എഴു വൻപാപത്തിൽ ഒന്നാമത്തേത് അല്ലാഹുവിൽ പങ്ക് ചേർക്കൽ, അഥവ അല്ലാഹുവിന്‍റെ സത്തയിലോ നാമഗുണ വിശേഷണങ്ങളിലോ അവന്നുള്ള ആരാധന യിലോ മറ്റു സൃഷ്ടികളെ പങ്കുചേര്‍ക്കലാണ് സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്ന് പറയുന്നത്. പ്രപഞ്ചത്തിന്‍റെ നിയന്ത്രണം അല്ലാഹുവിന്നു പുറമെ മറ്റു പലര്‍ക്കും സാധ്യക്കുമെന്ന് വിശ്വസിക്കല്‍, അല്ലാഹു അല്ലാത്ത മലക്കു കള്‍ , ജിന്നുകൾ,നബിമാര്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരോട് പ്രാര്‍ത്ഥിക്കല്‍ , അല്ലാഹുവിനു പുറമെ . ജാറങ്ങളിലും മഖ്ബറക ളിലും ബലിയറുക്കല്‍, അവിടങ്ങളിലേക്ക് നേര്‍ച്ചയാക്കല്‍ തുടങ്ങിയവ വലിയ ശിര്‍ക്കിനുദാഹരണങ്ങാകുന്നു.
مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ . (المائدة :72)
അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ച യായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (മാഇദ:72)
”നിങ്ങളവരോട് പ്രാര്‍ത്ഥിച്ചാല്‍ (ഇസ്തിഗാസ നടത്തിയാല്‍) നിങ്ങളുടെ പ്രാര്‍ത്ഥന (ഇസ്തിഗാസ) അവര്‍ കേള്‍ക്കുകയില്ല. ഇനി (നിങ്ങള്‍ ജല്‍പിക്കുംപോലെ അത്) കേട്ടാല്‍ തന്നെ അവര്‍ നിങ്ങള്‍ക്കുത്ത രം നല്‍കുന്നതുമല്ല. നിങ്ങള്‍ ചെയ്ത ഈ (പ്രാര്‍ത്ഥന -ഇസ്തിഗാസയാകുന്ന) ശിര്‍ക്കിനെ അവര്‍ അന്ത്യ ദിനത്തില്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിര്‍- 14)
”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ (ഇസ്തിഗാസ നടത്തുന്ന വനേക്കാള്‍) വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചുകൂട്ട പ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.”
(സൂറഃ അഹ്ഖാ ഫ്- 5,6)
രണ്ടാമത്തേത് സിഹ്ർ.
എന്താണ് സിഹ്ർ?
"സിഹ്റില്‍ പെട്ട ബഹുഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും ശിര്‍ക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയില്‍ പങ്കു ചേര്‍ക്കുന്നതിലൂടെയും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയുമാണ് സാധിച്ചെടുക്കുന്നത്.”
(അഖീദത്തുതൗഹീദ്: സ്വാലിഹ് അല്‍-ഫൗസാന്‍).
ജിന്ന്, ആത്മാവ്, ഗ്രഹങൾ നക്ഷത്രങ്ങൾ എന്നിവയുടെ റൂഹ്കൾ എന്നിവയെ ആരാധിച്ചും, പ്രാർത്ഥിച്ചുമാണ് സാഹിർ ശിർക്ക് ചെയുന്നത്. സിഹ്ർൽ വിശ്വസിക്കുന്നത്തോടെ അത് ചെയ്യിപ്പിക്കുന്നവനും ശിർക്ക് ചെയ്യുന്നു കൂടാതെ സാഹിർ പറഞ്ഞത് അനുസരിച് അയാൾ കൊലപാതകമോ, വ്യഭിചാരമോ പോലെയുള്ള നീച പ്രവർത്തികൾ ചെയ്യും അതോടെ അത് വൻ സാമൂഹിക വിപത്ത് ഉണ്ടാക്കും. അതാണ് സിഹ്ർഉം വൻ പാപമായി നിശ്ചയിക്കപ്പെട്ടത്. സ്വന്തം മകളെ കൊലപെടുത്തിയ പ്രഫസറുടെ വാർത്ത നാം കേട്ടതാണ്. അതു കൊണ്ട് സിഹ്റിൽ വിശ്വസിക്കൽ നരക പ്രവേശനത്തിന് കാരണമായേക്കും.
عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر
അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്‌റിൽ വിശ്വസിക്കുന്നവൻ ,മദ്യപാനിയായവൻ , ഖദ്‌റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ
പ്രവേശിക്കില്ല " [ അഹമ്മദ് ]
عن عمران بن حصين ، رضي الله عنه ، قال : قال رسول الله صلى الله عليه وسلم : " ليس منا من تطير أو تطير له ، أو تكهن أو تكهن له ، أو سحر أو سحر له ، ومن عقد عقدة - أو قال : من عقد عقدة - ومن أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد صلى الله عليه وسلم .
ഇമ്രാൻ ഇബ്ൻ ഹുസൈൻ [ റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു :"ശകുനം നോക്കുന്നവനും
നോക്കിപ്പിക്കുന്നവനും , ഭാവി പ്രവചിക്കുന്നവനും തനിക്ക് വേണ്ടി ഭാവി പ്രവചിപ്പിക്കുന്നവനും,സിഹ്‌ർ ചെയ്യുന്നവനും തനിക്ക് വേണ്ടി സിഹ്‌ർ ചെയ്യിപ്പിക്കുന്നവനും , കെട്ടുകൾ ഉണ്ടാക്കുന്നവനും ഉണ്ടാക്കിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല , അതേപോലെ ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദിന് [സ ] അവതരിച്ചതിൽ അവിശ്വസിച്ചു . [ മുസ്‌നദ് ബസ്സാർ 3578 ]
ورجاله رجال الصحيح
ഇമാം ഹൈസമി പറയുന്നു : ഈ ഹദീസിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നു
[ മജ്‌മൂ സവാഇദ് 8480 ]
നബിയുടെ മേൽ പ്രസ്താവനയിലൂടെ സാഹിർ ചെയ്ത സിഹ്റിൽ വിശ്വസിക്കുന്നതിലൂടെ അഥവ സാഹിർ ചെയ്ത സിഹ്ർ കൊണ്ട് അവർ ഉദ്ദേശിച്ച വ്യക്തിക്ക് ഗുണമോ ദോഷമോ ഉണ്ടാകും എന്ന് വിശ്വസിച്ചാൽ.അത് ചെയ്യിപ്പിക്കുന്നവൻ ഇസ്ലാമിന്ന് പുറത്ത് പോകും. അതാണ് #സിഹ്റിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല. എന്ന് റസൂൽ പ്രസ്താവിച്ചത്. ചുരുക്കി പറഞ്ഞാൽ കാര്യം അവ്യക്തമാക്കിയ നിലയിൽ ജപ,ഹോമ, മന്ത്ര,തന്ത്രങ്ങളിലൂടെ നടത്തുന്ന സിഹ്റിന് യാതൊരു പ്രതിഫലനവുമില്ല. എന്നാൽ ഭൗതിക മാർഗ്ഗങ്ങളിലൂടെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാഹിറാൻമാർ ചിലത് പ്രവർത്തിക്കുകയും ഇത് താങ്ങളുടെ സിഹ്ർ ന്റെ ശക്തിയാണെന്നും, പൂജയുടെ ശക്തിയാണെന്നും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും ചെയ്യാറുണ്ട്. അതിൽ തെറ്റിദ്ധരിച്ചു ആളുകൾ സിഹ്ർനു ഫലമുണ്ട് എന്ന് വിശ്വസിക്കുന്നു. ഉദാഹരണതിന്നു ദമ്പത്തികൾ തമ്മിൽ പരസ്പരം ഇഷ്ടമുണ്ടാക്കാൻ ചില വസ്തുക്കൾ ഭക്ഷണത്തിൽ ചേർത് കൊടുക്കാൻ സഹിറന്മാർ ആവശ്യപ്പെടാറുണ്ട്. പൂജ ചെയ്ത വസ്തുവാണ് എന്നൊക്കെ പറഞ്ഞാണ് അവർ ഇതു കൊടുക്കുക. യഥാർത്ഥത്തിൽ ലവ് ഹോർമോണുകളെ ഉദ്ധീപിപ്പിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കളാണ് പൊടിയാക്കിയും ഭസ്മമാക്കിയും സഹിറന്മാർ നൽകുന്നത്. ഓക്സിട്ടോസിൻ അത്തരം ഒരു ഹോർമോൺ ആണ്. മത്തങ്ങ കുരുവിൽ ഉള്ള സിങ്ക് പുരുഷ ഹോർമോണുകളെ പരിപോഷിപ്പി ക്കുന്നു. ഇതു പൊടിയാക്കി രൂപമാറ്റം വരുത്തിയാൽ പെട്ടെന്നു ആർക്കും മനസ്സിലാകില്ല. ഇതു ശരീരത്തിൽ കടക്കുന്നത്തോടെ ഹോർമോൺ പ്രവർത്തനം ത്വരിതപ്പെടുന്നു. അതോടെ പിണക്കമുള്ള ദമ്പതികളിൽ പരസ്പരം താല്പര്യം വർധിക്കുന്നു. സാഹിറിന്റെ മന്ത്രം കൊണ്ടാണ് ഇതെല്ലാം എന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ മനുഷ്യന് രോഗമുണ്ടക്കുന്ന വസ്തുക്കളും ഉണ്ട്. അവ ഒറ്റയടിക്കുള്ള രോഗം നൽകില്ല കാലക്രമേണ രോഗിയാകുന്ന അവസ്ഥ ഉണ്ടാകും.ഉദാഹരണത്തിന് നീലമ്പാല. അതിൽ തുജോണ് എന്ന ടോക്സിൻ അടങ്ങിയത് മൂലം കൂടുതൽ അളവിൽ ശരീരത്തിൽ കടന്നാൽ അപസ്മരം പോലെ അവസ്ഥ ഉണ്ടാകും ചിലപ്പോൾ മരണം വരെ സംഭവിക്കാം. മദ്യം പോലുള്ള വസ്തുവിൽ ഇതു കലർത്തിയാൽ അറിയില്ല. സാഹിറന്മാർ ഇതു അൽപം വീതം കലർത്തി കൊടുക്കാൻ പറയും. സിഹ്ർ ചെയ്യിപ്പിക്കുന്നവൻ ഇതു ഏതോ അത്ഭുത മരുന്നാണ് എന്ന് കരുതും.ഇവിടെ ജനങളുടെ വിശ്വാസം നേടുന്നത് സാഹിറിന്റെ അക്കകളങ്ങളും, തകിടിൽ വരക്കുന്ന ചിഹ്നങ്ങളും, കുരുതികളും,മന്ത്ര ജപങ്ങളുമാണ്. അത്ഭുത ശക്തികൾ ഈ വസ്തുക്കളിൽ നിന്ന് സാഹിറിനു ലഭിക്കുന്നു എന്നാണ് ജനങ്ങൾ കരുതുന്നത്.അത് മുതലെടുത്തു സാഹിറന്മാർ ജനങ്ങളെ ചൂഷണം ചെയ്യുന്നു.
