സിഹ്ർ എന്നാൽ സൃഷ്ടികളെ ആരാധിക്കലാണ്. അങ്ങനെ ആരാധിച്ചാൽ അവർ സാഹിറിനെ സഹായിക്കും എന്നാണ് വിശ്വാസം. ഇത് തികച്ചും കുഫ്ർ ആണ്. അല്ലാഹുവിൽ ആവിശ്വസിക്കലാണ്. അവന് പങ്ക്കാരില്ല. സൃഷ്ടികളോട് നടത്തുന്ന ആരാധനക്ക് ഒരു പ്രതിഫലനവും ഇല്ല. അവർക്ക് മനുഷ്യരെ സഹായിക്കാനാകില്ല.
അതിനാൽ സിഹ്ർ ഫലിക്കില്ല.
*അപ്പോൾ മൂസാ നബിക്ക് ഫലിച്ചതോ?*
അത് കേവലം കൺകെട്ട് വിദ്യയാണ്
അതല്ല തർക്കത്തിലുള്ള സിഹ്ർ. ഭാഷയിൽ കൺകെട്ടിനും സിഹ്ർ എന്ന് തന്നെയാണ് പറയുക. എന്ന് വെച്ച് അത് അഭിചാരത്തിന്റെ പ്രതിഫലനത്തിന് തെളിവല്ല.ആ സിഹ്ർ ചെയ്യാൻ സൃഷ്ട്ടികളെ ആരാധികേണ്ട കാര്യമില്ല. അത് പ്രയത്നത്തിലൂടെ പഠിച്ചെടുക്കുന്ന വിദ്യാകളാണ്. അതിന് ഉപകാരണങ്ങളും, ഭൗതികവസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. അത് എന്തിനു ഉപയോഗിക്കുന്നു എന്നത് ആശ്രയിച്ചിരിക്കും അതിന്റെ ഇസ്ലാമിക വിധി പറയുക. ദിവ്യത്വം സ്ഥാപിച്ചെടുക്കാൻ ഉപയോഗിച്ചാൽ, അതിലൂടെ മനുഷ്യ ദൈവമാകാൻ നോക്കിയാൽ, ഔലിയയാകാൻ ശ്രമിക്കൽ കുഫ്ർ ആണ്.
*പക്ഷെ മുഹമ്മദ് നബിക്ക് ഫലിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ? സ്വഹീഹൈനീയിൽ വരെ ഉണ്ട്*
ശരിയാണ്, മറ്റു പല ഹദീസുകളെയും പോലെ സ്വഹീഹൈനിയിലും മുസ്‌നദ്കളിലും, മുസന്നഫ്കളിലും, സുനനുകളിലും ഒക്കെ ഉണ്ട്. അത് ഒരു കാര്യം സ്ഥാപിതമാകാൻ രേഖയല്ലലോ,അതിൽ വന്ന റിപ്പോർട്ടുകൾ ആദിലായ റാവികൾ മുഖേനയും, മുത്തസ്സിലായ പരമ്പരയിലൂടെയും,ഓർമ്മശക്തിയിൽ സമ്പൂർണ്ണനായ റാവികൾ മുഖേനയും, ന്യൂനതകൾ ഒന്നുമില്ലാതെയും, ശാദ്ദ് ആകാതെയും ഉദ്ധരിച്ചു വരണം. അല്ലാതെ കേവലം പണ്ഡിതൻമാരുടെ അഭിപ്രായത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ടും സ്വഹീഹ് എന്നോ ദഈഫ് എന്നോ പറയാൻ പറ്റില്ല. ഉദാഹരണത്തിന് ; ഇമാം ബുഖാരി സ്വീകാര്യനാകുന്ന ചില റാവികളെ ഇമാം മുസ്‌ലിം സ്വീകാര്യരായി കരുതുന്നില്ല അതേപോലെ തന്നെ മറിച്ചും . അബൂ സുബൈർ അൽ മക്കി എന്ന റാവിയെ ഇമാം ബുഖാരി സ്വീകാര്യനല്ല എന്ന് പറയുന്നു അയാളിൽ നിന്ന് ഇമാം മുസ്‌ലിം തൻറെ സ്വാഹീഹിൽ തെളിവ് പിടിച്ചത് 248 ഹദീസാണ് .ഇമാം ബുഖാരി 4 ഹദീസുകൾ മുത്താബിയായി മാത്രമാണ് ഉദ്ധരിച്ചത് . അപ്പോൾ ഇമാം മുസ്‌ലിം ധാരാളം ഹദീസുകൾ തൻറെ സ്വഹീഹിൽ ഒരു റാവിയിൽ നിന്ന് ഉദ്ധരിച്ചു എന്നത് ആ റാവിയെയോ ,ആ ഹദീസിനെയോ സ്വാഹീഹ് ആക്കുന്നില്ല . ഹിശാം 1000 ഹദീസ് പറഞ്ഞു എന്നത് കൊണ്ട് അത് മുഴുവനും സ്വഹീഹ് എന്നർത്ഥമില്ല .
