സിഹ്റുന്നബി ഹദീസ് സ്വീകാര്യമെന്നോ ?
പെരുന്നാൾ തക്ബീർ
അന്ധവിശ്വാസം - ജിന്ന്
*നമ്മുടെ നാട്ടിലുള്ള
പലരും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്വാസില് ഒതുക്കി നിര്‍ത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങള്‍
പിശാചിന് സാധിക്കില്ലെന്നോ, മുവഹ്ഹിദിനെ പിശാച് ഉപദ്രവിക്കുകയില്ലെന്നോ ഉള്ള പ്രചാരണങ്ങള്‍ നടത്താന്‍ വ്യാപകമായി
പരിശ്രമിച്ചിട്ടുണ്ട്.പിഴച്ച കക്ഷികളില്‍ പെട്ട മുഅ്തസലികളും അവരുടെ
നേതാക്കന്മാരായ അലി അല്‍-ജുബ്ബാഈ, റാസി, സമഖ്ഷരി പോലുള്ളവരും, റാഫിദികളില് പെട്ട ചില കക്ഷികളുമാണ്
യഥാര്‍ഥത്തില്‍ ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ* (അഹ്കാമുറുഖാ വത്തമാഇം:113, ബുര്ഹാനുശ്ശര്ഇ ഫീ ഇഥ്ബാതില് മസ്സിവസ്സര്അ്:8)
ഗൾഫിലെ സലഫി
പണ്ഡിതന്മാരുടെ ബുക്കിലെ പരാമർശം കടമെടുത്തു
നവ യാഥാസ്ഥികർ വിമർശിക്കുന്നത് വിശുദ്ധഖുർആനിനെയാണ് . കൂടാതെ ഇമാം റാസിയെ പിഴച്ച കക്ഷികളിൽ
എണ്ണിപ്പറയുകയും ചെയ്യുന്നു . അല്ലാഹുവിൻറെ പാശം കൈവിട്ടാൽ ഒരു ഗതിയില്ലാത്തവരായിത്തീരും
. വർത്തമാന കല സംഭവങ്ങൾ അതൊക്കെയാണ് ചൂണ്ടിക്കാണിക്കുന്നത് . മുസ്ലിംകളിലെ അന്ധവിശ്വാസങ്ങളെയും
, അനാചാരങ്ങളെയും
ഖുർആൻ കൊണ്ടും സുന്നത് കൊണ്ടും തടയുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനത്തിൻറെ
പിന്മുറക്കാർ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും ബഹുദൂരം അകന്നു പോയിരിക്കുന്നു . അടിസ്ഥാന
വിശ്വാസങ്ങളിൽ പോലും ഭിന്നിപ്പായി ചിന്ന ഭിന്നമായിരിക്കുന്നു .
ജിന്ന് ,ഒടിയൻ , മറുത , പുള്ള് , സിഹ്ർ , കണ്ണേർ . നാവേറ് തുടങ്ങിയ ശിർക്ക്
കടന്നുവരുന്ന അന്ധവിശ്വാസങ്ങളെ വെള്ളപൂശുന്ന നിലയിലേക്ക് അധഃപതിക്കുകയും പൗരോഹിത്യത്തിൻറെ ചിഹ്നമായ പണ്ഡിതപൂജയും , തക്ലീദും വേര് പിടിക്കുകയും ചെയ്തിരിക്കുന്നു, അദൃശ്യ സൃഷ്ടികളായ
ജിന്ന് ,മലക്ക് എന്നിവയെ കുറിച്ച് പല വികല വിശ്വാസങ്ങളിലേക്കും നവോഥാന പ്രസ്ഥാനം പോയി എന്നത്
ലജ്ജാവഹമായ കാര്യമാണ് . ഈ വികല വിശ്വാസങ്ങൾ മൂലം അടിസ്ഥാന വിശ്വാസങ്ങളിൽ പോലും പിഴവ്
സംഭവിച്ചു എന്നതാണ് വാസ്തവം . ഹദീസുകളെ സ്വീകരിക്കുന്ന
വിഷയത്തിൽ പുതിയ ചിന്താധാര ഉടലെടുത്തതാണ് ഈ മാറ്റങ്ങൾകൊക്കെയുള്ള ഒരു കാരണം.
സംഘടനാ പരമായ കാരണങ്ങളാണ് മൂലകാരണം . അതിനെ മറക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണ്
ഈ പുതിയ മന്ഹജ് . സ്വഹീഹായ ഹദീസുകൾ സ്വീകരിക്കാനുള്ള സലഫുകളുടെ മാതൃകകളെ ഒഴിവാക്കുകയും
പകരം ഖലഫുകളായ പണ്ഡിതന്മാരുടെ മന്ഹജ് സ്വീകരിക്കുകയും ചെയ്തു . ഈ വിഷയങ്ങളിൽ അണികളെ
സാക്രിയമാകുകയും സംഘടനാതലത്തിൽ നടക്കുന്ന അപചയങ്ങളെ മറക്കുകയും ചെയ്തു . ഇന്ന് മുജാഹിദ്
വിഭാഗങ്ങൾ തമ്മിൽ തൗഹീദിൽ പോലും ഒരു ഏകീകരണമില്ല . എന്താണ് ശിർക്ക് എന്ന് പോലും ഏകീകരണമില്ല
. നവോഥാന പ്രസ്ഥാനം മുന്നോട്ട്
വെച്ച തൗഹീദ് മനസ്സിലാക്കാൻ അബ്ദുൽ ഖാദർ മൗലവി രചിച്ച ഈ ഗ്രന്ഥം വായിച്ചാൽ മതി .
"എല്ലാ
പ്രാർത്ഥനകളും എല്ലാ നേർച്ചകളും എല്ലാ ബലികളും എല്ലാ സഹായർത്ഥനകളും എന്ന് വേണ്ട എല്ലാ
ആരാധനകളും അവർ അല്ലാഹുവിന്നായി മാത്രം ചെയ്യുന്നതിനാകുന്നു വിശുദ്ധ നബി അവരോട് പൊരുതിയത്
എന്ന് നിനക്ക് ബോധ്യപ്പെട്ടല്ലോ. അല്ലാഹുവിന്ന് ഭരണാധികർത്തൃത്വത്തിലുള്ള ഏകത്വത്തെ
കുറിച്ച് വിശ്വസിച്ചിരുന്നത് കൊണ്ട് മാത്രം അവർക്ക് ഇസ്ലാമിൽ പ്രവേശനം ലഭിച്ചില്ലെന്നും
ഔലിയാക്കൾ, നബിമാർ, മലക്കുകൾ ഇവരുടെ ശുപാർശയെയും അത് വഴി തങ്ങൾക്ക് ഉണ്ടാകുമെന്ന് കരുതിയ ദൈവ സാമിപ്യത്തെയും
കുറിച്ചുള്ള അവരുടെ വിശ്വാസത്തെയാണ് നബി (സ )എതിർത്തതെന്നും നീ മനസ്സിലാക്കിയാൽ ദൈവദൂതന്മാർ
ജനങ്ങളോട് ആവശ്യപ്പെട്ടതും ബഹുദൈവ ആരാധകൻമാർ
നിരസിച്ചതുമായ തൗഹീദ് ഇന്നതാണെന്ന് നിനക്ക് ഗ്രഹിക്കാൻ കഴിയും. ഈ ഏകത്വമാകുന്നു
ലാ ഇലാഹ ഇല്ലാല്ലാഹ് എന്നതിൽ അന്തർ ഭവിച്ചിരിക്കുന്നത്. എന്നാൽ മേൽ പറഞ്ഞ ആരാധനകൾ ആർക്കായി
ചെയ്യുന്നുവോ അത് മലക്കായിരിക്കട്ടെ നബി ആയിരിക്കട്ടെ വലിയ്യോ ഖബറോ ജിന്നോ ആയിരിക്കട്ടെ
അതിനായിരുന്നു അവർ ഇലാഹ് എന്ന് പറഞ്ഞത്. ഇലാഹ്
എന്നത് കൊണ്ട് സൃഷ്ടാവ്, സംരക്ഷകൻ നിയന്താവ് എന്നിവയെ അവർ ഉദ്ദേശിച്ചിരുന്നില്ല.ഈ
ഗുണങ്ങളെല്ലാം ഏകനായ അല്ലാഹുവിനുള്ളതാണ് എന്ന് അവരും അറിഞ്ഞിരുന്നു".
(അത്തൗഹീദ്
)
അല്ലാഹു നൽകിയ
കഴിവ് കൊണ്ട് സഹായിക്കും എന്ന് പറഞ്ഞു ഔലിയാക്കളെയോ , അമ്പിയാക്കളെയോ , മലക്കുകളെയോ , ജിന്നുകളെയോ സഹായത്തിന് വിളിച്ചാൽ അത്
ശിർക്കാണെന്നും , അവർക്ക് സഹായം ചെയ്യാനുള്ള കെല്പില്ല എന്നുമാണ്
നവോഥാന പ്രസ്ഥാനം പഠിപ്പിച്ചത് എന്ന് വ്യക്തമായി . ഖലഫുകളായ ചില പണ്ഡിതന്മാരുടെ അബദ്ധ
ആശയങ്ങൾ , വീക്ഷണങ്ങൾക്ക് വ്യാപകമായ പ്രചാരം നേടുകയും അങ്ങനെ
ജിന്ന് ബാധ , സിഹ്ർ തുടങ്ങി നിരർത്ഥകമായ പല വിശ്വാസങ്ങൾ മുസ്ലിംകളിൽ വ്യാപിക്കുകയും ചെയ്തു . അതിന് അവർ ദുർബലമായ ഹദീസുകൾ തെളിവായി നിരത്തുകയും
ചെയ്തു. അവയിൽ ചിലത് പരിശോധിക്കാം;.
