ഷാഹിദ്
ദുർബല ഹദീസുകളുടെ പ്രതിഫലനം ഇസ്ലാമിക ആചാരങ്ങളിൽ സൂക്ഷ്മമായി നോക്കിയാൽ നമുക്ക് കണ്ടെത്താവുന്നതാണ് . ചിലപ്പോൾ മുസ്ലിംകൾക്കിടയിൽ പ്രചുര പ്രചാരം നേടിയ വിഷയം പോലും കെട്ടിയുയർത്തിയത് ഒരു ദഈഫായ ഹദീസിന്റെ മേലായിരിയ്ക്കും. അതിനാൽ തന്നെ ശെയ്ഖ് അൽബാനി ആ വിഷയത്തിൽ നാമകരണം ചെയ്ത് അദ്ദേത്തിന്റെ " സിൽസില ദഈഫാ " രചിച്ചത് . അത്തരം പ്രചാരം നേടിയ ഒരു സംഗതിയാണ് ' വെള്ളിയാഴ്ച്ച സൂറത്തു കഹഫ് ഓതൽ ' . പ്രസ്‌തുത വിഷയത്തെ സുന്നത്തു എന്ന് പറയണമെങ്കിൽ നബിയിൽ നിന്നും ഒരു വചനം പ്രാമാണികമായി സ്ഥിരപ്പെടണം . പൂർവികാരിൽ പല മുഹദ്ദിസുകളും പറഞ്ഞത് സ്വഹാബി അബു സഈദിൽ നിന്നും മൗഖൂഫായി സ്വഹീഹായി വന്നിട്ടുണ്ട് എന്നാണ് . ആ വിഷയത്തിലെ ഹദീസുകൾ പരിശോധിക്കാം ;
حدثنا أبو النعمان حدثنا هشيم حدثنا أبو هاشم عن أبي مجلز عن قيس بن عباد عن أبي سعيد الخدري قال من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق
[ ദാരിമി 3407]
അബു സഈദ് പറഞ്ഞു " ആരെങ്കിലും വെള്ളിയാഴ്ച്ച രാത്രി സൂറത്തു കഹഫ് പാരായണം ചെയ്‌താൽ അവൻ പ്രകാശിക്കും , ആ പ്രകാശം അവനും കഅബക്കും ഇടയിലായി പരക്കും "
ഇത് നബിയുടെ വാക്കല്ല സ്വഹാബി അബു സഈദിന്റെ വാക്കാണ് . ഇത് സ്വഹീഹ് എന്ന് പലരും പറയുന്നു . എന്നാൽ ഇതിലെ മറ്റുസനദുകൾ തദ്‌ലീസ് ചെയ്താണ് ഹുശൈമ് ഉദ്ധരിക്കുന്നത് . എന്നാൽ ഈ റിവായത് മാത്രമാണ് തദ്‌ലീസ് ഇല്ലാതെ കാണുന്നത് . അതിന് കാരണം അബു നുഅമാനാകാം , ഇദ്ദേഹം അത്ര പ്രബലനല്ല . ഇമാം ബുഖാരി പറഞ്ഞത് അവസാന കാലത്തു ഇദ്ദേഹം മോശമായി എന്നാണ് وَقَالَ الْبُخَارِيُّ : تَغَيَّرَ فِي آخِرِ عُمْرِهِ ഇദ്ദേഹം പിഴവ് വരുത്തിയതാകാം തദ്‌ലീസില്ലാതെ സനദ് പറഞ്ഞത് .
محمد بن عبد الله الحافظ ، أنبأ أبو بكر محمد بن المؤمل ، ثنا الفضل بن محمد الشعراني ، ثنا نعيم بن حماد ، ثنا هشيم ، أنبأ أبو هاشم ، عن أبي مجلز ، عن قيس بن عباد ، عن أبي سعيد الخدري أن النبي - صلى الله عليه وسلم - قال : من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين
" ആരെങ്കിലും വെള്ളിയാഴ്ച്ച രാത്രി സൂറത്തു കഹഫ് പാരായണം ചെയ്‌താൽ അവൻ പ്രകാശിക്കും , ആ പ്രകാശം അവനും അടുത്ത ജുമുഅകും ഇടയിലായി പരന്നു കൊണ്ടിരിക്കും “
[ ഹാക്കിം 2116 , ബൈഹഖി 5856]
ഈ ഹദീസിലെ നുഐം ഇബ്ൻ ഹമ്മദ് [نعيم بن حماد ]ദഈഫ് ആണ് .
