നമസ്‌ക്കാരം നബി ചര്യയിലൂടെ -പാർട്ട് 2

 



നമസ്ക്കാരാരംഭം

( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌.

(ഖുർആൻ 2/ 144 )

ഖിബ്‌ലക്ക് മുന്നിടാൻ സാധ്യമാകാത്ത അവസരങ്ങളിൽ അതിന് ഇളവ് മതത്തിൽ നൽകപ്പെട്ടിട്ടുണ്ട്

 

"നിങ്ങള്‍ ( ശത്രുവിന്‍റെആക്രമണം ) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ ( നിങ്ങള്‍ക്ക്‌ നമസ്കരിക്കാം.) എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക്‌ അറിവില്ലാതിരുന്നത്‌ അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്‌"(ഖുർആൻ 2/ 239  )

അല്ലാഹു പറയുന്നു :

അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (ഖുർആൻ 64 / 16 )

മതം പ്രയാസമല്ല എന്നുണർത്തുകയാണ് അല്ലാഹു . സാധ്യമാകും വിധം തഖ്‌വ കാണിക്കാനാണ് കരുണാമയൻറെ പ്രസ്താവന . മതം ദുരിതപൂർണ്ണമാക്കാനല്ല അല്ലാഹു കൽപ്പിക്കുന്നത് .

"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല." (ഖുർആൻ 2/ 286 )


തുടർന്ന് തക്ബീർ ചൊല്ലി കൈകൾ ഇരു ഷോൾഡറുകൾക് ഒപ്പം ഉയർത്തി രണ്ടു ചെവികൾക്കും നേരെ കൈപ്പടം ഉയർത്തി തക്ബീർ ചൊല്ലിയശേഷം കൈകൾ തന്റെ ഇടതു കൈപ്പത്തിയുടെ മീതെ വലതു കൈപത്തിയായികൊണ്ട് പിടിക്കുക . എന്നിട്ട് നെഞ്ചിൽ വെക്കുക.



عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ



ഇബ്ൻ ഉമർ [റ ] നിന്നും നിവേദനം ;നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ തന്റെ കരങ്ങൾ ഷോൾഡറിന് ഒപ്പം ഉയർത്തി തക്ബീർ ചൊല്ലി . എന്നിട്ട് റുക്‌ഈലേക്ക് പോയി .... [അബൂദാവൂദ് 722, ബുഖാരി 735 ]


عَنْ وَائِلِ بْنِ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي قَالَ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَاسْتَقْبَلَ الْقِبْلَةَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ



വാഇല് ഇബ്ൻ ഹുജർ [റ ] നിന്നും : ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു . നബി [സ ] ഖിബലക്ക് അഭിമുഖമായി നിന്നു എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക് മുന്നിലായി ഉയർത്തി ..." [അബൂദാവൂദ് 726 ]



عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ‏.



സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു "[ ബുഖാരി 740 ]


عن موسى ابن اسماعيل عن حماد بن سلمة عن عاصم الجحدري عن أبيه عن عقبة ابن ظبيان عن علي وضع اليد اليمنى على الساعد الأيسر ثم وضعه على صدره " . تاريخ الكبير 3061
2332
بيهكي



"
തന്റെ വലതു കൈ ഇടതു കൈയ്യുടെ മദ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക "
[
താരീഖ് ബുഖാരി 3061 , സുനനുൽ കുബ്‌റാ ബെഹക്കി 2332, അഹ്‌കാമുൽ ഖുർആൻ ജസ്സാസ് 5/376]


സ്വഹീഹായ സനാദോടു കൂടെ വന്നതതാണീ നിവേദനം . കൂടാതെ ഇതിനു ഷാഹിദായി മറ്റു പല റിപ്പോർട്ടുകളും

 


أخبرنا أبو طاهر ، نا أبو بكر ، نا أبو موسى ، نا مؤمل ، نا سفيان ، عن عاصم بن كليب ، عن أبيه ، عن وائل بن حجر قال : " صليت مع رسول الله - صلى الله عليه وسلم - ، ووضع يده اليمنى على يده اليسرى على صدره .


