ഇമാം മഹ്ദിയുടെ ആഗമനം - ഒരു വിശകലനം

 




ലോകത്തുള്ള വിവിധ സമൂഹങ്ങളുടെ വിശ്വാസ പ്രകാരം കാലം കാത്തിരിക്കുന്ന വാഗ്‌ദത്ത പുരുഷന്മാർ ധാരാളമുണ്ട് .ലോകത്തിന് ഒരു രക്ഷകൻ എന്ന ആശയം മനുഷ്യ ഹൃദയങ്ങളിൽ പണ്ടേയുണ്ട് . അതിൽ നിന്ന് ധാരാളം രക്ഷകന്മാർ മത ഗ്രന്ഥങ്ങളിലും , സാഹിത്യങ്ങളിലും ,  കഥകളിലും , വിശ്വാസി മനസ്സുകളിലും നിറഞ്ഞുനിൽക്കുന്നു .  മുസ്ലിങ്ങളിൽ ബഹു ഭൂരിപക്ഷം കാത്തിരിക്കുന്ന  അത്തരതിലുള്ള  ഒരാളാണ്  "മഹ്ദി " .

ലോകർക്ക് അവരുടെ ക്ഷാമം മാറ്റി വളർച്ചയിലേക്ക്, സമൃദ്ധിയിലേക്ക് നയിക്കുന്ന രക്ഷകനായിട്ടാണ് മഹ്ദിയെ മുസ്ലിങ്ങളിൽ വലിയ വിഭാഗം കാണുന്നത് .  ലോക മുസ്ലിംകളുടെ നേതാവായിട്ടാണ് അവർ കാണുന്നത് . മുസ്ലിംകളുടെ ശത്രുക്കൾക്കെതിരെ പോരാടാനുള്ള നേതൃത്വം !, അനീതിക്കെതിരെ പോരാടി നീതി സ്ഥാപിക്കുന്ന ഇമാം ! എത്രത്തോളമെന്നാൽ ഈസ ഇബ്ൻ മറിയമിൻറെ രണ്ടാം ആഗമനത്തിൽ അദ്ദേഹം വരെ മഹ്ദിയുടെ പിന്നിലാണ് നിൽക്കുന്നത് ?! അതാണ് അവരുടെ മഹ്ദി വിശ്വാസം .

 

ധാരാള കണക്കിന് ഹദീസുകളിൽ വാഗ്‌ദത്ത മഹ്ദിയെ കുറിച്ച് പ്രവചനകളുണ്ട് . ഇതിൽ മിക്കതും ശീഈയായ ആളുകൾ നബിയുടെ (സ )പേരിൽ  പറഞ്ഞു പരത്തിയ കഥകളാണ് . അതിൽ ഊർജം കൊണ്ട് അവരല്ലാത്തവരും മഹ്ദി പ്രവചനങ്ങൾ പറഞ്ഞു പരത്തിയിട്ടുണ്ട് . ഈ മഹ്‌ദി ആഗമനമായി ബന്ധപ്പെട്ട ഹദീസുകൾ ആശയപരമായി മുതവാത്തിർ ആണെന്ന് പോലും പല പണ്ഡിതന്മാർ പറഞ്ഞു വെച്ചു എന്നതാണ് കൗതുകം ! ഈസ ഇബ്ൻ മർയമിന്റെ രണ്ടാം ആഗമന വിശ്വാസം മുസ്ലിംങ്ങളിലുണ്ട് അതിൻറെ കൂടെ ഈസ ഇബ്ൻ മറിയം കൂടാതെ മറ്റൊരു വാഗ്‌ദത്ത മസീഹ് ഉണ്ടെന്ന വിശ്വാസവും ജനങ്ങളിൽ കടന്നു കൂടി എന്നതാണ് വാസ്തവം . അതിന് പിന്നിൽ ശിയാക്കൾ തന്നെയാണ് എന്നതിൽ സംശയമില്ല . അത്തരത്തിലുള്ള  ചില ഹദീസുകളുടെ ആധികാരികത പരിശോധിച്ചു നോക്കാം .

