നമസ്ക്കാരം നബി ചര്യയിലൂടെ - പാർട്ട് 3

 


സൂറത്തുൽ ഫാത്തിഹ

തുടർന്ന് ഉമ്മുൽ ഖുർആൻ സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യണം . അത് നമസ്ക്കാരത്തിലെ ഒരു നിർബന്ധ കർമ്മമാണ്‌ .

عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ

ഉബാദത് ഇബ്ൻ സാബിത് [റ ]വിൽ നിന്ന് ; റസൂൽ [സ ] പറഞ്ഞു ;ആര് അവൻറെ നമസ്ക്കാരത്തിൽ ഫാത്തിഹ ഓതുന്നില്ലയോ അവൻറെ നമസ്ക്കാരം അസാധുവാണ് "

(ബുഖാരി 756 , മുസ്‌ലിം 394 , നസാഈ 910 , തിർമുദീ 247 , ഇബ്ൻ മാജ 837 )

عَنْ عُبَادَةَ بْنِ الصَّامِتِ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ فَصَاعِدًا ‏"‏ ‏.‏ قَالَ سُفْيَانُ لِمَنْ يُصَلِّي وَحْدَهُ ‏.‏

ഇമാം അബൂദാവൂദും , നസാഈയും  , ഖുതൈബത് ഇബ്ൻ സഅദിലൂടെയും , മഅമറിലൂടെയും ഉദ്ധരിക്കുന്നത് 'ഫാത്തിഹയും മറ്റു വല്ലതും ഓതിയില്ലെങ്കിൽ അവൻറെ നാമസ്ക്കാരം സ്വീകാര്യമാകില്ല 'എന്നാണ് ഈ റിപ്പോർട്ടിൽ ഫാത്തിഹ മാത്രമല്ല പറയുന്നത് മറ്റ് സൂറകൾ കൂടി പറയുന്നുണ്ട് . ഈ ഹദീസിൻറെ റാവിയായ സുഫ്യാൻറെ അഭിപ്രായത്തിൽ മഅ'മൂമിൻറെ പാരായണം  ഒറ്റക് നമസ്ക്കരിക്കുന്ന ആൾക്കാണ് ബാധകം . ഇമാമുണ്ടെങ്കിൽ അദ്ദേഹത്തിൻറെ പാരായണം മഅ'മൂമിന് മതിയാവുന്നതാണ് എന്നാണ് അവരുടെ അഭിപ്രായം.

وَأَمَّا أَحْمَدُ بْنُ حَنْبَلٍ فَقَالَ مَعْنَى قَوْلِ النَّبِيِّ صلى الله عليه وسلم ‏"‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏"‏ ‏.‏ إِذَا كَانَ وَحْدَهُ

ഇത് തന്നെയാണ് ഇമാം അഹമ്മദിൻറെയും വീക്ഷണം  

(തിർമൂദി 312 ,അബൂദാവൂദ് 822 , നസാഈ 911 )

باب تَأْوِيلِ قَوْلِهِ عَزَّ وَجَلَّ ‏{‏ وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ ‏}‏  

ഖുര്‍ആൻ  പാരായണം ചെയ്യപ്പെട്ടാൽ  നിങ്ങളത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.

('അറാഫ് 204) എന്ന ബാബിൽ ഇമാം നാസഈ കൊടുക്കുന്നത് ഇമാമിൻറെ പാരായണം തുടങ്ങിയാൽ പിൻപറ്റുന്നവർ മൗനം പാലിക്കണം എന്ന ഹദീസാണ് .

عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّمَا الْإِمَامُ لِيُؤْتَمَّ بِهِ ، فَإِذَا كَبَّرَ فَكَبِّرُوا ، وَإِذَا قَرَأَ فَأَنْصِتُوا 

അബൂഹുറൈറ [റ ] വിൽ നിന്ന് ; റസൂൽ [സ ] പറഞ്ഞു ; ഇമാം നിശ്ചയിക്കപ്പെട്ടത് പിൻപറ്റാനാണ്‌ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക ഇമാം പാരായണം തുടങ്ങിയാൽ നിങ്ങൾ മൗനം പാലിക്കുക " (നസാഈ 922 )

 ഇമാം ഉച്ചത്തിൽ പാരായണം ചെയ്യാത്ത സന്ദർഭങ്ങളിൽ മാത്രം പിൻപറ്റുന്നവർ ഫാത്തിഹ പാരായണം ചെയ്‌താൽ മതിയെന്ന് ഖുർആൻറെ വിവരണമായ സുന്നത്തിൽ നിന്ന് കാര്യം വളരെ വ്യക്തമാണ് .

എന്നാൽ ഇതിന് വിരുദ്ധമായി ഇമാമിനെ പിൻപറ്റുന്നവർ ഏത് സന്ദർഭത്തിലായാലും ഫാത്തിഹ പാരായണം ചെയ്യണം എന്ന് വലിയൊരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട് . അതിന് അവർ ഉദ്ധരിക്കാറുള്ള ഒരു തെളിവ് ഇമാം തിർമുദീയും മറ്റും ഉദ്ധരിച്ച ഒരു ഹദീസാണ് .

حَدَّثَنَا هَنَّادٌ، حَدَّثَنَا عَبْدَةُ بْنُ سُلَيْمَانَ، عَنْ مُحَمَّدِ بْنِ إِسْحَاقَ، عَنْ مَكْحُولٍ، عَنْ مَحْمُودِ بْنِ الرَّبِيعِ، عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ صَلَّى رَسُولُ اللَّهِ صلى الله عليه وسلم الصُّبْحَ فَثَقُلَتْ عَلَيْهِ الْقِرَاءَةُ فَلَمَّا انْصَرَفَ قَالَ ‏"‏ إِنِّي أَرَاكُمْ تَقْرَءُونَ وَرَاءَ إِمَامِكُمْ ‏"‏ ‏.‏ قَالَ قُلْنَا يَا رَسُولَ اللَّهِ إِي وَاللَّهِ ‏.‏ قَالَ ‏"‏ فَلاَ تَفْعَلُوا إِلاَّ بِأُمِّ الْقُرْآنِ فَإِنَّهُ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِهَا

നബി [സ ] സുബഹി നമസ്ക്കരിക്കുകയായിരുന്നു തിരുമേനിക്ക് പാരായണം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു . നമസ്ക്കാരശേഷം റസൂൽ ജനങ്ങളോട് ചോദിച്ചു നിങൾ പിന്നിൽ നിന്ന് പാരായണം ചെയ്യുന്നത് എനിക്കനുഭവപ്പെട്ടു ഞങ്ങൾ പറഞ്ഞു ; അതെ ഞങ്ങൾ പാരായണം ചെയ്തു . റസൂൽ അന്നേരം പറഞ്ഞു ; നിങ്ങൾ അങ്ങനെ ചെയ്യരുത് ഫാത്തിഹ അല്ലാതെ മറ്റൊന്നും ഓതരുത് അത് പാരായണം ചെയ്യാത്തവന് നമസ്ക്കാരം തന്നെയില്ല . (തിർമുദീ 311 )

എന്നാൽ ഈ ഹദീസിൻെറ പരമ്പര ദുർബലമാണ് .

محمد بن إسحاق يدلس ورمي بالتشيع والقدر

മുഹമ്മദ് ഇബ്ൻ ഇസ്‌ഹാഖ്‌ മുദല്ലിസും , ശിഈയും , കദ്രിയ്യയുമാണ്

(തക് രിബ് തഹ്‌ദീബ് 467 )

ഫാത്തിഹ ഓതാത്തവന്ന് നമസ്ക്കാരമില്ല എന്നുപറഞ്ഞാൽ  ഇമാമിൻറെ പാരായണം കേൾക്കാൻ സാധികാത്ത സന്ദർഭങ്ങളെ കുറിച്ചാണെന്നുള്ളതാണ്  ഖുർആനിനോട് യോജിക്കുന്ന വിവരണം .

