നോമ്പ് മുറിയുന്ന സംഗതികൾ





ഷാഹിദ്  മുവാറ്റുപ്പുഴ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ദോഷബാധയെ സൂക്ഷിക്കുവാന് വേണ്ടിയത്രെ അത്.
[2/184]
പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ മാത്രം ഒഴിവാക്കുന്നതല്ല നോമ്പ്  അതോടൊപ്പം സകല പൈശാചിക പ്രവർത്തികളിൽ നിന്നും പാപങ്ങളിൽ നിന്നും ഒഴിവാകുകയും ചെയ്യുന്നതാണ് നോമ്പ് . താൻ എടുക്കുന്ന നോമ്പ് കൊണ്ട് ജീവിത വിശുദ്ധി ലഭിക്കുന്നില്ലെങ്കിൽ ആ വൃതം വൃഥായാണ് . നോമ്പ് മുറിഞ്ഞു പോകുന്ന സംഗതികൾ പലതാണ്  അതോടോപം തന്നെ നോമ്പ്  നിശ്ഫലമാകുന്ന കാര്യങ്ങൾ വേറെയുമുണ്ട് .
നോമ്പ് മുറിഞ്ഞു പോകുന്ന സംഗതികൾ;
11-    ലൈംഗീഗ ബന്ധത്തിൽ ഏർപെടുക
നോമ്പിന്റെ രാവിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗീഗബന്ധം നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു ......അപ്രകാരം തിന്നുകയും കുടിക്കുകയും ചെയ്യുക . പ്രഭാതത്തിന്റെ വെള്ള ഇഴകൾ കറുപ്പ് ഇഴകളിൽ നിന്നും വേർതിരിഞ്ഞുകാണുംവരെ . പിന്നെ എല്ലാം വർജ്ജിച്ച് രാവുവരെ നോമ്പ് അനുഷ്ട്ടിക്കുക .        [ ബക്കറ 187]
അപ്പോൾ നോമ്പിന്റെ പകൽ ഭക്ഷണ പാനിയങ്ങളും , വെടിയണമെന്നും എന്നാൽ നോമ്പിന്റെ രാത്രിയിൽ ഇവ രണ്ടും അനുവദനീയവുമാണ്  എന്ന്  അല്ലാഹു വ്യക്തമാക്കുന്നു .ഇനി ആരെങ്കിലും അബദ്ധത്തിൽ ബന്ധപെട്ടാൽ അയാളുടെ കഴിവിന്റെ അനുസരിച് വലിയ പ്രായശ്ചിത്തം ചെയ്യണം.
عَنْ عَائِشَةَ، - رضى الله عنها - أَنَّهَا قَالَتْ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ احْتَرَقْتُ . قَالَ رَسُولُ اللَّهِ صلى الله عليه وسلم " لِمَ " . قَالَ وَطِئْتُ امْرَأَتِي فِي رَمَضَانَ نَهَارًا . قَالَ " تَصَدَّقْ تَصَدَّقْ " . قَالَ مَا عِنْدِي شَىْءٌ . فَأَمَرَهُ أَنْ يَجْلِسَ فَجَاءَهُ عَرَقَانِ فِيهِمَا طَعَامٌ فَأَمَرَهُ رَسُولُ اللَّهِ صلى الله عليه وسلم أَنْ يَتَصَدَّقَ بِهِ
അബൂ ഹുറൈറാ [റ ] നിവേദനം : ഒരു മനുഷ്യൻ നബിയുടെ അടുക്കൽ വന്നിട്ട്  പറഞ്ഞു : നബിയെ ഞാൻ നശിച്ചു  അപ്പോൾ നബി [ സ ] ചോദിച്ചു; എന്താണ് നിന്നെ നശിപ്പിച്ചത് ? അപ്പോൾ അയാൾ പറഞ്ഞു;  ഞാൻ റമദാനിൽ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപെട്ടു . നബി [ സ ] പറഞ്ഞു ; നിനക്ക്  ഒരടിമയെ മോചിപ്പിക്കാൻ സാധിക്കുമോ ? അയാൾ ; ഇല്ല . നബി [ സ ] ; രണ്ടു മാസം തുടർച്ചയായി നോമ്പേടുക്കനാകുമോ ? അയാൾ ; ഇല്ല . നബി [ സ ] ;60 ദരിദ്രർക്ക് ഭക്ഷണം നൽകാൻ സാധിക്കുമോ ? അയാൾ ; ഇല്ല . അപ്പോൾ നബി പോയിട്ട്  ഒരു വലിയ പാത്രത്തിൽ കുറേ ഈന്ത പഴം കൊണ്ടുവന്നു എന്നിട്ട് അയാളോട്  ദരിദ്രർക്ക്  ദാനമായി നൽകാൻ പറഞ്ഞു . അപ്പോൾ എന്നെക്കാൾ ദരിദ്രൻ ഈ മദീനയിൽ ഇല്ല എന്ന് അയാള് പറഞു . അപ്പോൾ നബി പല്ലുകൾ കാണും വിധം ചിരിച്ചു .എന്നിട്ട്  നബി [ സ ] പറഞ്ഞു ;'നീ നിന്റെ കുടുംബത്തിനെ  ഭക്ഷിപ്പിക്കുക ' [ മുസ്‌ലിം 1112 ]
22-    സ്വയംഭോഗം ചെയ്യൽ
عَنْ أَبِي هُرَيْرَةَ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ
അബൂ ഹുറൈറ [റ ] നിന്നും : റസൂൽ [സ ] പറഞ്ഞു അല്ലാഹു പറഞ്ഞു ..... നോമ്പോഴികെ അതിന്റെ പ്രതിഫലം നിശ്ചയികുന്നത് നാമാണ്  എന്റെ അടിമ അവന്റെ ഭക്ഷണവും വികാരവും എനിക്ക് വേണ്ടി ഉപേക്ഷിച്ചതിനാലാണത് ." [ മുസ്‌ലിം 1151 ]
