women circumcision


' ജൂലൈനക്ക്  16 ഓ 17 ഓ വയസ്സുണ്ട്  അവളെ അവരുടെ സംസ്‌ക്കാരം അനുസരിച്ചു ലൈംഗിക അവയവത്തിൽ ചേലാകർമ്മത്തിനായി ബ്ലേഡ്  വച്ചപ്പോൾ . ഒരു വൃദ്ധയായ സ്ത്രീയായിരുന്നു 
അവളെ ചേലാകർമ്മം ചെയ്‍തത് 

അവൾക്ക് എന്ത് പറ്റിയാലും ചോദിക്കാൻ ആരുമില്ലയിരുന്നു  . കാരണം കെനിയയിലെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിലെയാണവൾ പിറന്നത്‌. അവൾ ജനിച്ചിട്ടുണ്ടെന്നു പോലും 
അവിടെത്തെ  സർക്കാർ രേഖയിൽ പോലുമില്ല എന്നതാണ് അവസ്ഥ . " [Mariella Furrer/ അൽ ജസീറ ന്യൂസ് -10 July 2015]
2014 ലെ കണക്കു പ്രകാരം കെനിയയിൽ 15 മുതൽ 49 വയസ്സുവരെയുള്ള 78 % മസായി സ്ത്രീകളും 86 % സാംബുരു സ്ത്രീകളും ചേലാകർമ്മം ചെയ്യപ്പെട്ടിട്ടുണ്ട് .  [അൽ ജസീറ ]

ഈ ആചാരം കേരളത്തിലേക്കും കടന്നു എന്നതിൽ അത്ഭുതമില്ല . കേരളം ഇപ്പോൾ അന്ധവിശ്വാസികളുടെ ആലയമായിരിക്കുകയാണ് . വിദ്യാഭ്യാസം കൂടിയിട്ടും വിവേകം കുറയുന്നു എന്നുവേണം മനസ്സിലാക്കാൻ . അനാചാരങ്ങളും പുത്തൻ ആചാരങ്ങളും സ്വീകരിക്കാൻ തൽപരരായ ഒരു കൂട്ടം ആളുകളാണ് ഇന്ന് കേരളീയർ . അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ കച്ചവട വസ്തുക്കളാക്കുന്ന വമ്പന്മാർ അത് മുതലാക്കുന്നു . മുസ്ലിംകളിൽ ഇപ്പോൾ അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകുന്ന പ്രവണത അധികരിച്ചു വരുകയാണ് .  ഒരുകാലത്തു ഈ പ്രവണതക്ക്  മുജാഹിദ് 
പ്രസ്ഥാനം തടയിട്ടതാണ് . എന്നാൽ വീണ്ടും ആ പ്രവണത ജനങ്ങളിൽ ഉണർന്നിരിക്കുന്നു . അതിനു മുഖ്യ ചാലകശക്തി ആ പഴയ നവോഥാന പ്രസ്ഥാനമാണ് എന്നതാണ്  അത്ഭുതം !
പഴയ കാലത്  ആധികാരികമല്ലാത്ത  നബി വചനങ്ങൾ പ്രമാണമാക്കിയും , പൂർവിക പണ്ഡിതരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചും ജനം അനാചാരങ്ങൾ ചെയ്യുകയും , അന്ധവിശ്വാസത്തിൽ  ജീവിക്കുകയും ചെയ്തപ്പോൾ അവർക്ക്  ആധികാരികമായ നബിവചനമാണ് പ്രമാണമാണമാക്കേണ്ടത്  അല്ലാതെ പണ്ഡിത അഭിപ്രായങ്ങളല്ല എന്ന് പഠിപ്പിച്ച നവോഥാന പ്രസ്ഥാനം ഇന്ന് ആ ജാഹിലിയ്യാ കാലത്തേക്ക് മടങ്ങിയിരിക്കുകയാണ് . അത്തരം  അസ്വീകാര്യങ്ങളായ നബി വചങ്ങളിൽ പരാമർശിക്കപ്പെട്ട ഒന്നാണ് ഈ സ്ത്രീ ചേലാകർമ്മവും .
حدثنا سريج حدثنا عباد يعني ابن العوام عن الحجاج عن أبي المليح بن أسامة عن أبيه أن النبي صلى الله عليه وسلم قال الختان سنة للرجال مكرمة للنساء

അബീ മലീഹ് ഇബ്ൻ ഉസാമ [ റ ] നിന്നും നിവേദനം , നബി [സ ] പറഞ്ഞു : ചേലാകർമ്മം നടത്തൽ പുരുഷൻമാർക്ക് സുന്നത്തും സ്ത്രീകൾക്ക് ഉത്തമവുമാണ് " [ അഹമ്മദ് 20195 ,സുനനുൽ കുബ്റാ ബെഹക്കി 17010 ]
പ്രസ്‌തുത ഹദീസിന്റെ സനദിൽ ഹജ്ജാജ് ഇബ്ൻ അർത്വത്ത്  ഉണ്ട്  അദ്ദേഹത്തെ കുറിചു ധാരാളം വിമർശനം വന്നിട്ടുണ്ട്
وقال أحمد العجلي وكان فيه تيه
وقال النسائي : ليس بالقوي
وقال أبو الحسن الدارقطني وغيره : لا يحتج بحجاج
قال أحمد بن حنبل : كان حجاج يدلس
 وقال أبو حاتم : صدوق يدلس عن الضعفاء
ഇമാം അജലി പറഞ്ഞു : ഇയാൾ അഹങ്കാരിയാണ്
ഇമാം നസായി പറഞ്ഞു : ഇയാൾ പ്രബലനല്ല
ഇമാം ദാറുഖുത്നി പറഞ്ഞു : ഇയാളെ തെളിവിന് പറ്റുകയില്ല
ഇമാം അഹമ്മദ് പറഞ്ഞു : ഇയാൾ മുദല്ലിസാണ്
ഇമാം അബു ഹാതിം പറഞ്ഞു : ഇയാൾ ദുർബലന്മാരിൽ നിന്നും തദ്‌ലീസ് ചെയ്യാറുണ്ട്
[ സിയാർ ദഹബി ]
മറ്റു പല സനദുകൾ താഴെ
 وقيل عنه عن مكحول ، عن أبي أيوب ، وهو منقطع أخبرناه علي بن محمد المقري ، أنبأ الحسن بن محمد بن إسحاق ، ثنا يوسف بن يعقوب ، ثنا محمد بن أبي بكر ، ثنا عبد الواحد بن زياد ، ثنا الحجاج ، عن مكحول ، عن أبي أيوب قال : قال النبي - صلى الله عليه وسلم - : "الختان سنة للرجال ، ومكرمة للنساء 
[ബൈഹഖി 17008]
ഇതിലും ഹജ്ജാജുണ്ട്
 حدثنا عباد بن العوام عن حجاج عن رجل عن أبي المليح عن شداد بن أوس قال : قال رسول الله صلى الله عليه وسلم : الختان سنة للرجال مكرمة للنساء 
[ മുസന്നഫ്]
ഇതിലും ഹജ്ജാജുണ്ട്
 ( أخبرنا ) أبو بكر بن الحارث الفقيه ، أنبأ أبو محمد بن حيان ، ثنا عبدان ، ثنا أيوب الوزان ، ثنا الوليد بن الوليد ، ثنا ابن ثوبان ، [ص: 325 ] عن محمد بن عجلان ، عن عكرمة ، عن ابن عباس ، عن النبي - صلى الله عليه وسلم - قال : " الختان سنة للرجال مكرمة للنساء" . هذا إسناد ضعيف   
[ബൈഹഖി 17010]
ഇമാം ബൈഹഖി തന്നെ പറയുന്നു ഹദീസ് ദഈഫ് ആണെന്ന്. അതിലെ ഇബ്ൻ സൗബാൻ ദുർബലനാണ്
 والمحفوظ موقوف أخبرناه هلال بن محمد بن جعفر الحفار ، أنبأ الحسين بن يحيى بن عياش القطان ، ثنا إبراهيم بن مجشر ، ثنا وكيع بن الجراح ، عن سعيد بن بشير ، عن قتادة ، عن جابر بن زيد ، عن ابن عباس قال : الختان سنة للرجال ، ومكرمة للنساء  
[ബൈഹഖി  17009]
ഇതിന്റെ സനദിൽ  സഈദ് ഇബ്ൻ ബഷീർ എന്ന നിവേദകൻ ദഈഫാണ്
سعيد بن بشير
وقال أبو أحمد الحاكم : ليس بالقوي
وقال ابن معين والنسائي : ضعيف
 وقال أبو الجماهر : ما كان قدريا ، معاذ الله ! 
ഇമാം ഹാകിം പറഞ്ഞു : ഇയാൾ പ്രബലനല്ല
ഇമാം ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ്
ഇമാം നസായി പറഞ്ഞു : ദുർബലനാണ്
ഇമാം അബു ജുമാഹിർ പറഞ്ഞു : ഇയാൾ ഖദരിയ്യ വിശ്വാസിയാണ് .
[സിയാർ ദഹബി]
حدثنا عبدان بن أحمد ، ثنا أيوب بن محمد الوزان ، ثنا الوليد بن الوليد ، ثنا ابن ثوبان ، عن محمد بن عجلان ، عن عكرمة ، عن ابن عباس ، عن النبي صلى الله عليه وسلم قال : " الختان سنة للرجال ، مكرمة للنساء " .
ഇബ്ൻ അബ്ബാസ് [റ ]  വിൽ നിന്നും നിവേദനം : നബി [സ ] പറഞ്ഞു : ചേലാകർമ്മം നടത്തൽ പുരുഷൻമാർക്ക് സുന്നത്തും സ്ത്രീകൾക്ക് ഉത്തമവുമാണ് "[ മജ്‌മൂ ഥബ്റാനി 11590 ]
പ്രസ്‌തുത ഹദീസിന്റെ സനദിൽ ابن ثوبان ഇബ്ൻ സൗബാൻ ഉണ്ട്
وقال 
النسائي وغيره : ليس بالقوي 
وقال أحمد بن حنبل : أحاديثه مناكي
وقال 
ابن عدي : يكتب حديثه على ضعفه 
ഇമാം നസായിയും മറ്റും  പറഞ്ഞു : ദുർബലനാണ്
ഇമാം അഹമ്മദ് പറഞ്ഞു : ഇയാളുടെ ഹദീസുകൾ വർജ്ജിക്കേണ്ടതാണ്
ഇമാം ഇബ്ൻ അദിയ്യു പറഞ്ഞു ; ദുരബലന്മാരിൽ നിന്ന് ഹദീസ് രേഖപെടുത്താറുണ്ട്
[സിയാർ ദഹബി]
സ്വീകാര്യമായ പ്രമാണ മില്ലാത്ത ഒരു വിഷയമാണിത് . ഇത്തരം അധികാരികമല്ലാത്ത ഹദീസുകൾ കൊണ്ട്  വിശ്വാസ കർമ്മ കാര്യങ്ങൾ രൂപപ്പെടുത്തുന്ന കാലത്തോളം . ഇത്തരം പല വിപത്തുകൾക്കും മുസ്ലിം ഉമ്മത്ത് സാക്ഷ്യം വഹിക്കേണ്ടിവരും .അതിനാൽ ഹദീസുകളിലെ നെല്ലും പതിരും വേർതിരിച്ചു വേണം നാം ദീൻ പഠിക്കേണ്ടത് . അല്ലാഹു നേർമാർഗം കാണിക്കട്ടെ .




ഹദീസ് ഗ്രന്ഥങ്ങൾ ഒരു പഠനം എന്ന ഷെയ്ഖ് മുഹമ്മദ് മൗലവി എഴുതിയ ഗ്രന്ഥത്തിലെ ചില പരാമർശങ്ങളോടുള്ള ചെറിയ വിയോജിപ്പ് .



