എന്ത് ‎കൊണ്ട് ‎മർക്കസ്സുദഅവാ , കൂടോത്ര ഹദീസ് സ്വീകരിക്കുന്നില്ല ?

 




എന്തുകൊണ്ട് മർക്കസ്സു ദഅവാ ക്കാർ മാനവരിൽ മഹോന്നതനായ മുഹമ്മദ്‌ ‏നബിക്ക് കൂടോത്രം ബാധിച്ചു എന്ന റിപ്പോർട്ട് വിശ്വസിക്കുന്നില്ല?
കാരണം ആ ഹദീസ് അതിന്റെ ഇസ്‌നാദുകൾ കൊണ്ടും, ‏മത്നുകൾ കൊണ്ടും പ്രബലമല്ല.

*ന്യൂനതകൾ*

1- *സനദിൽ ഇൻക്കിത്വാഉണ്ട്*

ഹിഷാം ഇബ്നു ഉർവ്വ പിതാവിൽ നിന്ന് കേൾക്കാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ള റാവിയാണ്. (ജാമിഉ ത്തഹ്സീൽ ‎1/293)
 ‏അതിനാൽ ഹിഷാം തനിക്കും പിതാവിനും ഇടയിൽ വാഹകാനെ വിട്ട് കളഞ്ഞിട്ടുണ്ട്. ‏അപ്പോൾ പരമ്പര മുറിഞ്ഞതാണ് ഈ റിപ്പോർട്ട്. ‏അതുകൊണ്ട് തന്നെ ഇമാം ബുഖാരി,ഒന്നിലധികം അദ്ധ്യാങ്ങളിൽ വ്യത്‌സ്ഥ റാവികളിലൂടെ ഹിഷാമിൽ നിന്ന് റിപ്പോർട്ടുകൾ ഉദ്ധരിച്ചത്, ‏അതിലൂടെ ഹിഷാമിന്റെ റിപ്പോർട്ടിനെ ബാലപ്പെടുത്താനാണ് ശ്രമിച്ചത്.

2- *സനദിൽ മുദല്ലിസുകളുണ്ട്*

അബ്ദുൽ മാലിക്ക് ഇബ്നു ജൂറൈജ്,അ'അമശ്, ‏ഹിഷാം,(തബകാത്തുൽ മുദല്ലിസീൻ ‎)

3- *സനദിൽ ദുർബലന്മാരുണ്ട്*

മുഹമ്മദ്‌ ‏ഇബ്നു ഉബൈദുല്ല ‎-ദഈഫ് ‎(തഹ്ദീബ് ‎5/207)
അബൂജഅഫർ അറാസി-ദഈഫ് ‎(സിയർ ദഹബി ‎)

4- *സനദിൽ മത്രൂക്ക്‌ ‏ആയവരുണ്ട്*

ജുവൈബിർ ഇബ്നു സഈദ്- ‏മത്റൂഖ് ‎(അൽ കാമിൽ ഫീ ദുഅഫാ ജുർജാനി ‎)

5- *സനദിൽ കദ്ദാബായവരുണ്ട്*

മുഹമ്മദ്‌ ‏ഇബ്നു സാഇബ് അൽ കൽബി ‎(സുനൻ അൽ കുബ്ര ‎10/290)

6- *മത് നിൽ ഇല്ലത്തുണ്ട്* ‏

ഈ റിപ്പോർട്ടിന്റെ ആശയത്തിൽ കാര്യക്കാരണ ബന്ധങ്ങൾക്ക് അതീതമായി അല്ലാഹുവല്ലാത്തവർക്ക് ഉപദ്രവിക്കാനാകും എന്ന് വരുന്നു അത് തൗഹീദിന് വിരുദ്ധമാണ്.

