ് സുലൈമാൻ ഇബ്നു മിഹ്റാൻ വഴിയും, അമ്ര ബിന്തു അബ്ദുറഹ്മാൻ വഴിയും, അബൂ സലമത് ഇബ്നു അബ്ദിറഹ്മാൻ വഴിയും ഒക്കെ വന്നിട്ടുണ്ട്. പക്ഷെ ഈ തരീക്കുകളും ഇല്ലത്തുള്ളവയാണ്. ദൈർഘ്യം മൂലം വിവരിക്കുന്നില്ല.
ഓരോ സനദും പരിശോധിച്ച ശേഷമാണ് പറയുന്നത്. അതിൽ മുർസലുകളും, മുൻഖത്തിഉകളും ഒക്കെ ഉണ്ട്.

*പൂർവ്വികരായ ഒരു പണ്ഡിതൻ എങ്കിലും ഈ ഹദീസിനെ വിമർശിച്ചിട്ടുണ്ടോ മുഅതിസിലിയായ  ജസ്സാസ് അല്ലാതെ?*

ആശ്ചര്യം! ഹനഫീ മദ്ഹബിലെ മുഫ്തിയും, ഫഖീഹും,മുജ്ത്തഹിദായ പണ്ഡിതനാണ് അബൂബക്കർ അഹ്മദ് ഇബ്നു അലി അൽ റാസി ജസ്സാസ്.
هو الإمامُ العلَّامةُ المُفتي المجتَهِد, عَلَمُ العراق أبو بكر أحمدُ بنُ عليٍّ الرازي الجَصَّاصُ، الفقيهُ الحنفي
الطبقات السنية في تراجم الحنفية (1/122)
ആബിദും, സാഹിദുമാണ് അദ്ദേഹം.
ദഹബി അദ്ദേഹത്തെ പറ്റി ഒരു "ഖീല" ഉദ്ധരിച്ചത് അദേഹത്തിന് മുഅത്തിസിലി ആശയത്തോട് ചായ്‌വുണ്ട് എന്നാണ്. അത് പൊക്കി പിടിച്ചു മഹാനായ ഇമാമിനെ ആക്ഷേപിക്കുന്നത് ഗൗരവമായ കാര്യമാണ്. സിഹ്റിന്റെ ഹദീസ് വിമർശിച്ചതിന്റെ പേരിലാണ് ഇബ്നു തൈമിയ അദ്ദേഹത്തെ മുഅത്തിസിലിയത് ആരോപിക്കുന്നത്. അത് കൊണ്ട് വലിയ കാര്യമില്ല. കാരണം ഇത്തരം വിമർശനം ഇബ്നു തൈമിയയെ കുറിച്ചും എന്തിന് ഇമാം ബുഖാരിയെ കുറിച്ച് പോലും ഉണ്ട്. ശൈഖുൽ ഇസ്‌ലാം ഹാഫിദ് ഇമാം മുഹമ്മദ്‌ ഇബ്നു യഹിയ്യ ദുഹ് ലി ഇമാം ബുഖാരിയെ ജാഹ്മിയ്യക്കളിലെ ലഫ്ദിയ്യക്കളിലാണ് ഉൾപെടുത്തിയത്.  അതു കൊണ്ട് ഇമാം ബുഖാരി ജാഹ്മിയ്യായാണെന്ന് നിങ്ങൾ പറയുമോ? ഇമാം ജസ്സാസിനെ ആക്ഷേപിച്ച്  രക്ഷപെടാൻ നിങ്ങൾക് കഴിയില്ല. അദ്ദേഹം തന്റെ തഫ്സീറിൽ പ്രസ്തുത ഹദീസ് നിർമ്മിതമാണ് എന്നാണ് പറഞ്ഞത്. ഖുർആനിൻ വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.









പെരുന്നാൾ തക്ബീർ

ബലി പെരുന്നാൾ രാവ് മുതൽ പള്ളികളിൽ എല്ലാ ജമാഅത്തിന് ശേഷവും കൂട്ടമായി തക്ബീർ ചൊല്ലുന്നതായി കാണുന്നു ഇതിന് പ്രവാചക ചര്യയിൽ തെളിവുണ്ടോ . അല്ലെങ്കിൽ ബിദ്അത്ത് ആകുമോ ഇത്?

ഉത്തരം :

لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ

അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ - തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) - അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
( ഹജ്ജ് - 22:28)
നിശ്ചിത ദിവസങ്ങൾ എന്ന് പറഞ്ഞത് അയ്യാമു തശ്രീക്കിനെ സംബന്ധിച്ചാണ്. 
സഹാബികൾ ഇതനുസരിച് തക് ബീർ മുഴക്കിയിരുന്നു.

عن ابن عمر أنه كان يغدو يوم العيد ويكبر ويرفع صوته حتى يبلغ الإمام

ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 1 ]


وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്).
(അല്‍ ബഖറഃ - 2:185)
 ഇമാം ശാഫീഈ (റഹ് )പറയുന്നു : ഖുർആനിൽ പാണ്ഡിത്യമുള്ള വിശ്വാസ്തര പണ്ഡിതന്മാർ പറഞ്ഞത്,"നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു" ഇത് റമദാനിന്റെ അവസാന ദിവസം സുര്യസ്തമാന ശേഷമാണ്.
ശാഫീഈ തുടരുന്നു : ശവ്വാലിന്റെ ഹിലാൽ കാണുമ്പോൾ ജനങ്ങൾ എല്ലാരും ഒറ്റക്കോ കൂട്ടമായോ പള്ളിയിൽ വച്ചോ, ചന്തയിൽ വെച്ചോ, തെരുവുകളിലോ എവിടെയായാലും ഉച്ചത്തിൽ തക്ബീർ ചൊല്ലലാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.
സ്വാലിഹ് ഇബ്നു മുഹമ്മദ്‌ സാഇദ (റഹ് ) നിവേദനം : ഉർവ്വത് ഇബ്നു സുബൈർ, സഈദ് ഇബ്നു മുസയ്യിബ്, അബൂസലമത്ബ്നു അബ്‌ദിറഹ്മാൻ, അബൂബക്കർ ഇബ്നു അബ്‌ദിറഹ്മാൻ എന്നിവരൊക്കെ ഈദുൽ ഫിത്റിന്റെ രാവിൽ പള്ളിയിൽ വെച്ച് ഉച്ചത്തിൽ തക്ബീർ ചൊല്ലുമായിരുന്നു.
യസീദ് ഇബ്നു ഹാദി(റഹ് )നിന്ന് നിവേദനം : നഫീഅഇബ്നു ജുബൈർ ഈദ് ദിനത്തിൽ ഉച്ചത്തിൽ തക്ബീർ ചൊല്ലി മുസ്‌ലയിലേക്ക് പുറപ്പെടും.
(അൽ ഉമ്മ് 2/486-487)

عن الزهري قال : كان الناس يكبرون في العيد حين يخرجون من منازلهم حتى يأتوا المصلى وحتى يخرج الإمام فإذا خرج الإمام سكتوا فإذا كبر كبروا

ഇമാം സുഹ്‌രി [റ ] പറയുന്നു ; ഈദ് ദിനത്തിൽ ജനങ്ങൾ അവരുടെ വീടുകളിൽ നിന്നും തക്ബീർ ചൊല്ലിക്കൊണ്ട് പുറത്തു വരും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 11 ]
വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ സലഫുകൾ മനസ്സിലാക്കിയ ചര്യ അതാണ്. ഈദ് ദിനങ്ങളിൽ മുസ്ലിം ഭാവനങ്ങളിൽ നിന്നും ശവ്വാലിന്റെ രാവ് മുതലും , ദുൽ ഹജ്ജ് പത്തിന്റെ ദിനം മുതലും തക്ബീർ മുഴങ്ങട്ടെ. ഇസ്ലാമിന്റെ പ്രതാപം വീണ്ടും ഉയരട്ടെ.

അന്ധവിശ്വാസം - ജിന്ന്

 


*നമ്മുടെ നാട്ടിലുള്ള പലരും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്വാസില്‍ ഒതുക്കി നിര്‍ത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങള്‍ പിശാചിന് സാധിക്കില്ലെന്നോ, മുവഹ്ഹിദിനെ പിശാച് ഉപദ്രവിക്കുകയില്ലെന്നോ ഉള്ള പ്രചാരണങ്ങള്‍ നടത്താന്‍ വ്യാപകമായി പരിശ്രമിച്ചിട്ടുണ്ട്.പിഴച്ച കക്ഷികളില്‍ പെട്ട മുഅ്തസലികളും അവരുടെ നേതാക്കന്മാരായ അലി അല്‍-ജുബ്ബാഈ, റാസി, സമഖ്ഷരി പോലുള്ളവരും, റാഫിദികളില്‍ പെട്ട ചില കക്ഷികളുമാണ് യഥാര്‍ഥത്തില്‍ ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ* (അഹ്കാമുറുഖാ വത്തമാഇം:113, ബുര്‍ഹാനുശ്ശര്‍ഇ ഫീ ഇഥ്ബാതില്‍ മസ്സിവസ്സര്‍അ്:8)

ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ  ബുക്കിലെ പരാമർശം കടമെടുത്തു നവ യാഥാസ്ഥികർ വിമർശിക്കുന്നത് വിശുദ്ധഖുർആനിനെയാണ് . കൂടാതെ ഇമാം റാസിയെ പിഴച്ച കക്ഷികളിൽ എണ്ണിപ്പറയുകയും ചെയ്യുന്നു . അല്ലാഹുവിൻറെ പാശം കൈവിട്ടാൽ ഒരു ഗതിയില്ലാത്തവരായിത്തീരും . വർത്തമാന കല സംഭവങ്ങൾ അതൊക്കെയാണ് ചൂണ്ടിക്കാണിക്കുന്നത് . മുസ്ലിംകളിലെ അന്ധവിശ്വാസങ്ങളെയും , അനാചാരങ്ങളെയും ഖുർആൻ കൊണ്ടും സുന്നത് കൊണ്ടും തടയുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനത്തിൻറെ പിന്മുറക്കാർ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും ബഹുദൂരം അകന്നു പോയിരിക്കുന്നു . അടിസ്ഥാന വിശ്വാസങ്ങളിൽ പോലും ഭിന്നിപ്പായി ചിന്ന ഭിന്നമായിരിക്കുന്നു .

ജിന്ന് ,ഒടിയൻ , മറുത , പുള്ള് , സിഹ്ർ , കണ്ണേർ . നാവേറ് തുടങ്ങിയ ശിർക്ക് കടന്നുവരുന്ന അന്ധവിശ്വാസങ്ങളെ വെള്ളപൂശുന്ന നിലയിലേക്ക് അധഃപതിക്കുകയും പൗരോഹിത്യത്തിൻറെ  ചിഹ്നമായ പണ്ഡിതപൂജയും , തക്ലീദും  വേര് പിടിക്കുകയും ചെയ്തിരിക്കുന്നു, അദൃശ്യ സൃഷ്ടികളായ ജിന്ന് ,മലക്ക് എന്നിവയെ കുറിച്ച് പല വികല വിശ്വാസങ്ങളിലേക്കും നവോഥാന പ്രസ്ഥാനം പോയി എന്നത് ലജ്‌ജാവഹമായ കാര്യമാണ് . ഈ വികല വിശ്വാസങ്ങൾ മൂലം അടിസ്ഥാന വിശ്വാസങ്ങളിൽ പോലും പിഴവ് സംഭവിച്ചു എന്നതാണ് വാസ്തവം .  ഹദീസുകളെ സ്വീകരിക്കുന്ന വിഷയത്തിൽ പുതിയ ചിന്താധാര ഉടലെടുത്തതാണ്‌ ഈ മാറ്റങ്ങൾകൊക്കെയുള്ള ഒരു   കാരണം.  സംഘടനാ പരമായ കാരണങ്ങളാണ് മൂലകാരണം . അതിനെ മറക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ പുതിയ മന്ഹജ് . സ്വഹീഹായ ഹദീസുകൾ സ്വീകരിക്കാനുള്ള സലഫുകളുടെ മാതൃകകളെ ഒഴിവാക്കുകയും പകരം ഖലഫുകളായ പണ്ഡിതന്മാരുടെ മന്ഹജ് സ്വീകരിക്കുകയും ചെയ്തു . ഈ വിഷയങ്ങളിൽ അണികളെ സാക്രിയമാകുകയും സംഘടനാതലത്തിൽ നടക്കുന്ന അപചയങ്ങളെ മറക്കുകയും ചെയ്തു . ഇന്ന് മുജാഹിദ് വിഭാഗങ്ങൾ തമ്മിൽ തൗഹീദിൽ പോലും ഒരു ഏകീകരണമില്ല . എന്താണ് ശിർക്ക് എന്ന് പോലും ഏകീകരണമില്ല . നവോഥാന പ്രസ്ഥാനം മുന്നോട്ട് വെച്ച തൗഹീദ് മനസ്സിലാക്കാൻ അബ്ദുൽ ഖാദർ മൗലവി രചിച്ച ഈ ഗ്രന്ഥം വായിച്ചാൽ മതി .