*ഇബ്നു ഹജർ അസ്ഖലാനി അടക്കം പലരും ഈ ഹദീസ് സ്വഹീഹ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ?*
അതെ പലരും ഇത് സ്വഹീഹ് ആക്കാനാണ് ശ്രമിച്ചത്. അതിനു വേണ്ടി അവർ മുഹമ്മദ് നബിയെ വരെ പിശാചുകൾക്ക് ഉപദ്രവിക്കാനുള്ള കഴിവുണ്ട് എന്ന് വാദിക്കുന്നു പക്ഷെ മതിയായ തെളിവ് ഉദ്ധരിക്കുന്നില്ല എന്ന് മാത്രം. നബിയെ ഉപദ്രവിക്കാൻ പിശാച്ചിന് സാധിക്കില്ല എന്നതിനാണ് പ്രമാണമുള്ളത്.കൂടാതെ ഹിഷാം ഇബ്നു ഉർവ്വയുടെ തദ്ലീസിൽ നിന്ന് രക്ഷപെടുത്താൻ യഹിയ്യഇബ്നു ഖത്താനിൽ(ഹി -198)നിന്ന് 'അൻ അന' യില്ലാത്ത ഒരു റിപ്പോർട്ട് വരെ ഉദ്ധരിച്ചു അസ്ഖലാനി പ്രതിരോധം തീർക്കുന്നുണ്ട്. പക്ഷെ അത് വിഫലമാണ് കാരണം ഇബ്നു ഖത്താനിന് മുൻപ് ഹിഷാമിൽ നിന്ന് ഉദ്ധരിച്ചവർ (ഇബ്നു ജൂറൈജ്- ഹി 150)'അൻ അനയോടെയാണ് ഉദ്ധരിക്കുന്നത്. അത് കൊണ്ട് ഇബ്നു ഹജറിന്റെ വാദത്തിനു പ്രസക്തിയില്ല.
*സിഹ്ർ ഫലിക്കില്ല എന്ന് പറയുന്നവർ പുത്തെൻവാദികളാണ് എന്ന്
ഇമാം മാസിരി പറയുന്നുണ്ടല്ലോ?*
അതിനു അദ്ദേഹം നിരത്തിയ ന്യായം എന്താണ്? തെളിവിന്റെ അടിസ്ഥാനമില്ലാതെ ഒരു കാര്യം പറയലാണ് പുത്തെൻവാദം. കെട്ടുകളിൽ മന്ത്രിച്ചു ഓതൽ സിഹ്ർ ആണെന്നും അത് ചെയ്യൽ ശിർക്കാണെന്നും നബി (സ ) പഠിപ്പിക്കുന്നു. സിഹ്റിന്റെ പ്രതിഫലനത്തിൽ വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിൽ കടക്കില്ലെന്നും നബി (സ ) പഠിപ്പിക്കുന്നു. സിഹ്റിൽ പെട്ട തിവ്ല്ലത് ശിർക്കാണ് എന്നും നബി (സ ) പഠിപ്പിക്കുന്നു. അപ്പോൾ പ്രമാണങ്ങളുടെ പിൻബലത്തിൽ പറഞ്ഞ കാര്യങ്ങളെ എങ്ങിനെ ബിദ്അത് എന്ന് വിളിക്കും? പിശാച്ചിന് പ്രവാചകനെ ഉപദ്രവിക്കാനാകും എന്ന് പറഞ്ഞതിന് തെളിവ് സമർപ്പിക്കേണ്ടത് ആ വാദം പറഞ്ഞ ഇമാം മാസിരിയാണ്.കൂടാതെ ഈ പ്രസ്താവനയിലൂടെ അദ്ദേഹം ഇമാം അബൂഹനീഫയെയും, ഇബ്നു ഹസമിനേയും, ഉസ്തിർബാദിയെയും, ജസ്സാസിനെയുമാണ് പുത്തെൻ വാദി എന്ന് ആക്ഷേപിക്കുന്നത്.
