മനുഷ്യർക്കു
അല്ലാഹു ഭൂമിയിൽ
ഒരുക്കിയ അനേകം അനുഗ്രഹങ്ങളിൽ പെട്ട ഒരു അനുഗ്രഹമാണ്
സംസം ജലം . ദാഹിച്ചു വലഞ്ഞ ഹാജറിനും ഇസ്മാഈൽ (അ)നബിക്കും നൽകിയ
ദാഹജലം . ശരീരത്തിലെ ജലാംശം വറ്റിവരണ്ടപ്പോൾ ഒരു തുള്ളി മുലപ്പാൽ
തൻറെ കുഞ്ഞിന് നൽകാൻ സാധിക്കാതെ സഫ മാർവകളിൽ അലഞ്ഞു
അവശയായ ഹാജറിന് അല്ലാഹു നൽകിയ പ്രതീക്ഷയാണ് സംസം. അല്ലാഹുവിന്റെ
ദൂതനായ ജിബ്രീൽ (അ) നേരിട്ട് പ്രത്യക്ഷപ്പെടുകയും തന്റെ ചിറകുകൊണ്ട് കുത്തിയുണ്ടാക്കുകയും
ചെയ്ത കിണറാണ് സംസം . ആ സംസമിലൂടെ വളർന്നുവന്നത് ഒരു നാഗരീകതയാണ് . എന്നാൽ മലക്ക് നിർമിച്ച കിണറായതു കൊണ്ട്
പലരും അതിൽ അസാധാരണത്വം കാണുന്നുണ്ട് . പല ആവശ്യങ്ങൾക്കും ആളുകൾ അത് ഉപയോഗിക്കുന്നു
. എന്ത് കാര്യം ഉദ്ദേശിച്ചു
അത് കുടിച്ചാൽ അത് സാധിക്കും എന്നും ആളുകൾ വിശ്വസിക്കുന്നു .
ഇമാം ഇബ്നുല്‍
ഖയ്യിം പറഞ്ഞു:സംസം വെള്ളം കൊണ്ട് ഞാനും മറ്റുള്ളവരും ഒരുപാട് രോഗങ്ങള്‍ക്കായി പരീക്ഷണം
നടത്തിയപ്പോള്‍ അല്‍ഭുതകരമായ ഒരുപാട് കാര്യങ്ങളാണ് കാണാന്‍ സാധിച്ചത്. ഒരുപാട് രോഗങ്ങള്‍ക്ക്
സംസം കുടിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ ആ രോഗമെല്ലാം സുഖമാകുകയുണ്ടായി. അതുപോലെ
ഭക്ഷണമായി സംസം മാത്രം അരമാസമോ അതിലധികമോ കുടിച്ചവരെ ഞാന്‍ കാണുകയുണ്ടായി. അവ൪ക്ക്
വിശപ്പനുഭവപ്പെട്ടിരുന്നില്ല. അവ൪ ജനങ്ങളോടൊപ്പം ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു.
അവരില്‍ ഒരാള്‍ എന്നോട് പറയുകയുണ്ടായി. നാല്പത് ദിവസം സംസം മാത്രം കുടിച്ചപ്പോള്‍
തന്റെ ഭാര്യയുമായി ബന്ധപ്പെടാനും ധാരാളം നോമ്പ് അനുഷ്ടിക്കാനും ത്വവാഫ് ചെയ്യാനും
സാധിച്ചിരുന്നു. (സാദുല്‍ മആദ് :4/356)
ഇബ്നുല്‍ ഖയ്യിം
പറയുന്നത് സംസമിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളുടെ ആകെ തുകയാണ് .
ഇബ്നു ഖുസൈമ
(റഹി) ചോദിക്കപ്പെട്ടു: താങ്കള്‍ക്ക് ഇല്മ് നല്കപ്പെട്ടത് എവിടെനിന്നാണ് ?അദ്ദേഹം
പറഞ്ഞു:നബി ﷺ പറഞ്ഞിട്ടുണ്ട് : സംസം വെള്ളം എന്തിനാണൊ,കുടിച്ചത്
അതിനുള്ളതാണ്. ‘തീര്‍ച്ചയായും ഞാനത് കുടിച്ചപ്പോള്‍ അല്ലാഹുവിനോട് ഉപകാരപ്രദമായ ഇല്മിനെ
ചോദിച്ചു. سيـر أعـلام
النُّبـلاء-١٤/٣٧٠
അറിവും , ഓർമ്മശക്തിയുമെല്ലാം
സംസം കുടിച്ചാൽ ഉണ്ടാകും എന്നാണ് വിശ്വാസം . സംസമിന്റെ മഹത്വം എഴുതിയ ഗ്രന്ഥത്തിൽ ഇമാം ഇബ്ൻ ഖുസൈമയുടെ അറിവിന് കാരണം സംസം വെള്ളം
കുടിച്ചതാണ് എന്നാണ് രേഖപ്പെടുത്തിയത് , അതേപോലേ
ഇമാം ദഹബിക്ക് അപാരമായ ഓർമ്മശക്തി ലഭിക്കാൻ കാരണം സംസം വെള്ളമാണ് എന്നും ചരിത്രം !