ثنا محمد بن مرزوق ، ثنا مسلم بن إبراهيم ، ثنا صدقة ، يعني ابن موسى ، ثنا فرقد وهو السبخي ، عن سعيد بن جبير ، عن ابن عباس قال
: كان النبي صلى الله عليه وسلم بمكة ، فجاءت امرأة من الأنصار فقالت : يا رسول الله ، إن هذا الخبيث قد غلبني . فقال لها : " إن تصبري
على ما أنت عليه تجيئي يوم القيامة ليس عليك ذنوب ولا حساب " . قالت : والذي
بعثك بالحق لأصبرن حتى ألقى الله . قالت : إني أخاف الخبيث أن يجردني . فدعا لها ،
فكانت إذا خشيت أن يأتيها تأتي أستار الكعبة فتعلق بها وتقول له : اخسأ . فيذهب عنها . قال البزار : لا نعلمه
يروى بهذا اللفظ إلا من هذا الوجه
നബി [സ ] മക്കയിലായിരുന്നു അന്നേരം അൻസാരികളിൽപെട്ട
ഒരു സ്ത്രീ വന്നു നബി[സ ]യോട് പറഞ്ഞു ; അല്ലയോ നബിയെ തീർച്ചയായും ഈ വൃത്തികെട്ടവൻ (പിശാച് ) എന്നെ പരാജയപ്പെടുത്തി . അപ്പോൾ
നബി പറഞ്ഞു നീ ക്ഷമിക്കുകയാണെങ്കിൽ നിനക്കു പരലോകത്തു കുറ്റവും വിചാരണയും ഇല്ലാത്തവളായി
വരും . അവൾ പറഞ്ഞു അല്ലാഹുവിൽ തന്നെയാണേ സത്യം ഞാൻ ക്ഷമിക്കുക തന്നെചെയ്യും എൻറെ മരണം
വരെയും പക്ഷെ എന്നെ നഗ്നയാകുന്ന ആ വൃത്തികെട്ടവനെ
ഞാൻ ഭയപ്പെടുന്നു . അപ്പോൾ നബി [സ] അവൾക്കുവേണ്ടി പ്രാർത്ഥിച്ചു . അതിന് ശേഷം പിശാച്
സമീപിക്കുമെന്ന് ഭയപ്പെടുന്ന വേളയിൽ അവൾ കഅബയിലെ കില്ലക്ക് അടുത്തു ചെല്ലും എന്നിട്ട്
അതിൽ പിടിച്ചു തൂങ്ങും എന്നിട്ടതിനോട് അവൾ അകന്നു പോ എന്ന് പറയും "
(ബസ്സാർ 5073 , ബിദായ വനിഹായ 9/ 63 )
ഈ ഹദീസിൻറെ സനദിൽ ഫർക്കദ് ഇബ്ൻ യഅകൂബ് സബഖി എന്ന
റാവിയുണ്ട് അയാൾ ദുർബലനാണ്
وقال بن شاهين قال أحمد ليس بثقة قال النسائي ليس بثقة وقال يعقوب بن
شيبة رجل صالح ضعيف الحديث وقال أبو حاتم ليس بقوي في الحديث وقال بن سعد وكان ضعيفا
منكر الحديث فرقد أبو يعقوب السبخي
عن سعيد بن جبير في حديثه مناكير قال يحيى القطان
ഇമാം ഇബ്ൻ ശാഹീൻ പറഞ്ഞു ; ഇമാം അഹമ്മദ് പറഞ്ഞത് ഇയാൾ വിശ്വസ്തനല്ല
എന്നാണ് , ഇമാം നസാഈ പറഞ്ഞു ;ഇയാൾ വിശ്വസ്തനല്ല , ഇമാം യഅകൂബ് ഇബ്ൻ ശൈബ പറഞ്ഞു ;സ്വാലിഹാണ് പക്ഷെ ഇയാളുടെ ഹദീസ് ദുർബലമാണ് ഇമാം അബൂഹാതിം പറഞ്ഞു ;ഹദീസിൽ ഇയാൾ പ്രബലനല്ല ഇമാം ഇബ്ൻ സഅദ്പറഞ്ഞു; ദുർബലനും വർജ്ജിക്കപ്പെടേണ്ടവനുമാണ് ഇമാം യഹിയ്യ ഇബ്ൻ ഖത്താൻ പറഞ്ഞു ;സഈദ് ഇബ്ൻ ജുബൈറിൽ നിന്നുള്ള ഇയാളുടെ റിപോർട്ട് വർജ്ജിക്കണം . (തഹ്ദീബ് തഹ്ദീബ്
8/ 7487 , താരീഖുൽ ബുഖാരി 7/
9930 )
مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ
الأَنْصَارِيُّ، حَدَّثَنِي عُيَيْنَةُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبِي،
عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ
ـ صلى الله عليه وسلم ـ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَىْءٌ فِي صَلاَتِي
حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ
اللَّهِ ـ صلى الله عليه وسلم ـ فَقَالَ " ابْنُ أَبِي الْعَاصِ "
. قُلْتُ نَعَمْ يَا رَسُولَ اللَّهِ . قَالَ " مَا جَاءَ بِكَ
" . قُلْتُ يَا رَسُولَ اللَّهِ عَرَضَ لِي شَىْءٌ فِي صَلاَتِي حَتَّى مَا
أَدْرِي مَا أُصَلِّي . قَالَ " ذَاكَ الشَّيْطَانُ ادْنُهْ " .
فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَىَّ . قَالَ فَضَرَبَ صَدْرِي
بِيَدِهِ وَتَفَلَ فِي فَمِي وَقَالَ " اخْرُجْ عَدُوَّ اللَّهِ "
. فَفَعَلَ ذَلِكَ ثَلاَثَ مَرَّاتٍ ثُمَّ قَالَ " الْحَقْ بِعَمَلِكَ
" . قَالَ فَقَالَ عُثْمَانُ فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ
ഉസ്മാൻ ഇബ്ൻ അബുൽ ആസിൽ നിന്നും നിവേദനം : നബി
[സ ] എന്നെ താ ഇഫിലെ ഗവർണ്ണർ ആയിട്ട് നിയോഗിച്ച കാലത്ത് എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ നിരന്തരം വന്നുകൊണ്ടിരുന്നു
. അവസാനം ഞാൻ നബി[സ ] യെ കാണാൻ പുറപ്പെട്ടു . അപ്പോൾ നബി [സ ] ചോദിച്ചു നീ എന്തിനാണ്
ഇങ്ങോട്ട് വന്നത് ? ഞാൻ പറഞ്ഞു ; എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നു . ഞാനെന്ത ചെയ്യുന്നതെന്ന് എനിക്ക് ഓർമ്മ വരുന്നില്ല . നബി[സ ] പറഞ്ഞു അത് പിശാചാണ് ഇങ്ങോട്ട് വരൂ . പിന്നെ ഞാൻ നബി[സ ] യോട് ചേർന്നിരുന്നു
മുന്നിലായിട്ട് . പിന്നെ നബി[സ ] കൈകൊണ്ട്
എന്റെ നെഞ്ചിൽ ഇടിച്ചു . അൽപം ഉമിനീര് എന്റെ
വായിലെക്കിട്ടു എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ ശത്രൂ പുറത്തു കടക്കൂ
" എന്ന് മൂന്നു തവണ പറഞ്ഞു . എന്നിട്ട് നബി [സ ] നീ പോയി ഇനി നിന്റെ ജോലികൾ ചെയ്യുക
എന്ന് പറഞ്ഞു . പിന്നീട് ഒരിക്കലും എനിക്ക് നമസ്ക്കാരത്തിൽ സംശയം ഉണ്ടായിട്ടില്ല
"[ ഇബ്ൻ മാജ 3548 ]
ഇസ്നാദ് പരിശോധന :
അബ്ദുറഹ്മാൻ ഇബ്നു ജൗഷാൻ
ഇമാം അഹമദ് : ഇയാൾ പ്രസിദ്ധനല്ല
ഉയനത് ഇബ്നു അബ്ദുറഹ്മാൻ
യഹിയ്യ ഇബ്നു മഈൻ -ഇയാൾ ഒന്നുമല്ല
(ദിക്ർ മൻ ഇഖ്ത്തിലാഫൽ ഉലമ വ നഖദൽ ഹദീസ് ഫീഹ് -ഇബ്നു ശാഹീൻ )
മുഹമ്മദ് ഇബ്നു അബ്ദുല്ല അൽ അൻസാരി
ഇമാം അബൂദവൂദ് : വളരെയധികം പിഴവിലേക്ക് മാറിപ്പോയി
ഇമാം ഇബ്നു ഖത്താൻ : ഇയാളുടെ ഹദീസുകൾ ഒന്നുമല്ല
ഇമാം മുആദ് അൽ അംബരി :ഇയാളുടെ ഹദീസുകൾ വെറുക്കപെട്ടിരുന്നു.
ഇമാം ഉഖൈലി : ഇദ്ദേഹത്തിന്റെ ധാരാളം ഹദീസുകൾ സ്വീകരിക്കുന്നില്ല.
(സിയർ ദഹബി 9/533)
മുഹമ്മദ് ഇബ്നു ബശ്ശാർ
ഇമാം ഫലാസ് : കദ്ദാബ്
ഇമാം ഇബ്നു മഈൻ : ദുർബലൻ
ഇമാം കവാരീരി : തൃപ്തിപ്പെടുന്നില്ല
(തഹ്ദീബ് 9/62, ദൈൽ ദിവാൻ അൽ ദുആഫാ വൽ മത്രൂകീൻ )
ثنا عبد الله بن نمير عن عثمان
بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة قال لقد رأيت من رسول
الله صلى الله عليه وسلم ثلاثا ما رآها أحد قبلي ولا يراها أحد بعدي لقد خرجت معه في
سفر حتى إذا كنا ببعض الطريق مررنا بامرأة جالسة معها صبي لها فقالت يا رسول الله هذا
صبي أصابه بلاء وأصابنا منه بلاء يؤخذ في اليوم ما أدري كم مرة قال ناولنيه فرفعته
إليه فجعلته بينه وبين واسطة الرحل ثم فغرفاه فنفث فيه ثلاثا وقال بسم الله أنا عبد
الله اخسأ عدو الله ثم ناولها إياه فقال القينا في الرجعة في هذا المكان فأخبرينا ما
فعل قال فذهبنا ورجعنا فوجدناها في ذلك المكان معها شياه ثلاث فقال ما فعل صبيك فقالت
والذي بعثك بالحق ما حسسنا منه شيئا حتى الساعة فاجترر هذه الغنم قال انزل فخذ منها
واحدة ورد البقية
യഅലിബ്ൻ മൂർറാ [ റ ] നിവേദനം : ഒരിക്കൽ ഒരു സ്ത്രീ
ഭ്രാന്ത് ബാധിച്ച തന്റെ കുഞ്ഞുമായി നബി യുടെ മുന്നിലെത്തി . തന്റെ കുഞ്ഞിനു സുഖമില്ല
എന്നും ഒരു ദിവസം എത്ര തവണയാണ് അവന്നു ഈ പ്രയാസമുണ്ടാകുന്നതെന്നും തനിക്ക് പറയാനവുന്നില്ലെന്നും
അവർ പരാതി പറഞ്ഞു . ആ കുഞ്ഞിനെ വാങ്ങി അതിന്റെ വായ് തുറന്നു " അല്ലാഹുവിന്റെ
ശത്രുവേ പുറത്തു പോകൂ " എന്ന് പറഞ്ഞു . പിന്നീട് ആ രോഗമുണ്ടായിട്ടില്ല . [അഹമ്മദ് 17097]
ഈ ഹദീസിന്റെ നിവേദകനായ അബ്ദുൽ റഹ്മാൻ ഇബ്ൻ അബ്ദുൽ അസീസ് മജ്ഹൂലുൽ ഹാൽ ആണ് . അയാൾ ആരാണെന്ന് മുഹദ്ധിസുകൾക്ക് അറിയില്ല .
عبد الرحمن بن عبد العزيز
قال ابن مين ؛ مجهول
أبو حاتم الرازي- شيخ مضطرب الحديث
أبو أحمد بن عدي الجرجاني ليس هو بذلك المعروف
ഇമാം ഇബ്ൻ മുഈൻ [റ ]പറഞ്ഞു : ഇയാൾ മജ്ഹൂൽ ആണ്
അബു ഹാതിം റാസി : വൈരുധ്യ ഹദീസുകളുടെ ആചാര്യനാണ് .
