മഗ്രിബിനും ഇശാക്കും ഇടയിൽ നടത്തുന്ന സുന്നത്ത് നമസ്ക്കാരമാണ് അവ്വാബീൻ നമസ്ക്കാരം എന്ന് പറഞ്ഞു വ്യപകമായി ഒരു നമസ്കാരം പ്രചരിപ്പിക്കപ്പെടുന്നുണ്ട് .ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള നൂതന സാങ്കേതിക പ്ലാറ്റ്ഫോം ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ . പുരോഗമനക്കാർ എന്ന് അവകാശപ്പെടുന്ന മൗദൂദിസ്റ്റുകൾ വരെ ഇതിനു പച്ചക്കൊടി കാണിച്ചിട്ടുണ്ട് എന്നത് ഒരു പുതുമയല്ല . വിത്ർ ലെ ഖുനൂത് , തറാവീഹ് 20 ,ബറാഅത് രാവ് തുടങ്ങി പലതും ഈ ആളുകൾ മുൻപും കയ്യടിച്ചു പാസ്സ് ആക്കിയിട്ടുണ്ട് .
അതിനു മദ്ഹബ് പണ്ഡിതന്മാരുടെ സഹായം തേടുന്നു
وَنُدِبَ سِتُّ رَكَعَاتٍ بَعْدَ الْمَغْرِبِ يَعْنِي غَيْرَ سُنَّةِ الْمَغْرِبِ لِقَوْلِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ { مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عَدَلْنَ عِبَادَةَ ثِنْتَيْ عَشْرَةَ سَنَةً }-
الْبَحْرُ الرَّائِقُ شَرْحُ كَنْزِ الدَّقَائِقِ: 4/249.
മഗിരിബ് നമസ്കാരാനന്തരം അതിൻറെ സുന്നത്തായ രണ്ടു റക്അത്തിനു പുറമേ ആറു റക്അത്ത് കൂടി നമസ്കരിക്കുന്നത് സുന്നത്താകുന്നു. ആരെങ്കിലും മഗിരിബ് നമസ്കാരാനന്തരം ആറ് റക്അത്ത് നമസ്കരിക്കുകയും അതിനിടയിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അതയാൾക്ക് പന്ത്രണ്ട് വർഷത്തെ ഇബാദത്തിന് സമമാണ്. എന്ന തിരുവചനമാണിതിനു തെളിവ്. (അല് ബഹറുർറാഇഖ്: )
ശുദ്ധ തക് ലീദാണിത് . ഹിജ്റ 970 മരണപ്പെട്ട സൈദ്ഉദ്ധീൻ ഇബ്ൻ നജീം എന്ന ഹനഫി പണ്ഡിതൻ എഴുതിയ ഗ്രന്ഥമാണിത് . ഇദ്ദേഹം ഉദ്ധരിച്ച തെളിവോ, ദഈഫായ ഹദീഥും .!
ഇദ്ദേഹം ഈ നമസ്ക്കാരം സ്ഥാപിക്കാൻ ഉദ്ധരിക്കുന്ന തെളിവ് ഇമാം തിർ മുദി ഉദ്ധരിച്ച ഒരു ഹദീഥ് ആണ് .
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ ، لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ ، عُدِلْنَ لَهُ بِعِبَادَةِ ثِنْتَيْ عَشْرَةَ سَنَةً .
أخرجه الترمذي (435) ، وابن ماجه (1374) .
ഈ ഹദീസ് ഉദ്ധരിച്ചു തിർമുദി തന്നെ ദുർബലമാണ് എന്ന് പറയുന്നു . കാരണം ഇത് ഉമർ ഇബ്ൻ അബീ ഹുസ്അം വഴിയല്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടില്ല ഇദ്ദേഹത്തിന്റെ ഹദീഥ് ആണെങ്കിൽ നിഷിദ്ധവുമാണ് .
قال الْبُخَارِيُّ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ مُنْكَرُ الْحَدِيثِ الميزان (3/211)
ഇമാം ബുഖാരി പറഞ്ഞു ; ഇദ്ദേഹത്തിന്റെ ഹദീഥുകൾ വർജിക്കണം [ മീസാൻ 3/ 211 ]
ഏത് പണ്ഡിതൻ പറഞ്ഞാലും ദലീൽ ആണ് നോക്കേണ്ടത് . ഇവിടെ ഗ്രന്ഥകാരൻ ആധികാരിക പ്രമാണം ഒന്നും ഉദ്ധരിക്കുന്നില്ല .അതിനാൽ ഈ അഭിപ്രായത്തിന് വിലയുമില്ല .