 

عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : (يخرج رجل يقال له: السفياني في عمق دمشق، وعامة من يتبعه من كلب، فيقتل حتى يبقر بطون النساء، ويقتل الصبيان، فتجمع لهم قيس، فيقتلها حتى لا يمنع ذنب تلعة[يريد أنه كثير يصل إلى كل موضع، كالماء الكثير الذي يصل إلى طرف المسيل]، ويخرج رجل من أهل بيتي في الحرة، فيبلغ السفياني فيبعث إليه جندًا من جنده، فيهزمهم، فيسير إليه السفياني بمن معه، حتى إذا صار ببيداء من الأرض، خسف بهم، فلا ينجو منهم إلا المخبر عنهم

 

റസൂല്‍ (സ) പറയുന്നു: "ദമാസ്കസിന്റെ ഉള്ളറകളില്‍ നിന്നൊരാള്‍ പുറപ്പെടും . അയാള്‍ "സുഫിയാനി" എന്ന് വിളിക്കപ്പെടും . അദ്ദേഹത്തിന്റെ അനുയായികള്‍ കൂടുതലും ബനൂകല്ബ് ഗോത്രത്തില്‍ നിന്നായിരിക്കും . അയാള്‍ സ്ത്രീകളുടെ വയര്‍ തല്ലിത്തകര്‍ക്കുകയും കുട്ടികളെപ്പോലും വധിക്കുകയും ചെയ്യും .എന്റെ കുടുംബത്തില്‍ നിന്നൊരാള്‍ മസ്ജിദുല്‍ ഹറമില്‍ പ്രത്യക്ഷപ്പെടും , ഈ വാര്തയരിഞ്ഞു സുഫിയാനി അദ്ദേഹത്തിന് നേരെ ഒരു സൈന്ന്യത്തെ അയക്കും . അദ്ദേഹം(മഹ്ദി) ആ സൈന്ന്യത്തെ പരാജയപ്പെടുത്തും . അവശേഷിക്കുന്ന സേനയുമായി അയാള്‍ പിന്നെയും അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെടും , പക്ഷെ ആ സേന മരുഭൂമിയില്‍ ആഴ്തപ്പെടും (ഹാകിം)

 

ഈ ഹദീസ് നിവേദനം ചെയ്യുന്ന ആളുകളുടെ കൂട്ടത്തിൽ വലീദ് ഇബ്ൻ മുസ്ലിം , യഹിയ്യ ഇബ്ൻ അബീ കസീർ പോലുള്ള ആളുകളുണ്ട് .

 

1-    വലീദ് ഇബ്ൻ മുസ്ലിം

 

وقال الدارقطني: كان الوليد يرسل، يروي عن الأوزاعي أحاديث عند الأوزاعي عن شيوخ ضعفاء، وعن شيوخ قد أدركهم الأوزاعي، فيسقط أسماء الضعفاء، ويجعلها عن الأوزاعي عن نافع، وعن عطاء [تهذيب التهذيب (4/ 325)]

 

ഇമാം ദാറുഖുത്നി പറയുന്നു ; ഔസാഇയിൽ നിന്ന് നിവേദനം ചെയ്യുന്നവ മുർസലാണ് . ദുർബലനായ ഗുരുവിൻറെ പേര് വിട്ട് കളഞ്ഞിട്ട് ഔസായിയുടെയോ , അതാഇന്റെയോ നാഫിഇന്റെയോ പേരിൽ ഹദീസ് ഉദ്ധരിക്കും " (തഹ്ദീബ് )

 

ثقة، لكنه كثير التدليس والتسوية [تقريب التهذيب (1/ 1041)]

 

ഇമാം അസ്ഖലാനി പറയുന്നു ; വിശ്വസ്തനാണ് , തദ്‌ലീസ് തസ് വിയ ധാരാളം നടത്തും (തക്രിബ് )

അഥവാ മുദല്ലിസാണ് എന്ന് ചുരുക്കം , കേവല തദ്‌ലീസല്ല ഹറാമായ , തദ്ലീസാണ്‌ ചെയ്യുന്നത് അഥവ ദുർബലരായ നിവേദകനിൽ നിന്ന് കേട്ട ഹദീസ്  അയാളുടെ പേര് മറച്ചുവെച്ചു വിശ്വസ്തരുടെ പേരിലേക്ക് (ഔസാഈ ) ചേർത്ത് പറയുന്നു .

ഔസാഈ യിൽ നിന്നാണ് വലീദ് ഈ ഹദീസ് നിവേദനം ചെയുന്നത്. അതിനാൽ ഇതിന്റെ പരമ്പരയിൽ ഇർസാൽ സംഭവിച്ചുട്ടുണ്ട് .