إن رسول الله - صلى الله عليه وآله وسلم - حدثنا : " إن الرقى والتمائم والتولية شرك " قال : فقلت : ما التولية ؟ قال : " التولية هو الذي يهيج الرجال " هذا حديث صحيح الإسناد على شرط الشيخين ، ولم يخرجاه
നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ് " ( ഹാക്കിം 8339 )
التولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة
"തിവലത് എന്ന് പറഞ്ഞാൽ സിഹ്‌റിന്റെ ഇനത്തിൽ പെട്ടതാണ്. ഭർത്താവിലേക് സ്ത്രീ ആകർഷ്ടയാകാൻ വേണ്ടിയുള്ള മന്ത്രമാണത്. ത്വർച്ചയായും അതിന് തഅസീറുണ്ട്, ഹഖീഖത്തുണ്ട് എന്ന് വിശ്വസിച്ചാൽ അത് ശിർക്കിലേക്ക് എത്തിയേക്കാം "
( ഹാശിയത് സിന്ധി, ബാബു തഅലീക്കിൽ ത്തമാഇഎം, ഹദീസ് 3530)
ഇബ്നു മസ് ഊദ് (റ ) നിന്ന് നബി(സ )പറഞ്ഞു : ശകുനം നോക്കൽ ശിക്കാണ്,ശകുനം നോക്കൽ ശിക്കാണ്, ശകുനം നോക്കൽ ശിക്കാണ് "
(അദബ് അൽ മുഫ്രദ് ബുഖാരി 909, തിർമുദി, സ്വഹീഹ് ജാമിഅ 6394)
ഇബ്നു ഉമർ (റ ) വിൽനിന്ന് നബി(സ)പറഞ്ഞു : ഒരാളെ ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് ശക്കുനപ്പിഴ തടഞ്ഞുനിർത്തിയാൽ അവൻ ശിർക്ക് ചെയ്യുന്നവനായി "
(മുസ്‌നദ് അഹ്മ്മദ് )
അറബികൾ ഒരു യാത്രക്ക് ഇറങ്ങിയാൽ ആകാശത്തേക്ക് പക്ഷിയെ പറത്തി ശകുനം നോക്കാറുണ്ട്. പറക്കുന്ന പക്ഷി വലത്തേക്ക് പോയാൽ നല്ലതും ഇടത്തേക്ക് പോയാൽ ചീത്തയും എന്നാണ് അവർ കരുതുന്നത്. ഈ വിശ്വാസം കലാകാലങ്ങളായി അവരുടെ പൂർവ്വികർ ചെയ്തു പോന്നതാണ്. അവർക്ക് അത് അവരുടെ മതത്തിന്റെ ഭാഗമാണ്. എന്നാൽ അതിനെ പ്രവാചകൻ എതിർത്തു. അത് സൃഷ്ട്ടാവിൽ പങ്ക് ചേർക്കലാണ് എന്ന് പഠിപ്പിച്ചു. അവർ അല്ലാഹുവിനെ നിഷേധിച്ച യുക്തി വാദികൾ ആയിരുന്നില്ല, മറിച്ച് അല്ലാഹു വെച്ചിട്ടുള്ള സംവിധാനമാണ് ഇതെല്ലാം എന്ന് കരുതിയവരാണ്.
അവർ പക്ഷിയെ ഇലാഹാണ് എന്ന് കരുതിയില്ല ഈ ലോകം പരിപാലിക്കുന്നവൻ എന്നും വിശ്വസിച്ചില്ല അതിനോട് ദുആ ചെയ്തില്ല, അത് ഹയ്യും, ഹാദിറുമാണ് എന്നിട്ടും പ്രവാചകൻ അത് ശിർക്ക് എന്ന് വിളിച്ചു. കാരണം ഖൈറും ശറ് റും അല്ലാഹു വിന്റെ പക്കൽ നിന്ന് മാത്രമാണ് വരുന്നത്. ഒരു മുടിക്കോ,കോഴിത്തലക്കോ, തക്കിടുകൾക്കോ,ഏലസ്സിനോ ആർക്കും ഒരു ദ്രോഹം ഉണ്ടാക്കാൻ സാധിക്കില്ല.അതേപോലെ കറാമത്തിന്റെയും മുഅജിസത്തിന്റെയും അടിസ്ഥാനത്തിൽ മരണപെട്ട അമ്പിയ,ഔലിയാക്കൾ ആളുകളെ സഹായിക്കുന്നതും അല്ലാഹുവിന്റെ ഇദ്‌ൻ പ്രകാരമാണ്, അവനിലൂടെയാണ് എന്നാണ് ഖുബൂരികളും പറയുന്നത്. ഇതെല്ലാം ബാഥ്വിലും ശിർക്കുമാകുന്നു.