പ്രസ്തുത ഹദീസിന്റെ വെളിച്ചത്തിൽ വികാരശമനം ഉപേക്ഷിക്കണം എന്ന് മനസ്സിലാക്കാം . അതിനാൽ  അത് ശമിപ്പിക്കാൻ എന്തെങ്കിലും ചെയ്‌താൽ നോമ്പ് മുറിയും.
3--മനപ്പൂർവ്വം ഭക്ഷണം കഴിക്കുക
عَنْ أَبِي هُرَيْرَةَ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ "
അബൂ ഹുറൈറ [റ ] നിന്നും : റസൂൽ [സ ] പറഞ്ഞു ആരെങ്കിലും മറവി കൊണ്ട്  തിന്നുകയോ കുടിക്കുകയോ ചെയ്‌താൽ  അവൻ നോമ്പ് പൂർത്തിയാക്കട്ടെ കാരണം അവനെ ഭക്ഷിപ്പിച്ചത്  അല്ലാഹുവാണ് " [മുസ്‌ലിം 1155 ]
നോമ്പുകാരനാണെന്ന്  മറന്നു കൊണ്ട്  അബദ്ധത്തിൽ ആരെങ്കിലും ഭക്ഷണം കഴിച്ചാൽ വല്ലതും കുടിച്ചാൽ അയാളുടെ നോമ്പ് മുറിയുകയില്ല എന്നാൽ നോമ്പുകാരനാണെന്ന്  ഉത്തമ ബോധ്യത്തിൽ ഒരാൾ അങ്ങിനെ ചെയ്താൽ അയാളുടെ നോമ്പ് മുറിയും .
4-- ഭക്ഷണം കഴികുന്നതിനു സമാനമായവ
A)  നോമ്പുകാരൻ  രക്തം സ്വീകരിക്കൽ ; ശരീരത്തിൽ നിന്നും ധാരാളം രക്തം നഷ്ട്ടപെടുമ്പോൾ തന്നെ നോമ്പ് മുറിക്കലാണ്  ഉത്തമം  കാരണം ശരീരത്തിനെ വലക്കരുതെന്നു നിർദെശമുണ്ട് . ഇനി നോമ്പ് മുറിക്കാതെ രക്തം സ്വീകരിച്ചാൽ നോമ്പ് മുറിയും കാരണം രക്തം ഭക്ഷണത്തിന് തുല്യമാണ്. ഭക്ഷണത്തിൽ നിന്നുണ്ടാകുന്നതാണല്ലോ രക്തം .
B)   ഗ്ലൂക്കോസ്  അതുപോലെ മറ്റു എനേർജെറ്റിക്സ്  ഇൻജക് ഷൻ വഴി സ്വീകരിക്കുക. എന്നാൽ രോഗത്തിനുള്ള മരുന്നുകൾ ഇന്ജക്ട്റ്റ് ചെയ്യുന്നത്  കൊണ്ട് നോമ്പ് മുറിയില്ല .
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم احْتَجَمَ، وَهْوَ مُحْرِمٌ وَاحْتَجَمَ وَهْوَ صَائِمٌ‏.
ഇബ്ൻ അബ്ബാസ്‌ [റ ] നിന്നും നിവേദനം : നോമ്പ്  കാരനായിരിക്കെ നബി [സ ] കൊമ്പ് വെക്കാറുണ്ടായിരുന്നു
[ബുഖാരി 1938]
ദുഷിഛ രക്തം പുറത്തേക് ഒഴുക്കുന്ന ചികിത്സ രീതിയാണ് കൊമ്പ് വെക്കൽ . ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ശരീരത്തിലേക്ക്  സൂചി കയറ്റാം എന്ന്  തെളിവ് ലഭിക്കുന്നു.
5-- നിഫാസ്  
നിഫാസായാൽ അതിന്റെ കാലയളവ്‌ കഴിയും വരേയും നോമ്പ്  എടുക്കാൻ പാടില്ല . അതിനു ശേഷം പിന്നീട് ആ നഷ്ട്ടപ്പെട്ട നോമ്പ്  പിടിച്ചു വീട്ടണം .
قَالَ قَالَ النَّبِيُّ صلى الله عليه وسلم " أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ فَذَلِكَ نُقْصَانُ دِينِهَا "‏‏.
അബു സഅദു[റ ] നിന്നും : നബി [സ ] പറഞ്ഞു : "സ്ത്രീകള്ക്  ആശുദ്ധിയുള്ള സമയത്ത്  അവരുടെ നമസ്കാരവും , നോമ്പും നഷ്ട്ടപെടും എന്നത് സത്യമല്ലേ ?  . അത്  മതത്തിൽ അവർക്കുള്ള കുറവാണ് "[ ബുഖാരി 1951 ]
6-- മനപ്പൂർവ്വം ഉണ്ടാക്കി ച്ഛർദ്ധിക്കൽ 
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ ذَرَعَهُ قَىْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ وَإِنِ اسْتَقَاءَ فَلْيَقْضِ
അബൂഹുറൈറാ [റ ]നിന്നും നിവേദനം :റസൂൽ [സ ] പറഞ്ഞു : "നോമ്പുകാരനായ ഒരാൾക് തടുക്കാനാവാത്ത നിലയിൽ ച്ഛർദ്ദിച്ചാൽ അയാൾ നോമ്പ് പിടിച്ച് വീട്ടെണ്ടതില്ല . എന്നാൽ മനപ്പൂർവ്വം ച്ഛർദ്ദിച്ചാൽ അയാൾ നോമ്പ് പിടിച്ച് വീട്ടണം " [ അബൂദാവൂദ്  2380 ]