🥇 അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാൽ ബുഖാരിയാണ് ഏറ്റവും ആധികാരികം...
ഈ പ്രസ്താവനയുടെ പേരിലാണ് പല അപകടം പിടിച്ച വാദങ്ങളും മുസ്ലിംകളിൽ പണ്ഡിതവർഗ്ഗം  സ്ഥാപിക്കാൻ മെനക്കെടുന്നത് . അതിൽ ഏറ്റവും ഗുരുതരം മുഹമ്മദ് നബിക്ക്  ആഭിചാരം ബാധിച്ചു എന്നതാണ് . യഥാർത്ഥത്തിൽ ഇത് അല്ലാഹു അരുളിയതാണോ ? അല്ല മറിച്ച് പണ്ഡിതന്മാരുടെ തന്നെ പ്രസ്താവനായാണ് . ഇമാം ഇബ്ൻ സലാഹ്  ആണ് ഈ വാദം ആദ്യം കൊണ്ടുവന്നത് . ഹിജ്റ 643  ൽ മരണപ്പെട്ട  വ്യക്തിയാണ് ഇബ്ൻ സലാഹ് . അതിനെ പിന്തുടർന്നവരാണ് ബാക്കിയുള്ള പണ്ഡിതന്മാർ ഉദാഹരണം ഇമാം നവവി [മരണം ഹിജ്റ 676 ] . അപ്പോൾ ഹിജ്റ 256 ഇൽ മരണപ്പെട്ട ഇമാം ബുഖാരിയുടെ ഗ്രന്ഥത്തിന് ഈ ആംഗീകാരം നൽകിയവർ ഏകദേശം 400 ഇൽ പരം വർഷം കഴിഞ്ഞു വന്നവരാണ് .  
ഇമാം നവവി[ റ ഹ് ]  പറയുന്നു : “പണ്ഡിതന്മാർ ഏകോപ്പിച്ച്  പറഞ്ഞിരിക്കുന്നു അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥം സ്വഹീഹ് ബുഖാരിയും, സ്വഹീഹ്  മുസ് ലീമുമാണ് "
[മുകദ്ദിമ ശറഹ് മുസ്ലിം 1/14, മുകദ്ദിമ ഇബ്ൻ സലാഹ്  23 ]
ഇജ്മാഅ എന്ന്  പറഞ്ഞാൽ പണ്ഡിതന്മാർ ഒരാൾ പോലും എതിർകാത്തത്  എന്നാണ് . ഇമാം ദാറുഖുത്നി ബുഖാരിയിലെ  ധാരാളം ഹദീസുകളെ ദുര്ബലപ്പെടുത്തുന്നു . അതിനു കിതാബും രചിക്കുന്നു ഹിജ്റ 385 ഇൽ മരണപ്പെട്ട ഇമാം ദാറുഖുത്നി സ്വഹീഹ് ബുഖാരിയെ മേൽ പറഞ്ഞ രീതിയിൽ കണ്ടിട്ടില്ല . അപ്പോൾ വ്യക്തമാകുന്നത്  ബുഖാരിയുടെ കാലത് ഇല്ലാത്ത ഒരു സ്ഥാനമാണ്  ബുഖാരിക്ക് പിൽകാലത് വക വെച്ച് കൊടുത്തത് . ഇത് കേവലം ഒരു അഭിപ്രായം മാത്രമാണ് . അത് 100 ശതമാനം ശരിയാണ് എന്ന് പറയലാണ് മഹാ അബദ്ധം .
ഹിജറ 93 ൽ ജനിച്ചു 179 ൽ മരണപെട്ട മഹാനാണ് ഇമാം മാലിക് ഇബ്ൻ അനസ് . അദ്ദേഹം താബിഉകളിൽ നിന്നും ഹദീസുകൾ പഠിച്ചിട്ടുള്ള തബ്അ താബിഈയാണ് . അദ്ദേഹത്തേക്കാൾ ആധികാരികത എന്തായാലും ഇമാം ബുഖാരിക്കില്ല . അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ കുറിച്  ശിഷ്യൻ അബ്ദു റഹ്മാൻ ഇബ്ൻ മഹ്ദി :പറയുന്നത് "അല്ലാഹുവിന്റെ ഗ്രന്ഥത്തിന് ശേഷം മനുഷ്യർക്ക് ഉപകാര പ്രദമായത് മുവത്വ  അല്ലാതെ ഞാൻ കണ്ടിട്ടില്ല " അബ്ദുള്ള ഇബ്ൻ വഹബ് : "മുവത്വ കയ്യിലുള്ളവൻ ഹറാമും ഹലാലും രേഖപെടുതിവേക്കേണ്ട ആവശ്യമില്ല "
ഇമാം ശാഫിഈ  പറയുന്നത് ‘മാലിക്കിന്റെ ഗ്രന്ഥത്തെക്കാൾ പ്രബലമായത് ഈ ഭൂമിയിലില്ല "
അദ്ദേഹത്തിന്റെ മുവത്വ മദീനയുടെ പ്രമാണഗ്രന്ഥമായി സ്ഥാപിക്കാൻ ഖലീഫ തയ്യാറായതാണ് . അതുകൊണ്ട് മുവത്വയിൽ ഉള്ളതെല്ലാം സ്വഹീഹ് ആണെന്ന്  ആരെങ്കിലും വാദിച്ചാൽ ആർക്കും ഒന്നും പറയാനില്ല . ഇതൊക്കെ കേവലം പണ്ഡിത അഭിപ്രായങ്ങൾ മാത്രമാണ് . അതിലൊന്നും ഒരു അടിസ്ഥാനവുമില്ല . ഇബ്ൻ അറബി ബുഖാരിയിൽ ഒരു ഗരീബ് ഹദീസുമില്ല എന്ന് പറഞ്ഞ മഹാനാണ് പക്ഷെ ഇബ്ൻ ഹജർ പറയുന്നു 200 ഗരീബ് ഹദീസ് ബുഖാരിയിലുണ്ടെന്നു . ഒന്നാമത്തെ ഹദീസ് തന്നെ ഗരീബാണ് . ചുരുക്കി പറഞ്ഞാൽ പൂർവീകരെ തക്ലിദ് ചെയ്താണ്  ഇത്തരം വാദങ്ങൾ പണ്ഡിതർ പ്രചരിപ്പിക്കുന്നത് .
🥈 ബുഖാരിയിലെ സനദ് പൂർണമായ ഹദീസുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിന് പറ്റുന്നതുമാണ് ..
ഒരു ഹദീസ് സ്വാഹീഹാകുക എന്ന് പറഞ്ഞാൽ താഴെ പറയും പ്രകാരമാണ് :
 1-സനദിലെ എല്ലാ നിവേദകരും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനും ആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ്  ഓർമ്മയുടെ അടിസ്ഥാനത്തിൽ  മാത്രം ഉദ്ധരി കുന്നവനാണെങ്കിൽ മനപ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്കണം.
3-സനദ് മുത്തസ്സിൽ  ആകണം  ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ്  മുതൽ നബി [സ ] വരെ ഇടക്ക്  കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത്  ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന്  എന്നിവ  മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ  ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായുള്ള ഹദീസ്  ആകരുത്  എന്നർത്ഥം.
[നുക്ക്ബത്തുൽ ഫിക്കർ  ]
ഇമാം ശാഫി പറയുന്നു : ഒരു ഹദീസ്  സഹിഹാകാൻ ആ ഹദീസിലെ നിവേദകന്മാർ വിശ്വാസികളാവണം , സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം വ്യക്തമായും മനസ്സിലക്കിയിടുണ്ടാകണം ,വ്യക്തമായ ഭാഷയിൽ തന്നെ പറയണം ഇല്ലെങ്കിൽ ഹദീസിന്റെ ആശയം വ്യക്തമാകില്ല . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം .നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെങ്കിൽ നല്ല ഓർമ്മശക്തിയുള്ള വരായിരിക്കണം . ഗ്രന്ഥത്തിൽ നിന്നും ഉദ്ധരികുന്നതെങ്കിൽ കൃത്യമായി ഹദീസുകൾ എഴുതിസൂക്ഷികുന്നവരായിരിക്കണം . കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും എതിരാകരുത് ,നിവേദകർ മുദല്ലിസ് ആകരുത്  അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ്  അയാളിലേക് ചേര്ത് പറയുന്നവരാകരുത് . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
                                ഈ നിബന്ധനകൾ പാലിച്ച ഒരു സനദും മത് നും  അടങ്ങിയ ഹദീസിനെ സ്വഹീഹ് എന്ന്  പറയും . ഈ നിബന്ധന പൂർത്തിയാക്കാത്ത സനദും മത് നും  അടങ്ങിയ ഹദീസിനെ ദഈഫ് എന്നും പറയും . ഉദാഹരണം പറഞ്ഞാൽ :
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَرْفَعُ يَدَيْهِ حَذْوَ مَنْكِبَيْهِ إِذَا افْتَتَحَ الصَّلاَةَ، وَإِذَا كَبَّرَ لِلرُّكُوعِ، وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ رَفَعَهُمَا كَذَلِكَ أَيْضًا وَقَالَ ‏ "‏ سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ ‏"‏‏.‏ وَكَانَ لاَ يَفْعَلُ ذَلِكَ فِي السُّجُودِ‏.
ഇബ്ൻ ഉമർ [റ ] നിന്നും നിവേദനം ;നബി [സ] നമസ്ക്കാരം ആരംഭിച്ചപ്പോൾ തന്റെ കരങ്ങൾ ഷോൾഡറിന് ഒപ്പം ഉയർത്തി തക്ബീർ ചൊല്ലി . എന്നിട്ട് റുക്ഈലേക്ക് പോയി ....[ സ്വഹീഹ് ബുഖാരി 735 ]
ഇമാം ബുഖാരി ഈ ഹദീസ് കേൾക്കുന്നത് അബ്ദുല്ല ഇബ്ൻ മസ്ലമ അഥവാ കഅന്ബിയിൽ നിന്നുമാണ്  അദ്ദേഹം  വിശ്വസ്ഥനും ഇമാം മാലികിൽ നിന്നും മുവത്വ റിപ്പോർട്ട് ചെയ്യുന്ന റാവിയുമാണ് , ഇമാം മാലിക് ഇബ്ൻ അനസ് തബ് അതാബിഉം മദീനയുടെ ഇമാമുമാണ്  . അദ്ദേഹം ഇമാംസുഹ് രി യിൽ നിന്നും കേട്ടു . ഇമാം  സുഹ് രി താബിഉം ഹദീസിലെ ഇമാമുമാണ്  . അദ്ദേഹം സലിം ഇബ്ൻ അബ്ദുല്ല ഇബ്ൻ ഉമറിൽ നിന്നും കേട്ടു .അദ്ദേഹം  വിശ്വസ്തനും താബിഈയുമാണ് . സലിം തന്റെ പിതാവ് ഇബ്ൻ ഉമറിൽ നിന്നും പ്രസ്തുത ഹദീസ് ഉദ്ധരിക്കുന്നു . പ്രസ്തുത ഹദീസ് സ്വഹീഹ് ആണ് . അതിലെ എല്ലാ നിവേദകരും ആദിലും വിശ്വസ്തരുമാണ് .
മറ്റൊരു ഉദാഹരണം :  حدثنا أبو سعيد عمرو بن محمد بن منصور العدل ، ثنا أبو الحسن محمد بن إسحاق بن إبراهيم الحنظلي ، ثنا أبو الحارث عبد الله بن مسلم الفهري ، ثنا إسماعيل بن مسلمة ، أنبأ عبد الرحمن بن زيد بن أسلم ، عن أبيه ، عن جده ، عن عمر بن الخطاب رضي الله عنه قال : قال رسول الله صلى الله عليه وآله وسلم : " لما اقترف آدم الخطيئة قال : يا رب أسألك بحق محمد لما غفرت لي ، فقال الله : يا آدم ، وكيف عرفت محمدا ولم أخلقه ؟ قال : يا رب ، لأنك لما خلقتني بيدك ونفخت في من روحك رفعت رأسي فرأيت على قوائم العرش مكتوبا لا إله إلا الله محمد رسول الله فعلمت أنك لم تضف إلى اسمك إلا أحب الخلق إليك ، فقال الله : صدقت يا آدم ، إنه لأحب الخلق إلي ادعني بحقه فقد غفرت لك ولولا محمد ما خلقتك " .
ആദം നബി(അ)പാപം ചെയ്തപ്പോൾ പറഞ്ഞു :എന്റെ രക്ഷിതാവെ മുഹമ്മദ്്നബിയുടെ ഹഖ് കൊണ്ടു ഞാൻ നിന്നോട് ചോദിക്കുന്നു,നീ
എനിക്കു പൊറുത്തു തരിക തന്നെ വേണം.അപ്പോൾ അല്ലാഹു പറഞ്ഞു:ആദമേ നീ എങ്ങിനെ മുഹമ്മദിനെക്കുറിച്ചു
മനസ്സിലാക്കി?ഞാനവനെ സൃഷ്ടിച്ചിട്ടു കൂടിയില്ലല്ലൊ?ആദം പറഞ്ഞു:നാഥാ നീ എന്നെ നിന്റെ കൈകളാൽ സൃഷ്ടിക്കുകയും എന്നിൽ നിന്റെ ജീവനിൽ നിന്നു ഊതുകയും ചെയ്തപ്പോൾ ഞാൻ തലയുയർത്തി മേലോട്ടു നോക്കി അപ്പോൾ നിന്റെ സിംഹാസനത്തിന്റെ കാലുകളിൽ
നിന്റെ തിരുനാമത്തോടൊപ്പം മുഹമ്മദിന്റെ പേരും ചേർത്തപ്പെട്ടതുകണ്ടു.അതിൽ നിന്നും സൃഷ്ടികളിൽ നിനക്കേറ്റവും പ്രിയപ്പെട്ടവൻ മുഹമ്മദാണെന്നു ഞാൻ മനസ്സിലാക്കി.അല്ലാഹു പറഞ്ഞു:ആദമെ സത്യമാണ് നീ പറഞ്ഞത്.മുഹമ്മദ് എനിക്കേറ്റവും ഇഷ്ടപ്പെട്ടവൻ
തന്നെ.അദ്ധേഹത്തിന്റെ ഹഖ്കൊണ്ടു നീ എന്നോടു പ്രാർത്ഥിക്കുക,ഞാൻ നിനക്കു പൊറുത്തു തരിക തന്നെ ചെയ്യും മുഹമ്മദുണ്ടായിരുന്നില്ലെങ്കിൽഞാൻ നിന്നെ തന്നെ സൃഷ്ടിക്കുമായിരുന്നില്ല  (ഹാക്കിം) هذا حديث صحيح الإسناد ഇമാം ഹക്കിം പറയുന്നു ഈ ഹദീസിന്റെ സനദ് സ്വഹീഹാണ് .
ഇമാം ഹക്കിം തന്റെ ശൈഖായ അബൂസഈദ് ഇബ്ൻ അംറുബ്നു അദിലിൽ നിന്നും ഉദ്ധരിക്കുന്നു , അദ്ദേഹം അബുഹസൻ മുഹമ്മദ് ഇബ്ൻ ഇസഹാക്കിൽ നിന്നും ,അദ്ദേഹം നൈസാബൂലിരെ ഫകീഹും ഖാദിയുമാണ് .അദ്ദേഹം അബൂ ഹാരിസ് അബ്ദുല്ല ഇബ്ൻ മുസ്ലിം ഫഹ്രി യിൽ നിന്നും ഉദ്ധരിക്കുന്നു , അദ്ദേഹം  പ്രബലനല്ല . പ്രത്യേകിച് സൈദ് ഇബ്ൻ അസ്ലമിൽ നിന്നും ഉദ്ധരിക്കുന്നത് ബാഥ്വിലാണ്എന്ന് ഇമാം ഇബ്ൻ ഉർറാഖ് പറയുന്നു
    ابن عراق : عن إسماعيل بن مسلم بن قعنب عن عبد الرحمن بن زيد بن أسلم بخبر باطل
    الذهبي : ذكر له خبرا باطلا
ദഹബിയും ഇദ്ദേഹത്തിന്റെ വാർത്തകൾ ബാഥ്വിലാണെന്നു പറയുന്നു . ഫഹ്രി ഈ ഹദീസ് ഇസ്മാഈൽ ഇബ്ൻ മസ്ലമത്തില് നിന്നും [അദ്ദേഹം വിശ്വസ്തനാണെന്നു ഇമാം അബു ഹാതിം പറയുന്നു.]അദ്ദേഹം അദ്ബുറഹ്മാൻ ഇബ്ൻ സൈദ് ഇബ്ൻ അസ്ലമിൽ നിന്നും ഉദ്ധരിക്കുന്നു .ഈ സൈദ് ഇബ്ൻ അസ്ലം ദുർബലനാണ് .
قال الساجي وهو منكر الحديث وقال بن الجوزي أجمعوا علي ضعفه
ഇമാം സാജി പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് , ഇമാം ഇബ്ൻ ജൗസി പറഞ്ഞു : ഇദ്ദേഹം ദഈഫ് ആണെന്ന്  സ്ഥിരപ്പെട്ടതാണ് .[ തഹ്ദീബ്  ഇബ്ൻ ഹജർ 5361 ]
 وقال ابن سعد  وكان كثير الحديث ضعيفا جدا
ഇമാം ഇബ്ൻ സഅദ് പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ മിക്കതും വർജ്ജിക്കേണ്ട ദുർബലങ്ങളാണ്
[ തബകാത്തു 2415 ]
പ്രസ്തുത ഹദീസ് സൈദ് ഇബ്ൻ അസ്ലമില് എത്തിയപ്പോൾ ദുർബലമായി . അപ്പോൾ ഇതിലെ റാവികൾ എല്ലാരും ആദിലല്ല എന്ന് തെളിഞ്ഞു . അതിനാൽ നിദാന ശാസ്ത്രപ്രകാരം പ്രസ്തുത ഹദീസ് ദഈഫാകുന്നു . പക്ഷെ ഇമാം ഹാക്കിം ഈ ഹദീസിന്റെ സനദ് സ്വഹീഹ് എന്നാണ് പറഞ്ഞത് . ഇമാം ഹാക്കിം മുഹദ്ദിസുകളുടെ ശൈഖും , ഹാഫിദുമാണ് . അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ആധാരമാക്കുന്നവർ ഈ ഹദീസ് സ്വീകരിക്കുന്നു അതിന്റെ സനദും അതിന്റെ മത് നും പരിഗണിക്കുന്നില്ല . സനദിലെ ഓരോ റാവിയെ കുറിച്ചും അറിവുള്ള ഹാക്കിം അത് സ്വഹീഹ് എന്ന് പറഞ്ഞാൽ അതാണ് ശരിയെന്നവർ വിശ്വസിക്കുന്നു . അതിന്റെ സനദ് ദുർബലമാണെന്ന് പറയുന്നവരെ ഇമാമീങ്ങളെ അംഗീകരിക്കാത്ത ഹദീസ് നിഷേധികളായി പുത്തൻ പ്രസ്ഥാനക്കാരായി അഹ് ലു  സുന്നക്ക് പുറത്തെ കക്ഷിയായി ചിത്രീകരിക്കുന്നു .
ചരിത്രം ഇവിടെയും ആവർത്തിക്കുകയാണ് . അന്ന് ഹാക്കിമിന്റെ സ്വഹീഹ്  കിതാബിലെ ഹദീസിനെ ദഈഫാക്കിയപ്പോളാണ്  ഈ ആരോപണം കേട്ടതെങ്കിൽ ഇന്ന് ബുഖാരിയുടെ സ്വഹീഹിലെ ഹദീസിനെ ദഈഫാക്കുമ്പോളാണ് ആരോപണം കേൾക്കുന്നത് . മേൽ പറഞ്ഞ നിദാന ശാസ്ത്ര നിയമം ബുഖാരിയുടെ സ്വഹീഹിന് ബാധകമല്ല എന്ന പുതിയ ഒരു ഉസൂൽ രൂപപെടുത്തുകയാണ് ഇന്ന് ചിലർ . യാഥാർഥ്യം പരിശോധിച്ചാലോ !. ഇമാം ബുഖാരിയുടെ ഒരു റാവിയാണ്  ഇബ്രാഹിം ഇബ്ൻ യുസഫ് . അദ്ദേഹത്തെക്കുറിച് മുഹദ്ദിസുകൾ പറയുന്നത് നോക്കുക :
وقال النسائي : ( ليس بالقوي ) وقال إبراهيم بن يعقوب : ( ضعيف الحديث )وقال أبو داود : ( ضعيف )  وقال الذهبي : ( فيه لين )
 ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല
ഇമാം ഇബ്രാഹിം ഇബ്ൻ യഅ้കൂബ്  പറഞ്ഞു : ഇയാളുടെ ഹദീസുകൾ ദുർബലമാണ്
[തഹ്ദീബ് അല കമാൽ 1/ 148 ] ഇമാം അബൂദാവൂദ്  പറഞ്ഞു ; ഇയാൾ ദുർബലനാണ്  [ തഹ്ദീബ്  അ തഹ്ദീബ്  1/ 160 ]
ഇമാം ദഹബി  പറഞ്ഞു : വളരെ അശ്രധനാണ്   [ കാശിഫ്  1/ 227 ]
ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വാഹീഹിൽ 240 ആം ഹദീസും , 1781 മാതെ ഹദീസും 4508 ആമത്തെ ഹദീസും ..... ഈ ഇബ്രാഹിം ഇബ്ൻ യൂസഫിൽ നിന്നും ഉദ്ധരിക്കുന്നു . അതിനാൽ നിദാന ശാസ്ത്രപ്രകാരം പ്രസ്തുത ഹദീസിന്റെ സനദ് ദുർബലമാണ് . അതുകൊണ്ടു തന്നെ ബുഖാരിയിലെ എല്ലാ മുസന്നദും സ്വഹീഹാണെന്ന വാദം നിരർത്ഥകമാണ് . ഇതുപോലെ വെറേയും ദുർബല  റാവികളുണ്ട് ബുഖാരിയിൽ. അതിവിടെ വിവരിക്കുന്നില്ല.                                                      🥉  പിന്നെയുള്ള വാദം ഈ മുസന്നദുകൾ  ലക്ഷ്യത്തിന് പറ്റുമെന്നാണ് അഥവാ ആഹദീസിലെആശയംകൊണ്ട് വിശ്വാസംരൂപീകരിക്കാനും അമൽ ചെയ്യാനും സാധിക്കുമെന്നത്                                                                                      ഇമാം ബുഖാരി 4977 ആം ഹദീസായി ഉദ്ധരിച്ച മുഅവ്വിദതൈനി ഖുറാനിലെ അധ്യായങ്ങളല്ല  എന്ന ഹദീസ് ഏത് ലക്ഷ്യത്തിലേക്കാണ്  എത്തിക്കുന്നത് ?
دَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا عَبْدَةُ بْنُ أَبِي لُبَابَةَ، عَنْ زِرِّ بْنِ حُبَيْشٍ، وَحَدَّثَنَا عَاصِمٌ، عَنْ زِرٍّ، قَالَ سَأَلْتُ أُبَىَّ بْنَ كَعْبٍ قُلْتُ يَا أَبَا الْمُنْذِرِ إِنَّ أَخَاكَ ابْنَ مَسْعُودٍ يَقُولُ كَذَا وَكَذَا‏.‏ فَقَالَ أُبَىٌّ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ لِي قِيلَ لِي‏.‏ فَقُلْتُ، قَالَ فَنَحْنُ نَقُولُ كَمَا قَالَ رَسُولُ اللَّهِ صلى الله عليه وسلم‏
وأخرج أحمد عن أبي بكر بن عياش عن عاصم بلفظ " إن عبد الله يقول في المعوذتين " وهذا أيضا فيه إبهام
സീർറിൽ നിന്നും : ഞാൻ ഉബയ്യിനോട് ചോദിച്ചു നിന്റെ സഹോദരൻ ഇബ്ൻ മസ്ഊദ് പറഞ്ഞു 'മുഅവ്വിദതൈനി ഖുറാനിലെ അധ്യായങ്ങളല്ല'എന്ന് . ഉബയ്യ് പറഞ്ഞു : ഞാൻ നബിയോട് ആ സൂറകളെ കുറിച് ചോദിച്ചപ്പോൾ "അതെനിക് അവതീര്ണമായതാണ് ഞാനത് പാരായണവും ചെയ്യറുണ്ട് എന്ന് പറഞ്ഞു "
ഈ ഹദീസിൽ പറയുന്നു, പ്രമുഖ സ്വാഹാബിയും  ഖുർആൻ മുഫസ്സിറും കൂടിയായ ഇബ്ൻ മസ്ഊദ് [ റ ] സൂറത്തു ഫലഖും ന്നാസും ഖുർആനിൽ പെട്ടതല്ല എന്നും,  മുസ്ഹഫിൽ നിന്നും ആ അധ്യായങ്ങൾ  ചുരണ്ടി കളഞ്ഞു എന്നുമാണ്. വ്യത്യസ്ത  റിപോർട്ടുകൾ ആ വിഷയത്തിൽ വന്നിട്ടുണ്ട്.  ഇതിൽ നിന്നും ഏതു വിശ്വാസമാണ് നാം രൂപപ്പെടുത്തേണ്ടത് ? എന്ത് അമലാണ് നാം ചെയ്യേണ്ടത് ? ഈ മുസന്നദ്കൊണ്ട്  നമുക്കു ലക്ഷ്യത്തിലെത്താൻ സാധിക്കുന്നുണ്ടോ ? ഇബ്ൻ മസ്ഊദ്  (റ ) അങ്ങനെ ചെയ്തു എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ? ആ ഹദീസ് നിദാന ശാസ്ത്ര പരമായി സ്വാഹിഹ് ആണോ ?  ബുഖാരിയിലെ എല്ലാ മുസന്നദും  സ്വഹീഹ് ആകുന്നവർ അതിന്റെ സനദിലെ റാവികൾ എല്ലാരും വിമർശന വിധേയരാണോ എന്നും സ്വീകാര്യരാണോ എന്നും  പരിശോധിച്ചിട്ടാണോ ഈ വാദം പറയുന്നത് ?   ആ ഹദീസിന്റെ നിവേദകരിൽ ഒരാൾ عاصم بن أبي النجودആസിം ഇബ്ൻ അബീ നജൂദ് ആണ് , അദ്ദേഹത്തെ കുറിച്ചു വിമർശനം വന്നിട്ടുണ്ട്                    وقال بن خراش في حديثه نكرة وقال العقيلي لم يكن فيه إلا سوء الحفظ وقال الدارقطني في حفظه شيء وكان وقال يعقوب بن سفيان في حديثه اضطراب 

