തറാവീഹ് ജമാഅത്


ഇസ്ലാമിക ലോകത്ത് വളരെ പ്രസിദ്ധമായ ഒരു ആരാധന കർമ്മമാണ് റമദാൻ മാസത്തിലെ രാത്രി നമസ്ക്കാരം. പിൽകാലത് അതിനു തറാവീഹ് എന്ന് പേര് വന്നു. ദീർഘമായ നമസ്കാരമായത് കൊണ്ട് ആണ് ആ പേര് വന്നത്. ഇസ്ലാമിക ലോകത്ത് യാതൊരു തർക്കവുമില്ലാത്ത ഒന്നായിരുന്നു തറാവീഹ് ജമാഅത്.എന്നാൽ സമീപകാലത് കേരളക്കരയിൽ ജമാഅത്  തെറ്റാണ് എന്ന നിലയിൽ ചർച്ചകൾ നടക്കുന്നു.ഒറ്റക്ക് നിസ്‌ക്കരിക്കേണ്ട നമസ്ക്കാരമാണ് പോലും. എന്നാൽ നബി (സ )ജമാഅത് ആയി നമസ്ക്കരിച്ചു മാതൃക കാണിച്ചു തന്ന ഒരു നമസ്ക്കാരമാണിത്.
നബി (സ )മൂന്നു ദിവസം പള്ളിയിൽ ഒരു വിരികൊണ്ട് മറയുണ്ടാക്കി നമസ്ക്കരിക്കുകയും സഹാബികൾ റസൂലിനെ പിന്തുടരുകയും ചെയ്ത് നമസ്ക്കരിച്ച നബി ചര്യ പിൻപറ്റിയാണ് നബിയുടെ അനുയായിയും ഖലീഫയുമായ ഉമർ (റ ) തറാവീഹ് നമസ്ക്കാരം ജമാഅതായി പുനസംഘടിപ്പിച്ചത്. നബി (സ ) പള്ളിയിലെ ജമാഅത് നിരോധിക്കുകയല്ല ചെയ്തത് എന്ന് മനസ്സിലാക്കിയ ഉമർ (റ ) ജീവിതത്തിൽ നബി ചെയ്ത ഒരു ചര്യയെ പുനർജീവിപ്പിച്ചു. സഹബികളുടെ പ്രവർത്തി കണ്ടപ്പോൾ അല്ലാഹു ഈ നമസ്ക്കാരം നിർബന്ധമാക്കിയേക്കുമോ എന്ന ഭയം കൊണ്ട് നബി (സ ) വീട്ടിൽ നമസ്ക്കരിക്കാൻ അവരെ പ്രേരിപ്പിച്ചു. നബിയെ കാത്തു നിന്ന അവരെ നബി (സ ) സമാധാനിപ്പിച്ചതും, സുന്നത് നമസ്ക്കാരങ്ങൾ വീട്ടിൽ നമസ്കരിച്ചാലും ശ്രേഷ്ഠത്തയുണ്ട് എന്ന് ഉണർത്തിയാണ്.

حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ سَالِمٍ أَبِي النَّضْرِ، عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اتَّخَذَ حُجْرَةً ـ قَالَ حَسِبْتُ أَنَّهُ قَالَ ـ مِنْ حَصِيرٍ فِي رَمَضَانَ فَصَلَّى فِيهَا لَيَالِيَ، فَصَلَّى بِصَلاَتِهِ نَاسٌ مِنْ أَصْحَابِهِ، فَلَمَّا عَلِمَ بِهِمْ جَعَلَ يَقْعُدُ، فَخَرَجَ إِلَيْهِمْ فَقَالَ ‏ "‏ قَدْ عَرَفْتُ الَّذِي رَأَيْتُ مِنْ صَنِيعِكُمْ، فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ ‏"‏‏.‏ قَالَ عَفَّانُ حَدَّثَنَا وُهَيْبٌ، حَدَّثَنَا مُوسَى، سَمِعْتُ أَبَا النَّضْرِ، عَنْ بُسْرٍ، عَنْ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم‏.‏
(بخاري)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും : നബി (സ) ഒരു റമദാനിൽ വിരികൊണ്ട് മറച്ച ഒരു മുറിയുണ്ടാക്കി . ജനങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു . ഒരു ദിവസം നബി(സ) നമസ്കരിച്ചില്ല ശേഷം ജങ്ങളോട് പറഞ്ഞു നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ നമസ്‌കാരത്തിൽ നിന്നും തടഞ്ഞത്
(ബുഖാരി 731)