അദിയ്യ് ഇബ്ൻ ജർജാനി : ഇദ്ദേഹം അറിയപ്പെടാത്ത ആളാണ് .
(മീസാൻ : 2/508, ജർഹ് വാ തഅദീൽ 5/ 260 , തഹ്ദീബ് അൽ കമാൽ 17 / 253 )
ഇത്തരത്തിലുള്ള ഹദീസുകളാണ് ജിന്ന് ബാധക്ക് തെളിവായി കൊണ്ട് വരുന്നത് .
യഥാർത്ഥ മന്ഹജ് പ്രകാരം ഒരു ഹദീസ് സ്വീകാര്യമാകാൻ അതിൻറെ സനദ് മുത്തസ്സിലാകണം , റാവിയുടെ ഗുണങ്ങൾ സ്ഥിരപ്പെട്ടതാകണം , റാവിയുടെ ഓർമ്മ ശക്തി പൂർണ്ണമാകണം , സനദും മത്നും ശാദ്ദാകരുത് , സനദും മത്നും ഇല്ലത്കളിൽ നിന്ന് മുക്തമാകണം. കേവലം ഒരു ശൈഖ് ഇവയെല്ലാം ശരിയാണ് എന്ന് പറഞ്ഞത് കൊണ്ടായില്ല. തെളിവ് സഹിതം ബോധ്യപ്പെടുത്തണം അല്ലാതെ ഒരാൾ സ്വാഹീഹ് ആക്കി എന്നത് സ്വഹീഹ് ആകാനുള്ള ശർത്തല്ല .
അല്ലാഹു സത്യം മനസ്സിലാക്കാൻ
ബുദ്ധി നൽകട്ടെ .
തൗഹീദിന്റെ ആത്മാവ്
തറാവീഹ് ജമാഅത്
ഇസ്ലാമിക ലോകത്ത് വളരെ പ്രസിദ്ധമായ ഒരു ആരാധന കർമ്മമാണ് റമദാൻ മാസത്തിലെ രാത്രി നമസ്ക്കാരം. പിൽകാലത് അതിനു തറാവീഹ് എന്ന് പേര് വന്നു. ദീർഘമായ നമസ്കാരമായത് കൊണ്ട് ആണ് ആ പേര് വന്നത്. ഇസ്ലാമിക ലോകത്ത് യാതൊരു തർക്കവുമില്ലാത്ത ഒന്നായിരുന്നു തറാവീഹ് ജമാഅത്.എന്നാൽ സമീപകാലത് കേരളക്കരയിൽ ജമാഅത് തെറ്റാണ് എന്ന നിലയിൽ ചർച്ചകൾ നടക്കുന്നു.ഒറ്റക്ക് നിസ്ക്കരിക്കേണ്ട നമസ്ക്കാരമാണ് പോലും. എന്നാൽ നബി (സ )ജമാഅത് ആയി നമസ്ക്കരിച്ചു മാതൃക കാണിച്ചു തന്ന ഒരു നമസ്ക്കാരമാണിത്.
നബി (സ )മൂന്നു ദിവസം പള്ളിയിൽ ഒരു വിരികൊണ്ട് മറയുണ്ടാക്കി നമസ്ക്കരിക്കുകയും സഹാബികൾ റസൂലിനെ പിന്തുടരുകയും ചെയ്ത് നമസ്ക്കരിച്ച നബി ചര്യ പിൻപറ്റിയാണ് നബിയുടെ അനുയായിയും ഖലീഫയുമായ ഉമർ (റ ) തറാവീഹ് നമസ്ക്കാരം ജമാഅതായി പുനസംഘടിപ്പിച്ചത്. നബി (സ ) പള്ളിയിലെ ജമാഅത് നിരോധിക്കുകയല്ല ചെയ്തത് എന്ന് മനസ്സിലാക്കിയ ഉമർ (റ ) ജീവിതത്തിൽ നബി ചെയ്ത ഒരു ചര്യയെ പുനർജീവിപ്പിച്ചു. സഹബികളുടെ പ്രവർത്തി കണ്ടപ്പോൾ അല്ലാഹു ഈ നമസ്ക്കാരം നിർബന്ധമാക്കിയേക്കുമോ എന്ന ഭയം കൊണ്ട് നബി (സ ) വീട്ടിൽ നമസ്ക്കരിക്കാൻ അവരെ പ്രേരിപ്പിച്ചു. നബിയെ കാത്തു നിന്ന അവരെ നബി (സ ) സമാധാനിപ്പിച്ചതും, സുന്നത് നമസ്ക്കാരങ്ങൾ വീട്ടിൽ നമസ്കരിച്ചാലും ശ്രേഷ്ഠത്തയുണ്ട് എന്ന് ഉണർത്തിയാണ്.
حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ سَالِمٍ أَبِي النَّضْرِ، عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اتَّخَذَ حُجْرَةً ـ قَالَ حَسِبْتُ أَنَّهُ قَالَ ـ مِنْ حَصِيرٍ فِي رَمَضَانَ فَصَلَّى فِيهَا لَيَالِيَ، فَصَلَّى بِصَلاَتِهِ نَاسٌ مِنْ أَصْحَابِهِ، فَلَمَّا عَلِمَ بِهِمْ جَعَلَ يَقْعُدُ، فَخَرَجَ إِلَيْهِمْ فَقَالَ " قَدْ عَرَفْتُ الَّذِي رَأَيْتُ مِنْ صَنِيعِكُمْ، فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ ". قَالَ عَفَّانُ حَدَّثَنَا وُهَيْبٌ، حَدَّثَنَا مُوسَى، سَمِعْتُ أَبَا النَّضْرِ، عَنْ بُسْرٍ، عَنْ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم.
(بخاري)
സൈദ് ഇബ്നു സാബിത് (റ) വിൽ നിന്നും : നബി (സ) ഒരു റമദാനിൽ വിരികൊണ്ട് മറച്ച ഒരു മുറിയുണ്ടാക്കി . ജനങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു . ഒരു ദിവസം നബി(സ) നമസ്കരിച്ചില്ല ശേഷം ജങ്ങളോട് പറഞ്ഞു നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ നമസ്കാരത്തിൽ നിന്നും തടഞ്ഞത്
(ബുഖാരി 731)
അബ്ദുൽ അലാഇബ്നു ഹമ്മാദിന്റെ തരീക്കിലൂടെ ചുരുക്കിയാണ് ബുഖാരി ഉദ്ധരിച്ചത് എന്നാൽ അഹ്മ്മദ് ഇബ്നു സുലൈമാനിൽ നിന്ന് നസാഈ പൂർണ്ണമായും ഉദ്ധരിക്കുന്നു.
أَخْبَرَنَا أَحْمَدُ بْنُ سُلَيْمَانَ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ سَمِعْتُ مُوسَى بْنَ عُقْبَةَ، قَالَ سَمِعْتُ أَبَا النَّضْرِ، يُحَدِّثُ عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ النَّبِيَّ صلى الله عليه وسلم اتَّخَذَ حُجْرَةً فِي الْمَسْجِدِ مِنْ حَصِيرٍ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم فِيهَا لَيَالِيَ حَتَّى اجْتَمَعَ إِلَيْهِ النَّاسُ ثُمَّ فَقَدُوا صَوْتَهُ لَيْلَةً فَظَنُّوا أَنَّهُ نَائِمٌ فَجَعَلَ بَعْضُهُمْ يَتَنَحْنَحُ لِيَخْرُجَ إِلَيْهِمْ فَقَالَ " مَا زَالَ بِكُمُ الَّذِي رَأَيْتُ مِنْ صُنْعِكُمْ حَتَّى خَشِيتُ أَنْ يُكْتَبَ عَلَيْكُمْ وَلَوْ كُتِبَ عَلَيْكُمْ مَا قُمْتُمْ بِهِ فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ صَلاَةِ الْمَرْءِ فِي بَيْتِهِ إِلاَّ الصَّلاَةَ الْمَكْتُوبَةَ "
(النسائي)
സൈദ് ഇബ്നു സാബിത് (റ) വിൽ നിന്നും നിവേദനം : ഈന്തപ്പനഓലയുടെ പായ കൊണ്ട് നബി (സ) പള്ളിയിൽ ഒരു മറയുണ്ടാക്കാറുണ്ടായിരുന്നു. കുറെ രാത്രി നബി (സ) അതിൽ നമാസ്ക്കരിച്ചു. ജനങ്ങളും അദ്ദേഹത്തെ പിന്തുടർന്നു . അങ്ങനെ ജനം അധികരിച്ചു. അടുത്ത രാത്രി നബിയുടെ ശബ്ദം കേട്ടില്ല. ആളുകൾ നബിയെ വിളിച്ചു.അപ്പോൾ നബി (സ)ജനങ്ങളോട് പറഞ്ഞു: *നിങ്ങളുടെ പ്രവർത്തിമൂലം നിങ്ങൾക്ക് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയമുണ്ട്. നിർബന്ധമാക്കിയാൽ നിങ്ങൾക്ക് അത് നിർവ്വഹിക്കാനാകില്ല. അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം.*
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى ذَاتَ لَيْلَةٍ فِي الْمَسْجِدِ فَصَلَّى بِصَلَاتِهِ نَاسٌ ثُمَّ صَلَّى مِنْ الْقَابِلَةِ فَكَثُرَ النَّاسُ ثُمَّ اجْتَمَعُوا مِنْ اللَّيْلَةِ الثَّالِثَةِ أَوْ الرَّابِعَةِ فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أَصْبَحَ قَالَ قَدْ رَأَيْتُ الَّذِي صَنَعْتُمْ وَلَمْ يَمْنَعْنِي مِنْ الْخُرُوجِ إِلَيْكُمْ إِلَّا أَنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ وَذَلِكَ فِي رَمَضَانَ
(بخاري)
ആയിശ(റ) നിവേദനം: "നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. എന്നാല്‍ നബി(സ) അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത് , ഇത് റമളാനില്‍ ആയിരുന്നു
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رضي الله عنها: أن رسول الله صلى الله عليه وسلم خرج ذات ليلة من جوف الليل، فصلى في المسجد، وصلى رجالٌ بصلاته، فأصبح الناس فتحدثوا؛ فاجتمع أكثر منهم فصلوا معه، فأصبح الناس فتحدثوا؛ فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصلَّى فصلوا بصلاته، فلما كانت الليلة الرابعة، عجز المسجد عن أهله، حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد، ثم قال: ((أما بعد؛ فإنه لم يخْفَ عليَّ مكانكم؛ لكني خشيت أن تفترض عليكم؛ فتعجزوا عنها))، فتوفي رسول الله صلى الله عليه وسلم والأمر على ذلك
(بخاري)
ഇബ്നു ശിഹാബില്‍ നിന്നുദ്ധരിക്കപെടുന്നു. ആയിഷ(റ) ഉര്‍വയോട് പറഞ്ഞുവെന്ന്: നബി(സ) ഒരു രാത്രി പുറപ്പെട്ടു പള്ളിയില്‍ വന്നു നമസ്കരിച്ചു, അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി(സ) നമസ്കരിച്ചു. ജനങ്ങളും കൂടി. റസൂല്‍ (സ) നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി(സ) നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹ് നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങളിവിടെ തടിച്ചു കൂടിയത് ഞാനറിയാതെയല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി(സ) വഫാത്തായത്.'