അത് അറിഞ്ഞ
ഇമാം അസ്കലാനിയും സംസം വെള്ളം കുടിച്ചുവത്രെ !
ഈ അടുത് ഒരു
മുസ്ലിയാര് സംസം വെള്ളം കുടിച്ചത് കൊണ്ട് തന്റെ ഒരു ബുക്ക് രണ്ട്ദിവസംകൊണ്ട് എഴുതി
പൂർത്തീകരിച്ചു എന്ന് അവകാശവാദം ഉന്നയിച്ചു .ജനങളുടെ മുന്നിൽ അവരുടെ ലെവലിലേക്ക് ഉയരാൻ ഒരു ശ്രമം നടത്തിയതാണ് നമ്മുടെ
ഈ മുസ്ലിയാർ എന്ന് ആർക്കാണ് മനസ്സിലാകാത്തത് ? ഇത്തരത്തിൽ പണ്ട് ഒരു മുസ്ലിയാർ നബിയുടെ
മുടിയായി വന്നിരുന്നു എന്നത് ചരിത്രം , ഇനിയും പല ആത്മീയ തട്ടിപ്പുകാർ വരും .
ഇതിന്റെയൊക്കെ
അടിസ്ഥാനം;
مَاءُ زَمْزَمَ
لِمَا شُرِبَ
لَهُ
“സംസം വെള്ളം
എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു.”
إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طٌعْمٍ، وَشِفَاءُ سُقْمِ
'സംസം
ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്.'
എന്ന
റിപ്പോർട്ടുകളാണ്
എന്നാൽ
ഈ ഹദീസുകൾക്കൊക്കെ ഒരു അടിസ്ഥാനമുള്ളത് ഇമാം
മുസ്ലിം ഉദ്ധരിച്ച ഹദീസാണ് ;
إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ
നബി
ﷺ പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്.
തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന്
ഭക്ഷണവുമാണ്. (മുസ്ലിം:2473)
മറ്റു
ഹദീസുകൾ അത്ര പ്രബലമല്ലാത്ത സനദിലൂടെ
റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകളാണ് .
إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ، وَشِفَاءُ سُقْمِ*
ثنا خالد الحذاء، عن حميد بن هلال، عن عبد الله بن الصامت، عن أبي
ذر رضي الله عنه، قال: قال رسول الله صلى الله عليه وسلم: وذكر زمزم، فقال: إنها مباركة
إنها طعام طعم
ഇമാം
ഥബ്റാനി (റഹ് ) , ഖാലിദ് ഇബ്ൻ ഖദാഉ വഴി
ഹുമൈദ് ഇബ്ൻ ഹിലാലിലൂടെ
ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ 'شِفَاءُ سُقْمِ'
എന്ന വാക്ക് വരുന്നില്ല .
അതേപോലെ
ഇമാം അബു നഈം അസ്ബഹാനി
' മ'രിഫാത് സഹാബിയിലും ഇത് ഉദ്ധരിച്ചിട്ടുണ്ട് അവിടെയും 'شِفَاءُ سُقْمِ' ഇല്ല .
എന്നാൽ
ഇമാം ത്വയാലീസി (റഹ് ), സുലൈമാൻ
ഇബ്ൻ മുഗീറ വഴി ഹുമൈദ് ഇബ്ൻ
ഹിലാലിലൂടെ ഉദ്ധരിക്കുന്ന
റിപ്പോർട്ടിൽ 'شِفَاءُ سُقْم
' കടന്നു വരുന്നുണ്ട് .
വിശ്വസ്തരുടെ
സിയാദാത് സ്വീകാര്യമാണ് എന്ന തത്വം ഉപയോഗിച്ചാൽ
പോലും മറ്റൊരു പ്രശ്നം കടന്നു വരുന്നുണ്ട് .
ആദ്യം
പരാമർശിച്ച وَشِفَاءُ سُقْمِ
ഇല്ലാത്ത റിപ്പോർട്ടുകൾ ഉദ്ധരിച്ചത് അബ്ദുൽ
അസീസ് ഇബ്ൻ മുഖ്താറിലൂടെ ഖാലിദ്
ഇബ്ൻ ഖദാഉ വഴി ഹുമൈദ്
ഇബ്ൻ ഹിലാലിലൂടെയാണ് എന്നാൽ അതെ തരീക്കിലൂടെ ഇമാം
ബസ്സാർ അബൂ കാമിൽ വഴി
ഉദ്ധരിച്ചതിൽ ഈ 'شِفَاءُ سُقْمِ' കടന്നു വരുന്നുണ്ട്
?!