ഈ നമസ്ക്കാരം സ്ഥാപിക്കാൻ നടക്കുന്നവർ കൊണ്ടുവരുന്ന മറ്റൊരു രേഖ
وَيُسْتَحَبُّ التَّنَفُّلُ بَيْنَ الْمَغْرِبِ وَالْعِشَاءِ؛ لِمَا رُوِيَ عَنْ أَنَسِ بْنِ مَالِكٍ فِي هَذِهِ الْآيَةِ: { تَتَجَافَى جَنُوبُهُمْ عَنْ الْمَضَاجِعِ } الْآيَةَ، قَالَ: كَانُوا يَتَنَفَّلُونَ مَا بَيْنَ الْمَغْرِبِ وَالْعِشَاءِ ، يُصَلُّونَ.- الْمُغْنِي: مَسْأَلَةُ: 1056.
ഇമാം ഇബ്നു ഖുദാമ പറയുന്നു:
മഗിരിബിനും ഇശാഇനും ഇടയിൽ ഐഛിക നമസ്കാരം നിർവഹിക്കൽ അഭികാമ്യമാകുന്നു. {അവരുടെ വശങ്ങള് നിദ്രാശയ്യകളിൽനിِന്ന് അടർന്നു പോരുന്നു} എന്ന ആയത്തിന്റെ വിശദീകരണമായി അനസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ് ഇതിന് തെളിവ്. അദ്ദേഹം പറഞ്ഞു മഗിരിബിനും ഇശാഇനും ഇടയിൽ അവർ നമസ്കരിക്കാറുഉണ്ടായിരുന്നു
(മുഗ്നി: മാസ്അല നമ്പര്: 1056)
ഇവിടെ ഇബ്ൻ ഖുദാമ ഉദ്ധരിക്കുന്ന അനസ് നിന്നുള്ള തഫ്സീർ ഇമാം തബരിയും ഉദ്ധരിക്കുന്നുണ്ട് .
*ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്ത്ഥികക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്ശ്വ്ങ്ങള്‍ അകലുന്നതാണ്. അവര്ക്ക് നാം നല്കിെയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.*[ സജദ 16 ]
ഇശാകും മഗ്രിബിനും ഇടയിൽ സുന്നത് നമസ്ക്കാരം ഉണ്ടെന്ന് ഈ ആയതിനു നൽകുന്ന വ്യഖ്യാനമായിട്ടാണ് തബരി പോലുള്ള മുഫസ്സിറുകൾ ഈ റിപ്പോർട്ട് കൊടുത്തത് . ഇത് ദുർബല പരമ്പരയിലൂടെ ഉദ്ധരിക്കുന്നതാണ് .
حَدَّثَنَا ابْنُ الْمُثَنَّى قَالَ : ثَنَا يَحْيَى بْنُ سَعِيدٍ ، عَنْ أَبِي عَرُوبَةَ قَالَ : قَالَ قَتَادَةُ ، قَالَ أَنَسٌ فِي قَوْلِهِ : ( كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ قَالَ : كَانُوا يَتَنَفَّلُونَ فِيمَا بَيْنَ الْمَغْرِبِ وَالْعِشَاءِ
സഈദ് അബീ അറൂബ ഖത്താദയിൽ നിന്നുള്ള റിപ്പോർട്ട് പരമ്പര ചേർന്നതല്ല മുർസലാണ് . അത് ഇമാം ബുഖാരി തന്റെ താരീഖിലും , ദുഅഫാഉ സ്വഗീറിലും വ്യക്തമാക്കുന്നു .
أَنه مَا كتب عَن قَتَادَة شَيْئا
"الضعفاء الصغير" (138
التَّارِيْخُ الْكَبِيْرُ» (6/ 61/ 1711)
മറ്റൊരു റിപ്പോർട്ട് ;
حدثني محمد بن خلف، قال: ثنا يزيد بن حيان، قال: ثنا الحارث بن وجيه الراسبي، قال: ثنا مالك بن دينار، عن أنس بن مالك، أن هذه الآية نـزلت في رجال من أصحاب النبيّ صلى الله عليه وسلم، كانوا يصلون فيما بين المغرب والعشاء (تَتَجَافَى جُنُوبُهُم عَنِ المَضَاجِعِ).
ഈ തരീക്കിൽ ഉള്ള ഹാരിസ് അശക്തനാണ്
الحارث بن وجيه الراسبي.