ശാരീരിക അസ്വസ്തത മൂലം ഒരാൾ ച്ഛർദ്ദിച്ചാൽ അയാളുടെ നോമ്പ് മുറിയില്ല . അയാൾക്ക് നോമ്പ് തുടരാവുന്നതാണ് . എന്നാൽ കരുതികൂട്ടി ച്ഛർദ്ദിച്ചാൽ അയാളുടെ നോമ്പ് മുറിയും . ഇവിടെ നിന്നും മറ്റൊരു കാര്യം കൂടി വ്യക്തമാകുന്നു അഥവാ കരുതികൂട്ടി നോമ്പ് മുറിക്കാൻ ഒരാൾ എന്തെങ്കിലും പ്രവർത്തിച്ചാൽ അയാളുടെ നോമ്പ് മുറിയുമെന്ന് .
7--വിവിധ വിഷയങ്ങൾ
ഓരോ ദിവസവും നിയ്യത്ത് നാവിനാൽ പറഞ്ഞില്ലെങ്കിൽ നോമ്പ്  കിട്ടില്ല എന്ന് ചിലർ വാദിക്കറൂണ്ട്  അതിനു യാതൊരു അടിസ്ഥാനവുമില്ല . അവരുടെ തെളിവ്   عَنْ حَفْصَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ " ." പ്രഭാതത്തിനു മുൻപ്  നിയ്യത്ത്  വെക്കാത്തവന്നു നോമ്പില്ലാ" എന്ന ഹദീസാണ് . ഈ ഹദീസ്  നസായി , തിർമൂദി , അബൂദാവൂദ്   തുടങ്ങിയവർ ഉദ്ദരിക്കുന്നുണ്ട് എന്നാൽ പ്രസ്തുത ഹദീസ് നബിയുടെ വാക്കല്ല മറിച്ച്  ഹഫ്‌സാ [റ ] വാക്കാണ്‌ എന്നാണ്  തിർമുദി പറയുന്നത് .   قَالَ أَبُو عِيسَى حَدِيثُ حَفْصَةَ حَدِيثٌ لاَ  نَعْرِفُهُ مَرْفُوعًا إِلاَّ مِنْ هَذَا الْوَجْهِ [തിർമൂദി 730]
നിയ്യത്ത്  നാവിനാൽ പറയൽ റസൂൽ [സ ]പഠിപ്പിച്ചിട്ടില്ല . ഭക്ഷണം ഉണ്ടോ എന്ന് അന്വേഷിച്ചിട്ട്  ഇല്ലാത്ത ദിവസം റസൂൽ [സ ] നോമ്പേടുത്തതായി ഹദീസിൽ കാണാം . അപ്പോൾ റമദാൻ പോലുള്ള മാസത്തിൽ മുഴുവൻ നോമ്പേടുക്കാൻ തീരുമാനിക്കുന്ന ഒരാൾക്ക്  ആ തീരുമാനം തന്നെ മതിയാകുന്നതാണ് . നിയ്യത്ത് [ഉദ്ദേശം ] അത്  നാവിലല്ല ഉള്ളത്  മനസ്സിലാണ് . അതിനാൽ ഒരാൾ ഒരു കർമ്മം ചെയുമ്പോൾ അയാളുടെ നാവിലൂടെ പറയുന്നതോ പ്രത്യക്ഷത്തിൽ കാണിക്കുന്നതോ നോക്കിയല്ല അല്ലാഹു വിധി പറയുക മറിച്ചു അയാളുടെ മനസ്സിലെ ഉദ്ദേശം [ നിയ്യത്ത് ] അനുസരിച്ചാണ് . ഈ കാര്യം ഇമാം ഇബ്ൻ തൈമിയും  പറയുന്നു [ മജ്മുഅൽ ഫതാവ 25/ 215 ]
സമയം തെറ്റി നോമ്പ് മുറിക്കൽ
നോമ്പ് മുറിക്കുന്ന സമയത്തിൽ സമശയമുണ്ടായി ആരെങ്കിലും നേരത്തേ മുറിച്ചാൽ അത് പിടിച്ചു വീട്ടേണ്ടാതില്ല .
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، قَالَتْ أَفْطَرْنَا عَلَى عَهْدِ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فِي يَوْمِ غَيْمٍ ثُمَّ طَلَعَتِ الشَّمْسُ . قُلْتُ لِهِشَامٍ أُمِرُوا بِالْقَضَاءِ قَالَ لاَ بُدَّ مِنْ ذَلِكَ .
അസ്മാബിന്ത്‌ അബൂബക്കർ [റ ] പറഞ്ഞു : നബിയുടെ കാലത്ത് ആകാശം മേഘാവൃതമായ ദിവസം ഞങ്ങൾ നോമ്പ് മുറിച്ചു . അതിനു ശേഷം സൂര്യൻ പ്രത്യക്ഷപെട്ടു . [ ബുഖാരി , ഇബ്ൻ മാജ 1674]
 അവർ പിന്നീട് ആ നോമ്പ് പിടിച്ചു വീട്ടിയില്ല . കാരണം പിഴവും , മറവിയും , നിർബന്ധിതാവസ്ഥയും  മൂലം ചെയ്യുന്ന കാര്യങ്ങൾ ഇസ്ലാമിൽ ശിക്ഷിക്കപെടില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
ശൈഖ്  ഉസൈമിൻ ഈ ഹദീസ് തെളിവ് പിടിച്  പറയുന്നു അറിയാതെ സമയം തെറ്റി നോമ്പ് മുറിച്ചാൽ നോറ്റുവീട്ടെണ്ടതില്ല എന്ന്  [ശറഹ്  മുംതി  6/267]
കണ്ണിൽ മരുന്ന്  ഇറ്റിക്കുന്നതോ ,  ചെവിയിൽ മരുന്ന് ഇറ്റിക്കുന്നതോ , മൂക്കിൽ മരുന്ന് ഇറ്റിക്കുന്നതോ നോമ്പ് മുറി ക്കുന്നതല.
عَنْ عُبَيْدِ اللَّهِ بْنِ أَبِي بَكْرِ بْنِ أَنَسٍ، عَنْ أَنَسِ بْنِ مَالِكٍ، أَنَّهُ كَانَ يَكْتَحِلُ وَهُوَ صَائِمٌ .
ഉബൈദുല്ല ഇബ്ൻ അനസ് [റ ] അനസ് [റ ] വിൽ നിന്നും " അദ്ദേഹം നോമ്പേടുക്കവേ  സുറുമ ഇടാറുണ്ടായിരുന്നു "
[അബൂദാവൂദ്  -മൗഖൂഫ് 2378 ]