"എല്ലാ പ്രാർത്ഥനകളും എല്ലാ നേർച്ചകളും എല്ലാ ബലികളും എല്ലാ സഹായർത്ഥനകളും എന്ന് വേണ്ട എല്ലാ ആരാധനകളും അവർ അല്ലാഹുവിന്നായി മാത്രം ചെയ്യുന്നതിനാകുന്നു വിശുദ്ധ നബി അവരോട് പൊരുതിയത് എന്ന് നിനക്ക് ബോധ്യപ്പെട്ടല്ലോ. അല്ലാഹുവിന്ന് ഭരണാധികർത്തൃത്വത്തിലുള്ള ഏകത്വത്തെ കുറിച്ച് വിശ്വസിച്ചിരുന്നത് കൊണ്ട് മാത്രം അവർക്ക് ഇസ്ലാമിൽ പ്രവേശനം ലഭിച്ചില്ലെന്നും ഔലിയാക്കൾ, നബിമാർ, മലക്കുകൾ ഇവരുടെ ശുപാർശയെയും അത് വഴി തങ്ങൾക്ക് ഉണ്ടാകുമെന്ന് കരുതിയ ദൈവ സാമിപ്യത്തെയും കുറിച്ചുള്ള അവരുടെ വിശ്വാസത്തെയാണ് നബി (സ )എതിർത്തതെന്നും നീ മനസ്സിലാക്കിയാൽ ദൈവദൂതന്മാർ ജനങ്ങളോട് ആവശ്യപ്പെട്ടതും ബഹുദൈവ ആരാധകൻമാർ  നിരസിച്ചതുമായ തൗഹീദ് ഇന്നതാണെന്ന് നിനക്ക് ഗ്രഹിക്കാൻ കഴിയും. ഈ ഏകത്വമാകുന്നു ലാ ഇലാഹ ഇല്ലാല്ലാഹ് എന്നതിൽ അന്തർ ഭവിച്ചിരിക്കുന്നത്. എന്നാൽ മേൽ പറഞ്ഞ ആരാധനകൾ ആർക്കായി ചെയ്യുന്നുവോ അത് മലക്കായിരിക്കട്ടെ നബി ആയിരിക്കട്ടെ വലിയ്യോ ഖബറോ ജിന്നോ ആയിരിക്കട്ടെ അതിനായിരുന്നു അവർ  ഇലാഹ് എന്ന് പറഞ്ഞത്. ഇലാഹ് എന്നത് കൊണ്ട് സൃഷ്ടാവ്, സംരക്ഷകൻ നിയന്താവ് എന്നിവയെ അവർ ഉദ്ദേശിച്ചിരുന്നില്ല.ഈ ഗുണങ്ങളെല്ലാം ഏകനായ അല്ലാഹുവിനുള്ളതാണ് എന്ന് അവരും അറിഞ്ഞിരുന്നു".

(അത്തൗഹീദ് )

അല്ലാഹു നൽകിയ കഴിവ് കൊണ്ട് സഹായിക്കും എന്ന് പറഞ്ഞു ഔലിയാക്കളെയോ , അമ്പിയാക്കളെയോ , മലക്കുകളെയോ , ജിന്നുകളെയോ സഹായത്തിന് വിളിച്ചാൽ അത് ശിർക്കാണെന്നും , അവർക്ക് സഹായം ചെയ്യാനുള്ള കെല്പില്ല എന്നുമാണ് നവോഥാന പ്രസ്ഥാനം പഠിപ്പിച്ചത് എന്ന് വ്യക്തമായി . ഖലഫുകളായ ചില പണ്ഡിതന്മാരുടെ അബദ്ധ ആശയങ്ങൾ , വീക്ഷണങ്ങൾക്ക് വ്യാപകമായ പ്രചാരം നേടുകയും അങ്ങനെ ജിന്ന് ബാധ , സിഹ്‌ർ തുടങ്ങി നിരർത്ഥകമായ പല വിശ്വാസങ്ങൾ  മുസ്ലിംകളിൽ വ്യാപിക്കുകയും  ചെയ്തു . അതിന് അവർ ദുർബലമായ ഹദീസുകൾ തെളിവായി നിരത്തുകയും ചെയ്തു. അവയിൽ ചിലത് പരിശോധിക്കാം;. 

ثنا محمد بن مرزوق ، ثنا  مسلم بن إبراهيم ، ثنا صدقة ، يعني ابن موسى ، ثنا فرقد وهو السبخي ، عن سعيد بن جبير ، عن ابن عباس قالكان النبي صلى الله عليه وسلم بمكة ، فجاءت امرأة من الأنصار فقالت : يا رسول الله ، إن هذا الخبيث قد غلبني . فقال لها : " إن تصبري على ما أنت عليه تجيئي يوم القيامة ليس عليك ذنوب ولا حساب " . قالت : والذي بعثك بالحق لأصبرن حتى ألقى الله . قالت : إني أخاف الخبيث أن يجردني . فدعا لها ، فكانت إذا خشيت أن يأتيها تأتي أستار الكعبة فتعلق بها وتقول له : اخسأ . فيذهب عنهاقال البزار : لا نعلمه يروى بهذا اللفظ إلا من هذا الوجه

 

നബി [സ ] മക്കയിലായിരുന്നു അന്നേരം അൻസാരികളിൽപെട്ട ഒരു സ്ത്രീ വന്നു നബി[സ ]യോട് പറഞ്ഞു ; അല്ലയോ നബിയെ തീർച്ചയായും ഈ വൃത്തികെട്ടവൻ (പിശാച് ) എന്നെ പരാജയപ്പെടുത്തി . അപ്പോൾ നബി പറഞ്ഞു നീ ക്ഷമിക്കുകയാണെങ്കിൽ നിനക്കു പരലോകത്തു കുറ്റവും വിചാരണയും ഇല്ലാത്തവളായി വരും . അവൾ പറഞ്ഞു അല്ലാഹുവിൽ തന്നെയാണേ സത്യം ഞാൻ ക്ഷമിക്കുക തന്നെചെയ്യും എൻറെ മരണം വരെയും  പക്ഷെ എന്നെ നഗ്‌നയാകുന്ന ആ വൃത്തികെട്ടവനെ ഞാൻ ഭയപ്പെടുന്നു . അപ്പോൾ നബി [സ] അവൾക്കുവേണ്ടി പ്രാർത്ഥിച്ചു . അതിന് ശേഷം പിശാച് സമീപിക്കുമെന്ന് ഭയപ്പെടുന്ന വേളയിൽ അവൾ കഅബയിലെ കില്ലക്ക് അടുത്തു ചെല്ലും എന്നിട്ട് അതിൽ പിടിച്ചു തൂങ്ങും എന്നിട്ടതിനോട് അവൾ അകന്നു പോ എന്ന് പറയും "

(ബസ്സാർ 5073 , ബിദായ വനിഹായ 9/ 63 )

ഈ ഹദീസിൻറെ സനദിൽ ഫർക്കദ് ഇബ്ൻ യഅകൂബ് സബഖി എന്ന റാവിയുണ്ട് അയാൾ ദുർബലനാണ്

وقال بن شاهين قال أحمد ليس بثقة قال النسائي ليس بثقة وقال يعقوب بن شيبة رجل صالح ضعيف الحديث وقال أبو حاتم ليس بقوي في الحديث وقال بن سعد وكان ضعيفا منكر الحديث فرقد أبو يعقوب السبخي عن سعيد بن جبير في حديثه مناكير قال يحيى القطان

ഇമാം ഇബ്ൻ ശാഹീൻ പറഞ്ഞു ; ഇമാം അഹമ്മദ് പറഞ്ഞത് ഇയാൾ വിശ്വസ്തനല്ല  എന്നാണ് , ഇമാം നസാഈ പറഞ്ഞു ;ഇയാൾ വിശ്വസ്തനല്ല , ഇമാം യഅകൂബ് ഇബ്ൻ ശൈബ പറഞ്ഞു ;സ്വാലിഹാണ് പക്ഷെ ഇയാളുടെ ഹദീസ് ദുർബലമാണ് ഇമാം അബൂഹാതിം പറഞ്ഞു ;ഹദീസിൽ ഇയാൾ പ്രബലനല്ല ഇമാം ഇബ്ൻ സഅദ്പറഞ്ഞു; ദുർബലനും വർജ്ജിക്കപ്പെടേണ്ടവനുമാണ് ഇമാം യഹിയ്യ ഇബ്ൻ ഖത്താൻ പറഞ്ഞു ;സഈദ് ഇബ്ൻ ജുബൈറിൽ നിന്നുള്ള ഇയാളുടെ റിപോർട്ട് വർജ്ജിക്കണം . (തഹ്ദീബ് തഹ്ദീബ് 8/ 7487 , താരീഖുൽ ബുഖാരി 7/ 9930 )

مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الأَنْصَارِيُّ، حَدَّثَنِي عُيَيْنَةُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبِي، عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏"‏ ابْنُ أَبِي الْعَاصِ ‏"‏ ‏.‏ قُلْتُ نَعَمْ يَا رَسُولَ اللَّهِ ‏.‏ قَالَ ‏"‏ مَا جَاءَ بِكَ ‏"‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ عَرَضَ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي ‏.‏ قَالَ ‏"‏ ذَاكَ الشَّيْطَانُ ادْنُهْ ‏"‏ ‏.‏ فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَىَّ ‏.‏ قَالَ فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ ‏"‏ اخْرُجْ عَدُوَّ اللَّهِ ‏"‏ ‏.‏ فَفَعَلَ ذَلِكَ ثَلاَثَ مَرَّاتٍ ثُمَّ قَالَ ‏"‏ الْحَقْ بِعَمَلِكَ ‏"‏ ‏.‏ قَالَ فَقَالَ عُثْمَانُ فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ ‏

ഉസ്മാൻ ഇബ്ൻ അബുൽ ആസിൽ നിന്നും നിവേദനം : നബി [സ ] എന്നെ താ ഇഫിലെ ഗവർണ്ണർ  ആയിട്ട്  നിയോഗിച്ച കാലത്ത്  എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ നിരന്തരം വന്നുകൊണ്ടിരുന്നു . അവസാനം ഞാൻ നബി[സ ] യെ കാണാൻ പുറപ്പെട്ടു . അപ്പോൾ നബി [സ ] ചോദിച്ചു നീ എന്തിനാണ് ഇങ്ങോട്ട് വന്നത് ? ഞാൻ പറഞ്ഞു ; എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നു . ഞാനെന്ത ചെയ്യുന്നതെന്ന്  എനിക്ക് ഓർമ്മ വരുന്നില്ല . നബി[സ ]  പറഞ്ഞു അത് പിശാചാണ്  ഇങ്ങോട്ട് വരൂ . പിന്നെ ഞാൻ നബി[സ ] യോട് ചേർന്നിരുന്നു മുന്നിലായിട്ട് . പിന്നെ നബി[സ ]  കൈകൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു . അൽപം ഉമിനീര്  എന്റെ വായിലെക്കിട്ടു എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ ശത്രൂ പുറത്തു കടക്കൂ " എന്ന് മൂന്നു തവണ പറഞ്ഞു . എന്നിട്ട് നബി [സ ] നീ പോയി ഇനി നിന്റെ ജോലികൾ ചെയ്യുക എന്ന് പറഞ്ഞു . പിന്നീട് ഒരിക്കലും എനിക്ക് നമസ്ക്കാരത്തിൽ സംശയം ഉണ്ടായിട്ടില്ല "[ ഇബ്ൻ മാജ 3548 ]

 

ഇസ്നാദ്  പരിശോധന :

അബ്ദുറഹ്മാൻ ഇബ്നു ജൗഷാൻ

ഇമാം അഹമദ് : ഇയാൾ പ്രസിദ്ധനല്ല

ഉയനത് ഇബ്നു അബ്ദുറഹ്മാൻ

യഹിയ്യ ഇബ്നു മഈൻ -ഇയാൾ ഒന്നുമല്ല

(ദിക്ർ മൻ ഇഖ്ത്തിലാഫൽ ഉലമ വ നഖദൽ ഹദീസ് ഫീഹ് -ഇബ്നു ശാഹീൻ )

മുഹമ്മദ്‌ ഇബ്നു അബ്ദുല്ല അൽ അൻസാരി

ഇമാം അബൂദവൂദ് : വളരെയധികം പിഴവിലേക്ക് മാറിപ്പോയി

ഇമാം ഇബ്നു  ഖത്താൻ : ഇയാളുടെ ഹദീസുകൾ ഒന്നുമല്ല

ഇമാം മുആദ് അൽ അംബരി :ഇയാളുടെ ഹദീസുകൾ വെറുക്കപെട്ടിരുന്നു.

ഇമാം ഉഖൈലി : ഇദ്ദേഹത്തിന്റെ ധാരാളം ഹദീസുകൾ സ്വീകരിക്കുന്നില്ല.

(സിയർ ദഹബി 9/533)

മുഹമ്മദ്‌ ഇബ്നു  ബശ്ശാർ

ഇമാം ഫലാസ് : കദ്ദാബ്

ഇമാം ഇബ്നു മഈൻ : ദുർബലൻ

ഇമാം കവാരീരി : തൃപ്തിപ്പെടുന്നില്ല

(തഹ്ദീബ് 9/62, ദൈൽ ദിവാൻ അൽ ദുആഫാ വൽ മത്രൂകീൻ )

ثنا عبد الله بن نمير عن عثمان بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة قال لقد رأيت من رسول الله صلى الله عليه وسلم ثلاثا ما رآها أحد قبلي ولا يراها أحد بعدي لقد خرجت معه في سفر حتى إذا كنا ببعض الطريق مررنا بامرأة جالسة معها صبي لها فقالت يا رسول الله هذا صبي أصابه بلاء وأصابنا منه بلاء يؤخذ في اليوم ما أدري كم مرة قال ناولنيه فرفعته إليه فجعلته بينه وبين واسطة الرحل ثم فغرفاه فنفث فيه ثلاثا وقال بسم الله أنا عبد الله اخسأ عدو الله ثم ناولها إياه فقال القينا في الرجعة في هذا المكان فأخبرينا ما فعل قال فذهبنا ورجعنا فوجدناها في ذلك المكان معها شياه ثلاث فقال ما فعل صبيك فقالت والذي بعثك بالحق ما حسسنا منه شيئا حتى الساعة فاجترر هذه الغنم قال انزل فخذ منها واحدة ورد البقية

യഅലിബ്ൻ മൂർറാ [ റ ] നിവേദനം : ഒരിക്കൽ ഒരു സ്ത്രീ ഭ്രാന്ത്‌ ബാധിച്ച തന്റെ കുഞ്ഞുമായി നബി യുടെ മുന്നിലെത്തി . തന്റെ കുഞ്ഞിനു സുഖമില്ല എന്നും ഒരു ദിവസം എത്ര തവണയാണ് അവന്നു ഈ പ്രയാസമുണ്ടാകുന്നതെന്നും തനിക്ക് പറയാനവുന്നില്ലെന്നും അവർ പരാതി പറഞ്ഞു . ആ കുഞ്ഞിനെ വാങ്ങി അതിന്റെ വായ്‌ തുറന്നു " അല്ലാഹുവിന്റെ ശത്രുവേ പുറത്തു പോകൂ " എന്ന് പറഞ്ഞു . പിന്നീട് ആ രോഗമുണ്ടായിട്ടില്ല . [അഹമ്മദ്  17097]

ഈ ഹദീസിന്റെ നിവേദകനായ അബ്ദുൽ റഹ്‌മാൻ ഇബ്ൻ അബ്ദുൽ അസീസ്  മജ്ഹൂലുൽ ഹാൽ ആണ് . അയാൾ ആരാണെന്ന്  മുഹദ്ധിസുകൾക്ക്  അറിയില്ല .