അബ്ദുൽ അലാഇബ്നു ഹമ്മാദിന്റെ തരീക്കിലൂടെ ചുരുക്കിയാണ് ബുഖാരി ഉദ്ധരിച്ചത് എന്നാൽ അഹ്മ്മദ് ഇബ്നു സുലൈമാനിൽ നിന്ന് നസാഈ പൂർണ്ണമായും ഉദ്ധരിക്കുന്നു.

أَخْبَرَنَا أَحْمَدُ بْنُ سُلَيْمَانَ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ سَمِعْتُ مُوسَى بْنَ عُقْبَةَ، قَالَ سَمِعْتُ أَبَا النَّضْرِ، يُحَدِّثُ عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ النَّبِيَّ صلى الله عليه وسلم اتَّخَذَ حُجْرَةً فِي الْمَسْجِدِ مِنْ حَصِيرٍ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم فِيهَا لَيَالِيَ حَتَّى اجْتَمَعَ إِلَيْهِ النَّاسُ ثُمَّ فَقَدُوا صَوْتَهُ لَيْلَةً فَظَنُّوا أَنَّهُ نَائِمٌ فَجَعَلَ بَعْضُهُمْ يَتَنَحْنَحُ لِيَخْرُجَ إِلَيْهِمْ فَقَالَ ‏ "‏ مَا زَالَ بِكُمُ الَّذِي رَأَيْتُ مِنْ صُنْعِكُمْ حَتَّى خَشِيتُ أَنْ يُكْتَبَ عَلَيْكُمْ وَلَوْ كُتِبَ عَلَيْكُمْ مَا قُمْتُمْ بِهِ فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ صَلاَةِ الْمَرْءِ فِي بَيْتِهِ إِلاَّ الصَّلاَةَ الْمَكْتُوبَةَ ‏"‏ ‏
(النسائي)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും നിവേദനം : ഈന്തപ്പനഓലയുടെ പായ കൊണ്ട് നബി (സ) പള്ളിയിൽ ഒരു മറയുണ്ടാക്കാറുണ്ടായിരുന്നു. കുറെ രാത്രി നബി (സ) അതിൽ നമാസ്ക്കരിച്ചു. ജനങ്ങളും അദ്ദേഹത്തെ പിന്തുടർന്നു . അങ്ങനെ ജനം അധികരിച്ചു. അടുത്ത രാത്രി നബിയുടെ ശബ്‌ദം കേട്ടില്ല. ആളുകൾ നബിയെ വിളിച്ചു.അപ്പോൾ  നബി (സ)ജനങ്ങളോട് പറഞ്ഞു: *നിങ്ങളുടെ പ്രവർത്തിമൂലം നിങ്ങൾക്ക് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയമുണ്ട്. നിർബന്ധമാക്കിയാൽ നിങ്ങൾക്ക് അത് നിർവ്വഹിക്കാനാകില്ല. അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം.*

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى ذَاتَ لَيْلَةٍ فِي الْمَسْجِدِ فَصَلَّى بِصَلَاتِهِ نَاسٌ ثُمَّ صَلَّى مِنْ الْقَابِلَةِ فَكَثُرَ النَّاسُ ثُمَّ اجْتَمَعُوا مِنْ اللَّيْلَةِ الثَّالِثَةِ أَوْ الرَّابِعَةِ فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أَصْبَحَ قَالَ قَدْ رَأَيْتُ الَّذِي صَنَعْتُمْ وَلَمْ يَمْنَعْنِي مِنْ الْخُرُوجِ إِلَيْكُمْ إِلَّا أَنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ وَذَلِكَ فِي رَمَضَانَ
(بخاري)
ആയിശ(റ) നിവേദനം: "നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. എന്നാല്‍ നബി(സ) അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത് , ഇത് റമളാനില്‍ ആയിരുന്നു

