നമസ്ക്കാരം നബിചര്യയിലൂടെ - പാർട്ട് 5

 




ഇഹ്തിദാൽ

റുകൂഇൽ നിന്ന് തല ഉയർത്തി  سَمِعَ اللَّهُ لِمَنْ حَمِدَهُ‏ എന്ന് പറയുകയും കൈകൾ ഷോൾഡറിന് ഒപ്പം ഉയർത്തിയിട്ട് رَبَّنَا وَلَكَ الْحَمْدُ എന്ന്  പറയുകയും അങ്ങനെ കൈകൾ വെറുതെ താഴെ ഇട്ട്   ശരീര ചലനത്തിൻറെ ഗതി അടങ്ങുന്നത്തിനുള്ള ചുരുങ്ങിയ സമയം വരെ   നിൽക്കുകയുമാണ്  വേണ്ടത് , ഇതിനെ ഇഹ്തിദാൽ എന്ന് പറയുന്നു .

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَرْفَعُ يَدَيْهِ حَذْوَ مَنْكِبَيْهِ إِذَا افْتَتَحَ الصَّلاَةَ، وَإِذَا كَبَّرَ لِلرُّكُوعِ، وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ رَفَعَهُمَا كَذَلِكَ أَيْضًا وَقَالَ ‏ "‏ سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ

حَدَّثَنَا أَبُو الْيَمَانِ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنَا سَالِمُ بْنُ عَبْدِ اللَّهِ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ 

സാലിം ഇബ്ൻ അബ്ദുല്ല [റ ] വിൽ നിന്ന് എന്റെ പിതാവ് പറഞ്ഞു ; നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ.....തക്ബീർ ചൊല്ലി അതേപോലെ കൈകൾ ഉയർത്തി  റുക്‌ഈലേക്ക് പോയി ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദ' ( അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ടുത്തരം നൽകട്ടെ) എന്ന് പറഞ്ഞു അതേപോലെ തക്ബീർ ചൊല്ലി  കൈകൾ ഉയർത്തി  എന്നിട്ട് 'റബ്ബനാ ലക്കൽ ഹംദ്' (രക്ഷിതാവേ സർവ്വ സ്തുതിയും നിനക്കത്രെ ) എന്ന് പറഞ്ഞു

[മുവത്വ 198, ബുഖാരി 735,738]

وَحَدَّثَنِي عَنْ مَالِكٍ، عَنْ سُمَىٍّ، مَوْلَى أَبِي بَكْرٍ عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِذَا قَالَ الإِمَامُ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا اللَّهُمَّ رَبَّنَا لَكَ الْحَمْدُ فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ 

അബൂഹുറൈറ [റ ] നിന്നും നിവേദനം ;നബി [സ ] പറഞ്ഞു ; ഇമാം ,'അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ടുത്തരം നൽകട്ടെ' എന്ന് പറഞ്ഞാൽ നിങ്ങൾ പറയുക , 'അല്ലാഹുവെ രക്ഷിതാവേ സർവ്വ സ്തുതിയും നിനക്കത്രെ '.പാപികളായ ആളുകളുടെയും മലക്കുകളുടെയും സ്തുതി ഒരുമിച്ച് വന്നാൽ അവരുടെ പാപങ്ങൾ പൊറുക്കപ്പെടും " [മുവത്വ 50]

 

 

أخبرنا قتيبة عن مالك عن سمي عن أبي صالح عن أبي هريرة أن رسول الله صلى الله عليه وسلم قال إذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد

[നസാഈ 1063]