3929- حدثنا أبو كامل ، قال : حدثنا عبد العزيز بن المختار ، قال
: حدثنا خالد الحذاء ، عن حميد بن هلال ، عن عبد الله بن الصامت ، عن أبي ذر ، رضي
الله عنه ، قال : قال : رسول الله صلى الله عليه وسلم : زمزم طعام طعم وشفاء سقم.
(മുസ്നദ്
ബസ്സാർ )
"عبد العزيز بن المختار ، قال : حدثنا خالد الحذاء ، عن حميد
بن هلال "
ഈ ഒരു തരികിലൂടെ വിവിധ
റാവികൾ ഒരേ വിഷയം പറയുന്നത്
വൈരുധ്യത്തിലാണ് , ഇത് സനാദിന്റെ റാവികള്ക് വഹ്മ്
സംഭവിച്ചതായി സൂചന നൽകുന്നു . ചുരുക്കി
പറഞ്ഞാൽ ഹദീസിൽ അധികരിച്ചു വന്ന 'شفاء سقم' എന്ന
ഭാഗം അത്ര പ്രബലമല്ല. ഇമാം
മുസ്ലിം അടക്കമുള്ള മുൻ നിര ഹദീസ്
ഗ്രന്ഥങ്ങളിൽ ഹുമൈദ് ഇബ്ൻ ഹിലാലിലൂടെ തന്നെ
ഈ ഹദീസ് കൊടുത്തപ്പോളും ഈ അധികരിച്ച
ഭാഗം കൊടുത്തില്ല എന്നത് ശ്രദ്ധേയമാണ് . അതെ , ഹുമൈദിൽ നിന്ന് സ്വഹീഹ് ആയി വന്ന രൂപമാണ് ഇമാം മുസ്ലിം സ്വീകരിച്ചത് , എന്നാൽ ഹുമൈദിൽ നിന്ന് മാഷ്ഹൂറായി വരാത്ത ഭാഗം ഇമാം മുസ്ലിം ഒഴിവാക്കി . ഹദീസ് പണ്ഡിതന്മാർ പലപ്പോഴും ഗൂഢമായ ന്യുനതകൾ കണ്ടാൽ ആ റിപോർട്ടുകൾ ഒഴിവാക്കാറുണ്ട് .
ഇമാം മുസ്ലിം ആ ഭാഗം ഒഴിവാക്കിയത് തന്നെ അതിലെ ന്യുനതയിലേക്കുള്ള സൂചനയാണ് .
മറ്റൊരു വിമർശനം ;
ഇമാം യഹ്യ ബിൻ സഈദ് അൽ ഖത്താൻ വഴി ഇമാം അലി ബിൻ അൽ മദീനിയിൽനിന്ന് ഉദ്ധരിക്കപ്പെടുന്നത്:
كان ابن سيرين لا يرضى حميد بن هلال
"ഇബ്നു സീരീൻ ഹുമൈദ് ബിൻ ഹിലാലിനെ തൃപ്തിപ്പെട്ടിരുന്നില്ല."
ഈ റിപ്പോർട്ട് ഇബ്നു അബീ ഹാതിമിന്റെ അൽ ജർഹ് വത്തഅ്ദീൽ, ഇമാം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഅ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ കാണാം
ഈ ഹദീസിന്റെ നട്ടെല്ലായ ഹുമൈദ് ഇബ്ൻ ഹിലാലിനെ ഇമാം
ഇബ്ൻ സീരീൻ തൃപ്തിപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വിചിത്രമായ കാര്യമാണ് . അദ്ദേഹം സുൽത്താന്റെ കൊട്ടാരത്തിൽ ജോലിക്ക് പോയതാണ് കാരണമെന്നു ഇമാം ഇബ്ൻ അബീ
ഹാതിം പറയുന്നുണ്ട് . അതൊരു ചെറിയ കാര്യമല്ല . ഇമാം അഹ്മദ് , ഇമാം
ബുഖാരി പോലുള്ളവർ ഭരണാധികാരികളുടെ ജോലി നിരസിച്ചവരാണ് . കാരണം
അവരുടെ കീഴിൽ നിന്നാൽ ;
1-ഭരണാധികാരിയുടെ താൽപര്യത്തിനനുസരിച്ച് മതപരമായ നിലപാട് സ്വീകരിക്കുക.