വാഇല് ഇബ്ൻ ഹുജർ [റ ] നിന്നും ; നബി [സ്] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു
[
ഇബ്ൻ ഖുസൈമ 479 , ]


حدثنا يحيى بن سعيد عن سفيان حدثني سماك عن قبيصة بن هلب عن أبيه قال رأيت النبي صلى الله عليه وسلم ينصرف عن يمينه وعن يساره ورأيته قال يضع هذه على صدره وصف يحيى اليمنى على اليسرى فوق المفصل


ഹുൽബുത്താഈ [റ ] നിന്നും നിവേദനം :നബി [സ ] തന്റെ ഇടംകയ്യിന്റെ മണികണ്ടതിനു മീതെയായി വലതുകൈ നെഞ്ചിൻമേൽ വെച്ചത് ഞാൻ കണ്ടിട്ടുണ്ട് "
[
അഹമ്മദ് 21460]


حدثنا أبو توبة حدثنا الهيثم يعني ابن حميد عن ثور عن سليمان بن موسى عن طاوس قال كان رسول الله صلى الله عليه وسلم يضع يده اليمنى على يده اليسرى ثم يشد بينهما على صدره وهو في الصلاة


താവൂസ് [റ ] നിന്നും നിവേദനം ; നബി [സ്] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു

[
അബൂദാവൂദ് 479 - ഈ ഹദീസിന്റെ സനദ് മുർസലാണ് ഇബ്ൻ ഖുസൈമയുടെ ഹദീസിനു ഈ മുർസൽ ശക്‌തി പകരുന്നു . ഇബ്ൻ ഖുസൈമ മുഅമ്മൽ ഇബ്ൻ ഈസ്മയിൽ വഴിയാണ് ആ ഹദീസ് ഉദ്ധരിക്കുന്നത് . ബുഖാരി ഒഴിച്ചു മറ്റുള്ളവർ സദൂഖ് എന്നും വിശ്വസ്തൻ എന്നും ഇദ്ദേഹത്തെ കുറിച്ചു പറയുന്നുണ്ട് . ഇമാം ഇബ്ൻ ഹജർ ഇദ്ദേഹത്തെ അംഗീകരിക്കുന്നു .


مؤمل بوزن محمد بهمزة بن إسماعيل البصري أبو عبد الرحمن نزيل مكة صدوق سيء الحفظ من صغار.

 


മുഅമ്മൽ ഇബ്ൻ ഈസ്മയിൽ സ്വീകാര്യനും ഹാഫിളുമാണ് [തക് രിബ് 7029 ]]


وأخرج ابن أبي شيبة في المصنف والبخاري في تاريخه، وابن جرير، وابن المنذر، وابن أبي حاتم والدارقطني في الأفراد وأبو الشيخ والحاكم،وابن مردويه والبيهقي في "سننه" عن علي بن أبي طالب في قوله : فصل لربك وانحر قال : وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره في الصلاة


ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന് അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന് ജരീറും ഇബ്ന് മുന്ദിരും ഇബ്നു അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന് മര്ദവയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നര്ത്ഥം ഉദ്ധരിക്കുന്നു. (ദാറുല് മന്സൂര് 8 /650 )


أن علي بن أبي طالبرضي الله عنه قال في قول الله : ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده الأيسر ، ثم وضعهما على صدره .



അലി(റ) നിന്ന് [فصل لربك وانحر എന്ന ആയത്തിന്] ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നാണ് [തഫ്‌സീർ തബരി]
കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണ് എന്ന് അലി [റ ] വിൽ നിന്നും ഇമാം അബുദാവൂദും , ബെഹഖിയും , ദാറുഖുത്‌നിയുമെല്ലാം ഉദ്ധരിക്കുന്നുണ്ട് . പ്രസ്‌തുത ഹദീസിന്റെ സനദ് ദുർബലമാണ് .