قَالَ يحيى لَيْسَ بِشَيْء وَقَالَ النَّسَائِيّ ضَعِيف
قَالَ ابن أبي حاتم الرازي الحارث بن وجيه ضعيف
[അൽ ദുഅഫഉ വൽ മത് റുകൂൻ ഇബ്ൻ ജൗസി , ജർഹ് വ തഅദീൽ , അൽ കാമിൽ ഫീ ദുഅഫഉരിജാൽ [ 2 / 462 ]
ഇമാം ഇബ്ൻ ജുർജാനി ഈ തഫ്സീർ ഇദ്ദേഹത്തിന്റെ തർജ്ജമയിൽ ഉദാഹരണമായി കൊടുക്കുന്നുണ്ട് . ചുരുക്കി പറഞ്ഞാൽ ഇവിടെ ഇബ്ൻ ഖുദാമ കൊടുക്കുന്ന റിപ്പോർട്ടും തെളിവിന് കൊള്ളില്ല .
എന്താണ് അവ്വാബീൻ ?
صَلَاةُ الْأَوَّابِينَ، وَتُسَمَّى صَلَاةَ الْغَفْلَةِ لِغَفْلَةِ النَّاسِ عَنْهَا بِسَبَبِ عَشَاءٍ أَوْ نَوْمٍ أَوْ نَحْوِ ذَلِكَ، وَهِيَ عِشْرُونَ رَكْعَةً بَيْنَ الْمَغْرِبِ وَالْعِشَاءِ... مُغْنِيَ الْمُحْتَاجِ: 3/151.
ഇമാം ഖത്വീബ് അശ്ശർബീനി പറയുന്നു: അവ്വാബീൻ നമസ്കാരം, രാത്രി ഭക്ഷണം, ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ മുഴുകി ആളുകൾ പൊതുവെ അശ്രദ്ധരാകാൻ സാധ്യതയുള്ള സമയത്തുള്ള നമസ്കാരമായതിനാൽ അശ്രദ്ധയുടെ (ഗഫലത്തിന്റെ ) നമസ്കാരം എന്നും ഇതിന് പേരുണ്ട്. അത് മഗിരിബിനും ഇശാഇനും ഇടയിൽ ഇരുപത് റക്അത്താകുന്നു. –
( മുഗ്നി അൽ മുഹ്താജ്: 3/151).
എന്നാൽ ഈ അഭിപ്രായം ശരിയല്ല .ശാഫിഈ മദ്ഹബുകാരൻ ആയ രണ്ടാം ശാഫിഈ ഇമാം നവവി പറയുന്നത് അവ്വാബീൻ നമസ്ക്കാരം എന്നത് ഇത് ദുഹാ നമസ്ക്കാരം ആണെന്നാണ് . അത് മഗ്രിബ് നും ഇശാക്കും ഇടയിൽ നിർവഹിക്കുന്നതല്ല .
عَنِ الْقَاسِمِ الشَّيْبَانِىِّ أَنَّ زَيْدَ بْنَ أَرْقَمَ رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِى غَيْرِ هَذِهِ السَّاعَةِ أَفْضَلُ. إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ».- رَوَاهُ مُسْلِمٌ: 1780
ഒരിക്കല് മഹാനായ സ്വഹാബി സൈദുബ്നു അർഖം (റ) ചിലയാളുകൾ പൂർവാഹ്ന സമയത്ത് നമസ്കരിക്കുന്നത് കാണാനിടയായി, അപ്പോൾ അദ്ദേഹം പറഞ്ഞു: ഈ സമയമല്ല ഇതു നമസ്കരിക്കാൻ നല്ലതെന്ന് ഇവർക്ക് അറിഞ്ഞുകൂടേ?! നിശ്ചയം റസൂൽ (സ) പറഞ്ഞിട്ടുണ്ട്: അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്കാരം വെയില് ചൂടായി ഒട്ടകക്കിടാങ്ങൾ എരിഞ്ഞുപൊളളുന്ന സമയമത്രെ..
(മുസ്ലിം: 1780).