ഇമാം ഇബ്ൻ ഖറാഷ് പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ അസ്വീകാര്യമാണ് , ഇമാം ഉഖൈലി പറഞ്ഞു :  അദ്ദേഹത്തിന് ഹാദിസ് മനഃപാഠമില്ല. ഇമാം ദാറുഖുത്നി പറഞ്ഞു : ഹാദിസ് മനഃപാഠമില്ല. യാക്കൂബ് ഇബ്ൻ സുഫ്‌യാൻ പറഞ്ഞു : ഇദ്ദേഹത്തിന്റെ  ഹദീസുകളിൽ ഇളത്തിറാബുണ്ട് .[ തഹ്ദീബ് ഇബ്ൻ ഹജർ 4067 ]കൂടതെ അതിന്റെ ശറഹിൽ ഇമാം നവവിയും , ഇബ്ൻ ഹസമും , റാസിയും പ്രസ്‌തുത ഹദീസിനെ കളവു എന്നും ബാഥ്വിൽ എന്നും പറഞ്ഞിട്ടുണ്ട് .وأما قول النووي في شرح المهذب : أجمع المسلمون على أن المعوذتين والفاتحة من القرآن ، وأن من جحد منهما شيئا كفر ، وما نقل عن ابن مسعود باطل ليس بصحيح ، ففيه نظر ، وقد سبقه لنحو ذلك أبو محمد بن حزم فقال في أوائل " المحلى " : ما نقل عن ابن مسعود من إنكار قرآنية المعوذتين فهو كذب باطل . وكذا قال الفخر الرازي في أوائل تفسيره : الأغلب على الظن أن هذا النقل عن ابن مسعود كذب باطل
[ഫത് ഹുൽ ബാരി / കിതാബ് തഫ്‌സീർ 4693 ]

