ഹദീസിൻറെ സ്വീകാര്യത പ്രസ്താവിക്കുന്നത് പണ്ഡിതന്മാരുടെ ഇജ്തിഹാദാണ്.അതിനാൽ
ഒരു ഹദീസിൻറെ സ്വിഹ്ഹത്ത് തീരുമാനിക്കുന്നതിൽ
ഓരോരുത്തർക്കും വീക്ഷണ വ്യത്യാസം ഉണ്ടാകാം . ഒരു പണ്ഡിതൻ സ്വാഹീഹ് ആണെന്ന്
പ്രസ്താവിക്കുന്നത് മറ്റു ചിലർക്ക് സ്വീകാര്യമായികൊള്ളണമെന്നില്ല . അത് ഇസ്ലാമിക ലോകത്ത്
സുവിദിതമായ കാര്യമാണ് . അതിന്റെ പേരിൽ അവർ പരസ്പ്പരം ഹദീസ് നിഷേധം ആരോപിക്കാറില്ല
. അവരുടെ അത്രേം സൂക്ഷമതയുള്ള സ്വഭാവം ഇന്ന് പല വിഭാഗങ്ങൾക്കുമില്ല
.ഇമാം തിർമുദി പറഞ്ഞു ; വിജ്ഞാനത്തിന്റെ മറ്റ്
വശങ്ങളിൽ വ്യത്യസ്തരായിരിക്കുന്നതുപോലെ,
നിവേദകന്മാരെ വിമർശിക്കുന്നതിൽ പണ്ഡിതന്മാർ വ്യത്യസ്ത്തപെട്ടിരിക്കുന്നു
"
(അൽ ഇലലു സ്വഗീർ തിർമുദി 5/
709 )
ഇമാം ഇബ്ൻ തൈമിയ്യ പറഞ്ഞു ; 'നിവേദകരെ വിലയിരുത്തുന്ന മേഖല വിശാലമാണ്, മറ്റ് വിജ്ഞാന ശാഖകളിലെ
പണ്ഡിതന്മാർ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ പണ്ഡിതന്മാർക്ക് ചിലപ്പോൾ നിവേദകരുടെ
വിശ്വാസ്യതയിൽ വിയോജിപ്പുണ്ടാകാം.'
(ഖവാഇദ് ഫീ ഉലൂമിൽ ഹദീഥ് -46
)
ഇത്തരത്തിൽ പണ്ഡിതന്മാർ ഭിന്നിക്കാൻ
പല കാരണങ്ങളും കാണാം . ഹദീസ് സ്വഹീഹ് ആകാൻ പൊതുവെ അഞ്ച് ശർത്തുകളാണുള്ളത് . ഇവയെല്ലാം
തന്നെ പാലിക്കണമെന്ന് എല്ലാ മുഹദ്ദിസുകൾക്കും അഭിപ്രായമില്ല . അത് കൊണ്ട് തന്നെ ഇവയിൽ
ഒന്നോ അതിലധികമോ നിബന്ധന ഒത്തുവന്നില്ലെങ്കിലും ചില മുഹദ്ദിസുകൾക്ക് പ്രസ്തുത ഹദീസ്
സ്വീകാര്യമായിരിക്കും .
ഇമാം ഇബ്ൻ സലാഹ് പറഞ്ഞു ; 'ചില ഹദീസുകളുടെ ആധികാരികത
നിർണ്ണയിക്കുന്നതിൽ പണ്ഡിതന്മാർ ചിലപ്പോൾ വ്യത്യാസപ്പെട്ടിട്ടുണ്ടാകും . മേൽ പറഞ്ഞ
വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള അവരുടെ വിയോജിപ്പിന്റെ ഫലമായിരിക്കാം
ഇത്. ചിലപ്പോൾ മേൽ പറഞ്ഞ വ്യവസ്ഥകളിൽ ചിലതിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവരുടെ വിയോജിപ്പിന്റെ
അനന്തരഫലം പോലും ആകാം. '
(മുഖദ്ദിമ ഇബ്ൻ സ്വലാഹ് -13
)
പണ്ഡിതന്മാർ ഹദീസ് നിവേദകരുടെ (റാവികളുടെ) യോഗ്യത നിർണ്ണയിക്കുന്നതിലുള്ള
വ്യത്യാസവും മറ്റൊരു കാരണമാണ് . ഹദീസ് പണ്ഡിതന്മാർ സമകാലീനരായ റാവികളെ നിരീക്ഷിക്കുകയും , അവരുടെ
മതനിഷ്ഠ ,സ്വഭാവം ,
നീതി ബോധം , ഓർമ്മ ശക്തി ,
ഹദീസ് കിത്താബുകൾ ,
എന്നിവ പരിശോധിച്ചും അവരെ വിലയിരുത്തുന്നു . സമകാലീനരല്ലാത്തവരെക്കുറിച്ച്
അവരുടെ ജീവ ചരിത്രം പഠിച്ചിട്ടുമാണ് അവരെ കുറിച്ച്
അഭിപ്രായം പ്രസ്താവിക്കുന്നത് . ഓരോരുത്തരുടെയും
ഈ കണ്ടെത്തലുകൾ പോലും വ്യത്യസ്തമാകുന്നതും അവരെ സ്വീകരിക്കുന്നതിൽ വ്യത്യാസം
കാണിക്കും ഇത് ഹദീസിൻറെ സ്വിഹ്ഹത്ത് പ്രസ്താവിക്കുന്നതിലും
ബാധിക്കും .