حدثنا محمد بن محبوب حدثنا حفص بن غياث عن عبد الرحمن بن إسحق عن زياد بن زيد عن أبي جحيفة أن عليا رضي الله عنه قال من السنة وضع الكف على الكف في الصلاة تحت السرة


അലി [റ ] നിന്നും നിവേദനം ; കൈപ്പടം പൊക്കിളിനു താഴെ വെക്കലാണ് സുന്നത്ത് [ അബുദാവൂദും , ബെഹഖി,ദാറുഖുത്‌നി,അഹമ്മദ് ]
എന്നാൽ പ്രസ്‌തുത ഹദീസ് ദുർബലമാണ് . അതിലെ അബ്ദുറഹ്മാൻ ഇബ്ൻ ഇസഹാക് വാസിഥ്വി ദുർബലനാണ് .


يحيى ابن معين أنه قال: عبد الرحمن بن إسحاق الكوفي ضعيف ليس بشئ.

الجرح والتعديل لابن أبي حاتم5/ 213



ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ്
[
ജർഹ് വ തഅദീൽ അബീ ഹാത്തിം 5/ 213 ]


أبو زرعة الرازي ليس بقوي

أحمد بن حنبل ليس بشيء منكر الحديث،

يحيى بن معين ضعيف ليس بشيء


ഇമാം അബൂ സർഅത്തു റാസി : ഇദ്ദേഹം പ്രബലനല്ല
ഇമാം അഹമ്മദ് : ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല നിഷിദ്ധമാണിദ്ദേഹത്തിന്റെ ഹദീസുകൾ
യഹ്‌യ ഇബ്ൻ മുഈൻ : ദുർബലനാണ് ,ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല
[
തഹ്ദീബ് കമാൽ 3754 ]
അതുപോലെ തന്നെ പൊക്കിളിനു മുകളിലാണ് കൈ വെക്കേണ്ടത് എന്ന ഹദീസം ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട് .



حَدَّثَنَا مُحَمَّدُ بْنُ قُدَامَةَ، - يَعْنِي ابْنَ أَعْيَنَ - عَنْ أَبِي بَدْرٍ، عَنْ أَبِي طَالُوتَ عَبْدِ السَّلاَمِ، عَنِ ابْنِ جَرِيرٍ الضَّبِّيِّ، عَنْ أَبِيهِ، قَالَ رَأَيْتُ عَلِيًّا - رضى الله عنه - يُمْسِكُ شِمَالَهُ بِيَمِينِهِ عَلَى الرُّسْغِ فَوْقَ السُّرَّةِ



ജരീർ അദാബി പറയുന്നു : അലി [റ ] നമസ്കാരത്തിൽ ഇടതു കൈയുടെ മുകളിൽ വലതു കൈയായി പൊക്കിളിനു മുകളിൽ വെക്കുന്നത് ഞാൻ കണ്ടു " [ അബൂദാവൂദ് 757 ]
എന്നാൽ പ്രസ്‌തുത സംഭവവും തെളിവിന് കൊള്ളില്ല കാരണം അതിൽ അറിയപ്പെടാത്തവരുണ്ട്


انّ جريراً والد غزوان مجهول


ബെഹക്കി പറയുന്നു ഒസ്വാന്റെ പിതാവ് ജരീർ മജ്‌ഹുലാണ്
[
ബൈഹക്കി 2/ 29 ]


قال الذهبي: جرير الضبي عن علي وعنه ابنه غزوان لا يعرف


ഇമാം ദഹബി പറയുന്നു : അലി [റ ] നിന്നും ഉദ്ദരിക്കുന്ന ജരീർ ആരെന്നു അറിയില്ല മജ്‌ഹുലാണ്
[
മീസാൻ 1/ 365 , തഹ്ദീബ് അൽ കമാൽ 4/ 552 ]