 അതിനാൽ ആവാദവും നിരര്ഥകമാണ് .
"ഇതാകുന്നു ഗ്രന്ഥം. അതില് സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്. "[2 / 2 ]
“അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.” [ 4/82]
വക്രതയില്ലാത്ത ലക്ഷ്യത്തിലെത്തിച്ചേരാവുന്ന ഒരേ ഒരു ഗ്രന്ഥം ഖുർആൻ മാത്രമാണ് . മറ്റു ഗ്രന്ഥങ്ങൾ സമ്പൂർണ്ണമല്ല

🎖 ആവർത്തിക്കപ്പെട്ട ഹദീസുകൾ കൂട്ടി എണ്ണിയാൽ 7397 ഹദീസും അവർത്തനമില്ലാതെ 4000 ഹദീസും എന്ന പ്രസ്താവന
ഇമാം ഇബ്ൻ സ്വാലിഹിന്റെ അഭിപ്രായത്തിൽ :
ബുഖാരിയിൽ 7275 ഹദീസും  അതിൽ ആവർത്തനം ഇല്ലാതെ നോക്കിയാൽ കേവലം 2230 ഹദീസുകളുണ്ട് [മുഖദ്ദിമ ഉസൂൽ ഹാദിസ് 160 ] .
ഷെയ്ഖ് അബ്ദുൽ മുഹ്സിൻ ഇബ്ൻ അബ്ബാദ് പറയുന്നു : മുസന്നദയ ഹദീസ് 7397 ഉം ,മുഅല്ലകാത്ത്  1341 മുത്താഅബാത്  344 ഉം ചേർന്ന്  9082 ഹദീസുകളുണ്ട് . [ ബുഖാരി പരിഭാഷ ]
എണ്ണ വ്യത്യാസം വരാൻ കാരണം ചിലർ മൂത്തബാത്തുകളും അതിന്റെ അവർതനവും  പരിഗണിക്കാതെ എണ്ണുന്നു ചിലർ പരിഗണിച്ചു എണ്ണുന്നു അതാണ് .
അല്ലാഹു അനുഗ്രഹിക്കട്ടെ .



✍🏼ഷാഹിദ്  മുവ്വാറ്റുപുഴ

ജുമുആ ദിനം സൂറത്തു കഹ് ഫു പാരായണം ചെയ്യൽ


                                                  ഷാഹിദ്

ദുർബല ഹദീസുകളുടെ പ്രതിഫലനം ഇസ്ലാമിക ആചാരങ്ങളിൽ സൂക്ഷ്മമായി നോക്കിയാൽ നമുക്ക് കണ്ടെത്താവുന്നതാണ് . ചിലപ്പോൾ മുസ്ലിംകൾക്കിടയിൽ പ്രചുര പ്രചാരം നേടിയ വിഷയം പോലും കെട്ടിയുയർത്തിയത് ഒരു ദഈഫായ ഹദീസിന്റെ മേലായിരിയ്ക്കും. അതിനാൽ തന്നെ ശെയ്ഖ് അൽബാനി ആ വിഷയത്തിൽ നാമകരണം ചെയ്ത് അദ്ദേത്തിന്റെ " സിൽസില ദഈഫാ " രചിച്ചത് . അത്തരം പ്രചാരം നേടിയ ഒരു സംഗതിയാണ് ' വെള്ളിയാഴ്ച്ച സൂറത്തു കഹഫ് ഓതൽ ' . പ്രസ്‌തുത വിഷയത്തെ സുന്നത്തു എന്ന് പറയണമെങ്കിൽ നബിയിൽ നിന്നും ഒരു വചനം പ്രാമാണികമായി സ്ഥിരപ്പെടണം . പൂർവികാരിൽ പല മുഹദ്ദിസുകളും പറഞ്ഞത് സ്വഹാബി അബു സഈദിൽ നിന്നും മൗഖൂഫായി സ്വഹീഹായി വന്നിട്ടുണ്ട് എന്നാണ് . ആ വിഷയത്തിലെ ഹദീസുകൾ പരിശോധിക്കാം ;

حدثنا أبو النعمان حدثنا هشيم حدثنا أبو هاشم عن أبي مجلز عن قيس بن عباد عن أبي سعيد الخدري قال من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق

[ ദാരിമി 3407]

അബു സഈദ് പറഞ്ഞു " ആരെങ്കിലും വെള്ളിയാഴ്ച്ച രാത്രി സൂറത്തു കഹഫ് പാരായണം ചെയ്‌താൽ അവൻ പ്രകാശിക്കും , ആ പ്രകാശം അവനും കഅബക്കും ഇടയിലായി പരക്കും "

ഇത് നബിയുടെ വാക്കല്ല സ്വഹാബി അബു സഈദിന്റെ വാക്കാണ് . ഇത് സ്വഹീഹ് എന്ന് പലരും പറയുന്നു . എന്നാൽ ഇതിലെ മറ്റുസനദുകൾ തദ്‌ലീസ് ചെയ്താണ് ഹുശൈമ് ഉദ്ധരിക്കുന്നത് . എന്നാൽ ഈ റിവായത് മാത്രമാണ് തദ്‌ലീസ് ഇല്ലാതെ കാണുന്നത് . അതിന് കാരണം അബു നുഅമാനാകാം , ഇദ്ദേഹം അത്ര പ്രബലനല്ല . ഇമാം ബുഖാരി പറഞ്ഞത് അവസാന കാലത്തു ഇദ്ദേഹം മോശമായി എന്നാണ് وَقَالَ الْبُخَارِيُّ : تَغَيَّرَ فِي آخِرِ عُمْرِهِ ഇദ്ദേഹം പിഴവ് വരുത്തിയതാകാം തദ്‌ലീസില്ലാതെ സനദ് പറഞ്ഞത് .

محمد بن عبد الله الحافظ ، أنبأ أبو بكر محمد بن المؤمل ، ثنا الفضل بن محمد الشعراني ، ثنا نعيم بن حماد ، ثنا هشيم ، أنبأ أبو هاشم ، عن أبي مجلز ، عن قيس بن عباد ، عن أبي سعيد الخدري أن النبي - صلى الله عليه وسلم - قال : من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين

" ആരെങ്കിലും വെള്ളിയാഴ്ച്ച രാത്രി സൂറത്തു കഹഫ് പാരായണം ചെയ്‌താൽ അവൻ പ്രകാശിക്കും , ആ പ്രകാശം അവനും അടുത്ത ജുമുഅകും ഇടയിലായി പരന്നു കൊണ്ടിരിക്കും “

[ ഹാക്കിം 2116 , ബൈഹഖി 5856]

ഈ ഹദീസിലെ നുഐം ഇബ്ൻ ഹമ്മദ് [نعيم بن حماد ]ദഈഫ് ആണ് .

نعيم بن حماد ضعيف مروزي

ഇമാം നസാഈ ഇദ്ദേഹത്തെ ദുര്ബലനാക്കുന്നു                               [ الضعفاء والمتروكين للنسائي ص: 101]

ഇമാം അബു ദാവൂദ് പറയുന്നു : ഇദ്ദേഹം നബിയുടെ പേരിൽ പറയുന്ന 20 ഹദീസുകൾക് ഒരടിസ്ഥാനവുമില്ല എന്ന്

أبو داود

عند نعيم بن حماد نحو عشرين حديثا عن النبي صلى الله عليه وسلم ليس لها أصل .

