ഇസ്തിഗാസ
മാസപ്പിറവി
ഇസ്ലാമിക മാസപിറവിക്ക് നിദാനം മാസാന്ത്യത്തിൽ സൂര്യാസ്തമയത്തിനു
ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ തെളിയുന്ന ബാല ചന്ദ്രൻറെ ദർശനത്തെ അടിസ്ഥാനമാക്കിയാണ്
. അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്ന സമയം മുതലോ , സൂര്യാസ്തമയത്തിനു
ശേഷം അസ്തമിക്കുന്ന അദൃശ്യമായ ചന്ദ്രനെ അടിസ്ഥാനമാക്കിയോ അല്ല അത് കണക്കാക്കുന്നത്
.
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം , നബി (സ ) പറഞ്ഞു
; "നിങ്ങൾ
ഹിലാൽ കാണാതെ നോമ്പ് എടുക്കരുത് നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് അവസാനിപ്പിക്കരുത് . ഇനി
കാലാവസ്ഥ മേഘാവൃതമായാൽ എണ്ണം പൂർത്തിയാക്കുക " (മുസ്ലിം 1080 , മുവത്വ 50)
റബീ'ഉ (റ
) നിന്ന് നിവേദനം ; നബി
[സ ] പറഞ്ഞു ; നിങ്ങൾ
ഹിലാൽ കണ്ടാൽ നോമ്പ് തുടങ്ങുക ഹിലാൽ കണ്ടാൽ അവസാനിപ്പിക്കുക .മേഘം കൊണ്ട് കാണാൻ അസാധ്യമായാൽ
ശഅബാൻ മുപ്പത് ദിവസം പൂർത്തിയാക്കുക .റമദാസനിലും ഇത്പോലെ കണ്ടില്ലെങ്കിൽ റമദാൻ മുപ്പത്
പൂർത്തിയാക്കുക "
(നസാഈ 2128 )
ഹുദൈഫ (റ ) നിന്ന് ;
നബി (സ ) പറഞ്ഞു : നിങ്ങൾ ചന്ദ്രക്കല കാണുന്നതുവരെ അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം
പൂർത്തിയാക്കുന്നത് വരെ മാസത്തെ മുൻകൂട്ടി കാണരുത്. എന്നിട്ട് ഹിലാൽ കാണുന്നത് വരെ നോമ്പെടുക്കുക, അല്ലെങ്കിൽ ദിവസങ്ങളുടെ
എണ്ണം പൂർത്തിയാക്കുക" (നസാഈ 2126 )
അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വളരെ വ്യക്തമാണ് കാര്യങ്ങൾ . ദൃശ്യമായ
ഹിലാലിനെ നോക്കിയാണ് മാസപ്പിറവി തീരുമാനിക്കേണ്ടത് . ഹിലാലിനെ ഇരുട്ട് മൂലമോ , മേഘം മൂലമോ കണ്ടില്ലെങ്കിൽ
മാസം മുപ്പത് ദിവസം പൂർത്തിയാക്കണം . കാണാൻ സാധിക്കുന്നില്ല എങ്കിലും സൂര്യാസ്തമയ ശേഷമാണ്
ചന്ദ്രൻ അസ്തമിക്കുന്നത് എന്ന് കണക്കാക്കി മാസം ആരംഭിക്കാൻ പാടില്ല . ഇവിടെ ചിലർക്ക്
സംഭവിച്ച അബദ്ധം എന്തെന്നാൽ സൂര്യാസ്തമയത്തിനു ശേഷം മിനുട്ടുകൾ കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത്
എന്നത് കൊണ്ട് അവർ മനസ്സിലാക്കിയത് അന്തരീക്ഷത്തിന്റെ
പ്രശ്നം മൂലം ഹിലാൽ മറഞ്ഞതാണ് നമുക്ക് കാണാൻ സാധിക്കുന്നില്ല എന്നുള്ളൂ എന്നാണ് . അത്
കൊണ്ട് കണക്ക് പ്രകാരം ചന്ദ്രൻ ചക്രവാളത്തിലുണ്ട് അത് മാസം മാറിയതാണ് എന്നവർ വാദിക്കുന്നു
. ഇവിടെ അവർ റസൂൽ (സ ) ചര്യയിൽ നിന്നും തെറ്റുന്നു . അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം
ഹിലാൽ മറഞ്ഞാൽ മാസപ്പിറവിയായി കണക്കാക്കാനല്ല നബി (സ ) പഠിപ്പിച്ചത് .
സൂര്യാസ്തമയ ശേഷം 16 മിനുട്ട് കഴിഞ്ഞാണ്
ചന്ദ്രൻ അസ്തമിക്കുന്നത് എന്നാൽ ചക്രവാളത്തിൽ ഹിലാൽ 16 മിനുട്ട് ഉണ്ടെന്നല്ല അർത്ഥമാക്കുന്നത് . സൂര്യാസ്തമയ ശേഷം ചന്ദ്രൻ
16 മിനുട്ട്
ചക്രവാളത്തിന് മുകളിലുണ്ടെന്ന് മാത്രമാണ് അത് അർത്ഥമാക്കുന്നത്. അത് ഹിലാലായി ദൃശ്യമാകണമെങ്കിൽ
സൂര്യനും ചന്ദ്രനും തമ്മിലുണ്ടാകുന്ന കോണകലത്തിൻറെ അളവനുസരിച്ചാണ്. അത് സാധ്യമാകണമെങ്കിൽ
കൺജംഗ്ഷൻ കഴിഞ്ഞു പതിനഞ്ച് മണിക്കൂറെങ്കിലും കഴിയണം .
ഇന്നത്തെ ഗോള ശാസ്ത്ര കണക്കുകൾ ഖണ്ഡിതമാണെന്ന് വിശ്വസിക്കുന്നവർ
ഈ വിഷയത്തിൽ വന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;
ചോദ്യം ;
റിയാദിൽ ഡിസംബർ 19
, 1998 നു സൂര്യൻ അസ്തമിച്ചു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ
എന്തുകൊണ്ടാണ് ചന്ദ്രനെ കാണാൻ സാധിക്കില്ല എന്ന് നിങ്ങൾ പറയുന്നത് ?
ഉത്തരം ;
സൂര്യാസ്തമയം കഴിഞ്ഞു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ അതിനർത്ഥം
37 മിനുട്ട് ചന്ദ്രനെ കാണാം എന്നല്ല . ഇതിന്റെ ആകെ അർഥം ചന്ദ്രൻ 37 മിനുട്ട് ചക്രവാളത്തിനു
മുകളിലുണ്ടാകുമെന്നാണ്. അത് സൂര്യനിൽ നിന്ന് 10
ഡിഗ്രി യിലൊ 7 ഡിഗ്രിയിലൊ താഴെയാണെങ്കിൽ കാണുക സാധ്യമല്ല .അതിൻറെ
കാഴ്ച്ച സൂര്യനിൽ നിന്നുള്ള കൊണാളവ് കണക്കിനാണ് . കേവലം ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെന്നുള്ളത് കൊണ്ട് അതിനെ
കാണാൻ സാധ്യമാകുമെന്ന് അർത്ഥമാകുന്നില്ല .