 

2-    യഹിയ്യ ഇബ്ൻ അബീ കസീർ

 

قال المزي في التهذيب (٣١/ ٥٠٤) عن أبي جعفر العقيلي: (( كان يذكر بالتدليس

قال الحافظ العلائي في جامع التحصيل (١/ ١١١) : (( معروف بالتدليس ذكره النسائي وغيره

 

ഈ റാവിയും മുദല്ലിസാണ് . ഇമാം നസാഈയും മറ്റു പണ്ഡിതന്മാരും ഇദ്ദേഹം മുദല്ലിസാണെന്നു പ്രസ്താവിച്ചിട്ടുണ്ട്.

قال أبو بكر بن أبي الأسود: قال يحيى بن سعيد: مرسلات يحيى بن أبي كثير شبه الريح. [تهذيب الكمال (31/ 504)]

 

ഇബ്ൻ ഖത്താൻ പറയുന്നു ; യഹിയ്യ ഇബ്ൻ അബീ കസീറിൻറെ മുർസലാത്ത്  കാറ്റിന് സമാനമാണ് .

 

 شبه الريح എന്ന പ്രയോഗം അടിസ്ഥാനമില്ലാത്തതിന്നാന് ഉപയോഗിക്കുക . ഇദേഹഹത്തിന്റെ മുർസലുകൾ അടിസ്ഥാനമില്ലാത്തതാണ് എന്നാണ് പറഞ്ഞതിൻറെ അർഥം . മുർസലുകൾ സ്വഹീഹിൻറെ സ്ഥാനത് എത്തുന്നവയല്ല .

 

 قال ابن أبي حاتم: سمعت أبي وأبا زرعة يقولان: لا يحتج بالمراسيل، ولا تقوم الحجة إلا بالأسانيد الصحاح المتصلة

 

അബൂ ഹാതിം റാസിയും , അബൂ സുർആ റാസിയും മുർസലുകൾ തെളിവിന് സ്വീകാര്യമല്ല എന്ന് പറയുന്നു .അതിനാൽ മേൽ ഹദീസിൻറെ സനദ് മുത്തസിലല്ല അതിനാൽ സ്വഹീഹ്‌ അല്ല .

 

عن ابن مسعود –رضي الله عنه- قال: قال رسول الله –صلى الله عليه وسلم-:"لو لم يبق من الدنيا إلا يوم لطول الله ذلك اليوم حتى يبعث فيه رجل مني أو من أهل بيتي يواطئ اسمه اسميواسم أبيه اسم أبي" وفي رواية:"يملأ الأرض قسطاً وعدلاً كما ملئت ظلماً وجوراً"

റസൂല്‍ (സ) പറയുന്നു:"അന്ത്യദിനത്തിന് ഒരു ദിവസമേ ബാക്കിയുള്ളൂ എങ്കില്‍ പോലും അന്ത്യനാള്‍ക്ക് അല്പം മുന്‍പ് എന്റെ കുടുംബത്തില്‍ നിന്നും മഹ്ദിയെ അല്ലാഹു പുറത്തു കൊണ്ട് വരും . അദ്ദേഹം ഭൂമിയില്‍ നീതിയും സമത്വവും സ്ഥാപിക്കുകയും അക്രമവും അടിച്ചമര്തലും ഇല്ലാതാക്കുകയും ചെയ്യും . "

(മുസ്നദ് അഹ്മദ് 3571 , തിർമുദി 2231 , ഥബ്റാനി , അബൂദാവൂദ് , ഇബ്ൻ ഹിബ്ബാൻ  )

 

ഈ രൂപത്തിൽ ഈ ഹദീസ് ആസിം ഇബ്ൻ അബീ നുജൂദിൻറെ തരീഖിലൂടെ മാത്രമാണ് വന്നിട്ടുള്ളത് .

