സിഹ്റുന്നബി ഹദീസ് സ്വീകാര്യമെന്നോ ?




സിഹ്ർ എന്നാൽ സൃഷ്ടികളെ ആരാധിക്കലാണ്. അങ്ങനെ ആരാധിച്ചാൽ അവർ സാഹിറിനെ സഹായിക്കും എന്നാണ് വിശ്വാസം. ഇത് തികച്ചും കുഫ്ർ ആണ്. അല്ലാഹുവിൽ ആവിശ്വസിക്കലാണ്. അവന് പങ്ക്കാരില്ല. സൃഷ്ടികളോട് നടത്തുന്ന ആരാധനക്ക് ഒരു പ്രതിഫലനവും ഇല്ല. അവർക്ക് മനുഷ്യരെ സഹായിക്കാനാകില്ല.
അതിനാൽ സിഹ്ർ ഫലിക്കില്ല.

*അപ്പോൾ മൂസാ നബിക്ക് ഫലിച്ചതോ?*

അത് കേവലം കൺകെട്ട് വിദ്യയാണ് 
അതല്ല തർക്കത്തിലുള്ള സിഹ്ർ. ഭാഷയിൽ കൺകെട്ടിനും സിഹ്ർ എന്ന് തന്നെയാണ് പറയുക. എന്ന് വെച്ച് അത് അഭിചാരത്തിന്റെ പ്രതിഫലനത്തിന് തെളിവല്ല.ആ സിഹ്ർ ചെയ്യാൻ സൃഷ്ട്ടികളെ ആരാധികേണ്ട കാര്യമില്ല. അത് പ്രയത്നത്തിലൂടെ പഠിച്ചെടുക്കുന്ന വിദ്യാകളാണ്. അതിന് ഉപകാരണങ്ങളും, ഭൗതികവസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. അത് എന്തിനു ഉപയോഗിക്കുന്നു എന്നത് ആശ്രയിച്ചിരിക്കും അതിന്റെ ഇസ്ലാമിക വിധി പറയുക. ദിവ്യത്വം സ്ഥാപിച്ചെടുക്കാൻ ഉപയോഗിച്ചാൽ, അതിലൂടെ മനുഷ്യ ദൈവമാകാൻ നോക്കിയാൽ, ഔലിയയാകാൻ ശ്രമിക്കൽ കുഫ്ർ ആണ്.

*പക്ഷെ മുഹമ്മദ്‌ നബിക്ക് ഫലിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ? സ്വഹീഹൈനീയിൽ വരെ ഉണ്ട്*

ശരിയാണ്, മറ്റു പല ഹദീസുകളെയും പോലെ സ്വഹീഹൈനിയിലും മുസ്‌നദ്കളിലും, മുസന്നഫ്കളിലും, സുനനുകളിലും ഒക്കെ ഉണ്ട്. അത് ഒരു കാര്യം സ്ഥാപിതമാകാൻ രേഖയല്ലലോ,അതിൽ വന്ന റിപ്പോർട്ടുകൾ  ആദിലായ റാവികൾ മുഖേനയും, മുത്തസ്സിലായ പരമ്പരയിലൂടെയും,ഓർമ്മശക്തിയിൽ സമ്പൂർണ്ണനായ റാവികൾ മുഖേനയും, ന്യൂനതകൾ ഒന്നുമില്ലാതെയും, ശാദ്ദ് ആകാതെയും ഉദ്ധരിച്ചു വരണം. അല്ലാതെ കേവലം പണ്ഡിതൻമാരുടെ അഭിപ്രായത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ടും സ്വഹീഹ് എന്നോ ദഈഫ് എന്നോ പറയാൻ പറ്റില്ല. ഉദാഹരണത്തിന് ; ഇമാം ബുഖാരി സ്വീകാര്യനാകുന്ന ചില റാവികളെ  ഇമാം മുസ്‌ലിം സ്വീകാര്യരായി കരുതുന്നില്ല അതേപോലെ തന്നെ മറിച്ചും . അബൂ സുബൈർ അൽ മക്കി എന്ന റാവിയെ ഇമാം ബുഖാരി  സ്വീകാര്യനല്ല എന്ന് പറയുന്നു അയാളിൽ നിന്ന് ഇമാം മുസ്‌ലിം തൻറെ സ്വാഹീഹിൽ തെളിവ് പിടിച്ചത് 248 ഹദീസാണ് .ഇമാം ബുഖാരി 4 ഹദീസുകൾ മുത്താബിയായി മാത്രമാണ് ഉദ്ധരിച്ചത് . അപ്പോൾ ഇമാം മുസ്‌ലിം ധാരാളം ഹദീസുകൾ തൻറെ സ്വഹീഹിൽ ഒരു റാവിയിൽ നിന്ന് ഉദ്ധരിച്ചു എന്നത് ആ റാവിയെയോ ,ആ ഹദീസിനെയോ സ്വാഹീഹ്‌ ആക്കുന്നില്ല . ഹിശാം 1000 ഹദീസ് പറഞ്ഞു എന്നത് കൊണ്ട് അത് മുഴുവനും സ്വഹീഹ് എന്നർത്ഥമില്ല . 