ചുരുക്കി പറഞ്ഞാൽ നമസ്കാരത്തിൽ കൈകെട്ടൽ വാജിബാണ്‌ അതിനു ബുഖാരിയുടെ ഹദീസ് സാക്ഷിയാണ് .അതിൽ കൈകെട്ടാൻ കല്പിക്കാറുണ്ടായിരുന്നു എന്നണുള്ളത് . എവിടെ കൈ വെക്കണം എന്നതിൽ സ്വഹീഹായി വന്നത് നെഞ്ചിൽ എന്നാണ് . പൊക്കിളിനു മുകളിലാണെന്നോ പൊക്കിളിനു താഴെയാണെന്നോ നബിയിൽ നിന്ന് സ്വഹീഹായി വന്നിട്ടില്ല .

ഇസ്തിഫ്താഅ   (പ്രാരംഭ പ്രാർത്ഥന)

കൈകെട്ടിയതിന്ന് ശേഷം ഇസ്തിഫ്താൻറെ ദുആയാണ്. ആദ്യത്തെ തക്ബീറിനും ഫാതിഹക്കും ഇടയിൽ നടത്തുന്ന ദുആയാണ് 'അൽ ഇസ്തിഫ്താഅ '.

 حَدَّثَنِي زُهَيْرُ بْنُ حَرْبٍ حَدَّثَنَا جَرِيرٌ عَنْ عُمَارَةَ بْنِ الْقَعْقَاعِ عَنْ أَبِي زُرْعَةَ عَنْ أَبِي هُرَيْرَةَ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَبَّرَ فِي الصَّلَاةِ سَكَتَ هُنَيَّةً قَبْلَ أَنْ يَقْرَأَ فَقُلْتُ يَا رَسُولَ اللَّهِ بِأَبِي أَنْتَ وَأُمِّي أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الدَّنَسِ اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ

അബൂഹുറൈറ (റ )നിന്ന് നിവേദനം ; റസൂൽ [സ ] നമസ്‌കാരത്തിൽ പ്രാരംഭ തക്ബീറിനും ഖുർആൻ ഓത്തിനും ഇടയിൽ  അൽപനേരം മൗനം ദീക്ഷിക്കാറുണ്ട് . ഞാൻ തിരുമേനിയോട് പറഞ്ഞു എൻറെ മാതാപിതാക്കൾ അങ്ങേയ്ക്ക് ബലി , തക്ബീറിനും പാരായണത്തിനും ഇടയിൽ മൗനമായി എന്താണ് ദുആ ചെയ്യുന്നത് ? തിരുമേനി പറഞ്ഞു ;

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الدَّنَسِ اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ"

":അല്ലാഹുവേ പടിഞ്ഞാറിൽ നിന്ന് കിഴക്കിനെ നീക്കുന്നപോലെ  പോലെ എന്റെ പാപങ്ങളെ നീക്കണേ അല്ലാഹുവേ വെള്ള വസ്ത്രം ശുദ്ധിയാകും പോലെ എന്റെ പാപങ്ങളെ ശുദ്ധിയാക്കണേ അല്ലാഹുവേ മഞ്ഞുകൊണ്ടും , വെള്ളം കൊണ്ടും , ആലിപ്പഴം കൊണ്ടും  എന്റെ പാപങ്ങളെ കഴുകികളായണേ"

[ബുഖാരി- 744 മുസ്‌ലിം 598, നസാഈ -60 , 895 , ഇബ്ൻ മാജ -805]

ഈ ദുആക്ക് പകരം വേറെയും ദുആകൾ ചെയ്യാമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു . അതിൽ പെട്ട ചിലത് താഴെ ഉദ്ധരിക്കാം.

സാധാരണയായി 'വജ്ജ്ഹത്തു വജ്ജ്ഹിയ ' എന്ന് തുടങ്ങുന്ന പ്രാർത്ഥനയാണ് കൂടുതൽ ആളുകൾ ഓതാറ് എന്നാൽ ആ ദുആ ഐച്ഛിക നമസ്ക്കാരങ്ങളിലാണ് പ്രവാചകൻ [സ] ഓതിയിരുന്നത് . അഞ്ച് നേരത്തെ നിർബന്ധ നമസ്‌കാരത്തിൽ ഓതിയതായി ഹദീസുകളിൽ വന്നിട്ടില്ല.

