നമസ്ക്കാരം നബിചര്യയിലൂടെ - പാർട്ട് 6

 



ഖുനൂത്ത്

ചില പ്രത്യേക സന്ദർഭങ്ങളിൽ റുകൂഇനു ശേഷം ഇരു കൈകൾ ഉയർത്തി അൽപനേരം ദുആ ചെയ്യുന്ന നിർത്തതിനാണ് ഖുനൂത്ത് എന്ന് പറയുന്നത് .

ബനുസുലൈം ഗോത്രത്തിൽ പെട്ട റിഅൽ , ദക്വാൻ ഗോത്രങ്ങളുടെ താഴ്വരയിലൂടെ ഖാരിഉകൾ പോയപ്പോൾ ഗോത്രക്കാർ ഇവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു . അതിൽ മനം നൊന്ത് നബി [സ ] ആ ഗോത്രങ്ങൾക്ക് ശിക്ഷ ഇറക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്തു പിന്നീട് നിർത്തുകയും ചെയ്തു .

حَدَّثَنَا مُحَمَّدٌ، أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا سُلَيْمَانُ التَّيْمِيُّ، عَنْ أَبِي مِجْلَزٍ، عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَنَتَ النَّبِيُّ صلى الله عليه وسلم بَعْدَ الرُّكُوعِ شَهْرًا يَدْعُو عَلَى رِعْلٍ وَذَكْوَانَ وَيَقُولُ  " عُصَيَّةُ عَصَتِ اللَّهَ وَرَسُولَهُ

അനസ് [റ ] വിൽ നിന്ന് നിവേദനം ; റിഅൽ , ദക്വാൻ ഗോത്രങ്ങൾക്കെതിരെ ഒരു മാസക്കാലം നബി [സ ] ഖുനൂത്ത് ഓതി .അല്ലാഹുവിനോടും  റസൂലിനോടും ഉസയ്യത് അനുസരണക്കേട് കാണിച്ചു എന്ന് നബി[സ ] പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു "[ബുഖാരി 4094 ,മുസ്ലിം 677, നസാഈ 1070]

حَدَّثَنَا عَمْرُو بْنُ عَلِيٍّ، حَدَّثَنَا مُحَمَّدُ بْنُ فُضَيْلٍ، حَدَّثَنَا عَاصِمٌ الأَحْوَلُ، عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَنَتَ رَسُولُ اللَّهِ صلى الله عليه وسلم شَهْرًا حِينَ قُتِلَ الْقُرَّاءُ، فَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم حَزِنَ حُزْنًا قَطُّ أَشَدَّ مِنْهُ‏

حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا ثَابِتُ بْنُ يَزِيدَ، حَدَّثَنَا عَاصِمٌ، قَالَ سَأَلْتُ أَنَسًا ـ رضى الله عنه

അനസ് [റ ] വിൽ നിന്ന് നിവേദനം ; ഖുർആൻ മനഃപാഠമാക്കിയവർ കൊലചെയ്യപ്പെട്ടപ്പോൾ ഒരുമാസം നബി [സ ] ഖുനൂത്ത് ഓതി . നബി [സ ] ഇത്രയും മനഃപ്രയാസത്തിലായ മറ്റൊരു സന്ദർഭവും  ഞാൻ കണ്ടിട്ടില്ല .         [ബുഖാരി 1300 ]

മറ്റൊരു റിപ്പോർട്ടിൽ , നാൽപ്പതോ എഴുപതോ ഖാരിഉകളെ  കൊലപ്പെടുത്തിയപ്പോൾ ബനുസുലൈം ഗോത്രത്തിനെതിരെ നബി [സ ] പ്രാർത്ഥിച്ചു എന്നാണുള്ളത്  [ ബുഖാരി 3170 ]

خْبَرَنَا قُتَيْبَةُ، قَالَ حَدَّثَنَا حَمَّادٌ، عَنْ أَيُّوبَ، عَنِ ابْنِ سِيرِينَ، أَنَّ أَنَسَ بْنَ مَالِكٍ، سُئِلَ هَلْ قَنَتَ رَسُولُ اللَّهِ صلى الله عليه وسلم فِي صَلاَةِ الصُّبْحِ قَالَ نَعَمْ . فَقِيلَ لَهُ قَبْلَ الرُّكُوعِ أَوْ بَعْدَهُ قَالَ بَعْدَ الرُّكُوعِ

ഇബ്ൻ സീരീൻ നിന്ന് നിവേദനം ; അനസ് [റ ] വിനോട്  നബി [സ ] സുബ്ഹിക്ക്  ഖുനൂത്ത് ഓതിയിരുന്നോ എന്ന് ചോദിക്കപ്പെട്ടു . അദ്ദേഹം പറഞ്ഞു ; അതെ . 'റുകൂഇനു മുൻപാണോ ശേഷമാണോ' ? അദ്ദേഹം പറഞ്ഞു ; റുകൂഇനു ശേഷം . [ നസാഈ 1071 ]

حَدَّثَنَا قَبِيصَةُ، حَدَّثَنَا سُفْيَانُ، عَنِ ابْنِ ذَكْوَانَ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَدْعُو فِي الْقُنُوتِ  " اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ، اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ، اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ، اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، اللَّهُمَّ سِنِينَ كَسِنِي يُوسُفَ