[തഹ്ദീബ് അൽ കമാൽ 6451]

ഇമാം ദൗലബിയും പറയുന്നു ഇദ്ദേഹം ദുര്ബലാണെന്നു

وقال ابن حماد - يعني الدولابي - : نعيم ضعيف

[സിയാർ ദഹബി ]

وعن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : " من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين

" ആരെങ്കിലും വെള്ളിയായാഴ്ച ദിവസം സുറത് കഹഫ് ഓതിയാൽ അവന്റെ കാൽ പാദങ്ങൾക്കടിയിൽ നിന്നും പ്രകാശം പരക്കുകയും അത് ആകാശത്തെ മേഘങ്ങളോളം എത്തുകയും അത് ഖിയാമം നാൾ വരെ പ്രശോഭിക്കുകയും അവന്റെ അടുത്ത ജുമുഅ വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും "

[തർഗിബ് വ തർഗിബ് 1/298, തഫ്‌സീർ മർദവൈഹി ]

ഇമാം ഇബ്ൻ കസീർ പ്രസ്‌തുത റിപ്പോർട് തള്ളുന്നു . അതിന്റെ സനദ് അപൂർവമാണെന്നും [ഗരീബ് ] അതിലെ ഖാലിദ് ഇബ്ൻ സയീദ് ഇബ്ൻ അബീ മറിയം 'മജ്‌ഹുൽ ' ആണെന്നും പറയുന്നു .[തമാമുൽ മിന്നാ - അൽബാനി 1/ 324 ]
بقول الحافظ ابن كثير في " التفسير " ( 1 / 70 ) : " إسناده غريب "

قلت : وذلك لأن فيه خالد بن سعيد بن أبي مريم وهو مجهول العدالة

ചുരുക്കി പറഞ്ഞാൽ ജുമുഅ ദിനം സൂറത്തു കഹഫ് പാരായണം ചെയ്യൽ സുന്നത്തു എന്ന് പറയാൻ സാധിക്കില്ല . അബൂ സഈദുൽ ഖുദ്‌രി യുടെ റിപ്പോർട്ട് സ്വഹീഹാണെന്ന് വെച്ചാൽ തന്നെ അത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമാണ് . സ്വഹാബിയുടെ അഭിപ്രായം ഇസ്ലാമിൽ പ്രമാണമല്ല . പിന്നെ ഇത് ഹസൻ എന്നും സ്വഹീഹെന്നുമൊക്കെ പറയുന്ന ചില പണ്ഡിതന്മാരുണ്ട് . അതിനു കാരണം അവരുടെ അപൂർവമായ ഒരു ഉസൂലാണ് അഥവാ ദുർബലമായ പല സനദിലൂടെ ഒരു വിഷയം വന്നാൽ അവർ അതിനെ സ്വാഹീഹ്‌ " ആക്കും " . അങ്ങനെ ആക്കുന്ന ആ ഉസൂലുകൊണ്ടാണ് ഇത്തരം ദുർബല ഹദീസുകൾ ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങളിലും ഇടം പിടിക്കുന്നത് .

അല്ലാഹു സത്യം തിരിച്ചറിയുന്നവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ .






സനദ് മാത്രം സ്വഹീഹായാൽ പോരെ ?

സനദ് സ്വഹീഹായാൽ മാത്രം ഹദീസ് സ്വഹീഹ് ആകില്ല . മത് ന്  കൂടി  ഇല്ലത്തിൽ നിന്നും മുക്തമാകണം .
ഇമാം ഇബ്ൻ കസീർ പറയുന്നു : صحة الإسناد لا يلزم منها صحة الحديث  ഹദീസിന്റെ സനദ് സ്വഹീഹാകുക എന്നത്  ഹദീസ്  സ്വഹീഹ്‌  ആകുക എന്നതിനെ അനിവാര്യമാക്കുന്നില്ല " [ അൽ ബാ ഈസ്  42 ] ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ  ഇഖ്തിസാറിലും പറയുന്നു والحكم:  بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً  സനദ് ഹസനോ സ്വാഹീഹോ ആയാലും മത് ന് സ്വഹീഹകണമെന്നില്ല അത് ശാദ്ധോ, മുഅല്ലലോ  ആകാം എന്ന്  ഇമാം ഹാക്കിം പറയുന്നു .[ശറഹ് ഇഖ്തിസാർ ഉലൂമുൽ ഹദീസ്  3/ 17 ]
അപ്പോൾ സനദ് മാത്രം നോക്കിയല്ല ഹദീസിന്റെ പ്രാമാണികത സ്ഥാപിക്കുന്നത് . സ്വഹീഹ് ബുഖാരിയെന്നോ സ്വാഹീഹ്‌ ഇബ്ൻ ഖുസൈമ എന്നോ കിതാബിന് പേരിട്ടാൽ അതിലുള്ളത് മുഴുവനും സ്വഹീഹ് എന്നല്ല അർത്ഥം . ബുഖാരി സ്വഹീഹാക്കിയത് ഇബ്ൻ ഖുസൈമ സ്വഹീഹ് ആക്കിയത് എന്നെ ഉള്ളൂ , അതിനാലാണ്  ഇമാം ദാറുഖുത്നി  സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത് , അതുകൊണ്ട് തന്നെയാണ്  ഷെയ്ഖ് അൽബാനിപോലും  സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത്. ഒരു ഉദാഹരണം പറഞ്ഞാൽ :
അബു ഹുറൈരാ [റ ] നിവേദനം :'നബി [സ ] പറഞ്ഞു ' അള്ളാഹു പറഞ്ഞു "ഖിയാമാതുനാളില്  മൂന്ന് വിഭാഗം ആളുകളോട് ഞാന്  എതിരായിരിക്കുംഎനിക്ക് വാക്ക് തന്നതിനുശേഷം വഞ്ചിച്ചു കലയുന്നവന് ,സ്വതന്ത്ര മനുഷ്യരെ വിറ്റുകിട്ടുന്ന വില ഭുജിക്കുന്നവര്  , തൊഴിലാളികലെകൊണ്ട് പൂര്ണമായി പണിയെടുപ്പിച്ച് അവര്ക്ക് പ്രതിഫലം നല്കാതിരിക്കുന്നവര് "
[ബുഹാരി 2270 , ] എന്ന ഹദീസ് അൽബാനി ദുർബല പെടുത്തുന്നു . അതിലെ ഒരു നിവേദകൻ പ്രബലനല്ല അതിനലാണ്  അൽബാനി  ഹദീസ് ദുര്ബലമാക്കിയത് . ഇമാം ബുഖാരിക്ക് അത് സ്വഹീഹായിരുന്നു എന്നാൽ അൽബാനിക് അത് ദഈഫാണ് . ആ ഹദീസിലെ  يَحْيَى بْنُ سُلَيْمٍ എന്ന റാവിയെ ബുഖാരി തന്നെ  വിശ്വസ്തൻ എന്ന് അഭിപ്രായപ്പെട്ടിട്ടില്ല" ഇയാളെ കുറിച്ചു ആലോചിക്കേണ്ടതുണ്ട് " എന്നാണ് പറഞ്ഞത് .  എന്നിട്ടും അയാളിൽ നിന്നും ഹദീസ്  സ്വഹീഹിൽ കൊടുത്തു .
എന്നാൽ അയാളുടെ ദ്ദുർബലത ചൂണ്ടികാണിച്ചു അൽബാനി പ്രസ്തുത ഹദീസ് ദുര്ബലമാക്കി . അൽബാനി ഹദീസ് നിഷേധിയായിട്ടല്ല അത് ചെയ്തത് . അത്  ദീനിൽ അനുവദനീയമാണ് . അതാണ് നിദാന ശാസ്ത്രം . യഹിയ്യ ഇബ്ൻ സുലൈം എന്ന റാവിയെ കുറിച്ചു ഇമാം നസാഈ പറയുന്നു അയാൾ പ്രബലനല്ല എന്ന് وقال النسائي : ليس بالقوي[സിയാർ ദഹബി ]. യാഹിയ്യ ഇബ്ൻ മുഈൻ പറയുന്നു  : ദഈഫ്  يحيى بن معين ഇമാം ഇബ്ൻ ജൗസിയും ദഈഫ് എന്ന് പറയുന്നു وابن الجوزي أن بن معين ضعفه   [ തഹ്ദീബ്  റാവി 184 ]. മുഹദ്ദിസുകൾ വിമർശിച്ച നിവേദകനെ സ്വീകരിച്ചാണ്  ഇമാം ബുഖാരി ആ ഹദീസ് സ്വഹീഹിൽ കൊടുത്തത് . അത് ചൂണ്ടികാണിച്ചു അൽബാനി അതിനെ ദുര്ബലമാക്കി . അപ്പോൾ ഒരു ഹദീസിലെ സനദൊ മത് നോ  പരിശോധിച്ചു അതിലെ ന്യുനത പറയൽ ഹദീസ് നിഷേധമല്ല ഹദീസ് നിദാന ശാസ്ത്രമാണ് . അത് ലോകാവസാനം വരെയുള്ള ആളുകൾക്കു അനുവദനീയവുമാണ് . അതിനാൽ ഹദീസിനെ രണ്ടാം പ്രമാണമായി സ്വീകരിക്കുന്ന മുസ്ലീങ്ങളെ കാഫിറാക്കല്ലേ സഹോദരങ്ങളെ  .  ‏من سئل عن علم فكتمه ألجم يوم القيامة بلجام من نار  അറിവ് മറച്ചുവെച്ചാൽ പരലോകത്തു തീകൊണ്ടുള്ള കടിഞ്ഞാണിട്ട്  അവരെ കൊണ്ടുവരപ്പെടും എന്ന് റസൂലുല്ലാഹ്  അരുളുന്നു.   അല്ലാഹു നാമേവരെയും സന്മാർഗത്തിലാക്കട്ടെ .by ഷാഹിദ്

നമസ്‌ക്കാരം നബി ചര്യയിലൂടെ -പാർട്ട് 1

            

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം .മുസ്‌ലിമിന്റെ തിരിച്ചറിയൽ രേഖകൂടിയാണ് നമസ്‌ക്കാരം . ഒരു പള്ളിയിലെ തന്നെ ആളുകളുടെ നമസ്‌ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ രീതിയിൽ തന്നെയായിരിക്കും അവരുടേ ഓരോരുത്തരുടെയും നമസ്‌ക്കാരം . അതിന് കാരണം തിരക്കിപ്പോയാൽ കണ്ടെത്തുന്നത് പലതാണ് അതിൽ പ്രധാനപ്പെട്ട ഒരു കാരണം വ്യത്യസ്ത മദ്ഹബുകളാണ് . ഒരു പണ്ഡിതൻറെ പാണ്ഡിത്യത്തെ അന്ധമായി അനുകരിക്കുന്നതിലൂടെയാണ് മദ്ഹബുകൾ രൂപപ്പെടുന്നത് . ഒരു സുപ്രഭാതത്തിൽ രൂപപ്പെടുത്തുന്നതല്ല മദ്ഹബുകൾ. മുജ്തഹിദുകൾ ഖുർആൻ ആയത്തുകളുടെ വ്യഖ്യാനിക്കുമ്പോൾ ഉണ്ടാകുന്ന  വ്യത്യസ്ത വ്യഖ്യാനങ്ങൾ   , ഹദീസുകളുടെ ആധികാരികത നിർണ്ണയിക്കുന്നതിലുള്ള വീക്ഷണ വ്യത്യാസം  എല്ലാം ഓരോ മുജ്തഹിദുകളും  ഓരോ വിഷയത്തിൽ  വ്യത്യസ്‍ത അഭിപ്രായം പറയാൻ കാരണമാകുന്നു . കാലക്രമേണ ഏതെങ്കിലും  മുജ്തഹിദിൻറെ അഭിപ്രായങ്ങൾ മാത്രം പിൻപറ്റുന്ന ഒരു കൂട്ടം ആളുകൾ  രൂപപ്പെടുകയും അവരിലൂടെ ഒരു പ്രത്യേക മദ്ഹബ് രൂപപ്പെടുകയും ചെയ്യുന്നു . ഇസ്ലാമിക ചരിത്രത്തിൽ ധാരാളം മദ്ഹബുകൾ രൂപം പ്രാപിച്ചിരുന്നു അതിൽ നാലെണ്ണം  ഇന്നും നിലനിൽക്കുന്നുണ്ട് . ഹനഫീ , മാലിക്കി , ഹമ്പലി , ശാഫിഈ , സൗരി , ദാഹിരി , ലൈസി, ദാവൂദി തുടങ്ങി അനേകം മദ്ഹബുകളുണ്ടായിരുന്നു . ആദ്യത്തെ നാലൊഴിച്ച് ബാക്കി എല്ലാം കാലാന്തരങ്ങളിൽ ചെറുതായി ചെറുതായി അപ്രത്യക്ഷമായി. കേവലം ഈ  നാല് മദ്ഹബുകളിൽ മാത്രം ചുരുങ്ങാതെ അവർ അഭിപ്രായങ്ങൾ രൂപപ്പെടുത്തിയ തെളിവുകൾ കഴിവിൻറെ പരിധിയിൽ നിന്നുകൊണ്ട്  തന്നെ പരിശോധിച്ച് അതിൻറെ ആധികാരികത ഉറപ്പ് വരുത്തി നബി[സ] യുടെ നമസ്ക്കാര രൂപം എങ്ങിനെ എന്ന് കണ്ടെത്തുകയാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം . ഇൻശാ അല്ലാഹ്.