جابر ، قال : صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعات ، ثم أوتر ، فلما كانت القابلة اجتمعنا في المسجد ،
(ابن حبان ، ابن خزيمة )
ജാബിർ (റ ) നിന്ന് :നബി(സ )റമദാനിൽ ഞങ്ങൾക്ക് നേതൃത്വം നൽകി എട്ട് റക്അതും വിത്റും നമസ്കരിച്ചു. അടുത്ത ദിനം ഞങ്ങൾ നബിയെയും കാത്ത് പള്ളിയിൽ കാത്തു നിന്നു.......
(ഇബ്നു ഖുസൈമ )
*അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം*
എന്ന് പറഞ്ഞു അതുകൊണ്ട് പള്ളിയിലെ ജമാഅത് ശരിയല്ല എന്നുണ്ടോ? ഇല്ലാ.
ഇബ്നു ഉമർ (റ ) വിൽ നിന്ന് :നബി (സ ) പറഞ്ഞു : നിങ്ങൾ വീടുകൾ ശവപറമ്പ് ആക്കരുത് നമസ്കാരത്തിൽ ചിലത് വീട്ടിൽ വെച്ച് നമസ്കരിക്കുക.
(ബുഖാരി 422)
ഇമാം നവവി (റ )പറയുന്നു : ഇതു നാഫിൽ (സുന്നത് )
നമസ്കാരത്തെയാണ്
സൂചിപ്പിക്കുന്നത്.
(ശറഹ് മുസ്ലിം 6/777)
എന്നാലും എല്ലാ സുന്നത് നമസ്ക്കാരവും ഇതിൽ പെടില്ല. പള്ളിയിൽ പ്രവേശിക്കുമ്പോളുള്ള നമസ്കാരം, ജുമുഅക്ക് ഖുതുബ കേൾക്കാൻ ഇരിക്കും മുൻപുള്ളത്.. ഇതൊക്കെ പള്ളിയിൽ വെച്ചുള്ള സുന്നത്തുകളാണ്. എന്നാൽ ഫർദ് നമസ്കാരം കഴിഞ്ഞുള്ള സുന്നത്തുകൾ നബി (സ )വീട്ടിലാണ് നിർവ്വഹിച്ചിരുന്നത്. അതേപോലെ ഖിയമുകളും വീട്ടിൽ നിർവഹിക്കൽ ഉത്തമമാണ് എന്നാണ് നബി (സ )സൂചിപ്പിക്കുന്നത്. അല്ലാതെ തറാവീഹ് ജമാഅത് വിലക്കുകയല്ല ചെയ്യുന്നത്. വീട്ടിൽ ഉത്തമം എന്ന് പറഞ്ഞാൽ പള്ളിയിൽ പാടില്ല എന്നർത്ഥമില്ല. നബിയുടെ ചര്യ മാതൃകയാക്കിയാണ് ഉമർ (റ )ജമാഅത് സംഘടിപ്പിച്ചത്.
قال ابن التنين وغيره استنبط عمر ذلك من تقرير النبى(ص) من صلى معه فى تلك الليلى
ഇബ്നു തീൻ (റഹ്)യും മറ്റും പറഞ്ഞു :
നബിയുടെ (സ )കൂടെ ആ രാത്രികളിൽ നമസ്ക്കരിച്ചവരെ നബി (സ )അംഗീകരിച്ചതിൽ നിന്നാണ് ഉമർ (റ )അത് അനുമാനിച്ചത് "
(ഫത് ഹുൽ ബാരി 6/9)
നബിയുടെ പ്രമുഖ സ്വഹാബി ബിദ്അത് ഉണ്ടാക്കി എന്ന് ആരെങ്കിലും വാദിക്കുമോ? നബിയുടെ ജീവിതത്തിൽ മുൻ മാതൃക വെച്ചാണ് ഉമർ (റ ) ഇതു ചെയ്തത്. വിശുദ്ധ ഖുർആൻ പുസ്തക രൂപത്തിലേക്ക് മാറ്റിയപോലെ. അതും ഉമർ (റ )വിന്റെ നിർദേശപ്രകാരമാണ് അബൂബക്കർ (റ )ചെയ്തത്. അത് ബിദ്അതാണ് എന്ന് ആരെങ്കിലും വാദിക്കുമോ?
ഉമർ(റ ) അതു പറയുമ്പോൾ അബൂബക്കർ (റ )ചോദിക്കുകയാണ്
*അല്ലാഹുവിന്റെ ദൂതൻ ചെയ്യാത്ത കാര്യം നാമെങ്ങനെയാണ് ചെയ്യുക?*
അപ്പോൾ ഉമർ (റ )അത് ബിദ് അതല്ല എന്ന് ബോധ്യപ്പെടുത്തുന്നു.
إِنَّ عُمَرَ أَتَانِي فَقَالَ إِنَّ الْقَتْلَ قَدِ اسْتَحَرَّ يَوْمَ الْيَمَامَةِ بِقُرَّاءِ الْقُرْآنِ وَإِنِّي أَخْشَى أَنْ يَسْتَحِرَّ الْقَتْلُ بِالْقُرَّاءِ بِالْمَوَاطِنِ، فَيَذْهَبَ كَثِيرٌ مِنَ الْقُرْآنِ وَإِنِّي أَرَى أَنْ تَأْمُرَ بِجَمْعِ الْقُرْآنِ. قُلْتُ لِعُمَرَ كَيْفَ تَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صلى الله عليه وسلم قَالَ عُمَرُ هَذَا وَاللَّهِ خَيْرٌ
മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍, യമാമ യുദ്ധം. ആ യുദ്ധത്തില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ക്വുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര് (റ)നെ ഉണര്‍ത്തി. റസൂല്‍ (صَلَّى) ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.
അങ്ങനെ, അദ്ദേഹം സൈദുബ്നുഥാബിത്ത് (റ )നെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര് (റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ റസൂല്‍ തിരുമേനി(സ )യുടെ വഹ്യുകള് എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ക്വുര്‍ആനെ ഒന്നായി ശേഖരിക്കണം
(ബുഖാരി 4986)
നബിയുടെ നിർദേശ പ്രകാരം ആ കാലത്ത് തന്നെ ഖുർആൻ എല്ലുകളിലും, തോലുകളിലും, മനഃപാഠമായും ക്രോഡികരിക്കപ്പെട്ടിരുന്നു. നബി (സ ) ഖുർആൻ മാത്രം എഴുതിവെക്കാൻ കൽപ്പിച്ചിരുന്നു. നബി (സ )യുടെ കാല ശേഷമാണ് അബൂബക്കർ (റ ) പുസ്തക രൂപത്തിലേക്ക് മാറ്റിയത്. നബിയുടെ മാതൃക പിൻപറ്റിയാണ് അവർ ചെയ്തത്. അതേപോലെ തന്നെയാണ് തറാവീഹ് ജമാഅത് പുനസംഘടിപിച്ചതും.
ഇമാം ഇബ്നു ഹജർ ഹൈതമി (റഹ് )പറഞ്ഞു :
"തറാവീഹ് നമസ്ക്കാരത്തെ നല്ല ബിദ് അത് എന്ന് ഉമർ (റ ) പറഞ്ഞത് ഭാഷപരമായിട്ടാണ്. മതപരമായ അർത്ഥത്തിലല്ല. '
(ഫത്താവൽ ഹദീസിയ്യ 240)
ഉമർ (റ )വിന്റെ ഈ നടപടി സഹാബികൾ ഏറ്റെടുത്തു. അവർ ഇതിനെ തെറ്റായി കണ്ടില്ല.
മുഹമ്മദ് ഇബ്നു യുസുഫ് സാഇബിൽ നിന്ന് : ഉമർ ഉബയ്യ് ഇബ്നു കഅബിന്റെയും, തമീമു ദ്ദാരിയുടെയും നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു. നൂറു ക്കണക്കിന് ആയത്തുകൾ ഓതി കൊണ്ട് പനിനൊന്ന് റക്അതാണ് ഇരുവരും നമസ്ക്കരിച്ചിരുന്നത് റമദാനിലെ നമസ്കാരമാണ് ഉദ്ദേശം
(ഇബ്നു അബീ ഷൈബ )
നാഫീഉബ്നു ഉമർ പറഞ്ഞു : ഇബ്നു അബീ മുലയ്ക പറയുന്നത് ഞാൻ കേട്ടു " ഞാൻ റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുമായിരുന്നു ഞാൻ ഒരു റക് അതിൽ സൂറ ഫാത്തിർ പാരായണം ചെയ്യും.
(ഇബ്നു അബീ ഷൈബ )
റമദാൻ മാസത്തിൽ ഇമാമത് നിൽക്കുന്ന ആളുകൾക്ക് ഓരോ രക് അതിലും പത്തു വീതം ആയത്തുകൾ പാരായണം ചെയ്യാൻ ഉമർ ഇബ്നു അബ്ദുൽ അസീസ് നിർദേശം നൽകി"
(ഇബ്നു അബീ ഷൈബ )
അബ്ദുല്ല ഇബ്നു സാഇബ് പറയുന്നു : ഞാൻ റമദാൻ മാസത്തിൽ ഞങ്ങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുകയാണ് അന്നേരം പള്ളിയുടെ കാവടത്തിൽ വെച്ചുള്ള ഉമറിന്റെ തക്ബീർ കേട്ടു. അദ്ദേഹം ഉംറ നിർവ്വഹിക്കാൻ വന്നതായിരുന്നു. അങ്ങനെ അദ്ദേഹം പള്ളിയിൽ വന്നു എന്റെ പിന്നിൽ നമസ്ക്കരിച്ചു. "
(ഇബ്നു അബീ ഷൈബ )
ഇബ്നു അബ്ദുറഹ്മാൻ ഉദ്ധരിക്കുന്നു : അലി (റ ) റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി തറാവീഹ് നമസ്കാരം നിർവ്വഹിച്ചു "
(ഇബ്നു അബീ ഷൈബ )
സലഫുകളിൽ ഭൂരിപക്ഷം സഹാബികൾ, താബിഈങ്ങൾ എല്ലാം ജമാഅത് ആയിട്ടാണ് നമസ്ക്കരിച്ചിരുന്നത്. എന്നാൽ ചിലർ വീട്ടൽ നമസ്ക്കരിക്കുന്നതിനെ കൂടുതൽ ഇഷ്ട്ടപ്പെട്ടു. ഉമർ (റ ), മകൻ ഇബ്നു ഉമർ, സാലിം, ഖാസിം എന്നിവരും വീട്ടിലാണ് നമസ്കാരിച്ചിരുന്നത്.