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم انْصَرَفَ مِنْ صَلاَةٍ جَهَرَ فِيهَا بِالْقِرَاءَةِ فَقَالَ " هَلْ قَرَأَ مَعِي مِنْكُمْ أَحَدٌ آنِفًا " . فَقَالَ رَجُلٌ نَعَمْ أَنَا يَا رَسُولَ اللَّهِ . قَالَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " إِنِّي أَقُولُ مَا لِي أُنَازَعُ الْقُرْآنَ " . فَانْتَهَى النَّاسُ عَنِ الْقِرَاءَةِ مَعَ رَسُولِ اللَّهِ صلى الله عليه وسلم فِيمَا جَهَرَ فِيهِ رَسُولُ اللَّهِ صلى الله عليه وسلم بِالْقِرَاءَةِ حِينَ سَمِعُوا ذَلِكَ مِنْ رَسُولِ اللَّهِ صلى الله عليه وسلم .

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം ; നബി (സ )നമസ്ക്കാരാനന്തരം ജനങ്ങളുടെ നേരെ തിരിഞ് ചോദിച്ചു ആരെങ്കിലും എൻറെയൊപ്പം പാരായണം ചെയ്തോ ?ഒരാൾ പറഞ്ഞു 'അതെ പ്രവാചകരെ ' നബി [സ ] പറഞ്ഞു ;'തീർച്ചയായും ഞാൻ എന്നോട് തന്നെ പറഞ്ഞു ആരാണ് എന്നോട് ഖുർആൻ ഓതി എൻറെ ശ്രദ്ധ തെറ്റിച്ചതെന്ന്  . നബിയുടെ ഈ സംസാരം കേട്ട് പിന്നെ നബി (സ ) ഉച്ചത്തിൽ ഓതുന്ന വേളയിൽ ജനങ്ങൾ ഓതുന്നത് നിർത്തി .

(മുവത്വ 46 , അബൂദാവൂദ് 826 , നസാഈ 919 , തിർമുദി 312 )

وقال الترمذي : " هذا حديث حسن " . وصححه أبو حاتم الرازي

ഇമാം തിർമുദി ഇത് ഹസൻ ആയ ഹദീസ് എന്ന് പറഞ്ഞു . ഇമാം അബൂ ഹാതിം റാസി ഇത് സ്വാഹീഹ്‌ എന്നും പറഞ്ഞു

(തഫ്സീർ ഇബ്ൻ കസീർ )

حدثنا أبو كريب ، حدثنا أبو بكر بن عياش ، عن عاصم ، عن المسيب بن رافع ، قال ابن مسعود : كنا يسلم بعضنا على بعض في الصلاة : سلام على فلان ، وسلام على فلان ، فجاء القرآن ( وإذا قرئ القرآن فاستمعوا له وأنصتوا لعلكم ترحمون

ബഷീർ ഇബ്ൻ ജാബിർ നിന്ന് നിവേദനം ; ഇബ്ൻ മസ്ഊദ് [റ ] ഇമാമായി നമസ്ക്കരിച്ചപ്പോൾ പിന്നിൽ ആരോ അദ്ദേഹത്തിനൊപ്പം പാരായണം ചെയ്തത് കേട്ടു അദ്ദേഹം സലാം വീട്ടിയശേഷം പറഞ്ഞു ; നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള സമയമായില്ലേ ? നിങ്ങൾക്ക് ഇത് വരെ തിരിച്ചറിവായില്ലേ ? ഖുർആൻ പാരായണം ചെയ്യപ്പെടുന്നത് കേട്ടാൽ മൗനം പാലിച്ച് അത് സ്രവിക്കണം കാരണം അല്ലാഹു കൽപിച്ചിട്ടുണ്ട് ഖുര്ആ ൻ  പാരായണം ചെയ്യപ്പെട്ടാൽ  നിങ്ങളത്‌ ശ്രദ്ധിച്ച്‌ കേള്ക്കു കയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്ക്ക്്‌ കാരുണ്യം ലഭിച്ചേക്കാം 