 

 

.

നിയ്യത്

നമസ്ക്കാരത്തിനായി ഉദ്ദേശിച്ച വ്യക്തി അതിനുള്ള അംഗ ശുദ്ധി വരുത്തി ഖിബ്‌ലയെ അഭിമുഖീകരിച്ചു നിൽക്കുക . കഴിവുള്ളവർ നിൽക്കുക തന്നെ വേണം . ശാരീരിക വൈകല്യമോ രോഗമോ മൂലം നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ മാത്രാമാണ് സൗകര്യമുള്ള മറ്റു വഴികൾ സ്വീകരിക്കേണ്ടത് .
ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കു . ആരെങ്കിലും താൻ വലിയ നമസ്‌ക്കാരക്കാരനാണെന്നോ , നോമ്പ് കാരനാണെന്നോ, ദാന ധാർമ്മിയാണെന്നോ ജനത്തെ ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു കർമ്മമാകില്ല . അതിനാലാണ് റസൂൽ [സ ] പറഞ്ഞത് " ഉദ്ദേശങ്ങളുനസരിച്ചു മാത്രമാണ് കർമ്മങ്ങളുടെ മൂല്യം . ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് ലഭിക്കുന്നു . " [ബുഖാരി 1 ]
അപ്പോൾ ഉദ്ദേശശുദ്ധി ഇല്ലെങ്കിൽ അല്ലാഹു അമലുകൾ സ്വീകരിക്കില്ല , അതിനാൽ നമസ്‌ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി [നിയ്യത് ] വേണം . നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന് വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു സ്വീകരിക്കില്ല . നിയ്യത്തായി നബി [സ ] പ്രത്യേഗിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല . അതിനാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നമസ്‌കരിക്കുക . ആളുകൾ നബി ചര്യയിൽ ഇല്ലാത്ത ആചാരങ്ങൾ നമസ്ക്കാരവുമായി ബന്ധപ്പെട്ട് ചെയ്തുപോരുന്നുണ്ട്  അതെല്ലാം ഒഴിവാക്കേണ്ടതാണ് . ഇല്ലെങ്കിൽ പരലോകത്തു നബി [സ ] അത്തരക്കാരുടെ ശത്രുവായി മാറുന്നതാണ് . ഓരോ നമസ്‌കാരത്തിന് മുമ്പ് നാവുകൊണ്ട് ഉരുവിടുന്ന നിയ്യത് പലരും ചെയ്യാറുണ്ട് ഇതൊന്നും നബി [സ ] യുടെ ചര്യയിൽപ്പെട്ടതല്ല .

വുദൂ

‘സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍         (കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.’ (ഖുർആൻ 5/ 6 )

 

നമസ്ക്കരത്തിന് മുൻപ് വുദൂ നിർബന്ധമാണ് . വുദൂ എടുത്തോ , ജനാബത്തിൽ നിന്ന് കുളിച്ചു ശുദ്ധിയായോ , തയമ്മും ചെയ്ത് ശുധിയായോ അല്ലാതെ നമസ്ക്കാരം ശരിയാകില്ല  .

عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ

 

 ഇബ്ൻ ഉമർ [റ ]വിൽ നിന്ന് ; നബി [സ ] പറഞ്ഞു ശുദ്ധിയാക്കാത്തവർക്ക്  നമസ്ക്കാരമില്ല " [തിർമുദി 1 ]

സ്വയമേ ശുദ്ധിയുള്ളതും മറ്റുള്ളവയെ ശുദ്ധിയാക്കാൻ പര്യാപ്തമായതുമായ വെള്ളം കൊണ്ടാണ് വുദൂ എടുക്കേണ്ടത് .

وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءً طَهُورًا

ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ 25/ 48 )

മഴവെള്ളം ശുദ്ധമായ വെള്ളമാണ് അത് കൊണ്ട് വുദൂ ചെയ്യാം . അതേപോലെ തന്നെ കടൽ വെള്ളം കൊണ്ടും വുദൂ എടുക്കാം .

عَنِ الْمُغِيرَةِ بْنِ أَبِي بُرْدَةَ أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّا نَرْكَبُ الْبَحْرَ وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ فَإِنْ تَوَضَّأْنَا بِهِ عَطِشْنَا أَفَنَتَوَضَّأُ بِهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ ‏"

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം ; ഒരാൾ നബി [സ ] യോട് ചോദിച്ചു ' ഞങ്ങൾ കടലിലൂടെ യാത്രപോകും അപ്പോൾ അൽപ്പം വെള്ളമേ കൂടെ കൊണ്ടുപോകാറുള്ളു അത് കൊണ്ട് വുദൂ എടുത്താൽ ദാഹം കൊണ്ട് വലയും അതിനാൽ കടൽ വെള്ളം കൊണ്ട് വുദൂ എടുത്തോട്ടെ ? നബി [സ ] പ്രതിവദിച്ചു ; അതെ അതിലെ വെള്ളം ശുദ്ധവും അതിലെ മാംസം ഭക്ഷ്യയോഗ്യവുമാണ് "

(മുവത്വ 12 , അബൂദാവൂദ് 83 , നസാഈ 59 , തിർമുദി 69 , ഇബ്ൻ മാജ 386 )

قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏ وَهُوَ قَوْلُ أَكْثَرِ الْفُقَهَاءِ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم مِنْهُمْ أَبُو بَكْرٍ وَعُمَرُ وَابْنُ عَبَّاسٍ لَمْ يَرَوْا بَأْسًا بِمَاءِ الْبَحْرِ

ഇമാം അബൂഈസ പറയുന്നു ; ഈ ഹാദീസ് ഹസനും സ്വാഹീഹുമാണ് . നബിയുടെ സ്വഹാബികൾ എല്ലാരും ആ അഭിപ്രായക്കാരായിരുന്നു , അബൂബക്കർ . ഉമർ ,ഇബ്ൻ അബ്ബാസ് ഒക്കെ കടലിലെ വെള്ളത്തിൽ ഒരു തകരാറും കണ്ടിരുന്നില്ല  (ജാമിഉ തിർമുദി 69 )

സംസം വെള്ളം കൊണ്ടും വുദൂ എടുക്കാവുന്നതാണ് .

إنها مُباركة، إنها طعام طُعم

അബൂദർറ് [റ ] വിൽ  നിന്നും ; നബി [സ ] പറഞ്ഞു ; സംസം വെള്ളം അനുഗ്രഹീതമാണ് അത് ഭക്ഷണവുമാണ് ( മുസ്ലിം 6513 )

സംസം വെള്ളം ഒരു ദിവ്യ ജലമായി ചിലർ വിശ്വസിക്കാറുണ്ട് തികച്ചും മൗഢ്യമാണാവിശ്വാസം. അത് കൊണ്ട് വുദു എടുക്കാം , ശരീരം കഴുകാം  മറ്റെല്ലാ ജലം ഉപയോഗിക്കുന്ന ആവശ്യങ്ങൾക്കും ഉപയോഗിക്കാം . 

ഐസും , ആലിപ്പഴവും മഞ്ഞുകൊണ്ടും വുദൂ എടുക്കാം.

اللهم اغسلني من خطاياي بالماء والثلج والبرد

"അല്ലാഹുവേ മഞ്ഞുകൊണ്ടും , വെള്ളം കൊണ്ടും , ആലിപ്പഴം കൊണ്ടും  എന്റെ പാപങ്ങളെ കഴുകികളായണേ"

[ബുഖാരി- 744 മുസ്‌ലിം 598]

ശുദ്ധവും മാറ്റ് വസ്തുക്കളെ ശുദ്ധീകരിക്കാൻ സാധിക്കുന്നതുമായ വസ്തുക്കളാണ് മഞ്ഞും ,. ഐസ് കട്ടയും , ആലിപ്പഴവുമെല്ലാം . അത് കൊണ്ട് അവയിൽ നിന്ന് ലഭിക്കുന്ന വെള്ളം കൊണ്ടും വുദൂ എടുക്കാം . ജലം അധികമായി ലഭിക്കുന്ന നാടുകളിൽ ഇതിൻറെ ആവശ്യം വരുന്നില്ല അതുകൊണ്ട് ഈ വസ്തുക്കളെ ഉപയോഗിക്കുന്ന സാഹചര്യം അവർക്ക് ബോധ്യമാകണമെന്നില്ല . ജല ദൗർലഭ്യമുള്ള നാടുകളിൽ ഉള്ളവർക്ക് ഈ വസ്തുക്കളുടെ  ആവശ്യകതയെക്കുറിച് നല്ല ബോധ്യമുണ്ടാകും .

വെള്ളം ലഭ്യമല്ലാത്ത അവസരങ്ങളുണ്ടാകാം , അതേപോലെ വെള്ളം ശരീരത്തിൽ സ്പർശിച്ചാൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത . കഠിന തണുപ്പ് മൂലം വെള്ളം കൊണ്ട് മുണ്ടാകാനുള്ള സാധ്യതയൊക്കെ ഉണ്ടാകാം . ഇത്തരം സന്ദർഭത്തിൽ തയമ്മും ചെയ്ത് ശുദ്ധിയാകണം .

'നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു' (ഖുർആൻ 43 )

"ശുദ്ധിയുള്ള ഭൂമുഖം "എന്നത് കൊണ്ട് മണ്ണോ, പൊടിയോ, കല്ലോ, ജിപ്സമോ എല്ലാമാകാം എന്ന് പണ്ഡിതന്മാർ പറയുന്നു(ഫിഖ്ഹ് സുന്ന 1/ 66 )

جُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا

നബി [സ ] പറഞ്ഞു ; എനിക്ക് മുൻപ് മറ്റാർക്കും കൊടുക്കാത്ത അഞ്ചുകാര്യങ്ങൾ അല്ലാഹു എനിക്ക് പ്രത്യേകം നൽകിയിട്ടുണ്ട് . എനിക്ക് ഭൂമി നമസ്ക്കരിക്കാനും ശുദ്ധികരിക്കാനുമുള്ള ഇടമാക്കി തന്നിരിക്കുന്നു (ബുഖാരി 335 )

അമ്മാര്‍(റ) പറയുന്നു: ''റസൂല്‍(സ്വ) ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ആ സന്ദര്‍ഭത്തില്‍ എനിക്ക് ജനാബത്തുണ്ടായി. വെള്ളം കിട്ടിയതുമില്ല. അപ്പോള്‍ മൃഗങ്ങള്‍ചെയ്യുന്നതുപോലെ ഞാന്‍ തറയില്‍ കിടന്നുരുണ്ടു. അനന്തരം ഞാനതു നബി(സ്വ)യോടു പറഞ്ഞു. നബി(സ്വ)യുടെ മറുപടി. 'നിനക്ക് ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു' എന്നായിരുന്നു. എന്നിട്ട് തന്റെ മുന്‍കൈ കൊണ്ട് നബി(സ്വ) തറയിലടിച്ചു. അവ കുടഞ്ഞതിനുശേഷം അവ രണ്ടും കൊണ്ട് അദ്ദേഹം വലതു മുന്‍കൈയുടെ പുറം ഇടതുകൈകൊണ്ടും ഇടതു മുന്‍കൈയുടെ പുറം (മറ്റെ) മുന്‍കൈ കൊണ്ടും തടവി. പിന്നെ അതുകൊണ്ട് തന്റെ മുഖവും തടവി (ബുഖാരി 339 ).