ഇമാം നവവി പറഞ്ഞു ;
“ചിലസമയത് ഒരു നിവേദകൻ ഇമാം മുസ്ലിമിന്റെ അഭിപ്രായത്തിൽ വിശ്വസനീയനും
മറ്റുള്ളവരുടെ വീക്ഷണത്തിൽ വിശ്വസനീയമല്ലാത്തവനുമായിരിക്കാം."
(മുഖദ്ദിമ ശറഹ് മുസ്ലിം 16
)
ഇമാം മുന്ദിരി പറഞ്ഞു ;' ഹദീസ് പണ്ഡിതന്മാരുടെ ഭിന്നത(നിവേദകന്മാരെ
കുറിച്ച് ) ഫുഖ്ഹാക്കളിലെ ഭിന്നതപോലെ തന്നെയാണ് .
(ജവാബുൽ ഹാഫിദ് അൽ മുന്ദിരി 83
)
ശംസുദ്ധീൻ ഇബ്നുൽ ഹാദി
പറയുന്നു ;
ചിലപ്പോൾ ഒരു മുഹദ്ദിസ്
ഒരു പ്രത്യേക നിവേദകനെ 'മത്രൂക്'
(വളരെ ദുർബലൻ) എന്ന് തരംതിരിക്കുന്നു, മറ്റുള്ളവർ
അവനെ വിശ്വസനീയമായി അംഗീകരിക്കുകയും അവന്റെ ഹദീസ് തെളിവായി ഉപയോഗിക്കുകയും ചെയ്യുന്നു.
(ശറഹുൽ ഖസീദ -41 )
ഇമാം സുയ്യൂത്തി പറഞ്ഞു ; ' ചില വിദഗ്ദ്ധർ ദുർബ്ബലമായും
മറ്റുചിലർ ഹസനായും കണക്കാക്കിയ നിരവധി ഹദീസുകളുണ്ട്
'
(തദ്റീബു റാവി 1 / 217 )
ഒരു ഉദാഹരണം നോക്കുക ;
അബ്ദുല്ലാഹ് ഇബ്ൻ മുആദ് അൽ സൻആനി അൽ ബസരി
ഈ റാവിയെക്കുറിച്ച് പണ്ഡിതന്മാരുടെ വീക്ഷണം നോക്കുക ;
ഇമാം യഹിയ്യ ഇബ്ൻ മഈൻ പറഞ്ഞു ; സ്വീകാര്യൻ
ഇമാം മുസ്ലിം പറഞ്ഞു ; സ്വീകാര്യൻ
ഇമാം ജുർജാനി പറഞ്ഞു ; അദ്ദേഹത്തിന് ഒരു പ്രശ്നമില്ല
ഇമാം ദഹബി പറഞ്ഞു ; വിശ്വസ്തൻ
ഇമാം അബ്ദുറസാഖ് പറഞ്ഞു ; കളവ് പറയും
ഇമാം അഹമ്മദ് പറഞ്ഞു ; ഞാൻ മക്കയിൽ വെച്ച് കണ്ടു പക്ഷെ ഒന്നും എഴുതിയെടുത്തില്ല
പ്രസ്തുത റാവിയെ ചിലർ സ്വീകാര്യൻ എന്നും , ചിലർ വിശ്വസ്തൻ എന്നും
, ചിലർ കളവ് പറയുമെന്നും
പറയുന്നു. ആ റാവിയുടെ ഹദീസ് പരിശോധിക്കുന്നവർ മേൽ പറഞ്ഞ ഏത് മുഹദ്ദിസിന്റെ അഭിപ്രായം
സ്വീകരിക്കുന്നോ അതനുസരിച്ച് ആ ഹദീസിന്റെ സ്വിഹ്ഹത്തിൽ പണ്ഡിതന്മാർ മൂന്നോ അതിലധികമോ