أَخْبَرَنَا يَحْيَى بْنُ عُثْمَانَ الْحِمْصِيُّ، قَالَ حَدَّثَنَا ابْنُ حِمْيَرٍ، قَالَ حَدَّثَنَا شُعَيْبُ بْنُ أَبِي حَمْزَةَ، عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، وَذَكَرَ، آخَرَ قَبْلَهُ عَنْ عَبْدِ الرَّحْمَنِ بْنِ هُرْمُزَ الأَعْرَجِ، عَنْ مُحَمَّدِ بْنِ مَسْلَمَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَامَ يُصَلِّي تَطَوُّعًا قَالَ  " اللَّهُ أَكْبَرُ وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ وَبِحَمْدِكَ " . ثُمَّ يَقْرَأُ .

മുഹമ്മദ് ഇബ്‌ൻ മസ്ലാമ [റ ] വിൽ നിവേദനം; നബി   [സ ] ഐച്ഛിക നമസ്കാരത്തിന് എഴുന്നേറ്റ് നിന്നാൽ ഇങ്ങനെ പറയും 'അല്ലാഹു അക്ബർ ,

 وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ وَبِحَمْدِكَ

.

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെൻറെ  മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുൾപ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന്  (തന്റെ കൂടെ  ആരാധിക്കപ്പെടുവനോ മറ്റോ ഒന്നിലും) പങ്കുകാരോ ഇല്ല. അതാണ്‌ എന്നോട് കൽപ്പിക്കപെട്ടിരിക്കുന്നത് . ഞാന്‍ മുസ്‌ലിംകളിൽ  (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്. അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാർത്ഥത്തില്‍ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിനക്കാണ് മഹത്വം നിനക്കാണ്  സ്തുതി  (നസാഈ 898 )

ഇമാം മുസ്‌ലിം  തൻറെ സ്വഹീഹിലെ യാത്രക്കാരുടെ നമസ്ക്കാരം എന്ന അധ്യായത്തിൽ പ്രവാചകൻറെ രാത്രി കല നമസ്ക്കാരവും ദുആയും എന്ന ബാബിൽ കൊടുക്കുന്ന അലി [റ ] വിൽ നിന്നുള്ള റിപ്പോർട്ടിൽ ഉള്ളത് നബി [സ ] രാത്രി നമസ്‌കാരത്തിന് എഴുന്നേറ്റ് നിന്നാൽ 'വജ്ജ്ഹത്തു വജ്ജ്ഹിയ ....എന്ന് തുടങ്ങുന്ന ദുആ ചെയ്യും എന്നാണ് [മുസ്‌ലിം 771 ]

ഇത് വളരെ ദൈർഖ്യമുള്ള ദുആയാണ് . ഇമാം മുസ്‌ലിം  ഉദ്ധരിച്ച ഹദീസും ഈ ദുആ രാത്രി നമസ്ക്കാരങ്ങളിൽ ഉള്ളതാണ് എന്നതിലേക് വിരൽ ചൂണ്ടുന്നു.

ജാബിർ [റ] വിൽ നിന്ന് ഇബ്ൻ മാജ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഈദ് ദിനത്തിൽ രണ്ടാടുകളെ ഉദ്ഹിയ നടത്തിയപ്പോൾ നബി [സ ] മേൽ ദുആ ചെയ്തു എന്നുണ്ട്

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ ضَحَّى رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَوْمَ عِيدٍ بِكَبْشَيْنِ فَقَالَ حِينَ وَجَّهَهُمَا ‏ "‏ إِنِّي وَجَّهْتُ وَجْهِيَ لِلَّذِيفَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ مِنْكَ وَلَكَ عَنْ مُحَمَّدٍ وَأُمَّتِهِ ‏"‏ ‏.‏

പക്ഷെ മേൽ ഹദീസിൻറെ പരമ്പര ദുർബലമാണ് ഇസ്മായിൽ ഇബ്ൻ അയ്യാശ് എന്ന ദുർബലനായ റാവി അതിലുണ്ട് .

