നമസ്‌കാരത്തിൽ വിരൽ ചലിപ്പിക്കൽ


നമസ്‌കാരവേളയിൽ  അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ ചൂണ്ടുവിരൽ ചലിപ്പിക്കുന്ന ആചാരം ഇന്ന്  വളരെ പരിചിതമാണ് .
മുൻകാലങ്ങളിൽ കേരളത്തിൽ കാണ്ടുവരാത്ത ഒരു ആചാരമാണിത് . ഗൾഫു നാടുകളിൽ വളരെ പരിചിതമായ ഒരു രീതിയാണിത് . ഗൾഫ്  സലഫിസത്തിന്റെ കാറ്റേറ്റ് കേരള സലഫികളും പ്രസ്‌തുത ആചാരം അന്ധമായി പിൻപറ്റുന്നു . ആ വിഷയത്തിൽ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ ഹദീസുകൾ സ്ഥാനം പിടിച്ചിട്ടുണ്ട് .
خْبَرَنَا سُوَيْدُ بْنُ نَصْرٍ، قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ، عَنْ زَائِدَةَ، قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ، قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَوَصَفَ قَالَ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا ‏.‏ مُخْتَصَرٌ
" ........................വലതുകൈയുടെ രണ്ടു വിരൽകൊണ്ട് ഒരു വട്ടമുണ്ടാക്കുകയും പിന്നീട് ചൂണ്ടുവിരൽ ഉയർത്തുകയും അതുകൊണ്ട് പ്രാർത്ഥിക്കുന്നത് പോലെ ഇളക്കുകയും ചെയ്‌തു " [ നസാഈ 1268 ]

വിരൽ ഇളക്കി എന്നുള്ള മറ്റു നിവേദനങ്ങൾ :

حدثنا عبد الصمد حدثنا زائدة حدثنا عاصم بن كليب أخبرني أبي أن وائل بن حجر الحضرمي 
[അഹമ്മദ് 18391 ]
أنا أبو طاهر ، نا أبو بكر ، نا محمد بن يحيى ، نا معاوية بن عمرو ، حدثنا زائدة ، نا عاصم بن كليب الجرمي ، أخبرني أبي أن وائل بن حجر
[ സ്വഹീഹ് ഇബ്ൻ ഖുസൈമ 714 ]
 حدثنا محمد بن النضر الأزدي ، ثنا معاوية بن عمرو ، ح وحدثنا أبو خليفة ، ثنا أبو الوليد الطيالسي قالا : ثنا زائدة ، عن عاصم بن كليب ، عن أبيه ، عن وائل بن حجر
[ മജ്‌മൂ കബീർ 82 ]
 حدثنا معاوية بن عمرو حدثنا زائدة بن قدامة حدثنا عاصم بن كليب أخبرني أبي أن وائل بن حجر
[ ദാരിമി  1357 ]

 أبو عبد الله الحافظ ، أنبأ أبو بكر بن إسحاق ، أنبأ محمد بن أحمد بن النضر ، ثنا معاوية بن عمرو ، ثنا زائدة ، ثنا عاصم بن كليب ، قال : أخبرني أبي : أن وائل بن حجر

[ ബൈഹഖി 2711 ]
 എല്ലാ നിവേദനങ്ങളും ആസിം ഇബ്ൻ കുലൈബ് തന്റെ പിതാവ് കുലൈബ് ഇബ്ൻ ഷിഹാബിൽ നിന്നുമാണ് ഉദ്ധരിക്കുന്നത് .
പ്രസ്‌തുത റിവായത്  അസ്വീകാര്യമാണെന്നു ഇമാം അബൂദാവൂദ് പറയുന്നു .

أَبَا دَاوُد، يَقُول عَاصِم بْن كليب، عَنْ أَبِيهِ، عَنْ جده: ليس بشيء الناس يغلطون يقولون كليب، عَنْ أَبِيهِ: ليس هُوَ ذاك
[ ത്തഹ്ദീബ്  അൽ കമാൽ 4991 ]

മാത്രവുമല്ല അഹല് സുന്നത്തി വൽ ജമാഅത്തിൽ നിന്നും പുറത്തുപോയ മുർജിഈ കക്ഷികളിൽ പെട്ടവനാണ് .
شريك بن عبد الله النخعي     - مرجئا
[ ത്തഹ്ദീബ്  അൽ കമാൽ 3024, ദുഅഫാഉ ഉഖൈലി  1359   ]

علي بن المديني : لا يحتج به إذا انفرد
അദ്ദേഹം ഏകനായി ഉദ്ധരിക്കുന്നത് സ്വീകാര്യമല്ല
[മീസാൻ   2 / 4064]