عَنْ عَمْرِو بْنِ الْعَاصِ، قَالَ احْتَلَمْتُ فِي لَيْلَةٍ بَارِدَةٍ فِي غَزْوَةِ ذَاتِ السَّلاَسِلِ فَأَشْفَقْتُ إِنِ اغْتَسَلْتُ أَنْ أَهْلِكَ فَتَيَمَّمْتُ ثُمَّ صَلَّيْتُ بِأَصْحَابِي الصُّبْحَ فَذَكَرُوا ذَلِكَ لِلنَّبِيِّ صلى الله عليه وسلم فَقَالَ ‏"‏ يَا عَمْرُو صَلَّيْتَ بِأَصْحَابِكَ وَأَنْتَ جُنُبٌ ‏"‏ ‏.‏ فَأَخْبَرْتُهُ بِالَّذِي مَنَعَنِي مِنَ الاِغْتِسَالِ وَقُلْتُ إِنِّي سَمِعْتُ اللَّهَ يَقُولُ ‏{‏ وَلاَ تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ‏}‏ فَضَحِكَ رَسُولُ اللَّهِ صلى الله عليه وسلم وَلَمْ يَقُلْ شَيْئًا

അംറ് ഇബ്ൻ ആസ് [റ ] പറയുന്നു ; എനിക്ക് ദത്ത് സലാസിൽ യുദ്ധത്തിൻറെ രാത്രിയിൽ സ്വപ്ന സ്ഖലനമുണ്ടായി ഞാൻ കുളിച്ചാൽ മരിച്ചു പോകുമോ എന്ന ഭയമുണ്ടായി അത് കൊണ്ട് ഞാൻ തയമ്മും ചെയ്തു എന്നിട്ട് സുബ്ഹിക്ക് സ്വഹാബികൾക്ക് ഇമാമായി നമസ്ക്കരിച്ചു . ഈ വിവരം നബി [ സ] അറിഞ്ഞു . നബി [സ ] ചോദിച്ചു ' അംറേ  താങ്കൾ അശുദ്ധിയുള്ളപ്പോൾ ഇമാം നിന്നോ ? ഞാൻ അതിനുള്ള കാരണങ്ങൾ നബിയെ [സ ] ബോധിപ്പിച്ചു എന്നിട്ട പറഞ്ഞു ' നബിയെ ഞാൻ അല്ലാഹുവിൻറെ വചനം കേട്ടിട്ടുണ്ട് " നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാകുന്നു." അപ്പോൾ നബി [സ ] ചിരിച്ചു മറച്ചൊന്നും പറഞ്ഞില്ല ( അബൂദാവൂദ് 334 )

ഇമാം മുന്തിരി ഈ ഹദീസിൻറെ പരമ്പര ഹസൻ എന്ന് പറഞ്ഞു

(ഔനുൽ മഅബൂദ് 1/ 405)

ശൈഖ് അൽബാനി ഇത് സ്വഹീഹ്‌ എന്ന് പറഞ്ഞു

അതിശൈത്യം , മുറിവ് ഒക്കെ കൊണ്ട് പ്രയാസമനുഭവിക്കുന്ന സന്ദർഭത്തിൽ വെള്ളം ഉപയോഗിച്ചാൽ അപകടമുണ്ടെന്ന് ഭയമുള്ള സന്ദർഭങ്ങളിൽ തയമ്മും ചെയ്യാം . അല്ലാഹുവിൻറെ ഇളവുകൾക്ക് മുസ്ലിംകൾക്ക് ആശ്വാസമാണ് .

വുദൂ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് ചൊല്ലൽ  നിർബന്ധമാണ് എന്ന് ചിലർ  വാദിക്കാറുണ്ട്  . അതിന് ഉപോൽബലമായി  അവർ കൊണ്ട് വരുന്ന തെളിവ് 'അല്ലാഹുവിൻെറ നാമമുച്ചരികാതെ ചെയ്യുന്ന വുദൂ സ്വീകാര്യമല്ല' എന്ന്   അഹമ്മദ്, ദാറുഖുത്നി പോലുള്ളവർ ഉദ്ധരിക്കുന്ന ഹദീസാണ് .  എന്നാൽ അത് ദുർബലമായ ഹദീസാണ്. ശൈഖ് ശുഐബ് അർനൂതി അത് തൻറെ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നുണ്ട് [തഖ്‌രീജ് മുസ്നദ് 11370]

അതേപോലെ അബൂ ഹുറൈറ [റ ] , അബൂ സഈദ്[റ ]  , സഈദ് ഇബ്ൻ സൈദ്[റ ] , ആയിശ[റ ] , സഹ്ൽ ഇബ്ൻ സഹ്ദ്[റ ] , അലി [റ ] തുടങ്ങി ധാരാളം സ്വഹാബികളിൽ നിന്നും  "വുദൂ എടുക്കാതെ നമസ്ക്കാരവും ശരിയാകില്ല അല്ലാഹുവിൻറെ നാമമുച്ചരിക്കാത്ത വുദൂഉം ശരിയാകില്ല " എന്ന ആശയത്തിലും  ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . പക്ഷെ അവയെല്ലാം തന്നെ ദുർബലമാണ് .

قال أحمد بن حنبل : إنه أحسن شيء في هذا الباب .

ഇമാം അഹമ്മദ് പറഞ്ഞത് ഈ വിഷയത്തിൽ നല്ലതായ ഒന്നും വന്നിട്ടില്ല എന്നാണ് [ തൽഖീസ് 1/ 122 ]

ദൈർഖ്യം മൂലം അവ വിശദീകരിക്കുന്നില്ല . എന്നാൽ ഇവയ്ക്ക് ഉപോൽബലമായി ഇമാം നസാഈ അനസ് [റ]വിൽ  നിന്ന് നല്ല പരമ്പരയോടെ  വുദൂ ബിസ്മി കൊണ്ട് തുടങ്ങാൻ പറയുന്ന ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .

 

عَنْ أَنَسٍ، قَالَ طَلَبَ بَعْضُ أَصْحَابِ النَّبِيِّ صلى الله عليه وسلم وَضُوءًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ هَلْ مَعَ أَحَدٍ مِنْكُمْ مَاءٌ ‏"‏ ‏.‏ فَوَضَعَ يَدَهُ فِي الْمَاءِ وَيَقُولُ ‏"‏ تَوَضَّئُوا بِسْمِ اللَّهِ ‏"‏ ‏.‏ فَرَأَيْتُ الْمَاءَ يَخْرُجُ مِنْ بَيْنِ أَصَابِعِهِ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ

 

 അനസ് [റ ]വിൽ  നിന്ന് നിവേദനം ; ചില സ്വഹാബികൾ വുദൂ ചെയ്യാൻ വെള്ളം നോക്കി നടക്കുകയായിരുന്നു റസൂൽ [സ ] അന്നേരം ചോദിച്ചു 'നിങ്ങടെ കയ്യിൽ വെള്ളമുണ്ടോ ? (അങ്ങനെ നബി [സ ] ഒരു പാത്രത്തിലേക്ക് കയ്യിട്ടു ) നബി [സ ] പറഞ്ഞു "നിങ്ങൾ അല്ലാഹുവിൻറെ നാമത്തിൽ വുദൂ എടുക്കുക " എല്ലാരും വുദൂ എടുക്കും വരെ നബിയുടെ വിരലുകൾക്കിടയിലൂടെ വെള്ളം വന്നു കൊണ്ടിരുന്നു (നസാഈ 78 )

ഇതിൽ നിന്നും വുദൂ എടുക്കുമ്പോൾ ബിസ്മി ചൊല്ലൽ സുന്നത്താണ് എന്ന് മനസ്സിലാക്കാം . വാജിബിനെ കുറിക്കുന്ന ഹദീസുകൾ മുഴുക്കെ ദുർബലമാണ് .

عَنْ عَبْدِ خَيْرٍ، قَالَ أَتَيْنَا عَلِيَّ بْنَ أَبِي طَالِبٍ - رضى الله عنه - وَقَدْ صَلَّى فَدَعَا بِطَهُورٍ فَقُلْنَا مَا يَصْنَعُ بِهِ وَقَدْ صَلَّى مَا يُرِيدُ إِلاَّ لِيُعَلِّمَنَا فَأُتِيَ بِإِنَاءٍ فِيهِ مَاءٌ وَطَسْتٍ فَأَفْرَغَ مِنَ الإِنَاءِ عَلَى يَدَيْهِ فَغَسَلَهَا ثَلاَثًا ثُمَّ تَمَضْمَضَ وَاسْتَنْشَقَ ثَلاَثًا مِنَ الْكَفِّ الَّذِي يَأْخُذُ بِهِ الْمَاءَ ثُمَّ غَسَلَ وَجْهَهُ ثَلاَثًا وَغَسَلَ يَدَهُ الْيُمْنَى ثَلاَثًا وَيَدَهُ الشِّمَالَ ثَلاَثًا وَمَسَحَ بِرَأْسِهِ مَرَّةً وَاحِدَةً ثُمَّ غَسَلَ رِجْلَهُ الْيُمْنَى ثَلاَثًا وَرِجْلَهُ الشِّمَالَ ثَلاَثًا ثُمَّ قَالَ مَنْ سَرَّهُ أَنْ يَعْلَمَ وُضُوءَ رَسُولِ اللَّهِ صلى الله عليه وسلم فَهُوَ هَذَا

അബ്ദുൽ ഖൈർ പറഞ്ഞു ; ഞങ്ങൾ അലി [റ]വിനോടൊപ്പം ഞങൾ നമസ്ക്കരിച്ചു ശേഷം അദ്ദേഹം വെള്ളം കൊണ്ട് വരാൻ പറഞ്ഞു . നമസ്ക്കാരം കഴിഞ് എന്തിനാണ് വെള്ളം എന്ന് ഞങൾ വിചാരിച്ചു സത്യത്തിൽ ഞങളെ പഠി പ്പിക്കാനായിരുന്നു . ഒരു പാത്രം വെള്ളം കൊണ്ടുവരപ്പെട്ടു . അദ്ദേഹം അൽപ്പം വെള്ളം കൈയ്യിലെടുത്തു മൂന്ന് തവണ കഴുകി ശേഷം അൽപം വെള്ളം വായിലും മൂക്കിലും കയറ്റി മൂന്ന് തവണ ചീറ്റി . പിന്നീട് മൂന്ന് തവണ മുഖം കഴുകി ശേഷം വലത് കൈ മൂന്ന് പ്രാവശ്യം കഴുകി ശേഷം ഇടത് കൈ മൂന്ന് പ്രാവശ്യം കഴുകി ശേഷം തല ഒരു തവണ തടവി ശേഷം വലത് കാൽ  മൂന്ന് പ്രാവശ്യം കഴുകി ശേഷം ഇടത് കാൽ മൂന്ന് പ്രാവശ്യം കഴുകി' എന്നിട്ട് അദ്ദേഹം പറഞ്ഞു 'നിങ്ങൾ ആരെങ്കിലും നബി [സ ] വുദൂ ചെയ്ത പോലെ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഇത് പോലെ ചെയ്യൂ ' ( നസാഈ 92 )

തല മുഴുവനും തടവണം  തലയുടെ ഭാഗമായിട്ടാണ് ചെവി തടവുന്നത് . ചെവിക്കായി പ്രത്യേകം വെള്ളം എടുക്കേണ്ടതില്ല . കൈകൾ തലയുടെ മുന്നിൽ നിന്ന് തുടങ്ങി പിന്നിലോട്ടുപോയി അവിടെനിന്ന് തിരികെ മുന്നിലേക്ക് വന്ന ശേഷം ചെവിയുടെ അകത്ത് ചൂണ്ടു  വിരൽ കടത്തി തള്ള വിരൽ കൊണ്ട് പുറവും തടവണം .

