സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ പ്രാർത്ഥന .




حَدَّثَنَا سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا زَيْدُ بْنُ حُبَابٍ، عَنْ كَامِلٍ أَبِي الْعَلاَءِ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ " اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي
രണ്ടു സുജൂദുകൾക്കിടയിൽ നബി [സ] اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു ."[ തുര്മുദി 284 ]
അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ وَاجْبُرْنِي ഇല്ലാതാവുകയും പകരം وعافني കയറി വരുകയും ചെയ്യുന്നു .
عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني وعافني واهدني وارزقني
[, അബൂദാവൂദ്  850 ], , 
ഇബ്ൻ മാജയുടെ ഒരു റിപ്പോർട്ടിൽ  ഖിയാമുലൈൽ നമസ്കരിക്കുമ്പോൾ രണ്ട്  സുജൂദിനിടയിൽ എന്നണുള്ളത്  . അതിൽ اللَّهُمَّ  പകരം  رَبِّ എന്ന് വരുന്നു . അതിൽ  وَارْزُقْنِي കയറുകയും  وَاهْدِنِي പോവുകയും ചെയ്യുന്നു .
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ " رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي
 [ ഇബ്ൻ മാജ 898 ]
അതേപോലെ വ്യത്യസ്തമായി പലരും ഉദ്ധരിക്കുന്നു . ഒരു ഏകീകൃത രീതിയിൽ വന്നിട്ടില്ല .
عن ابن عباس ، أن النبي - صلى الله عليه وآله وسلم - كان يقول بين السجدتين : " اللهم اغفر لي ، وارحمني ، واهدني ، وعافني ، وارزقني " .
[ മുസ്തദർക്ക്  ഹാകിം 1003 ],
عن ابن عباس ، قال : كان رسول الله - صلى الله عليه وآله وسلم - ، يقول بين السجدتين : " اللهم اغفر لي وارحمني ، واجبرني ، وارفعني ، واهدني ، وارزقني
[ മുസ്തദർക്ക്  ഹാകിം 401 ]
عن ابن عباس أن النبي صلى الله عليه وسلم : " كان يقول بين السجدتين ، رب اغفر لي ، وارحمني ، واهدني ، وعافني ، وارزقني " .
[, മജ്മഉ കബീർ ത്വബ്റാനി  12363 ]

എന്നാൽ ഇതെല്ലം ഒരേ റിവായത്തിലൂടെ വന്നതാണ്
عن كامل أبي العلاء قال سمعت حبيب بن أبي ثابت يحدث عن سعيد بن جبير عن ابن عباس
കാമിൽ  ഇബ്ൻ അലാഅ ഹബീബ് ഇബ്ൻ അബി സാബിത്തിൽ നിന്നും അദ്ദേഹം സഈദിബ്‌നു ജുബൈറിൽ നിന്നും അദ്ദേഹം ഇബ്ൻ അബ്ബാസ് [റ ]നിന്നുമാണ്  ഹദീസ് ഉദ്ധരിക്കുന്നത് . എന്നിട്ടും അവരിൽ നിന്നും വ്യത്യസ്തരായ ആളുകൾ കേൾക്കുമ്പോൾ വ്യത്യസ്ത രീതിയിൽ അവർക്ക്  നിവേദനം ചെയ്യപ്പെടുന്നു . കാരണം കാമിലും , ഹബീബ് ഇബ്ൻ അബീ സാബിത്തും തന്നെയാണ് .
كامل بن العلاء التميمي السعدي
1 - കാമിൽ ഇബ്ൻ അലാഅൽ തമീമി സആദീ
وقال النسائي : ليس بالقوي,ومرة: ليس به بأس .
ഇമാം നസാഈ പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല വീണ്ടും പറഞ്ഞു : ഇദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല .
ابن حجر العسقلاني : صدوق يخطئ
ഇമാം ഇബ്ൻ ഹജർ : വിശ്വസ്തനാണ് പക്ഷേ പിഴവ് വരുത്താറുണ്ട് .
أبو أحمد بن عدي الجرجاني : رأيت في بعض رواياته أشياء أنكرتها، وأرجو أنه لا بأس به
ഇമാം ജൂർ ജാനി : അദ്ദേഹത്തിന്റെ ഹദീസുകളിൽ നിഷിദ്ധമായവ പലതും കണ്ടിട്ടുണ്ട് , അത് കുഴപ്പമില്ല എന്ന് കരുതുന്നു .
2 - حبيب بن أبي ثابت
ഹബീബ് ഇബ്ൻ അബീ സാബിത്
الدارقطني       يكثر التدليس
ഇമാം ദാറുഖുത്നി :ധാരാളം തദ്‌ലീസ്  ചെയ്യും
محمد بن إسحاق بن خزيمة        كان مدلسا
മുഹമ്മദിബ്‌നു ഇസഹാക്ക് ഇബ്ൻ ഖുസൈമ : ഇദ്ദേഹം മുദല്ലിസാണ്