*ഇബ്നു ഹജർ അസ്ഖലാനി അടക്കം പലരും ഈ ഹദീസ് സ്വഹീഹ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ?*

അതെ പലരും ഇത് സ്വഹീഹ് ആക്കാനാണ് ശ്രമിച്ചത്. അതിനു വേണ്ടി അവർ മുഹമ്മദ്‌ നബിയെ വരെ പിശാചുകൾക്ക് ഉപദ്രവിക്കാനുള്ള കഴിവുണ്ട് എന്ന് വാദിക്കുന്നു പക്ഷെ മതിയായ തെളിവ് ഉദ്ധരിക്കുന്നില്ല എന്ന് മാത്രം. നബിയെ ഉപദ്രവിക്കാൻ പിശാച്ചിന് സാധിക്കില്ല എന്നതിനാണ് പ്രമാണമുള്ളത്.കൂടാതെ ഹിഷാം ഇബ്നു ഉർവ്വയുടെ തദ്ലീസിൽ നിന്ന് രക്ഷപെടുത്താൻ യഹിയ്യഇബ്നു ഖത്താനിൽ(ഹി -198)നിന്ന് 'അൻ അന' യില്ലാത്ത ഒരു റിപ്പോർട്ട്‌ വരെ ഉദ്ധരിച്ചു അസ്ഖലാനി പ്രതിരോധം തീർക്കുന്നുണ്ട്. പക്ഷെ അത് വിഫലമാണ് കാരണം ഇബ്നു ഖത്താനിന് മുൻപ് ഹിഷാമിൽ നിന്ന് ഉദ്ധരിച്ചവർ (ഇബ്നു ജൂറൈജ്- ഹി 150)'അൻ അനയോടെയാണ് ഉദ്ധരിക്കുന്നത്. അത് കൊണ്ട് ഇബ്നു ഹജറിന്റെ വാദത്തിനു പ്രസക്തിയില്ല. 

*സിഹ്ർ ഫലിക്കില്ല എന്ന് പറയുന്നവർ പുത്തെൻവാദികളാണ് എന്ന്
ഇമാം മാസിരി പറയുന്നുണ്ടല്ലോ?*

അതിനു അദ്ദേഹം നിരത്തിയ ന്യായം എന്താണ്? തെളിവിന്റെ അടിസ്ഥാനമില്ലാതെ ഒരു കാര്യം പറയലാണ് പുത്തെൻവാദം. കെട്ടുകളിൽ മന്ത്രിച്ചു ഓതൽ സിഹ്ർ ആണെന്നും അത് ചെയ്യൽ ശിർക്കാണെന്നും നബി (സ ) പഠിപ്പിക്കുന്നു. സിഹ്റിന്റെ പ്രതിഫലനത്തിൽ വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിൽ കടക്കില്ലെന്നും നബി (സ ) പഠിപ്പിക്കുന്നു. സിഹ്റിൽ പെട്ട തിവ്ല്ലത് ശിർക്കാണ് എന്നും നബി (സ ) പഠിപ്പിക്കുന്നു. അപ്പോൾ പ്രമാണങ്ങളുടെ പിൻബലത്തിൽ പറഞ്ഞ കാര്യങ്ങളെ എങ്ങിനെ ബിദ്അത് എന്ന് വിളിക്കും? പിശാച്ചിന് പ്രവാചകനെ ഉപദ്രവിക്കാനാകും എന്ന് പറഞ്ഞതിന് തെളിവ് സമർപ്പിക്കേണ്ടത് ആ വാദം പറഞ്ഞ ഇമാം മാസിരിയാണ്.കൂടാതെ ഈ പ്രസ്താവനയിലൂടെ അദ്ദേഹം ഇമാം അബൂഹനീഫയെയും, ഇബ്നു ഹസമിനേയും, ഉസ്തിർബാദിയെയും, ജസ്സാസിനെയുമാണ് പുത്തെൻ വാദി എന്ന് ആക്ഷേപിക്കുന്നത്.

*ഹിഷാം മുദല്ലിസ്സാണ്  അതിന്റെ പേരിൽ അദ്ദേഹത്തിന്റെ നൂറുകണക്കിന് ഹദീസ് നിങ്ങൾ തള്ളുമോ?*

അദ്ദേഹം അവസാന കാലത്താണ് 'അൻ അബീഹി അൻ ആയിശാ ' എന്ന് പറഞ്ഞു ഹദീസുകൾ ഉദ്ധരിക്കാൻ തുടങ്ങിയത്. യുവത്വത്തിൽ ഉദ്ധരിച്ച ഹദീസുകൾ സ്വീകര്യമാണ്. കൂടാതെ 'അൻ അബീഹി അൻ ആയിശാ 'എന്ന റിപ്പോർട്ടുകളിൽ വന്നിട്ടുള്ള ഹദീസുകൾ മറ്റു ശാഹിദുകൾ ഉണ്ടെങ്കിൽ സ്വീകരയമാകും. ഇതാണ് പൊതുവായ ഉസൂൽ. 
ഉദാഹരണം : സംഗീതത്തിന്റെ ഹദീസ്.
حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا غُنْدَرٌ، حَدَّثَنَا شُعْبَةُ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ أَبَا بَكْرٍ، دَخَلَ عَلَيْهَا وَالنَّبِيُّ صلى الله عليه وسلم عِنْدَهَا يَوْمَ فِطْرٍ أَوْ أَضْحًى، وَعِنْدَهَا قَيْنَتَانِ ‏{‏تُغَنِّيَانِ‏}‏ بِمَا تَقَاذَفَتِ الأَنْصَارُ يَوْمَ بُعَاثَ‏.‏ فَقَالَ أَبُو بَكْرٍ مِزْمَارُ الشَّيْطَانِ مَرَّتَيْنِ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم
ഈ ഹദീസ് ഈ ഒരു തരീക്കിലൂടെ മാത്രമല്ല വന്നിട്ടുള്ളത്. ഹിഷാമിന്റെ അൻ അന ഇല്ലാതെയും വന്നിട്ടുണ്ട്.ഇമാം മുസ്‌ലിമുദ്ധരിക്കുന്ന
റിപ്പോർട്ടിൽ ഹിഷാമില്ലാതെ വന്നിട്ടുണ്ട്.
حَدَّثَنَا ابْنُ وَهْبٍ، أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثٍ فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ فَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارُ الشَّيْطَانِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم

അതിനാൽ ഹിഷാമിന്റെ മേൽ റിപ്പോർട്ട് സ്വീകര്യമാണ്. ഹദീസ് സ്വഹീഹ് ആണ്. ഹിഷാം മാത്രം
 തദ്ലീസോടെ ഉദ്ധരിക്കുന്നത് മാത്രമാണ് ദുർബലം. അത് വളരെ കുറവ് ഹദീസുകൾ മാത്രമേയുള്ളൂ. ഇനി ഒരു റാവി ഉദ്ധരിക്കുന്ന ഹദീസിന്റെ എണ്ണം നോക്കിയല്ല അയാൾ സ്വീകാര്യനാകുന്നത്. അദ്ദേഹത്തിന്റെ ആദില്ലത് ( യോഗ്യതകൾ) പരിഗണിച്ചാണ്. ഇസ്മായിൽ ഇബ്നു അബ്ദുല്ല എന്ന ബുഖാരിയുടെ റാവി ദുർബലനാണ് എന്ന് മുഹദ്ദിസുകൾ പറയുന്നു.
وَهَذَا الْحَدِيثُ مُنْكَرٌ عَنْ مَالِكٍ وقال النسائي: إسماعيل بن أبي أويس ضعيف.وَقَالَ النَّضر بن سَلمَة الْمروزِي هُوَ كَذَّاب وَقَالَ يَحْيَى: لَيْسَ بِشَيْءٍ
ഇമാം ജുർജാനി പറഞ്ഞു മാലിക്കിൽ നിന്നുള്ള ഹദീസുകൾ ഉപേക്ഷിക്കണം, നസാഈ പറഞ്ഞു ദുർബലൻ ഇബ്നു മഈൻ പറഞ്ഞു ഇദ്ദേഹം ഒന്നുമല്ല.
(ദുഅഫാ വൽ മത്റൂകീൻ ഇബ്നു ജൗസ്സി, തഹ്ദീബ് )
 പക്ഷെ ബുഖാരി അയാളിൽ നിന്ന് 227 ഓളം ഹദീസ് സ്വഹീഹിൽ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് അയാൾ ആദിൽ ആണെന്ന്
വാദിക്കാൻ പറ്റുമോ? അദ്ദേഹം പിഴവ് വരുത്തുന്നവൻ എന്നും ഓർമ്മ ശക്തി കുറഞ്ഞവൻ എന്നും ഇമാം അബുഹാതിം റാസി പറയുന്നു. ഹദീസ് സ്വഹീഹ് ആകാൻ റാവികൾ ഓർമ്മ ശക്തിയുള്ളവരാകണം എന്നോർക്കണം. അതിനാൽ ഒരു ദുർബലാണോ, വിമർശിതനോ ധാരാളം ഹദീസ് ഉദ്ധരിച്ചു എന്നത് കൊണ്ട് തികാത്ത് ആകുന്നില്ല.

*ഹിഷാം ഇല്ലാത്ത വേറെ സനദിലൂടെ ഈ ഹദീസ് വന്നിട്ടുണ്ടല്ലോ*

ശരിയാണ് സുലൈമാൻ ഇബ്നു മിഹ്റാൻ വഴിയും, അമ്ര ബിന്തു അബ്ദുറഹ്മാൻ വഴിയും, അബൂ സലമത് ഇബ്നു അബ്ദിറഹ്മാൻ വഴിയും ഒക്കെ വന്നിട്ടുണ്ട്. പക്ഷെ ഈ തരീക്കുകളും ഇല്ലത്തുള്ളവയാണ്. ദൈർഘ്യം മൂലം വിവരിക്കുന്നില്ല.
ഓരോ സനദും പരിശോധിച്ച ശേഷമാണ് പറയുന്നത്. അതിൽ മുർസലുകളും, മുൻഖത്തിഉകളും ഒക്കെ ഉണ്ട്.

*പൂർവ്വികരായ ഒരു പണ്ഡിതൻ എങ്കിലും ഈ ഹദീസിനെ വിമർശിച്ചിട്ടുണ്ടോ മുഅതിസിലിയായ  ജസ്സാസ് അല്ലാതെ?*

ആശ്ചര്യം! ഹനഫീ മദ്ഹബിലെ മുഫ്തിയും, ഫഖീഹും,മുജ്ത്തഹിദായ പണ്ഡിതനാണ് അബൂബക്കർ അഹ്മദ് ഇബ്നു അലി അൽ റാസി ജസ്സാസ്.
هو الإمامُ العلَّامةُ المُفتي المجتَهِد, عَلَمُ العراق أبو بكر أحمدُ بنُ عليٍّ الرازي الجَصَّاصُ، الفقيهُ الحنفي
الطبقات السنية في تراجم الحنفية (1/122)
ആബിദും, സാഹിദുമാണ് അദ്ദേഹം.
ദഹബി അദ്ദേഹത്തെ പറ്റി ഒരു "ഖീല" ഉദ്ധരിച്ചത് അദേഹത്തിന് മുഅത്തിസിലി ആശയത്തോട് ചായ്‌വുണ്ട് എന്നാണ്. അത് പൊക്കി പിടിച്ചു മഹാനായ ഇമാമിനെ ആക്ഷേപിക്കുന്നത് ഗൗരവമായ കാര്യമാണ്. സിഹ്റിന്റെ ഹദീസ് വിമർശിച്ചതിന്റെ പേരിലാണ് ഇബ്നു തൈമിയ അദ്ദേഹത്തെ മുഅത്തിസിലിയത് ആരോപിക്കുന്നത്. അത് കൊണ്ട് വലിയ കാര്യമില്ല. കാരണം ഇത്തരം വിമർശനം ഇബ്നു തൈമിയയെ കുറിച്ചും എന്തിന് ഇമാം ബുഖാരിയെ കുറിച്ച് പോലും ഉണ്ട്. ശൈഖുൽ ഇസ്‌ലാം ഹാഫിദ് ഇമാം മുഹമ്മദ്‌ ഇബ്നു യഹിയ്യ ദുഹ് ലി ഇമാം ബുഖാരിയെ ജാഹ്മിയ്യക്കളിലെ ലഫ്ദിയ്യക്കളിലാണ് ഉൾപെടുത്തിയത്.  അതു കൊണ്ട് ഇമാം ബുഖാരി ജാഹ്മിയ്യായാണെന്ന് നിങ്ങൾ പറയുമോ? ഇമാം ജസ്സാസിനെ ആക്ഷേപിച്ച്  രക്ഷപെടാൻ നിങ്ങൾക് കഴിയില്ല. അദ്ദേഹം തന്റെ തഫ്സീറിൽ പ്രസ്തുത ഹദീസ് നിർമ്മിതമാണ് എന്നാണ് പറഞ്ഞത്. ഖുർആനിൻ വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.