അതേപോലെ ഹിലാലിൻറെ വലുപ്പം ചൂണ്ടിക്കാണിച്ച് മാസം കണ്ടത് തെറ്റിപ്പോയി
എന്ന് ചിലർ ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട് . അതിന് ആധുനിക ഗോള ശാസ്ത്രം എന്ത് മറുപടി
പറയുന്നു എന്ന് നോക്കുക ;
ചന്ദ്രൻ വലുതാണെങ്കിൽ അത് രണ്ടാം ദിവസ ചന്ദ്രനാണോ ? എന്ന ചോദ്യത്തിന്
ഗോളശാസ്ത്രജ്ഞനായ Dr
.ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;
അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്നത് (കൺജംഗ്ഷൻ ) സൂര്യോദയത്തിന് 15 മണിക്കൂർ മുൻപാണെങ്കിൽ അന്ന് സൂര്യാസ്തമയത്തിൽ
ഹിലാൽ ദൃശ്യമാകില്ല . അടുത്ത ദിവസമാണ് അത് ദൃശ്യമാകുക അത് കൊണ്ട് തന്നെ പ്രാദേശികമായി
അതിൻറെ വലുപ്പത്തിൽ വ്യത്യാസം കാണും . കാരണം അപ്പോഴേക്കും കൺജംഗ്ഷൻ കഴിഞ്ഞു 39 മണിക്കൂർ കഴിഞ്ഞിരിക്കും . പക്ഷെ വലുപ്പത്തിന്റെ
അടിസ്ഥാനത്തിൽ അതിനെ രണ്ടാം ദിവസത്തെ ചന്ദ്രൻ എന്ന് പറയുന്നത് അബദ്ധമാണ് . വിശ്വാസികളെ സംബന്ധിച്ച് റസൂൽ (സ
) പറയുന്നതിനെയാണ് മുൻഗണന നൽകേണ്ടത് .
യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ ആളുകളാണ് എന്നും , കണക്ക് ഖണ്ഡിതമാണ്
എന്നും പറയുന്ന മിക്കവർക്കും ശരിയായ ശാസ്ത്ര ബോധമോ പരിജ്ഞാനമോ ഇല്ലാ എന്നതാണ് വസ്താവം
. ഇസ്ലാമിക പ്രമാണങ്ങളിൽ വളരെ വ്യക്തമായി ഹിലാലിന്റെ വലുപ്പത്തെ പരാമർശിച്ചിട്ടുണ്ട്
.
അബൂ ബഖൈത്തിർ നിന്ന് നിവേദനം ;ഞങൾ ഉംറ നിർവ്വഹിക്കാൻ പോയപ്പോൾ നഖ്‍ല
താഴ്‌വരയിൽ തമ്പടിക്കുകയൂം ഹിലാൽ ദർശിക്കാൻ പരിശ്രമിക്കുകയും ചെയ്‌തു . കൂട്ടത്തിലെ ചിലർ ഹിലാലിന്റെ വലുപ്പം
നോക്കി ഇത് മൂന്ന് ദിവസം പഴകിയ ഹിലാലാണ് എന്നുപറഞ്ഞു ,ചിലർ പറഞ്ഞു ഇത്
രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ എന്നും പറഞ്ഞു . അങ്ങനെ ഞങൾ ഇബ്ൻ അബ്ബാസ് (റ )വിനെ കണ്ടു
അദേഹത്തോട് ഹിലാൽ ദർശിച്ച വിവരം
പറഞ്ഞു , മൂന്നാം
ദിവസത്തെ ഹിലാലാണ് രണ്ടാം ദിവസത്തെ ഹിലാലാണ് എന്നിങ്ങനെ ആളുകൾ പറഞ്ഞതും അദ്ദേഹത്തോട്
പറഞ്ഞു . അദ്ദേഹം ചോദിച്ചു ;
ഏത് രാത്രിയാണ് നിങ്ങൾ ഹിലാൽ കണ്ടത് ?
ഏത് രാത്രിയാണ് ഞങ്ങളത് കണ്ടതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ; നബി (സ ) പറഞ്ഞിട്ടുണ്ട്
"തീർച്ചയായും അല്ലാഹു
അത് കാണുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു അതിനാൽ നിങ്ങൾ അത് കണ്ട രാത്രി മുതൽ മാസം
കണക്കാക്കണം " (മുസ്ലിം 1088
)
ഇമാം മുസ്ലിം ഈ ഹദീസ് കൊടുക്കുന്ന അധ്യായത്തിന്റെ പേര് നോക്കുക
;
"ചന്ദ്രക്കല
വലുതോ ചെറുതോ എന്നത് പ്രശ്നമല്ല,
അത്യുന്നതനായ അല്ലാഹു അത് ആളുകൾക്ക് കാണാൻ കഴിയുന്നത്ര
നേരം പ്രത്യക്ഷപ്പെടാൻ കാരണമാക്കുന്നു,
ഇനി മേഘാവൃതമാണെങ്കിൽ മുപ്പത് ദിവസം പൂർത്തിയാക്കണം."
ഇമാം മുസ്ലിം പേര് നൽകിയത് നോക്കിയാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ വിധി മനസ്സിലാക്കാം
. ഹിലാലിന്റെ വലുപ്പ ചെറുപ്പം മാസപ്പിറവിയെ ബാധിക്കുന്നില്ല. മാത്രവുമല്ല ഹിലാൽ ദർശിക്കുന്നതിന് എന്തെങ്കിലും
തടസ്സമുണ്ടായാൽ അത് ഉണ്ടെന്ന് കണക്കാക്കി മാസം മാറി എന്ന് മനസ്സിലാക്കുകയല്ല അവർ ചെയ്‌തത്
.നബിയുടെ കൽപ്പന പ്രകാരം
30 തികക്കുകയാണ് ചെയ്തത് . കാണാൻ കഴിയാത്ത ഹിലാലിനെ അവർ മാസപ്പിറവിക്ക്
അടിസ്ഥാനമാക്കിയിട്ടില്ല . മേഘം കൊണ്ടോ ,
ഇരുട്ട് കൊണ്ടോ ഹിലാൽ മറഞ്ഞാൽ അതിൻറെ സാന്നിധ്യമുണ്ടെന്ന് കണക്കാക്കി മാസം മാറൽ അനുവദനീയമല്ല കാരണം
ഈ കാരണത്തിന് പ്രധിവിധി മതത്തിൽ അല്ലാഹു നല്കികഴിഞ്ഞിട്ടുണ്ട്
, അത് മുപ്പത്
പൂർത്തിയാക്കുക എന്നാണ്
.
സൂര്യാസ്തമയ ശേഷം രാത്രിയാണ്
സലഫുകൾ മാസപ്പിറ നോക്കാൻ പോയത് എന്ന് ഈ ഹദീസിൽ
വ്യക്തമാണ് , അതോടെ
പകൽ മാസപ്പിറവി നോക്കുന്ന ഹിജ്രി കമ്മറ്റിക്കാരുടെ അനിസ്ലാമിക വാദവും പൊളിഞ്ഞു .
ഇസ്ലാമിക മാസ ആരംഭത്തിന്റെ അടിത്തറ ഹിലാലാണ് . അത് ദൃശ്യമാകുന്നത്
അനുസരിച്ചാണ് മാസമാറ്റം സംഭവിക്കുന്നത് . ഇത് കാണുക എന്നത് ഏറ്റവും ലളിതമായ ഒരു കാര്യമാണ്
. ഈ ഹിലാൽ എന്ന്, എപ്പോൾ ,എത്ര നേരം കാണാൻപറ്റുമെന്ന സാധ്യതകൾ ആധുനിക ഗോള ശാസ്ത്ര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കണ്ടെത്താൻ സാധിക്കുമോ എന്നതിലാണ്
നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് . ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഇസ്ലാം എതിരല്ല
പക്ഷെ അത് ഹിലാൽ രൂപപ്പെടുന്നത് കണ്ടെത്താനാണ് ഉപയോഗിക്കേണ്ടത് . കലണ്ടർ നിർമ്മിക്കാൻ
വേണ്ടി പുറപ്പെട്ട ഒരു വിഭാഗം ഇസ്ലാമിക അടിത്തറയിൽ നിന്ന് തെറ്റി അസ്‌ട്രോണോമിക്കൽ
ന്യൂ മൂൺ അടിത്തറയാക്കി മാസം കാണുന്നതിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . അതെല്ലാം കൃത്യമായ
വഴികേടാണ് .