1-     ആസിം ഇബ്ൻ അബീ നുജൂദ് ബഹ്‌ദലത്

 

يحيى بن معين :  ليس بالقوي في الحديث  يعقوب بن سفيان الفسوي : في حديثه اضطراب عبد الرحمن بن يوسف بن خراش : في حديثه نكرة زهير بن حرب النسائي : مضطرب الدارقطني : في حفظه شيء ابن حجر العسقلاني : صدوق له أوهام حجة في القراءة أحمد بن شعيب النسائي : ليس بحافظ

 [تهذيب التهذيب (2/ 250)]

യഹ്‌യ ബിൻ മഈൻ: അദ്ദേഹം ഹദീസിൽ ശക്തനല്ല,

യഅ്ഖൂബ് ബിൻ സുഫ്‌യാൻ അൽ-ഫസാവി: അദ്ദേഹത്തിന്റെ ഹദീസിൽ ആശയക്കുഴപ്പമുണ്ട്,

അബ്ദുറഹ്മാൻ ബിൻ യൂസുഫ് ബിൻ ഖറശ്: അദ്ദേഹത്തിന്റെ ഹദീസ് ഉപേക്ഷിക്കണം  ,

സുഹൈർ ബിൻ ഹർബ് അൽ-നസാഇ: ഹദീസുകൾ മുൾത്തരിബാണ്  ,

അൽ-ദാറഖുത്നി: അവന്റെ മനഃപാഠത്തിൽ ചിലത് പ്രശ്നങ്ങളുണ്ട്

 ഇബ്നു ഹജർ അൽ-അസ്ഖലാനി: അവൻ സത്യവാനാണ്,  ധാരണപ്പിശക്ക് സംഭവിക്കാറുണ്ട് ,ഖുർആൻ  പാരായണത്തിന് സ്വീകാര്യനാണ്

അഹമ്മദ് ബിൻ ശുഐബ്, അൽ-നസാഇ: അവൻ ഒരു ഹാഫിസ് അല്ല

(തഹ്ദീബ് 2/ 250, സിയർ ദഹബി  )

ചുരുക്കി പറഞ്ഞാൽ വഹ്മ് അഥവാ ധാരണ പിഴവുകളുള്ള , മനഃപാഠമില്ലാത്ത , ഹദീസുകൾ കൂട്ടികുഴച്ച് ആശയം വികലമാക്കുന്ന (മുൾത്തരിബ് ) ഒരു റാവിയാണ് ഇദ്ദേഹം . അതിനാൽ പ്രസ്തുത ഹദീസും സ്വഹീഹിൻറെ സ്ഥാനത്തേക്ക് എത്തുന്നില്ല .

 

عَنْ عَبْدِ اللَّهِ، قَالَ بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ إِذْ أَقْبَلَ فِتْيَةٌ مِنْ بَنِي هَاشِمٍ فَلَمَّا رَآهُمُ النَّبِيُّ ـ صلى الله عليه وسلم ـ اغْرَوْرَقَتْ عَيْنَاهُ وَتَغَيَّرَ لَوْنُهُ قَالَ فَقُلْتُ مَا نَزَالُ نَرَى فِي وَجْهِكَ شَيْئًا نَكْرَهُهُ ‏.‏ فَقَالَ ‏ "‏ إِنَّا أَهْلُ بَيْتٍ اخْتَارَ اللَّهُ لَنَا الآخِرَةَ عَلَى الدُّنْيَا وَإِنَّ أَهْلَ بَيْتِي سَيَلْقَوْنَ بَعْدِي بَلاَءً وَتَشْرِيدًا وَتَطْرِيدًا حَتَّى يَأْتِيَ قَوْمٌ مِنْ قِبَلِ الْمَشْرِقِ مَعَهُمْ رَايَاتٌ سُودٌ فَيَسْأَلُونَ الْخَيْرَ فَلاَ يُعْطَوْنَهُ فَيُقَاتِلُونَ فَيُنْصَرُونَ فَيُعْطَوْنَ مَا سَأَلُوا فَلاَ يَقْبَلُونَهُ حَتَّى يَدْفَعُوهَا إِلَى رَجُلٍ مِنْ أَهْلِ بَيْتِي فَيَمْلَؤُهَا قِسْطًا كَمَا مَلَؤُوهَا جَوْرًا فَمَنْ أَدْرَكَ ذَلِكَ مِنْكُمْ فَلْيَأْتِهِمْ وَلَوْ حَبْوًا عَلَى الثَّلْجِ ‏"‏ ‏.