قال النسائي : ضعيف الحديث

قال يعقوب بن شيبة  في روايته عن أهل العراق وأهل المدينة اضطراب كثير

 وقال الفلاس وليس بشيء في المدنيين

ഇമാം നസാഈ പറഞ്ഞു ; ഇദ്ദേഹം ദുർബലനാണ്

ഇമാം യഅകൂബ് ഇബ്ൻ ശൈബ പറഞ്ഞു ; ഇറാഖുകാരിൽ നിന്നും മദീനക്കാരിൽ നിന്നുമുള്ള ഹദീസുകളിൽ വൈരുധ്യമുണ്ട് .

ഇമാം ഫല്ലാസ് പറഞ്ഞു ; മദീനയിൽ നിന്നുള്ള ഹദീസുകൾ ദുർബലമാണ്

(സിയർ അ'അലാം  ദഹബി 8 / 313 )

ഇത് കൂടാതെ ഇബ്ൻ ഉമർ [റ ] വിൽ നിന്ന് മറ്റൊരു ദുആ നിവേദനം ചെയ്യപ്പെടുന്നുണ്ട് . നബിയുടെ കൂടെ ഇബ്ൻ ഉമർ [റ ] നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിലുള്ള ഒരാൾ പറഞ്ഞു

 للَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً

നമസ്‌ക്കാരാനന്തരം നബി [സ ] ആരാണ് ഇത് പറഞ്ഞത് എന്ന് ചോദിച്ചു . അയാൾ പറഞ്ഞു ഞാനാണ് എന്ന് അപ്പോൾ നബി [സ ] പറഞ്ഞു ; അത് പറഞ്ഞപ്പോൾ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറക്കപ്പെട്ടു അത് കണ്ട ഞാൻ ആശ്ചര്യപെട്ടുപോയി " (മുസ്‌ലിം 601 )

ഈ ഹദീസ് ഇമാം മുസ്ലിം സ്വഹീഹിൽ കൊടുക്കുന്നത് ആദ്യ തക്ബീറിൻറെയും ഖുർആൻ പാരായണത്തിന്റെയും ഇടയിലെ ദുആ എന്ന ബാബിലാണ് . ഇമാമിൻറെ പിന്നിൽ നമസ്ക്കരിക്കുമ്പോൾ പിന്നിലുള്ളവർ ശബ്ദം ഉയർത്തരുത് എന്നതാണ് അറിയപ്പെട്ട ഇസ്ലാമിക നിയമം . പക്ഷെ നബി [സ ] യുടെ മറുപടിയിൽ  ശബ്ദം ഉയർത്തിയതിനെ വിമർശിചില്ലാ എന്ന് മാത്രമല്ല ആ പ്രവൃത്തിക്ക് പ്രോത്സാഹനവും നൽകുകയാണ് ചെയ്യുന്നത്. ഇത് നബിയുടെ അറിയപ്പെട്ട സുന്നത്തിന് എതിരാണ്.

എന്നാൽ ഇമാം മുസ്ലിം മറ്റൊരു ഹദീസ് കൊടുക്കുന്നത് വേറെ രീതിയിലാണ് . അനസ് [റ ] വിൽ നിന്നുള്ള ആ ഹദീസിൽ പറയുന്നത് ,ഒരാൾ കിതച്ചു കൊണ്ട് പിന്നിലെ സഫ്ഫിൽ ചേർന്നു എന്നിട്ട്

الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ

എന്ന് പറഞ്ഞു എന്നാണ് . ആദ്യം ഉദ്ധരിച്ച ഹദീസിലെ പോലെ തന്നെ നബി [സ ] നമസ്ക്കാരാനന്തരം ചോദ്യം ചെയ്യുന്നു . അപ്പോൾ അയാൾ പറഞ്ഞ മറുപടി 'എനിക്ക് ശ്വസിക്കാൻ പ്രയാസമനുഭവപ്പെട്ടു അപ്പോളാണ് അങ്ങനെ ദുആ ചെയ്തത് എന്നാണ് .അതിന് നബി [സ ] പറഞ്ഞ മറുപടി ' പന്ത്രണ്ട് മലക്കുകൾ മുഖത്തോട് മുഖമായി നിന്ന് ആര് ആ ദിക്ർ ആകാശത്തിലേക്ക് ഉയർത്തും എന്നത് സംസാരിച്ചുകൊണ്ട് നിൽക്കുന്നതാണ് ഞാൻ അന്നേരം കണ്ടത് എന്നാണ് . (മുസ്ലിം 600 )

 നബിയും സഹാബികളും നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരാൾ ഓടി കിതച്ചു വന്നു സഫ്ഫിൽ ചേരുന്നത് . അങ്ങനെ വരണമെങ്കിൽ നബിയുടെ നമസ്ക്കാരം തുടങ്ങി അല്പം കഴിഞ്ഞിരിക്കണം . അന്നേരം ഒരാൾ വന്നു ഇമാം കേൾക്കാൻ തക്ക ശബ്ദത്തിൽ ഇങ്ങനെ ദുആ ചെയ്തെങ്കിൽ ശബ്ദം ഉയർത്തിയതിന്എന്തുകൊണ്ടാണ് നബി [സ ] അയാളെ  വിലക്കാത്തത് ?  ഉച്ചത്തിൽ പാരായണം നടത്തുന്ന നമസ്ക്കാരത്തിലാണ് ഈ സംഭവം എങ്കിൽ നബി [സ ] യുടെ മറുപടിയിൽ ശബ്ദം ഉയർത്തിയതിനെ വിമർശിച്ചത് വന്നേനെ .ഉച്ചത്തിൽ പാരായണം നടത്താത്ത നമസ്ക്കാരത്തിലാണ് ഈ സംഭവം എങ്കിലും ശബ്ദം ഉയർത്തിയതിനെ വിമർശിച്ചേനെ . പക്ഷെ നബി [സ]യുടെ മറുപടിയിൽ ആ പ്രവൃത്തിക്ക് പ്രോത്സാഹനമാണ് നൽകുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഉച്ചത്തിലോ അല്ലാതെയോയുള്ള നമസ്ക്കാരത്തിൽ പിന്നിലുള്ളവർക്ക് ശബ്ദമുയർത്തി ദുആ ദിക്ർകൾ ചെയ്യാമെന്നുണ്ട് .പക്ഷേ അതല്ലല്ലോ അറിയപ്പെട്ട സുന്നത്ത്.

ഇബ്ൻ ഉമർ [റ ] വിൽ നിന്ന് ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസിൽ അബൂ സുബൈർ എന്ന റാവിയുണ്ട് അദ്ദേഹം തെളിവിന് കൊള്ളില്ല എന്നാണ് ഇമാം ബുഖാരി പറയുന്നത് . ചുരുക്കി പറഞ്ഞാൽ നമസ്‌കാരത്തിൽ ആദ്യം പറഞ്ഞ   اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ എന്ന ദുആയും  രാത്രി നമസ്ക്കാരങ്ങളിൽ  وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ  എന്ന ദുആയും നബി [സ ] ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട് . നിർബന്ധ നമസ്കാരത്തിൽ ഒന്ന് ഐശ്ചികത്തിൽ മറ്റൊന്ന് ചൊല്ലണം എന്ന് പ്രത്യേക കൽപനയൊന്നും നബി [സ ] യിൽ നിന്ന് വരാത്തത് കൊണ്ട് നമസ്ക്കരിക്കുന്നവർക്ക് രണ്ടിൽ ഇഷ്ടമുള്ളത് ഏതും   നിർവ്വഹിക്കാൻ സാധിക്കും .

No comments:

Post a Comment