*ഹിഷാം മുദല്ലിസ്സാണ് അതിന്റെ പേരിൽ അദ്ദേഹത്തിന്റെ നൂറുകണക്കിന് ഹദീസ് നിങ്ങൾ തള്ളുമോ?*
അദ്ദേഹം അവസാന കാലത്താണ് 'അൻ അബീഹി അൻ ആയിശാ ' എന്ന് പറഞ്ഞു ഹദീസുകൾ ഉദ്ധരിക്കാൻ തുടങ്ങിയത്. യുവത്വത്തിൽ ഉദ്ധരിച്ച ഹദീസുകൾ സ്വീകര്യമാണ്. കൂടാതെ 'അൻ അബീഹി അൻ ആയിശാ 'എന്ന റിപ്പോർട്ടുകളിൽ വന്നിട്ടുള്ള ഹദീസുകൾ മറ്റു ശാഹിദുകൾ ഉണ്ടെങ്കിൽ സ്വീകരയമാകും. ഇതാണ് പൊതുവായ ഉസൂൽ.
ഉദാഹരണം : സംഗീതത്തിന്റെ ഹദീസ്.
حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا غُنْدَرٌ، حَدَّثَنَا شُعْبَةُ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ، دَخَلَ عَلَيْهَا وَالنَّبِيُّ صلى الله عليه وسلم عِنْدَهَا يَوْمَ فِطْرٍ أَوْ أَضْحًى، وَعِنْدَهَا قَيْنَتَانِ {تُغَنِّيَانِ} بِمَا تَقَاذَفَتِ الأَنْصَارُ يَوْمَ بُعَاثَ. فَقَالَ أَبُو بَكْرٍ مِزْمَارُ الشَّيْطَانِ مَرَّتَيْنِ. فَقَالَ النَّبِيُّ صلى الله عليه وسلم
ഈ ഹദീസ് ഈ ഒരു തരീക്കിലൂടെ മാത്രമല്ല വന്നിട്ടുള്ളത്. ഹിഷാമിന്റെ അൻ അന ഇല്ലാതെയും വന്നിട്ടുണ്ട്.ഇമാം മുസ്‌ലിമുദ്ധരിക്കുന്ന
റിപ്പോർട്ടിൽ ഹിഷാമില്ലാതെ വന്നിട്ടുണ്ട്.
حَدَّثَنَا ابْنُ وَهْبٍ، أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثٍ فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ فَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارُ الشَّيْطَانِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم
അതിനാൽ ഹിഷാമിന്റെ മേൽ റിപ്പോർട്ട് സ്വീകര്യമാണ്. ഹദീസ് സ്വഹീഹ് ആണ്. ഹിഷാം മാത്രം
തദ്ലീസോടെ ഉദ്ധരിക്കുന്നത് മാത്രമാണ് ദുർബലം. അത് വളരെ കുറവ് ഹദീസുകൾ മാത്രമേയുള്ളൂ. ഇനി ഒരു റാവി ഉദ്ധരിക്കുന്ന ഹദീസിന്റെ എണ്ണം നോക്കിയല്ല അയാൾ സ്വീകാര്യനാകുന്നത്. അദ്ദേഹത്തിന്റെ ആദില്ലത് ( യോഗ്യതകൾ) പരിഗണിച്ചാണ്. ഇസ്മായിൽ ഇബ്നു അബ്ദുല്ല എന്ന ബുഖാരിയുടെ റാവി ദുർബലനാണ് എന്ന് മുഹദ്ദിസുകൾ പറയുന്നു.
وَهَذَا الْحَدِيثُ مُنْكَرٌ عَنْ مَالِكٍ وقال النسائي: إسماعيل بن أبي أويس ضعيف.وَقَالَ النَّضر بن سَلمَة الْمروزِي هُوَ كَذَّاب وَقَالَ يَحْيَى: لَيْسَ بِشَيْءٍ
ഇമാം ജുർജാനി പറഞ്ഞു മാലിക്കിൽ നിന്നുള്ള ഹദീസുകൾ ഉപേക്ഷിക്കണം, നസാഈ പറഞ്ഞു ദുർബലൻ ഇബ്നു മഈൻ പറഞ്ഞു ഇദ്ദേഹം ഒന്നുമല്ല.