ഇത് ഭക്ഷണം പോലെയല്ല അതാണ്‌ കാരണം .അതേപോലെ നാവിന്റെ അടിയിൽ ടാബ് ലറ്റ്  ഇടുന്നതോ , ആന്തര അവയവങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ട് പരിശോധികുന്നതോ നോമ്പ് മുറിക്കില്ല .
[മജ്മ അൽ ഫിക്കഹ്  അൽ ഇസ്ലാമി പേജ് 213]
അതേപോലെ തന്നെ ചൂട് കാരണം കുളിക്കുന്നതോ , മുങ്ങി കുളിക്കുന്നതോ നോമ്പിനെ ബാധികില്ല
قَالَ أَبُو بَكْرٍ قَالَ الَّذِي حَدَّثَنِي لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم بِالْعَرْجِ يَصُبُّ عَلَى رَأْسِهِ الْمَاءَ وَهُوَ صَائِمٌ مِنَ الْعَطَشِ أَوْ مِنَ الْحَرِّ
അബൂബക്കർ ഇബ്ൻ അബ്ദിറഹ്മാൻ [ റ ] നിന്നും : നബി [സ ] ചൂടും ദാഹവും നിമിത്തം നോമ്പുകാരനായിരിക്കെ തലയിലൂടെ വെള്ളം കോരി ഒഴിച്ചു "[ അബു ദാവൂദ്  2365, സ്വഹിഹ്  അൽബാനി ]
അതുപോലെ തന്നെ പല്ലുതെക്കലും നോമ്പിനെ ബാധിക്കില്ല . [ശറഹ്  മുംതി  6/407, 408]
وَيُذْكَرُ عَنْ عَامِرِ بْنِ رَبِيعَةَ قَالَ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَاكُ، وَهُوَ صَائِمٌ مَا لاَ أُحْصِي أَوْ أَعُدُّ.
നോമ്പ് കാരാൻ  പല്ല് തേക്കൽ  എന്ന അദ്ധ്യായത്തിൽ ഇമാം ബുഖാരി
അംർ ഇബ്ൻ റബീഅ [റ ] നിന്നും : പ്രവാചകൻ നോമ്പ് കാരനായിരിക്കെ പല്ല് തേക്കുന്നത് ഞാൻ കണ്ടു " എന്ന  ഹദീസ്  കൊണ്ടുക്കുന്നു .
ഒഴിവാകാൻ സാധിക്കാത്ത കാര്യങ്ങളിൽ പെട്ട ഉമിനീർ ഇറക്കൽ നോമ്പിനെ ദുർബലപ്പെടുത്തില്ല . കാരണം അത് സ്വന്തം ശരീരം ദഹന വ്യസ്ഥയെ ത്വരിതപ്പെടുത്താൻ ഉൽപ്പാദിപ്പിക്കുന്നതാണ് . അത് ശരീരത്തിന് ആവശ്യമാണ് . എന്നാൽ ശരീരത്തിന് ആവശ്യമില്ലാത്ത കഭം പുറത്തേക്ക് തുപ്പിക്കളയണം .അതാണ് അഭികാമ്യം . സാധാരണ ആരും വിഴുങ്ങാത ഒന്നാണ് കഭം . എന്നാൽ അബദ്ധത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ വയ്യാതെയും അകത്തേക്ക് പോയാൽ അത് നോമ്പ് മുറിക്കുന്ന ഒന്നല്ല .
 