പെരുന്നാൾ തക്ബീർ

ബലി പെരുന്നാൾ രാവ് മുതൽ പള്ളികളിൽ എല്ലാ ജമാഅത്തിന് ശേഷവും കൂട്ടമായി തക്ബീർ ചൊല്ലുന്നതായി കാണുന്നു ഇതിന് പ്രവാചക ചര്യയിൽ തെളിവുണ്ടോ . അല്ലെങ്കിൽ ബിദ്അത്ത് ആകുമോ ഇത്?

ഉത്തരം :

لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ

അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ - തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) - അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
( ഹജ്ജ് - 22:28)
നിശ്ചിത ദിവസങ്ങൾ എന്ന് പറഞ്ഞത് അയ്യാമു തശ്രീക്കിനെ സംബന്ധിച്ചാണ്. 
സഹാബികൾ ഇതനുസരിച് തക് ബീർ മുഴക്കിയിരുന്നു.

عن ابن عمر أنه كان يغدو يوم العيد ويكبر ويرفع صوته حتى يبلغ الإمام

ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 1 ]


وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്).
(അല്‍ ബഖറഃ - 2:185)
 ഇമാം ശാഫീഈ (റഹ് )പറയുന്നു : ഖുർആനിൽ പാണ്ഡിത്യമുള്ള വിശ്വാസ്തര പണ്ഡിതന്മാർ പറഞ്ഞത്,"നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു" ഇത് റമദാനിന്റെ അവസാന ദിവസം സുര്യസ്തമാന ശേഷമാണ്.
ശാഫീഈ തുടരുന്നു : ശവ്വാലിന്റെ ഹിലാൽ കാണുമ്പോൾ ജനങ്ങൾ എല്ലാരും ഒറ്റക്കോ കൂട്ടമായോ പള്ളിയിൽ വച്ചോ, ചന്തയിൽ വെച്ചോ, തെരുവുകളിലോ എവിടെയായാലും ഉച്ചത്തിൽ തക്ബീർ ചൊല്ലലാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.
സ്വാലിഹ് ഇബ്നു മുഹമ്മദ്‌ സാഇദ (റഹ് ) നിവേദനം : ഉർവ്വത് ഇബ്നു സുബൈർ, സഈദ് ഇബ്നു മുസയ്യിബ്, അബൂസലമത്ബ്നു അബ്‌ദിറഹ്മാൻ, അബൂബക്കർ ഇബ്നു അബ്‌ദിറഹ്മാൻ എന്നിവരൊക്കെ ഈദുൽ ഫിത്റിന്റെ രാവിൽ പള്ളിയിൽ വെച്ച് ഉച്ചത്തിൽ തക്ബീർ ചൊല്ലുമായിരുന്നു.
യസീദ് ഇബ്നു ഹാദി(റഹ് )നിന്ന് നിവേദനം : നഫീഅഇബ്നു ജുബൈർ ഈദ് ദിനത്തിൽ ഉച്ചത്തിൽ തക്ബീർ ചൊല്ലി മുസ്‌ലയിലേക്ക് പുറപ്പെടും.
(അൽ ഉമ്മ് 2/486-487)

عن الزهري قال : كان الناس يكبرون في العيد حين يخرجون من منازلهم حتى يأتوا المصلى وحتى يخرج الإمام فإذا خرج الإمام سكتوا فإذا كبر كبروا

ഇമാം സുഹ്‌രി [റ ] പറയുന്നു ; ഈദ് ദിനത്തിൽ ജനങ്ങൾ അവരുടെ വീടുകളിൽ നിന്നും തക്ബീർ ചൊല്ലിക്കൊണ്ട് പുറത്തു വരും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 11 ]
വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ സലഫുകൾ മനസ്സിലാക്കിയ ചര്യ അതാണ്. ഈദ് ദിനങ്ങളിൽ മുസ്ലിം ഭാവനങ്ങളിൽ നിന്നും ശവ്വാലിന്റെ രാവ് മുതലും , ദുൽ ഹജ്ജ് പത്തിന്റെ ദിനം മുതലും തക്ബീർ മുഴങ്ങട്ടെ. ഇസ്ലാമിന്റെ പ്രതാപം വീണ്ടും ഉയരട്ടെ.