പള്ളിയിൽ ഇടത് കൈ ഊന്നി ഇരിക്കൽ
ഇടത് കൈ ഊന്നി പള്ളികളിൽ ഇരിക്കരുത് എന്ന് വിരോധിക്കുന്ന ഒരു
ഹദീസ് ശരീദ് ഇബ്ൻ സുവൈദ് (റ )വിൽ നിന്ന് ഇമാം
അഹമ്മദും, ഇമാം
അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ചിട്ടുണ്ട് . അത് ശപിക്കപ്പെട്ടവരുടെ ഇരുത്തമാണെന്നാണ്
കാരണം പറയുന്നത് .
ശരീദ് ബ്നു സുവൈദ് (റ )പറയുന്നു: ഞാൻ ഒരിക്കൽ എന്റെ ഇടതു
കൈപ്പത്തി പരത്തിവെച്ച് ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുമ്പോൾ നബി(സ ) എന്റെ നേരെ വന്നു. അപ്പോൾ നബി(സ )പറഞ്ഞു:
‘നിങ്ങൾ അല്ലാഹു കോപിച്ചവരുടെ രീതിയിലാണോ ഇരിക്കുന്നത്?’
(അബൂദാവൂദ് 4848, അഹമ്മദ് 18960 , ബൈഹഖി 3/ 236 , ഹാകിം 5/ 382 , ത്വബ്റാനി 7/ 316 )
ഈ ഹദീസിന്റെ പരമ്പരയെല്ലാം
ابن جريج
، عن إبراهيم بن ميسرة ، عن عمرو بن الشريد ، عن أبيه عن എന്നാണ്
വന്നിട്ടുള്ളത് .
ഇബ്ൻ ജുറൈജ് എല്ലാ തരീഖിലുമുണ്ട് അദ്ദേഹം പ്രബലനല്ല .
അബ്ദുൽ മാലിക്ക് ഇബ്ൻ അബ്ദിൽ അസീസ് ഇബ്ൻ ജുറൈജ് എന്നാണ് പൂർണ്ണ
നാമം . അദ്ദേഹം മുദല്ലിസാണ് .
قال
الدارقطني: تجنب تدليس ابن جريج، فإنه قبيح التدليس
ഇമാം ദാറുഖുത്നി പറഞ്ഞു ;
ഇബ്ൻ ജുറൈജിന്റെ തദ്‌ലീസ് റിപ്പോർട്ട് ഒഴിവാക്കേണ്ടതാണ് ,അത് മോശം തദ്‌ലീസാണ്
قال إسماعيل بن داود المخراقي،
عن مالك: كان ابن جريج حاطب ليل
ഇമാം മാലിക്ക് പറഞ്ഞു ;
(ഹാതിബ് ലൈൽ) പരിശോധനകൂടാതെ ഹദീസ് സ്വീകരിക്കുന്ന വ്യക്തിയാണ്
(തഹ്ദീബ് 2/ 616 )
മുദല്ലിസ്സായ നിവേദകൻ തദ്‌ലീസോടെ ഉദ്ധരിച്ച ഹദീസയാത് കൊണ്ട്
ഇത് ദുർബല വിഭാഗത്തിൽ പെട്ട മുദല്ലസ് ഹദീസാണ് . കൂടാതെ ഇതിനു ഉപോൽബലകമായി(മുതാബിയായ)
ഇബ്ൻ ഉമർ (റ ) നിന്നുള്ള നിവേദനത്തിൽ പള്ളിയിൽ ഇരിക്കുമ്പോൾ കൈകുത്തുന്നതിനെയല്ല പരാമർശിക്കുന്നത്
നമസ്‌കാരത്തിൽ കൈകുത്തി ഇരിക്കുന്നത് വെറുക്കപ്പെട്ടത് എന്നാണുള്ളത് .
നാഫിഇൽ നിന്നും നിവേദനം ; നമസ്‌കാരത്തിൽ ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുന്ന ഒരാളെ കണ്ടപ്പോൾ ഇബ്‌നു ഉമർ അയാളോട്
പറഞ്ഞു: താങ്കൾ
ഇങ്ങനെ ഇരിക്കരുത്, ഇത് ശിക്ഷിക്കപ്പെടുന്നവരുടെ
ഇരുത്തമാണ്. (അബൂദാവൂദ് :994)
പക്ഷെ ഇതിന്റെ പരമ്പരയിൽ ഹിശാം ഇബ്ൻ സഈദ് എന്ന നിവേദകൻ ദുർബലനാണ്
.
قَالَ يحيى بن معِين
هِشَامُ بْنُ سَعْدٍ ضَعِيفٌ أحمد بن شعيب النسائي : ضعيف الحديث
ഇമാം ഇബ്ൻ മഈൻ പറഞ്ഞു ;
ദുർബലനാണ് , ഇമാം
നസാഈ പറഞ്ഞു ; ഹദീസുകൾ
ദുർബലമാണ്
(സിയർ
ദഹബി , മജ്‌റൂഹുൻ ഇബ്ൻ ഹിബ്ബാൻ )
ചുരുക്കി പറഞ്ഞാൽ പള്ളിയിൽ
ഇരിക്കുമ്പോൾ ഇടത് കൈ ഊന്നൽ വിരോധിക്കപ്പെട്ടതാണ് എന്നത് അടിസ്ഥാന രഹിതമായ ഒരു കാര്യമാണ്. പലർക്കും ശാരീരിക
അസ്വാസ്ഥ്യങ്ങൾ കാണും അതനുസരിച്ചു സൗകര്യപ്രദമായി പള്ളിയിൽ ഇരിക്കാം. ഇതിലൊന്നും കാർക്കശ്യം
പാലിക്കാൻ മതം അനുശാസിക്കുന്നില്ല . സഫ്ഫു നിൽകുമ്പോൾ അടുത്ത ആളുടെ കാൽ ചവിട്ടി മെതിക്കുന്ന
ഒരു കൂട്ടം ആളുകളുണ്ട് അവരൊക്കെ കോവിഡ് കാലത്ത് മൂന്ന് മീറ്റർ അകലെയാണ് നിന്നത് എന്നത്
ഓർക്കുന്നത് നല്ലതാണ് . സഫ്ഫുകൾ വിടവില്ലാതെ നിൽക്കുക എന്നതാണ് മതത്തിന്റെ താല്പര്യം
അല്ലാതെ അടുത്ത് നിൽക്കുന്നവരുടെ കാലിൽ ചവിട്ടുക എന്നതല്ല .