ഖുതൈബ , മഅൻ എന്നിവർ മാലിക്കിൽ നിന്ന് സുമയ്യ് വഴി അബീ സ്വാലിഹിലൂടെ അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം ചെയ്യുന്നത്     ربنا ولك الحمد എന്നാണ് . എന്നാൽ യഹിയ്യ ഇബ്ൻ യഹിയ്യ , അബ്ദുല്ല ഇബ്ൻ യൂസഫ് , ഇസ്മാഈൽ , ഇബ്ൻ മസ്‌ലമ എന്നിവരിലൂടെ  ഇമാം മാലിക്കിൽ  നിന്നുദ്ധരിക്കുന്നത് اللهم ربنا لك الحمد എന്നാണ് . ഇബ്ൻ ഉയൈന ഇമാം സുഹ്‌രിയിലൂടെ അനസ് [റ ] വിൽ നിന്ന് നിവേദനം ചെയ്യുന്നതും , മാലിക്ക് , മഅമർ ഇമാം സുഹ്‌രിയിലൂടെ  സാലിം വഴി ഇബ്ൻ ഉമറിൽ നിന്നും , ഇബ്രാഹിം ഇബ്ൻ സഅദ് ഇമാം സുഹ്‌രിയിലൂടെ ഇബ്ൻ മുസയ്യിബ് വഴി  അബൂഹുറൈറ [റ ] നിന്നും , ഇമാം സുഹ്‌രിയിലൂടെ ഉർവ്വ വഴി ആയിശ [റ ] നിന്നും , സുഹൈലിൽ നിന്ന് അബൂസ്വാലിഹ്‌ സമാനിലൂടെ അബൂഹുറൈറ [റ ] നിന്നും നിവേദനം ചെയ്യുന്നതും  ربنا ولك الحمد എന്നാണ് .

അതേപോലെ റാവികൾ മാറും തോറും വാക്കുകളിൽ ചില വ്യത്യാസങ്ങൾ മാറിവരുന്നു . رَبَّنَا لَكَ الْحَمْدُ , اللهم ربنا ولك الحمد എന്നൊക്കെ ഉദ്ധരിക്കപ്പെടുന്നുണ്ട്. ആശയത്തിൽ വലിയ വ്യത്യാസമില്ലാത്ത വിധം ചില 'രക്ഷിതാവേ 'എന്നും ചിലർ 'അല്ലാഹുവേ രക്ഷിതാവേ 'എന്നും റിപ്പോർട്ട് ചെയ്യുന്നു . ഈ പറഞ്ഞ രീതിയിലൊക്കെ പറയാം എന്ന്  ഇതിൽ നിന്നും മനസ്സിലാക്കാം . അതേപോലെ സുദീർഘമായ സ്തുതികളും വന്നിട്ടുണ്ട്,

حدثنا عبد الله بن عبد الرحمن الدارمي أخبرنا مروان بن محمد الدمشقي حدثنا سعيد بن عبد العزيز عن عطية بن قيس عن قزعة عن أبي سعيد الخدري قال كان رسول الله صلى الله عليه وسلم إذا رفع رأسه من الركوع قال رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَالأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ أَهْلَ الثَّنَاءِ وَالْمَجْدِ أَحَقُّ مَا قَالَ الْعَبْدُ وَكُلُّنَا لَكَ عَبْدٌ اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

അബൂ സഈദ് അൽ ഖുദ്‌രി [റ ] വിൽ നിന്ന് ;  [സ ] റുകൂഇൽ നിന്ന് തൻറെ തലയുയർത്തിയപ്പോൾ പറഞ്ഞു ; ‘അല്ലാഹുവെ ഞങ്ങളുടെ നാഥാ! സർവ്വ സ്തുതിയും നിനക്കത്രെ  അത് ആകാശത്തെയും ഭൂമിയെയും നിറയ്ക്കുകയും അവയ്‌ക്ക് പുറമെ നിനക്കു പ്രസാദമുള്ളവ നിറയ്‌ക്കുകയും ചെയ്യും , നീയാണ്  പ്രശംസയ്ക്കും മഹത്വത്തിനും യോഗ്യൻ, ഞങൾ നിൻറെ ആടിയാന്മാരാണ് എന്ന് ഒരു അടിമക്ക് പറയാൻ ഏറ്റവും യോഗ്യൻ . നീ കൊടുക്കുന്നത് തടയാനോ നീ തടഞ്ഞത് കൊടുക്കാനോ മറ്റാർക്കും കഴിയില്ല.ഒരു ധനികന് അവൻറെ ധനം രക്ഷിതാവിനെതിരിൽ ഒരു  പ്രയോജനം ചെയ്യില്ല .

ഒരാൾ ഒറ്റക്ക് നമസ്ക്കരിക്കുമ്പോൾ തസ്മീഉം , തംഹീദും ചൊല്ലണം എന്നാൽ ഇമാമിൻറെ പിന്നിലാകുമ്പോൾ തംഹീദ് മാത്രം ചൊല്ലിയാൽ മതി .

حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، وَمُسْلِمُ بْنُ إِبْرَاهِيمَ، - الْمَعْنَى - عَنْ وُهَيْبٍ، عَنْ مُصْعَبِ بْنِ مُحَمَّدٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَلاَ تُكَبِّرُوا حَتَّى يُكَبِّرَ وَإِذَا رَكَعَ فَارْكَعُوا وَلاَ تَرْكَعُوا حَتَّى يَرْكَعَ وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا اللَّهُمَّ رَبَّنَا لَكَ الْحَمْدُ

നബി [സ ] പറഞ്ഞു ഇമാം നിയോഗിക്കപ്പെട്ടത് പിന്തുടരാനാണ് . ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങൾ തക്ബീർ ചൊല്ലുക , അദേഹാം പറയാതെ നിങ്ങൾ പറയരുത്   ഇമാം റുകൂഉ ചെയ്യുമ്പോൾ നിങ്ങളും റുകൂഉ ചെയ്യുക അദ്ദേഹം ചെയ്യാതെ ചെയ്യരുത് അദ്ദേഹം  سَمِعَ اللَّهُ لِمَنْ حَمِدَهُ എന്ന് പറഞ്ഞാൽ നിങ്ങൾ اللَّهُمَّ رَبَّنَا لَكَ الْحَمْدُ എന്ന് പറയുക '

[അബൂദാവൂദ് 603]

ഇമാം സമി'അല്ലാഹു ലിമൻ ഹമിദ എന്ന് പറയുമ്പോൾ പിന്നിലുള്ളവർ അത് തന്നെ പറയാനല്ല പ്രവാചകൻ പറയുന്നത് . ആല്ലാഹുമ്മ റബ്ബനാ ലക്കൽ ഹംദ് എന്ന് പറയാനാണ് പ്രവാചകൻ പറയുന്നത്. ഇത് ഇമാം ഇബ്ൻ ഖുദാമ പറയുന്നുണ്ട് മറ്റു പണ്ഡിതന്മാരും പറയുന്നുണ്ട്.

[മുഗ്‌നീ 1/548 , ഉമ്മ് 1/136  , മുഹല്ല 1/35]

എന്നാൽ ഇമാം നിൽക്കുന്നവനും , ഒറ്റക്ക് നമസ്ക്കരിക്കുന്നവനും ഇത്പോലെ രണ്ടും പറയണം. 

സാലിം ഇബ്ൻ അബ്ദുല്ല [റ ] വിൽ നിന്ന് എന്റെ പിതാവ് പറഞ്ഞു ; നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ.....തക്ബീർ ചൊല്ലി അതേപോലെ കൈകൾ ഉയർത്തി  റുക്‌ഈലേക്ക് പോയി ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദ' ( അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ടുത്തരം നൽകട്ടെ) എന്ന് പറഞ്ഞു അതേപോലെ തക്ബീർ ചൊല്ലി  കൈകൾ ഉയർത്തി  എന്നിട്ട് 'റബ്ബനാ ലക്കൽ ഹംദ്' (രക്ഷിതാവേ സർവ്വ സ്തുതിയും നിനക്കത്രെ ) എന്ന് പറഞ്ഞു [ബുഖാരി 738]

ഇഅ'തിദാലിൽ തക്ബീർ ചൊല്ലി കൈകൾ തോളിന് ഒപ്പം ഉയർത്തിയശേഷം താഴേക്കാണ് ഇടേണ്ടത് അല്ലാതെ വീണ്ടും കൈ കെട്ടുകയല്ല . അങ്ങനെ കെട്ടുന്നത്  സുന്നത്തിന് എതിരാണ് . ചില പണ്ഡിതന്മാർ തക്ബീറത്തുൽ ഇഹ്‌റാമിൽ നിൽകുംപോലെ നിൽക്കണമെന്ന് പറഞ്ഞത്  തെളിവുകൾ മനസ്സിലാക്കുന്നതിൽ പറ്റിയ ചെറിയ അബദ്ധമാണ് .