അബൂഹുറൈറ [റ ]നിന്ന് നിവേദനം ; നബി [സ ] ഖുനൂത്തിൽ 'ഓ അല്ലാഹുവേ വലീദ് ഇബ്ൻ വലീദിനെ രക്ഷിക്കണേ ഓ അല്ലാഹുവേ അയ്യാശ് ഇബ്ൻ റാബിഇ നെ രക്ഷിക്കണേ ഓ അല്ലാഹുവേ  ദുർബലരായ മുസ്ലിംകളെ രക്ഷിക്കണേ ഓ അല്ലാഹുവേ മുദാർ ഗോത്രത്തെ നീ കഷ്ട്ടത്തിലാക്കണേ യൂസഫ് നബിയുടെ കാലത്തേ ക്ഷാമം പോലെ അവർക്ക് ക്ഷാമം നൽകണേ ' [ബുഖാരി 2932]

حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا عَبْدُ الرَّحْمَنِ، حَدَّثَنَا هِشَامٌ، عَنْ قَتَادَةَ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَنَتَ شَهْرًا يَدْعُو عَلَى أَحْيَاءٍ مِنْ أَحْيَاءِ الْعَرَبِ ثُمَّ تَرَكَهُ 

 

അനസ് [റ ] വിൽ നിന്ന് നിവേദനം ; ചില അറബ് ഗോത്രങ്ങൾക്കെതിരെ [ബനൂസുലൈം ]ഒരു മാസക്കാലം നബി [സ ] ഖുനൂത്ത് ഓതി . അതിന് ശേഷം അത് നിർത്തി .[ മുസ്‌ലിം 677 ]

ഇന്ന് കാണുമ്പോലെ സുബ്ഹിക്ക് സ്ഥിരമായി നടത്തുന്ന ഖുനൂത്ത് സുന്നത്തിൽ പെട്ടതല്ല . നബി [സ ] ഒരു മാസക്കാലം മാത്രമേ ഖുനൂത്ത് നിർവ്വഹിച്ചുള്ളൂ ശേഷം നിർത്തി . സുബ്ഹിക്ക് മാത്രമായിരുന്നില്ല നബി [സ ] ഖുനൂത്ത് ഓതിയിരുന്നത് മറ്റു നമസ്ക്കാരങ്ങളിലും ഓതിയിരുന്നു .

حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا إِسْمَاعِيلُ، قَالَ حَدَّثَنَا خَالِدٌ، عَنْ أَبِي قِلاَبَةَ، عَنْ أَنَسٍ، قَالَ كَانَ الْقُنُوتُ فِي الْمَغْرِبِ وَالْفَجْرِ‏.

അനസ് [റ  ]വിൽ  നിന്ന് നിവേദനം ; സുബ്ഹ് നമസ്‌കാരത്തിനും മഗ്‌രിബ് നമസ്ക്കാരത്തിനുമായിരുന്നു ഖുനൂത്ത് ഓതിയിരുന്നത് [ബുഖാരി 1004 ]

അനസ് [റ ] വിൽ നിന്ന് മൗഖൂഫായിട്ടാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചത് . എന്നാൽ ബറാഇബ്നു ആസിബിൽ നിന്ന് മർഫൂ ആയിട്ട് മറ്റ് റിപ്പോർട്ടുകൾ നിവേദനം ചെയ്യപ്പെടുന്നുണ്ട് .

حَدَّثَنَا أَبُو الْوَلِيدِ، وَمُسْلِمُ بْنُ إِبْرَاهِيمَ، وَحَفْصُ بْنُ عُمَرَ، ح وَحَدَّثَنَا ابْنُ مُعَاذٍ، حَدَّثَنِي أَبِي قَالُوا، كُلُّهُمْ حَدَّثَنَا شُعْبَةُ، عَنْ عَمْرِو بْنِ مُرَّةَ، عَنِ ابْنِ أَبِي لَيْلَى، عَنِ الْبَرَاءِ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقْنُتُ فِي صَلاَةِ الصُّبْحِ زَادَ ابْنُ مُعَاذٍ وَصَلاَةِ الْمَغْرِبِ .

ബറാഇബ്നു ആസിബി[റ ]വിൽനിന്ന് നിവേദനം ;  സുബ്ഹ് നമസ്‌കാരത്തിനും മഗ്‌രിബ് നമസ്ക്കാരത്തിനും നബി [സ ] ഖുനൂത്ത് ഓതിയിരുന്നു '

[തിർമുദി 401 , അബുദാവൂദ് 1441 ,നസാഈ 1076 ]

باب اسْتِحْبَابِ الْقُنُوتِ فِي جَمِيعِ الصَّلاَةِ إِذَا نزَلَتْ بِالْمُسْلِمِينَ نَازِلَةٌ ‏‏ [ പ്രയാസങ്ങൾ, ദുരിതങ്ങളുള്ള നേരം എല്ലാ നമസ്ക്കാരത്തിലും ഖുനൂത്ത് ഓതൽ ] എന്ന് ഒരു  ബാബ് തന്നെ ഇമാം മുസ്‌ലിം കൊടുക്കുന്നുണ്ട് . അബൂഹുറൈറ[റ ] വിൽ നിന്ന് ഒരു ഹദീസും ഉദ്ധരിക്കുന്നു .