മത പുരോഹിതന്മാർ മതത്തിൽ ഇതിനെല്ലാം രേഖയുണ്ട് എന്ന് വാദിക്കുന്നു. നബിക്ക് വരെ സിഹ്ർ ബാധിച്ചു എന്ന് തെളിവ് ഉദ്ധരിക്കുന്നു. അതീവ ദുർബലവും തെളിവിനു മതിയാത്തതുമായ രേഖകളാണ് അവയെല്ലാം. ഒരു നിവേദകന്റെ യോഗ്യതയാണ്, അയാൾ വിമർശനങ്ങളിൽ നിന്ന് മുക്തനായിരിക്കുക എന്നത്. ഓർമ്മ ശക്തിയിലോ, നിവേദനം ചെയുന്നതിലോ ഒരു വിമർശനവും ഉണ്ടായിക്കൂടാ. എന്നാൽ ഓർമ്മശക്തിയിലും, നിവേദന രീതിയിലും വിമർശിക്കപ്പെട്ട ആളുകളാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഖബർ നിവേദനം ചെയുന്നത്. അതിൽ പ്രഥമ നിവേദകൻ
ഹിഷാം ഇബ്നു ഉർവ്വയെ കുറിച്ച് ഹാഫിദ് പറയുന്നത് "ചിലപ്പോളൊക്കെ തദ്ലീസ് ചെയ്യും "എന്നാണ് (തക്രീബ് ). ഇമാം മിസ്സി പറയുന്നത് "ഹിഷാം ഖുറൈശികളുടെ സദസ്സ് ഇരുന്ന് ഹദീസുകൾ ഉദ്ധരിക്കും എന്നാൽ ആളുകൾ ആ ഹദീസുകളെ എതിർക്കും " എന്ന്
(തഹദീബ് അൽ കമാൽ 30/233)
ഇമാം മാലിക്ക് ഇദ്ദേഹത്തെ തൃപ്തി പെട്ടിരുന്നില്ല ഇമാം മാലിക്കിന്റെ ഗുരുവാണ് ഹിഷാം എന്നാലും മദീനയിൽ ഉള്ള കാലത്തെ ഹദീസുകൾ മാത്രമാണ് ഇമാം മാലിക്ക് ഇദ്ദേഹത്തിൽ നിന്ന് ഉദ്ധരിക്കുന്നുള്ളു.
അതുകൊണ്ട് തന്നെ നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് അദ്ദേഹം മുവത്വയിൽ ഉദ്ധരിക്കുന്നില്ല. യുസുഫ് ഇബ്നു ഖറാഷ് പറയുന്നത് ഇറാഖിൽ പോയ ശേഷം ഹിഷാമിനെ ഇമാം മാലിക്ക് തൃപ്തിപെട്ടിരുന്നില്ല എന്നാണ്.ഇമാം മാലിക്കിൽ നിന്ന് ഖത്തീബ് ബാഗ്ദാദി ഉദ്ധരിക്കുന്നു :ഇമാം മാലിക് പറഞ്ഞു ഹിഷാം ഇബ്നു ഉർവ്വ കദ്ദാബാണ്.
(താരീഖ് ബാഗ്ദാദ് 1/223)
ഹിഷാം കൂടാതെ രണ്ടാമതായി സുലൈമാൻ ഇബ്നു മിഹ്റാനിൽ വഴി സൈദ് ഇബ്നു അർക്കം (റ )നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട്. ഈ സുലൈമാനും മുദല്ലിസ് ആണ്.തദ് ലീസ് തസ്‌വിയത്തിന്റെ ആളാണ്
(തദ് റീബ് റാവി ) അഥവാ ദുർബല റാവികളിൽ നിന്നുള്ള ഹദീസ് അവരുടെ പേര് മറച്ചു വെച്ച് ബാക്കി സനദ് പറയും. താൻ യഥാർത്ഥത്തിൽ ഹദീസ് കേട്ടത് ദുർബല റാവിയിൽ നിന്നായിരിക്കും പക്ഷെ അയാളെ മറച്ചു വെച്ച് അതിനു മുൻപുള്ള താൻ പ്രസ്തുത ഹദീസ് നേരിട്ട് കേൾക്കാത്ത റാവിയിൽ നിന്ന് ഉദ്ധരിക്കും.