അന്ധവിശ്വാസം - ജിന്ന്

 


*നമ്മുടെ നാട്ടിലുള്ള പലരും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്വാസില്‍ ഒതുക്കി നിര്‍ത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങള്‍ പിശാചിന് സാധിക്കില്ലെന്നോ, മുവഹ്ഹിദിനെ പിശാച് ഉപദ്രവിക്കുകയില്ലെന്നോ ഉള്ള പ്രചാരണങ്ങള്‍ നടത്താന്‍ വ്യാപകമായി പരിശ്രമിച്ചിട്ടുണ്ട്.പിഴച്ച കക്ഷികളില്‍ പെട്ട മുഅ്തസലികളും അവരുടെ നേതാക്കന്മാരായ അലി അല്‍-ജുബ്ബാഈ, റാസി, സമഖ്ഷരി പോലുള്ളവരും, റാഫിദികളില്‍ പെട്ട ചില കക്ഷികളുമാണ് യഥാര്‍ഥത്തില്‍ ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ* (അഹ്കാമുറുഖാ വത്തമാഇം:113, ബുര്‍ഹാനുശ്ശര്‍ഇ ഫീ ഇഥ്ബാതില്‍ മസ്സിവസ്സര്‍അ്:8)

ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ  ബുക്കിലെ പരാമർശം കടമെടുത്തു നവ യാഥാസ്ഥികർ വിമർശിക്കുന്നത് വിശുദ്ധഖുർആനിനെയാണ് . കൂടാതെ ഇമാം റാസിയെ പിഴച്ച കക്ഷികളിൽ എണ്ണിപ്പറയുകയും ചെയ്യുന്നു . അല്ലാഹുവിൻറെ പാശം കൈവിട്ടാൽ ഒരു ഗതിയില്ലാത്തവരായിത്തീരും . വർത്തമാന കല സംഭവങ്ങൾ അതൊക്കെയാണ് ചൂണ്ടിക്കാണിക്കുന്നത് . മുസ്ലിംകളിലെ അന്ധവിശ്വാസങ്ങളെയും , അനാചാരങ്ങളെയും ഖുർആൻ കൊണ്ടും സുന്നത് കൊണ്ടും തടയുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനത്തിൻറെ പിന്മുറക്കാർ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും ബഹുദൂരം അകന്നു പോയിരിക്കുന്നു . അടിസ്ഥാന വിശ്വാസങ്ങളിൽ പോലും ഭിന്നിപ്പായി ചിന്ന ഭിന്നമായിരിക്കുന്നു .

ജിന്ന് ,ഒടിയൻ , മറുത , പുള്ള് , സിഹ്ർ , കണ്ണേർ . നാവേറ് തുടങ്ങിയ ശിർക്ക് കടന്നുവരുന്ന അന്ധവിശ്വാസങ്ങളെ വെള്ളപൂശുന്ന നിലയിലേക്ക് അധഃപതിക്കുകയും പൗരോഹിത്യത്തിൻറെ  ചിഹ്നമായ പണ്ഡിതപൂജയും , തക്ലീദും  വേര് പിടിക്കുകയും ചെയ്തിരിക്കുന്നു, അദൃശ്യ സൃഷ്ടികളായ ജിന്ന് ,മലക്ക് എന്നിവയെ കുറിച്ച് പല വികല വിശ്വാസങ്ങളിലേക്കും നവോഥാന പ്രസ്ഥാനം പോയി എന്നത് ലജ്‌ജാവഹമായ കാര്യമാണ് . ഈ വികല വിശ്വാസങ്ങൾ മൂലം അടിസ്ഥാന വിശ്വാസങ്ങളിൽ പോലും പിഴവ് സംഭവിച്ചു എന്നതാണ് വാസ്തവം .  ഹദീസുകളെ സ്വീകരിക്കുന്ന വിഷയത്തിൽ പുതിയ ചിന്താധാര ഉടലെടുത്തതാണ്‌ ഈ മാറ്റങ്ങൾകൊക്കെയുള്ള ഒരു   കാരണം.  സംഘടനാ പരമായ കാരണങ്ങളാണ് മൂലകാരണം . അതിനെ മറക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ പുതിയ മന്ഹജ് . സ്വഹീഹായ ഹദീസുകൾ സ്വീകരിക്കാനുള്ള സലഫുകളുടെ മാതൃകകളെ ഒഴിവാക്കുകയും പകരം ഖലഫുകളായ പണ്ഡിതന്മാരുടെ മന്ഹജ് സ്വീകരിക്കുകയും ചെയ്തു . ഈ വിഷയങ്ങളിൽ അണികളെ സാക്രിയമാകുകയും സംഘടനാതലത്തിൽ നടക്കുന്ന അപചയങ്ങളെ മറക്കുകയും ചെയ്തു . ഇന്ന് മുജാഹിദ് വിഭാഗങ്ങൾ തമ്മിൽ തൗഹീദിൽ പോലും ഒരു ഏകീകരണമില്ല . എന്താണ് ശിർക്ക് എന്ന് പോലും ഏകീകരണമില്ല . നവോഥാന പ്രസ്ഥാനം മുന്നോട്ട് വെച്ച തൗഹീദ് മനസ്സിലാക്കാൻ അബ്ദുൽ ഖാദർ മൗലവി രചിച്ച ഈ ഗ്രന്ഥം വായിച്ചാൽ മതി .