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رضي الله عنها: أن رسول الله صلى الله عليه وسلم خرج ذات ليلة من جوف الليل، فصلى في المسجد، وصلى رجالٌ بصلاته، فأصبح الناس فتحدثوا؛ فاجتمع أكثر منهم فصلوا معه، فأصبح الناس فتحدثوا؛ فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصلَّى فصلوا بصلاته، فلما كانت الليلة الرابعة، عجز المسجد عن أهله، حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد، ثم قال: ((أما بعد؛ فإنه لم يخْفَ عليَّ مكانكم؛ لكني خشيت أن تفترض عليكم؛ فتعجزوا عنها))، فتوفي رسول الله صلى الله عليه وسلم والأمر على ذلك
(بخاري)
ഇബ്നു ശിഹാബില്‍ നിന്നുദ്ധരിക്കപെടുന്നു. ആയിഷ(റ) ഉര്‍വയോട് പറഞ്ഞുവെന്ന്: നബി(സ) ഒരു രാത്രി പുറപ്പെട്ടു പള്ളിയില്‍ വന്നു നമസ്കരിച്ചു, അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി(സ) നമസ്കരിച്ചു. ജനങ്ങളും കൂടി. റസൂല്‍ (സ) നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്‍ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി(സ) നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹ് നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങളിവിടെ തടിച്ചു കൂടിയത് ഞാനറിയാതെയല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി(സ) വഫാത്തായത്.' 
جابر ، قال : صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعات ، ثم أوتر ، فلما كانت  القابلة اجتمعنا في المسجد ،
(ابن حبان ، ابن خزيمة )
ജാബിർ (റ ) നിന്ന് :നബി(സ )റമദാനിൽ ഞങ്ങൾക്ക് നേതൃത്വം നൽകി എട്ട് റക്അതും വിത്റും നമസ്കരിച്ചു. അടുത്ത ദിനം ഞങ്ങൾ നബിയെയും കാത്ത് പള്ളിയിൽ കാത്തു നിന്നു.......
(ഇബ്നു ഖുസൈമ )

*അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം*
എന്ന് പറഞ്ഞു അതുകൊണ്ട് പള്ളിയിലെ ജമാഅത് ശരിയല്ല എന്നുണ്ടോ? ഇല്ലാ.

ഇബ്നു ഉമർ (റ ) വിൽ നിന്ന് :നബി (സ ) പറഞ്ഞു : നിങ്ങൾ വീടുകൾ ശവപറമ്പ് ആക്കരുത്  നമസ്കാരത്തിൽ ചിലത് വീട്ടിൽ വെച്ച് നമസ്കരിക്കുക.
(ബുഖാരി 422)
ഇമാം നവവി (റ )പറയുന്നു : ഇതു നാഫിൽ (സുന്നത് )
നമസ്കാരത്തെയാണ്
സൂചിപ്പിക്കുന്നത്.
(ശറഹ് മുസ്‌ലിം 6/777)
എന്നാലും എല്ലാ സുന്നത് നമസ്ക്കാരവും ഇതിൽ പെടില്ല. പള്ളിയിൽ പ്രവേശിക്കുമ്പോളുള്ള നമസ്കാരം, ജുമുഅക്ക് ഖുതുബ കേൾക്കാൻ ഇരിക്കും മുൻപുള്ളത്.. ഇതൊക്കെ പള്ളിയിൽ വെച്ചുള്ള സുന്നത്തുകളാണ്. എന്നാൽ ഫർദ് നമസ്കാരം കഴിഞ്ഞുള്ള സുന്നത്തുകൾ നബി (സ )വീട്ടിലാണ് നിർവ്വഹിച്ചിരുന്നത്. അതേപോലെ ഖിയമുകളും വീട്ടിൽ നിർവഹിക്കൽ ഉത്തമമാണ് എന്നാണ് നബി (സ )സൂചിപ്പിക്കുന്നത്. അല്ലാതെ തറാവീഹ് ജമാഅത് വിലക്കുകയല്ല ചെയ്യുന്നത്. വീട്ടിൽ ഉത്തമം എന്ന് പറഞ്ഞാൽ  പള്ളിയിൽ പാടില്ല എന്നർത്ഥമില്ല. നബിയുടെ ചര്യ മാതൃകയാക്കിയാണ് ഉമർ (റ )ജമാഅത് സംഘടിപ്പിച്ചത്.
قال ابن التنين وغيره استنبط عمر ذلك من تقرير النبى(ص) من صلى معه فى تلك الليلى
ഇബ്നു തീൻ (റഹ്)യും മറ്റും പറഞ്ഞു :
നബിയുടെ (സ )കൂടെ ആ രാത്രികളിൽ നമസ്ക്കരിച്ചവരെ നബി (സ )അംഗീകരിച്ചതിൽ നിന്നാണ് ഉമർ (റ )അത് അനുമാനിച്ചത് "
(ഫത് ഹുൽ ബാരി 6/9)