അബ്ദുല്ല പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതൻ (സ) യുടെ കൂടെയായിരിക്കുമ്പോൾ, ബനൂ ഹാഷിമിൽ നിന്നുള്ള ചില ചെറുപ്പക്കാർ വന്നു. അവരെ കണ്ടപ്പോൾ നബി(സ)യുടെ കണ്ണുകൾ നിറഞ്ഞു,  നിറം മാറി. ഞാൻ പറഞ്ഞു: 'നിന്റെ മുഖത്ത് ഞങ്ങൾക്ക് ഇഷ്ടപ്പെടാത്ത (കാണാൻ) ചിലത് ഞങ്ങൾ ഇപ്പോഴും കാണുന്നു.' അദ്ദേഹം പറഞ്ഞു: 'അല്ലാഹു ഇഹലോകത്തെക്കാൾ പരലോകം തിരഞ്ഞെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഞങ്ങൾ. ഞാൻ പോയശേഷം, കിഴക്കുനിന്നും ചിലർ കറുത്ത ബാനറുകളേന്തി വരുന്നതുവരെ, എന്റെ വീട്ടിലെ ആളുകൾക്ക് വിപത്തും പുറത്താക്കലും പ്രവാസവും നേരിടേണ്ടിവരും. അവർ നല്ലതെന്തെങ്കിലും ചോദിക്കും, പക്ഷേ അത് നൽകില്ല. എന്നിട്ട് അവർ യുദ്ധം ചെയ്യും, വിജയിക്കും, പിന്നെ അവർ ആഗ്രഹിച്ചത് അവർക്ക് നൽകും, പക്ഷേ അവർ അത് സ്വീകരിക്കാതെ എന്റെ കുടുംബത്തിൽ നിന്നുള്ള ഒരാളെ നേതൃത്വം നൽകും. അപ്പോൾ അവർ അതിൽ അനീതി നിറഞ്ഞതുപോലെ നീതികൊണ്ടു നിറയും. നിങ്ങളിൽ ആരെങ്കിലും അത് കാണാൻ ജീവിച്ചാൽ, അവൻ മഞ്ഞിന് മുകളിലൂടെ ഇഴയേണ്ടി വന്നാലും അവരുടെ അടുത്തേക്ക് പോകട്ടെ

(ഇബ്ൻ മാജ 4082, ഥബ്റാനി മുസന്നഫ് ഇബ്ൻ അബീ ശൈബ , മുസ്‌നദ് അബു യഅല , ബസ്സാർ  )

യസീദ് ഇബ്ൻ അബീ സിയാദ് എന്ന റാവിയിലൂടെയാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് .

1-    യസീദ് ഇബ്ൻ അബീ സിയാദ്

قال أبو حاتم: ليس بالقوي وقال أبو زرعة: لين، يكتب حديثه ولا يحتج به وقال النسائي: ليس بالقويوقال عثمان الدارمي عن ابن معين: ليس بالقوي قال مغلطاي يزيد بن أبي زياد وهو منكر الحديث وقال ابن عدي: هو من شيعة الكوفة [تهذيب التهذيب (4/ 413)][الإعلام بسنته عليه الصلاة والسلام بشرح سنن ابن ماجه الإمام (1/ 519)]

 

ഇമാം അബു ഹാതിം പറഞ്ഞു: അവൻ ശക്തനല്ല,

ഇമാം അബു സുറഃആ റാസി പറഞ്ഞു: അവൻ ലയ്യിനാണ് ,  ഹദീസ് എഴുതുന്നു, അത് തെളിവായി ഉപയോഗിക്കുന്നില്ല,

ഇമാം അൽ-നസാഇ പറഞ്ഞു: അവൻ ശക്തനല്ല,

ഇമാം ഇബ്ൻ മഈൻ പറഞ്ഞു:  അവൻ ശക്തനല്ല,

ഇമാം മുഗളത്തായി പറഞ്ഞു: മുൻകറുൽ ഹദീസാണ് .

ഇമാം ഇബ്‌നു ആദിയ്യ് പറഞ്ഞു: അവൻ കൂഫയിലെ ഷിയാകളിൽ ഒരാളാണ് 

 [തഹ്ദീബ് അൽ-തഹ്ദീബ് 4/413, അൽ ഇഅലാം 1/ 519 ]

 

             വിശദീകരണം ആവശ്യമില്ലാത്ത വിധം അതീവ ദുര്ബലമാണീ ഹദീസ് ശീഈയായ ആളാണ് ഈ ഹദീസിനു പിന്നിൽ , ഇതും  പ്രമാണത്തിന് പറ്റുന്നതല്ല .

മുസ്നദ് ബസ്സാറിൽ മറ്റൊരു തരീക്കിലൂടെ ഈ ഹദീസ് നിവേദനം ചെയ്യുന്നുണ്ട് .