عَنِ ابْنِ عَبَّاسٍ، قَالَ تَوَضَّأَ رَسُولُ اللَّهِ صلى الله عليه وسلم فَغَرَفَ غَرْفَةً فَمَضْمَضَ وَاسْتَنْشَقَ ثُمَّ غَرَفَ غَرْفَةً فَغَسَلَ وَجْهَهُ ثُمَّ غَرَفَ غَرْفَةً فَغَسَلَ يَدَهُ الْيُمْنَى ثُمَّ غَرَفَ غَرْفَةً فَغَسَلَ يَدَهُ الْيُسْرَى ثُمَّ مَسَحَ بِرَأْسِهِ وَأُذُنَيْهِ بَاطِنِهِمَا بِالسَّبَّاحَتَيْنِ وَظَاهِرِهِمَا بِإِبْهَامَيْهِ ثُمَّ غَرَفَ غَرْفَةً فَغَسَلَ رِجْلَهُ الْيُمْنَى ثُمَّ غَرَفَ غَرْفَةً فَغَسَلَ رِجْلَهُ الْيُسْرَى ‏.‏

 

ഇബ്ൻ അബ്ബാസ് [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] വുദു എടുത്തു ,  ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് വായ് കുപ്ലിച്ചു  പിന്നെ ബാക്കി വെള്ളം മൂക്കിൽ കയറ്റി  ചീറ്റി.പിന്നെ ഒരു  കൈക്കുമ്പിൾ വെള്ളമെടുത്ത് മുഖം കഴുകി പിന്നെ അതേപോലെ വെള്ളമെടുത്ത് വലതു കൈ കഴുകി പിന്നെ അതേപോലെ വെള്ളമെടുത്ത് ഇടത് കൈ കഴുകി പിന്നെ തല തടവി  ശേഷം ചെവിയുടെ അകത്തേക്ക് ചൂണ്ടു വിരൽ കയറ്റി തള്ള വിരൽ പുറത്തൂടെ തടവി പിന്നെ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് വലതു കാൽ കഴുകി ശേഷം അതേപോലെ ഇടത് കാലും കഴുകി "

(നസാഈ 102, അബൂദാവൂദ് 121)

നബി [സ ] രണ്ട് പ്രാവശ്യം വീതം വുദൂ എടുക്കുമ്പോൾ  അവയവങ്ങൾ കഴുകിയതായി അബ്ദുല്ലാഹ് ഇബ്ൻ സൈദ് (റ )വിൽ നിന്നും റിപ്പോർട്ട് ഉണ്ട് (ബുഖാരി 158 ) അതേപോലെ തന്നെ നബി [സ ] ഒരു പ്രാവശ്യം വീതം വുദൂ എടുക്കുമ്പോൾ  അവയവങ്ങൾ കഴുകിയതായി ഇബ്ൻ അബ്ബാസ് (റ )വിൽ നിന്നും റിപ്പോർട്ട് ഉണ്ട് (ബുഖാരി 157  )

വുദൂ എടുക്കുമ്പോൾ എല്ലാ അവയവങ്ങളും ഒരു പ്രാവശ്യം മാത്രം കഴുകലും, രണ്ട് പ്രാവശ്യം കഴുകലും , മൂന്ന് പ്രാവശ്യം കഴുകലുമൊക്കെ  അനുവദനീയമാണ് . ഒരു പ്രാവശ്യം കഴുകൽ നിർബന്ധവും ബാക്കി സുന്നത്തുമാണ് . ജലത്തിൻറെ ലഭ്യത അനുസരിച്ചു എണ്ണം ചുരുക്കാൻ സാധിക്കും . അത് ജല സംരക്ഷണം കൂടിയാകും . വുദൂഇന് വേണ്ടി അമിതമായി ജലം നഷ്ടപ്പെടുത്തുന്നത് നബി [സ ] വിലക്കിയിട്ടുണ്ട് .

അബ്ദുല്ലാഹ് ഇബ്ൻ അംറ് ഇബ്ൻ ആസ് [റ ]വിൽ നിന്ന് നിവേദനം; സഅദ് [റ ]വിൻറെ അരികെ കൂടെ  നബി [സ ]നടന്നു പോയി അപ്പോൾ നബി [സ ] പറഞ്ഞു ; എന്താണ് ഇങ്ങനെ ദൂർത്താകുന്നത് ? നബിയെ വുദൂഇലും ദൂർത്തുണ്ടോ ? നബി [സ ] പറഞ്ഞു ; അതെ അതിലും ഉണ്ട് ,  നിങ്ങൾ ഒഴുകുന്ന ഒരു അരുവിയിൽ നിന്ന് വുദു എടുത്താലും ശരി "

(അഹമ്മദ് 6/ 481 )

മുല്ലാ അലി ഖാരി  ഈ ഹദീസ് ഹസൻ എന്ന് പറയുന്നു (മിർഖാത് 2/ 420 )

ശൈഖ് അഹമ്മദ് ശാക്കിർ ഈ ഹദീസ് സ്വഹീഹ് എന്ന് പ്രസ്താവിക്കുന്നു . എന്നാൽ ഇതിൻറെ പരമ്പര ദുർബലമാണ് . ഇതിൽ അബ്ദുല്ലാഹ് ഇബ്ൻ ലഹീഅത്  ഉണ്ട്,  ഇമാം അബൂ സുർആ  റാസി , ഇമാം ഇബ്ൻ ഖറാഷ്  ,ഇമാം നസാഈ  എന്നിവർ ഇദ്ദേഹം ദുർബലനാണ് എന്ന് പറയുന്നു

وَقَالَ النَّسَائِيُّ : لَيْسَ بِثِقَةٍ . وَقَالَ عَبْدُ الرَّحْمَنِ بْنُ خِرَاشٍ : لَا يُكْتَبُ حَدِيثُهُ قَالَ أَبُو زُرْعَةَ : لَا يُحْتَجُّ بِهِ قَالَ : يَحْيَى بْنِ مَعِينٍ  ابْنُ لَهِيعَةَ لَا يُحْتَجُّ بِهِ

(സിയർ ദഹബി 8/ 22 )

എന്നിരുന്നാലും വുദൂ ചെയ്യുമ്പോൾ അൽപ്പം വെള്ളം മാത്രാമാണ് ഉപയോഗിക്കാവൂ എന്ന് നബി [സ] പ്രസ്താവിച്ചിട്ടുണ്ട് അത് കൊണ്ട് ഇതിൻറെ ആശയത്തിന് തെറ്റില്ല.

عَنْ أَنَسِ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَتَوَضَّأُ بِالْمُدِّ وَيَغْتَسِلُ بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ

അനസ് [റ] വിൽ നിന്ന് നിവേദനം ; നബി [സ] ഒരു മുദ്ദ് വെള്ളം കൊണ്ട് വുദൂ ചെയ്തു ഒരു സാഅ മുതൽ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിച്ചു " (മുസ്ലിം 325 )

ഒരു മുദ്ദ് എന്ന് പറഞ്ഞാൽ ഏകദേശം 700  M L വെള്ളമാണ്

ഒരു അരുവിയിൽ നിന്ന് വുദൂ എടുത്താലും ശരി അമിതമായി അതിലെ വെള്ളം ഉപയോഗിക്കൽ ദൂർത്താണ് അപ്പോൾ പള്ളികളിലെ ടാപ്പിൽ നിന്ന് അമിതമായി വെള്ളം ഉപയോഗിക്കുന്നത് എത്ര ഗൗരവമായ കാര്യമാണ് എന്നുമനസ്സിലാക്കാം .

വുദൂ എടുത്ത് കഴിഞ്ഞ ശേഷം ഇങ്ങനെ പറയൽ സുന്നത്താണ് .

 

عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم ‏.‏ قَالَ فَذَكَرَ مِثْلَهُ غَيْرَ أَنَّهُ قَالَ ‏ "‏ مَنْ تَوَضَّأَ فَقَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

ഉഖ്ബത് ഇബ്ൻ ആമിർ (റ) പറയുന്നു; നബി [സ ] പറഞ്ഞു ആരെങ്കിലും വുദൂ എടുത്താൽ ശേഷം ഇങ്ങനെ പറയുക . അല്ലാഹുവേ നിയയല്ലാതെ ആരാധ്യനില്ല എന്നും നിനക്ക് പങ്കുകാരില്ല എന്നും മുഹമ്മദ് നബി നിൻറെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു "

(മുസ്ലിം 234, ഇബ്ൻ ഖുസൈമ  1/ 147 , ത്വബ്റാനി 17 / 332 , അൽ ബഹ്ർ അൽ സഖാർ 1/ 362 , ഇബ്ൻ മാജ 470 , നസാഈ 148  )

 

 

ഈ ദുആയുടെ കൂടെ അൽപം അധികരിച്ച ഒരു ഭാഗം കൂടി ഇമാം തിർമുദി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ

ഇതിൽ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ എന്ന ഭാഗം സിയാദത്താണ്  (അധികരിച്ചു വരുന്നത് ). എന്നാൽ ഇത് ഉദ്ധരിച്ച് ഇമാം തിർമുദി തന്നെ മുൾത്വരിബാണെന്നു (കുഴഞ്ഞു മറിഞ്ഞത് ) പറയുന്നു .

(തുഹ്ഫത്തുൽ അഹ്വാദി 1 / 148 )

മുൾത്വരിബ് ദുർബല ഹദീസുകളുടെ കൂട്ടത്തിൽപെട്ടതാണ്  ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസാണ് സ്വഹീഹായത് .

وَمَنْ تَوَضَّأَ ثُمَّ قَالَ : سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

എന്ന ദുആയും ഈ വിഷയത്തിൽ ഇമാം ഹാകിമും , ദാറുഖുത്നിയും   ഉദ്ധരിച്ചിട്ടുണ്ട് . എന്നാൽ ഇവ മൗഖൂഫ് ആണെന്ന് ഇമാം ഇബ്ൻ ഹജർ പറയുന്നു  (തൽഖീസ് 1/ 176 )

കൂടാതെ ഇതിൻറെ പരമ്പരയിൽ യഹിയ്യ ഇബ്ൻ കസീറുണ്ട് അദ്ദേഹം അറിയപ്പെട്ട മുദല്ലിസ്സാണ് .

يحيى بن أبي كثير معروف بالتدليس

(അൽ ബുർഹാൻ അൽ ഹലബി , അസ്മാഉൽ മുദല്ലിസീൻ )

വുദു ചെയ്യുമ്പോൾ ഓരോ അവയവം കഴുകുമ്പോളും ചൊല്ലേണ്ടതായി ഒരു ദുആ  വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട് ഉദാഹരണത്തിന് , വലത് കൈ കഴുകുന്ന വേളയിൽ അല്ലാഹുവെ എൻറെ ഗ്രൻഥം എനിക്ക് നീ എൻറെ വലതുകൈയ്യിൽ നൽകണമേ എന്നും , മുഖം കഴുകുമ്പോൾ അല്ലാഹുവെ മുഖം പ്രസന്നമാകുന്ന ദിവസം എൻറെ മുഖം നീ വെളുപ്പിക്കണേ എന്നുമുള്ള ദുആ . ഇതിന് യാതൊരു അടിസ്ഥാനവുമില്ലാത്ത ദുആയാണ്‌ . ഇത് അലി [റ ] വിൻറെ പേരിൽ കെട്ടിച്ചമച്ച റിപ്പോർട്ടാണ് .

 

 اللّهُمّ بَيّضْ وَجْهي يَوْمَ تَسْوَدُّ فيهِ الوُجوهُ وَلا تُسَوَدْ وَجْهي يَوْمَ تَبْيَضُّ فيهِ الوُجُوهُ

(اللّهُمّ أعْطِني كِتابي بِيمَيني وَالْخُلْدَ في الجِنانِ بيسارِي وَحاسِبْني حِساباً يَسيراً

 

സവാബുൽ അ'മാൽ പോലുള്ള ശീഈ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ദുആയാണിത് . ഇതിന് അടിസ്ഥാനമില്ല എന്ന് പല പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട് .

قال الإمام النووي  وأما الدعاء على أعضاء الوضوء فلم يجئ فيه شيء عن النبي صلى الله عليه وسلم

ഇമാം നവവി [റഹ് ] പറയുന്നു ; ഓരോ അവയവങ്ങൾ കഴുകുമ്പോൾ ചൊല്ലുന്ന ദുആയുടെ  ഒരു ഹദീസ് പോലും  നബിയിൽ [സ]നിന്നുംഉദ്ധരിക്കപ്പെട്ടിട്ടില്ല (അൽ അദ്കാർ 24 )




TO BE CONTINUED