7- *മത് ന് ഖുർആനിന് എതിരാണ്*

റസൂലിന് കൂടോത്രം ബാധിച്ചു എന്ന് പറയുന്നത് അക്രമമാണ് എന്ന് അല്ലാഹു ആക്ഷേപിച്ചു(ഫുർക്കാൻ, ‏ഇസ്രാഅ ‎)അതിന് ഘടക വിരുദ്ധമാണ് ഈ റിപ്പോർട്ടിന്റെ ആശയം.

8- *മത് നിൽ ഇള്ഥ്വിറാബുകളുണ്ട്*

മാരണ വസ്തുക്കൾ പുറത്തെടുത്തു എന്നും എടുത്തില്ല എന്നും നിവേദകൻ മാറ്റി മാറ്റി പറയുന്നു. ‏സാഹിർ ജൂദതെനാണു എന്നും ‎, ‏മുനാഫിക്കാണെന്നും മാറ്റി മാറ്റി നിവേദകർ പറയുന്നു.

9- *മത് ന് ചരിത്ര വസ്തുതകൾക്ക് എതിരാണ്*

അറിയപ്പെട്ട ചരിത്ര വസ്തുതകൾക്ക് അനുസരിച്ച് മദീനയിൽ ബനൂസുറൈക്ക്‌ ‏എന്ന ജൂത ഗോത്രമില്ല. ‏കൂടാതെ ഈ സംഭവം അനേകം ആളുകൾ അറിയാൻ സാധ്യതയുള്ളതാണ് എന്നിട്ട് പ്രധാനപെട്ട ഒരു സഹാബിയും ഈ സംഭവം ഉദ്ധരിച്ചിട്ടില്ല.

10- *മത് ന് നഖ്ലുകൾക്ക് എതിരാണ്*

പ്രമാണങ്ങളായ ഖുർആനിനും, ‏സുന്നതിനും എതിരാണ് സിഹ്ർ റിപ്പോർട്ട്‌. ‏സിഹ്റിലുള്ള വിശ്വാസം സത്യവിശ്വാസത്തിന്റെ എതിരാണ് എന്നും, ‏ബാബിലോണിയന് സിദ്ധാന്തമാണെന്നും ഖുർആൻ പറയുന്നു.
 ‏
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا"വേദഗ്രന്ഥത്തില്‍ ‏നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ ‎(നോക്കി) ‏ക്കണ്ടില്ലേ? - ‏അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും ‎[ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] ‏വിശ്വസിക്കുന്നു! ‏അവിശ്വാസികളെക്കുറിച്ച് അവര്‍ ‏പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ ‏വിശ്വസിച്ചവരെക്കാള്‍ ‏കൂടുതല്‍ ‏നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' ‏എന്ന്!"
നിസാഅ്  ‎- 4:51

സുന്നതുകളിൽ സ്ഥിരപെട്ടതും സിഹ്റിൽ വിശ്വസിക്കുന്നത് വ്യർത്ഥമാണ് അല്ലാഹുവിൽ ശിർക്ക് വെക്കലാണ് എന്ന് തന്നെയാണ്. ‏അതിന്റെ പ്രവർത്തനഫലത്തിൽ വിശ്വസിക്കൽ കൊണ്ട് നരകത്തിലുമാണ് ചെന്ന് ചേരുക
.عَنْ عَبْدِ اللَّهِ قَالَ سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ « إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ »

“നിശ്ചയമായും ‎(ശിര്‍ക്കന്‍) ‏മന്ത്രങ്ങളും, ‏ഉറുക്കും,  ‏തിവലത്തും ശിര്‍ക്കാണ്.”

ഇതെല്ലാം ചെയ്യുന്നത് സാഹിറന്മാരാണ്. ‏കേട്ടുകളിൽ ഓതി ഊതി മന്ത്രിക്കൽ തത്സമാത്തിന്റെ അഥവ ഇസ്മിന്റെ പണിയാണ്. ‏എല്ലസ്സ് കെട്ടലും, ‏ചരട് കെട്ടലുമെല്ലാം അല്ലാഹുവല്ലാത്തവരിലേക്ക് തവക്കുൽ വെക്കലാണ് തവക്കുൽ ഇബാദത്താണ് അല്ലാഹു അല്ലാത്ത വസ്തുകളോടുള്ള ഇബാദത്  ശിർക്കുമാണ്.