നാഫിഇൽ നിന്ന് : ഇബ്നു ഉമർ റമദാൻ മാസത്തിൽ ജനങ്ങളോടൊപ്പം തറാവീഹ് നമസ്ക്കരിച്ചിരുന്നില്ല. സാലിമും, ഖസിമും നമസ്കരിച്ചിരുന്നില്ല
(ഇബ്നു അബീ ഷൈബ )
മുജാഹിദ് പറഞ്ഞു : ഒരാൾ ഇബ്നു ഉമറിനോട് ചോദിച്ചു: റമദാനിൽ ഞാൻ ഇമാമിന്റെ പിന്നിൽ നമസ്കരിക്കാണോ? ഇബ്നു ഉമർ ചോദിച്ചു : താങ്കൾക്ക് ഖുർആൻ ഓതാൻ അറിയില്ലേ? ചോദ്യകർത്താവ് : അതെ. ഇബ്നു ഉമർ : എങ്കിൽ കഴുതയെ പോലെ താങ്കൾ മിണ്ടാതിരിക്കുകയോ! വീട്ടിൽ വെച്ചു നമസ്ക്കരിക്കുക.
(ഇബ്നു അബീ ഷൈബ, ബൈഹക്കി )
ചില സ്വാഹാബികൾക്കും താബിഉകൾക്കും വീട്ടിൽ വെച്ചു നിർവ്വഹികുന്നതായിരുന്നു ഇഷ്ടം. എന്നാൽ മറ്റു ധാരാളം ആളുകൾ ജമാഅതായിട്ടായിരുന്നു നമസ്ക്കരിച്ചിരുന്നത്. പണ്ഡിതൻമാരും ഇതിൽ ഭിന്നിച്ചിട്ടുണ്ട്.
ഇബ്നു മുബാറക്ക് (റ ) അഹ്മ്മദ് ,(റ ) ഇസ്ഹാഖ് (റ )എന്നിവർ ഇമാമിന്റെ പിന്നിൽ നമസ്കരിക്കുന്നതാണ് പ്രാധാന്യം നൽകിയത്. ഖുർആൻ അറിയുമെങ്കിൽ ഒറ്റക്ക് നമസ്കരിക്കലാണ് ശാഫീഈ(റ ) പ്രാധാന്യം നൽകുന്നത്.
(തിർമുദി )
ഇമാം മാലിക്ക് (റ ), അബൂയൂസഫ് (റ ),
ശാഫീഈ (റ ) എന്നിവർ തറാവീഹ് വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമായി കാണുന്നത്... ത്വഹാവി കർകശ നിലപാടാണ് കൈകൊണ്ടത്. തറാവീഹ് ജമാഅത് നിർവ്വഹിക്കൽ സാമൂഹ്യ ബാധ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്.
(ഫത് ഹുൽ ബാരി 4/252)
ഖുർആൻ അറിയാമെങ്കിൽ രാത്രിയുടെ അന്ത്യയാമത്തിൽ വീട്ടിൽ നമസ്ക്കരിക്കലാണ് ഏറ്റവും ഉത്തമം.ഖുർആൻ അറിയില്ലെങ്കിൽ ഒരു ഇമാമിന്റെ പിന്നിൽ നിന്ന് നമസ്ക്കരിക്കുകയാണ് ഉത്തമം.
✍️ഷാഹിദ്
ഏഴു വൻപാപത്തിൽ രണ്ടെണ്ണം
എഴു വൻപാപത്തിൽ ഒന്നാമത്തേത് അല്ലാഹുവിൽ പങ്ക് ചേർക്കൽ, അഥവ അല്ലാഹുവിന്റെ സത്തയിലോ നാമഗുണ വിശേഷണങ്ങളിലോ അവന്നുള്ള ആരാധന യിലോ മറ്റു സൃഷ്ടികളെ പങ്കുചേര്‍ക്കലാണ് സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്ന് പറയുന്നത്. പ്രപഞ്ചത്തിന്റെ നിയന്ത്രണം അല്ലാഹുവിന്നു പുറമെ മറ്റു പലര്‍ക്കും സാധ്യക്കുമെന്ന് വിശ്വസിക്കല്‍, അല്ലാഹു അല്ലാത്ത മലക്കു കള്‍ , ജിന്നുകൾ,നബിമാര്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരോട് പ്രാര്‍ത്ഥിക്കല്‍ , അല്ലാഹുവിനു പുറമെ . ജാറങ്ങളിലും മഖ്ബറക ളിലും ബലിയറുക്കല്‍, അവിടങ്ങളിലേക്ക് നേര്‍ച്ചയാക്കല്‍ തുടങ്ങിയവ വലിയ ശിര്ക്കിനുദാഹരണങ്ങാകുന്നു.
مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ . (المائدة :72)
അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ച യായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (മാഇദ:72)
”നിങ്ങളവരോട് പ്രാര്‍ത്ഥിച്ചാല്‍ (ഇസ്തിഗാസ നടത്തിയാല്‍) നിങ്ങളുടെ പ്രാര്‍ത്ഥന (ഇസ്തിഗാസ) അവര്‍ കേള്‍ക്കുകയില്ല. ഇനി (നിങ്ങള്‍ ജല്പിക്കുംപോലെ അത്) കേട്ടാല്‍ തന്നെ അവര്‍ നിങ്ങള്‍ക്കുത്ത രം നല്കുന്നതുമല്ല. നിങ്ങള്‍ ചെയ്ത ഈ (പ്രാര്‍ത്ഥന -ഇസ്തിഗാസയാകുന്ന) ശിര്‍ക്കിനെ അവര്‍ അന്ത്യ ദിനത്തില്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിര്- 14)
”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ (ഇസ്തിഗാസ നടത്തുന്ന വനേക്കാള്‍) വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചുകൂട്ട പ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.”
(സൂറഃ അഹ്ഖാ ഫ്- 5,6)
രണ്ടാമത്തേത് സിഹ്ർ.
എന്താണ് സിഹ്ർ?
"സിഹ്റില്‍ പെട്ട ബഹുഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും ശിര്‍ക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയില്‍ പങ്കു ചേര്‍ക്കുന്നതിലൂടെയും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയുമാണ് സാധിച്ചെടുക്കുന്നത്.”
(അഖീദത്തുതൗഹീദ്: സ്വാലിഹ് അല്‍-ഫൗസാന്‍).
ജിന്ന്, ആത്മാവ്, ഗ്രഹങൾ നക്ഷത്രങ്ങൾ എന്നിവയുടെ റൂഹ്കൾ എന്നിവയെ ആരാധിച്ചും, പ്രാർത്ഥിച്ചുമാണ് സാഹിർ ശിർക്ക് ചെയുന്നത്. സിഹ്ർൽ വിശ്വസിക്കുന്നത്തോടെ അത് ചെയ്യിപ്പിക്കുന്നവനും ശിർക്ക് ചെയ്യുന്നു കൂടാതെ സാഹിർ പറഞ്ഞത് അനുസരിച് അയാൾ കൊലപാതകമോ, വ്യഭിചാരമോ പോലെയുള്ള നീച പ്രവർത്തികൾ ചെയ്യും അതോടെ അത് വൻ സാമൂഹിക വിപത്ത് ഉണ്ടാക്കും. അതാണ് സിഹ്ർഉം വൻ പാപമായി നിശ്ചയിക്കപ്പെട്ടത്. സ്വന്തം മകളെ കൊലപെടുത്തിയ പ്രഫസറുടെ വാർത്ത നാം കേട്ടതാണ്. അതു കൊണ്ട് സിഹ്റിൽ വിശ്വസിക്കൽ നരക പ്രവേശനത്തിന് കാരണമായേക്കും.
عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر
അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്റിൽ വിശ്വസിക്കുന്നവൻ ,മദ്യപാനിയായവൻ , ഖദ്റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ
പ്രവേശിക്കില്ല " [ അഹമ്മദ് ]
عن عمران بن حصين ، رضي الله عنه ، قال : قال رسول الله صلى الله عليه وسلم : " ليس منا من تطير أو تطير له ، أو تكهن أو تكهن له ، أو سحر أو سحر له ، ومن عقد عقدة - أو قال : من عقد عقدة - ومن أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد صلى الله عليه وسلم .