(ദുഅഫാ വൽ മത്റൂകീൻ ഇബ്നു ജൗസ്സി, തഹ്ദീബ് )
പക്ഷെ ബുഖാരി അയാളിൽ നിന്ന് 227 ഓളം ഹദീസ് സ്വഹീഹിൽ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് അയാൾ ആദിൽ ആണെന്ന്
വാദിക്കാൻ പറ്റുമോ? അദ്ദേഹം പിഴവ് വരുത്തുന്നവൻ എന്നും ഓർമ്മ ശക്തി കുറഞ്ഞവൻ എന്നും ഇമാം അബുഹാതിം റാസി പറയുന്നു. ഹദീസ് സ്വഹീഹ് ആകാൻ റാവികൾ ഓർമ്മ ശക്തിയുള്ളവരാകണം എന്നോർക്കണം. അതിനാൽ ഒരു ദുർബലാണോ, വിമർശിതനോ ധാരാളം ഹദീസ് ഉദ്ധരിച്ചു എന്നത് കൊണ്ട് തികാത്ത് ആകുന്നില്ല.
*ഹിഷാം ഇല്ലാത്ത വേറെ സനദിലൂടെ ഈ ഹദീസ് വന്നിട്ടുണ്ടല്ലോ*
ശരിയാണ് സുലൈമാൻ ഇബ്നു മിഹ്റാൻ വഴിയും, അമ്ര ബിന്തു അബ്ദുറഹ്മാൻ വഴിയും, അബൂ സലമത് ഇബ്നു അബ്ദിറഹ്മാൻ വഴിയും ഒക്കെ വന്നിട്ടുണ്ട്. പക്ഷെ ഈ തരീക്കുകളും ഇല്ലത്തുള്ളവയാണ്. ദൈർഘ്യം മൂലം വിവരിക്കുന്നില്ല.
ഓരോ സനദും പരിശോധിച്ച ശേഷമാണ് പറയുന്നത്. അതിൽ മുർസലുകളും, മുൻഖത്തിഉകളും ഒക്കെ ഉണ്ട്.
*പൂർവ്വികരായ ഒരു പണ്ഡിതൻ എങ്കിലും ഈ ഹദീസിനെ വിമർശിച്ചിട്ടുണ്ടോ മുഅതിസിലിയായ ജസ്സാസ് അല്ലാതെ?*
ആശ്ചര്യം! ഹനഫീ മദ്ഹബിലെ മുഫ്തിയും, ഫഖീഹും,മുജ്ത്തഹിദായ പണ്ഡിതനാണ് അബൂബക്കർ അഹ്മദ് ഇബ്നു അലി അൽ റാസി ജസ്സാസ്.
هو الإمامُ العلَّامةُ المُفتي المجتَهِد, عَلَمُ العراق أبو بكر أحمدُ بنُ عليٍّ الرازي الجَصَّاصُ، الفقيهُ الحنفي
الطبقات السنية في تراجم الحنفية (1/122)
ആബിദും, സാഹിദുമാണ് അദ്ദേഹം.
ദഹബി അദ്ദേഹത്തെ പറ്റി ഒരു "ഖീല" ഉദ്ധരിച്ചത് അദേഹത്തിന് മുഅത്തിസിലി ആശയത്തോട് ചായ്‌വുണ്ട് എന്നാണ്. അത് പൊക്കി പിടിച്ചു മഹാനായ ഇമാമിനെ ആക്ഷേപിക്കുന്നത് ഗൗരവമായ കാര്യമാണ്. സിഹ്റിന്റെ ഹദീസ് വിമർശിച്ചതിന്റെ പേരിലാണ് ഇബ്നു തൈമിയ അദ്ദേഹത്തെ മുഅത്തിസിലിയത് ആരോപിക്കുന്നത്. അത് കൊണ്ട് വലിയ കാര്യമില്ല. കാരണം ഇത്തരം വിമർശനം ഇബ്നു തൈമിയയെ കുറിച്ചും എന്തിന് ഇമാം ബുഖാരിയെ കുറിച്ച് പോലും ഉണ്ട്. ശൈഖുൽ ഇസ്‌ലാം ഹാഫിദ് ഇമാം മുഹമ്മദ് ഇബ്നു യഹിയ്യ ദുഹ് ലി ഇമാം ബുഖാരിയെ ജാഹ്മിയ്യക്കളിലെ ലഫ്ദിയ്യക്കളിലാണ് ഉൾപെടുത്തിയത്. അതു കൊണ്ട് ഇമാം ബുഖാരി ജാഹ്മിയ്യായാണെന്ന് നിങ്ങൾ പറയുമോ? ഇമാം ജസ്സാസിനെ ആക്ഷേപിച്ച് രക്ഷപെടാൻ നിങ്ങൾക് കഴിയില്ല. അദ്ദേഹം തന്റെ തഫ്സീറിൽ പ്രസ്തുത ഹദീസ് നിർമ്മിതമാണ് എന്നാണ് പറഞ്ഞത്. ഖുർആനിൻ വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
No comments:
Post a Comment