 عبد الرحمن بن عبد العزيز

 قال ابن مين ؛ مجهول

أبو حاتم الرازي-    شيخ مضطرب الحديث

أبو أحمد بن عدي الجرجاني    ليس هو بذلك المعروف

 

ഇമാം ഇബ്ൻ മുഈൻ [റ ]പറഞ്ഞു : ഇയാൾ മജ്ഹൂൽ ആണ്

അബു ഹാതിം റാസി : വൈരുധ്യ ഹദീസുകളുടെ ആചാര്യനാണ് .

അദിയ്യ് ഇബ്ൻ ജർജാനി  : ഇദ്ദേഹം അറിയപ്പെടാത്ത ആളാണ്  .

(മീസാൻ :  2/508, ജർഹ് വാ തഅദീൽ  5/ 260 , തഹ്ദീബ് അൽ കമാൽ  17 / 253 )

ഇത്തരത്തിലുള്ള ഹദീസുകളാണ് ജിന്ന് ബാധക്ക് തെളിവായി കൊണ്ട് വരുന്നത് .

 യഥാർത്ഥ മന്ഹജ്  പ്രകാരം ഒരു ഹദീസ് സ്വീകാര്യമാകാൻ അതിൻറെ സനദ് മുത്തസ്സിലാകണം , റാവിയുടെ ഗുണങ്ങൾ സ്ഥിരപ്പെട്ടതാകണം , റാവിയുടെ ഓർമ്മ ശക്തി പൂർണ്ണമാകണം , സനദും  മത്നും ശാദ്ദാകരുത് , സനദും  മത്നും ഇല്ലത്കളിൽ നിന്ന്  മുക്തമാകണം. കേവലം ഒരു ശൈഖ് ഇവയെല്ലാം ശരിയാണ് എന്ന് പറഞ്ഞത് കൊണ്ടായില്ല. തെളിവ് സഹിതം ബോധ്യപ്പെടുത്തണം അല്ലാതെ ഒരാൾ സ്വാഹീഹ്‌ ആക്കി എന്നത് സ്വഹീഹ് ആകാനുള്ള ശർത്തല്ല .

അല്ലാഹു സത്യം മനസ്സിലാക്കാൻ ബുദ്ധി നൽകട്ടെ .

 


തൗഹീദിന്റെ ആത്മാവ്


അല്ലാഹുവിനെ മാത്രം ആരാധിക്കുക അദൃശ്യമായ നിലയിലെ ഭയവും, പ്രതീക്ഷ അർപ്പിക്കലും, തേട്ടവും അവനിൽ മാത്രം പരിമിതപ്പെടുത്തുക. അതാണ് തൗഹീദിന്റെ ആത്മാവ്.

۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ ۖ فَإِيَّٰىَ فَٱرْهَبُونِ

അല്ലാഹു അരുളിയിരിക്കുന്നു: 'നിങ്ങള്‍ രണ്ടു ആരാധ്യന്മാരെ ഏര്‍പ്പെടുത്തരുത് [സ്വീകരിക്കരുത്]; അവന്‍ ഒരേഒരു ആരാധ്യന്‍ മാത്രമാണുള്ളത്; അതിനാല്‍ എന്നെത്തന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍.' ( നഹ്ല്‍ - 16:51)
അല്ലാഹു അല്ലാത്ത ജനങ്ങൾ കൽപ്പിക്കുന്ന മറ്റു ആരാധ്യന്മാരെ സ്വീകരിക്കരുതെന്നും അവരെ ഭയപ്പെടുകയും ചെയ്യരുതെന്നും അല്ലാഹു പഠിപ്പിക്കുന്നു. മഖ്ബറ പൂജയെ എതിർത്താൽ എതിർക്കുന്നവർക്ക് ആപത്ത് വരും എന്ന് ജനങ്ങൾ ഭയപ്പെടുത്താറുണ്ട്. ഔലിയാക്കളുടെ കോപം ഉണ്ടാകും എന്ന് പേടിപ്പെടുത്തും. അതേപോലെ ജിന്ന്, പിശാച്, ഗ്രഹങ്ങൾ എന്നിവയെയും ആളുകൾ ഭയക്കാറുണ്ട്. ഈ ആരാധ്യർക്ക് നമ്മെ ദ്രോഹിക്കാൻ സാധിക്കും എന്ന് ഭയപ്പെടുത്താറുണ്ട്. ഇതെല്ലാം നിരർതഥകമാണ് എന്ന് അല്ലാഹു ബോധ്യപ്പെടുത്തുന്നു.

إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
(സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെ യാണ്; അവന്‍ തന്‍റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാണ്. അതിനാല്‍, അവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കിൽ 
( ആലു ഇംറാന്‍ - 3:175)
അതെ പിശാചുക്കളാണ് മേല്പറഞ്ഞ കാര്യങ്ങളുടെ പേരിൽ മനുഷ്യരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. അത് കൊണ്ട് പിശാചുക്കളെ ഭയപ്പെടരുത്. അവർക്ക് നിങ്ങളുടെ മേൽ ഒരു അധികാരവുമില്ല. എന്നാലും ആളുകൾക്ക് ഇത്തരം അദൃശ്യമായ ആപത്തുകളെ ഭയമാണ്. അഥവ പിശാചുക്കൾ, ഏലസ്സ്, കൂടോത്രം,കണ്ണേറ്, ചരട്, ഐക്കല്ല്, ശകുനം എന്നിങ്ങനെയുള്ള അദൃശ്യമായ ആപത്തുകളെ ഭയമാണ്. അതാണ് അല്ലാഹു അത്തരക്കാർ അല്ലാഹുവിൽ വിശ്വസിക്കുന്നു പക്ഷെ ഇത്തരം അദൃശ്യ ഭയം കൊണ്ട് അവനിൽ പങ്ക് ചേർക്കുകയും ചെയ്യുന്നു എന്ന് ഉണർത്തുന്നത്.
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ
അവരില്‍ അധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നുമില്ല; അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവരായും കൊണ്ടല്ലാതെ" (യൂസുഫ് - 12:106)
           അവൻ പങ്കുകാരില്ല എന്നിരിക്കെ ജനങ്ങൾ അവന്റെ സത്തയിലും,ഗുണങ്ങളിലും, നാമവിശേഷണങ്ങളിലും പങ്ക് കാരെ സ്ഥാപിക്കുന്നു. അവൻ ഖൽബകം കാണുന്നവനാണ് അത് അവന്റ മാത്രം ഗുണമാണ് എന്നാൽ ഈ ഗുണം സൃഷ്ട്ടികൾക്കും ഉണ്ടെന്ന് ജനം വാദിക്കുന്നു "കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണാം ഞാൻ നിങ്ങടെ ഖൽബകം എന്നോവർ "
മൂഹിയുദ്ധീൻ ശൈഖ് (റഹ് )ക്ക് ഖൽബിലുള്ളത് അറിയാൻ കഴിവുണ്ട് എന്നാണ് മാലപ്പാട്ട്കാരൻ പാടുന്നത്. ഇതാണ് മുസ്‌ലിം ഉമ്മത് പാടികൊണ്ടിരുന്നത്. അതേപോലെ അവർ കാഹിനുകളെയും, സാഹിറന്മാരെയും വിശ്വസിക്കുന്നു, അവരെ ഭയപ്പെടുന്നു. അവർക്ക് അദൃശ്യമായ നിലയിൽ ഉപകാര ഉപദ്രവം ഉണ്ടാക്കാൻ കഴിവുണ്ടെന്ന് കരുതി ഭയക്കുന്നു. ചിലപ്പോൾ അവർ പറയും അല്ലാഹു കൊടുത്ത കഴിവാണ് അത് സാഹിറിന്റെ സ്വന്തം കഴിവല്ല. അങ്ങിനെ അവർ അല്ലാഹുവിൽ സാഹിറന്മാരെ പങ്ക് ചേർക്കുന്നു.

أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا

വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) ക്കണ്ടില്ലേ? - അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും [ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] വിശ്വസിക്കുന്നു! അവിശ്വാസികളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്!
( നിസാഅ് - 4:51)
ഉമർ (റ ) പറഞ്ഞു : ജിബ്ത് എന്നാൽ സിഹ്ർ ആണ് താഗൂത്ത് എന്നാൽ പിശാചാണ് (കിതാബുത്തൗഹീദ്- 99)
യഥാർത്ഥത്തിൽ സിഹ്റിൽ വിശ്വസിക്കുന്നതും, പിശാചിന്റെ ഉപകാര ഉപദ്രവത്തിൽ വിശ്വസിക്കുന്നതും വേദക്കാരുടെ പാരമ്പര്യമാണ്.ആവിശ്വാസികളുടെ പാരമ്പര്യമാണ്. വിശ്വാസികൾ സിഹ്റിനെ കുറിച്ചുള്ള അന്ധവിശ്വാസത്തിലും പിശാചിനെ കുറിച്ചുള്ള അന്ധവിശ്വാസത്തിലും വിശ്വസിക്കുന്നവരല്ല. മേൽ ആയത്തിൽ പറഞ്ഞപോലെ തന്നെ ജിബിതിലും തഗൂത്തിലും വിശ്വസിക്കാത്ത മുസ്ലിംങ്ങളിൽ ഒരു വിഭാഗത്തെ ഇന്ന് നേർമാർഗ്ഗം പ്രാപിക്കാത്തവർ എന്ന് പറഞ്ഞു ആക്ഷേപിക്കപ്പെടുന്നുണ്ട്. അതിൽ വിശ്വസിക്കുന്നവരെ കുറിച്ച് അവരാണ് ഉന്നതൻമാർ എന്ന് വിശേഷിപ്പിക്കുന്നു. ചരിത്രത്തിന്റെ ആവർത്തനം!

ഖുത്ൻ ഇബ്നു ഖുബെയ്‌സ തന്റെ പിതാവിൽ നിന്ന് നിവേദനം ചെയുന്നു : നിശ്ചയമായും നബി(സ )പറയുന്നത് അദ്ദേഹം കേട്ടു " തീർച്ചയായും ഇയാഫത്തും ത്വർക്കും ശകുനം നോക്കലും ജിബ്ത്തിൽ പെട്ടതാണ് "
(അഹ്മദ്, അബുദാവുദ്, നസാഈ )