حدثنا الفضل بن سهل قال : نا عبد الله بن داهر الرازي قال : نا أبي ، عن ابن أبي ليلى ، عن الحكم ، عن إبراهيم ، عن علقمة ، عن عبد الله

ഈ പരമ്പരയിൽ അബ്ദുല്ല ഇബ്ൻ ദാഹിർ എന്ന റാവി ദുർബലനാണ്

1-    അബ്ദുല്ല ഇബ്ൻ ദാഹിർ ഇബ്ൻ യഹിയ്യ ഇബ്ൻ ദാഹിർ  റാസി

أحمد بن حنبل : ليس بشيء أبو جعفر العقيلي : رافضي خبيث يحيى بن معين : ليس بشيء

ഇമാം അഹമ്മദ് ബിൻ ഹൻബൽ:അദ്ദേഹം ഒന്നുമല്ല, ഇമാം അബു ജാഫർ അൽ-ഉഖൈലി: ഒരു അപകടകാരിയായ  റാഫിദി. ഇമാം യഹ്‌യ ബിൻ മഈൻ: അദ്ദേഹം ഒന്നുമല്ല

( അദുഅഫാഉ വമത്റൂകുൻ ഇബ്ൻ ജാസ്സി, മീസാൻ 2/ 416  )

2-    ദാഹിർ ഇബ്ൻ യഹിയ്യ ഇബ്ൻ ദാഹിർ  റാസി

قال العقيلي كان يغلو في الرفض لا يتابع في حديثه

ഇമാം അബു ജാഫർ അൽ-ഉഖൈലി പറഞ്ഞു ; കടുത്ത റാഫിദി , ഹദീസുകൾ പിൻപറ്റാൻ പറ്റില്ല

( അദുഅഫാഉ വമത്റൂകുൻ ഇബ്ൻ ജാസ്സി, മീസാൻ 2/ 3  )

അബ്ദുല്ല ഇബ്ൻ ദാഹിർ തൻെറ പിതാവ് ദാഹിർ ഇബ്ൻ യഹിയ്യ വഴിയാണ് ഈ പരമ്പര , രണ്ടാളും ശിയാക്കളിൽ പെട്ട കടുത്ത റാഫിദികളാണ് . അതാണ് ഈ വിശകലനത്തിൻറെ ആദ്യ ഭാഗത്തു തന്നെ ഈ മഹ്ദി വാദം സൃഷ്ട്ടിച്ചത് ശിയാക്കളാണ് എന്ന് സൂചിപ്പിച്ചത് .

ശിയാക്കൾ സൃഷ്‌ടിച്ച മഹ്ദി കൂടാതെ അഹല് സുന്നക്ക് ഒരു മഹ്ദി വേറെയുണ്ട് എന്നൊരു വാദം ചില കക്ഷികൾ പറയാറുണ്ട് . യഥാർത്ഥത്തിൽ ഇവയെല്ലാം ഒരു കേന്ദ്രത്തിൽ നിന്ന് ഉത്ഭവിച്ചതാണ് . ഈ വിഷയത്തിൽ ധാരാളം സഹാബിമാരുടെ പേരിൽ  നിന്ന് ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . ഇതെല്ലാം തന്നെ വളരെ ദുർബലവും , തെളിവിന് സ്വീകരിക്കാൻ വയ്യാത്തതുമായ റിപ്പോർട്ടുകളാണ് . ഈ ലേഖനത്തിൽ അവ മുഴുവൻ ഉദ്ധരിക്കാൻ ഉദ്ദേശിക്കുന്നില്ല . 

ഇമാം ഇബ്ൻ ഖൽദൂൻ തന്റെ മുഖദ്ദിമയിൽ ഈ വിഷയത്തിൽ വന്ന ഹദീസുകൾ ദുർബലമാണ് എന്ന് സമർഥിക്കുന്നുണ്ട് . മഹ്‌ദിയില്ല ഈസ ഇബ്ൻ മറിയം ഉള്ളൂ എന്ന ആശയത്തിൽ ഒരു ഹദീസ് റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാൽ അതിൻറെ പരമ്പര ദുർബലമാണ് . പക്ഷെ ആശയം ശരിയാണ് , മഹ്ദി എന്നത് ഒരു സങ്കൽപ്പമാണ് , അന്ത്യ ദിനത്തിൽ വരാനിരിക്കുന്ന വാഗ്‌ദത്ത മസീഹ് ഈസ ഇബ്ൻ മറിയാമാണ് .



No comments:

Post a Comment