ഇമാം ഇബ്ൻ ഖുദാമ [റ ഹ് ]പറയുന്നു :ഉമിനീർ ഇറക്കൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്  അതിനാൽ അത് നോമ്പിനെ ദുർബലപ്പെടുത്തില്ല  [ മുഗ് നീ 3/ 16 ]


ഇമാം ഇബ്ൻ നുജിം അൽ ഹനഫി(റഹ്‌ )പറയുന്നു ; ഒരാളുടെ തലയിൽ നിന്നും മൂക്കിലേക്ക് കഫം എത്തുകയും ശേഷം അത് തൊണ്ടയിലേക്ക് പോവുകയും അങ്ങനെ അകത്തേക്ക് പോകുകയും ചെയ്‌താൽ അതിൽ അവന് കുറ്റമില്ല അത് ഉമിനീരിനു സമമാണ് നോമ്പ് മുറിയില്ല [അൽ ബഹ്ർ അർറാഇക്ക് ശറഹ് കൻസദ്ദാഇക്ക് 2/ 294 ]

ഇമാം ബുഖാരിയുടെ അഭിപ്രായത്തിൽ ഉമിനീർ ഇറക്കൽ അനുവദനീയമാണ് അദ്ദേഹം ഖത്താദയിൽ നിന്നും അത്വ ഇൽ നിന്നും ഈ അഭിപ്രായം നോമ്പ് കാരന്റെ പല്ല് തേക്കൽ എന്ന ബാബിൽ ത'അലിക്കായി ഉദ്ധരിക്കുന്നു .  
[സ്വഹീഹ് ബുഖാരി 1934 ]

"തൊണ്ടയിൽ നിന്ന് കഫം ഇറക്കിയത് കൊണ്ട് നോമ്പ് മുറിയുകയില്ല " (റദ്ദ് അൽ മുഖ്താർ 2/ 400 )
മാലിക്കി മദ്ഹബിൽ നിന്ന് ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു [അൽ ഫവാഖിഹ് അൽ ദ്ദാനി 1/ 209 ]
ശാഫിഈകളിൽ നിന്നും ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു [ ഹാശിയ അൽ ഖൽയൂബി 2/ 72 ]
ജനാബതായി പ്രഭാതത്തിൽ ഉണർന്നാൽ ;
രാത്രി ജനാബതായി സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റാൽ നോമ്പ്  ദുർബലമാകില്ല . കുളിച്ചതിനു ശേഷം നോമ്പ് തുടരാം
سَمِعَ أَبَا بَكْرِ بْنَ عَبْدِ الرَّحْمَنِ، كُنْتُ أَنَا وَأَبِي،، فَذَهَبْتُ مَعَهُ، حَتَّى دَخَلْنَا عَلَى عَائِشَةَ ـ رضى الله عنها ـ قَالَتْ أَشْهَدُ عَلَى رَسُولِ اللَّهِ صلى الله عليه وسلم إِنْ كَانَ لَيُصْبِحُ جُنُبًا مِنْ جِمَاعٍ غَيْرِ احْتِلاَمٍ، ثُمَّ يَصُومُهُ‏.
അബൂ ബക്കർ ഇബ്ൻ അബ്ദുറഹ്മാൻ [ റ ] നിന്നും നിവേദനം : ഞാനും എന്റെ പിതാവും ആയിശാ [റ ] അടുക്കൽ പോയി . അവർ പറഞ്ഞു : നോമ്പിൽ ,റസൂൽ തന്റെ  ഭാര്യമാരുമായി ബന്ധപെട്ടു ജനബത്തിലായി കൊണ്ട്  പ്രഭാതത്തിൽ ഉണരാറൂണ്ട്  എന്നിട്ട്  കുളിച്  നോമ്പ് തുടരും "[ബുഖാരി 1932]
“മതകാര്യത്തില് യാതൊരു പ്രയാസവും നിങ്ങളുടെ മേല് അവന് ചുമത്തിയിട്ടില്ല.”[22/78]

















തറാവീഹ് നമസ്കാരം

*റമദാനിലെ രാത്രി നമസ്ക്കാരം*
🌙🌙🌙🌙🌙🌎🌙🌙🌙🌙🌙


തറാവീഹ് നമസ്കാരം റമദാനിൽ നിർവ്വഹിക്കുന്ന  സുന്നത്ത് നമസ്ക്കാരമാണ് . പ്രസ്‌തുത നമസ്കാര ത്തിനു ആ പേര്  മുഹമ്മദ്‌ നബി [സ ] നൽകിയതല്ല പിൽകാലത്ത്  ഒരൂ വിളിപ്പേരായി വന്നതാണ്. നബി [സ ] രാത്രികളിൽ , നിന്ന്കൊണ്ട്  സുന്നത്ത്  നമസ്ക്കരിക്കാറൂണ്ടായിരുന്നു . ശേഷം സുബഹിക്ക് മുൻപ് വിത്റാകും ,   ഇതു നബി [സ ]യുടെ പതിവാണ് . ഇതേ നമസ്‌കാരം റമദാനിൽ പ്രേത്യേഗം ശ്രേഷ്ട്ടത കൽപിച്ച് നബി [സ ] നമസ്കരിച്ചിരുന്നു . ദൈർഘ്യമേറിയ ആയത്തുകൾ ഓതി നമസ്കരിച്ചിരുന്നതിനാൽ ഇടക്ക് ഇടക്ക് വിശ്രമിച്ചിരുന്നു . അതിനാൽ പിൽകാലത്ത് ഈ നമസ്കാരത്തിനു വിശ്രമ നമസ്‌കാരം[ തറാവീഹ്  ] എന്ന് വിളിപ്പേര് വന്നു.