دَّثَنَا مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا مُعَاذُ بْنُ هِشَامٍ، حَدَّثَنِي أَبِي، عَنْ يَحْيَى بْنِ أَبِي كَثِيرٍ، قَالَ حَدَّثَنَا أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ، أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ وَاللَّهِ لأُقَرِّبَنَّ بِكُمْ صَلاَةَ رَسُولِ اللَّهِ صلى الله عليه وسلم . فَكَانَ أَبُو هُرَيْرَةَ يَقْنُتُ فِي الظُّهْرِ وَالْعِشَاءِ الآخِرَةِ وَصَلاَةِ الصُّبْحِ وَيَدْعُو لِلْمُؤْمِنِينَ وَيَلْعَنُ الْكُفَّارَ .

അബൂഹുറൈറ [റ ] പറയുന്നത് കേട്ടതായി  അബൂസലമഃഇബ്ൻ അബ്ദിറഹ്മാൻ നിവേദനം ചെയ്യുന്നു; ഞാൻ പറയും  , നിങ്ങളുടെ ഇടയിലുള്ള നമസ്ക്കാരങ്ങളിൽ  അല്ലാഹുവിന്റെ ദൂതന്റെ നമസ്ക്കാരത്തോട് ഏറ്റവും അടുത്തത് ഏതെന്ന് .  അബൂഹുറൈറ [റ ] ദുഹ്റിനും , ഇശാക്കും , സുബ്‌ഹിക്കും ഖുനൂത്ത് ഓതിയിരുന്നു . അതിൽ അദ്ദേഹം മുസ്ലിംകൾക്ക് വേണ്ടി  അനുഗ്രഹം തേടുകയും അവിശ്വാസികൾക്ക് വേണ്ടി ശിക്ഷ തേടുകയും ചെയ്തു . " [മുസ്‌ലിം 676 ]

 

സുജൂദ്

'അത്തിദാലിൽ നിന്ന് അസ്ഥികൾ യഥാസ്ഥാനത് എത്തിക്കഴിഞ്ഞാൽ മുട്ടുകൾ മടക്കി സാവധാനം ആ മുട്ടുകൾ നിലത്തു കുത്തി മുഴം കൈയുടെ ഉൾഭാഗം  വിരലുകൾ ചേർത്ത്പിടിച്ച് നിലത്ത് വെക്കുക. കൈ മുട്ടുകൾ ശരീരത്തിൽ നിന്ന് അകത്തി കുത്തി നിർത്തുക. കാൽ പാദം വിരലുകളിൽ കുത്തി നിർത്തുക. നെറ്റിത്തടവും മൂക്കും നിലത്ത് വെക്കുക.

حَدَّثَنَا زُهَيْرُ بْنُ حَرْبٍ، حَدَّثَنَا جَرِيرٌ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ سَالِمٍ الْبَرَّادِ، قَالَ أَتَيْنَا عُقْبَةَ بْنَ عَمْرٍو الأَنْصَارِيَّ أَبَا مَسْعُودٍ فَقُلْنَا لَهُ حَدِّثْنَا عَنْ صَلاَةِ، رَسُولِ اللَّهِ صلى الله عليه وسلم فَقَامَ بَيْنَ أَيْدِينَا فِي الْمَسْجِدِ فَكَبَّرَ فَلَمَّا رَكَعَ وَضَعَ يَدَيْهِ عَلَى رُكْبَتَيْهِ وَجَعَلَ أَصَابِعَهُ أَسْفَلَ مِنْ ذَلِكَ وَجَافَى بَيْنَ مِرْفَقَيْهِ حَتَّى اسْتَقَرَّ كُلُّ شَىْءٍ مِنْهُ ثُمَّ قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقَامَ حَتَّى اسْتَقَرَّ كُلُّ شَىْءٍ مِنْهُ ثُمَّ كَبَّرَ وَسَجَدَ وَوَضَعَ كَفَّيْهِ عَلَى الأَرْضِ ثُمَّ جَافَى بَيْنَ مِرْفَقَيْهِ حَتَّى اسْتَقَرَّ كُلُّ شَىْءٍ مِنْهُ ثُمَّ رَفَعَ رَأْسَهُ فَجَلَسَ حَتَّى اسْتَقَرَّ كُلُّ شَىْءٍ مِنْهُ فَفَعَلَ مِثْلَ ذَلِكَ أَيْضًا ثُمَّ صَلَّى أَرْبَعَ رَكَعَاتٍ مِثْلَ هَذِهِ الرَّكْعَةِ فَصَلَّى صَلاَتَهُ ثُمَّ قَالَ هَكَذَا رَأَيْنَا رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي

സാലിമിൽ നിന്ന് നിവേദനം ;ഞങ്ങൾ അബൂ മസ്ഊദ് [റ ] വിൻറെ അടുക്കൽ കടന്ന് ചെന്ന് നബിയുടെ [സ ] നമസ്ക്കാരം എങ്ങിനെയെന്നാരാഞ്ഞു . അദ്ദേഹം ഞങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് തക്ബീർ ചൊല്ലി പിന്നെ റുക്കൂഉ  ചെയ്തു അദ്ദേഹത്തിൻറെ കൈപ്പത്തി മുട്ടിൽ വെച്ചു വിരലുകൾ മുട്ടിൽ നിന്ന് താഴേക്ക് പിടിച്ചിരുന്നു . നട്ടെല്ലുൾപ്പടെ എല്ലാം ശരിയാകും വരെ തൻറെ കൈമുട്ട് ശരീരത്തിൽ നിന്ന് അകറ്റിപിടിച്ചു. ശേഷം അദ്ദേഹം 'അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ടുത്തരം നൽകട്ടെ' എന്ന് പറഞ്ഞു .ശേഷം എല്ലാ അവയവങ്ങളും യഥാസ്ഥാനത്തേക്ക് മടക്കി നിവർന്നു നിന്നു . ശേഷം തക്ബീർ ചൊല്ലി സുജൂദ് ചെയ്തു . എന്നിട്ട് കൈപ്പത്തി നിലത്തു വെച്ചു കൈമുട്ടുകൾ ശരീരത്തിൻറെ വശങ്ങളിൽ നിന്ന് അകറ്റി നിർത്തി .അങ്ങനെ എല്ലാ അവയവങ്ങളും അടക്കം പാർത്തു നിന്നു . പിന്നെ അദ്ദേഹം തല ഉയർത്തി ഇരുന്നു അവയവങ്ങളൊക്കെ  തിരികെ അടക്കം  പാർക്കാൻ വേണ്ടി . ശേഷം ഒരാവർത്തികൂടി ഇത് തന്നെ ചെയ്തു . അങ്ങനെ അദ്ദേഹം ഇത്പോലെ നാല് റക്അത് നമസ്ക്കരിച്ചു .[ അബൂദാവൂദ് 863]

حَدَّثَنَا أَبُو الْيَمَانِ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنَا سَالِمُ بْنُ عَبْدِ اللَّهِ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم افْتَتَحَ التَّكْبِيرَ فِي الصَّلاَةِ، فَرَفَعَ يَدَيْهِ حِينَ يُكَبِّرُ حَتَّى يَجْعَلَهُمَا حَذْوَ مَنْكِبَيْهِ، وَإِذَا كَبَّرَ لِلرُّكُوعِ فَعَلَ مِثْلَهُ، وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ‏. فَعَلَ مِثْلَهُ وَقَالَ  " رَبَّنَا وَلَكَ الْحَمْدُ "‏‏. وَلاَ يَفْعَلُ ذَلِكَ حِينَ يَسْجُدُ وَلاَ حِينَ يَرْفَعُ رَأْسَهُ مِنَ السُّجُودِ

സാലിം ഇബ്ൻ അബ്ദുല്ല [റ ] വിൽ നിന്ന് എന്റെ പിതാവ് പറഞ്ഞു ; നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ.....തക്ബീർ ചൊല്ലി അതേപോലെ കൈകൾ ഉയർത്തി  റുക്‌ഈലേക്ക് പോയി ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദ' ( അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ടുത്തരം നൽകട്ടെ) എന്ന് പറഞ്ഞു അതേപോലെ തക്ബീർ ചൊല്ലി  കൈകൾ ഉയർത്തി  എന്നിട്ട് 'റബ്ബനാ ലക്കൽ ഹംദ്' (രക്ഷിതാവേ സർവ്വ സ്തുതിയും നിനക്കത്രെ ) എന്ന് പറഞ്ഞു പക്ഷെ നബി [സ ] സുജൂദിലോ , സുജൂദിൽ നിന്ന് തല ഉയർത്തുമ്പോളോ അങ്ങനെ കൈ ഉയർത്തിയില്ല .[ബുഖാരി 738]

 

وَإِذَا رَفَعَ لِلسُّجُودِ فَعَلَ مِثْلَ ذَلِكَ وَإِذَا قَامَ مِنَ الرَّكْعَتَيْنِ فَعَلَ مِثْلَ ذَلِكَ

സുജൂദിൽ നിന്ന് തലഉയർത്തിയപ്പോൾ കൈ ഉയർത്തി എന്നൊരു റിപ്പോർട്ട് അബൂഹുറൈറ [റ ] വിൽ നിന്ന് അബൂദാവൂദ് , ഇബ്ൻ മാജ , ബൈഹഖി മുതലായവർ ഉദ്ധരിക്കുന്നുണ്ട് . എന്നാൽ അതിൻറെ പരമ്പരയിൽ അബ്ദുറഹ്മാൻ ഇബ്ൻ അബീ സനാദ് , ഇബ്ൻ ജുറൈജ് പോലുള്ള ദുർബലന്മാരുണ്ട് .

أبو حاتم الرازي :  ولا يحتج به أبو زرعة الرازي : ضعفه أحمد بن حنبل : مضطرب الحديث عبد الرحمن بن مهدي : تركه عمرو بن علي الفلاس : فيه ضعف

 

ഇമാം അബൂഹാതിം പറയുന്നു ; അബ്ദുറഹ്മാൻ ഇബ്ൻ അബീ സനാദ്   തെളിവിന്ന് പര്യാപ്തനല്ല

ഇമാം അബൂ സുർആ റാസി പറയുന്നു ;ദുർബലനാണ് . ഇമാം ,അഹമ്മദ് പറയുന്നു ;മുൾത്വരിബാണ്

ഇമാം ഇബ്ൻ മഹ്ദീ പറയുന്നു ; ദുർബലൻ ഇമാം ഫല്ലാസ് പറയുന്നു ; ദുർബലൻ

[സിയർ അ'അലാമു നുബില  8/ 168,തഹ്ദീബ് 6/ 5356  ]

സുജൂദിലേക്ക് പോകുമ്പോൾ ആദ്യം നിലത്ത് വെക്കേണ്ടത് കൈകളാണോ കാൽ മുട്ടുകളാണോ എന്നതിൽ പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു . അവരുടെ വാദത്തിന്നായി അവർ രണ്ട് കൂട്ടരും ഉദ്ധരിക്കുന്ന തെളിവുകൾ ഒന്ന് ഒന്നിനേക്കാൾ മെച്ചമാണ് എന്ന് തെളിയിക്കാനാകില്ല .അതുകൊണ്ട് തന്നെ ആ വിഷയത്തിൽ ഇന്നതാണ് ശരി എന്ന് പറയൽ അസാധ്യമാണ് .