ഹബീബ് തദ്‌ലീസ് ചെയ്‌താണ്‌  സഈദിബ്‌നു ജുബൈറിൽ നിന്നും ഹദീസ് ഉദ്ധരിക്കുന്നത് . ഈ രണ്ടു റാവികളുടെ ദുർബലതയാണ് പ്രസ്‌തുത ഹദീസ് ആ രൂപത്തിലാകാൻ കാരണം .
എന്നാൽ പ്രസ്‌തുത ഹദീസ് ഇമാം മുസ്ലിം ഉദ്ധരിക്കുന്നത്  പശ്ചാത്താപത്തിന്  പഠിപ്പിച്ചു കൊടുത്ത ദുആ ആയിട്ടാണ്
 أَخْبَرَنَا أَبُو مَالِكٍ، عَنْ أَبِيهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَأَتَاهُ رَجُلٌ فَقَالَ يَا رَسُولَ اللَّهِ كَيْفَ أَقُولُ حِينَ أَسْأَلُ رَبِّي قَالَ " قُلِ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي

അബു മാലിക് അൽ അശ്ജാഈ [ റ ] : ഒരു പാപിയായ മനുഷ്യൻ നബിയുടെ അടുക്കൽ വന്ന്  അല്ലാഹുവിനോട് എങ്ങനെയാണ് പശ്ചാത്തപിക്കേണ്ടതാണ് ചോദിച്ചു . അപ്പോൾ നബി [സ ] ചില വാക്കുകൾ പഠിപ്പിച്ചു . للَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي

[ മുസ്ലിം 2697 ]
ഇതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കാണാം . അവയിലെല്ലാം പശ്ചാത്താപത്തിന്റെയും , പാപമോചനത്തിന്റെയും ദുആ ആയിട്ടാണ്  മേൽ ദുആ പരാമര്ശിക്കപ്പെട്ടത് . നമസ്കാരത്തിലെ സുജൂദിനിടയിലെ ദുആ സ്വാഹീഹായി വന്നത് رب اغفر لي رب اغفر لي എന്നാണു . ഇമാം നസാഈ പ്രബലമായ പാരമ്പരയോടെ ആ ഹദീസ് ഉദ്ധരിക്കുന്നു :
عن حذيفة أنه انتهى إلى النبي صلى الله عليه وسلم فقام إلى جنبه فقال الله أكبر ذو الملكوت والجبروت والكبرياء والعظمة ثم قرأ بالبقرة ثم ركع فكان ركوعه نحوا من قيامه فقال في ركوعه سبحان ربي العظيم سبحان ربي العظيم وقال حين رفع رأسه لربي الحمد لربي الحمد وكان يقول في سجوده سبحان ربي الأعلى سبحان ربي الأعلى وكان يقول بين السجدتين رب اغفر لي رب اغفر لي
ഹുദൈഫ [ റ ] നിന്നും നിവേദനം,: അദ്ദേഹം നമസ്കാരത്തിൽ നബിയുടെ അടുക്കൽ ചേർന്നു .അപ്പോൾ നബി [സ ] اللَّهُ أَكْبَرُ ذُو الْمَلَكُوتِ وَالْجَبَرُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ എന്ന് പറഞ്ഞു ......പിന്നീട് നബി സുജൂദ് ചെയ്തപ്പോൾ سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى എന്ന് പറഞ്ഞു . എന്നിട്ട് രണ്ടു സുജൂദുകൾക്കിടയിൽ   رَبِّ اغْفِرْ لِي رَبِّ اغْفِرْ എന്നും പറഞ്ഞു "
ഇമാം നസാഈ സുജൂദുകൾക്കിടയിലെ പ്രാർത്ഥന എന്ന അദ്ധ്യത്തിലാണ് ഈ ഹദീസ് കൊണ്ടുവരുന്നത് .
{നസാഈ 1145 , അഹമ്മദ് 22866 , ബൈഹഖി 2670 ]
ചുരുക്കിപ്പറഞ്ഞാൽ  റബ്ബി ഗിഫ്റ് ലീ ..റബ്ബി ഗിഫ്റ് ലീ എന്ന ദുആയാണ് സ്വഹീഹായി വന്നിട്ടുള്ളത് . ഇമാം തിര്മുദി തന്നെ
 عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني واجبرني واهدني وارزقني ح എന്ന ഹദീസ് ദുർബലപ്പെടുത്തിയിട്ടുണ്ട് .
قال أبو عيسى هذا حديث غريب ഇമാം തിർമുദി പറഞ്ഞു : ഈ ഹദീസ് ദുർബലമാണ് .
[സുനന് തിര്മുദി 284 باب ما يقول بين السجدتين]
ഇത്തരം ധാരാളം ഹദീസുകൾ മുസ്ലിമീങ്ങൾക്കിടയിൽ കർമ്മകളായി പ്രചാരത്തിലുണ്ട് എന്നത്  ഒരു പച്ചയായ സത്യമാണ് .
അല്ലാഹു നേരായ പാതയിലാക്കട്ടെ .
shahidmvpa

No comments:

Post a Comment