വീക്ഷണത്തിൽ വരെ എത്താം . അഥവ സ്വഹീഹ് എന്നും , ഹസൻ എന്നും , ദഈഫ് എന്നും , മത്റൂഖ് എന്നും വിധിക്കാം . ആ ഹദീസിനെ ദഈഫ് ആക്കിയ പണ്ഡിതന്മാരെ ഹദീസ് നിഷേധിയെന്ന്
ആക്ഷേപിക്കാൻ സാധിക്കുമോ ? യഹിയ്യ
ഇബ്ൻ മഈൻ പോലുള്ള നാക്കിദുകളാണ് സ്വീകാര്യൻ എന്ന് വിളിച്ചത് അതിനെതിരെ അഭിപ്രായം സ്വീകരിക്കുന്നവർ
ആക്ഷേപിക്കപെടേണ്ടതാണോ ? യഥാർത്ഥത്തിൽ ഇത്തരം പ്രവണതയ്കക്കാണോ ഹദീസ് നിഷേധം എന്ന് വിളിക്കുക ?!
മുഹദ്ദിസ് സഫർ അഹമ്മദ് തൻവി പറയുന്നു ; 'മേൽപ്പറഞ്ഞ കാര്യങ്ങൾ തെളിയിക്കുന്ന എണ്ണമറ്റ ഉദ്ധരണികൾ പണ്ഡിതന്മാരിൽ നിന്ന് ഉണ്ട്.
ഒരുപക്ഷേ ഞാൻ ഉദ്ധരിച്ച കാര്യങ്ങൾ മതിയാകും. അതിനാൽ ഒരു ഹദീസ് (അല്ലെങ്കിൽ ഒരു നിവേദകൻ
) ഒരു പണ്ഡിതൻറെ അഭിപ്രായത്തിൽ സ്വീകാര്യമോ
,അസ്വീകാര്യമോ ആയാലും , മറ്റുള്ളവരുടെ
അഭിപ്രായത്തിൽ അത് അങ്ങനെ ആകണമെന്നില്ല .'
(ഖവാഇദ് ഫീ ഉലൂമിൽ ഹദീഥ് - 55
)
പണ്ഡിതന്മാരുടെ ഇത്തരം ഉദ്ധരിണികളിൽ
നിന്ന് തന്നെ വളരെ വ്യക്തമാകുന്നത് ,മുഹദ്ദിസുകൾ ഒരു ഹദീസിൻറെ സ്വിഹ്ഹത്തിന്റെ വിഷയത്തിൽ ഏക
അഭിപ്രായക്കാരല്ല . പക്ഷെ അവർ പരസ്പ്പരം ഹദീസ് നിഷേധം ആരോപിച്ചിട്ടില്ല . കൂടുതൽ ശരിയെന്നു
തോന്നുന്ന അഭിപ്രായം സ്വീകരിക്കുക മാത്രമാണ് ചെയ്തത് . മാത്രവുമല്ല ഒരു പണ്ഡിതൻ ഒരു
ഹദീസിനെ സ്വഹീഹ് എന്ന് പ്രസ്താവിച്ചു എന്നത്
കൊണ്ട് പിൻഗാമികളായ പണ്ഡിതന്മാർ പരിശോധന കൂടാതെ കണ്ണടച്ച് അത് സ്വീകരിക്കണമെന്നില്ല
എന്നും മേൽ പണ്ഡിതന്മാരുടെ പ്രവർത്തികൾ , കൗലുകൾ സ്ഥാപിക്കുന്നു .
അത് കൊണ്ട് തെളിവിന്റെ അടിസ്ഥാനത്തിൽ ഹദീസ് നിരൂപണം നടത്തുന്നതും
, സ്വന്തം താൽപര്യം അനുസരിച് ഹദീസുകൾ
സ്വീകരിക്കാത്തതും ഒരേ കാര്യമല്ല . അത്തരം പ്രവർത്തികൾ ഹദീസ് നിഷേധമാണെന്ന് അവിതർക്കമായ
കാര്യവുമാണ് .
No comments:
Post a Comment