തദ് ലീസ് അത്ര നിസ്സാര കാര്യമല്ല. ഉസൂലിന്റ പണ്ഡിതന്മാരുടെ അടുക്കൽ ഇതു മക്ക്റൂഹ് ആണ്.
ഇമാം ശുഅബ പറഞ്ഞു : തദ് ലീസ് കളവിന്റെ സഹോദരനാണ്
(ജാമിഉ ത്തഹ്സീൽ )
ഒരു ഹദീസിന്റെ അധികാരികതയിൽ സംശയം ഉണ്ടാകുന്ന പ്രവർത്തിയാണിത്. മൂദല്ലിസുകൾ സനദിൽ കൃത്രിമം കാണിക്കുന്നു.
പല താരമായി തദ്ലീസ് വിഭജിച്ചിട്ടുണ്ട് ഏത് തദ്ലീസും മുഹദ്ദിസുകൾ
ക്കിടയിൽ കറാഹത് തന്നെയാണ്.
തദ് ലീസ് ശുയൂഖ് എന്ന വിഭാഗം അൽപം അപകടമില്ലാത്തതാണ്. അതിൽ റാവികൾ തങ്ങളുടെ ഗുരു വിന്റെ അപര നാമത്തിൽ രിവായത് ചെയ്യും. ഇമാം ബുഖാരി തദ് ലീസ് ശുയൂഖ് നടത്തുന്ന ആളാണ്.
ഈ കഥ വരുന്ന മറ്റൊരു ത്വരീക് അംറ ബിന്തു അബ്ദുറഹ്മാൻ വഴി ആയിശ (റ )യിൽ നിന്ന് ഉദ്ധരിക്കുന്നതാണ് ഇതിന്റെ സനദിൽ ഉള്ള റാവി മുഹമ്മദ് ഇബ്നു ഉബൈദുല്ല മത്റൂഖ് (വർജ്യൻ )ആണ്.
ഇബ്നു മഈൻ : ഇയാൾ ഒന്നുമല്ല
നസാഈ : വിശ്വസ്തനല്ല
അസദീ : മത്റൂഖ്, ഇമാം ബുഖാരി :ഇബ്നു മുബാറക് ഇയാളെ ഉപേക്ഷിച്ചു (തഹ്ദീബ് 5/207)
മറ്റൊന്ന് ഇബ്നു അബ്ബാസിൽ (റ )നിന്ന് ഇബ്നു സഅദ് ഉദ്ധരിച്ചത് അതിൽ കൽബിയുണ്ട്, അദ്ദേഹം കദ്ദാബാണ്. ഇമാം ദാറുഖുത്നി : മത് റൂഖ്, ഇബ്നു അസാകിർ : റാഫിദി വിശ്വസ്ഥാനല്ല,ഇമാം ബുഖാരി : അലി മദിനി പറഞ്ഞു, കൽബി അബു സാലിഹിൽ നിന്ന് ഉള്ള റിപ്പോർട്ട് കളവാണ്, ഇബ്നു ജൗസ്സി : കദ്ദബ്
(സിയർ 10/101, താരീഖ് അൽ കബീർ, ദുആഫാ ഇബ്നു ജൗസ്സി )
അതേപോലെ ജുവൈബിർ ഇബ്നു സഈദും ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്നു ഈ ജുവൈബീർ മത്റൂഖ് ആണ്
ഇമാം നസാഈ : മത്റൂഖ്
യഹിയ്യ ഇബ്നു മഈൻ : ദുർബലൻ
ഇമാം ബുഖാരി : ദാഹാകിൽ നിന്നുള്ള ഹദീസുകൾ ദുർബലമാണ്
അലി മദീനി : ദുർബലൻ, യഹിയ്യ ഇബ്നു സഈദ് : ദുർബലൻ, ദാറുഖുത്നി : മത് റൂഖ്
(അൽ കാമിൽ ജൂർജാനി, ദുഅഫ അൽ സ്വഗീർ,ദുആഫാ ഇബ്നു ജൗസ്സി )
അംർ ഇബ്നു ഹകം എന്ന തബീഈൽ നിന്നും മുർസലയ റിപ്പോർട്ടും ഇബ്നു സഅദ് ഉദ്ധരിക്കുന്നു. മുർസൽ തെളിവിനു പര്യാപ്തമല്ല.