2-അധികാരവും സമ്പത്തും സ്ഥാനവും സംരക്ഷിക്കാൻ സത്യം മറച്ചുവെക്കുക.
3-ഭരണാധികാരിയുടെ പ്രീതി നേടാൻ മതകാര്യങ്ങളിൽ പക്ഷപാതം കാണിക്കുക
4-സ്വതന്ത്രമായ മതനിലപാട് ഉപേക്ഷിക്കുക.
തുടങ്ങിയ
കാര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് . അത് ഒരു ഹദീസ്
നിവേദകന്റെ അദാലത്തിനെയും (العدالة) വിശ്വാസ്യതയെയും ബാധിക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്. എന്നാൽ ഇമാം മുസ്ലിം ഹുമൈദിനെ
സ്വീകാര്യമായി കാണുന്നു തന്റെ സ്വഹീഹിൽ ഹദീസുകളും ഉദ്ധരിച്ചിട്ടുണ്ട് .
ഇതിനൊക്കെ അപ്പുറം
ഈ ഹദീസിനെ സ്വീകാര്യമായി കാണുന്ന പണ്ഡിതന്മാർ ഇതേ ആശയം വരുന്ന
മറ്റു ഷാഹിദുകൾ ഉണ്ടെന്ന ന്യായമാണ് മിക്കവാറും പറയുന്നത് .
എന്നാൽ
അവ ഒന്ന് പോലും പ്രബലമായി നിവേദനം ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം .
* مَاءُ زَمْزَمَ لِمَا شُرِبَ لَهُ*
حدثنا عبد
الله حدثني
أبي ثنا
عبد الله
بن الوليد
ثنا عبد
الله بن
المؤمل عن
أبي الزبير
عن جابر
ജാബിർ [റ ]
നിവേദനം നബി [സ ] പറഞ്ഞു : "സംസം എന്തിനു കുടിച്ചോ അതിനു പര്യാപ്തമാണ്
"[ അഹമ്മദ്- 3/357,372 , ഇബ്ൻ മാജ 2 /1018]
ബൈഹഖിയിലും
, ഖത്തീബ് തന്റെ താരീഖിലും , സുയ്യൂതി ജാമിഉ
സഗീറിലും അതുപോലെ തന്നെ മുൻദിരിയിയും ,ആഖ്ബരുൽ മക്കയിലും ഈ ഹദീസ് വന്നിടുണ്ട് .[ ,
മുന്‍ ദിരി 2 / 201], ജാമി സഗീർ4/404] ഇവയെല്ലാം അബ്ദുള്ള ഇബ് നു മുഅമ്മൽ വഴിയാണ് ഉദ്ധരികുന്നത്.
قال عثمان
بن سعيد
الدارمي، وأبو
بكر بن
أبي خيثمة،
ومعاوية بن
صالح، عن
يحيى بن
معين: ضعيف
قال أبو
زرعة، وأبو
حاتم: ليس
بقوي
وقال أبو
داود: منكر
الحديث
قال عبد
الله بن
أحمد، عن
أبيه: أحاديثه
مناكير
قال الدارقطني:
ضعيف
ഉഥ്മാൻ ബിൻ
സഈദ് അദ്ദാരിമി, അബൂബക്കർ ബിൻ അബീ ഖൈഥമ, മുആവിയത്തു ബിൻ സ്വാലിഹ് എന്നിവർ യഹ്യ ബിൻ
മഈനിൽ നിന്ന് ഉദ്ധരിച്ചു: "ഇദ്ദേഹം ദുർബലനാണ് (ളഈഫാണ്)."
അബൂ സുർഅയും
അബൂ ഹാതിമും പറഞ്ഞു: "ഇദ്ദേഹം ശക്തനായ (വിശ്വസ്തനായ) നിവേദകനല്ല."
അബൂദാവൂദ് പറഞ്ഞു:
"ഇദ്ദേഹം മുൻകറായ (തള്ളപ്പെടേണ്ട/അസ്വീകാര്യമായ) ഹദീസുകൾ നിവേദനം ചെയ്യുന്നയാളാണ്
(മുൻകറുൽ ഹദീസ്)."
അബ്ദുല്ലാഹി
ബ്നു അഹ്മദ് തന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചു: "ഇദ്ദേഹത്തിന്റെ ഹദീസുകൾ 'മനാകീർ'
(നിരസിക്കപ്പെടേണ്ടവ) ആണ്."
അദ്ദാറഖുത്വ്നി
പറഞ്ഞു: "ഇദ്ദേഹം ദുർബലനാണ് ."
[تهذيب التهذيب (2/ 440) تهذيب الكمال (16/ 187)]
ഇബ് നു അബ്ബാസ്
[റ ]നിന്നും മറ്റൊരു സനദ് വഴി ഈ ഹദീസ് ഹാകിമും, ദാറുഖുത്നിയും ഉദ്ധരിക്കുന്നുണ്ട്
.
