നമസ്ക്കാരം നബി ചര്യയിലൂടെ - പാർട്ട് 4

   



റുകൂഉ

وَارْكَعُواْ مَعَ الرَّاكِعِينَ

'കുമ്പിടുന്നവരോടൊപ്പം നിങ്ങള്‍ കുമ്പിടുകയും   ചെയ്യുവിന്‍.'

[ഖുർആൻ 2/ 43 ]

തല താഴ്ത്തി  നട്ടെല്ല് മടക്കി  എല്ലാ അർത്ഥത്തിലും തനിക്ക് ആവശ്യപ്പെടാതെ തന്നെ  ലഭിച്ച ചെറുതും വലുതുമായ  എല്ലാ ഗുണത്തിൻറെയും  അനുഗ്രഹങ്ങളുടെയും  നന്ദിയായിട്ടും തനിക്ക് ഉണ്ടായ എല്ലാ പ്രയാസങ്ങളും പരീക്ഷണമായി നൽകാൻ അവകാശമുള്ളത് തൻെറ റബ്ബിന് മാത്രമാണ്  എന്ന ഉത്തമ ബോധ്യത്തോടെയും തൻറെ  റബ്ബിനെ വണങ്ങുന്ന മഹത്തായ ആരാധനയാണ് റുകൂഉ .

റുകൂഇലേക്ക് പോകുമ്പോൾ കൈകൾ ഷോൾഡറിനൊപ്പം ഉയർത്തി തക്ബീർ ചൊല്ലിയാണ് കുമ്പിടുക.

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم افْتَتَحَ التَّكْبِيرَ فِي الصَّلاَةِ، فَرَفَعَ يَدَيْهِ حِينَ يُكَبِّرُ حَتَّى يَجْعَلَهُمَا حَذْوَ مَنْكِبَيْهِ، وَإِذَا كَبَّرَ لِلرُّكُوعِ فَعَلَ مِثْلَهُ

ഇബ്ൻ ഉമർ [റ ] നിന്നും നിവേദനം ;നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ തന്റെ കരങ്ങൾ ഷോൾഡറിന് ഒപ്പം ഉയർത്തി തക്ബീർ ചൊല്ലി . ശേഷം തക്ബീർ ചൊല്ലി അതേപോലെ കൈകൾ ഉയർത്തി  റുക്‌ഈലേക്ക് പോയി-- [ബുഖാരി 738 ]

 

അങ്ങനെ കുമ്പിട്ട് നട്ടെല്ല് മടക്കി കൈ പത്തികൾ കാൽ മുട്ടിൽ പിടിക്കുക. വിരലുകൾ വിടർത്തി കാൽ മുട്ടിന് താഴേക്ക് വെക്കണം ചിലർ തുടയിൽ വെക്കുന്നുണ്ട് അത് ശരിയല്ല .

مُصْعَبِ بْنِ سَعْدِ بْنِ أَبِي وَقَّاصٍ، قَالَ صَلَّيْتُ إِلَى جَنْبِ أَبِي فَلَمَّا رَكَعْتُ شَبَّكْتُ أَصَابِعِي وَجَعَلْتُهُمَا بَيْنَ رُكْبَتَىَّ فَضَرَبَ يَدَىَّ فَلَمَّا صَلَّى قَالَ قَدْ كُنَّا نَفْعَلُ هَذَا ثُمَّ أُمِرْنَا أَنْ نَرْفَعَ إِلَى الرُّكَبِ

മുസ്അബ് ഇബ്ൻ സഅദ് ഇബ്ൻ അബീവക്കാസ് [റഹ് ] നിന്ന് നിവേദനം ; ഞാൻ എന്റെ പിതാവിൻറെ കൂടെ നമസ്ക്കരിച്ചു . ഞാൻ റുകൂഇലേക്ക് പോയപ്പോൾ കൈവിരലുകൾ അകത്തി മുട്ടുകൾക്കിടയിൽ പിടിച്ചു. പിതാവ് എൻറെ കൈ തട്ടി നീക്കി . അദ്ദേഹം നമസ്ക്കാര ശേഷം പറഞ്ഞു ;ഞങ്ങൾ ആദ്യകാലം അങ്ങനെയായിരുന്നു ചെയ്തത് പിന്നീട് മുട്ടിൽ പിടിക്കാൻ കൽപ്പിക്കപ്പെട്ടു . [മുസ്ലിം 535 , അബൂദാവൂദ് 747]

മുട്ടുകൾക്കിടയിൽ പിടിക്കൽ വിരോധിക്കപെട്ടതാണ് എന്നാണ് അബൂദാവൂദിൻറെ തന്നെ മറ്റൊരു റിപ്പോർട്ടിൽ വന്നിട്ടുള്ളത് .