നബിയുടെ പ്രമുഖ സ്വഹാബി ബിദ്അത് ഉണ്ടാക്കി എന്ന് ആരെങ്കിലും വാദിക്കുമോ? നബിയുടെ ജീവിതത്തിൽ മുൻ മാതൃക വെച്ചാണ് ഉമർ (റ ) ഇതു ചെയ്തത്. വിശുദ്ധ ഖുർആൻ പുസ്തക രൂപത്തിലേക്ക് മാറ്റിയപോലെ. അതും ഉമർ (റ )വിന്റെ നിർദേശപ്രകാരമാണ് അബൂബക്കർ (റ )ചെയ്തത്. അത് ബിദ്അതാണ്‌ എന്ന് ആരെങ്കിലും വാദിക്കുമോ?
ഉമർ(റ ) അതു പറയുമ്പോൾ അബൂബക്കർ (റ )ചോദിക്കുകയാണ്
*അല്ലാഹുവിന്റെ ദൂതൻ ചെയ്യാത്ത കാര്യം നാമെങ്ങനെയാണ് ചെയ്യുക?*
അപ്പോൾ ഉമർ (റ )അത് ബിദ് അതല്ല എന്ന് ബോധ്യപ്പെടുത്തുന്നു.
إِنَّ عُمَرَ أَتَانِي فَقَالَ إِنَّ الْقَتْلَ قَدِ اسْتَحَرَّ يَوْمَ الْيَمَامَةِ بِقُرَّاءِ الْقُرْآنِ وَإِنِّي أَخْشَى أَنْ يَسْتَحِرَّ الْقَتْلُ بِالْقُرَّاءِ بِالْمَوَاطِنِ، فَيَذْهَبَ كَثِيرٌ مِنَ الْقُرْآنِ وَإِنِّي أَرَى أَنْ تَأْمُرَ بِجَمْعِ الْقُرْآنِ‏.‏ قُلْتُ لِعُمَرَ كَيْفَ تَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صلى الله عليه وسلم قَالَ عُمَرُ هَذَا وَاللَّهِ خَيْرٌ‏

മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍, യമാമ യുദ്ധം.  ആ യുദ്ധത്തില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ക്വുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര്‍ (റ)നെ ഉണര്‍ത്തി. റസൂല്‍ (صَلَّى) ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.
അങ്ങനെ, അദ്ദേഹം സൈദുബ്‌നുഥാബിത്ത് (റ )നെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര്‍ (റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ റസൂല്‍ തിരുമേനി(സ )യുടെ വഹ്‌യുകള്‍ എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ക്വുര്‍ആനെ ഒന്നായി ശേഖരിക്കണം
(ബുഖാരി 4986)
നബിയുടെ നിർദേശ പ്രകാരം ആ കാലത്ത് തന്നെ ഖുർആൻ എല്ലുകളിലും, തോലുകളിലും, മനഃപാഠമായും ക്രോഡികരിക്കപ്പെട്ടിരുന്നു. നബി (സ ) ഖുർആൻ മാത്രം എഴുതിവെക്കാൻ കൽപ്പിച്ചിരുന്നു. നബി (സ )യുടെ കാല ശേഷമാണ് അബൂബക്കർ (റ ) പുസ്തക രൂപത്തിലേക്ക് മാറ്റിയത്. നബിയുടെ മാതൃക പിൻപറ്റിയാണ് അവർ ചെയ്തത്. അതേപോലെ തന്നെയാണ് തറാവീഹ് ജമാഅത് പുനസംഘടിപിച്ചതും.
ഇമാം ഇബ്നു ഹജർ ഹൈതമി (റഹ് )പറഞ്ഞു :
"തറാവീഹ് നമസ്ക്കാരത്തെ നല്ല ബിദ് അത് എന്ന്  ഉമർ (റ ) പറഞ്ഞത് ഭാഷപരമായിട്ടാണ്. മതപരമായ അർത്ഥത്തിലല്ല. '
(ഫത്താവൽ ഹദീസിയ്യ 240)
ഉമർ (റ )വിന്റെ ഈ നടപടി സഹാബികൾ ഏറ്റെടുത്തു. അവർ ഇതിനെ തെറ്റായി കണ്ടില്ല.

മുഹമ്മദ്‌ ഇബ്നു യുസുഫ് സാഇബിൽ നിന്ന് : ഉമർ ഉബയ്യ് ഇബ്നു കഅബിന്റെയും, തമീമു ദ്ദാരിയുടെയും നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു. നൂറു ക്കണക്കിന് ആയത്തുകൾ ഓതി കൊണ്ട് പനിനൊന്ന് റക്അതാണ്‌ ഇരുവരും നമസ്ക്കരിച്ചിരുന്നത് റമദാനിലെ നമസ്കാരമാണ് ഉദ്ദേശം
(ഇബ്നു അബീ ഷൈബ )

നാഫീഉബ്നു ഉമർ പറഞ്ഞു : ഇബ്നു അബീ മുലയ്ക പറയുന്നത് ഞാൻ കേട്ടു " ഞാൻ റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുമായിരുന്നു ഞാൻ ഒരു റക് അതിൽ സൂറ ഫാത്തിർ പാരായണം ചെയ്യും.
(ഇബ്നു അബീ ഷൈബ )
റമദാൻ മാസത്തിൽ ഇമാമത് നിൽക്കുന്ന ആളുകൾക്ക് ഓരോ രക് അതിലും പത്തു വീതം ആയത്തുകൾ പാരായണം ചെയ്യാൻ ഉമർ ഇബ്നു അബ്ദുൽ അസീസ് നിർദേശം നൽകി"
(ഇബ്നു അബീ ഷൈബ )
അബ്ദുല്ല ഇബ്നു സാഇബ് പറയുന്നു : ഞാൻ റമദാൻ മാസത്തിൽ ഞങ്ങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുകയാണ് അന്നേരം പള്ളിയുടെ കാവടത്തിൽ വെച്ചുള്ള ഉമറിന്റെ തക്ബീർ കേട്ടു. അദ്ദേഹം ഉംറ നിർവ്വഹിക്കാൻ വന്നതായിരുന്നു. അങ്ങനെ അദ്ദേഹം പള്ളിയിൽ വന്നു എന്റെ പിന്നിൽ നമസ്ക്കരിച്ചു. "
(ഇബ്നു അബീ ഷൈബ )
ഇബ്നു അബ്ദുറഹ്മാൻ ഉദ്ധരിക്കുന്നു : അലി (റ ) റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി തറാവീഹ് നമസ്കാരം നിർവ്വഹിച്ചു "
(ഇബ്നു അബീ ഷൈബ )
സലഫുകളിൽ ഭൂരിപക്ഷം സഹാബികൾ, താബിഈങ്ങൾ എല്ലാം ജമാഅത് ആയിട്ടാണ് നമസ്ക്കരിച്ചിരുന്നത്. എന്നാൽ ചിലർ വീട്ടൽ നമസ്ക്കരിക്കുന്നതിനെ കൂടുതൽ ഇഷ്ട്ടപ്പെട്ടു. ഉമർ (റ ), മകൻ ഇബ്നു ഉമർ, സാലിം, ഖാസിം  എന്നിവരും വീട്ടിലാണ് നമസ്കാരിച്ചിരുന്നത്.
നാഫിഇൽ നിന്ന് : ഇബ്നു ഉമർ റമദാൻ മാസത്തിൽ ജനങ്ങളോടൊപ്പം തറാവീഹ് നമസ്ക്കരിച്ചിരുന്നില്ല. സാലിമും, ഖസിമും നമസ്കരിച്ചിരുന്നില്ല
(ഇബ്നു അബീ ഷൈബ )