(തഫ്‌സീർ ത്വബരി 13 / 347, തഫ്സീർ ഇബ്ൻ കസീർ 3/ 537 )

عَنْ عَطَاءِ بْنِ يَسَارٍ، أَنَّهُ أَخْبَرَهُ أَنَّهُ، سَأَلَ زَيْدَ بْنَ ثَابِتٍ عَنِ الْقِرَاءَةِ، مَعَ الإِمَامِ فَقَالَ لاَ قِرَاءَةَ مَعَ الإِمَامِ فِي شَىْءٍ 

അതാഇബ്നു യാസിർ [റഹ് ]നിന്ന് നിവേദനം ; ഇമാമിൻറെ പിന്നിലെ പാരായണത്തെ പറ്റി ഞാൻ സൈദ് ഇബ്ൻ സാബിത് [റ ] വിനോട് ചോദിച്ചു അപ്പോളദ്ദേഹം പറഞ്ഞു ;ഇമാമിൻറെ പിന്നിൽ യാതൊരു പാരായണവുമില്ല.

(മുസ്ലിം 577 )

كَيْسَانَ أَنَّهُ سَمِعَ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ مَنْ صَلَّى رَكْعَةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَلَمْ يُصَلِّ إِلاَّ وَرَاءَ الإِمَامِ

വഹബ് ഇബ്ൻ കൈസാൻ ജാബിർ ഇബ്ൻ അബ്ദുല്ലഹ് [റ ] പറയുന്നത് കേട്ടു 'ഒരാൾ ഫാത്തിഹ ഓതാതെ ഒരു റക്അത് പൂർത്തിയാക്കിയാൽ അവൻറെ നമസ്ക്കാരം പൂർത്തിയായില്ല അവൻ ഇമാമിൻറെ പിന്നിലാണെങ്കിൽ ഒഴികെ " (മുവത്വ 40 )

عَنْ نَافِعٍ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ، كَانَ إِذَا سُئِلَ هَلْ يَقْرَأُ أَحَدٌ خَلْفَ الإِمَامِ قَالَ إِذَا صَلَّى أَحَدُكُمْ خَلْفَ الإِمَامِ فَحَسْبُهُ قِرَاءَةُ الإِمَامِ وَإِذَا صَلَّى وَحْدَهُ فَلْيَقْرَأْ ‏.‏ قَالَ وَكَانَ عَبْدُ اللَّهِ بْنُ عُمَرَ لاَ يَقْرَأُ خَلْفَ الإِمَامِ

നാഫിഇൽ നിന്ന് ; ഇബ്ൻ ഉമറിനോട് [റ ]ഇമാമിൻറെ പിന്നിലെ പ്രാർത്ഥനയെ പറ്റി ചോദിക്കപ്പെട്ടു അദ്ദേഹം പറഞ്ഞു ' ഇമാമിൻെറ പിന്നിൽ നിങ്ങൾ നമസ്ക്കരിക്കുമ്പോൾ ഇമാമിൻറെ പാരായണം നിങ്ങൾക്ക് മതിയാകുന്നതാണ് . നിങ്ങൾ തനിയെ നമസ്ക്കരിക്കുമ്പോൾ നിങ്ങൾ പാരായണം ചെയ്യുക . നാഫിഇ പറഞ്ഞു ; ഇബ്ൻ ഉമർ ഇമാമിൻറെ പിന്നിൽ പാരായണം ചെയ്യാറില്ല . (മുവത്വ 45 )

 عن الزهري قال : نزلت هذه الآية في فتى من الأنصار ، كان رسول الله صلى الله عليه وسلم كلما قرأ شيئا قرأه ، فنزلت : ( وإذا قرئ القرآن فاستمعوا له وأنصتوا