"എല്ലാ പ്രാർത്ഥനകളും എല്ലാ നേർച്ചകളും എല്ലാ ബലികളും എല്ലാ സഹായർത്ഥനകളും എന്ന് വേണ്ട എല്ലാ ആരാധനകളും അവർ അല്ലാഹുവിന്നായി മാത്രം ചെയ്യുന്നതിനാകുന്നു വിശുദ്ധ നബി അവരോട് പൊരുതിയത് എന്ന് നിനക്ക് ബോധ്യപ്പെട്ടല്ലോ. അല്ലാഹുവിന്ന് ഭരണാധികർത്തൃത്വത്തിലുള്ള ഏകത്വത്തെ കുറിച്ച് വിശ്വസിച്ചിരുന്നത് കൊണ്ട് മാത്രം അവർക്ക് ഇസ്ലാമിൽ പ്രവേശനം ലഭിച്ചില്ലെന്നും ഔലിയാക്കൾ, നബിമാർ, മലക്കുകൾ ഇവരുടെ ശുപാർശയെയും അത് വഴി തങ്ങൾക്ക് ഉണ്ടാകുമെന്ന് കരുതിയ ദൈവ സാമിപ്യത്തെയും കുറിച്ചുള്ള അവരുടെ വിശ്വാസത്തെയാണ് നബി (സ )എതിർത്തതെന്നും നീ മനസ്സിലാക്കിയാൽ ദൈവദൂതന്മാർ ജനങ്ങളോട് ആവശ്യപ്പെട്ടതും ബഹുദൈവ ആരാധകൻമാർ  നിരസിച്ചതുമായ തൗഹീദ് ഇന്നതാണെന്ന് നിനക്ക് ഗ്രഹിക്കാൻ കഴിയും. ഈ ഏകത്വമാകുന്നു ലാ ഇലാഹ ഇല്ലാല്ലാഹ് എന്നതിൽ അന്തർ ഭവിച്ചിരിക്കുന്നത്. എന്നാൽ മേൽ പറഞ്ഞ ആരാധനകൾ ആർക്കായി ചെയ്യുന്നുവോ അത് മലക്കായിരിക്കട്ടെ നബി ആയിരിക്കട്ടെ വലിയ്യോ ഖബറോ ജിന്നോ ആയിരിക്കട്ടെ അതിനായിരുന്നു അവർ  ഇലാഹ് എന്ന് പറഞ്ഞത്. ഇലാഹ് എന്നത് കൊണ്ട് സൃഷ്ടാവ്, സംരക്ഷകൻ നിയന്താവ് എന്നിവയെ അവർ ഉദ്ദേശിച്ചിരുന്നില്ല.ഈ ഗുണങ്ങളെല്ലാം ഏകനായ അല്ലാഹുവിനുള്ളതാണ് എന്ന് അവരും അറിഞ്ഞിരുന്നു".

(അത്തൗഹീദ് )

അല്ലാഹു നൽകിയ കഴിവ് കൊണ്ട് സഹായിക്കും എന്ന് പറഞ്ഞു ഔലിയാക്കളെയോ , അമ്പിയാക്കളെയോ , മലക്കുകളെയോ , ജിന്നുകളെയോ സഹായത്തിന് വിളിച്ചാൽ അത് ശിർക്കാണെന്നും , അവർക്ക് സഹായം ചെയ്യാനുള്ള കെല്പില്ല എന്നുമാണ് നവോഥാന പ്രസ്ഥാനം പഠിപ്പിച്ചത് എന്ന് വ്യക്തമായി . ഖലഫുകളായ ചില പണ്ഡിതന്മാരുടെ അബദ്ധ ആശയങ്ങൾ , വീക്ഷണങ്ങൾക്ക് വ്യാപകമായ പ്രചാരം നേടുകയും അങ്ങനെ ജിന്ന് ബാധ , സിഹ്‌ർ തുടങ്ങി നിരർത്ഥകമായ പല വിശ്വാസങ്ങൾ  മുസ്ലിംകളിൽ വ്യാപിക്കുകയും  ചെയ്തു . അതിന് അവർ ദുർബലമായ ഹദീസുകൾ തെളിവായി നിരത്തുകയും ചെയ്തു. അവയിൽ ചിലത് പരിശോധിക്കാം;. 

ثنا محمد بن مرزوق ، ثنا  مسلم بن إبراهيم ، ثنا صدقة ، يعني ابن موسى ، ثنا فرقد وهو السبخي ، عن سعيد بن جبير ، عن ابن عباس قالكان النبي صلى الله عليه وسلم بمكة ، فجاءت امرأة من الأنصار فقالت : يا رسول الله ، إن هذا الخبيث قد غلبني . فقال لها : " إن تصبري على ما أنت عليه تجيئي يوم القيامة ليس عليك ذنوب ولا حساب " . قالت : والذي بعثك بالحق لأصبرن حتى ألقى الله . قالت : إني أخاف الخبيث أن يجردني . فدعا لها ، فكانت إذا خشيت أن يأتيها تأتي أستار الكعبة فتعلق بها وتقول له : اخسأ . فيذهب عنهاقال البزار : لا نعلمه يروى بهذا اللفظ إلا من هذا الوجه

 

നബി [സ ] മക്കയിലായിരുന്നു അന്നേരം അൻസാരികളിൽപെട്ട ഒരു സ്ത്രീ വന്നു നബി[സ ]യോട് പറഞ്ഞു ; അല്ലയോ നബിയെ തീർച്ചയായും ഈ വൃത്തികെട്ടവൻ (പിശാച് ) എന്നെ പരാജയപ്പെടുത്തി . അപ്പോൾ നബി പറഞ്ഞു നീ ക്ഷമിക്കുകയാണെങ്കിൽ നിനക്കു പരലോകത്തു കുറ്റവും വിചാരണയും ഇല്ലാത്തവളായി വരും . അവൾ പറഞ്ഞു അല്ലാഹുവിൽ തന്നെയാണേ സത്യം ഞാൻ ക്ഷമിക്കുക തന്നെചെയ്യും എൻറെ മരണം വരെയും  പക്ഷെ എന്നെ നഗ്‌നയാകുന്ന ആ വൃത്തികെട്ടവനെ ഞാൻ ഭയപ്പെടുന്നു . അപ്പോൾ നബി [സ] അവൾക്കുവേണ്ടി പ്രാർത്ഥിച്ചു . അതിന് ശേഷം പിശാച് സമീപിക്കുമെന്ന് ഭയപ്പെടുന്ന വേളയിൽ അവൾ കഅബയിലെ കില്ലക്ക് അടുത്തു ചെല്ലും എന്നിട്ട് അതിൽ പിടിച്ചു തൂങ്ങും എന്നിട്ടതിനോട് അവൾ അകന്നു പോ എന്ന് പറയും "

(ബസ്സാർ 5073 , ബിദായ വനിഹായ 9/ 63 )