നോമ്പ് തുറക്കൽ
റവാത്തിബ് സുന്നത്തുകൾ
നബി [സ ] ഇത് വീട്ടിൽ വെച്ചായിരുന്നു നിർവ്വഹിച്ചിരുന്നത് .ഇമാം
തീർമുദി തൻറെ ജാമിഇൽ 'പ്രവാചകൻ വീട്ടിൽ നമസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടത് ' എന്ന അധ്യായത്തിൽ കൊടുക്കുന്ന ഹദീസ് നോക്കുക ;
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി
ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ്
രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത്
ഹഫ്‌സ (റ )എന്നോട് പറഞ്ഞു ;നബി സുബ്ഹിക്ക്
മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു
.(തിർമുദി 433 )
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; നബി [സ ] മഗ്‌രിബിന് ശേഷം രണ്ട് റക്അത് വീട്ടിൽ നമസ്ക്കരിക്കാറുണ്ടായിരുന്നു
(മുസ്‌നദ് അഹമ്മദ് 4743 )
കഴിവതും നാഫിൽ നമസ്‌കാരങ്ങൾ വീട്ടിലാണ് നിർവ്വഹിക്കേണ്ടത് അതാണ് ഉത്തമം . ഇമാം തിർമുദി ഹദീസിനെ തെളിവായി പിടിച്ചതും
അത് കൊണ്ടാണ്. ജനം പൊതുവെ തൊഴിൽ കാര്യങ്ങളിലായത്
കൊണ്ട് എല്ലാവർക്കും റാവാത്തിബുകൾ വീട്ടിൽ നമസ്‌കരിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല
. അത്തരക്കാർ പള്ളിയിൽ തന്നെ ഫർദിനുശേഷം അത് നിർവ്വഹിക്കുക .
അബൂഹുറൈറ (റ ) വിൽ നിന്നും നിവേദനം
; നബി (സ ) പറഞ്ഞു ;
പരലോകത്തു ആദ്യമായി കണക്കു നോക്കുന്നത് (നിർബന്ധ )നമസ്ക്കാരത്തെ
പറ്റിയാണ് .അത് കഴിഞ്ഞാൽ നാഫിൽ (സുന്നത്ത് )നമസ്ക്കാരത്തെ പറ്റിയാണ്. അതിന് ശേഷം നിർബന്ധ
നമസ്ക്കാരത്തിൽ വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ
അത് സുന്നത്ത് നമസ്‌കാരങ്ങൾ കൊണ്ട് പരിഹരിക്കുന്നതാണ് . (നസാഈ 466 )
നിർബന്ധ നമസ്ക്കാരങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ ഐച്ഛിക നമസ്ക്കാരങ്ങൾ
കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് റസൂൽ(സ ) പഠിപ്പിക്കുന്നത് . അതിനാൽ ധാരാളം വർധിപ്പിക്കേണ്ട
നമസ്‌കാരമാണ് ഇവയെല്ലാം .
ദുഹ്‌ർ
ദുഹ്‌റിന് മുൻപ് രണ്ടും ശേഷം രണ്ടുമാണ് സ്ഥിരപ്പെട്ട സുന്നത്തുകൾ നാല് വീതമെന്നത് ദുർബലമായ ഹദീസാണ് .
അംബസ ഇബ്ൻ അബീ സുഫ്‌യാനിൽ നിന്ന് നിവേദനം എന്റെ സഹോദരി ഉമ്മു
ഹബീബ ,നബി [സ ] പറഞ്ഞതായി ഉദ്ധരിച്ചു ; ആരെങ്കിലും ദുഹ്‌റിന് മുൻപ് നാല് റക്അത്തും ശേഷം നാല് റക്അത്തും
നമസ്‌കരിച്ചാൽ അല്ലാഹു അവൻറെ ശരീരത്തെ നരക
തീയിൽ നിന്ന് സംരക്ഷിക്കും " (നസാഈ 1814 )
ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ് മക്ഹൂൽ ഇബ്ൻ അബീ മുസ്ലിം മുദല്ലിസാണ്. ഇദ്ദേഹം അംബസ
ഇബ്ൻ അബീ സുഫ്യാനിൽ നിന്നുമാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് . യഥാർത്ഥത്തിൽ മക്ഹൂൽ ,അംബസയിൽ
നിന്നും ഹദീസുകൾ കേട്ടതിന് രേഖയില്ല . അഥവാ മക്‌ഹൂൽ അംബസയിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല
. ഇത് മുഹദ്ദിസുകൾ
രേഖപ്പെടുത്തിയിട്ടുണ്ട് .
قال النسائي: لم يسمع من
عنبسة [تهذيب التهذيب (4/ 148
ഇമാം നസാഈ തന്നെ ഇത് രേഖപ്പെടുത്തുന്നു (തഹ്ദീബ് 4 / 148 ).
മറ്റൊരു പരമ്പരയിൽ ഇസ്മായിൽ ഇബ്ൻ മൂസ അൽ കുർശി എന്ന നിവേദകനുണ്ട്
അദ്ദേഹം ഹദീസിൻറെ വിഷയത്തിൽ യോഗ്യനല്ല എന്നാണ് ഇമാം നസാഈ പറയുന്നത് .
قال
النسائي :أحد الفقهاء ليس بالقوي في الحديث
محمد بن
إسماعيل البخاري : منكر الحديث
زكريا بن
يحيى الساجي : عنده مناكير
ഇമാം നാസഈ പറഞ്ഞു ; ഇദ്ദേഹം
ഹദീസിൽ പ്രബലനല്ല ഇമാം ബുഖാരി പറയുന്നു ; ഇയാളുടെ ഹദീസുകൾ വർജിക്കണം
ഇമാം സാജി പറയുന്നു ; ഇയാൾ
മുൻകറായ ഹദീസുകൾ ഉദ്ധരിക്കാറുണ്ട് .
മറ്റൊരു പരമ്പര ഇമാം തിർമുദി ഉദ്ധരിക്കുന്നതിൽ ഖാസിം ഇബ്ൻ അബ്ദുറഹ്മാൻ
എന്ന നിവേദകൻ വിമര്ശിക്കപ്പെട്ടിട്ടുണ്ട്
المفضل
بن غسان الغلابي : منكر الحديث أحمد بن صالح الجيلي : وليس بالقوي ابن حجر
العسقلاني : صدوق يغرب كثيرا
ഇമാം ഗലാബി പറഞ്ഞു ; മുൻകറുൽ
ഹദീസ് (ഹദീസുകൾ വർജിക്കണം )
ഇമാം ജൈലി പറഞ്ഞു ; ഇദ്ദേഹം
പ്രബലനല്ല
ഇമാം അസ്ഖലാനി പറഞ്ഞു ;
വിശ്വസ്തനാണ് , അപരിചിതമായ
ഹദീസുകൾ ധാരാളം ഉദ്ധരിക്കും
അതെ പോലെ തന്നെ ഇതിൻറെ പരമ്പരയിൽ ഹൈസം ഇബ്ൻ ഹുമൈദും വിമർശന വിധേയനാണ്
.
أبو مسهر
الغساني : ضعيف قدري ابن حجر العسقلاني : صدوق رمي بالقدر
ഇമാം ഗസ്സാനീ പറഞ്ഞു ; ദുർബലനും
, ഖാദിരിയ്യ വിഭാഗവുമാണ്
ഇമാം അസ്ഖലാനി പറഞ്ഞു ;
വിശ്വസ്തനാണ് , കടുത്ത
ഖാദിരിയ്യയാണ്
അസർ
അസറിനു മുൻപും ശേഷവും റവാത്തിബില്ല . അസറിനു മുൻപ് നബി നമസ്കരിച്ചു
എന്നൊരു റിപ്പോർട്ട് വന്നിട്ടുണ്ട് പക്ഷെ അത് പ്രാമാണികമല്ല .