ماءُ زَمزَمَ
لِمَا شُرِبَ له، فإنْ شَرِبْتَه تَستَشفي به شَفاكَ اللهُ، وإن شَرِبتَه
مُستَعيذًا أعاذَكَ اللهُ، وإنْ شَرِبْتَه لتَقطَعَ ظَمَأَكَ قَطَعَه. قالَ: وكان
ابنُ عَبَّاسٍ إذا شَرِبَ ماءَ زَمْزَمَ قالَ: اللَّهُمَّ أسألُكَ عِلمًا نافِعًا،
ورِزقًا واسِعًا، وشِفاءً من كلِّ داءٍ
ഇബ് നു അബ്ബാസ്
[റ ]നിവേദനം ,നബി [സ ] പറഞ്ഞു "സംസം വെള്ളം എന്തിനു കുടിച്ചുവോ അതിനു ഉപകാരപെടും
. നീ അത് കുടിച്ചത് രോഗ ശമാനതിനാണെങ്കിൽ അല്ലാഹു നിന്റെ രോഗം മാറ്റും നീ അത് കുടിച്ചത്
വിശപ്പ് മാറാനാണെങ്കിൽ അല്ലാഹു അതുകൊണ്ട് നിന്റെ വിശപ്പ് മാറ്റിത്തരും നീ അത് കുടിച്ചത്
നിന്റെ ദാഹം ശമിക്കാനാ ണെങ്കിൽ അല്ലാഹു അതുകൊണ്ട് നിന്റെ ദാഹം മാറ്റിത്തരും .അത് ഇസ്മാഇൽ
നബിക് വേണ്ടി ജിബ്രീൽ ഭൂമിയിൽ അടിച്ചു പൊട്ടി പുറപ്പെട്ട വെള്ളമാണ് "
[ ഹാകിം
-3/213, സുനൻ ദാരുഖുത് നീ -3/109]
ഈ റിപ്പോർട്ട്
ഉദ്ധരിച്ച ഇമാം ഹാകിം തന്നെ അതിലെ 'ജറൂദി'
എന്ന നിവേദകന്റെ ദുർബലത സൂചിപ്പിക്കുന്നു , അദ്ദേഹം ഇല്ലായിരുന്നെങ്കിൽ പരമ്പര സ്വീകാര്യമായേനെ
എന്നാണ് ഇമാം ഹാകിം പറഞ്ഞു വെച്ചത്
هذا حديث
صحيح الإسناد
إن سلم
من الجارودي
، ولم
يخرجاه
"ഈ ഹദീസിന്റെ
പരമ്പര സ്വഹീഹാണ് —അത് അൽ-ജാറൂദിയിൽ നിന്ന് സുരക്ഷിതമാണെങ്കിൽ'
[ ഹാകിം
-3/213]
അത് കൂടാതെ
ഈ ഹദീസ് മുജാഹിദിൽ നിന്നുള്ള മൗഖൂഫ് ജറൂദി പിഴവ് വരുത്തി മുത്താസിലാക്കിയതാണ് എന്ന്
ഇമാം ദഹബി പറയുന്നു .
حدثنا محمد بن حبيب الجارودي ، حدثنا سفيان بن عيينة عن ابن أبي
نجيح ، عن مجاهد ، عن ابن عباس - رضي الله عنهما- رفعه : ماء زمزم لما شرب له .. .
الحديث . فهذا أخطأ الجارودي في وصله ، وإنما رواه ابن عيينة
موقوفاً على مجاهد ، كذلك حدث به عنه حفاظ أصحابه ، كالحميدي وابن أبي عمر وسعيد
بن منصور وغيرهم . وقد تقدم شيء من هذا في ترجمة عمر بن الحسن الأشناني
മുഹമ്മദ് ബിൻ ഹബീബ് അൽ-ജാറൂദി നമ്മോട് പറഞ്ഞു: സുഫ്യാൻ ബിൻ ഉയയ്ന,
ഇബ്നു അബീ നജീഹിൽ നിന്നും,
അദ്ദേഹം മുജാഹിദിൽ നിന്നും, അദ്ദേഹം ഇബ്നു അബ്ബാസ് (റളിയള്ളാഹു അൻഹുമാ) എന്നിവരിൽ നിന്നും നിവേദനം ചെയ്തുകൊണ്ട് നബി(സ)യിലേക്ക്
ചേർത്തു (റഫഅ് ചെയ്തു) പറഞ്ഞു:
"സംസം വെള്ളം ഏത് കാര്യത്തിനായാണോ കുടിക്കുന്നത്, അതിനുള്ളതാണ്..." എന്ന ഹദീസ്.