ഇമ്രാൻ ഇബ്ൻ ഹുസൈൻ [ റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു :"ശകുനം നോക്കുന്നവനും
നോക്കിപ്പിക്കുന്നവനും , ഭാവി പ്രവചിക്കുന്നവനും തനിക്ക് വേണ്ടി ഭാവി പ്രവചിപ്പിക്കുന്നവനും,സിഹ്ർ ചെയ്യുന്നവനും തനിക്ക് വേണ്ടി സിഹ്ർ ചെയ്യിപ്പിക്കുന്നവനും , കെട്ടുകൾ ഉണ്ടാക്കുന്നവനും ഉണ്ടാക്കിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല , അതേപോലെ ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദിന് [സ ] അവതരിച്ചതിൽ അവിശ്വസിച്ചു . [ മുസ്നദ് ബസ്സാർ 3578 ]
ورجاله رجال الصحيح
ഇമാം ഹൈസമി പറയുന്നു : ഈ ഹദീസിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നു
[ മജ്മൂ സവാഇദ് 8480 ]
നബിയുടെ മേൽ പ്രസ്താവനയിലൂടെ സാഹിർ ചെയ്ത സിഹ്റിൽ വിശ്വസിക്കുന്നതിലൂടെ അഥവ സാഹിർ ചെയ്ത സിഹ്ർ കൊണ്ട് അവർ ഉദ്ദേശിച്ച വ്യക്തിക്ക് ഗുണമോ ദോഷമോ ഉണ്ടാകും എന്ന് വിശ്വസിച്ചാൽ.അത് ചെയ്യിപ്പിക്കുന്നവൻ ഇസ്ലാമിന്ന് പുറത്ത് പോകും. അതാണ് #സിഹ്റിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല. എന്ന് റസൂൽ പ്രസ്താവിച്ചത്. ചുരുക്കി പറഞ്ഞാൽ കാര്യം അവ്യക്തമാക്കിയ നിലയിൽ ജപ,ഹോമ, മന്ത്ര,തന്ത്രങ്ങളിലൂടെ നടത്തുന്ന സിഹ്റിന് യാതൊരു പ്രതിഫലനവുമില്ല. എന്നാൽ ഭൗതിക മാർഗ്ഗങ്ങളിലൂടെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാഹിറാൻമാർ ചിലത് പ്രവർത്തിക്കുകയും ഇത് താങ്ങളുടെ സിഹ്ർ ന്റെ ശക്തിയാണെന്നും, പൂജയുടെ ശക്തിയാണെന്നും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും ചെയ്യാറുണ്ട്. അതിൽ തെറ്റിദ്ധരിച്ചു ആളുകൾ സിഹ്ർനു ഫലമുണ്ട് എന്ന് വിശ്വസിക്കുന്നു. ഉദാഹരണതിന്നു ദമ്പത്തികൾ തമ്മിൽ പരസ്പരം ഇഷ്ടമുണ്ടാക്കാൻ ചില വസ്തുക്കൾ ഭക്ഷണത്തിൽ ചേർത് കൊടുക്കാൻ സഹിറന്മാർ ആവശ്യപ്പെടാറുണ്ട്. പൂജ ചെയ്ത വസ്തുവാണ് എന്നൊക്കെ പറഞ്ഞാണ് അവർ ഇതു കൊടുക്കുക. യഥാർത്ഥത്തിൽ ലവ് ഹോർമോണുകളെ ഉദ്ധീപിപ്പിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കളാണ് പൊടിയാക്കിയും ഭസ്മമാക്കിയും സഹിറന്മാർ നൽകുന്നത്. ഓക്സിട്ടോസിൻ അത്തരം ഒരു ഹോർമോൺ ആണ്. മത്തങ്ങ കുരുവിൽ ഉള്ള സിങ്ക് പുരുഷ ഹോർമോണുകളെ പരിപോഷിപ്പി ക്കുന്നു. ഇതു പൊടിയാക്കി രൂപമാറ്റം വരുത്തിയാൽ പെട്ടെന്നു ആർക്കും മനസ്സിലാകില്ല. ഇതു ശരീരത്തിൽ കടക്കുന്നത്തോടെ ഹോർമോൺ പ്രവർത്തനം ത്വരിതപ്പെടുന്നു. അതോടെ പിണക്കമുള്ള ദമ്പതികളിൽ പരസ്പരം താല്പര്യം വർധിക്കുന്നു. സാഹിറിന്റെ മന്ത്രം കൊണ്ടാണ് ഇതെല്ലാം എന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ മനുഷ്യന് രോഗമുണ്ടക്കുന്ന വസ്തുക്കളും ഉണ്ട്. അവ ഒറ്റയടിക്കുള്ള രോഗം നൽകില്ല കാലക്രമേണ രോഗിയാകുന്ന അവസ്ഥ ഉണ്ടാകും.ഉദാഹരണത്തിന് നീലമ്പാല. അതിൽ തുജോണ് എന്ന ടോക്സിൻ അടങ്ങിയത് മൂലം കൂടുതൽ അളവിൽ ശരീരത്തിൽ കടന്നാൽ അപസ്മരം പോലെ അവസ്ഥ ഉണ്ടാകും ചിലപ്പോൾ മരണം വരെ സംഭവിക്കാം. മദ്യം പോലുള്ള വസ്തുവിൽ ഇതു കലർത്തിയാൽ അറിയില്ല. സാഹിറന്മാർ ഇതു അൽപം വീതം കലർത്തി കൊടുക്കാൻ പറയും. സിഹ്ർ ചെയ്യിപ്പിക്കുന്നവൻ ഇതു ഏതോ അത്ഭുത മരുന്നാണ് എന്ന് കരുതും.ഇവിടെ ജനങളുടെ വിശ്വാസം നേടുന്നത് സാഹിറിന്റെ അക്കകളങ്ങളും, തകിടിൽ വരക്കുന്ന ചിഹ്നങ്ങളും, കുരുതികളും,മന്ത്ര ജപങ്ങളുമാണ്. അത്ഭുത ശക്തികൾ ഈ വസ്തുക്കളിൽ നിന്ന് സാഹിറിനു ലഭിക്കുന്നു എന്നാണ് ജനങ്ങൾ കരുതുന്നത്.അത് മുതലെടുത്തു സാഹിറന്മാർ ജനങ്ങളെ ചൂഷണം ചെയ്യുന്നു.
إن رسول الله - صلى الله عليه وآله وسلم - حدثنا : " إن الرقى والتمائم والتولية شرك " قال : فقلت : ما التولية ؟ قال : " التولية هو الذي يهيج الرجال " هذا حديث صحيح الإسناد على شرط الشيخين ، ولم يخرجاه
നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ് " ( ഹാക്കിം 8339 )
التولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة
"തിവലത് എന്ന് പറഞ്ഞാൽ സിഹ്റിന്റെ ഇനത്തിൽ പെട്ടതാണ്. ഭർത്താവിലേക് സ്ത്രീ ആകർഷ്ടയാകാൻ വേണ്ടിയുള്ള മന്ത്രമാണത്. ത്വർച്ചയായും അതിന് തഅസീറുണ്ട്, ഹഖീഖത്തുണ്ട് എന്ന് വിശ്വസിച്ചാൽ അത് ശിർക്കിലേക്ക് എത്തിയേക്കാം "
( ഹാശിയത് സിന്ധി, ബാബു തഅലീക്കിൽ ത്തമാഇഎം, ഹദീസ് 3530)
ഇബ്നു മസ് ഊദ് (റ ) നിന്ന് നബി(സ )പറഞ്ഞു : ശകുനം നോക്കൽ ശിക്കാണ്,ശകുനം നോക്കൽ ശിക്കാണ്, ശകുനം നോക്കൽ ശിക്കാണ് "
(അദബ് അൽ മുഫ്രദ് ബുഖാരി 909, തിർമുദി, സ്വഹീഹ് ജാമിഅ 6394)
ഇബ്നു ഉമർ (റ ) വിൽനിന്ന് നബി(സ)പറഞ്ഞു : ഒരാളെ ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് ശക്കുനപ്പിഴ തടഞ്ഞുനിർത്തിയാൽ അവൻ ശിർക്ക് ചെയ്യുന്നവനായി "
(മുസ്നദ് അഹ്മ്മദ് )
അറബികൾ ഒരു യാത്രക്ക് ഇറങ്ങിയാൽ ആകാശത്തേക്ക് പക്ഷിയെ പറത്തി ശകുനം നോക്കാറുണ്ട്. പറക്കുന്ന പക്ഷി വലത്തേക്ക് പോയാൽ നല്ലതും ഇടത്തേക്ക് പോയാൽ ചീത്തയും എന്നാണ് അവർ കരുതുന്നത്. ഈ വിശ്വാസം കലാകാലങ്ങളായി അവരുടെ പൂർവ്വികർ ചെയ്തു പോന്നതാണ്. അവർക്ക് അത് അവരുടെ മതത്തിന്റെ ഭാഗമാണ്. എന്നാൽ അതിനെ പ്രവാചകൻ എതിർത്തു. അത് സൃഷ്ട്ടാവിൽ പങ്ക് ചേർക്കലാണ് എന്ന് പഠിപ്പിച്ചു. അവർ അല്ലാഹുവിനെ നിഷേധിച്ച യുക്തി വാദികൾ ആയിരുന്നില്ല, മറിച്ച് അല്ലാഹു വെച്ചിട്ടുള്ള സംവിധാനമാണ് ഇതെല്ലാം എന്ന് കരുതിയവരാണ്.
അവർ പക്ഷിയെ ഇലാഹാണ് എന്ന് കരുതിയില്ല ഈ ലോകം പരിപാലിക്കുന്നവൻ എന്നും വിശ്വസിച്ചില്ല അതിനോട് ദുആ ചെയ്തില്ല, അത് ഹയ്യും, ഹാദിറുമാണ് എന്നിട്ടും പ്രവാചകൻ അത് ശിർക്ക് എന്ന് വിളിച്ചു. കാരണം ഖൈറും ശറ് റും അല്ലാഹു വിന്റെ പക്കൽ നിന്ന് മാത്രമാണ് വരുന്നത്. ഒരു മുടിക്കോ,കോഴിത്തലക്കോ, തക്കിടുകൾക്കോ,ഏലസ്സിനോ ആർക്കും ഒരു ദ്രോഹം ഉണ്ടാക്കാൻ സാധിക്കില്ല.അതേപോലെ കറാമത്തിന്റെയും മുഅജിസത്തിന്റെയും അടിസ്ഥാനത്തിൽ മരണപെട്ട അമ്പിയ,ഔലിയാക്കൾ ആളുകളെ സഹായിക്കുന്നതും അല്ലാഹുവിന്റെ ഇദ്ൻ പ്രകാരമാണ്, അവനിലൂടെയാണ് എന്നാണ് ഖുബൂരികളും പറയുന്നത്. ഇതെല്ലാം ബാഥ്വിലും ശിർക്കുമാകുന്നു.
മത പുരോഹിതന്മാർ മതത്തിൽ ഇതിനെല്ലാം രേഖയുണ്ട് എന്ന് വാദിക്കുന്നു. നബിക്ക് വരെ സിഹ്ർ ബാധിച്ചു എന്ന് തെളിവ് ഉദ്ധരിക്കുന്നു. അതീവ ദുർബലവും തെളിവിനു മതിയാത്തതുമായ രേഖകളാണ് അവയെല്ലാം. ഒരു നിവേദകന്റെ യോഗ്യതയാണ്, അയാൾ വിമർശനങ്ങളിൽ നിന്ന് മുക്തനായിരിക്കുക എന്നത്. ഓർമ്മ ശക്തിയിലോ, നിവേദനം ചെയുന്നതിലോ ഒരു വിമർശനവും ഉണ്ടായിക്കൂടാ. എന്നാൽ ഓർമ്മശക്തിയിലും, നിവേദന രീതിയിലും വിമർശിക്കപ്പെട്ട ആളുകളാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഖബർ നിവേദനം ചെയുന്നത്. അതിൽ പ്രഥമ നിവേദകൻ
ഹിഷാം ഇബ്നു ഉർവ്വയെ കുറിച്ച് ഹാഫിദ് പറയുന്നത് "ചിലപ്പോളൊക്കെ തദ്ലീസ് ചെയ്യും "എന്നാണ് (തക്രീബ് ). ഇമാം മിസ്സി പറയുന്നത് "ഹിഷാം ഖുറൈശികളുടെ സദസ്സ് ഇരുന്ന് ഹദീസുകൾ ഉദ്ധരിക്കും എന്നാൽ ആളുകൾ ആ ഹദീസുകളെ എതിർക്കും " എന്ന്
(തഹദീബ് അൽ കമാൽ 30/233)
ഇമാം മാലിക്ക് ഇദ്ദേഹത്തെ തൃപ്തി പെട്ടിരുന്നില്ല ഇമാം മാലിക്കിന്റെ ഗുരുവാണ് ഹിഷാം എന്നാലും മദീനയിൽ ഉള്ള കാലത്തെ ഹദീസുകൾ മാത്രമാണ് ഇമാം മാലിക്ക് ഇദ്ദേഹത്തിൽ നിന്ന് ഉദ്ധരിക്കുന്നുള്ളു.
അതുകൊണ്ട് തന്നെ നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് അദ്ദേഹം മുവത്വയിൽ ഉദ്ധരിക്കുന്നില്ല. യുസുഫ് ഇബ്നു ഖറാഷ് പറയുന്നത് ഇറാഖിൽ പോയ ശേഷം ഹിഷാമിനെ ഇമാം മാലിക്ക് തൃപ്തിപെട്ടിരുന്നില്ല എന്നാണ്.ഇമാം മാലിക്കിൽ നിന്ന് ഖത്തീബ് ബാഗ്ദാദി ഉദ്ധരിക്കുന്നു :ഇമാം മാലിക് പറഞ്ഞു ഹിഷാം ഇബ്നു ഉർവ്വ കദ്ദാബാണ്.