അലി [റ ] നിന്ന് നിവേദനം ;
നബി [സ ] അസ്ർ നമസ്‌ക്കാരത്തിന് മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു
" (അബൂദാവൂദ് 1272, ഥബ്റാനി 1 / 506 )
ഈ ഹദീസിന്റെ പരമ്പരയിൽ അബൂ ഇസ്ഹാഖ് അസ്സബഈ , ആസിം ഇബ്ൻ ദംറത്ത് ഹൻദല ഇബ്ൻ അബ്ദുല്ല എന്നീ ദുർബലന്മാരുണ്ട്
.
അബൂ ഇസ്ഹാഖ് അസ്സബഈ - മുദല്ലിസ് , ബുദ്ധിഭ്രമം ബാധിച്ചിട്ടുണ്ട്
ആസിം ഇബ്ൻ ദംറത്ത് - ശീഈ ,
പ്രബലനല്ല
ഹൻദല ഇബ്ൻ അബ്ദുല്ല - ദുർബലൻ
സനദ് പ്രബലമല്ലാത്തത് കൊണ്ട് ഈ ഹദീസ് പ്രമാണമാക്കാനാകില്ല .
അസറിനു ശേഷം രണ്ട് റക്അത് നമസ്ക്കരിച്ചു എന്ന ഹദീസുകൾ
യഥാർത്ഥത്തിൽ ദുഹ്‌റിന്റെ ശേഷം നിർവ്വഹിക്കേണ്ട രണ്ട് റക്അത്തുകളാണ് അവ അപ്പോൾ നമസ്ക്കരിക്കാൻ മറന്നത് മൂലം അസറിന് ശേഷം
നമസ്ക്കരിച്ചു എന്നുള്ളൂ .
കുറൈബിൽ നിന്ന് നിവേദനം ;
വലിയ ഹദീസിലെ ഒരു ഭാഗം ...ഉമ്മു സലമഃ (റ ) പറഞ്ഞു ; അസറിന് ശേഷം നമസ്ക്കരിക്കുന്നത് നബി(സ ) വിരോധിക്കുന്നത് ഞാൻ
കേട്ടിട്ടുണ്ട് എന്നിട്ടും നബി(സ ) അത് നിർവ്വഹിക്കുന്നതും ഞാൻ കണ്ടു . ഒരു അടിമ പെണ്ണിനെ
ഇതിനെക്കുറിച്ചു ചോദിക്കാൻ ഞാൻ നബി(സ )യുടെ
അടുക്കൽ പറഞ്ഞയച്ചു .അവൾ അത് പോലെ ചോദിച്ചു . നബി (സ )പറഞ്ഞു ; അബൂ ഉമയ്യയുടെ മകളെ നീ അസറിന് ശേഷമുള്ള നമസ്ക്കാരത്തെ ക്കുറിച്ചു
ചോദിക്കുന്നു , യഥാർത്ഥത്തിൽ
അബുൽ ഖൈസ് ഗോത്രത്തിൽ നിന്നും കുറെ ആളുകൾ ഇസ്ലാമിലേക്ക് വരാൻ ആഗ്രഹം പിടിച്ചു കടന്നു
വന്നു അത് കൊണ്ട് അതിനിടയിൽ ദുഹ്‌റിന് ശേഷമുള്ള രണ്ട് റക്അത് നമസ്ക്കരിക്കാൻ ഞാൻ വിസ്മരിച്ചു
. അതാണ് അസറിന് ശേഷം നിർവ്വഹിച്ചത് . (മുസ്‌ലിം 834
)
അസ്‌വദും ,
മസ്‌റൂകും നിവേദനം ചെയ്യുന്നു ;
ആഇശ(റ) പറഞ്ഞതിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു: നബി(സ) എന്റെ കൂടെ ഉണ്ടായിരുന്ന
ഒരു ദിവസം പോലും എന്റെ വീട്ടിൽ രണ്ട് റക്അത്ത് നമസ്കരിച്ചിട്ടില്ല, അതായത്. അസറിന് ശേഷം രണ്ട് റക്അത്ത്. (മുസ്ലിം 835 )
ഈ ഹദീസുകൾ വിരൽ ചൂണ്ടുന്നത് റവാത്തിബുകൾ മറന്നു പോയാൽ പിന്നീട് നബി [സ ] അവ നിർവഹിച്ചിരുന്നു
എന്നാണ് . അല്ലാതെ അസറിന് ശേഷം പ്രത്യേക സുന്നത്തില്ല.
മഗ്‌രിബ്
മഗ്‌രിബ് നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തുകളൊന്നുമില്ല
ശേഷമാണ് രണ്ട് റക്അത് നിർവ്വഹിക്കേണ്ടത് .എന്നാൽ റവാത്തിബല്ലാത്ത നാഫിൽ (ഐച്ഛികം )
സുന്നത്ത് രണ്ട്‍ റക്അത് മഗ്‌രിബിന് മുൻപ് നിർവഹിക്കാം .
അബ്ദുല്ലാഹ് ഇബ്ൻ മുസ്നിയ്യ് (റ )വിൽ നിന്നും നിവേദനം ;നബി [സ ][ പറഞ്ഞു ; മഗ്‌രിബിന്
മുൻപ് നമസ്‌കരിക്കുക അങ്ങനെ മൂന്നുവട്ടം പറഞ്ഞു ശേഷം പറഞ്ഞു ; നിങ്ങൾക്കിഷ്ടമുള്ളവർ അത് നിർവ്വഹിക്കട്ടെ
(ബുഖാരി
1183 )
മുഅക്കദായ സുന്നത്തല്ല ഇത് അതിനാലാണ് റസൂൽ [സ ] ഇഷ്ടമുള്ളവർ
നമസ്ക്കരിക്കട്ടെ എന്ന് പറഞ്ഞത് . മഗ്‌രിബിന്
ശേഷം രണ്ട് റക്അതാണ് നബി [സ ] റവാത്തിബായി നമസ്‌ക്കരിച്ചത്
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി
ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ്
രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് .(തിർമുദി 433 )
അതേപോലെ മഗ്‌രിബിന് ശേഷം ആറു റക്അത് സുന്നത്തുണ്ട് അത് നിവ്വഹിച്ചാൽ
പന്ത്രണ്ട് കൊല്ലം ഇബാദത് എടുത്ത പ്രതിഫലം ലഭിക്കുമെന്ന് ഒരു നിവേദനം നബിയിലേക്ക് ചേർത്തി
വരുന്നുണ്ട് അത് തികച്ചും ദുർബലമായ ഹദീസാണ് .
അബൂ ഹുറൈറ നിന്ന് നിവേദനം നബി പറഞ്ഞു ആരെങ്കിലും മഗ്‌രിബ് കഴിഞ്ഞു
ആറു റക്അത് നമസ്ക്കരിക്കുകയും അതിന്നിടയിൽ ഒന്നും മിണ്ടാതിരിക്കുകയും ചെയ്‌താൽ പത്രണ്ട്
കൊല്ലം ഇബാദത്തെടുത്ത പ്രതിഫലം അവനു ലഭിക്കുന്നതാണ് '(തിർമുദി 435 ,ഇബ്ൻ
മാജ 1167 )
قَالَ وَسَمِعْتُ مُحَمَّدَ
بْنَ إِسْمَاعِيلَ يَقُولُ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ
مُنْكَرُ الْحَدِيثِ
ഈ ഹദീസിലെ ഉമർ ഇബ്ൻ അബീ ഹഥ്അം എന്ന റാവി മുൻകാറാണ് എന്ന് ഇമാം
ബുഖാരി പറയുന്നു .