ഇയാഫത്ത്‌ എന്നാൽ പക്ഷിയെ പറത്തി ശകുനം നോക്കലാണ്, ത്വർക്ക് എന്നാൽ കളം വരച്ചു പ്രശ്നം വെക്കലാണ് കവടി നിരത്തി പ്രശ്നം വെക്കുന്നപോലെ. ഇതെല്ലാം സിഹ്റിന്റെ ഇനങ്ങളാണ് കാരണം ഇതെല്ലാം ജ്യോതിഷത്തിന്റെ ഭാഗങ്ങളാണ് ജ്യോതിഷം സിഹ്ർ ആണ്.
 അബൂ ഹുറൈറ(റ )നിന്ന് നിവേദനം നബി (സ )പറഞ്ഞിരിക്കുന്നു ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം അയാൾ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു "
( അബൂദാവൂദ് )
ഒരു ജ്യോൽസ്യൻ അഥവ സാഹിർ അയാളെ സമീപിക്കുന്നവരോട് പറയുന്ന കാര്യങ്ങൾ വിശ്വസിച്ചാൽ അയാൾ ഖുർആൻ നിഷേധിച്ചവനെ പോലെയായി എന്നാണ് റസൂൽ (സ) പഠിപ്പിക്കുന്നത്. ഇന്ന് ജനം സാഹിറുകളെ സമീപിക്കുകയും താങ്കൾക് ഉള്ള പ്രയാസങ്ങൾ പ്രശ്നം വെച്ച് നോക്കാൻ പറയുകയും ചെയുന്നു. സാഹിറുകൾ പ്രശ്നം വെച്ചിട്ട് ഇന്നിന്ന കാരണങ്ങൾ കൊണ്ടാണ് ഈ പ്രയാസങ്ങൾ എന്ന് അവരോട് പറയുന്നു അതിനു പരിഹാരം ഇന്നിന്ന കർമ്മങ്ങളാണ് എന്നും പറയുന്നു. അത് വിശ്വസിച്ചു ഇക്കൂട്ടർ സാഹിർ പറയുന്ന കർമ്മങ്ങൾ ചെയുന്നു. അങ്ങിനെ അവർ ശിർക്ക് ചെയുന്നു. അല്ലാഹു യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യമായിട്ടാണ് സിഹ്റിനെ പരിചയപ്പെടുത്തിയത്.
അതിനെ നിഷേധിച്ചു അതിന് പ്രയോജനം ഉണ്ടെന്ന് വിശ്വസിക്കുകയാണ് ജനങ്ങൾ ചെയുന്നത്. അതാണ് ഖുർആനിൽ ആവിശ്വസിച്ചവർ എന്ന് സിഹ്റിൽ വിശ്വസിക്കുന്നവരെ കുറിച്ച് നബി (സ )പറഞ്ഞത്.കാരണം ഇതെല്ലാം ശിർക്കൻ വിശ്വാസങ്ങളാണ്. ഒരു വസ്തുവിനു അർഹിക്കാത്ത ഗുണവിശേഷണങ്ങൾ നൽകുമ്പോളാണ് അവിടെ ശിർക്ക് വരുന്നത്. അല്ലാഹുവിന്റെ മാത്രം ഗുണ വിശേഷണങ്ങൾ ഏതെങ്കിലും വസ്തുവിനോ സൃഷ്ടിക്കോ വകവെച്ചു കൊടുക്കുമ്പോൾ അത് അല്ലാഹുവിൽ പങ്ക് വെക്കലാകുന്നു. കാര്യകാരണ ബന്ധങ്ങൾക്ക് അപ്പുറത്തായി നടക്കുന്ന കാര്യങ്ങൾക്കു സൃഷ്ടികളുടെ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ്. പക്ഷിയെ ആകാശത്തേക്ക് പറത്തുമ്പോൾ അത് വലത്തോട്ട് പോയാൽ ഗുണവും ഇടത്തോട്ട് പോയാൽ ദോഷവും ഉണ്ടാകുമെന്ന് പറയുന്നിടത്ത് കാര്യകാരണബന്ധം അവ്യക്തമാണ്. എന്ത് കാര്യകാരണങ്ങൾ മൂലമാണ് പക്ഷി അങ്ങിനെ പറക്കുന്നത് എന്ന് വ്യക്തമല്ല. നമുക്ക് വ്യക്തമല്ലാത്ത ഒരു കാര്യകരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പക്ഷിയെ കാഹിനുകൾ പറത്തിക്കുന്നത് അതിനാൽ അതിൽ അഭൗതീകമായ ഒന്നുമില്ല എന്ന് ഒരാൾ വാദിച്ചാൽ അത് മണ്ടത്തരമെന്നേ പറയാൻ പറ്റു. 
കാരണം ശകുനം നോക്കൽ തന്നെ ശിർക്കാണെന്ന് നബി (സ )പറയുന്നത്.

 ഇബ്നു മസ്ഊദ് (റ )നിന്ന് നിവേദനം നബി (സ )പറഞ്ഞു "ശകുനം നോക്കൽ ശിർക്കാകുന്നു "
( അബൂദാവൂദ് )

നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ്‌ " ( ഹാക്കിം 8339 )
ഇവിടെ സിഹ്റിന്റെ മേൽ ഇനങ്ങൾ എല്ലാം ശിർക്കാണ് എന്നാണ് നബി ( സ ) പഠിപ്പിക്കുന്നത്. കാരണം ഇതിലെല്ലാം അല്ലാഹു അല്ലാത്തവരോട് ഉള്ള തേട്ടവും പ്രതീക്ഷിക്ക വെക്കലും ഭയപ്പെടലും ഒക്കെയുണ്ട്. ഇവിടെ പറഞ്ഞ മന്ത്രം അല്ലാഹു അല്ലാത്തവരോടുള്ള ദുആ ആണെന്ന് അവരുടെ നാമങ്ങൾ ഉരുവിടലാണ് വ്യക്തമാണ്. ഇസ്മുൽ അ'അളം എന്നൊക്കെ പറയുന്നപോലെ. അത് ഉരുവിട്ട് പിശാചിനെ പ്രീതിപ്പെടുത്താനാകും അങ്ങനെ താൻ ഉദ്ദേശിച്ചത് പിശാച്ചിനോട് ആവശ്യപ്പെട്ടാൽ അത് നിറവേറ്റി തരും എന്നുമാണ് സാഹിറുകൾ വിശ്വസിക്കുന്നത്. അതേപോലെ ഏലസ്സ് കേട്ടൽ, അതിൽ പിശാചുക്കളുടെ നാമങ്ങളോ, മറ്റു സൃഷ്ടികളുടെ നാമങ്ങളോ ദുആകളോ ആയിരിക്കും എഴുതിയിട്ടുണ്ടാകുക. അവ ധരിക്കുന്നത് മൂലം ഉപകാര ഉപദ്രവം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇതെല്ലാം ജ്യോതിഷത്തിൽ പെട്ടതാണ്, സിഹ്റാണ്.
അതേപോലെ സിഹ്റിൽ പെട്ട മറ്റൊന്നാണ് തിവ് ലത്ത്‌. ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാൻ വേണ്ടി സാഹിറന്മാർ മന്ത്രിച്ചു നൽകുന്ന കല്ലുകളോ, ബ്രാസ്‌ലറ്റ് കളോ ഒക്കെയാണ് ഈ തിവ് ലത്ത്‌. അത് ധരിക്കുന്നത് മൂലം ഭർത്താവിന്റെ സ്നേഹം ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഇവിടെ ആരെയും ഇലാഹ് ആകുന്നില്ല പക്ഷെ ആ വസ്തുവിന് അല്ലാഹു ആ കഴിവ് നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അത് ധരിച്ചാൽ എന്ത് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സ്നേഹം ലഭിക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും അത് മൂലം ഗുണമുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇതും ശിർക്കാണ് എന്നാണ് റസൂൽ (സ )നമ്മെ പഠിപ്പിക്കുന്നത്. സാഹിർ തിവ് ലത്ത്‌ നൽകുകയും നമുക്ക് അവ്യക്തമായ കാര്യങ്ങൾ കൊണ്ട് ഭർത്താവിന്റെ സ്നേഹം ഉണ്ടാക്കികൊടുക്കുകയും ചെയ്യുന്നത് അതിനാൽ ഇതിൽ അഭൗതീകമായ ഒന്നും ഇല്ലാ എന്ന് ആരെങ്കിലും വാദിച്ചാൽ അവരുടെ വിവരക്കേട് എന്നേ പറയാനാകൂ.
ഇതേപോലെയാണ് മന്ത്രങ്ങൾ ഉരുവിട്ട് കെട്ടുകളിട്ടും, മുട്ടതൊടിൽ ഇസ്മുൽ അ'അളം എഴുതിയും, മുടിയും,ഈന്തപ്പന കുമ്പോളയും ചേർത്തും സിഹ്ർ ചെയ്യുന്നത്. അല്ലാഹു അല്ലാത്തവരോട് ഉള്ള ദുആയും, ബലിയും, പൂജയുമാണ് സഹിറന്മാർ ഇവിടെയും ചെയുന്നത്. അല്ലാഹുവിൽ പങ്ക് ചേർക്കലാണ് ഇവിടെ നടക്കുന്നത്. അല്ലാഹു അല്ലാത്തവർക്ക് അവന്റെ ഗുണ വിശേഷണങ്ങൾ വക വെച്ചു കൊടുക്കുന്നു. അവർക്ക് അത്തരത്തിൽ ഒന്നിനും കഴിയില്ല എന്നിട്ടും അവയ്ക്ക് കഴിയും എന്ന് വിശ്വസിക്കുന്നു അതാണ് ഇതെല്ലാം ശിർക്കായത്. നമുക്ക് അവ്യക്തമായ കാര്യങ്ങൾ കൊണ്ടാണ് ഇവിടെ പ്രതിഫലനം ഉണ്ടാകുന്നത് അതിനാൽ ഇതിൽ അഭൗതീകമായ ഒന്നും ഇല്ലാ എന്ന് ആരെങ്കിലും വാദിച്ചാൽ അവരുടെ വിവരക്കേട് എന്നേ പറയാനാകൂ. പൂജ മന്ത്രാദികൾ നടത്തുകയും എന്നിട്ട് ഭൗതികമായ വസ്തുക്കൾ നൽകുകയും അതു ഭക്ഷണത്തിലോ പാനീയത്തിലോ മറ്റോ കലക്കി ശത്രുവിനെ നൽകുക എന്ന് പറയുന്നതിലൂടെ ഉണ്ടാകുന്ന പ്രതിഫലനം കാര്യകാരണ ബന്ധങ്ങൾക്ക് ഉള്ളിൽ ഉള്ളതാണ്. അവിടെ പൂജ നടത്തുന്നത് ജനങ്ങളെ വഞ്ചിക്കാൻ ഉള്ള ഒരു ഉപാധിയാണ്. സാഹിർ നൽകുന്ന ഭൗതിക വസ്തുവിന്റെ കാരണങ്ങൾ കൊണ്ടാണ് ശത്രുവിന് രോഗമുണ്ടാകുന്നത്. എന്നാൽ തന്റെ മന്ത്രത്തിന്റെ ശക്തിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രങ്ങൾ ഉരു വിടുന്നത്. ഇവിടെ പ്രേക്ഷകന് കാര്യകാരണബന്ധം അവ്യക്തമാണ്. സാഹിറിന് അതിന്റെ കാര്യകാരണബന്ധം അറിയാനും സാധിക്കും. കാരണം ആയാൾ നൽകിയ ഭൗതിക വസ്തു എന്താണെന്ന് അയാൾക്ക് മാത്രമേ അറിയൂ. എന്നാൽ ഇതേ സാഹിർ മന്ത്ര പൂജാദികൾ നടത്തി ഒരു മുട്ട നൽകി ശത്രുവിന്റെ വീടിനുചുറ്റും കുഴിച്ചിടാൻ പറഞ്ഞാൽ അതുമൂലം ശത്രുവിന് രോഗം ഉണ്ടാകും എന്ന് വിശ്വസിച്ചാൽ അത് കാര്യ കാരണ ബന്ധങ്ങൾക്ക് ഉള്ളിൽ ഉള്ളതല്ല അപ്പുറത്ത് ഉള്ളതാണ്. ഇവിടെ കാര്യകാരണബന്ധം അവ്യക്തം അല്ല അതീതമാണ്. രണ്ടിലും സാഹിർ ശിർക്ക് ചെയ്യുന്നുണ്ട് പക്ഷേ ഒന്ന് പ്രേക്ഷകന് കാര്യകാരണബന്ധം അവ്യക്തവും മറ്റൊന്ന് പ്രേക്ഷകന് കാര്യകാരണബന്ധം അതീതവുമാണ് . എന്തുതന്നെയായാലും രണ്ടു കാര്യത്തിലും പ്രേക്ഷകൻ വിശ്വസിച്ചു കഴിഞ്ഞാൽ അയാളും ശിർക്ക് ചെയ്തു. രണ്ടിലും പ്രേക്ഷകൻ വിശ്വസിക്കുന്നത് സാറിന്റെ അത്ഭുതശക്തി ആണ് എന്നാണ്. അതുകൊണ്ടാണ് സാഹിർ പറയുന്നത് വിശ്വസിച്ചാൽ അവൻ ഖുർആനിനെ അവിശ്വസിച്ചു എന്ന് പ്രവാചകൻ പഠിപ്പിച്ചത് . അതുകൊണ്ടാണ് സിഹ്റ് ചെയ്യുന്നവനും അത് ചെയ്യിപ്പിക്കുന്ന അവനും നമ്മിൽ പെട്ടവനല്ല എന്നും പ്രവാചകൻ പറഞ്ഞത്. സിഹ്റിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല എന്നും പ്രവാചകൻ പഠിപ്പിച്ചു. സിഹ്റ് ചെയ്താൽ അതിന് പ്രതിഫലനം ഉണ്ടെങ്കിൽ അത്തരം ഒരു കാര്യത്തിൽ വിശ്വസിക്കുന്നത് കൊണ്ട് സ്വർഗ്ഗം നിഷിദ്ധമാക്കേണ്ട കാര്യമില്ലല്ലോ! പിശാചിനോട് സഹായം തേടിയാൽ അവനെ സഹായിക്കാൻ സാധിക്കുമെങ്കിൽ അതിനെ ശിർക്ക് എന്ന് വിളിക്കാൻ പറ്റുന്നതല്ല. കാരണം അത് സൃഷ്ടികളോടുള്ള ഒരു സഹായതേട്ടം മാത്രമേ ആകൂ സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ശിർക്കിൽ പെട്ടതല്ല. കാരണം സൃഷ്ടികൾക്ക് സഹായിക്കാനുള്ള കഴിവ് നൽകിയിട്ടുണ്ട്. എന്നാൽ പിശാചിന് അല്ലെങ്കിൽ മറ്റേതെങ്കിലും സൃഷ്ടിക്ക് അങ്ങനെ കഴിവ് നൽകപ്പെട്ടിട്ടില്ല അത്തരക്കാരോട് സഹായം ചോദിക്കുമ്പോഴാണ് ശിർക്ക് ആവുന്നത്. കാര്യകാരണ ബന്ധങ്ങൾക്ക് അപ്പുറത്തായി ഗുണമോ ദോഷമോ സൃഷ്ടിക്കാൻ കഴിവുള്ളത് അല്ലാഹുവിന് മാത്രമാണ് എന്നാണ് തൗഹീദിന്റെ താല്പര്യം. പിശാച് അദൃശമായ സൃഷ്ടിയാണ് അവരുടെ പ്രവർത്തനങ്ങൾ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമാണ്. അതിനാൽ അവരോടുള്ള സഹായതേട്ടം ശിർക്കാണ്. അല്ലാഹുവിനു പങ്കുകാരില്ല അതുകൊണ്ട് അവരോട് തേടിയാലും അവർക്ക് യാതൊരു സഹായവും നൽകാൻ സാധിക്കുന്നതല്ല. അപ്പോൾ സാഹിറ ന്മാർ പൈശാചിക ശക്തികളോട് സഹായം തേടി കൊണ്ട് നടത്തുന്ന ആഭിചാര കർമ്മങ്ങൾക്ക് യാതൊരു പ്രതിഫലനങ്ങളുമില്ല. മുഹമ്മദ് നബിക്ക് എതിരെ ലബീദ് ഇബ്നു അ'അസം നടത്തിയതും ഇത്തരത്തിലുള്ള ആഭിചാരം ആണ്. അതുമൂലം നബിക്ക് രോഗം ഉണ്ടായി എന്ന് വാദിക്കുന്നത് അല്ലാഹുവിന് പങ്കുകാരെ ഉണ്ട് എന്ന് സ്ഥാപിക്കുന്നതിന് തുല്യമാണ്. നബിക്കെതിരെ യഹൂദികൾ പറഞ്ഞുപരത്തിയ കഥ മുസ്ലീങ്ങളും ഏറ്റുപാടുകയും വിശ്വസിക്കുകയും ചെയ്യുന്നു. മദീനയിൽ മുസ്ലീങ്ങൾ വന്ന സമയത്ത് മുസ്ലീങ്ങൾക്ക് ആൺകുട്ടികൾ ഉണ്ടാകുകയില്ല കാരണം ജൂതന്മാർ അവർക്ക് സിഹ്റ് ചെയ്തിരിക്കുന്നു എന്ന കഥ പ്രചരിക്കുകയുണ്ടായി. അപ്പോഴാണ് അവരുടെ പ്രചാരണങ്ങളെ തകർത്തുകൊണ്ട് അബ്ദുല്ലാഹിബ്നു സുബൈർ(റ )ജനിക്കുന്നത്. അത്തരത്തിൽ ഒരു കള്ളക്കഥ മാത്രമാണിത്. യഹൂദികളിൽ നിന്ന് പ്രചരിച്ച ഈ കഥ മുസ്ലീങ്ങൾ ഏറ്റെടുത്തതാണ്.

أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا

'അതല്ലെങ്കില്‍, അദ്ദേഹത്തിന് വല്ല നിക്ഷേപവും ഇട്ടുകൊടുക്കപ്പെടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന് (ഭക്ഷണം) തിന്നുമാറുള്ള ഒരു തോപ്പുണ്ടായിരിക്കുകയോ ചെയ്യരുതോ?!' (ഈ) അക്രമികള്‍ പറയുകയാണ്‌: 'ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' എന്ന്!
ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا
നോക്കുക: (നബിയേ) അവര്‍ നിന്നെക്കുറിച്ച് ഉപമകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്?! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയി; ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗവും (കണ്ടെത്തുവാന്‍) സാധ്യമാകുകയില്ല.
 (ഫുര്‍ഖാന്‍ - 25:8-9)
റമദാനാണ് സൂക്ഷ്മത്ത ഉണ്ടാകാൻ വേണ്ടിയാണ് നാം നോമ്പ് എടുക്കുന്നത്. മുത്തു റസൂൽ (സ ) ക്ക് മാനസിക നിലതെറ്റിയെന്നും , ലൈംഗിക ശേഷിയും, കാഴ്ച്ചയും നഷ്ട്ടപ്പെട്ടു എന്നും ഒക്കെയുള്ള ഈ വിഷയത്തിൽ വന്ന കഥകൾ സ്വീകരിക്കുന്നിടത്തും നാം തഖ് വ പുലർത്തേണ്ടതുണ്ട്. ആരെക്കുറിച്ചാണ് ആ അപവാദങ്ങൾ പടച്ചു വിടുന്നതെന്ന് ഓർക്കുക. ആക്രമികളിൽ പെട്ടു പോകാതെ സൂക്ഷിക്കക 

തറാവീഹ് ജമാഅത്


ഇസ്ലാമിക ലോകത്ത് വളരെ പ്രസിദ്ധമായ ഒരു ആരാധന കർമ്മമാണ് റമദാൻ മാസത്തിലെ രാത്രി നമസ്ക്കാരം. പിൽകാലത് അതിനു തറാവീഹ് എന്ന് പേര് വന്നു. ദീർഘമായ നമസ്കാരമായത് കൊണ്ട് ആണ് ആ പേര് വന്നത്. ഇസ്ലാമിക ലോകത്ത് യാതൊരു തർക്കവുമില്ലാത്ത ഒന്നായിരുന്നു തറാവീഹ് ജമാഅത്.എന്നാൽ സമീപകാലത് കേരളക്കരയിൽ ജമാഅത്  തെറ്റാണ് എന്ന നിലയിൽ ചർച്ചകൾ നടക്കുന്നു.ഒറ്റക്ക് നിസ്‌ക്കരിക്കേണ്ട നമസ്ക്കാരമാണ് പോലും. എന്നാൽ നബി (സ )ജമാഅത് ആയി നമസ്ക്കരിച്ചു മാതൃക കാണിച്ചു തന്ന ഒരു നമസ്ക്കാരമാണിത്.
നബി (സ )മൂന്നു ദിവസം പള്ളിയിൽ ഒരു വിരികൊണ്ട് മറയുണ്ടാക്കി നമസ്ക്കരിക്കുകയും സഹാബികൾ റസൂലിനെ പിന്തുടരുകയും ചെയ്ത് നമസ്ക്കരിച്ച നബി ചര്യ പിൻപറ്റിയാണ് നബിയുടെ അനുയായിയും ഖലീഫയുമായ ഉമർ (റ ) തറാവീഹ് നമസ്ക്കാരം ജമാഅതായി പുനസംഘടിപ്പിച്ചത്. നബി (സ ) പള്ളിയിലെ ജമാഅത് നിരോധിക്കുകയല്ല ചെയ്തത് എന്ന് മനസ്സിലാക്കിയ ഉമർ (റ ) ജീവിതത്തിൽ നബി ചെയ്ത ഒരു ചര്യയെ പുനർജീവിപ്പിച്ചു. സഹബികളുടെ പ്രവർത്തി കണ്ടപ്പോൾ അല്ലാഹു ഈ നമസ്ക്കാരം നിർബന്ധമാക്കിയേക്കുമോ എന്ന ഭയം കൊണ്ട് നബി (സ ) വീട്ടിൽ നമസ്ക്കരിക്കാൻ അവരെ പ്രേരിപ്പിച്ചു. നബിയെ കാത്തു നിന്ന അവരെ നബി (സ ) സമാധാനിപ്പിച്ചതും, സുന്നത് നമസ്ക്കാരങ്ങൾ വീട്ടിൽ നമസ്കരിച്ചാലും ശ്രേഷ്ഠത്തയുണ്ട് എന്ന് ഉണർത്തിയാണ്.

حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ سَالِمٍ أَبِي النَّضْرِ، عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اتَّخَذَ حُجْرَةً ـ قَالَ حَسِبْتُ أَنَّهُ قَالَ ـ مِنْ حَصِيرٍ فِي رَمَضَانَ فَصَلَّى فِيهَا لَيَالِيَ، فَصَلَّى بِصَلاَتِهِ نَاسٌ مِنْ أَصْحَابِهِ، فَلَمَّا عَلِمَ بِهِمْ جَعَلَ يَقْعُدُ، فَخَرَجَ إِلَيْهِمْ فَقَالَ ‏ "‏ قَدْ عَرَفْتُ الَّذِي رَأَيْتُ مِنْ صَنِيعِكُمْ، فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ ‏"‏‏.‏ قَالَ عَفَّانُ حَدَّثَنَا وُهَيْبٌ، حَدَّثَنَا مُوسَى، سَمِعْتُ أَبَا النَّضْرِ، عَنْ بُسْرٍ، عَنْ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم‏.‏
(بخاري)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും : നബി (സ) ഒരു റമദാനിൽ വിരികൊണ്ട് മറച്ച ഒരു മുറിയുണ്ടാക്കി . ജനങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു . ഒരു ദിവസം നബി(സ) നമസ്കരിച്ചില്ല ശേഷം ജങ്ങളോട് പറഞ്ഞു നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ നമസ്‌കാരത്തിൽ നിന്നും തടഞ്ഞത്
(ബുഖാരി 731)

അബ്ദുൽ അലാഇബ്നു ഹമ്മാദിന്റെ തരീക്കിലൂടെ ചുരുക്കിയാണ് ബുഖാരി ഉദ്ധരിച്ചത് എന്നാൽ അഹ്മ്മദ് ഇബ്നു സുലൈമാനിൽ നിന്ന് നസാഈ പൂർണ്ണമായും ഉദ്ധരിക്കുന്നു.

أَخْبَرَنَا أَحْمَدُ بْنُ سُلَيْمَانَ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ سَمِعْتُ مُوسَى بْنَ عُقْبَةَ، قَالَ سَمِعْتُ أَبَا النَّضْرِ، يُحَدِّثُ عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ النَّبِيَّ صلى الله عليه وسلم اتَّخَذَ حُجْرَةً فِي الْمَسْجِدِ مِنْ حَصِيرٍ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم فِيهَا لَيَالِيَ حَتَّى اجْتَمَعَ إِلَيْهِ النَّاسُ ثُمَّ فَقَدُوا صَوْتَهُ لَيْلَةً فَظَنُّوا أَنَّهُ نَائِمٌ فَجَعَلَ بَعْضُهُمْ يَتَنَحْنَحُ لِيَخْرُجَ إِلَيْهِمْ فَقَالَ ‏ "‏ مَا زَالَ بِكُمُ الَّذِي رَأَيْتُ مِنْ صُنْعِكُمْ حَتَّى خَشِيتُ أَنْ يُكْتَبَ عَلَيْكُمْ وَلَوْ كُتِبَ عَلَيْكُمْ مَا قُمْتُمْ بِهِ فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ صَلاَةِ الْمَرْءِ فِي بَيْتِهِ إِلاَّ الصَّلاَةَ الْمَكْتُوبَةَ ‏"‏ ‏
(النسائي)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും നിവേദനം : ഈന്തപ്പനഓലയുടെ പായ കൊണ്ട് നബി (സ) പള്ളിയിൽ ഒരു മറയുണ്ടാക്കാറുണ്ടായിരുന്നു. കുറെ രാത്രി നബി (സ) അതിൽ നമാസ്ക്കരിച്ചു. ജനങ്ങളും അദ്ദേഹത്തെ പിന്തുടർന്നു . അങ്ങനെ ജനം അധികരിച്ചു. അടുത്ത രാത്രി നബിയുടെ ശബ്‌ദം കേട്ടില്ല. ആളുകൾ നബിയെ വിളിച്ചു.അപ്പോൾ  നബി (സ)ജനങ്ങളോട് പറഞ്ഞു: *നിങ്ങളുടെ പ്രവർത്തിമൂലം നിങ്ങൾക്ക് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയമുണ്ട്. നിർബന്ധമാക്കിയാൽ നിങ്ങൾക്ക് അത് നിർവ്വഹിക്കാനാകില്ല. അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം.*

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى ذَاتَ لَيْلَةٍ فِي الْمَسْجِدِ فَصَلَّى بِصَلَاتِهِ نَاسٌ ثُمَّ صَلَّى مِنْ الْقَابِلَةِ فَكَثُرَ النَّاسُ ثُمَّ اجْتَمَعُوا مِنْ اللَّيْلَةِ الثَّالِثَةِ أَوْ الرَّابِعَةِ فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أَصْبَحَ قَالَ قَدْ رَأَيْتُ الَّذِي صَنَعْتُمْ وَلَمْ يَمْنَعْنِي مِنْ الْخُرُوجِ إِلَيْكُمْ إِلَّا أَنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ وَذَلِكَ فِي رَمَضَانَ
(بخاري)
ആയിശ(റ) നിവേദനം: "നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. എന്നാല്‍ നബി(സ) അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത് , ഇത് റമളാനില്‍ ആയിരുന്നു

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رضي الله عنها: أن رسول الله صلى الله عليه وسلم خرج ذات ليلة من جوف الليل، فصلى في المسجد، وصلى رجالٌ بصلاته، فأصبح الناس فتحدثوا؛ فاجتمع أكثر منهم فصلوا معه، فأصبح الناس فتحدثوا؛ فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصلَّى فصلوا بصلاته، فلما كانت الليلة الرابعة، عجز المسجد عن أهله، حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد، ثم قال: ((أما بعد؛ فإنه لم يخْفَ عليَّ مكانكم؛ لكني خشيت أن تفترض عليكم؛ فتعجزوا عنها))، فتوفي رسول الله صلى الله عليه وسلم والأمر على ذلك
(بخاري)
ഇബ്നു ശിഹാബില്‍ നിന്നുദ്ധരിക്കപെടുന്നു. ആയിഷ(റ) ഉര്‍വയോട് പറഞ്ഞുവെന്ന്: നബി(സ) ഒരു രാത്രി പുറപ്പെട്ടു പള്ളിയില്‍ വന്നു നമസ്കരിച്ചു, അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി(സ) നമസ്കരിച്ചു. ജനങ്ങളും കൂടി. റസൂല്‍ (സ) നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്‍ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി(സ) നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹ് നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങളിവിടെ തടിച്ചു കൂടിയത് ഞാനറിയാതെയല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി(സ) വഫാത്തായത്.' 
جابر ، قال : صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعات ، ثم أوتر ، فلما كانت  القابلة اجتمعنا في المسجد ،
(ابن حبان ، ابن خزيمة )
ജാബിർ (റ ) നിന്ന് :നബി(സ )റമദാനിൽ ഞങ്ങൾക്ക് നേതൃത്വം നൽകി എട്ട് റക്അതും വിത്റും നമസ്കരിച്ചു. അടുത്ത ദിനം ഞങ്ങൾ നബിയെയും കാത്ത് പള്ളിയിൽ കാത്തു നിന്നു.......
(ഇബ്നു ഖുസൈമ )

*അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം*
എന്ന് പറഞ്ഞു അതുകൊണ്ട് പള്ളിയിലെ ജമാഅത് ശരിയല്ല എന്നുണ്ടോ? ഇല്ലാ.