    എന്നാൽ സുജൂദിൽ നിലത്ത് വെക്കേണ്ടത് ഏഴു ഭാഗങ്ങളാണ് . രണ്ട് മുഴം കയ്യുടെ ഉൾഭാഗം , രണ്ട് കാൽ മുട്ടുകൾ , മുഖം എന്നിവയാണ്. മുഖം മുഴുവനുമല്ല  നെറ്റിത്തടം , മൂക്കിൻെറ അഗ്രം എന്നിവ നിലത്തു മുട്ടുന്ന രൂപത്തിൽ മുഖം സുജൂദിൻെറ സ്ഥലത്ത് വെക്കുക . 

حَدَّثَنَا مُعَلَّى بْنُ أَسَدٍ، قَالَ حَدَّثَنَا وُهَيْبٌ، عَنْ عَبْدِ اللَّهِ بْنِ طَاوُسٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ، رضى الله عنهما قَالَ قَالَ النَّبِيُّ صلى الله عليه وسلم  " أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ عَلَى الْجَبْهَةِ ـ وَأَشَارَ بِيَدِهِ عَلَى أَنْفِهِ ـ وَالْيَدَيْنِ، وَالرُّكْبَتَيْنِ وَأَطْرَافِ الْقَدَمَيْنِ، وَلاَ نَكْفِتَ الثِّيَابَ وَالشَّعَرَ

ഇബ്ൻ അബ്ബാസ് [റ] വിൽ നിന്ന് നിവേദനം ; നബി [സ] പറഞ്ഞു ; ഏഴു അസ്ഥികളിന് മേൽ സുജൂദ് ചെയ്യുവാൻ   ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു . അഥവാ നെറ്റിത്തടം , മൂക്കിൻറെ അഗ്രം , ഇത് പറഞ്ഞപ്പോൾ നബി [സ] തൻറെ വിരലുകൾ  തൻറെ മുക്കിന് നേരെ ചൂണ്ടി . രണ്ട് കൈകൾ രണ്ട് കാൽ മുട്ടുകൾ രണ്ട് പാദങ്ങളുടെ അറ്റങ്ങൾ . മുടിയോ വസ്ത്രമോ അതിനെ തടയാതിരിക്കട്ടെ  [ബുഖാരി 812, മുസ്ലിം 490]

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ حَدَّثَنَا أَبُو عَوَانَةَ، عَنْ عَمْرٍو، عَنْ طَاوُسٍ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ  " أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةٍ، لاَ أَكُفُّ شَعَرًا وَلاَ ثَوْبًا

ഇബ്ൻ അബ്ബാസ് [റ] വിൽ നിന്ന് നിവേദനം ; നബി [സ] പറഞ്ഞു ; ഏഴു അസ്ഥികളിന് മേൽ സുജൂദ് ചെയ്യുവാൻ   ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു അതിനു തടസ്സമായി  വസ്ത്രം മടക്കി വെക്കാനോ , മുടി മടക്കിവെക്കാനോ പാടില്ല "[ 816]

ഇത് കല്പനാ സ്വരത്തിൽ തോന്നുമെങ്കിലും നിർബന്ധമായ കാര്യമല്ല .അത്യാവശ്യ സന്ദർഭങ്ങളിൽ വസ്ത്രത്തിന്മേൽ സുജൂദ് ചെയ്യൽ അനുവദനീയമാണ് . ചൂടോ , തണുപ്പോ കൂടുതൽ ഉള്ളപ്പോൾ റസൂൽ സുജൂദിൽ വസ്ത്രത്തിൽ നെറ്റിത്തടം വെക്കാറുണ്ട് .

 

കാലിൻറെ വിരലഗ്രങ്ങൾ ഖിബ്‌ലക്ക് നേരെ നിൽക്കും പോലെ കുത്തി നിർത്തുക , മുഴംകൈ ഉൾഭാഗം നിലത്ത് വെച് കൈ മുട്ടുകൾ കക്ഷത്തിൽ നിന്ന് അകത്തിപ്പിടിക്കുക . കൈ മുട്ടുകൾ നിലത്ത് മുട്ടുന്ന രീതിൽ വെക്കരുത് . അത് നായകൾ നിലത്ത് കൈകൾ വെക്കുന്ന രീതിയാണ് .

دَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم  " اعْتَدِلُوا فِي السُّجُودِ وَلاَ يَبْسُطْ أَحَدُكُمْ ذِرَاعَيْهِ انْبِسَاطَ الْكَلْبِ

അനസ് [റ] വിൽ നിന്ന് നിവേദനം ; നബി [സ] പറഞ്ഞു ; സുജൂദിൽ മിതത്വം പാലിക്കുക നായ കൈകൾ നീട്ടി നിലത്ത്  നിവരും പോലെ  നിങ്ങൾ കൈകൾ നീട്ടരുത് ' [മുസ്ലിം 493]

حَدَّثَنَا يَحْيَى بْنُ يَحْيَى، قَالَ أَخْبَرَنَا عُبَيْدُ اللَّهِ بْنُ إِيَادٍ، عَنْ إِيَادٍ، عَنِ الْبَرَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم  " إِذَا سَجَدْتَ فَضَعْ كَفَّيْكَ وَارْفَعْ مِرْفَقَيْكَ

ബറാഇബ്നു ആസിബ് [റ] വിൽ നിന്ന് നിവേദനം ; നബി [സ] പറഞ്ഞു ; നിങ്ങൾ സുജൂദ് ചെയ്യുമ്പോൾ മുഴം കൈ നിലത്ത് വെക്കുകയും കൈമുട്ട് ഉയർത്തിപ്പിടിക്കുകയും ചെയ്യുക '  [മുസ്ലിം 494]

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا بَكْرٌ، - وَهُوَ ابْنُ مُضَرَ - عَنْ جَعْفَرِ بْنِ رَبِيعَةَ، عَنِ الأَعْرَجِ، عَنْ عَبْدِ اللَّهِ بْنِ مَالِكٍ ابْنِ بُحَيْنَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا صَلَّى فَرَّجَ بَيْنَ يَدَيْهِ حَتَّى يَبْدُوَ بَيَاضُ إِبْطَيْهِ .

അബ്ദുൽ മാലിക്ക് ഇബ്ൻ ബുജൈന [റ] വിൽ നിന്ന് ; നബി [സ] സുജൂദ് ചെയ്തപ്പോൾ കക്ഷത്തിലെ വെളുപ്പ് കാണുമാറ് കൈകൾ അകത്തിപിടിച്ചു ' [മുസ്ലിം 495]

രണ്ട് സുജൂദുകളാണുള്ളത് അതിലേക് പോകുമ്പോളും എഴുന്നേൽക്കുമ്പോളും തക്ബീർ ചൊല്ലണം.

حَدَّثَنَا يَحْيَى بْنُ صَالِحٍ، قَالَ حَدَّثَنَا فُلَيْحُ بْنُ سُلَيْمَانَ، عَنْ سَعِيدِ بْنِ الْحَارِثِ، قَالَ صَلَّى لَنَا أَبُو سَعِيدٍ فَجَهَرَ بِالتَّكْبِيرِ حِينَ رَفَعَ رَأْسَهُ مِنَ السُّجُودِ، وَحِينَ سَجَدَ، وَحِينَ رَفَعَ، وَحِينَ قَامَ مِنَ الرَّكْعَتَيْنِ وَقَالَ هَكَذَا رَأَيْتُ النَّبِيَّ صلى الله عليه وسلم

സഅദ് ഇബ്ൻ ഹാരിസ നിവേദനം ചെയ്യുന്നു ; അബൂസഈദ് [റ ] ഞങ്ങൾക്ക് നേതൃത്വം നൽകി നമസ്ക്കരിച്ചു . സുജൂദിൽ നിന്നുയർന്നപ്പോൾ അദ്ദേഹം തക്ബീർ ഉച്ചത്തിൽ ചൊല്ലി ,സുജൂദിലേക്ക് പോയപ്പോളും ചൊല്ലി വീണ്ടും ഉയർന്നപോളും ചൊല്ലി . രണ്ടാമത്തെ റക്അത്തിൽ നിന്ന് ഉയർന്നപ്പോളും ചൊല്ലി അബൂസഈദ് [റ  ] പറഞ്ഞു ; ഞാൻ ഇതുപോലെ റസൂൽ ചെയ്യുന്നത് കണ്ടു '[ ബുഖാരി 825 ]

സുജൂദിലാണ് മനുഷ്യൻ അവൻറെ സൃഷ്ടാവിനോട് ഏറ്റവും അടുക്കുന്ന സന്ദർഭം അന്നേരം ധാരാളമായി പ്രാർത്ഥിക്കുക . ഖുർആനിൽ വന്നതും , സുന്നത്തിൽ സ്ഥിരപ്പെട്ടതുമായ ദുആകൾ ചെയ്യുക . അത് അറിയാത്തവർ  അറിയാവുന്ന ഭാഷയിൽ ദുആ ചെയ്യുക.

 

وحدثنا هارون بن معروف وعمرو بن سواد قالا حدثنا عبد الله بن وهب عن عمرو بن الحارث عن عمارة بن غزية عن سمي مولى أبي بكر أنه سمع أبا صالح ذكوان يحدث عن أبي هريرة أن رسول الله صلى الله عليه وسلم قال أقرب ما يكون العبد من ربه وهو ساجد فأكثروا الدعاء

 

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം നബി [സ ] പറഞ്ഞു ; ഒരടിമ തന്റെ നാഥനോട് ഏറ്റവും അടുത്ത സന്ദർഭം സുജൂദിലായിരിക്കുമ്പോളാണ് അതിനാൽ സുജൂദിൽ നിങ്ങൾ കൂടുതൽ പ്രാർത്ഥിക്കുക "

[ മുസ്‌ലിം 482 ]

 

إِيَاسَ بْنَ عَامِرٍ يَقُولُ سَمِعْتُ عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ، يَقُولُ لَمَّا نَزَلَتْ {فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ} قَالَ لَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ " اجْعَلُوهَا فِي رُكُوعِكُمْ " . فَلَمَّا نَزَلَتْ {سَبِّحِ اسْمَ رَبِّكَ الأَعْلَى} قَالَ لَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ " اجْعَلُوهَا فِي سُجُودِكُمْ " .