(അദ്ദുഅഫാ
ഇബ്ൻ ജൗസി )
ഇശാഅ'
ഇശാ നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തില്ല , നമസ്ക്കാര ശേഷം
രണ്ട് റക്അത്തുണ്ട് .
ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ
] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട്
റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത്
(തിർമുദി 433 )
ഫജ്ർ
ഫജ്ർ നമസ്‌കാരത്തിന് മുൻപാണ് രണ്ട് റക്അത് സുന്നത്തുള്ളത് ശേഷം
സുന്നത്തില്ല
ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു
; ഫജ്‌റിനു
മുൻപുള്ള രണ്ട് റക്അത്തുകളാണ് ഈ ദുനിയാവും അതിലുള്ള സകലതിനേക്കാളും വിലയുള്ളത് (മുസ്‌ലിം 725 )
റവാത്തിബ് കൂടാതെ നാഫിലായിട്ടുള്ള നമസ്ക്കാരം എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടയിലുണ്ട് . ഇത്തരം ഐച്ഛിക നമസ്ക്കാരങ്ങൾ
നിർവഹിക്കുക വഴി നമ്മുടെ ഫർദ് നമസ്ക്കാരങ്ങളിലെ കുറവുകൾ പരിഹരിക്കാവുന്നതാണ് .
അബ്ദുല്ലാഹ് ഇബ്ൻ മുഗ്‌ഫൽ (റ )വിൽ നിന്നും നിവേദനം റസൂൽ (സ
) പറഞ്ഞു ; എല്ലാ
ബാങ്കിനും ഇഖാ മത്തിനും ഇടയിൽ നമസ്ക്കാരമുണ്ട് (ബുഖാരി 627 )
നാഫിൽ നമസ്‌കാരങ്ങൾ ഫർദ് നമസ്ക്കാര വേളയിൽ മാത്രമല്ല അല്ലാത്ത
സന്ദർഭങ്ങളിലുമുണ്ട് . അനസ് (റ )വിൻറെ വലിയുമ്മ നബി(സ )യെ വിരുന്നിന് വീട്ടിലേക്ക്
വിളിച്ചപ്പോൾ ഭക്ഷണം കഴിഞ്ഞു നബി(സ ) അവർക്ക്
നേതൃത്വത്തിൽ രണ്ട് റക്അത് സുന്നത് നമസ്ക്കരിച്ചിട്ടാണ് പിരിഞ്ഞത് . (മുവത്വ 34 ,ബുഖാരി 380 )
ഉസൂലുൽ ഹദീഥ് - പാർട്ട് 10
ഒരു ഹദീസിന്റെ തുടക്കം എന്നത് അത്
രേഖപ്പെടുത്തിയ ഗ്രന്ഥകാരനാണ് അവസാനം എന്നത് നബി [സ ] യും . ഹദീസിനെ അതിൻറെ സനദ് ചെന്നവസാനിക്കുന്ന സ്ഥാനത്തെ
ആസ്പദമാക്കി മൂന്നായി തരം തിരിച്ചിരിക്കുന്നു .
മർഫുഅ' , മൗഖൂഫ് , മക്തൂഅ' എന്നിവയാണവ .
മർഫൂ’അ
നബിയുടെ വാക്ക് , കർമ്മം, മൗനാനുവാദം എന്നിവയടങ്ങിയ ആശയത്തിൽ
ചെന്നവസാനിക്കുന്ന സനദിനെ അഥവ സനാദിന്റെ അവസാനം എത്തിച്ചേരുന്നത് മുഹമ്മദ് നബി [സ
] യിലാണെങ്കിൽ അതിനെ മർഫുആയ ഹദീസ് എന്ന് പറയും . ഇതിനെ വീണ്ടും മൂന്നായി തിരിക്കാം
;
മർഫൂ’അ ഖൗലി സരീഹ്
നബി (സ )പറഞ്ഞു എന്ന് വ്യക്തതമായി
റാവി പറയുന്ന ഹദീസിനെയാണ് ഇങ്ങനെ പറയുക .നബി പറഞ്ഞു (ഖാല റസൂൽ )നബി പറയുന്നത്
കേട്ടു (സമഅതു )എന്നിങ്ങനെ വ്യക്തമായി പറയും .
ഉദാഹരണം ;
അബൂഹുറൈറ യിൽ നിന്ന് നിവേദനം ; നബി(സ ) പറഞ്ഞു ; 'ഇമാമിന് അറുപതോളം ശാഖകളുണ്ട്
"
(ബുഖാരി 9 )
മർഫൂ’അ ഫിഅലീ സരീഹ്
നബി[സ ] യുടെ കർമ്മമായി സ്വഹാബി
ഉദ്ധരിക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . സ്വഹാബി നബി [സ ] ചെയ്യുന്ന കാര്യങ്ങൾ
കണ്ടിട്ട് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്ക ഹദീസുകളാണിത് .'നബി[സ ] ചെയ്യാറുണ്ടായിരുന്നു' , 'നബി [സ ] ചെയ്തത് ഞാൻ കണ്ടു' എന്നിങ്ങനെയായിരിക്കും ഈ ഹദീസ് നിവേദനം ചെയ്യുക .
ഉദാഹരണം ;
ആയിശയിൽ നിന്ന് നിവേദനം ; അവർ പറഞ്ഞു ; "റസൂൽ [സ ] കൈ കഴുകിയാണ് ജനാബത്
കുളി തുടങ്ങിയിരുന്നത് " (ബുഖാരി )
മർഫൂ’അ തക്രീരി സരീഹ്
നബിയുടെ സാന്നിധ്യത്തിൽ ഒരു സംഗതി
നടന്നിട്ട് നബി അതിന് മൗന അനുവാദം നൽകുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . നബി [സ ] എതിർക്കാതെ അതിനെ അനുവദിച്ചാൽ അത് നബി ചര്യയായി
സ്ഥിരപ്പെടുന്നു . നബിയുടെ മൗനാനുവാദം നബിയുടെ സുന്നത്താണ് .
ഉദാഹരണം ;
ആയിശ(റ) നിവേദനം: "നിശ്ചയം
നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് ഒരു മറയുണ്ടാക്കി നമസ്കരിച്ചു. അപ്പോള്‍
ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ)
അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം
ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. (ബുഖാരി)
റമദാനിലെ രാത്രി നമസ്ക്കാരം നബി [സ
] പള്ളിയിൽ ഒരു മറയുണ്ടാക്കി നമസ്ക്കരിച്ചപ്പോൾ നബിയുടെ പാരായണം കേട്ട് സ്വഹാബികൾ
പിന്നിൽ സഫ്ഫ് കെട്ടി നിന്ന് നമസ്ക്കരിച്ചു . നബി [സ ] അതിനെ എതിർക്കാതെ
മൗനാനുവാദം കൊടുത്തു . അത് വഴി ഈ ജമാഅത് നമസ്ക്കാരം നബി ചര്യയായി സ്ഥിരപ്പെട്ടു .