ഇമാം സുഹ്‌രി [റഹ് ] പറഞ്ഞു ; ഈ ആയത് ഒരു അൻസാരിയുടെ പേരിലാണ് അവതരിച്ചത് അദ്ദേഹം നബി [സ ] പിന്നിൽ പാരായണം ചെയ്തു . അപ്പോൾ ഈ ആയത് അവതരിച്ചു

(തഫ്സീർ ഇബ്ൻ കസീർ 3/ 537)


وقال أبو حنيفة وأحمد بن حنبل: لا يجب على المأموم قراءة أصلاً في السرية ولا الجهرية بما ورد في الحديث «من كان له إمام فقراءته قراءة له» وهذا الحديث رواه الإمام أحمد في مسنده عن جابر مرفوعاً، وهو في موطأ مالك عن وهب بن كيسان عن جابر موقوفاً، وهذا أصح

 

ഇമാം ഇബ്ൻ കസീർ പറഞ്ഞു ; ഇമാം അബൂ ഹനീഫയും ഇമാം  അഹമ്മദും പറഞ്ഞിട്ടുണ്ട് 'ഉച്ചത്തിലുള്ള പാരായണമായാലും നിശ്ശബ്ദപാരായണമായാലും മഅമൂമിനു പാരായണം നിർബന്ധമില്ല കാരണം ഹദീസിലുള്ളത് ഇമാമിൻറെ പാരായണം മഅമൂമിൻറെയും പാരായണമാണ് എന്നാണ് . ഇത് മർഫുആയി ഇമാം അഹമ്മദ് ജാബിറിൽ(റ ) നിന്ന് ഉദ്ധരിച്ചിട്ടുണ്ട് ഇമാം മാലിക്ക് മൗഖൂഫ് ആയിട്ടും ഉദ്ധരിച്ചിട്ടുണ്ട് . അതാണ് കൂടുതൽ ശരിയായിട്ടുള്ളത് (തഫ്സീർ ഇബ്ൻ കസീർ 1 / 281 )

 

ഇമാമ് ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിലെ ഓരോ ആയതും ശ്രദ്ധിക്കുന്നതും അത് നാവുകൊണ്ട് പാരായണം ചെയ്യുന്നതും ഒരേപോലെയുള്ള അനുഭവമാണ്  . എന്നാൽ ഇമാമ് ഫാത്തിഹ കഴിഞ്ഞു മറ്റ് സൂറകൾ പാരായണം ചെയ്യുമ്പോൾ പിന്നിലുള്ളവർ മറ്റ് പാരായണങ്ങളിൽ ഏർപ്പെടുമ്പോൾ ഇമാമിൻറെ ഖുർആൻ പാരായണമാണ് നാം ശ്രദ്ധിക്കാതെ വിടുന്നത് . ആ സന്ദർഭത്തിൽ പിന്നിലുള്ളവർക്ക് ഫാത്തിഹയും ശ്രദ്ധയോടെ പാരായണം ചെയ്യാൻ പറ്റില്ല . തെളിവ് കൊണ്ടും യുക്തികൊണ്ടും ഏറ്റവും മെച്ചപ്പെട്ടത് ഇമാം ഉച്ചത്തിൽ പാരായണം ചെയ്യുമ്പോൾ പിന്നിലുള്ളവർ മൗനമായി  അത് തഖ്‌വയോടെ ശ്രദ്ധിക്കൽ തന്നെയാണ് .

ഫാത്തിഹക്ക് പുറമെ സൂറത്തുകൾ ഒത്താൽ

ഇമാം ഉച്ചത്തിൽ ഓതാത്ത സന്ദർഭത്തിലും , ഒറ്റക്ക് നമസ്ക്കരിക്കുമ്പോളും  ഫാത്തിഹക്ക് പുറമെ ഖുർആൻ ഓതൽ വാജിബല്ല  സുന്നത്താണ് .