ഉക്ബത് ഇബ്ൻ ആമിർ [റ ] പറഞ്ഞു  'അത്യുന്നതനായ നിന്റെര രക്ഷിതാവിന്റെ  നാമം പ്രകീര്ത്തി ക്കുക.' എന്ന ആയത് അവതരിച്ചപ്പോൾ നബി [സ ] കൽപ്പിച്ചു ഇത് നിങ്ങൾ സുജൂദിൽ ചെയ്യുക.’’

[ഇബ്ൻ മാജ  887, അഹമ്മദ്  17450]

حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، حَدَّثَنَا هِشَامٌ، حَدَّثَنَا قَتَادَةُ، عَنْ مُطَرِّفٍ، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ فِي رُكُوعِهِ وَسُجُودِهِ " سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

 

ആയിശ [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] റുകൂഇലും സുജൂദിലും سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ [ മലക്കുകളുടെയും ആത്മാവിൻറെയും നാഥൻ സമ്പൂർണ്ണൻ ഏറെ പരിശുദ്ധൻ ] എന്ന് പറഞ്ഞിരുന്നു

[മുസ്ലിം 487 , അബൂദാവൂദ് 872]

 

ഒരു സുജൂദ് ചെയ്ത ശേഷം ഒന്നിരുന്ന് വീണ്ടും സുജൂദ് ചെയ്യണം അങ്ങനെ രണ്ട് സുജൂദുകളാണ് ഒരു റക്അത്തിൽ ഉള്ളത് . സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ ദുആ ചെയ്യൽ സുന്നത്താണ് . സുജൂദിൽ നിന്ന് തലയുയർത്തി ഇടത് കാൽ പിന്നിലോട്ട് മടക്കി വെച്ച് കാൽ പാദത്തിൽ ചന്തി വെച്ച് വലതുകാൽ പിന്നിലോട്ട് മടക്കി കാൽ പാദത്തിൻെറ മേൽ ഭാഗം നിലത്തു പതിയത്തക്കവണ്ണം വെക്കുക . ഇങ്ങനെ തന്നെയാണ് ആദ്യത്തെ തശ്ശഹുദിൽ [അത്തഹിയ്യാത് ] ഇരിക്കേണ്ടതാണ് . രണ്ടാമത്തെതിൽ കാൽപാദത്തിന് പകരം നിലത്താണ് ചന്തി വെക്കേണ്ടത്.

وَكَانَ يَفْرِشُ رِجْلَهُ الْيُسْرَى وَيَنْصِبُ رِجْلَهُ الْيُمْنَى وَكَانَ يَنْهَ

നബി [സ ] ഇടത് കാൽ നിലത്തു മടക്കി വെക്കുകയും വലതുകാൽ മടക്കി കുത്തിനിർത്തുകയും ചെയ്തു ' [മുസ്ലിം 498 ]

فَإِذَا جَلَسَ فِي الرَّكْعَتَيْنِ جَلَسَ عَلَى رِجْلِهِ الْيُسْرَى وَنَصَبَ الْيُمْنَى، وَإِذَا جَلَسَ فِي الرَّكْعَةِ الآخِرَةِ قَدَّمَ رِجْلَهُ الْيُسْرَى وَنَصَبَ الأُخْرَى وَقَعَدَ عَلَى مَقْعَدَتِهِ‏

അബു ഹുമൈദ് ഇബ്ൻ  സാഇദിയ്യ് [റ ] പറഞ്ഞു ; നബി [സ ] രണ്ടാമത്തെ റക്അത്തിൽ ഇരുന്നാൽ ഇടതുകാലിൽ ഇരിക്കുകയും വലതു കാൽ കുത്തിനിർത്തുകയും ചെയ്യും . അവസാനത്തെ റക്അത്തിൽ ഇരുന്നാൽ ഇടത് കാൽ മുന്നിലേക്ക് വെക്കുകയും വലതുകാൽ കുത്തി നിർത്തി ചന്തി നിലത്തു വച്ചിരിക്കും [ ബുഖാരി 828 ]


حَدَّثَنَا مُحَمَّدُ بْنُ مَسْعُودٍ، حَدَّثَنَا زَيْدُ بْنُ الْحُبَابِ، حَدَّثَنَا كَامِلٌ أَبُو الْعَلاَءِ، حَدَّثَنِي حَبِيبُ بْنُ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ " اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِ

ഇബ്ൻ അബ്ബാസ് [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] സുജൂദുകൾക്കിടയിൽ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു .

[ അബൂദാവൂദ് 850 , ഇബ്ൻ മാജ  898 തിർമുദി 284,]

 

ഇതിൻെറ പരമ്പരയിൽ ഹബീബ് ഇബ്ൻ അബീ സാബിത്തുണ്ട് അദ്ദേഹം മുദല്ലിസ്സാണ് .