 سميت الصلاة في الجماعة في ليالي رمضان " التراويح " ؛ لأنهم أول ما اجتمعوا عليها كانوا يستريحون بين كل تسليمتين

ഇമാം ഇബ്ൻ ഹജർ അസ്കലാനി[റ ഹ് ] പറയുന്നു : 'റമദാനിന്റെ രാത്രികളിൽ സംഘമായി നടത്തുന്ന നമസ്കാരത്തിന്  തറാവീഹ്  എന്ന് പറയപ്പെട്ടു . എന്തുകൊണ്ടെന്നാൽ തറാവിഹിന്നു അവർ ആദ്യം ഒരുമിച്ചു കൂട്ടിയപ്പോൾ എല്ലാ  ഈ രണ്ട്  സലാമുകൾക്കിടയിലും അൽപ്പം വിശ്രമിക്കാറുണ്ടായിരുന്നു ." [ഫത്തഹുൽ ബാരി 2 / 25]

المراد بقيام رمضان صلاة التراويح

ഇമാം നവവിയും[റ ഹ് ] പറയുന്നു : 'ഖിയാമു റമദാൻ കൊണ്ട് ഉദ്ദേശം തറാവിഹ് നമസ്കാരമാകുന്നു '.
 [ ശറഹു  മുസ്‌ലിം 1/ 159]

ഈ നമസ്‌കാരം നബി[സ ] ജമാഅത്തായി നിർവ്വഹിച്ചതിനാൽ  അത്  അത്തരത്തിൽ നിർവഹിക്കൽ  സുന്നത്താണ് . നബി[സ ] മൂന്ന് ദിവസം തുടർച്ചയായി പള്ളിയിൽ ജമാഅത്തായി നമസ്കരിച്ചു . പ്രസ്ത്തുത നമസ്കാരത്തിന് ആളുകൾ അധികരിച്ചപ്പോൾ അത് അല്ലാഹു ഫർളാക്കിയെക്കുമോ എന്ന ഭയത്താൽ നബി[സ ] ജമാഅത്തിനു  നാലാം ദിവസം പള്ളിയിലേക്ക് പുറപ്പെട്ടില്ല . സഹാബികളോടു  ഒറ്റക്ക്  നമസ്കരിച്ചുകൊള്ളാൻ പറഞ്ഞു . അങ്ങനെ ഉമർ [ റ ] ന്റെ കാലംവരെ അങ്ങിനെ തുടർന്നു . ഒരു പള്ളിയിൽ തന്നെ പലരും ഒറ്റക്ക്  നമസ്കരിക്കുന്നത് ഉമർ    [ റ ]  കണ്ടപ്പോൾ അത് ഒരു സുഖമില്ലാത്ത ഏർപ്പാടായി അദ്ദേഹത്തിന് തോന്നി .. നബി[സ ] ജമാഅത്തായി നമസ്കരിച്  മാതൃക കാണിച്ചതിനാൽ അദ്ദേഹം വീണ്ടും അവിടെ ജമാഅത്ത്  സംഘടിപ്പിച്ചു . നബി[സ ] ജമാഅത്ത്   ഒഴിവാക്കിയത്  അല്ലാഹു നിർബന്ധമക്കുമോ എന്ന ഭയത്താലായിരുന്നു . നബി[സ ] മരണപ്പെട്ടതോടെ ഇനി ആ ഭയം ഇല്ല . കാരണം ഇനി  പുതിയ നിയമം അവതരിക്കില്ലലോ . അത് മനസ്സിലാകിയാണ് ഉമർ[ റ ]  ജമാഅത്ത്  സംഘടിപ്പിച്ചത് . അതൊരു ബിദ് അതുണ്ടാകലല്ലായിരുന്നു ഒരു സുന്നത് പുനർജീവിപ്പികലായിരുന്നു . നബി [സ ] മാതൃക കാണികത്തത്  ദീനാണ് എന്ന് പറഞ്ഞു  ഉണ്ടാക്കിയാലാണ്  ബിദ് അത്ത്  .നബി [സ ] കാണിച്ചു തന്നത്  പുനർജീവിപ്പികുന്നത്  ബിദ്അത്തല്ല .

ഇബ്ൻ ഹജർ പറയുന്നു ; 'ഇമാം ത്വഹാവി തറാവീഹ് സാമുഹ്യമായ നിർബന്ധമെന്നുവരെ പറഞ്ഞിരിക്കുന്നു. ഇമാം ഇബ്ൻബതാൽ  ഖിയാമുലൈൽ സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു ,നബി [സ ] യുടെ പ്രവർത്തിയിൽ നിന്നാണ് ഉമർ [റ ] തറാവിഹ് ജമാഅത്തായി നമസ്ക്കരിക്കൽ സുന്നത്താണെന്ന ആശയം ഗ്രഹിച്ചത് . നബി [ജമാഅത്ത്  ]ഒഴിവാക്കിയത് നിർബന്ധമാക്കുമോ എന്ന ഭയം മാത്രമായിരുന്നു |" [ ഫത്തഹുൽ ബാരി  4/ 252 ]

നബി[സ ] ആ നമസ്കാരം റമദാനിലായാലും  അല്ലാത്ത സമയത്ത് നിർവഹിച്ചാലും  11 റകാഅത്തിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല  . ഉമർ [ റ ] വിന്റെ കാലത്ത് 20 നമസ്ക്കരിച്ചു എന്ന്  ചില നിവേദനങ്ങൾ  വന്നിട്ടുണ്ട്  എന്നാൽ അതെല്ലാം തന്നെ തെളിവിനു പറ്റാത്ത ദുർബലഹദീസുകളാണ് ഒരു ഉദാഹരണം മാത്രം ഉദ്ദരികാം :

أخبرنا أبو طاهر الفقيه ثنا أبو عثمان البصري ثنا أبو أحمد محمد بن عبد الوهاب ثنا خالد بن مخلد ثنا محمد بن جعفر حدثني يزيد بن خصيفة عن السائب بن يزيد ، قال : كنا نقوم في زمن عمر بن الخطاب بعشرين ركعة والوتر