എന്നാൽ ഈ ഹദീസിനെ (നബിയിലേക്ക്
ചേർത്ത്) 'മൗസൂൽ' (തുടർച്ചയായ പരമ്പരയുള്ളത്) ആക്കുന്നതിൽ അൽ-ജാറൂദിക്ക് തെറ്റുപറ്റിയിട്ടുണ്ട്.
സുഫ്യാൻ ബിൻ ഉയയ്ന ഇതിനെ
മുജാഹിദിൽ നിന്നുള്ള 'മൗഖൂഫ്' (മുജാഹിദിന്റെ വാക്കുകൾ) ആയിട്ടാണ് നിവേദനം ചെയ്തിട്ടുള്ളത്. ഇതേ രീതിയിൽ തന്നെയാണ്
അൽ-ഹുമൈദി, ഇബ്നു അബീ ഉമർ, സഈദ്
ബിൻ മൻസൂർ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രമുഖരും വിശ്വസ്തരുമായ അനുചരന്മാരും അദ്ദേഹത്തിൽ നിന്ന് ഇത് നിവേദനം ചെയ്തിരിക്കുന്നത്.
اللسان ٥/ ١١٥
ഇബ്ൻ അബ്ബാസ്
(റ) നിന്ന് മറ്റു വാചകത്തോടെ ഒരു റിപ്പോർട്ടുണ്ട്
;
خيرُ ماءٍ
على وجهِ
الأرضِ ماءُ
زَمْزَمَ فيه
طعامٌ مِن
الطُّعمِ وشفاءٌ
مِن السُّقمِ
ഭൂമുഖത്തുള്ള
ഏറ്റവും ഉത്തമമായ വെള്ളം സംസം ജലമാണ്; അതിൽ വിശപ്പിന് ആഹാരവും രോഗത്തിന് ശമനവുമുണ്ട്."
[മജ്മു ഔസാത്
തബ് റാനി 4/179, 8/112 ]
ഇമാം ത്വബ്റാനി
ഔസാത്തിലും, കുബ്റയിലും ഉദ്ധരിച്ചിട്ടുണ്ട് .
ഈ ഹദീസിന്റെ
പരമ്പരയിലെ ഇബ്രാഹിമിനെ , ഇമാം സാജി ദുർബലപ്പെടുത്തി
وقال ابن
عدي : ذكره
الساجي في
" الضعفاء
കൂടാതെ ഒറ്റപ്പെട്ട നിവേദന പാരമ്പരയാണിത് അത് ഇമാം
ത്വബ്റാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .
لم يرو
هذا الحديث
عن إبراهيم
إلا بن
مهاجر ولا
عنه إلا
مسكين تفرد
به الحسن
بن أحمد
بن أبي
شعيب
"ഈ ഹദീസ്
ഇബ്രാഹീമിൽ നിന്ന് ഇബ്നു മുഹാജിറല്ലാതെ മറ്റാരും നിവേദനം ചെയ്തിട്ടില്ല; അദ്ദേഹത്തിൽ
(ഇബ്നു മുഹാജിറിൽ) നിന്ന് മിസ്കീനല്ലാതെ മറ്റാരും നിവേദനം ചെയ്തിട്ടുമില്ല; അൽ-ഹസൻ
ബിൻ അഹ്മദ് ബിൻ അബീ ശുഐബ് മാത്രമാണ് ഇത് (മിസ്കീനിൽ നിന്ന്) ഉദ്ധരിച്ചതിൽ ഏകാകിയായി
വന്നിട്ടുള്ളത് (തഫർറുദ് ഉള്ളത്)."
المعجم الأوسط
للطبراني٨/١١٢
കൂടാതെ ഈ ഹദീസിന്റെ പരമ്പരയിലെ മിസ്കീൻ ഇബ്ൻ ബുഖൈർ
പിഴവുകൾ വരുത്തുന്ന നിവേദകനാണ് .
قال أبو داود : سمعت
أحمد يقول : لا بأس به ، ولكن في حديثه خطأ
قال أبو أحمد الحاكم
: له مناكير كثيرة
അബൂദാവൂദ് പറഞ്ഞു:
ഞാൻ അഹ്മദ്ബ്നു ഹമ്പൽ പറയുന്നത് കേട്ടു: "അയാൾ
കുഴപ്പമില്ലാത്തയാളാണ്; എങ്കിലും അയാളുടെ ഹദീഥുകളിൽ പിഴവുകളുണ്ട്."