ഇബ്നു ഉമർ (റ ) വിൽ നിന്ന് :നബി (സ ) പറഞ്ഞു : നിങ്ങൾ വീടുകൾ ശവപറമ്പ് ആക്കരുത്  നമസ്കാരത്തിൽ ചിലത് വീട്ടിൽ വെച്ച് നമസ്കരിക്കുക.
(ബുഖാരി 422)
ഇമാം നവവി (റ )പറയുന്നു : ഇതു നാഫിൽ (സുന്നത് )
നമസ്കാരത്തെയാണ്
സൂചിപ്പിക്കുന്നത്.
(ശറഹ് മുസ്‌ലിം 6/777)
എന്നാലും എല്ലാ സുന്നത് നമസ്ക്കാരവും ഇതിൽ പെടില്ല. പള്ളിയിൽ പ്രവേശിക്കുമ്പോളുള്ള നമസ്കാരം, ജുമുഅക്ക് ഖുതുബ കേൾക്കാൻ ഇരിക്കും മുൻപുള്ളത്.. ഇതൊക്കെ പള്ളിയിൽ വെച്ചുള്ള സുന്നത്തുകളാണ്. എന്നാൽ ഫർദ് നമസ്കാരം കഴിഞ്ഞുള്ള സുന്നത്തുകൾ നബി (സ )വീട്ടിലാണ് നിർവ്വഹിച്ചിരുന്നത്. അതേപോലെ ഖിയമുകളും വീട്ടിൽ നിർവഹിക്കൽ ഉത്തമമാണ് എന്നാണ് നബി (സ )സൂചിപ്പിക്കുന്നത്. അല്ലാതെ തറാവീഹ് ജമാഅത് വിലക്കുകയല്ല ചെയ്യുന്നത്. വീട്ടിൽ ഉത്തമം എന്ന് പറഞ്ഞാൽ  പള്ളിയിൽ പാടില്ല എന്നർത്ഥമില്ല. നബിയുടെ ചര്യ മാതൃകയാക്കിയാണ് ഉമർ (റ )ജമാഅത് സംഘടിപ്പിച്ചത്.
قال ابن التنين وغيره استنبط عمر ذلك من تقرير النبى(ص) من صلى معه فى تلك الليلى
ഇബ്നു തീൻ (റഹ്)യും മറ്റും പറഞ്ഞു :
നബിയുടെ (സ )കൂടെ ആ രാത്രികളിൽ നമസ്ക്കരിച്ചവരെ നബി (സ )അംഗീകരിച്ചതിൽ നിന്നാണ് ഉമർ (റ )അത് അനുമാനിച്ചത് "
(ഫത് ഹുൽ ബാരി 6/9)

നബിയുടെ പ്രമുഖ സ്വഹാബി ബിദ്അത് ഉണ്ടാക്കി എന്ന് ആരെങ്കിലും വാദിക്കുമോ? നബിയുടെ ജീവിതത്തിൽ മുൻ മാതൃക വെച്ചാണ് ഉമർ (റ ) ഇതു ചെയ്തത്. വിശുദ്ധ ഖുർആൻ പുസ്തക രൂപത്തിലേക്ക് മാറ്റിയപോലെ. അതും ഉമർ (റ )വിന്റെ നിർദേശപ്രകാരമാണ് അബൂബക്കർ (റ )ചെയ്തത്. അത് ബിദ്അതാണ്‌ എന്ന് ആരെങ്കിലും വാദിക്കുമോ?
ഉമർ(റ ) അതു പറയുമ്പോൾ അബൂബക്കർ (റ )ചോദിക്കുകയാണ്
*അല്ലാഹുവിന്റെ ദൂതൻ ചെയ്യാത്ത കാര്യം നാമെങ്ങനെയാണ് ചെയ്യുക?*
അപ്പോൾ ഉമർ (റ )അത് ബിദ് അതല്ല എന്ന് ബോധ്യപ്പെടുത്തുന്നു.
إِنَّ عُمَرَ أَتَانِي فَقَالَ إِنَّ الْقَتْلَ قَدِ اسْتَحَرَّ يَوْمَ الْيَمَامَةِ بِقُرَّاءِ الْقُرْآنِ وَإِنِّي أَخْشَى أَنْ يَسْتَحِرَّ الْقَتْلُ بِالْقُرَّاءِ بِالْمَوَاطِنِ، فَيَذْهَبَ كَثِيرٌ مِنَ الْقُرْآنِ وَإِنِّي أَرَى أَنْ تَأْمُرَ بِجَمْعِ الْقُرْآنِ‏.‏ قُلْتُ لِعُمَرَ كَيْفَ تَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صلى الله عليه وسلم قَالَ عُمَرُ هَذَا وَاللَّهِ خَيْرٌ‏

മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍, യമാമ യുദ്ധം.  ആ യുദ്ധത്തില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ക്വുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര്‍ (റ)നെ ഉണര്‍ത്തി. റസൂല്‍ (صَلَّى) ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.
അങ്ങനെ, അദ്ദേഹം സൈദുബ്‌നുഥാബിത്ത് (റ )നെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര്‍ (റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ റസൂല്‍ തിരുമേനി(സ )യുടെ വഹ്‌യുകള്‍ എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ക്വുര്‍ആനെ ഒന്നായി ശേഖരിക്കണം
(ബുഖാരി 4986)
നബിയുടെ നിർദേശ പ്രകാരം ആ കാലത്ത് തന്നെ ഖുർആൻ എല്ലുകളിലും, തോലുകളിലും, മനഃപാഠമായും ക്രോഡികരിക്കപ്പെട്ടിരുന്നു. നബി (സ ) ഖുർആൻ മാത്രം എഴുതിവെക്കാൻ കൽപ്പിച്ചിരുന്നു. നബി (സ )യുടെ കാല ശേഷമാണ് അബൂബക്കർ (റ ) പുസ്തക രൂപത്തിലേക്ക് മാറ്റിയത്. നബിയുടെ മാതൃക പിൻപറ്റിയാണ് അവർ ചെയ്തത്. അതേപോലെ തന്നെയാണ് തറാവീഹ് ജമാഅത് പുനസംഘടിപിച്ചതും.
ഇമാം ഇബ്നു ഹജർ ഹൈതമി (റഹ് )പറഞ്ഞു :
"തറാവീഹ് നമസ്ക്കാരത്തെ നല്ല ബിദ് അത് എന്ന്  ഉമർ (റ ) പറഞ്ഞത് ഭാഷപരമായിട്ടാണ്. മതപരമായ അർത്ഥത്തിലല്ല. '
(ഫത്താവൽ ഹദീസിയ്യ 240)
ഉമർ (റ )വിന്റെ ഈ നടപടി സഹാബികൾ ഏറ്റെടുത്തു. അവർ ഇതിനെ തെറ്റായി കണ്ടില്ല.

മുഹമ്മദ്‌ ഇബ്നു യുസുഫ് സാഇബിൽ നിന്ന് : ഉമർ ഉബയ്യ് ഇബ്നു കഅബിന്റെയും, തമീമു ദ്ദാരിയുടെയും നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു. നൂറു ക്കണക്കിന് ആയത്തുകൾ ഓതി കൊണ്ട് പനിനൊന്ന് റക്അതാണ്‌ ഇരുവരും നമസ്ക്കരിച്ചിരുന്നത് റമദാനിലെ നമസ്കാരമാണ് ഉദ്ദേശം
(ഇബ്നു അബീ ഷൈബ )

നാഫീഉബ്നു ഉമർ പറഞ്ഞു : ഇബ്നു അബീ മുലയ്ക പറയുന്നത് ഞാൻ കേട്ടു " ഞാൻ റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുമായിരുന്നു ഞാൻ ഒരു റക് അതിൽ സൂറ ഫാത്തിർ പാരായണം ചെയ്യും.
(ഇബ്നു അബീ ഷൈബ )
റമദാൻ മാസത്തിൽ ഇമാമത് നിൽക്കുന്ന ആളുകൾക്ക് ഓരോ രക് അതിലും പത്തു വീതം ആയത്തുകൾ പാരായണം ചെയ്യാൻ ഉമർ ഇബ്നു അബ്ദുൽ അസീസ് നിർദേശം നൽകി"
(ഇബ്നു അബീ ഷൈബ )
അബ്ദുല്ല ഇബ്നു സാഇബ് പറയുന്നു : ഞാൻ റമദാൻ മാസത്തിൽ ഞങ്ങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുകയാണ് അന്നേരം പള്ളിയുടെ കാവടത്തിൽ വെച്ചുള്ള ഉമറിന്റെ തക്ബീർ കേട്ടു. അദ്ദേഹം ഉംറ നിർവ്വഹിക്കാൻ വന്നതായിരുന്നു. അങ്ങനെ അദ്ദേഹം പള്ളിയിൽ വന്നു എന്റെ പിന്നിൽ നമസ്ക്കരിച്ചു. "
(ഇബ്നു അബീ ഷൈബ )
ഇബ്നു അബ്ദുറഹ്മാൻ ഉദ്ധരിക്കുന്നു : അലി (റ ) റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി തറാവീഹ് നമസ്കാരം നിർവ്വഹിച്ചു "
(ഇബ്നു അബീ ഷൈബ )
സലഫുകളിൽ ഭൂരിപക്ഷം സഹാബികൾ, താബിഈങ്ങൾ എല്ലാം ജമാഅത് ആയിട്ടാണ് നമസ്ക്കരിച്ചിരുന്നത്. എന്നാൽ ചിലർ വീട്ടൽ നമസ്ക്കരിക്കുന്നതിനെ കൂടുതൽ ഇഷ്ട്ടപ്പെട്ടു. ഉമർ (റ ), മകൻ ഇബ്നു ഉമർ, സാലിം, ഖാസിം  എന്നിവരും വീട്ടിലാണ് നമസ്കാരിച്ചിരുന്നത്.
നാഫിഇൽ നിന്ന് : ഇബ്നു ഉമർ റമദാൻ മാസത്തിൽ ജനങ്ങളോടൊപ്പം തറാവീഹ് നമസ്ക്കരിച്ചിരുന്നില്ല. സാലിമും, ഖസിമും നമസ്കരിച്ചിരുന്നില്ല
(ഇബ്നു അബീ ഷൈബ )

മുജാഹിദ് പറഞ്ഞു : ഒരാൾ ഇബ്നു ഉമറിനോട് ചോദിച്ചു: റമദാനിൽ ഞാൻ ഇമാമിന്റെ പിന്നിൽ നമസ്കരിക്കാണോ? ഇബ്നു ഉമർ ചോദിച്ചു : താങ്കൾക്ക് ഖുർആൻ ഓതാൻ അറിയില്ലേ? ചോദ്യകർത്താവ് : അതെ. ഇബ്നു ഉമർ : എങ്കിൽ കഴുതയെ പോലെ താങ്കൾ മിണ്ടാതിരിക്കുകയോ! വീട്ടിൽ വെച്ചു നമസ്ക്കരിക്കുക.
(ഇബ്നു അബീ ഷൈബ, ബൈഹക്കി )

ചില സ്വാഹാബികൾക്കും താബിഉകൾക്കും വീട്ടിൽ വെച്ചു നിർവ്വഹികുന്നതായിരുന്നു ഇഷ്ടം. എന്നാൽ മറ്റു ധാരാളം ആളുകൾ ജമാഅതായിട്ടായിരുന്നു നമസ്ക്കരിച്ചിരുന്നത്. പണ്ഡിതൻമാരും ഇതിൽ ഭിന്നിച്ചിട്ടുണ്ട്.
ഇബ്നു മുബാറക്ക് (റ ) അഹ്മ്മദ് ,(റ ) ഇസ്ഹാഖ് (റ )എന്നിവർ ഇമാമിന്റെ പിന്നിൽ നമസ്കരിക്കുന്നതാണ് പ്രാധാന്യം നൽകിയത്. ഖുർആൻ അറിയുമെങ്കിൽ ഒറ്റക്ക് നമസ്കരിക്കലാണ് ശാഫീഈ(റ ) പ്രാധാന്യം നൽകുന്നത്.
(തിർമുദി )
ഇമാം മാലിക്ക് (റ ), അബൂയൂസഫ് (റ ),
ശാഫീഈ (റ ) എന്നിവർ തറാവീഹ് വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമായി കാണുന്നത്... ത്വഹാവി കർകശ നിലപാടാണ് കൈകൊണ്ടത്. തറാവീഹ് ജമാഅത് നിർവ്വഹിക്കൽ സാമൂഹ്യ ബാധ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്.
(ഫത് ഹുൽ ബാരി 4/252)

ഖുർആൻ അറിയാമെങ്കിൽ രാത്രിയുടെ അന്ത്യയാമത്തിൽ വീട്ടിൽ നമസ്ക്കരിക്കലാണ് ഏറ്റവും ഉത്തമം.ഖുർആൻ അറിയില്ലെങ്കിൽ ഒരു ഇമാമിന്റെ പിന്നിൽ നിന്ന് നമസ്ക്കരിക്കുകയാണ് ഉത്തമം.