وقال بن خزيمة في صحيحه كان مدلسا  قال ابن حجر العسقلاني وكان كثير الإرسال والتدليس وقال بن حبان  كان مدلسا

ഇമാം ഇബ്ൻ ഖുസൈമ തൻെറ സ്വഹീഹിൽ പറയുന്നു ഇദ്ദേഹം മുദല്ലിസാണ് . അസ്ഖലാനി പറയുന്നു ;ഇദ്ദേഹം ധാരാളം ഇർസാലും  തദ്‌ലീസും ചെയ്തിട്ടുണ്ട് .ഇബ്ൻ ഹിബ്ബാൻ പറയുന്നു ; ഇദ്ദേഹം മുദല്ലിസാണ്

[തഹ്ദീബ് 2/ 1323 ]


കൂടാതെ കാമിൽ ഇബ്ൻ അലാഇൻറെ യോഗ്യതയെ  കുറിച്ച് ഭിന്ന അഭിപ്രായമുണ്ട് . ഇബ്ൻ ഹജർ പറയുന്നത് വിശ്വസ്തനും , പിഴവ് വരുത്തുന്നവനുമാണെന്നാണ്

قال  العسقلاني صدوق يخطيء  وقال النسائي : ليس بالقوى وقال أيضا : ليس به بأس

ഇബ്ൻ ഹജർ ; വിശ്വസ്തൻ , പിഴവുവരുത്തും , ഇമാം നസാഈ ദുർബലനെന്നും മറ്റൊരിക്കൽ തരക്കേടില്ല എന്നും പറയുന്നു .

[തക് രീബ്‌ 459 , മീസാൻ 3/6929 ]

പ്രസ്തുത ഹദീസ് അബൂമാലിക് അൽ അശ്ജഈയിൽ നിന്ന് ഇമാം മുസ്ലിം ഉദ്ധരിക്കുന്നത് ആരെങ്കിലും ഇസ്ലാമിലേക്ക് കടന്ന് വന്നാൽ അവരോട് പ്രവാചകൻ പ്രാർത്ഥിക്കാൻ വേണ്ടി പഠിപ്പിച്ച ദുആയാണ്‌ ഇതെന്നാണ് .

حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا حَفْصُ بْنُ غِيَاثٍ، حَدَّثَنَا الْعَلاَءُ بْنُ الْمُسَيَّبِ، عَنْ عَمْرِو بْنِ مُرَّةَ، عَنْ طَلْحَةَ بْنِ يَزِيدَ، عَنْ حُذَيْفَةَ أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقُولُ بَيْنَ السَّجْدَتَيْنِ " رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "

ഹുദൈഫ [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] രണ്ട് സുജൂദുകൾക്കിടയിൽ رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِ എന്ന് പറയുമായിരുന്നു[ഇബ്ൻമാജ 897]

ഈ ഹദീസിൻറെ പരമ്പരയിൽ അംറ് ഇബ്ൻ മുർറയുണ്ട് അദ്ദേഹം വിമർശനവിധേയനാണ് പക്ഷെ  سَعْدِ بْنِ عُبَيْدَةَ യിലൂടെ മറ്റൊരു ശാഹിദ് ഉദ്ധരിക്കപെട്ടിട്ടുണ്ട്. ഇത് പ്രസ്തുത ഹദീസിനെ ബലപ്പെടുത്തുന്നു.

        സുജൂദ് കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കൈകൾ ഉയർത്തി നെഞ്ചിൽ വെക്കൽ സുന്നത്താണ് .

أَخْبَرَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا ابْنُ أَبِي عَدِيٍّ، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ نَصْرِ بْنِ عَاصِمٍ، عَنْ مَالِكِ بْنِ الْحُوَيْرِثِ، أَنَّهُ رَأَى النَّبِيَّ صلى الله عليه وسلم رَفَعَ يَدَيْهِ فِي صَلاَتِهِ وَإِذَا رَكَعَ وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ وَإِذَا سَجَدَ وَإِذَا رَفَعَ رَأْسَهُ مِنَ السُّجُودِ حَتَّى يُحَاذِيَ بِهِمَا فُرُوعَ أُذُنَيْهِ

حَدَّثَنَا مُحَمَّدُ بْنُ أَبِي عَدِيٍّ ، عَنْ سَعِيدٍ ، عَنْ قَتَادَةَ ، عَنْ نَصْرِ بْنِ عَاصِمٍ ، عَنْ مَالِكِ بْنِ الْحُوَيْرِثِ ، أَنَّهُ رَأَى نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَرْفَعُ يَدَيْهِ فِي صَلَاتِهِ ، إِذَا رَفَعَ رَأْسَهُ مِنْ رُكُوعِهِ وَإِذَا سَجَدَ ، وَإِذَا رَفَعَ رَأْسَهُ مِنْ سُجُودِهِ حَتَّى يُحَاذِيَ بِهَا فُرُوعَ أُذُنَيْهِ

.

മാലിക്ക് ഇബ്ൻ ഹുവൈരിസ് [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] നമസ്ക്കാരത്തിൽ കൈകൾ ഉയർത്തുന്നത് കണ്ടു . റുകൂഇലേക്ക് പോയപ്പോൾ റുകൂഇൽ നിന്ന് ഉയർന്നപ്പോൾ സുജൂദിലേക്ക് പോയപ്പോൾ സുജൂദിൽ നിന്ന് ഉയർന്നപ്പോൾ . ചെവിയുടെ ഒപ്പം കൈകൾ ഉയർന്നിരുന്നു.

[നസാഈ 1085, അഹമ്മദ് 15365 ]

No comments:

Post a Comment