فيحتمل أن يكون المراد بالتحريك الإشارة بها ، لا تكرير تحريكها ، فيكون موافقا لرواية ابن الزبي
ഈ ഹദീസ് ഉദ്ധരിച്ചിട്ട് ഇമാം ബൈഹഖി പറയുന്നത് : ഇളക്കി ഇന്ന് പറഞ്ഞത്  വാസ്തവത്തിൽ ആ അർത്ഥത്തിലായിരിക്കില്ല ചൂണ്ടി എന്നായിരിക്കും  ഇളക്കിക്കൊണ്ടിരിക്കുക എന്നായിരിക്കില്ല  കാരണം നബി[സ ] നമസ്ക്കരിക്കുമ്പോൾ വിരൽ ചൂണ്ടുമായിരുന്നു അത് ഇളക്കാരില്ലായിരുന്നു ഇബ്ൻ സുബൈറിൽ നിന്നും  സ്വീകാര്യമായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് അതിനോട് യോജിക്കാൻ പ്രസ്‌തുത അർത്ഥം കൽപ്പിക്കേണ്ടിയിരിക്കുന്നു " ر
[ ബൈഹഖി 2711/ باب من روى أنه أشار بها ولم يحركها]
ഇബ്ൻ ഹജർ തൽഖീസിലും ഇമാം ബൈഹഖിയുടെ വാക്കുദ്ധരിക്കുന്നു .
وقال البيهقي : يحتمل أن  يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض .
[ തൽഖീസ് 402 ]

ചുരുക്കിപ്പറഞ്ഞാൽ  തശഹുദിൽ വിരൽ ചലിപ്പിക്കൽ സുന്നത്തായ കർമ്മമല്ല . ഇതോടൊപ്പം മറ്റൊരു ഹദീസുകൂടി ചേർത്തുവെക്കേണ്ടതുണ്ട്
 أبو عبد الله الحافظ ، أنبأ أبو بكر : محمد بن إبراهيم الشافعي ببغداد ، ثنا محمد بن الفرج ، ثنا الواقدي ، ثنا كثير بن زيد ، عن نافع ، عن ابن عمر : أن النبي - صلى الله عليه وسلم - قال : تحريك الإصبع في الصلاة مذعرة للشيطان
ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: നമസ്‌കാരത്തില്‍ വിരല്‍ ചലിപ്പിക്കല്‍ ശൈത്താനെ ആട്ടിയോടിക്കലാണ് (ബൈഹഖി2712 ).
ഇമാം ബൈഹഖി തന്നെ ഈ ഹദീസ് ഉദ്ധരിച്ച ശേഷം പറയുന്നു ഇതിലെ വാഖിദി അസ്വീകാര്യനാണെന്നു .
وذكره البخاري ، فقال : سكتوا عنه
وقال مسلم وغيره : متروك الحديث .
وقال النسائي : ليس بثقة
أحمد بن زهير ، عن ابن معين قال : ليس الواقدي بشيء
الدولابي : حدثنا معاوية بن صالح ، قال لي أحمد بن حنبل : الواقدي كذاب
ഇമാം ബുഖാരി പറഞ്ഞു  :  ഇദ്ദേഹത്തിന്റെ ഹദീസുകള്‍ ഉപേക്ഷിക്കണം
ഇമാം മുസ്ലിം ,മറ്റുള്ളവരും പറഞ്ഞു :ഇദ്ദേഹത്തിന്റെ ഹദീസ് നിഷിദ്ധമാണ്
ഇമാം നസാഈ പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനല്ല
ഇബ്‌നുമഈന്‍(റ) പറയുന്നു: ഇദ്ദേഹം യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല
അഹ്മദുബ്‌നു ഹന്‍ബല്‍(റ) പറയുന്നു: ഇദ്ദേഹം കളവ് പറയുന്നവനാണ്.
[ സിയാർ ദഹബി ]

ചുരുക്കത്തിൽ പറഞ്ഞാൽ , മനപ്പൂർവം വിരൽ ഇളക്കുന്നതിന് ഒരു രേഖയും സ്ഥിരപ്പെട്ടു വന്നിട്ടില്ല .നബി [സ ]  തശഹുദിൽ ഇരുന്നാൽ ചൂണ്ടുവിരൽ ചൂണ്ടും എന്ന്  സ്ഥിരപ്പെട്ടു വന്നതാണ് . അതിനാൽ ഉറപ്പുള്ളതിനെ സ്വീകരിക്കുകയും ദഈഫായതിനെ ഉപേക്ഷിക്കുകയുമാണ് വിശ്വാസികൾക്ക് ഉത്തമമായത് .



shahidmvpa

No comments:

Post a Comment