അബൂ അഹ്മദ് അൽ-ഹാകിം പറഞ്ഞു:
"അയാൾക്ക് (മറ്റുള്ളവർ സ്ഥിരീകരിക്കാത്ത) തള്ളപ്പെടേണ്ട ധാരാളം ഹദീഥുകളുണ്ട്
(തഹ്ദീബ് )
അതേപോലെ മറ്റൊരു റാവി;
അലിയ്യ് ഇബ്ൻ സഈദ് ഇബ്ൻ ബഷീർ റാസി .
قال حمزة بن يوسف
: سألت الدارقطني عنه ، فقال : ليس في حديثه بذاك ، وسمعت بمصر أنه كان والي قرية ،
وكان يطالبهم بالخراج ، فما يعطونه ، فجمع الخنازير في المسجد . فقلت : كيف هو في الحديث
؟ قال : حدث بأحاديث لم يتابع عليها ثم قال : في نفسي منه ، وقد تكلم فيه أصحابنا بمصر
، وأشار بيده وقال : هو كذا وكذا ، ونفض بيده يقول : ليس بثقة
ഹംസത്തുബ്നു യൂസുഫ് പറയുന്നു:
ഞാൻ ദാറഖുത്വ്നിയോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അയാളുടെ
ഹദീഥുകൾ അത്ര നിലവാരമുള്ളതല്ല (ശക്തമല്ല). ഈജിപ്തിൽ വെച്ച് ഞാൻ കേട്ടത്, അയാൾ ഒരു ഗ്രാമത്തിലെ ഭരണാധികാരിയായിരുന്നു എന്നാണ്. അയാൾ ജനങ്ങളോട് നികുതി ആവശ്യപ്പെട്ടെങ്കിലും അവരത് നൽകിയില്ല. തുടർന്ന് അയാൾ പന്നികളെ പിടിച്ച് പള്ളിയിൽ കയറ്റി കൂട്ടിയിട്ടു."
അപ്പോൾ ഞാൻ ചോദിച്ചു: "ഹദീഥിൽ
അയാൾ എങ്ങനെയുള്ള ആളാണ്?"
അദ്ദേഹം മറുപടി നൽകി: "മറ്റാരാലും
സ്ഥിരീകരിക്കപ്പെടാത്ത (മറ്റ് നിവേദകർ പിന്താങ്ങാത്ത) ചില ഹദീഥുകൾ അയാൾ ഉദ്ധരിച്ചിട്ടുണ്ട്."
തുടർന്ന് അദ്ദേഹം പറഞ്ഞു: "എനിക്ക്
അയാളുടെ കാര്യത്തിൽ ചില സംശയങ്ങളും അതൃപ്തിയുമുണ്ട് . ഈജിപ്തിലെ നമ്മുടെ പണ്ഡിത സുഹൃത്തുക്കൾ അയാളെക്കുറിച്ച് വിമർശനം ഉന്നയിച്ചിട്ടുമുണ്ട്."
ശേഷം അദ്ദേഹം കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചുകൊണ്ട് "അയാൾ
ഇങ്ങനെയൊക്കെയാണ്" എന്ന്
പറയുകയും, കൈ കുടഞ്ഞുകൊണ്ട് "അയാൾ
വിശ്വസ്തനല്ല" എന്ന്
വ്യക്തമാക്കുകയും ചെയ്തു.
(ലിസാനുൽ മീസാൻ )
ചുരുക്കി പറഞ്ഞാൽ
" സംസം എന്തിനു വേണ്ടി കുടിച്ചോ അതിന് മതിയാകുന്നതാണ് " എന്ന ഹദീസിനെ ശക്തിപ്പെടുത്താൻ
പാകത്തിന് മറ്റു ഹദീസുകൾക്കും ശക്തിയില്ല . ഈ ശക്തിക്ഷയിച്ച ഹദീസുകൾ ഒരുമിച്ചു ചേർന്നാൽ
ബലം വരും എന്ന വിചിത്രമായ തത്വം പറഞ്ഞാണ് മിക്ക പണ്ഡിതന്മാരും ഇതിനെ സ്ഥിരപ്പെടുത്തുന്നത്
.
അവസാനമായി
,
സംസം വെള്ളം
' അനുഗ്രഹീത ജലമാണ് അത് ഭക്ഷണമാണ് ' إِنَّهَا مُبَارَكَةٌ،
إِنَّهَا طَعَامُ
طُعْمٍ എന്നത് മാത്രമാണ് പ്രബലമായി റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുള്ളത് .
അതല്ലാതെ സംസം
വെള്ളം കൊണ്ട് സകല രോഗവും മാറുമെന്നോ , എന്ത് പ്രശ്നത്തിനും അത് പരിഹാരമാണെന്നോ ഹദീസുകളിൽ
സ്ഥിരപ്പെട്ടിട്ടില്ല .