نعيم بن حماد ضعيف مروزي
ഇമാം നസാഈ ഇദ്ദേഹത്തെ ദുര്ബലനാക്കുന്നു [ الضعفاء والمتروكين للنسائي ص: 101]
ഇമാം അബു ദാവൂദ് പറയുന്നു : ഇദ്ദേഹം നബിയുടെ പേരിൽ പറയുന്ന 20 ഹദീസുകൾക് ഒരടിസ്ഥാനവുമില്ല എന്ന്
أبو داود
عند نعيم بن حماد نحو عشرين حديثا عن النبي صلى الله عليه وسلم ليس لها أصل .
[തഹ്ദീബ് അൽ കമാൽ 6451]
ഇമാം ദൗലബിയും പറയുന്നു ഇദ്ദേഹം ദുര്ബലാണെന്നു
وقال ابن حماد - يعني الدولابي - : نعيم ضعيف
[സിയാർ ദഹബി ]
وعن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : " من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين
" ആരെങ്കിലും വെള്ളിയായാഴ്ച ദിവസം സുറത് കഹഫ് ഓതിയാൽ അവന്റെ കാൽ പാദങ്ങൾക്കടിയിൽ നിന്നും പ്രകാശം പരക്കുകയും അത് ആകാശത്തെ മേഘങ്ങളോളം എത്തുകയും അത് ഖിയാമം നാൾ വരെ പ്രശോഭിക്കുകയും അവന്റെ അടുത്ത ജുമുഅ വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും "
[തർഗിബ് വ തർഗിബ് 1/298, തഫ്‌സീർ മർദവൈഹി ]
ഇമാം ഇബ്ൻ കസീർ പ്രസ്‌തുത റിപ്പോർട് തള്ളുന്നു . അതിന്റെ സനദ് അപൂർവമാണെന്നും [ഗരീബ് ] അതിലെ ഖാലിദ് ഇബ്ൻ സയീദ് ഇബ്ൻ അബീ മറിയം 'മജ്‌ഹുൽ ' ആണെന്നും പറയുന്നു .[തമാമുൽ മിന്നാ - അൽബാനി 1/ 324 ]
بقول الحافظ ابن كثير في " التفسير " ( 1 / 70 ) : " إسناده غريب "
قلت : وذلك لأن فيه خالد بن سعيد بن أبي مريم وهو مجهول العدالة
ചുരുക്കി പറഞ്ഞാൽ ജുമുഅ ദിനം സൂറത്തു കഹഫ് പാരായണം ചെയ്യൽ സുന്നത്തു എന്ന് പറയാൻ സാധിക്കില്ല . അബൂ സഈദുൽ ഖുദ്‌രി യുടെ റിപ്പോർട്ട് സ്വഹീഹാണെന്ന് വെച്ചാൽ തന്നെ അത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമാണ് . സ്വഹാബിയുടെ അഭിപ്രായം ഇസ്ലാമിൽ പ്രമാണമല്ല . പിന്നെ ഇത് ഹസൻ എന്നും സ്വഹീഹെന്നുമൊക്കെ പറയുന്ന ചില പണ്ഡിതന്മാരുണ്ട് . അതിനു കാരണം അവരുടെ അപൂർവമായ ഒരു ഉസൂലാണ് അഥവാ ദുർബലമായ പല സനദിലൂടെ ഒരു വിഷയം വന്നാൽ അവർ അതിനെ സ്വാഹീഹ് " ആക്കും " . അങ്ങനെ ആക്കുന്ന ആ ഉസൂലുകൊണ്ടാണ് ഇത്തരം ദുർബല ഹദീസുകൾ ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങളിലും ഇടം പിടിക്കുന്നത് .
അല്ലാഹു സത്യം തിരിച്ചറിയുന്നവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ .
جزاك الله
ReplyDelete