[ അബൂദാവൂദ് 867 ]

 

അങ്ങനെ നിൽക്കുന്ന ആ നിൽപ്പിൽ കൈമുട്ടുകൾ ദേഹത്തോട് ചേർത്ത് പിടിക്കരുത് ദേഹത്തിൽ നിന്ന് അല്പം അകറ്റി പിടിക്കുകയാണ് വേണ്ടത്.

عَنْ سَالِمٍ، قَالَ أَتَيْنَا أَبَا مَسْعُودٍ فَقُلْنَا لَهُ حَدِّثْنَا عَنْ صَلاَةِ، رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَقَامَ بَيْنَ أَيْدِينَا وَكَبَّرَ فَلَمَّا رَكَعَ وَضَعَ رَاحَتَيْهِ عَلَى رُكْبَتَيْهِ وَجَعَلَ أَصَابِعَهُ أَسْفَلَ مِنْ ذَلِكَ وَجَافَى بِمِرْفَقَيْهِ حَتَّى اسْتَوَى كُلُّ شَىْءٍ مِنْهُ ثُمَّ قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقَامَ حَتَّى اسْتَوَى كُلُّ شَىْءٍ مِنْهُ ‏.‏

സാലിമിൽ നിന്ന് നിവേദനം ;ഞങ്ങൾ അബൂ മസ്ഊദ് [റ ] വിൻറെ അടുക്കൽ കടന്ന് ചെന്ന് നബിയുടെ [സ ] നമസ്ക്കാരം എങ്ങിനെയെന്നാരാഞ്ഞു . അദ്ദേഹം ഞങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് തക്ബീർ ചൊല്ലി പിന്നെ റുക്കൂഉ  ചെയ്തു അദ്ദേഹത്തിൻറെ കൈപ്പത്തി മുട്ടിൽ വെച്ചു വിരലുകൾ മുട്ടിൽ നിന്ന് താഴേക്ക് പിടിച്ചിരുന്നു . നട്ടെല്ലുൾപ്പടെ എല്ലാം ശരിയാകും വരെ തൻറെ കൈമുട്ട് ശരീരത്തിൽ നിന്ന് അകറ്റിപിടിച്ചു.

[നസാഈ 1036 ,അബൂ ദാവൂദ് 863 ]

അടക്കം പാർത്ത് ,ആടികളിക്കാതെ , തല ഉയർത്തി പിടിക്കാതെയും എന്നാൽ താഴ്ത്തി പിടിക്കാതെയും ഒരു മധ്യമ നിലയിൽ നിൽക്കണം  .

عَنْ أَبِي حُمَيْدٍ السَّاعِدِيِّ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا رَكَعَ اعْتَدَلَ فَلَمْ يَنْصِبْ رَأْسَهُ وَلَمْ يُقْنِعْهُ وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ‏.

അബൂ ഹുമൈദ് അസാഇദി [റ ] പറഞ്ഞു ; നബി [സ ] റുകൂഉ ചെയ്തപ്പോൾ ബാലൻസ് ചെയ്താണ് നിന്നത് , തിരുമേനി തല ഉയർത്തുകയോ പുറത്തിൻറെ ലെവലിൽ നിന്ന്  തല താഴ്ത്തുകയോ ചെയ്തില്ല .കൈകൾ മുട്ടിൽ വെക്കുകയും ചെയ്തു "  [ നസാഈ 1039 ]

നട്ടെല്ല് നേരെ നിവർത്തി പിടിക്കണം വളഞ്ഞു നിൽക്കരുത് . ഇത് നമസ്ക്കാരത്തിന്റെ ഒരു റുക്ക്ന് കൂടിയാണ് .