മുജാഹിദ് പറഞ്ഞു : ഒരാൾ ഇബ്നു ഉമറിനോട് ചോദിച്ചു: റമദാനിൽ ഞാൻ ഇമാമിന്റെ പിന്നിൽ നമസ്കരിക്കാണോ? ഇബ്നു ഉമർ ചോദിച്ചു : താങ്കൾക്ക് ഖുർആൻ ഓതാൻ അറിയില്ലേ? ചോദ്യകർത്താവ് : അതെ. ഇബ്നു ഉമർ : എങ്കിൽ കഴുതയെ പോലെ താങ്കൾ മിണ്ടാതിരിക്കുകയോ! വീട്ടിൽ വെച്ചു നമസ്ക്കരിക്കുക.
(ഇബ്നു അബീ ഷൈബ, ബൈഹക്കി )

ചില സ്വാഹാബികൾക്കും താബിഉകൾക്കും വീട്ടിൽ വെച്ചു നിർവ്വഹികുന്നതായിരുന്നു ഇഷ്ടം. എന്നാൽ മറ്റു ധാരാളം ആളുകൾ ജമാഅതായിട്ടായിരുന്നു നമസ്ക്കരിച്ചിരുന്നത്. പണ്ഡിതൻമാരും ഇതിൽ ഭിന്നിച്ചിട്ടുണ്ട്.
ഇബ്നു മുബാറക്ക് (റ ) അഹ്മ്മദ് ,(റ ) ഇസ്ഹാഖ് (റ )എന്നിവർ ഇമാമിന്റെ പിന്നിൽ നമസ്കരിക്കുന്നതാണ് പ്രാധാന്യം നൽകിയത്. ഖുർആൻ അറിയുമെങ്കിൽ ഒറ്റക്ക് നമസ്കരിക്കലാണ് ശാഫീഈ(റ ) പ്രാധാന്യം നൽകുന്നത്.
(തിർമുദി )
ഇമാം മാലിക്ക് (റ ), അബൂയൂസഫ് (റ ),
ശാഫീഈ (റ ) എന്നിവർ തറാവീഹ് വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമായി കാണുന്നത്... ത്വഹാവി കർകശ നിലപാടാണ് കൈകൊണ്ടത്. തറാവീഹ് ജമാഅത് നിർവ്വഹിക്കൽ സാമൂഹ്യ ബാധ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്.
(ഫത് ഹുൽ ബാരി 4/252)

ഖുർആൻ അറിയാമെങ്കിൽ രാത്രിയുടെ അന്ത്യയാമത്തിൽ വീട്ടിൽ നമസ്ക്കരിക്കലാണ് ഏറ്റവും ഉത്തമം.ഖുർആൻ അറിയില്ലെങ്കിൽ ഒരു ഇമാമിന്റെ പിന്നിൽ നിന്ന് നമസ്ക്കരിക്കുകയാണ് ഉത്തമം.



 ✍️ഷാഹിദ് 

No comments:

Post a Comment