عَنْ أَبِي قَتَادَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي بِنَا فَيَقْرَأُ فِي الظُّهْرِ وَالْعَصْرِ فِي الرَّكْعَتَيْنِ الأُولَيَيْنِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ وَيُسْمِعُنَا الآيَةَ أَحْيَانًا وَكَانَ يُطَوِّلُ الرَّكْعَةَ الأُولَى مِنَ الظُّهْرِ وَيُقَصِّرُ الثَّانِيَةَ وَكَذَلِكَ فِي الصُّبْحِ .

അബൂ ഖതാദ [റ ] വിൽ  നിന്ന് ; നബി [സ ] ദുഹ് റിനും അസറിനും ഞങ്ങൾക്ക് നേതൃത്വം നൽകാറുണ്ട് .അതിലെ ആദ്യ രണ്ട് റക്അത്തുകളിൽ ഫാതിഹയും മറ്റു സൂറത്തുകളും പാരായണം ചെയ്യും . ചിലപ്പോൾ ഞങ്ങൾക്ക് കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ ഓതും . ആദ്യത്തെ റക്അത്തിനേക്കാൾ ദൈർഖ്യം കുറവായിരിക്കും രണ്ടാമത്തേതിന് . സമാനമായി  സുബഹിക്കും പാരായണം ചെയ്തിരുന്നു .

[ മുസ്ലിം 451 , അബൂദാവൂദ് 798]

ദുഹ്റിനും അസറിനും പിന്നിലുള്ളവർക്ക് കേൾക്കാൻ പാകത്തിന് ശബ്ദത്തിൽ നബി [സ ] പാരായണം ചെയ്തിട്ടുണ്ട് എന്ന് ഈ ഹദീസ് തെളിയിക്കുന്നുണ്ട് . അത് കൊണ്ട് അതും അനുവദനീയം തന്നെയാണ് .

 

ഇമാം ദീർഖിപ്പിക്കൽ

 

ഇമാമ് നിൽക്കുന്നവർ പിന്നിലുള്ളവരെ പരിഗണിച്ച് വേണം നമസ്‌കരിക്കാൻ . നിർബന്ധ നമസ്‌കാരങ്ങൾ ദീർഘമായി നമസ്ക്കാതിരിക്കണം . പിന്നിൽ രോഗികളും , വൃദ്ധരും കുട്ടികളുമൊക്കെ കാണും അവരെ കൂടി പരിഗണിച്ചു വേണം നമസ്‌കരിക്കാൻ സുന്നത് നമസ്ക്കാരങ്ങളിലോ  , ഒറ്റക് നമസ്ക്കരിക്കുമ്പോളോ മാത്രം പാരായണം ദീഖിപ്പിക്കുക .

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ إِذَا أَمَّ أَحَدُكُمُ النَّاسَ فَلْيُخَفِّفْ فَإِنَّ فِيهِمُ الصَّغِيرَ وَالْكَبِيرَ وَالضَّعِيفَ وَالْمَرِيضَ فَإِذَا صَلَّى وَحْدَهُ فَلْيُصَلِّ كَيْفَ شَاءَ

അബൂഹുറൈഹാ [റ ] വിൽ നിന്ന് ; നബി [സ ] പറഞ്ഞു ; നിങ്ങൾ നമസ്‌കാരത്തിന് നേതൃത്വം നൽകുമ്പോൾ അതിൻറെ ദൈർഖ്യം കുറക്കണം . നിങ്ങളുടെ പിന്നിൽ പ്രായമായവരും , ബലഹീനരായവരും ,രോഗികളും  കുട്ടികളും കാണും . പക്ഷെ നിങ്ങൾ ഒറ്റക് നമസ്ക്കരിക്കുമ്പോൾ ആവശ്യത്തിന് ദീർഘിപ്പിക്കാം .

[മുസ്ലിം 467 ]


TO BE CONTINUED

No comments:

Post a Comment