സാഇബ് ഇബ്ൻ യാസിദ്‌ [റ ]പറഞ്ഞതായി ഉദ്ദരിക്കുന്നു " ജനങ്ങൾ ഉമറിന്റെ കാലത്ത് റമദാൻ മാസത്തിൽ 20 റകാഅത്ത്  നമസ്കരിച്ചിരുന്നു . ഉസ്മാന്റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാൽ അവർ വടികളുടെ മേൽ ചാരി നിൽക്കാറൂണ്ടായിരുന്നു "
[ബൈഹക്കി മഅറൂഫുൽ അസാർ  ]

ഈ ഹദീസ്  ഖാലിദ് ഇബ്ൻ മഖ് ലൂദിൽ നിന്നാണ് ഉദ്ദരിക്കുന്നത്  അദ്ദേഹം മുന്കർ ഉൽ ഹദീസാണ്


وقال أحمد بن حنبل : له أحاديث مناكير .

وقال محمد بن سعد : كان منكر الحديث ، مفرطا في التشيع ، كتبوا عنه ضرورة .

وذكره ابن عدي في " كامله " فأورد له عدة أحاديث منكرة .

وقال أبو داود : صدوق ، لكنه يتشيع


ഇമാം അഹമ്മദ് [റ ] പറഞ്ഞു : ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം മുഹമ്മദ്‌ ഇബ്ൻ സഅദു [ റ ] പറഞ്ഞു : നിഷിദ്ധ ഹദീസിന്റെ ആളാണ്‌  കടുത്ത ശിയായുമാണ്‌  ഇഷ്ട്ടമുള്ളത്  എഴുതുന്നവനാണ്‌
ഇബ്ൻ അദിയ്യു കമാലിൽ പരാമർശിച്ചത്  ഇയാളിൽ നിന്നും ധാരാളം നിഷിദ്ധ ഹദീസുകൾ ഉദ്ദരികപെട്ടിട്ടുണ്ട് എന്നാണ് .
ഇമാം അബൂ ദാവൂദ് പറഞ്ഞു ; വിശ്വസ്തനാണ് പക്ഷേ ഇയാൾ ശിയഈ ആണ് .


[സിയാർ -ദഹബി ]

മറ്റൊന്ന്  ഇമാം മാലിക് മുവത്വയിൽ ഉദ്ദരിച്ചതാണ്

وَحَدَّثَنِي عَنْ مَالِكٍ، عَنْ يَزِيدَ بْنِ رُومَانَ، أَنَّهُ قَالَ كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ فِي رَمَضَانَ بِثَلاَثٍ وَعِشْرِينَ رَكْعَةً

യാസിദ്‌ ഇബ്ൻ റുമാൻ പറയുന്നു :'ഉമറിന്റെ കാലത്ത് ജനങ്ങൾ 23 റക് അത്ത്  നമസ്കരിക്കറൂണ്ടായിരുന്നു "

[മുവത്വ 251,ബൈഹക്കി മഅറൂഫുൽ അസാർ   ]

എന്നാൽ ബൈഹക്കി തന്നെ പറയുന്നു യാസിദ്‌ ഇബ്ൻ റൂമാൻ ഉമർ [ റ ]  നെ കണ്ടിട്ടില്ല എന്ന്


 قال  البيهقي : ويزيد بن رومان لم يدرك عمر . انتهى


കാരണം അദ്ദേഹം ജനിക്കുന്നത്  ഉമർ[ റ ]   മരിച്ചതിനു ശേഷമാണ്  .അപ്പോൾ നേരിൽ കണ്ടിട്ടില്ലാത്ത കാര്യമാണ് ഇദ്ദേഹം പറയുന്നത്  .ഇത് മൂർസലായ ഹദീസാണ്  അതിനാൽ ദുർബലവും .

യഥാർതത്തിൽ 20 ന്റെ ജനനം ഉമർ[ റ ]ന്റെ കാലത്തല്ല .

ഇമാം സുയ്യൂത്തി [റ ഹ് ] ഇബ്ൻ ജവ്സി[റ ഹ് ] യിൽ നിന്നും ഉദ്ദരികുന്നു : "സഈദ്  ഇബ്ൻ മൻസൂറിന്റെ  കിത്താബിൽ 20 റകാഅത്തിന്റെയും 36 റകാഅത്തിന്റെയും ചില റിപ്പോർട്ടുകൾ ഞാൻ കണ്ടു പക്ഷെ അതെല്ലാം ഉമറി [റ ] വിന്റെ കാലശേഷം ഉണ്ടായതാണ് ." [അൽ ഹാവിലിൽ ഫതാവ 1 / 35 ]

ഇമാം ഖസ്തല്ലാനി [റ ഹ് ] പറയുന്നു : " അബാനി ബ്ൻ ഉസ്മാന്റെയും ,ഉമർ ഇബ്ൻ അബ്ദുൽ അസീസി[റ ഹ് ] ന്റെയും കാലത്ത് മദീനയിലെ ജനങ്ങൾ 36 റകാ അത്തും മൂന്ന് വിതറും നമസ്കരിച്ചതായി ഞാൻ കണ്ടു "         [ മവാഹിബു ലിദുന്യാ 2/ 266 ]

ഉമർ [ റ ]  മരിച്ചത്  ഹിജറ 22  ൽ ആണ്  ഉമർ ഇബ്ൻ അബ്ദുൽ അസീസ്‌ ഹിജറ 60 ൽ ജനിച്ചത്  അപ്പോൾ ഉമർ [ റ ]  മരിച്ചിട്ട്  38 വർഷത്തിനു ശേഷം ജനങ്ങൾ ഉണ്ടാക്കിയ സമ്പ്രദായമാണ്  ഈ അധികരിച്ച റകാഅത്തുകൾ .