عن عقبة بن عامر  قال رسول الله من تعلق تميمة فلا أتم الله له ومن تعلق ودعة فلا ودعه الله احمد حاكم

ഉഖ്ബത് ബ്ന് ആമിർ ‎( ‏റ ‎) ‏വിൽ നിന്ന് നിവേദനം ‎. ‏നബി ‎(സ) ‏പറഞു ആരങ്കിലും ശരീരത്തിൽ ഉറുക്ക് കെട്ടിയാൽ അല്ലാഹു അവന്റെ  രോഗശനം പൂർത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. ‏ആരെങ്കിലും രക്ഷാ കവടി കെട്ടിയാൽ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരികട്ടെ.( ‏അഹ്മദ് ‎, ‏ഹാകിം ‎)

 ‏അബ്ദുൽ ഖാദർ മൗലവി അത്തൗഹീദ് എന്ന കിത്താബിൽ പറയുന്നു :
അബൂഹുറൈറ ‎(റ ‎) ‏നിന്ന് ‎: ‏നബി ‎(സ ‎)പറഞ്ഞു ‎: ‏ഒരുവൻ മുറുക്കിയ നൂലിൽ കെട്ട് ഇടുകയും പിന്നെ അതിൽ ഊതുകയും ചെയ്താൽ അവൻ സിഹ്ർ പ്രയോഗിച്ചവനായി, ‏ഒരുവൻ സിഹ്ർ പ്രയോഗിച്ചാൽ അവൻ ശിർക്ക് ചെയ്തവനായിപ്പോയി, ‏എന്തിനോടെങ്കിലും ആശ്രയഭാവം കാണിക്കുന്നവൻ അതിന്മേൽ ഭരമേൽപ്പിക്കപ്പെടും ‎"(നസാഈ ‎)ഈ വക സംഗതികളൊക്കെ ദുഷിച്ച വിശ്വാസങ്ങൾക്ക് വഴിതുറക്കുന്ന നിന്ദ്യകർമ്മങ്ങളാകയാൽ അവ അന്ധതയും ശിർക്കുമാണെന്ന് ഗ്രഹിക്കേണ്ടതാണ്.(അത്തൗഹീദ് ‎198)

മുജാഹിദ് പ്രസ്ഥാനം അതിന്റെ ആരംഭത്തിൽ തന്നെ സിഹ്ർ വിശ്വാസം ശിർക്ക് ആണെന്ന് പഠിപ്പിച്ചതിനുള്ള രേഖയാണിത്. ‏ശിർക്കിന് യാതൊരു പ്രതിഫലനവുമില്ല അത് വ്യർത്ഥമായ കാര്യമാണ്. ‏ശിർക്കായ ഒന്നിന് പ്രതിഫലനം ഉണ്ടെന്ന് ആരെങ്കിലും വാദിക്കുന്നു എങ്കിൽ അത് അബദ്ധമാണ് അത് എത്ര മഹാനായ ആലീമീങ്ങൾ അയാൽ പോലും അത്തരം വാദം അവർക്ക് സംഭവിച്ച അബദ്ധമാണ് എന്ന് മനസ്സിലാക്കാനേ സാധിക്കു. ‏എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേര് ഉപയോഗിക്കുന്ന മിക്കവാറും സംഘങ്ങൾ ഈ വിഷയത്തിൽ പൂർവിക പണ്ഡിതന്മാരെ തക് ലീദ് ചെയ്യുകയും തൗഹീദിന്റെ വിശ്വാസ പാതയിൽ നിന്ന് വഴി തെറ്റുകയും ചെയ്തിട്ടുണ്ട്. 

No comments:

Post a Comment