ഈ ഹദീസിൻറെ സനദിൽ ഫർക്കദ് ഇബ്ൻ യഅകൂബ് സബഖി എന്ന റാവിയുണ്ട് അയാൾ ദുർബലനാണ്

وقال بن شاهين قال أحمد ليس بثقة قال النسائي ليس بثقة وقال يعقوب بن شيبة رجل صالح ضعيف الحديث وقال أبو حاتم ليس بقوي في الحديث وقال بن سعد وكان ضعيفا منكر الحديث فرقد أبو يعقوب السبخي عن سعيد بن جبير في حديثه مناكير قال يحيى القطان

ഇമാം ഇബ്ൻ ശാഹീൻ പറഞ്ഞു ; ഇമാം അഹമ്മദ് പറഞ്ഞത് ഇയാൾ വിശ്വസ്തനല്ല  എന്നാണ് , ഇമാം നസാഈ പറഞ്ഞു ;ഇയാൾ വിശ്വസ്തനല്ല , ഇമാം യഅകൂബ് ഇബ്ൻ ശൈബ പറഞ്ഞു ;സ്വാലിഹാണ് പക്ഷെ ഇയാളുടെ ഹദീസ് ദുർബലമാണ് ഇമാം അബൂഹാതിം പറഞ്ഞു ;ഹദീസിൽ ഇയാൾ പ്രബലനല്ല ഇമാം ഇബ്ൻ സഅദ്പറഞ്ഞു; ദുർബലനും വർജ്ജിക്കപ്പെടേണ്ടവനുമാണ് ഇമാം യഹിയ്യ ഇബ്ൻ ഖത്താൻ പറഞ്ഞു ;സഈദ് ഇബ്ൻ ജുബൈറിൽ നിന്നുള്ള ഇയാളുടെ റിപോർട്ട് വർജ്ജിക്കണം . (തഹ്ദീബ് തഹ്ദീബ് 8/ 7487 , താരീഖുൽ ബുഖാരി 7/ 9930 )

مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الأَنْصَارِيُّ، حَدَّثَنِي عُيَيْنَةُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبِي، عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏"‏ ابْنُ أَبِي الْعَاصِ ‏"‏ ‏.‏ قُلْتُ نَعَمْ يَا رَسُولَ اللَّهِ ‏.‏ قَالَ ‏"‏ مَا جَاءَ بِكَ ‏"‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ عَرَضَ لِي شَىْءٌ فِي صَلاَتِي حَتَّى مَا أَدْرِي مَا أُصَلِّي ‏.‏ قَالَ ‏"‏ ذَاكَ الشَّيْطَانُ ادْنُهْ ‏"‏ ‏.‏ فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَىَّ ‏.‏ قَالَ فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ ‏"‏ اخْرُجْ عَدُوَّ اللَّهِ ‏"‏ ‏.‏ فَفَعَلَ ذَلِكَ ثَلاَثَ مَرَّاتٍ ثُمَّ قَالَ ‏"‏ الْحَقْ بِعَمَلِكَ ‏"‏ ‏.‏ قَالَ فَقَالَ عُثْمَانُ فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ ‏

ഉസ്മാൻ ഇബ്ൻ അബുൽ ആസിൽ നിന്നും നിവേദനം : നബി [സ ] എന്നെ താ ഇഫിലെ ഗവർണ്ണർ  ആയിട്ട്  നിയോഗിച്ച കാലത്ത്  എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ നിരന്തരം വന്നുകൊണ്ടിരുന്നു . അവസാനം ഞാൻ നബി[സ ] യെ കാണാൻ പുറപ്പെട്ടു . അപ്പോൾ നബി [സ ] ചോദിച്ചു നീ എന്തിനാണ് ഇങ്ങോട്ട് വന്നത് ? ഞാൻ പറഞ്ഞു ; എനിക്ക് നമസ്കാരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നു . ഞാനെന്ത ചെയ്യുന്നതെന്ന്  എനിക്ക് ഓർമ്മ വരുന്നില്ല . നബി[സ ]  പറഞ്ഞു അത് പിശാചാണ്  ഇങ്ങോട്ട് വരൂ . പിന്നെ ഞാൻ നബി[സ ] യോട് ചേർന്നിരുന്നു മുന്നിലായിട്ട് . പിന്നെ നബി[സ ]  കൈകൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു . അൽപം ഉമിനീര്  എന്റെ വായിലെക്കിട്ടു എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ ശത്രൂ പുറത്തു കടക്കൂ " എന്ന് മൂന്നു തവണ പറഞ്ഞു . എന്നിട്ട് നബി [സ ] നീ പോയി ഇനി നിന്റെ ജോലികൾ ചെയ്യുക എന്ന് പറഞ്ഞു . പിന്നീട് ഒരിക്കലും എനിക്ക് നമസ്ക്കാരത്തിൽ സംശയം ഉണ്ടായിട്ടില്ല "[ ഇബ്ൻ മാജ 3548 ]

 

ഇസ്നാദ്  പരിശോധന :

അബ്ദുറഹ്മാൻ ഇബ്നു ജൗഷാൻ

ഇമാം അഹമദ് : ഇയാൾ പ്രസിദ്ധനല്ല

ഉയനത് ഇബ്നു അബ്ദുറഹ്മാൻ

യഹിയ്യ ഇബ്നു മഈൻ -ഇയാൾ ഒന്നുമല്ല

(ദിക്ർ മൻ ഇഖ്ത്തിലാഫൽ ഉലമ വ നഖദൽ ഹദീസ് ഫീഹ് -ഇബ്നു ശാഹീൻ )

മുഹമ്മദ്‌ ഇബ്നു അബ്ദുല്ല അൽ അൻസാരി

ഇമാം അബൂദവൂദ് : വളരെയധികം പിഴവിലേക്ക് മാറിപ്പോയി

ഇമാം ഇബ്നു  ഖത്താൻ : ഇയാളുടെ ഹദീസുകൾ ഒന്നുമല്ല

ഇമാം മുആദ് അൽ അംബരി :ഇയാളുടെ ഹദീസുകൾ വെറുക്കപെട്ടിരുന്നു.