അതേപോലെ റബിഇബ്നു അനസ് വഴി അനസ് (റ ) വിൽ നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട് അതിന്റെ സനദിൽ അബു ജഅഫർ റാസി ഉണ്ട്.
അഹ്മ്മദ് : പ്രാബലനല്ല, നസാഈ : പ്രാബലനല്ല, ഇബ്നു ഫല്ലാസ് : ദുർബലൻ
(സിയർ 7/347)
ചുരുക്കിപറഞ്ഞാൽ ഈ കഥ നാല് സഹബികളിൽ നിന്ന് വ്യത്യസ്ഥ മത് നിലൂടെ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും എല്ലാം അതീവ ദുർബലങ്ങളാകുന്നു. ഇത്തരം റിപ്പോർട്ട്കൾ പൂർവ്വികർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി എന്ന് പറഞ്ഞു ദുർബല വിശ്വാസികളെ
പുരോഹിത വർഗ്ഗം ചുഷണം ചെയ്യുന്നു.
ഇതു മനസ്സിലാക്കാതെയോ അല്ലാതെയോ ഒരു വിഭാഗം പുരോഹിതർ ഇതിനെ ന്യായീകരിച്ചു താങ്കളുടെ പൗരോഹിത്യ പാരമ്പര്യം കാക്കാൻ പാട് പെടുന്നു. ഓരോ പണ്ഡിതൻമാരുടെ അഭിപ്രായങൾ മാത്രം സ്വീകരിച്ചു ഓരോ വിഭാഗങ്ങളായി പിരിഞ്ഞവരാണ് പൂർവ്വികരായ പണ്ഡിതൻമാർ. മദ്ഹബുകളുടെ ഇമാമീങ്ങളുടെ കാലത്ത് അഹല്സുന്ന എന്നൊരു പേര് ഇല്ലായിരുന്നു. പിൽകാലത് ഇസ്ലാമിലെ വിഭാഗങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിച്ച പദമാണ് അഹല് സുന്ന. പക്ഷെ ഇന്ന് ചില പണ്ഡിതന്മാരെ ചിലർ വോട്ട് ചെയ്ത് അഹ്‌ല് സുന്നയും, അഹ് ല് ബിദ്അതും ആകുന്നു പരിതാപകരം തന്നെ.വിശുദ്ധ ഖുർആനിന്റെ വ്യക്തമായ പ്രസ്താവനയൊന്നും അവർ സ്വീകരിക്കില്ല കാരണം അവരുടെ പുരോഹിതൻമാരെ തള്ളിപ്പറയാൻ അവർക്ക് സാധിക്കില്ല. സിഹ്ർ എന്ന് പറഞ്ഞാൽ അത്ഭുത ശക്തികൾ പിശാച് മനുഷ്യർക്ക് കൊണ്ട് വന്നു നൽകിയ ഒന്നൊന്നുമല്ല. മേൽ വിശദീകരിച്ചപ്പോലെ
മരുന്നുകളും, തന്ത്രങ്ങളും, കൺകെട്ടും കൊണ്ടാണ് സഹിറന്മാർ ചിലതൊക്കെ ചെയ്യുന്നത്. അതിൽ അത്ഭുതം കൂറി ആളുകൾ അവർക്ക് പൈശാചിക ശക്തികൾ ഉണ്ടെന്ന്കരുതുന്നു.
ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതെ ജീവിക്കുക.
അല്ലാഹു പറയുന്നു :
പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ ( അവനോട് ) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. [ 12/ 108 ]
No comments:
Post a Comment