മലക്കുകളിലൂടെ
അല്ലാഹു ഭൂമിയിലേക്ക് അവന്റെ അനുഗ്രഹമായ മഴ
പെയ്യിപ്പിക്കുന്നപോലെ , മലക്കിലൂടെ ഭൂമിയിൽ അവന്റെ അനുഗ്രഹമായി നിർമിച്ച
കിണറാണ് 'സംസം'. അതിനു മറ്റു ജലത്തേക്കാൾ ധാതു ലവണങ്ങൾ കൂടുതലുണ്ട് അതുകൊണ്ട്
തന്നെ വിശ്വാസികൾക്ക് അത് ഒരു ഭക്ഷണവുമാണ് . അതിലപ്പുറം രോഗങ്ങൾക്കുള്ള മരുന്നോ, മറ്റു
പ്രയാസങ്ങൾക്കുള്ള പരിഹാരമോ അല്ല സംസം . സംസമിനെ മുസ്ലിംകളുടെ മനസ്സിൽ മറ്റൊരു 'ദത്
അൻവാതായി' അവതരിപ്പിക്കാൻ നോക്കരുത് .
لَّقَدْ رَضِيَ
اللَّهُ عَنِ
الْمُؤْمِنِينَ إِذْ
يُبَايِعُونَكَ تَحْتَ
الشَّجَرَةِ فَعَلِمَ
مَا فِي
قُلُوبِهِمْ فَأَنزَلَ
السَّكِينَةَ عَلَيْهِمْ
وَأَثَابَهُمْ فَتْحًا
قَرِيبًا
ആ മരത്തിന്റെ
ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍
തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത്
അവന് അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം
അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.
(ഫതഹ് 18 )
താരിഖ് ബിൻ
ശിഹാബ് (റ) നിവേദനം ചെയ്യുന്നു:
"ഞാൻ ഹജ്ജിനായി
പോയപ്പോൾ ചില ആളുകൾ ഒരു സ്ഥലത്ത് നിസ്കരിക്കുന്നത് കണ്ടു. 'ഇതെന്താണ്?' എന്ന് ഞാൻ ചോദിച്ചപ്പോൾ,
'റസൂലുള്ളാഹി ﷺ ബൈഅത്തു രിദ്വാൻ വാങ്ങിയ മരമാണിത്'
എന്ന് അവർ പറഞ്ഞു. ഞാൻ ഇത് സഈദ് ബിൻ അൽ-മുസയ്യബിനോട് (റ) പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:
'ആ മരച്ചുവട്ടിൽ ബൈഅത്ത് ചെയ്തവരിൽ എന്റെ പിതാവും ഉണ്ടായിരുന്നു. അടുത്ത വർഷം ഞങ്ങൾ
അവിടെ പോയപ്പോൾ ആ മരം തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അത് മറയ്ക്കപ്പെട്ടു.' തുടർന്ന്
സഈദ് ചോദിച്ചു: 'നബിയുടെ ﷺ സ്വഹാബികൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത
ആ മരം നിങ്ങളാണോ ഇപ്പോൾ കണ്ടെത്തിയത്?'" (സ്വഹീഹുൽ ബുഖാരി: 4163)
ആളുകൾ ആ മരത്തിനടുത്ത്
പോയി നിസ്കരിക്കുന്ന വിവരം അറിഞ്ഞപ്പോൾ ഉമർ (റ) ആളുകൾക്ക് താക്കീത് നൽകുകയും, തുടർന്ന്
"അത് വെട്ടിമാറ്റാൻ ഉത്തരവിടുകയും അത് മുറിച്ചു മാറ്റപ്പെടുകയും ചെയ്തു"എന്ന്
ഇബ്നു സഅ്ദിന്റെ കിതാബുത്ത്വബഖാതുൽ കുബ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നു . അതാണ് അടുത്ത
വര്‍ഷം അവർ ആ മരം കാണാതെയിരുന്നത് . ഇത് ദീര്‍ഘവീക്ഷണമാണ് ഇന്നത്തെ പണ്ഡിത സഭകൾ പുലർത്തേണ്ട
ദീഘവീക്ഷണം . സംസമിന്റെ
വിഷയത്തിലും അതിലേക് സമൂഹം പോകാതെ നോക്കേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ് . രോഗം മാറാനും
, ഓർമശക്തി കൂടാനും , കച്ചവടത്തിന് ബറകത്ത് ലഭിക്കാനും അങ്ങിനെ നീണ്ടു പോകുന്ന അന്ധവിശ്വാസങ്ങളിലേക്
സമൂഹം പോകുന്നത് തടയാൻ പണ്ഡിതന്മാർ പ്രതിബദ്ധരാണ് .

No comments:
Post a Comment