ഇമാം ഉഖൈലി : ഇദ്ദേഹത്തിന്റെ ധാരാളം ഹദീസുകൾ സ്വീകരിക്കുന്നില്ല.

(സിയർ ദഹബി 9/533)

മുഹമ്മദ്‌ ഇബ്നു  ബശ്ശാർ

ഇമാം ഫലാസ് : കദ്ദാബ്

ഇമാം ഇബ്നു മഈൻ : ദുർബലൻ

ഇമാം കവാരീരി : തൃപ്തിപ്പെടുന്നില്ല

(തഹ്ദീബ് 9/62, ദൈൽ ദിവാൻ അൽ ദുആഫാ വൽ മത്രൂകീൻ )

ثنا عبد الله بن نمير عن عثمان بن حكيم قال أخبرني عبد الرحمن بن عبد العزيز عن يعلى بن مرة قال لقد رأيت من رسول الله صلى الله عليه وسلم ثلاثا ما رآها أحد قبلي ولا يراها أحد بعدي لقد خرجت معه في سفر حتى إذا كنا ببعض الطريق مررنا بامرأة جالسة معها صبي لها فقالت يا رسول الله هذا صبي أصابه بلاء وأصابنا منه بلاء يؤخذ في اليوم ما أدري كم مرة قال ناولنيه فرفعته إليه فجعلته بينه وبين واسطة الرحل ثم فغرفاه فنفث فيه ثلاثا وقال بسم الله أنا عبد الله اخسأ عدو الله ثم ناولها إياه فقال القينا في الرجعة في هذا المكان فأخبرينا ما فعل قال فذهبنا ورجعنا فوجدناها في ذلك المكان معها شياه ثلاث فقال ما فعل صبيك فقالت والذي بعثك بالحق ما حسسنا منه شيئا حتى الساعة فاجترر هذه الغنم قال انزل فخذ منها واحدة ورد البقية

യഅലിബ്ൻ മൂർറാ [ റ ] നിവേദനം : ഒരിക്കൽ ഒരു സ്ത്രീ ഭ്രാന്ത്‌ ബാധിച്ച തന്റെ കുഞ്ഞുമായി നബി യുടെ മുന്നിലെത്തി . തന്റെ കുഞ്ഞിനു സുഖമില്ല എന്നും ഒരു ദിവസം എത്ര തവണയാണ് അവന്നു ഈ പ്രയാസമുണ്ടാകുന്നതെന്നും തനിക്ക് പറയാനവുന്നില്ലെന്നും അവർ പരാതി പറഞ്ഞു . ആ കുഞ്ഞിനെ വാങ്ങി അതിന്റെ വായ്‌ തുറന്നു " അല്ലാഹുവിന്റെ ശത്രുവേ പുറത്തു പോകൂ " എന്ന് പറഞ്ഞു . പിന്നീട് ആ രോഗമുണ്ടായിട്ടില്ല . [അഹമ്മദ്  17097]

ഈ ഹദീസിന്റെ നിവേദകനായ അബ്ദുൽ റഹ്‌മാൻ ഇബ്ൻ അബ്ദുൽ അസീസ്  മജ്ഹൂലുൽ ഹാൽ ആണ് . അയാൾ ആരാണെന്ന്  മുഹദ്ധിസുകൾക്ക്  അറിയില്ല .

 عبد الرحمن بن عبد العزيز

 قال ابن مين ؛ مجهول

أبو حاتم الرازي-    شيخ مضطرب الحديث

أبو أحمد بن عدي الجرجاني    ليس هو بذلك المعروف

 

ഇമാം ഇബ്ൻ മുഈൻ [റ ]പറഞ്ഞു : ഇയാൾ മജ്ഹൂൽ ആണ്

അബു ഹാതിം റാസി : വൈരുധ്യ ഹദീസുകളുടെ ആചാര്യനാണ് .

അദിയ്യ് ഇബ്ൻ ജർജാനി  : ഇദ്ദേഹം അറിയപ്പെടാത്ത ആളാണ്  .

(മീസാൻ :  2/508, ജർഹ് വാ തഅദീൽ  5/ 260 , തഹ്ദീബ് അൽ കമാൽ  17 / 253 )

ഇത്തരത്തിലുള്ള ഹദീസുകളാണ് ജിന്ന് ബാധക്ക് തെളിവായി കൊണ്ട് വരുന്നത് .

 യഥാർത്ഥ മന്ഹജ്  പ്രകാരം ഒരു ഹദീസ് സ്വീകാര്യമാകാൻ അതിൻറെ സനദ് മുത്തസ്സിലാകണം , റാവിയുടെ ഗുണങ്ങൾ സ്ഥിരപ്പെട്ടതാകണം , റാവിയുടെ ഓർമ്മ ശക്തി പൂർണ്ണമാകണം , സനദും  മത്നും ശാദ്ദാകരുത് , സനദും  മത്നും ഇല്ലത്കളിൽ നിന്ന്  മുക്തമാകണം. കേവലം ഒരു ശൈഖ് ഇവയെല്ലാം ശരിയാണ് എന്ന് പറഞ്ഞത് കൊണ്ടായില്ല. തെളിവ് സഹിതം ബോധ്യപ്പെടുത്തണം അല്ലാതെ ഒരാൾ സ്വാഹീഹ്‌ ആക്കി എന്നത് സ്വഹീഹ് ആകാനുള്ള ശർത്തല്ല .

അല്ലാഹു സത്യം മനസ്സിലാക്കാൻ ബുദ്ധി നൽകട്ടെ .