عَنْ سَهْلِ بْنِ سَعْدٍ، أَنَّهُ قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ

സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ ജനങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു "[ ബുഖാരി 740 ]
ഈ ഹദീസിൽ പറയുന്ന കൈകെട്ടൽ നമസ്ക്കാരത്തിൽ മൊത്തത്തിൽ പറഞ്ഞ കാര്യമാണ് എന്ന നിഗമനത്തിൽ നിന്നാണ്  ചില പണ്ടിതൻമാർ ഇ'അത്തിദാലിൽ കൈ ഉയർത്തിയ ശേഷം വീണ്ടും കൈ കെട്ടി നിൽക്കണം എന്ന് പറഞ്ഞത് . പക്ഷെ അത് പൂർണമായും ശരിയല്ല ഒന്നാമത് ഇത് നബി [സ ] പറഞ്ഞ വാക്കുകളല്ല സ്വഹാബിയുടെയാണ് . ഇത് നബി [സ ] പറഞ്ഞ വാക്കുകളായിരിക്കാം എന്ന് റാവിയായ അബൂഹാസിമാണ് [താബിഈ ] പറയുന്നതാണ്. മാത്രവുമല്ല നമസ്ക്കാരത്തിൽ ഖുർആൻ  പാരായണം ചെയ്ത് നിൽക്കുന്ന സമയത്താണ് കൈകെട്ടി നിൽക്കേണ്ടത് . നമസ്ക്കാരത്തിൽ   റുകൂഇനും , സുജൂദിനും എല്ലാം പ്രത്യേക രൂപമുണ്ട്  അതേപോലെ തന്നെയാണ് ഇ'അത്തിദാലിനും അതിന്നായി കൈകൾ ചുമലിനു മുകളിൽ ഉയർത്തുമ്പോൾ അതിന്റെ കൂടെ തസ്ബീഹ് ചൊല്ലുകയാണ് പിന്നിലുള്ളവർ ചെയ്യുന്നത്. പിന്നെ നട്ടെല്ല് അടക്കം അവയവങ്ങൾ അടക്കം പാർക്കുമ്പോൾ ഉടനെ സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത് അൽപം നേരം പോലും നിൽക്കേണ്ട ആവശ്യമില്ല. 'അത്തിദാലിൽ കൈ ഉയർത്തിയ ശേഷം കൈകൾ താഴെയിടുകയാണ് വേണ്ടത് എന്നത് സുന്നത്തിൽ നിന്നും വ്യക്തമാകുന്ന കാര്യമാണ് .

മുഹമ്മദ് ഇബ്ൻ അംറ് ഇബ്ൻ അതാഉ , അബൂ ഹുമൈദ് അസാഇദി [റ ] വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ

  وَرَفَعَ يَدَيْهِ وَاعْتَدَلَ حَتَّى يَرْجِعَ كُلُّ عَظْمٍ فِي مَوْضِعِهِ مُعْتَدِلاً

'എന്നിട്ട് തിരുമേനി തൻറെ തല ഉയർത്തി ശരീരത്തിലെ എല്ലാ അസ്ഥിയും  യഥാസ്ഥാനത്തേക്ക് ആകുന്ന നിലക്ക് നിവർന്നു നിന്നു' [തിർമുദി 304]

എന്നാണുള്ളത്. ഇബ്ൻ മുബാറക്ക് യഹിയ്യ ഇബ്ൻ അയ്യൂബിൽ നിന്ന് അദ്ദേഹം യസീദ് ഇബ്ൻ അബു ഹബീബിൽ നിന്നും അദ്ദേഹം മുഹമ്മദ് ഇബ്ൻ അംറിൽ നിന്ന് നിവേദനം ചെയ്യുന്ന പരമ്പരയിൽ ' എല്ലാ നട്ടെല്ലിന്റെ അസ്ഥികളും '

എന്നാണുള്ളത്  .അതുകൊണ്ട് തന്നെ അവയവങ്ങൾ പൂർവ്വ സ്ഥാനത്തേക്ക് മടക്കുക എന്നതുകൊണ്ട് തുടക്കത്തിൽ നിന്നപോലെ നെഞ്ചിൽ കൈകെട്ടി നിൽക്കുക എന്നാണ് എന്ന വാദവും അപ്രസക്തമാകുന്നു . അസ്ഥികൾ യഥാസ്ഥിതിയിൽ ആക്കി നിൽക്കുക എന്നാൽ വെറുതെ കൈകൾ താഴേക്കിട്ട് നിൽക്കുക എന്നാണ് കാരണം അതാണ് അതിൻറെ യഥാസ്ഥാനം. 


TO BE CONTINUED

No comments:

Post a Comment