ഇമാം നവവി [റഹ് ] പറയുന്നു ;
والأواب : المطيع , وقيل : الراجع إلى الطاعة . وفي ( الحديث ) : فضيلة الصلاة هذا الوقت .. ( و) هو أفضل وقت صلاة الضحى ,
അവ്വാബ് എന്നാൽ അനുസരണയുള്ള അടിമ എന്നാണ് ഈ നമസ്കാരത്തിന്റെ ശ്രെഷ്ട്ട സമയം സൂര്യൻ ഉദിച്ചു മധ്യാഹ്നത്തിൽ എത്തും മുൻപാണ് . [ശറഹ് മുസ്ലിം ]
എന്നാൽ വ്യപകമായി പ്രചരിപ്പിക്കുന്നത് മഗ്രിബിനും ഇശാകും ഇടയിൽ ആണ് ഈ നമസ്ക്കാരം എന്നാണു . ഇവ്വിഷയകമായി വന്ന റിപ്പോർട്ടുകൾ പരിശോധിക്കാം ;
عن ابن عباس قال : قال رسول اللَّه صلى اللَّه عليه وسلم : " من صلى أربع ركعات بعد المغرب قبل أن يتكلم رفعت له في عليين ، وكان كمن أدرك ليلة القدر في المسجد الأقصى ، وهي خير من قيام نصف ليلة
ഇമാം ദൈലമി മുസ്നദ് ഫിർദൗസിലും , അബ്ദുറസാഖും , ഇബ്ൻ അബീ ശൈബയും മുസന്നഫിലും ഉദ്ധരിച്ചിട്ടുണ്ട്
ഇമാം ശൗക്കാനി പറയുന്നു ; ഹാഫിദ് ഇറാഖി ഇഹ്യ്യയുടെ തഖ്‌രീജിൽ ഈ ഹദീസ് ദഈഫ് ആണെന്ന് പറഞ്ഞിട്ടുണ്ട്
وقال العراقي : وسنده ضعيف [ഫൈദുൽ കദീർ 6 /216 ]
കൂടാതെ ഇറാഖി പറയുന്നത് ഇതിന്റെ സനദിൽ അജ്ഞാതന്മാരും നിഷിദ്ധമായവരും ഉണ്ട് എന്നാണ്
قال العراقي : وفي إسناده جهالة ونكارة
ഈ റിപ്പോർട്ടിലെ യസീദ് ഇബ്ൻ ഹാറൂൻ മജ്ഹൂൽ ആണ്.
عن مكحول يبلغ به النبي صلى الله عليه وسلم قال : من صلى بعد المغرب ركعتين قبل أن يتكلم كُتبتا في عليين
[ഇബ്ൻ അബീശൈബ , അബ്ദുറസാഖ് , ഇബ്ൻ മൻസൂർ]
ഇത് മുർസൽ ആയ റിപോർട്ട് ആണ് മഖ്ഹൂൽ താബിഈ ആണ്
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ " مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ بَيْنَهُنَّ بِسُوءٍ عُدِلْنَ لَهُ بِعِبَادَةِ ثِنْتَىْ عَشْرَةَ سَنَةً
അബൂഹുറൈറ [റ ] വില നിന്നും നബി [സ ] പറഞ്ഞു ; ആരെങ്കിലും മഗിരിബ് നമസ്കാരാനന്തരം ആറ് റക്അത്ത് നമസ്കരിക്കുകയും അതിനിടയിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അതയാൾക്ക് പന്ത്രണ്ട് വർഷത്തെ ഇബാദത്തിന് സമമാണ്. [ തിർമുദി 435 , ഇബ്ൻ മാജ 1167 ]
عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ مُنْكَرُ الْحَدِيثِ
ഇമാം ബുഖാരി പറയുന്നു ; ഉമർ ഇബ്ൻ അബീ ഹൈസത്തിന്റെ ഹദീസ് നിഷിദ്ധമാണ് [കാശിഫ് 2 / 64 ,മീസാൻ 3/ 211 ]
- عن ابن عمر قال : سمعت النبي صلى اللَّه عليه وسلم يقول : من صلى ست ركعات بعد المغرب قبل أن يتكلم غفر له بها خمسين سنة
[ മുഖ്തസ്സിർ ക്വിയാം ലൈൽ 131 ]
قال أبو زرعة : منكر الحديث .وقال ابن حبان : يقلب الأخبار
ഇമാം അബൂ സുർഅത്ത് ; ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ്
ഇബ്ൻ ഹിബ്ബാൻ ; വാർത്തകൾ തലകീഴാക്കും
[മീസാൻ (3/681]
ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസും ദുർബലമാണ് . ഒരു കർമ്മം രൂപപ്പെടുത്താൻ ഇത്തരം തെളിവുകൾ പര്യാപ്ത്യമല്ല .
No comments:
Post a Comment