يَا مَعْشَرَ الْمُسْلِمِينَ لاَ صَلاَةَ لِمَنْ لاَ يُقِيمُ صُلْبَهُ فِي الرُّكُوعِ وَالسُّجُودِ ‏"‏ ‏.‏

അലിയ്യ് ഇബ്ൻ ശൈബാൻ [റ ] വിൽ നിന്ന് റസൂൽ [സ] പറഞ്ഞു ; അല്ലയോ മുസ്ലിങ്ങളെ റുകൂഇലും സുജൂദിലും നിങ്ങൾ നിങ്ങളുടെ നട്ടെല്ല് ക്രമപ്പെടുത്തുന്നത് വരെ നിങ്ങളുടെ നമസ്ക്കാരം പൂർണ്ണമാകില്ല "

[അഹമ്മദ് 15862  ഇബ്ൻ മാജ871 , മുസന്നഫ് 1/ 322 , ഇബ്ൻ ഖുസൈമ 1/ 326 ]

അലംഭാവത്തോടെ റുകൂഉ ചെയ്‌താൽ നമസ്ക്കാരം പൂർണ്ണമാകില്ല എന്ന് മേൽ ഹദീസിൽ നിന്നും മനസ്സിലാക്കാം .

റുകൂഇലെ ദിക്ക്ർ ദുആ

ശേഷം റുകൂഇൽ അടങ്ങി നിന്ന് അല്ലാഹുവിനെ പരിശുദ്ധിപ്പെടുത്തുക .

عن ابن عباس قال : قال النبي صلى الله عليه وسلمأما الركوع فعظموا فيه الرب وأما السجود فاجتهدوا في الدعاء فقمن أن يستجاب لكم .

ഇബ്ൻ അബ്ബാസ് [റ ]വിൽ നിന്ന് നബി [സ ] പറഞ്ഞു ; റുകൂഉ ചെയ്യുന്നവനെ സംബന്ധിചിടത്തോളം അവൻ റബ്ബിനെ പ്രകീർത്തിക്കുകയാണ് വേണ്ടത് സുജൂദിൽ ആത്മാർഥമായി  ദുആ ചെയ്യുകയും ചെയ്യുക ദുആക്ക് ഉത്തരം ഏറ്റവുമധികം ചെയ്യപ്പെടുന്ന സന്ദർഭമാണത് [ മുസന്നഫ് 1/ 280 ]

عَنْ حُذَيْفَةَ أَنَّهُ صَلَّى مَعَ النَّبِيِّ صلى الله عليه وسلم فَكَانَ يَقُولُ فِي رُكُوعِهِ " سُبْحَانَ رَبِّيَ الْعَظِيمِ " . وَفِي سُجُودِهِ " سُبْحَانَ رَبِّيَ الأَعْلَى "

ഹുദൈഫ [റ ] പറഞ്ഞു അദ്ദേഹം നബിയോടൊപ്പം നമസ്ക്കരിച്ചു . അങ്ങനെ റുകൂഉ ചെയ്തപ്പോൾ سُبْحَانَ رَبِّيَ الْعَظِيمِ എന്ന് പറഞ്ഞു എന്നിട്ട് സുജൂദ് ചെയ്തു അതിൽ سُبْحَانَ رَبِّيَ الأَعْلَى എന്നും പറഞ്ഞു .

[മുസ്ലിം 772 , അബൂദാവൂദ് 871, നസാഈ 1145  ]

ഈ ഹദീസിൻറെ സനദിൽ  സുലൈമാൻ ഇബ്ൻ മിഹ്റാനുണ്ട്

سُلَيْمَان بن مهْرَان الْأَعْمَش حجَّة حَافظ لَكِن يُدَلس عَن الضُّعَفَاء

 

അദ്ദേഹത്തിനെ കുറിച്ചു മുഹദ്ദിസുകൾ രേഖപ്പെടുത്തുന്നത് നോക്കുക ;

. وقال  أحمد بن عبد الله العجلي وكان فيه تشيع قال ابن حبان وكان مدلسا قال  الذهبي وهو يدلس ، وربما دلس عن ضعيف ، ولا يدرى به حمد بن حنبل : رجل أهل الكوفة،  في حديث الأعمش اضطراب كثير

 

ഇമാം ഇജ്‌ലി പറഞ്ഞു ; ഇദ്ദേഹം ശീഈയാണ്

ഇമാം ഇബ്ൻ ഹിബ്ബാൻ പറഞ്ഞു ; ഇദ്ദേഹം മുദല്ലിസാണ്

ഇമാം ദഹബി പറഞ്ഞു ; ഇദ്ദേഹം മുദല്ലിസാണ് ,ചിലപ്പോൾ ദുർബലന്മാരിൽ നിന്നും തദ്‌ലീസ് നടത്തും അറിയാതെ തന്നെ

ഇമാം അഹമ്മദ് പറഞ്ഞു ; ഇദ്ദേഹം കൂഫക്കാരിൽ പെട്ടതാണ് ഇദ്ദേഹത്തിൽ നിന്ന് ധാരാളം ഇൽഥ്വിറാബ് സംഭവിക്കാറുണ്ട് .