(താരീഖ് ബാഗ്ദാദ് 1/223)
ഹിഷാം കൂടാതെ രണ്ടാമതായി സുലൈമാൻ ഇബ്നു മിഹ്റാനിൽ വഴി സൈദ് ഇബ്നു അർക്കം (റ )നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട്. ഈ സുലൈമാനും മുദല്ലിസ് ആണ്.തദ് ലീസ് തസ്വിയത്തിന്റെ ആളാണ്
(തദ് റീബ് റാവി ) അഥവാ ദുർബല റാവികളിൽ നിന്നുള്ള ഹദീസ് അവരുടെ പേര് മറച്ചു വെച്ച് ബാക്കി സനദ് പറയും. താൻ യഥാർത്ഥത്തിൽ ഹദീസ് കേട്ടത് ദുർബല റാവിയിൽ നിന്നായിരിക്കും പക്ഷെ അയാളെ മറച്ചു വെച്ച് അതിനു മുൻപുള്ള താൻ പ്രസ്തുത ഹദീസ് നേരിട്ട് കേൾക്കാത്ത റാവിയിൽ നിന്ന് ഉദ്ധരിക്കും.
തദ് ലീസ് അത്ര നിസ്സാര കാര്യമല്ല. ഉസൂലിന്റ പണ്ഡിതന്മാരുടെ അടുക്കൽ ഇതു മക്ക്റൂഹ് ആണ്.
ഇമാം ശുഅബ പറഞ്ഞു : തദ് ലീസ് കളവിന്റെ സഹോദരനാണ്
(ജാമിഉ ത്തഹ്സീൽ )
ഒരു ഹദീസിന്റെ അധികാരികതയിൽ സംശയം ഉണ്ടാകുന്ന പ്രവർത്തിയാണിത്. മൂദല്ലിസുകൾ സനദിൽ കൃത്രിമം കാണിക്കുന്നു.
പല താരമായി തദ്ലീസ് വിഭജിച്ചിട്ടുണ്ട് ഏത് തദ്ലീസും മുഹദ്ദിസുകൾ
ക്കിടയിൽ കറാഹത് തന്നെയാണ്.
തദ് ലീസ് ശുയൂഖ് എന്ന വിഭാഗം അൽപം അപകടമില്ലാത്തതാണ്. അതിൽ റാവികൾ തങ്ങളുടെ ഗുരു വിന്റെ അപര നാമത്തിൽ രിവായത് ചെയ്യും. ഇമാം ബുഖാരി തദ് ലീസ് ശുയൂഖ് നടത്തുന്ന ആളാണ്.
ഈ കഥ വരുന്ന മറ്റൊരു ത്വരീക് അംറ ബിന്തു അബ്ദുറഹ്മാൻ വഴി ആയിശ (റ )യിൽ നിന്ന് ഉദ്ധരിക്കുന്നതാണ് ഇതിന്റെ സനദിൽ ഉള്ള റാവി മുഹമ്മദ് ഇബ്നു ഉബൈദുല്ല മത്റൂഖ് (വർജ്യൻ )ആണ്.
ഇബ്നു മഈൻ : ഇയാൾ ഒന്നുമല്ല
നസാഈ : വിശ്വസ്തനല്ല
അസദീ : മത്റൂഖ്, ഇമാം ബുഖാരി :ഇബ്നു മുബാറക് ഇയാളെ ഉപേക്ഷിച്ചു (തഹ്ദീബ് 5/207)
മറ്റൊന്ന് ഇബ്നു അബ്ബാസിൽ (റ )നിന്ന് ഇബ്നു സഅദ് ഉദ്ധരിച്ചത് അതിൽ കൽബിയുണ്ട്, അദ്ദേഹം കദ്ദാബാണ്. ഇമാം ദാറുഖുത്നി : മത് റൂഖ്, ഇബ്നു അസാകിർ : റാഫിദി വിശ്വസ്ഥാനല്ല,ഇമാം ബുഖാരി : അലി മദിനി പറഞ്ഞു, കൽബി അബു സാലിഹിൽ നിന്ന് ഉള്ള റിപ്പോർട്ട് കളവാണ്, ഇബ്നു ജൗസ്സി : കദ്ദബ്
(സിയർ 10/101, താരീഖ് അൽ കബീർ, ദുആഫാ ഇബ്നു ജൗസ്സി )
അതേപോലെ ജുവൈബിർ ഇബ്നു സഈദും ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്നു ഈ ജുവൈബീർ മത്റൂഖ് ആണ്
ഇമാം നസാഈ : മത്റൂഖ്
യഹിയ്യ ഇബ്നു മഈൻ : ദുർബലൻ
ഇമാം ബുഖാരി : ദാഹാകിൽ നിന്നുള്ള ഹദീസുകൾ ദുർബലമാണ്
അലി മദീനി : ദുർബലൻ, യഹിയ്യ ഇബ്നു സഈദ് : ദുർബലൻ, ദാറുഖുത്നി : മത് റൂഖ്
(അൽ കാമിൽ ജൂർജാനി, ദുഅഫ അൽ സ്വഗീർ,ദുആഫാ ഇബ്നു ജൗസ്സി )
അംർ ഇബ്നു ഹകം എന്ന തബീഈൽ നിന്നും മുർസലയ റിപ്പോർട്ടും ഇബ്നു സഅദ് ഉദ്ധരിക്കുന്നു. മുർസൽ തെളിവിനു പര്യാപ്തമല്ല.
അതേപോലെ റബിഇബ്നു അനസ് വഴി അനസ് (റ ) വിൽ നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട് അതിന്റെ സനദിൽ അബു ജഅഫർ റാസി ഉണ്ട്.
അഹ്മ്മദ് : പ്രാബലനല്ല, നസാഈ : പ്രാബലനല്ല, ഇബ്നു ഫല്ലാസ് : ദുർബലൻ
(സിയർ 7/347)
ചുരുക്കിപറഞ്ഞാൽ ഈ കഥ നാല് സഹബികളിൽ നിന്ന് വ്യത്യസ്ഥ മത് നിലൂടെ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും എല്ലാം അതീവ ദുർബലങ്ങളാകുന്നു. ഇത്തരം റിപ്പോർട്ട്കൾ പൂർവ്വികർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി എന്ന് പറഞ്ഞു ദുർബല വിശ്വാസികളെ
പുരോഹിത വർഗ്ഗം ചുഷണം ചെയ്യുന്നു.
ഇതു മനസ്സിലാക്കാതെയോ അല്ലാതെയോ ഒരു വിഭാഗം പുരോഹിതർ ഇതിനെ ന്യായീകരിച്ചു താങ്കളുടെ പൗരോഹിത്യ പാരമ്പര്യം കാക്കാൻ പാട് പെടുന്നു. ഓരോ പണ്ഡിതൻമാരുടെ അഭിപ്രായങൾ മാത്രം സ്വീകരിച്ചു ഓരോ വിഭാഗങ്ങളായി പിരിഞ്ഞവരാണ് പൂർവ്വികരായ പണ്ഡിതൻമാർ. മദ്ഹബുകളുടെ ഇമാമീങ്ങളുടെ കാലത്ത് അഹല്സുന്ന എന്നൊരു പേര് ഇല്ലായിരുന്നു. പിൽകാലത് ഇസ്ലാമിലെ വിഭാഗങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിച്ച പദമാണ് അഹല് സുന്ന. പക്ഷെ ഇന്ന് ചില പണ്ഡിതന്മാരെ ചിലർ വോട്ട് ചെയ്ത് അഹ്ല് സുന്നയും, അഹ് ല്‍ ബിദ്അതും ആകുന്നു പരിതാപകരം തന്നെ.വിശുദ്ധ ഖുർആനിന്റെ വ്യക്തമായ പ്രസ്താവനയൊന്നും അവർ സ്വീകരിക്കില്ല കാരണം അവരുടെ പുരോഹിതൻമാരെ തള്ളിപ്പറയാൻ അവർക്ക് സാധിക്കില്ല. സിഹ്ർ എന്ന് പറഞ്ഞാൽ അത്ഭുത ശക്തികൾ പിശാച് മനുഷ്യർക്ക് കൊണ്ട് വന്നു നൽകിയ ഒന്നൊന്നുമല്ല. മേൽ വിശദീകരിച്ചപ്പോലെ
മരുന്നുകളും, തന്ത്രങ്ങളും, കൺകെട്ടും കൊണ്ടാണ് സഹിറന്മാർ ചിലതൊക്കെ ചെയ്യുന്നത്. അതിൽ അത്ഭുതം കൂറി ആളുകൾ അവർക്ക് പൈശാചിക ശക്തികൾ ഉണ്ടെന്ന്കരുതുന്നു.
ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതെ ജീവിക്കുക.
അല്ലാഹു പറയുന്നു :
പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്! ഞാന്‍ ( അവനോട് ) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. [ 12/ 108 ]
മാരണം, കൂടോത്രം, മായാജാലം ,സിഹ്ർ
ഖറാഫി പറയുന്നു ;“സാഹിറിന് ചെറിയ ജനലിലൂടെ ശരീരം
കടക്കുന്നത്ര സ്വന്തം ശരീരം ചെറുതാക്കുവാനും, ചെറിയ നൂലിന്റെ
മുകളിലൂടെ നടക്കാനും, ആകാശത്തു കൂടെ പറക്കാനും, അപരനെ കൊലപ്പെടുത്താനും സാധിക്കുമെന്ന് (മാലികി മദ്ഹബിലെ)
നമ്മുടെ പണ്ഡിതന്മാര് പറഞ്ഞതായി ഇബ്നുല്‍ ജുവയ്നി ഉദ്ധരിക്കുന്നു.ഒരാളെ
കൊലപ്പെടുത്തുന്നതിലേക്കും, രൂപം മാറ്റുന്നതിലേക്കും, മനുഷ്യരൂപം മൃഗത്തിന്റെ കോലത്തിലേക്ക്
മാറ്റിമറിക്കുന്നതിലേക്കും സിഹ്റിന്റെ സ്വാധീനം എത്തുമെന്നത് അവരില്‍ നിന്ന്
(പണ്ഡിതന്മാര്) ഉദ്ധരിക്കപ്പെട്ടു വന്നവയാണ്.” (അല്‍-ഫുറൂഖ്:4/139)
ഖുർതുബി പറയുന്നു ; “മനുഷ്യകഴിവുകൾക്ക് അതീതമായ രോഗം, പരസ്പരബന്ധത്തില്‍ വിള്ളലുണ്ടാക്കുക, ബുദ്ധി ഇല്ലാതാക്കുക, അവയവ രൂപം മാറ്റിമറിക്കുക പോലുള്ള
പ്രകൃതിപ്രതിഭാസങ്ങൾക്ക് വിരുദ്ധമായ
കാര്യങ്ങള്‍ സാഹിറിന്റെ കയ്യിലൂടെ സംഭവിക്കുമെന്നത് നിഷേധിക്കാന്‍ കഴിയില്ലെന്നാണ്
നമ്മുടെ പണ്ഡിതന്മാര് പറഞ്ഞിട്ടുള്ളത്.സിഹ്ര് കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ
വിടവുകളിലൂടെ കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ
നൂലിലൂടെ നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും, നായയുടെ മേലെ സഞ്ചരിക്കാനും സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്)
അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഉണ്ടാകുന്നതിനുള്ള അത്യന്തികകാരണം
സിഹ്റല്ല;
സാഹിറിന്റെ മാത്രം കഴിവുമല്ല ഇത്. സിഹ്ര് (എന്ന
പ്രവര്ത്തിാ) ഉണ്ടാകുമ്പോള്‍ അല്ലാഹു സൃഷ്ടിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം; ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ശമിക്കുക, വെള്ളം കുടിക്കുമ്പോള്‍ ദാഹം കെടുക പോലുള്ളവ സംഭവിക്കുന്നത്
പോലെ.” (തഫ്സീറുല്‍ ഖുര്ത്വു ബി:1/47)
അഹല് സുന്നയുടെ പണ്ഡിതർ പറയുന്നത്
സാധാരണ മനുഷ്യന് സാധ്യമായതല്ല . മനുഷ്യനെ മൃഗമാക്കൽ മാനുഷികമല്ല അമാനുഷികമാണ് അഥവാ അഭൗതീകമാണ് പ്രകൃതി പ്രതിഭാസങ്ങൾക്ക്
വിരുദ്ധമായ കാര്യങ്ങൾ സാഹിറിന് ചെയ്യാൻ കഴിയും എന്നാണ് അഹല് സുന്നയുടെ ഇമാം
ഖുർതുബി പറയുന്നത്.
പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് എതിർ
ചെയ്യാൻ സാഹിറിന് കഴിയും പക്ഷെ അത് അല്ലാഹു സാഹിറിന് കൊടുത്ത കഴിവാണ് എന്നാണ്
ഇവിടെ ഖുർതുബി പറഞ്ഞു വെക്കുന്നത് . ഇത്
തന്നെയാണ് ഖബർ പൂജകർ പറയുന്നത് . മരിച്ചവർ
പ്രകൃതിക്ക് വിരുദ്ധമായി അല്ലാഹു കൊടുത്ത കഴുവുകൊണ്ട് കേൾക്കും എന്ന് !
അഹല് സുന്നയുടെ ഇമാം ഖുർതുബി വീണ്ടും പറയുന്നു; ' സിഹ്ര് കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ വിടവുകളിലൂടെ
കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ നൂലിലൂടെ
നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും,.സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്) അഭിപ്രായപ്പെട്ടിട്ടുണ്ട്.
(തഫ്സീറുല്‍ ഖുര്ത്വു ബി:1/47)
അതെ ഖുർതുബി തന്നെ പറയുന്നു ;“വെട്ടുകിളി, പേന്‍, തവള (എന്നിവയെ
ഇറക്കുക),
സമുദ്രത്തെ പിളര്ത്തു ക, വടി
(പാമ്പായി) രൂപം മാറ്റുക, മരിച്ചവരെ ജീവിപ്പിക്കുക, ഊമകളെ കൊണ്ട് സംസാരിപ്പിക്കുക പോലുള്ള നബിമാര്ക്ക്്
നല്കപപ്പെട്ട അതിമഹത്തരമായ ദൃഷ്ടാന്തങ്ങള്‍ സിഹ്റിലൂടെ സംഭവിക്കില്ലെന്നതില് മുസ്ലിംകള്
ഏകോപിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും സിഹ്റിലൂടെ സംഭവിക്കില്ലെന്ന്
ഖണ്ഡിതമായി പറയല്‍ നിര്ബംന്ധമാണ്; സാഹിര്‍ (സിഹ്ര്
ചെയ്യുന്ന) ഉദ്ദേശമനുസരിച്ച് ഇവയൊന്നും അല്ലാഹു സൃഷ്ടിക്കുകയില്ല.
(തഫ്സീറുല്‍ ഖുര്ത്വു ബി:2/42)
സാഹിറിന് ഇഷ്ടംപോലെ ,ഉറുമ്പ് മനുഷ്യൻപോലെ ചെറുതാകാനും വലുതാകാനും സാധിക്കും എന്ന്
മേലെ പറഞ്ഞു വെച്ച ഈ പണ്ഡിതൻ തന്നെയാണ് വടി പാമ്പാക്കി മാറ്റാൻ സാഹിറിന്
സാധിക്കില്ല എന്ന് പറയുന്നത് ! വൈരുധ്യം !ആകാശത്തിലൂടെ പറക്കാനും , വർദ്ധമാൻ നൂലിലൂടെ നടക്കാനും പറ്റുന്ന സാഹിറിന് സമുദ്രത്തെ
പിളർത്തിക്കാണിക്കാൻ സാധിക്കില്ല പോലും ! വൈരുധ്യങ്ങളുടെ ഘോഷയാത്രയാണ് ഖുർതുബി
നിരത്തുന്നത് . ആകാശത്തിലൂടെ പറക്കുന്ന സാഹിറിന്ന് വടി പാമ്പാക്കികാണിക്കാൻ
എന്തെങ്കിലും പാടുണ്ടോ ? മുഅജിസതും സിഹ്റും ഒരേപോലെയല്ല
എന്ന് സ്ഥാപിക്കണം എന്ന ബോധ്യമാണ് ഖുർതുബിയെ കൊണ്ട് ഇങ്ങനെ എഴുതിപ്പിച്ചത്. ചെറിയ കൺകെട്ടുകൾ കാണിച്ചു തങ്ങൾക്ക് അമാനുഷിക
ശക്തിയുണ്ടെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുക ,അത് വഴി ദിവ്യനാകുക അത് തന്നെയാണ് സാഹിറന്മാരുടെ താല്പര്യം , അവരുടെ വഴി
എളുപ്പമാക്കുന്ന ഒരു വിഭാഗമാണ് കുറെ മത
പണ്ഡിതന്മാർ . സാഹിറന്മാർ പ്രവാചകന്മാരുടെ മുഅജിസത്തുകളെ ദൈവീകമല്ല എന്ന്
വരുത്തിത്തീർക്കുന്നവരാണ് ,അതിന്നായി അവർ പ്രചരിപ്പിക്കുന്ന
കള്ളകഥകൾ വെള്ളപൂശുന്ന ദൗത്യമാണ് ഒരു
വിഭാഗം മുസ്ലിം പണ്ഡിതന്മാർ .
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെയും
അവർ ഉന്നം വെച്ചു . അതിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ കഥയാണ് മുഹമ്മദ് നബിയുടെ
സിഹ്ർ ബാധ . അതിന്നായി ഒരു സങ്കൽപ്പ കഥാപാത്രത്തെയും ഉണ്ടാക്കി ,ലബീദ് ഇബ്ൻ അ'അസം !.
ജൂതന്മാരുടെ ബനൂ സുറൈഖ് ഗോത്രത്തിൽ പെട്ട
ജൂതൻ ! അറബികളുടെ ജീനോളജി ചരിത്രഗ്രന്ഥത്തിൽ ഇങ്ങനെ ഒരു അ'അസം ഇല്ല
അയാളുടെ മകനും ഇല്ല . മദീനയിൽ ഇങ്ങനെ ഒരു ജൂത ഗോത്രവുമില്ല . എല്ലാം സങ്കൽപ്പമാണ്
. അത് പിടിക്കപെടാതിരിക്കാനാകും റിപ്പോർട്ടർമാർ ബാനു സുറൈഖുമായി സഖ്യത്തിൽ ഉള്ള
മുനാഫിക്കായ ലബീദ് എന്നൊക്കെ പറഞ്ഞത് . എന്നാൽ യഹൂദിയാണ് ലബീദ് എന്ന് ഇബ്ൻ കഥീർ അടക്കമുള്ള
ചരിത്രകാരൻമാർ രേഖപ്പെടുത്തുകയാണ് . "തൗറാത്ത് സൃഷ്ടിയാണ് എന്ന വാദം ലബീദ് ഇബ്ൻ
അഅസം എന്ന യഹൂദിയിൽ നിന്നും താലൂത് വഴി ബയാൻ
ഇബ്ൻ സംആൻ പ്രചരിപ്പിച്ചു അതിൽ നിന്നും പ്രചോദനം കൊണ്ട് ബയാൻ ഖുർആൻ സൃഷ്ടിയാണ് എന്ന്
ഇസ്ലാമിൽ ആദ്യമായി വാദം കൊണ്ടുവന്നു അത് ജഅദ് ഇബ്ൻ ദിർഹം ഏറ്റെടുത്തു അയാളിൽ നിന്നും
ജഹം ഇബ്ൻ സഫ്വാൻ ഏറ്റെടുത്തു പില്കാലത് ഈ ജഹ്മിൽ നിന്ന് ജഹ്മിയ്യ വിഭാഗം രൂപാന്തര
പെട്ടു "
[ബിദായ വ നിഹായ 9/ 350 ]
ബനൂസുറൈഖ് ജൂത ഗോത്രമല്ല
അതിനാൽ ചരിത്ര യാഥാർഥ്യങ്ങൾക്ക് വിരുദ്ധമാകാതിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിഫലമാണ് . ലബീദിന്റെ മൂലത്തണ്ടു
തെളിയിക്കാൻ ഈ ചരിത്രം ആശ്രയിച്ചാൽ അബദ്ധമാകും ! ഇതിൽ പറയുന്നത് ലബീദ് യഹൂദിയാണെന്നാണ്
. ബനൂസുറൈഖ് ഗോത്രം അൻസാരി ഗോത്രമാണ് അൻസാരികളിൽ
യഹൂദിയില്ലല്ലോ . അപ്പോൾ ഹദീഥുകളിൽ പരാമർശിക്കുന്ന കാര്യങ്ങൾ പരസ്പ്പര ഭിന്നത പുലർത്തുന്നത്
എന്ന് മനസിലാക്കാം ഈ കഥ സാങ്കൽപ്പികമായപോലെ കഥയിലെ വില്ലനും ഒരു സാങ്കൽപ്പികമാണ്.
എന്നാൽ ഇത് തിരിച്ചറിഞ്ഞ പണ്ഡിതന്മാരുമുണ്ട്
.അവർ ഇക്കാര്യം തിരിച്ചറിഞ്ഞു നമുക്ക്
പറഞ്ഞു തന്നിട്ടുമുണ്ട് .
ഇമാം അബൂബക്കർ അൽ ജസ്സാസ് പറയുന്നു ; “ഗുരുതരവും
അപമാനകരവുമായ കേട്ട് കഥയാണ് നബിക് സിഹരു ബാദിചു എന്നുള്ളത് ...പ്രവാചകന്മാരുടെ
മുഅജിസത്തുകളെ നിഷേധിക്കാൻ വേണ്ടി മത
നിഷേധികളുടെ നിര്‍മിതിയാണ് ഈ കഥകൾ. [അഹ് കാമുൽ ഖുർആൻ 1/ 49 ]
to be continued