 ✍️ഷാഹിദ് 

ഏഴു വൻപാപത്തിൽ രണ്ടെണ്ണം

എഴു വൻപാപത്തിൽ ഒന്നാമത്തേത് അല്ലാഹുവിൽ പങ്ക് ചേർക്കൽ, അഥവ അല്ലാഹുവിന്‍റെ സത്തയിലോ നാമഗുണ വിശേഷണങ്ങളിലോ അവന്നുള്ള ആരാധന യിലോ മറ്റു സൃഷ്ടികളെ പങ്കുചേര്‍ക്കലാണ് സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്ന് പറയുന്നത്. പ്രപഞ്ചത്തിന്‍റെ നിയന്ത്രണം അല്ലാഹുവിന്നു പുറമെ മറ്റു പലര്‍ക്കും സാധ്യക്കുമെന്ന് വിശ്വസിക്കല്‍, അല്ലാഹു അല്ലാത്ത മലക്കു കള്‍ , ജിന്നുകൾ,നബിമാര്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരോട് പ്രാര്‍ത്ഥിക്കല്‍ , അല്ലാഹുവിനു പുറമെ . ജാറങ്ങളിലും മഖ്ബറക ളിലും ബലിയറുക്കല്‍, അവിടങ്ങളിലേക്ക് നേര്‍ച്ചയാക്കല്‍ തുടങ്ങിയവ വലിയ ശിര്‍ക്കിനുദാഹരണങ്ങാകുന്നു.
 مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ . (المائدة :72)

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ച യായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (മാഇദ:72)

”നിങ്ങളവരോട് പ്രാര്‍ത്ഥിച്ചാല്‍ (ഇസ്തിഗാസ നടത്തിയാല്‍) നിങ്ങളുടെ പ്രാര്‍ത്ഥന (ഇസ്തിഗാസ) അവര്‍ കേള്‍ക്കുകയില്ല. ഇനി (നിങ്ങള്‍ ജല്‍പിക്കുംപോലെ അത്) കേട്ടാല്‍ തന്നെ അവര്‍ നിങ്ങള്‍ക്കുത്ത രം നല്‍കുന്നതുമല്ല. നിങ്ങള്‍ ചെയ്ത ഈ (പ്രാര്‍ത്ഥന -ഇസ്തിഗാസയാകുന്ന) ശിര്‍ക്കിനെ അവര്‍ അന്ത്യ ദിനത്തില്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിര്‍- 14)
”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ (ഇസ്തിഗാസ നടത്തുന്ന വനേക്കാള്‍) വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചുകൂട്ട പ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.”
(സൂറഃ അഹ്ഖാ ഫ്- 5,6)
രണ്ടാമത്തേത് സിഹ്ർ.
എന്താണ് സിഹ്ർ?
"സിഹ്റില്‍ പെട്ട ബഹുഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും ശിര്‍ക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയില്‍ പങ്കു ചേര്‍ക്കുന്നതിലൂടെയും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയുമാണ് സാധിച്ചെടുക്കുന്നത്.”
(അഖീദത്തുതൗഹീദ്: സ്വാലിഹ് അല്‍-ഫൗസാന്‍).
ജിന്ന്, ആത്മാവ്, ഗ്രഹങൾ നക്ഷത്രങ്ങൾ എന്നിവയുടെ റൂഹ്കൾ എന്നിവയെ ആരാധിച്ചും, പ്രാർത്ഥിച്ചുമാണ് സാഹിർ ശിർക്ക് ചെയുന്നത്. സിഹ്ർൽ വിശ്വസിക്കുന്നത്തോടെ അത് ചെയ്യിപ്പിക്കുന്നവനും ശിർക്ക് ചെയ്യുന്നു കൂടാതെ സാഹിർ പറഞ്ഞത് അനുസരിച് അയാൾ കൊലപാതകമോ, വ്യഭിചാരമോ പോലെയുള്ള നീച പ്രവർത്തികൾ ചെയ്യും അതോടെ അത് വൻ സാമൂഹിക വിപത്ത് ഉണ്ടാക്കും. അതാണ് സിഹ്ർഉം വൻ പാപമായി നിശ്ചയിക്കപ്പെട്ടത്. സ്വന്തം മകളെ കൊലപെടുത്തിയ പ്രഫസറുടെ വാർത്ത നാം കേട്ടതാണ്. അതു കൊണ്ട് സിഹ്റിൽ വിശ്വസിക്കൽ നരക പ്രവേശനത്തിന് കാരണമായേക്കും.
عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر
അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്‌റിൽ വിശ്വസിക്കുന്നവൻ  ,മദ്യപാനിയായവൻ , ഖദ്‌റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ
പ്രവേശിക്കില്ല " [ അഹമ്മദ് ]

عن عمران بن حصين ، رضي الله عنه ، قال : قال رسول الله صلى الله عليه وسلم : " ليس منا من تطير أو تطير له ، أو تكهن أو تكهن له ، أو سحر أو سحر له ، ومن عقد عقدة - أو قال : من عقد عقدة - ومن أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد صلى الله عليه وسلم .

 ഇമ്രാൻ ഇബ്ൻ ഹുസൈൻ [ റ ] നിന്നും  നിവേദനം : നബി [സ ] പറഞ്ഞു :"ശകുനം നോക്കുന്നവനും  
നോക്കിപ്പിക്കുന്നവനും , ഭാവി പ്രവചിക്കുന്നവനും തനിക്ക് വേണ്ടി ഭാവി  പ്രവചിപ്പിക്കുന്നവനും,സിഹ്‌ർ ചെയ്യുന്നവനും  തനിക്ക് വേണ്ടി സിഹ്‌ർ ചെയ്യിപ്പിക്കുന്നവനും , കെട്ടുകൾ ഉണ്ടാക്കുന്നവനും ഉണ്ടാക്കിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല , അതേപോലെ ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദിന് [സ ] അവതരിച്ചതിൽ അവിശ്വസിച്ചു . [ മുസ്‌നദ് ബസ്സാർ 3578 ]
ورجاله رجال الصحيح
ഇമാം ഹൈസമി പറയുന്നു : ഈ ഹദീസിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നു
[ മജ്‌മൂ സവാഇദ്  8480 ]
നബിയുടെ മേൽ പ്രസ്താവനയിലൂടെ സാഹിർ ചെയ്ത സിഹ്റിൽ വിശ്വസിക്കുന്നതിലൂടെ അഥവ സാഹിർ ചെയ്ത സിഹ്ർ കൊണ്ട് അവർ ഉദ്ദേശിച്ച വ്യക്തിക്ക് ഗുണമോ ദോഷമോ ഉണ്ടാകും എന്ന് വിശ്വസിച്ചാൽ.അത് ചെയ്യിപ്പിക്കുന്നവൻ ഇസ്ലാമിന്ന് പുറത്ത് പോകും. അതാണ് #സിഹ്റിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല. എന്ന് റസൂൽ പ്രസ്താവിച്ചത്. ചുരുക്കി പറഞ്ഞാൽ കാര്യം അവ്യക്തമാക്കിയ നിലയിൽ ജപ,ഹോമ, മന്ത്ര,തന്ത്രങ്ങളിലൂടെ  നടത്തുന്ന സിഹ്റിന് യാതൊരു പ്രതിഫലനവുമില്ല. എന്നാൽ ഭൗതിക മാർഗ്ഗങ്ങളിലൂടെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാഹിറാൻമാർ ചിലത് പ്രവർത്തിക്കുകയും ഇത് താങ്ങളുടെ സിഹ്ർ ന്റെ ശക്തിയാണെന്നും, പൂജയുടെ ശക്തിയാണെന്നും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും ചെയ്യാറുണ്ട്. അതിൽ തെറ്റിദ്ധരിച്ചു ആളുകൾ സിഹ്ർനു ഫലമുണ്ട് എന്ന് വിശ്വസിക്കുന്നു. ഉദാഹരണതിന്നു ദമ്പത്തികൾ തമ്മിൽ പരസ്പരം ഇഷ്ടമുണ്ടാക്കാൻ ചില വസ്തുക്കൾ ഭക്ഷണത്തിൽ ചേർത് കൊടുക്കാൻ സഹിറന്മാർ ആവശ്യപ്പെടാറുണ്ട്.  പൂജ ചെയ്ത വസ്തുവാണ് എന്നൊക്കെ പറഞ്ഞാണ് അവർ ഇതു കൊടുക്കുക. യഥാർത്ഥത്തിൽ ലവ് ഹോർമോണുകളെ ഉദ്ധീപിപ്പിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കളാണ് പൊടിയാക്കിയും ഭസ്മമാക്കിയും സഹിറന്മാർ നൽകുന്നത്. ഓക്സിട്ടോസിൻ അത്തരം ഒരു ഹോർമോൺ ആണ്. മത്തങ്ങ കുരുവിൽ ഉള്ള സിങ്ക് പുരുഷ ഹോർമോണുകളെ പരിപോഷിപ്പി ക്കുന്നു. ഇതു പൊടിയാക്കി രൂപമാറ്റം വരുത്തിയാൽ പെട്ടെന്നു ആർക്കും മനസ്സിലാകില്ല. ഇതു ശരീരത്തിൽ കടക്കുന്നത്തോടെ ഹോർമോൺ പ്രവർത്തനം ത്വരിതപ്പെടുന്നു. അതോടെ പിണക്കമുള്ള ദമ്പതികളിൽ പരസ്പരം താല്പര്യം വർധിക്കുന്നു. സാഹിറിന്റെ മന്ത്രം കൊണ്ടാണ് ഇതെല്ലാം എന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ മനുഷ്യന് രോഗമുണ്ടക്കുന്ന വസ്തുക്കളും ഉണ്ട്. അവ ഒറ്റയടിക്കുള്ള രോഗം നൽകില്ല കാലക്രമേണ രോഗിയാകുന്ന അവസ്ഥ ഉണ്ടാകും.ഉദാഹരണത്തിന് നീലമ്പാല. അതിൽ തുജോണ് എന്ന ടോക്സിൻ അടങ്ങിയത് മൂലം കൂടുതൽ അളവിൽ ശരീരത്തിൽ കടന്നാൽ അപസ്മരം പോലെ അവസ്ഥ ഉണ്ടാകും ചിലപ്പോൾ മരണം വരെ സംഭവിക്കാം. മദ്യം പോലുള്ള വസ്തുവിൽ ഇതു കലർത്തിയാൽ അറിയില്ല. സാഹിറന്മാർ ഇതു അൽപം വീതം കലർത്തി കൊടുക്കാൻ പറയും. സിഹ്ർ ചെയ്യിപ്പിക്കുന്നവൻ ഇതു ഏതോ അത്ഭുത മരുന്നാണ് എന്ന് കരുതും.ഇവിടെ ജനങളുടെ വിശ്വാസം നേടുന്നത് സാഹിറിന്റെ  അക്കകളങ്ങളും, തകിടിൽ വരക്കുന്ന ചിഹ്നങ്ങളും, കുരുതികളും,മന്ത്ര ജപങ്ങളുമാണ്. അത്ഭുത ശക്തികൾ ഈ വസ്തുക്കളിൽ നിന്ന് സാഹിറിനു ലഭിക്കുന്നു എന്നാണ് ജനങ്ങൾ കരുതുന്നത്.അത് മുതലെടുത്തു സാഹിറന്മാർ ജനങ്ങളെ ചൂഷണം ചെയ്യുന്നു.

إن رسول الله - صلى الله عليه وآله وسلم - حدثنا : " إن الرقى والتمائم والتولية شرك " قال : فقلت : ما التولية ؟ قال : " التولية هو الذي يهيج الرجال " هذا حديث صحيح الإسناد على شرط الشيخين ، ولم يخرجاه

നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ്‌ " ( ഹാക്കിം 8339 )

التولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة

"തിവലത് എന്ന് പറഞ്ഞാൽ സിഹ്‌റിന്റെ ഇനത്തിൽ പെട്ടതാണ്.  ഭർത്താവിലേക് സ്ത്രീ ആകർഷ്ടയാകാൻ വേണ്ടിയുള്ള മന്ത്രമാണത്.  ത്വർച്ചയായും അതിന് തഅസീറുണ്ട്,  ഹഖീഖത്തുണ്ട്  എന്ന്  വിശ്വസിച്ചാൽ അത് ശിർക്കിലേക്ക് എത്തിയേക്കാം "
( ഹാശിയത് സിന്ധി,  ബാബു തഅലീക്കിൽ ത്തമാഇഎം,  ഹദീസ് 3530)
ഇബ്നു മസ് ഊദ് (റ ) നിന്ന് നബി(സ )പറഞ്ഞു : ശകുനം നോക്കൽ ശിക്കാണ്,ശകുനം നോക്കൽ ശിക്കാണ്, ശകുനം നോക്കൽ ശിക്കാണ് "
(അദബ് അൽ മുഫ്രദ് ബുഖാരി 909, തിർമുദി, സ്വഹീഹ് ജാമിഅ 6394)
ഇബ്നു ഉമർ (റ ) വിൽനിന്ന് നബി(സ)പറഞ്ഞു : ഒരാളെ ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് ശക്കുനപ്പിഴ തടഞ്ഞുനിർത്തിയാൽ അവൻ ശിർക്ക് ചെയ്യുന്നവനായി "
(മുസ്‌നദ് അഹ്മ്മദ് )
അറബികൾ ഒരു യാത്രക്ക് ഇറങ്ങിയാൽ ആകാശത്തേക്ക് പക്ഷിയെ പറത്തി ശകുനം നോക്കാറുണ്ട്. പറക്കുന്ന പക്ഷി വലത്തേക്ക് പോയാൽ നല്ലതും ഇടത്തേക്ക് പോയാൽ ചീത്തയും എന്നാണ് അവർ കരുതുന്നത്. ഈ വിശ്വാസം കലാകാലങ്ങളായി അവരുടെ പൂർവ്വികർ ചെയ്തു പോന്നതാണ്. അവർക്ക് അത് അവരുടെ മതത്തിന്റെ ഭാഗമാണ്. എന്നാൽ അതിനെ പ്രവാചകൻ എതിർത്തു. അത് സൃഷ്ട്ടാവിൽ പങ്ക് ചേർക്കലാണ് എന്ന് പഠിപ്പിച്ചു. അവർ അല്ലാഹുവിനെ നിഷേധിച്ച യുക്തി വാദികൾ ആയിരുന്നില്ല, മറിച്ച് അല്ലാഹു വെച്ചിട്ടുള്ള സംവിധാനമാണ് ഇതെല്ലാം എന്ന് കരുതിയവരാണ്.
അവർ പക്ഷിയെ ഇലാഹാണ് എന്ന് കരുതിയില്ല ഈ ലോകം പരിപാലിക്കുന്നവൻ എന്നും വിശ്വസിച്ചില്ല അതിനോട് ദുആ ചെയ്തില്ല, അത് ഹയ്യും, ഹാദിറുമാണ് എന്നിട്ടും പ്രവാചകൻ അത് ശിർക്ക് എന്ന് വിളിച്ചു. കാരണം ഖൈറും ശറ് റും അല്ലാഹു വിന്റെ പക്കൽ നിന്ന് മാത്രമാണ് വരുന്നത്. ഒരു മുടിക്കോ,കോഴിത്തലക്കോ, തക്കിടുകൾക്കോ,ഏലസ്സിനോ ആർക്കും ഒരു ദ്രോഹം ഉണ്ടാക്കാൻ സാധിക്കില്ല.അതേപോലെ കറാമത്തിന്റെയും മുഅജിസത്തിന്റെയും അടിസ്ഥാനത്തിൽ മരണപെട്ട അമ്പിയ,ഔലിയാക്കൾ ആളുകളെ സഹായിക്കുന്നതും അല്ലാഹുവിന്റെ ഇദ്‌ൻ പ്രകാരമാണ്, അവനിലൂടെയാണ് എന്നാണ് ഖുബൂരികളും പറയുന്നത്. ഇതെല്ലാം ബാഥ്വിലും ശിർക്കുമാകുന്നു.
മത പുരോഹിതന്മാർ മതത്തിൽ ഇതിനെല്ലാം രേഖയുണ്ട് എന്ന് വാദിക്കുന്നു. നബിക്ക് വരെ സിഹ്ർ ബാധിച്ചു എന്ന് തെളിവ് ഉദ്ധരിക്കുന്നു. അതീവ ദുർബലവും തെളിവിനു മതിയാത്തതുമായ രേഖകളാണ് അവയെല്ലാം. ഒരു നിവേദകന്റെ യോഗ്യതയാണ്, അയാൾ വിമർശനങ്ങളിൽ നിന്ന് മുക്തനായിരിക്കുക എന്നത്. ഓർമ്മ ശക്തിയിലോ, നിവേദനം ചെയുന്നതിലോ ഒരു വിമർശനവും ഉണ്ടായിക്കൂടാ. എന്നാൽ ഓർമ്മശക്തിയിലും, നിവേദന രീതിയിലും വിമർശിക്കപ്പെട്ട ആളുകളാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഖബർ നിവേദനം ചെയുന്നത്. അതിൽ പ്രഥമ നിവേദകൻ
ഹിഷാം ഇബ്നു ഉർവ്വയെ കുറിച്ച് ഹാഫിദ് പറയുന്നത് "ചിലപ്പോളൊക്കെ തദ്ലീസ് ചെയ്യും "എന്നാണ് (തക്രീബ് ). ഇമാം മിസ്സി പറയുന്നത് "ഹിഷാം ഖുറൈശികളുടെ സദസ്സ് ഇരുന്ന് ഹദീസുകൾ ഉദ്ധരിക്കും എന്നാൽ ആളുകൾ ആ ഹദീസുകളെ എതിർക്കും " എന്ന്
(തഹദീബ് അൽ കമാൽ 30/233)
ഇമാം മാലിക്ക് ഇദ്ദേഹത്തെ തൃപ്തി പെട്ടിരുന്നില്ല ഇമാം മാലിക്കിന്റെ ഗുരുവാണ് ഹിഷാം എന്നാലും മദീനയിൽ ഉള്ള കാലത്തെ ഹദീസുകൾ മാത്രമാണ് ഇമാം മാലിക്ക് ഇദ്ദേഹത്തിൽ നിന്ന് ഉദ്ധരിക്കുന്നുള്ളു.
അതുകൊണ്ട് തന്നെ നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് അദ്ദേഹം മുവത്വയിൽ ഉദ്ധരിക്കുന്നില്ല. യുസുഫ് ഇബ്നു ഖറാഷ് പറയുന്നത് ഇറാഖിൽ പോയ ശേഷം ഹിഷാമിനെ ഇമാം മാലിക്ക് തൃപ്തിപെട്ടിരുന്നില്ല എന്നാണ്.ഇമാം മാലിക്കിൽ നിന്ന് ഖത്തീബ് ബാഗ്ദാദി ഉദ്ധരിക്കുന്നു :ഇമാം മാലിക് പറഞ്ഞു ഹിഷാം ഇബ്നു ഉർവ്വ കദ്ദാബാണ്.
(താരീഖ് ബാഗ്ദാദ് 1/223)
ഹിഷാം കൂടാതെ രണ്ടാമതായി സുലൈമാൻ ഇബ്നു മിഹ്റാനിൽ വഴി സൈദ് ഇബ്നു അർക്കം (റ )നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട്. ഈ സുലൈമാനും മുദല്ലിസ് ആണ്.തദ് ലീസ് തസ്‌വിയത്തിന്റെ ആളാണ്
(തദ് റീബ് റാവി ) അഥവാ ദുർബല റാവികളിൽ നിന്നുള്ള ഹദീസ് അവരുടെ പേര് മറച്ചു വെച്ച് ബാക്കി സനദ് പറയും. താൻ യഥാർത്ഥത്തിൽ ഹദീസ് കേട്ടത് ദുർബല റാവിയിൽ നിന്നായിരിക്കും പക്ഷെ അയാളെ മറച്ചു വെച്ച് അതിനു മുൻപുള്ള താൻ പ്രസ്തുത ഹദീസ്  നേരിട്ട് കേൾക്കാത്ത റാവിയിൽ നിന്ന് ഉദ്ധരിക്കും.
തദ് ലീസ് അത്ര നിസ്സാര കാര്യമല്ല. ഉസൂലിന്റ പണ്ഡിതന്മാരുടെ അടുക്കൽ ഇതു മക്ക്റൂഹ് ആണ്.
ഇമാം ശുഅബ പറഞ്ഞു : തദ് ലീസ് കളവിന്റെ സഹോദരനാണ്
(ജാമിഉ ത്തഹ്സീൽ )
ഒരു ഹദീസിന്റെ അധികാരികതയിൽ സംശയം ഉണ്ടാകുന്ന പ്രവർത്തിയാണിത്. മൂദല്ലിസുകൾ സനദിൽ കൃത്രിമം കാണിക്കുന്നു.
പല താരമായി തദ്ലീസ് വിഭജിച്ചിട്ടുണ്ട് ഏത് തദ്ലീസും മുഹദ്ദിസുകൾ
ക്കിടയിൽ കറാഹത് തന്നെയാണ്.
തദ് ലീസ് ശുയൂഖ് എന്ന വിഭാഗം അൽപം അപകടമില്ലാത്തതാണ്. അതിൽ റാവികൾ തങ്ങളുടെ ഗുരു വിന്റെ അപര നാമത്തിൽ രിവായത് ചെയ്യും. ഇമാം ബുഖാരി തദ് ലീസ് ശുയൂഖ് നടത്തുന്ന ആളാണ്‌.
ഈ കഥ വരുന്ന മറ്റൊരു ത്വരീക് അംറ ബിന്തു അബ്ദുറഹ്മാൻ വഴി ആയിശ (റ )യിൽ നിന്ന് ഉദ്ധരിക്കുന്നതാണ് ഇതിന്റെ സനദിൽ ഉള്ള റാവി മുഹമ്മദ്‌ ഇബ്നു ഉബൈദുല്ല മത്റൂഖ് (വർജ്യൻ )ആണ്.
ഇബ്നു മഈൻ : ഇയാൾ ഒന്നുമല്ല
നസാഈ : വിശ്വസ്തനല്ല
അസദീ : മത്റൂഖ്, ഇമാം ബുഖാരി :ഇബ്നു മുബാറക് ഇയാളെ ഉപേക്ഷിച്ചു (തഹ്ദീബ് 5/207)
മറ്റൊന്ന് ഇബ്നു അബ്ബാസിൽ (റ )നിന്ന് ഇബ്നു സഅദ് ഉദ്ധരിച്ചത് അതിൽ കൽബിയുണ്ട്, അദ്ദേഹം കദ്ദാബാണ്. ഇമാം ദാറുഖുത്നി : മത് റൂഖ്, ഇബ്നു അസാകിർ : റാഫിദി വിശ്വസ്ഥാനല്ല,ഇമാം ബുഖാരി : അലി മദിനി പറഞ്ഞു, കൽബി അബു സാലിഹിൽ നിന്ന് ഉള്ള റിപ്പോർട്ട് കളവാണ്, ഇബ്നു ജൗസ്സി : കദ്ദബ്
(സിയർ 10/101, താരീഖ് അൽ കബീർ, ദുആഫാ ഇബ്നു ജൗസ്സി )
അതേപോലെ ജുവൈബിർ ഇബ്നു സഈദും ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്നു ഈ ജുവൈബീർ മത്റൂഖ് ആണ്
ഇമാം നസാഈ : മത്റൂഖ്
യഹിയ്യ ഇബ്നു മഈൻ : ദുർബലൻ
ഇമാം ബുഖാരി : ദാഹാകിൽ നിന്നുള്ള ഹദീസുകൾ ദുർബലമാണ്
അലി മദീനി : ദുർബലൻ, യഹിയ്യ ഇബ്നു സഈദ് : ദുർബലൻ, ദാറുഖുത്നി : മത് റൂഖ്
(അൽ കാമിൽ ജൂർജാനി, ദുഅഫ അൽ സ്വഗീർ,ദുആഫാ ഇബ്നു ജൗസ്സി  )
അംർ ഇബ്നു ഹകം എന്ന തബീഈൽ നിന്നും മുർസലയ റിപ്പോർട്ടും ഇബ്നു സഅദ് ഉദ്ധരിക്കുന്നു. മുർസൽ തെളിവിനു പര്യാപ്തമല്ല.
അതേപോലെ റബിഇബ്നു അനസ് വഴി അനസ് (റ ) വിൽ നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട് അതിന്റെ സനദിൽ അബു ജഅഫർ റാസി ഉണ്ട്.
അഹ്മ്മദ് : പ്രാബലനല്ല, നസാഈ : പ്രാബലനല്ല, ഇബ്നു ഫല്ലാസ് : ദുർബലൻ
(സിയർ 7/347)
ചുരുക്കിപറഞ്ഞാൽ ഈ കഥ നാല് സഹബികളിൽ നിന്ന് വ്യത്യസ്ഥ മത് നിലൂടെ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും എല്ലാം അതീവ ദുർബലങ്ങളാകുന്നു. ഇത്തരം റിപ്പോർട്ട്കൾ പൂർവ്വികർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി എന്ന് പറഞ്ഞു ദുർബല വിശ്വാസികളെ
പുരോഹിത വർഗ്ഗം ചുഷണം ചെയ്യുന്നു.
ഇതു മനസ്സിലാക്കാതെയോ അല്ലാതെയോ ഒരു വിഭാഗം പുരോഹിതർ ഇതിനെ ന്യായീകരിച്ചു താങ്കളുടെ പൗരോഹിത്യ പാരമ്പര്യം കാക്കാൻ പാട് പെടുന്നു. ഓരോ പണ്ഡിതൻമാരുടെ അഭിപ്രായങൾ മാത്രം സ്വീകരിച്ചു ഓരോ വിഭാഗങ്ങളായി പിരിഞ്ഞവരാണ് പൂർവ്വികരായ പണ്ഡിതൻമാർ. മദ്ഹബുകളുടെ ഇമാമീങ്ങളുടെ കാലത്ത് അഹല്സുന്ന എന്നൊരു പേര് ഇല്ലായിരുന്നു. പിൽകാലത് ഇസ്ലാമിലെ വിഭാഗങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിച്ച പദമാണ് അഹല് സുന്ന. പക്ഷെ ഇന്ന് ചില പണ്ഡിതന്മാരെ ചിലർ വോട്ട് ചെയ്ത് അഹ്‌ല് സുന്നയും, അഹ് ല് ബിദ്അതും ആകുന്നു പരിതാപകരം തന്നെ.വിശുദ്ധ ഖുർആനിന്റെ വ്യക്തമായ പ്രസ്താവനയൊന്നും അവർ സ്വീകരിക്കില്ല കാരണം അവരുടെ പുരോഹിതൻമാരെ തള്ളിപ്പറയാൻ അവർക്ക് സാധിക്കില്ല. സിഹ്ർ എന്ന് പറഞ്ഞാൽ അത്ഭുത ശക്തികൾ പിശാച് മനുഷ്യർക്ക് കൊണ്ട് വന്നു നൽകിയ ഒന്നൊന്നുമല്ല. മേൽ വിശദീകരിച്ചപ്പോലെ
മരുന്നുകളും, തന്ത്രങ്ങളും, കൺകെട്ടും കൊണ്ടാണ് സഹിറന്മാർ ചിലതൊക്കെ ചെയ്യുന്നത്. അതിൽ അത്ഭുതം കൂറി ആളുകൾ അവർക്ക് പൈശാചിക ശക്തികൾ ഉണ്ടെന്ന്കരുതുന്നു.
ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതെ ജീവിക്കുക.
അല്ലാഹു പറയുന്നു :
 പറയുക: ഇതാണ്‌ എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ ( അവനോട്‌ ) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. [ 12/ 108 ]