 

(തഹ്ദീബ് അൽ കമാൽ, മീസാൻ 2/ 3517 )

സുലൈമാൻ ഇബ്ൻ മിഹ്റാനില്ലാതെയും  മറ്റൊരു സനദിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .

خْبَرَنَا مُحَمَّدُ بْنُ عَبْدِ الأَعْلَى، قَالَ حَدَّثَنَا خَالِدٌ، حَدَّثَنَا شُعْبَةُ، عَنْ عَمْرِو بْنِ مُرَّةَ، عَنْ أَبِي حَمْزَةَ، سَمِعَهُ يُحَدِّثُ، عَنْ رَجُلٍ، مِنْ عَبْسٍ عَنْ حُذَيْفَةَ

ഈ പരമ്പരയിലെ [ عمرو بن مرة]   അംറ്   ഇബ്ൻ മൂർറത്ത്  വിശ്വസ്തനാണ് എന്ന് മുഹദ്ദിസുകൾ പറയുന്നുവെങ്കിലും ഇദ്ദേഹം മുർജിഈ വിഭാഗത്തിൽപ്പെട്ടവനാണ് .

قال البخاري ; وكان يقول إني مرجئ

ഇമാം ബുഖാരി പറഞ്ഞു ; അദ്ദേഹം മുർജിഈയാണെന്ന് സ്വയം പറയുമായിരുന്നു.  അംറ്   ഇബ്ൻ മൂർറത്ത് കടുത്ത മുർജിഈയാണെന്ന് ഇബ്ൻ ഹജറും പറയുന്നു .

 [താരീഖ് 6 / 8733 ,തക്രീബ്‌ 426 ]

കൂടാതെ عَنْ رَجُلٍ، مِنْ عَبْسٍ 'അബ്സിൽ നിന്നൊരു ആൾ ' എന്ന് പറയുന്ന റാവി മജ്ഹുലാണ് . ഈ പരമ്പര മുർസലാണ് .

മറ്റൊരു ഹദീസ് ;

عَنِ ابْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ  " إِذَا رَكَعَ أَحَدُكُمْ فَلْيَقُلْ فِي رُكُوعِهِ سُبْحَانَ رَبِّيَ الْعَظِيمِ . ثَلاَثًا فَإِذَا فَعَلَ ذَلِكَ فَقَدْ تَمَّ رُكُوعُهُ وَإِذَا سَجَدَ أَحَدُكُمْ فَلْيَقُلْ فِي سُجُودِهِ سُبْحَانَ رَبِّيَ الأَعْلَى ثَلاَثًا. فَإِذَا فَعَلَ ذَلِكَ فَقَدْ تَمَّ سُجُودُهُ، وَذَلِكَ أَدْنَاهُ

ഇബ്ൻ മസ്ഊദ് [റ ] വിൽ നിവേദനം ; നബി [സ ] പറഞ്ഞു ; നിങ്ങളിൽ ആരെങ്കിലും  റുകൂഉ ചെയ്യുമ്പോൾ سُبْحَانَ رَبِّيَ الْعَظِيمِ  " മഹാനായ എൻറെ റബ്ബിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു " എന്ന് അവൻ മൂന്ന് പ്രാവശ്യം  പറയട്ടെ .അങ്ങനെ പറഞ്ഞാൽ അവൻറെ റുകൂഉ പൂർത്തിയായി . ഇനി നിങ്ങളിൽ ആരെങ്കിലും സുജൂദ് ചെയ്യുകയാണെങ്കിൽ سُبْحَانَ رَبِّيَ الأَعْلَى  'അത്യുന്നതനായ എന്റെ നാഥൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു' എന്ന് അവൻ മൂന്ന് പ്രാവശ്യം  പറയട്ടെ അങ്ങനെ പറഞ്ഞാൽ അവൻറെ സുജൂദ് പൂർത്തിയായി . ഇത് തന്നെയാണ് ഏറ്റവും ചുരുങ്ങിയ രൂപവും . [ ഇബ്ൻ മാജ 890 , അബൂദാവൂദ് 886 ]

ഈ ഹദീസ് ഉദ്ധരിച്ച അബൂദാവൂദ് തന്നെ ഇത് പരമ്പര മുറിഞ്ഞതാണ് എന്ന് രേഖപ്പെടുത്തുന്നു .