ഇസ്‌ലാമത നിയമങ്ങൾ ഘട്ടം
ഘട്ടമായിട്ടാണ് ഇറങ്ങിയിട്ടുള്ളത് അതിനാൽ നിലവിൽ ഉള്ളത് പിന്നീട് പരിഷ്‌ക്കരിക്കുകയും
പുതിയ നിയമങ്ങൾ രൂപീകരിക്കുകയും ചെയ്യും . അത് കൊണ്ട് തന്നെ ഖിയാമു റമദാൻ
ഐശ്ചികത്തിൽ നിന്ന് നിർബന്ധത്തിലേക്ക് മാറ്റപ്പെടുമോ എന്നൊരു ഭീതി പ്രവാചകനുണ്ടായി
. അത് കൊണ്ട് ജനങ്ങൾ അധികരിച്ചിട്ടും നബി [സ ] നാലാം ദിവസം നമസ്ക്കരിക്കാൻ
വരാതെയിരുന്നു . ശേഷം ജനങ്ങളെ ഇനി മുതൽ വീട്ടിൽ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചു .
പള്ളിയിലെ നമസ്ക്കാരം നിർത്തിവെക്കാനുള്ള
കാരണം നബി [സ ] ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ആ കാരണം
അവസാനിച്ചപ്പോൾ നബി[സ ] തന്റെ ജീവിതത്തിൽ അനുവദിച്ചതിലൂടെ
നബി ചര്യയായി മാറിയ ഈ ജമാഅത് നമസ്ക്കാരം ഖുലഫാഉ റാഷിദായ സ്വഹാബിമാർ വീണ്ടും
നടപ്പിൽ വരുത്തി . നബിയുടെ വിലക്കിന്റെ കാരണം അവർ ശരിക്കും മനസ്സിലാക്കിയിരുന്നു .
ഖിയാമു റമദാൻ പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കൽ നബി ചര്യയിൽ സ്ഥിരപ്പെട്ടതാണ് .
ഉറങ്ങി എണീറ്റ് രാത്രിയുടെ അവസാനത്തിൽ നമസ്ക്കരിക്കൽ കൂടുതൽ ശ്രേഷ്ട്ടവുമാണ് .
അതിന് കഴിവുള്ളവർക്ക് അത് ചെയ്യാം അല്ലാത്തവർക്ക് ഇശാക്ക് ശേഷം എപ്പോൾ
വേണമെങ്കിലും നിർവ്വഹിക്കാം രണ്ടിനും
നബിയിൽ മാതൃകയുണ്ട് . നബിചര്യയെ കുറിച്ചും , ഇസ്ലാമിക ശരീഅത്തിനെ കുറിച്ചും
കൃത്യമായ അറിവില്ലാത്തവരാണ് ഖിയാമു റമദാൻ
പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കുന്നതിനെ എതിർക്കുന്നത് .
മർഫൂ' ഹുക്മി സരീഹ്
ഹഖീഖിയായി(യാഥാർഥ്യമായി )
മർഫൂആയവകൂടാതെ കൂടാതെ വിധി പ്രകാരം (ഹുക്മ് ) മർഫൂആയ ഹദീസുമുണ്ട് .
വിധി പ്രകാരം മർഫൂഇന്റെ സ്ഥാനത്ത് നിൽക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ
പറയുന്നത് . 'ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു' എന്ന് സ്വാഹാബികൾ
പറഞ്ഞു ഉദ്ധരിക്കുന്ന ഹദീസുകളാണിത് .
ഉദാഹരണം ;
സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും
നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ ജനങ്ങളോട്
കൽപ്പിക്കപ്പെട്ടിരുന്നു " [ബുഖാരി 740]
അതേപോലെ 'സ്വഹാബികൾ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ' എന്ന് പറഞ്ഞു വരുന്ന ഹദീസുകൾ ഇവയെല്ലാ മർഫൂഇന്റെ ഗണത്തിലായി പരിഗണിക്കുന്നു കാരണം നബിയിൽ നിന്നും മനസ്സിലാക്കിയത് പ്രകാരമോ , പഠിച്ചത് മൂലമോ ആയിരിക്കും സ്വഹാബികൾ ഒരു കാര്യം ചെയ്യുക
അതിനാൽ അതിന് മർഫൂഇന്റെ രൂപമായി പരിഗണിക്കുന്നു.
ഉദാഹരണം ;
ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ
ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം
വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615
/ 1 ]
ഇത്തരത്തിൽ സ്വഹാബികൾ തക്ബീർ
ചൊല്ലികൊണ്ടാണ് മുസല്ലയിലേക്ക് പുറപ്പെട്ടത് എന്നത് സ്ഥിരപ്പെട്ട കാര്യമാണ് .
നബിയുടെ നിർദ്ദേശ പ്രകാരമായിരിക്കും അവർ അങ്ങനെ ചെയ്തിട്ടുണ്ടാകുക അക്കാരണത്താൽ
ഇത്തരത്തിലുള്ള ഹദീസുകൾ മർഫൂ ഫിഅലി ഹുക്മി എന്ന് പറയുന്നു . സഹൽ (റ )വിൽ നിന്നുള്ള
റിപ്പോർട്ട് മർഫൂ ഖൗലി ഹുക്മിക്ക് ഉദാഹരമാണ് .
എന്നാൽ ചിലപ്പോൾ സ്വാഹാബികളുടെ
ഇജ്തിഹാദ് പ്രകാരവും അവർ എന്തെങ്കിലും ചെയ്യാം അതിനാൽ വിശദമായ വിശകലനം ഈ വിഷയത്തിൽ
ആവശ്യമായിവരും .
മൗഖൂഫ്
സനദിന്റെ അവസാനം ചെന്നെത്തുന്നത്
നബിയിലല്ലാതെ സ്വഹാബിയിലാണെങ്കിൽ അതിനെ മൗഖൂഫ് എന്ന് പറയും . സ്വഹാബിയുടെ കർമ്മമോ , വാക്കോ , അനുവാദമോ ആയിരിക്കും അതിൽ പരാമർശിച്ചിട്ടുണ്ടാകുക
അത്തരം ഹദീസുകളെ മൗഖൂഫ് എന്ന് പറയുന്നു .
ഉദാഹരണം ;
അലി പറഞ്ഞു ; ജനങ്ങൾക് അവർക്ക് മനസ്സിലാകുന്ന നിലവാരത്തിൽ സംസാരിക്കു , അല്ലാഹുവിനെയും
നബിയെയും ജനങ്ങൾ തള്ളിപ്പറയുന്നത് നീ ഇഷ്ടപ്പെടുമോ ? (ബുഖാരി )
മക് തൂ'ഉ
സനദ് ചെന്നവസാനിക്കുന്നത് ഒരു താബിഈലാണെങ്കിൽ
അല്ലെങ്കിൽ അതിനു ശേഷം വരുന്ന ഒരു ഇമാമിലാണെങ്കിൽ അതിനെ മക് തൂ'ഉ ഹദീസ് എന്ന് പറയും . ഇതിൽ താബിഇൻറെ വാക്കുകൾ , കർമ്മംഅനുവാദമൊക്കെ യായിരിക്കും പരാമർശിക്കുക .
ഒരാൾ ബിദ് അതുകാരനായ ഇമാമിന്റെ
പിന്നിലെ നമസ്‌കാരത്തിന്റെ വിധി താബിഈയായ
ഹസൻ ബസ്വരിയോട് ചോദിച്ചു , ഹസൻ ബസ്വരി പറഞ്ഞു ; അയാളുടെ പിന്നിൽ നമസ്കരിച്ചുകൊള്ളുക , അയാളുടെ ബിദ്അത്തിന്റെ ഫലം അയാൾക്കാണ് ലഭിക്കുക "
(ഫത്ഹുൽ ബാരി ഇബ്ൻ റജബ് 4 /182)
മൗഖൂഫ്,മക് തൂ'ഉ ആയ ഹദീസുകളെ തന്നെയാണ് അസർ എന്ന്
പറയുന്നത് .