قَالَ أَبُو دَاوُدَ هَذَا مُرْسَلٌ عَوْنٌ لَمْ يُدْرِكْ عَبْدَ اللَّهِ ‏.‏

[അബൂദാവൂദ് 886]

മറ്റൊരു ഹദീസ് ;

 

إِيَاسَ بْنَ عَامِرٍ يَقُولُ سَمِعْتُ عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ، يَقُولُ لَمَّا نَزَلَتْ ‏{فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ}‏ قَالَ لَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏"‏ اجْعَلُوهَا فِي رُكُوعِكُمْ ‏"‏ ‏.‏ فَلَمَّا نَزَلَتْ ‏{سَبِّحِ اسْمَ رَبِّكَ الأَعْلَى}‏ قَالَ لَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏"‏ اجْعَلُوهَا فِي سُجُودِكُمْ ‏"‏ ‏.‏

ഉക്ബത് ഇബ്ൻ ആമിർ [റ ] പറഞ്ഞു ; 'ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.' എന്ന ആയത് അവതരിച്ചപ്പോൾ നബി [സ ] കൽപ്പിച്ചു നിങ്ങൾ റുകൂഉ ചെയ്യുമ്പോൾ ഇത് ചെയ്യുക . 'അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.' എന്ന ആയത് അവതരിച്ചപ്പോൾ

നബി [സ ] കൽപ്പിച്ചു ഇത് നിങ്ങൾ സുജൂദിൽ ചെയ്യുക.’’

[ഇബ്ൻ മാജ  887, അഹമ്മദ്  17450]

ഈ വിഷയത്തിൽ സ്വഹീഹ് ആയി വന്നിട്ടുള്ള റിപ്പോർട്ടാണിത് . ഈ ഹദീസിൽ നിന്നും   سُبْحَانَ رَبِّيَ الْعَظِيمِ എന്ന് റുകൂഇലും سُبْحَانَ رَبِّيَ الأَعْلَى എന്ന് സുജൂദിലും പറയുന്നതിന് അടിസ്‌ഥാനം ലഭിക്കുന്നു ഹുദൈഫയിൽ[റ ] നിന്നുമുള്ള റിപ്പോർട്ടിന് ഇത് ശക്തിപകരുന്നു .

റുകൂഇൽ ചൊല്ലുന്ന ദിക്ർ മൂന്നു തവണ ചൊല്ലുന്നത് ഒരു സുന്നത്തല്ല അതിന് കൃത്യമായ എണ്ണം പ്രവാചകൻ [സ ] നിർദേശിച്ചിട്ടില്ല . എന്നാൽ അതിന്  പ്രവാചകൻ [സ ] പരിധി നിർണ്ണയിച്ചിട്ടുണ്ട് അത് നിർബന്ധ നമസ്‌ക്കാരം ദീർഖിപ്പിക്കാതിരിക്കുക എന്ന പരിധിയാണ് . ഏറ്റവും ചുരുങ്ങിയ സുന്നത്ത്  ഒരു പ്രാവശ്യം ചൊല്ലലാണ് .

 

മറ്റൊരു ഹദീസ് ;

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ أَنْ يَقُولَ فِي رُكُوعِهِ وَسُجُودِهِ ‏ "‏ سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي ‏"‏ ‏.‏ يَتَأَوَّلُ الْقُرْآنَ

ആയിശ [റ ] വിൽ നിന്ന് നിവേദനം ; റുകൂഇലും സുജൂദിലും  ഞങ്ങളുടെ നാഥനായ അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം പരിശുദ്ധപ്പെടുത്തുന്നു . അല്ലാഹുവേ എനിക്ക് നീ മാപ്പ് തന്നാലും

എന്ന് നബി [സ ] പറഞ്ഞു "

[ബുഖാരി 4293  , മുസ്ലിം 484 , അബൂദാവൂദ് 877,   നസാഈ 1047 ]

ഈ ഹദീസ് മൻസൂർ ഇബ്ൻ മഅതമിർ വഴിമാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . അദ്ദേഹം ശൈഖൈനികളുടെ നിവേദകനാണ് . ഏകദേശം 270 ഓളം ഹദീസുകൾ സ്വഹീഹൈനിയിൽ തന്നെ ഇദ്ദേഹത്തിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. ഇമാം ഇജ്‌ലീ , ഇമാം അബൂഹാതിം റാസി , ഇമാം അബൂ സർആ  റാസി ;മുതലായവർ വിശ്വസ്തൻ എന്ന് പറഞ്ഞിട്ടുണ്ട് അതേ സമയം ഇദ്ദേഹം കടുത്ത ശീഈപക്ഷക്കാരനായിരുന്നു.