വിവിധ തരം ഹദീസ് ഗ്രന്ഥങ്ങൾ
ജാമി'ഉകൾ
സിയർ (യുദ്ധ പര്യടനങ്ങൾ ), ആദാബ് (മര്യാദകൾ ), തഫ്‌സീർ (വ്യാഖ്യാനങ്ങൾ ), അഖാഇദ് (വിശ്വാസങ്ങൾ ), ഫിത്ൻ (പരീക്ഷണങ്ങൾ ) , അഷ്‌റാത് (അന്ത്യദിന അടയാളങ്ങൾ ) , അഹ്‌കാം ( വിധിവിലക്കുകൾ ) , മനാഖിബ് (ആളുകളുടെ വിശേഷണങ്ങൾ ) തുടങ്ങിയ എട്ടുതരം ഹദീഥുകൾ ഉൾകൊള്ളുന്ന ഗ്രന്ഥത്തിനെയാണ് അൽ ജാമി'ഉ എന്ന് പറയുന്നത്
.
ഉദാഹരണം ;
ജാമി'ഉ സ്വഹീഹ് അൽ ബുഖാരി, ജാമി'ഉ തിർമുദി
സുനൻ
വിവിധ അധ്യായങ്ങൾ നൽകി ഫിഖ്ഹ് അടിസ്ഥാനത്തിൽ ഹദീസുകളെ
ശേഖരിച്ചിട്ടുള്ള ഗ്രന്ഥങ്ങളാണിത് . പ്രധാനമായും ഫുഖ്ഹാക്കളുടെ കയ്യിൽ നിന്നും
തെളിവ് കണ്ടേത്തുക എന്നതാണ് ഇത്തരം ഹദീസ് ഗ്രന്ഥങ്ങളുടെ ലക്‌ഷ്യം .
ഉദാഹരണം ;
സുനൻ അബൂദാവൂദ് , സുനൻ നസാഈ
മുസ്‌നദ്
സഹാബികളുടെ പേരിൻറെ അടിസ്ഥാനത്തിൽ
ഓരോ അധ്യായങ്ങളായി ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥത്തെയാണ് മുസ്‌നദ് എന്ന് പറയുന്നത്
.
ഉദാഹരണം ;
മുസ്‌നദ് അഹമ്മദ് , മുസ്‌നദ് ഹുമൈദി
മുഅജം
ചില ഗുരുക്കന്മാരുടെ മാത്രം
ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെയാണ് ഇങ്ങനെ പറയുക
ഉദാഹരണം ;
ഇമാം ത്വബ്റാനിയുടെ മുഅജം അൽ കബീർ , മുഅജം അൽ ഔസാത് , മുഅജം അൽ സഗീർ
മുസ്‌തദറക്ക്
ഏതെങ്കിലുമൊരു മുഹദ്ദിസിന്റെ
ശർത്തുകൾ പ്രകാരം അയാളുടെ ഗ്രന്ഥത്തിൽ ഉദ്ധരിക്കാത്ത ഹദീസുകൾ ശേഖരിച്ചതിനെയാണ്
ഇങ്ങനെ പറയുക .
ഉദാഹരണം ;
ഇമാം ഹാക്കിമിന്റെ മുസ്‌തദറക്ക് അല
അൽ സ്വഹീഹൈൻ
മുസ്തഖ്‌റജ്
ഒരു ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുള്ള
ഹദീസുകളുടെ മറ്റു സനദുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെ ഇങ്ങനെ വിളിക്കുന്നു
ഉദാഹരണം ;
ഇമാം ഇസ്മാഈലീയുടെ മുസ്തഖ്‌റജ് അലാ
സഹീഹ് ബുഖാരി . ഇമാം അബൂ അവാനയുടെ
മുസ്തഖ്‌റജ് അലാ സഹീഹ് മുസ്ലിം
തഖ്രീജ്
സനദ് കൊടുക്കാതെ ഹദീസിന്റെ മത്ന്
മാത്രം ഉദ്ധരിച്ച ഗ്രന്ഥങ്ങളുടെ
ഹദീസുകൾക്ക് സനദ് കൊടുത് എഴുതിയ ഗ്രന്ഥത്തിനെയാണ് തഖ്രീജ് എന്ന് പറയുന്നത്
.
ഉദാഹരണം ;
ഇമാം സൈലാഈയുടെ നസ്‌ബു റായ്യ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ
ഇമാം അസ്ഖലാനിയുടെ അൽ ദിറായ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ
അതേപോലെ അൽ ഇലല് , അൽ അത്രാഫ് , അൽ സവാഇദ് , ഫഹാരിസ് , മൗദൂആത് , ഗരീബുൽ ഹദീഥ് ,അൽ ജമാഅ തുടങ്ങി മറ്റു അനേകം വിഭാഗങ്ങളുമുണ്ട് ദൈർഖ്യം മൂലം
വിവരിക്കുന്നില്ല . ഹദീസ് നിദാന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇത് വരെ
വിവരിച്ചത് . ഈ നിയമങ്ങളെല്ലാം ഏതൊരു ഹദീസ് ഗ്രന്ഥത്തിനും ബാധകമാണ് . ചില വിഭാഗം
പണ്ഡിതന്മാർ ചില ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം നൽകിപ്പോന്നിട്ടുണ്ട് അത് തെളിവിന്റെ
പിൻബലമില്ലാതെ പിൻഗാമികൾ തക് ലീദ് ചെയ്തു പോന്നിട്ടുമുണ്ട്
ഹദീസ് ശേഖരണം പിൽക്കാലത് നടന്നതാണ് അഥവ
ഖുർആൻ ക്രോഡീകരണം പോലെ സ്വഹാബികളുടെ കാലത് അവരുടെ മേൽ നോട്ടത്തിൽ ഒരു
ഗ്രന്ഥമാക്കിയതല്ല . അവ പ്രവാചകനിലേക്ക് ചേർക്കപ്പെടുമ്പോൾ അതിൻറെ സത്യാവസ്ഥ
ഉറപ്പിക്കാൻ , അവയിൽ ഏതെങ്കിലും തകരാറുകൾ , കൈകടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അവയിലെ നെല്ലും പതിരും വേർതിരിച്ചു തന്നെ
മനസ്സിലാക്കാൻ ഉസൂലുകൾ രൂപപ്പെടുത്തേണ്ടി വന്നട്ടുണ്ട് . ആ
ഉസൂലുകളുടെ ആശ്രയത്തോടെ മാത്രമേ അതിന് സാധിക്കു. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിലെ കുറച്ച്
ആളുകളിൽ മാത്രം പരിമിതമായ ഒരു അറിവേ അല്ല . ലോകാവസാനം വരെയുള്ള ആളുകൾക്ക് ഈ
നിയമങ്ങൾ മുഖേന മാത്രമാണ് ഹദീസിനെ സമീപിക്കാൻ സാധിക്കു . ഈ വിഷയത്തിൽ ചെറിയൊരു വെളിച്ചം വീശുക എന്നൊരു ആഗ്രഹത്താലാണ്
ഈ ഉദ്യമത്തിന് മുതിർന്നത് . ജനങ്ങൾക്ക് പ്രയോജനമുണ്ടാകട്ടെ എന്ന് ആശിക്കുന്നു .