[ തഹ്ദീബ് അൽ കമാൽ 6201 , തീകാത്‌ ഇബ്ൻ ഹിബ്ബാൻ]

മറ്റൊരു ഹദീസ് ;

أَخْبَرَنَا مُحَمَّدُ بْنُ عَبْدِ الأَعْلَى، قَالَ حَدَّثَنَا خَالِدٌ، قَالَ حَدَّثَنَا شُعْبَةُ، قَالَ أَنْبَأَنِي قَتَادَةُ، عَنْ مُطَرِّفٍ، عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ فِي رُكُوعِهِ ‏ "‏ سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

ആയിശ [റ ] വിൽ നിന്ന് നിവേദനം; നബി [സ ] റുകൂഇൽ ഇങ്ങനെ പറയുമായിരുന്നു سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ  മലക്കുകളുടെയും ആത്മാവിൻറെയും നാഥൻ സമ്പൂർണ്ണൻ ഏറെ പരിശുദ്ധൻ [നസാഈ 1048]

 

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا مُحَمَّدُ بْنُ بِشْرٍ الْعَبْدِيُّ حَدَّثَنَا سَعِيدُ بْنُ أَبِي عَرُوبَةَ عَنْ قَتَادَةَ عَنْ مُطَرِّفِ بْنِ عَبْدِ اللَّهِ بْنِ الشِّخِّيرِ أَنَّ عَائِشَةَ نَبَّأَتْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ فِي رُكُوعِهِ وَسُجُودِهِ سُبُّوحٌ قُدُّوسٌ رَبُّ الْمَلَائِكَةِ وَالرُّوحِ

[അബൂദാവൂദ് 872  , അഹമ്മദ് 25110 ]

സഈദ് ഇബ്ൻ അബീഅറൂബ , ഹിശാമുൻ ദസ്തുവാഇ , മഅമർ പോലുള്ളവരിൽ നിന്ന് വരുന്ന റിപ്പോർട്ടിൽ റുകൂഉം സുജൂദും എന്നുണ്ട് .

രാത്രി നമസ്‌ക്കാരത്തിൽ പ്രത്യേക ദിക്ർ.

أَخْبَرَنَا عَمْرُو بْنُ مَنْصُورٍ، - يَعْنِي النَّسَائِيَّ - قَالَ حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ مُعَاوِيَةَ، - يَعْنِي ابْنَ صَالِحٍ - عَنْ أَبِي قَيْسٍ الْكِنْدِيِّ، - وَهُوَ عَمْرُو بْنُ قَيْسٍ - قَالَ سَمِعْتُ عَاصِمَ بْنَ حُمَيْدٍ، قَالَ سَمِعْتُ عَوْفَ بْنَ مَالِكٍ، يَقُولُ قُمْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم لَيْلَةً فَلَمَّا رَكَعَ مَكَثَ قَدْرَ سُورَةِ الْبَقَرَةِ يَقُولُ فِي رُكُوعِهِ ‏ "‏ سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ ‏

ആസിം ഇബ്ൻ ഹുമൈദ് [റഹ് ]  പറഞ്ഞു; ഔഫ് ഇബ്ൻ മാലിക്ക് [റ ] പറയുന്നത് ഞാൻ കേട്ടു , ഞാൻ നബിയോടൊപ്പം രാത്രി നമസ്ക്കാരം നിർവ്വഹിച്ചു അങ്ങനെ നബി [സ ] റുകൂഉ ചെയ്തു . സൂറ അൽ ബക്കറ പാരായണം ചെയ്യുന്ന സമയ തുല്യം  "സർവ്വ ശക്തിയും പരമാധികാരവും അത്യുന്നതിയും മഹത്വവുമുള്ളവൻറെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു . എന്ന് പറഞ്ഞു കൊണ്ടിരുന്നു " [ നസാഈ 1049 ]

രാത്രി നമസ്‌ക്കാരത്തിൽ പ്രത്യേക ദിക്ർ ചൊല്ലിയെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

 

 TO BE CONTINUED

 

 

 

No comments:

Post a Comment