وقال الترمذي : أكثر ما قيل : فيه أنها تصلى إحدى وأربعين ركعة يعني : بالوتر ، كذا قال . وقد 


نقل ابن عبد البر عن الأسود بن يزيد : تصلى أربعين ويوتر بسبع ، وقيل : ثمان وثلاثين . ذكره محمد بن نصر عن ابن أيمن عن مالك ، وهذا يمكن رده إلى الأول بانضمام ثلاث الوتر ، لكن صرح في روايته بأنه يوتر بواحدة ، فتكون أربعين إلا واحدة ، قال مالك : وعلى هذا العمل منذ بضع ومائة سنة ، وعن مالك ستا وأربعين وثلاث الوتر ، وهذا هو المشهور عنه ، وقد رواه ابن وهب عن العمري عن نافع قال : لم أدرك الناس إلا وهم يصلون تسعا وثلاثين يوترون منها بثلاث ، وعن زرارة بن أوفى أنه كان يصلي بهم بالبصرة أربعا وثلاثين ويوتر ، وعن سعيد بن جبير أربعا وعشرين ، وقيل : ست عشرة غير الوتر . روى عن أبي مجلز عند محمد بن نصر ، وأخرج من طريق محمد بن إسحاق حدثني محمد بن يوسف عن جده السائب [ ص: 299 ] بن يزيد قال : كنا نصلي زمن عمر في رمضان ثلاث عشرة . قال ابن إسحاق : وهذا أثبت ما سمعت في ذلك ، وهو موافق لحديث عائشة في صلاة النبي - صلى الله عليه وسلم - من الليل ، والله أعلم .

ചുരുക്കി വിവരിച്ചാൽ " തിർമൂദി [റ ഹ് ] പറഞ്ഞു : തറാവിഹ് നമസ്കാരത്തെ കുറിച്ച് ഉദ്ധരിചതിൽ ഏറ്റവും കൂടിയത് വിത്തറടക്കം 41 ആണ്  ഇമാം മാലിക്[റ ഹ് ]  അപ്രകാരം പറഞ്ഞിരിക്കുന്നു .38 എന്നും പറയപ്പെട്ടിട്ടുണ്ട്  അതിൽ  3 വി  ത്തറോകൂടി ചേർന്നാൽ 41 ആകും അപ്പോൾ അത് രണ്ടും ഒന്ന് തന്നെ. " [ഫത്ഹുൽ ബാരി 4 / 254 ]

ഉംദതുൽ ഖാരിയിൽ ഇതേ കാര്യം പറയുന്നുണ്ട് 

ഇമാം ബദറൂദ്ദീൻ ഐനീ [റ ഹ് ] പറയുന്നു : "ഖിയാമു റമദാനിന്റെ എണ്ണത്തിന്റെ വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു . 41 എന്ന് ചിലർ പറയുന്നു  മറ്റു ചിലർ 38  എന്നും വേറെ ചിലർ 36 എന്നും 34 എന്നും 24 എന്നും വിത്റടക്കം  23 എന്നും 16 എന്നും 13 എന്നും വിത്റടക്കം  11 എന്നും വിവിധ അഭിപ്രായങ്ങൾ ഉദ്ദരികപെടുന്നു . ഇമാം മാലിക് [റ ഹ് ] സ്വന്തം നമ്സ്ക്കരിച്ചത്  11 റകാ അത്തയിരുന്നു ."[ ഉംദത്തുൽ ഖാരി 5/ 356 ]

ചുരുക്കി പറഞ്ഞാൽ തറാവീഹ്   23 ആണ് എന്ന്  വാദിക്കുന്ന ആളുകൾക്  അതിനു പ്രമാണത്തിന്റെ പിൻബലമില്ല എന്ന്  വ്യക്തം .അവർ ചിലർ മക്കക്കാരുടെ പ്രവർത്തി  പിന്പറ്റും എന്നാൽ മദീനക്കാർ അതിനു വിരുദ്ധമാണ് . അവർ 41 ആണ്  നമസ്ക്കരിക്കല് . അപ്പോൾ ആ വിഷയത്തിൽ 23 ആണ് എന്ന്  ഇജ്മാഅͧ ഇല്ലാ. എന്നാൽ പ്രാമാണികമായി സ്ഥിരപ്പെട്ടത്  11 റകാഅതാണ്‌ . അപ്പോൾ ജനങ്ങൾ ഉണ്ടാകിയ രീതി പിൻപറ്റണോ  അതോ റസൂൽ കാണിച്ച മാതൃക പിന് പറ്റണൊ ?

ഇമാം സുബുക്കി[റ ഹ് ]  എഴുതുന്നു : നമ്മുടെ പണ്ടിതന്മാരിൽ പെട്ട ജവ്സി പറഞ്ഞു : 

മാലിക് [റ ഹ്]പറഞ്ഞിരിക്കുന്നു ' ഉമർ ജനങ്ങളെ സംഘടിപ്പിച്ചതാണ് എനിക്ക് അഭികാമ്യമായി തോന്നുന്നത്  അത് പതിനൊന്നു റകാഅതാണ്‌ . അതുതന്നെയാണ് നബി[സ ]യുടെ നമസ്കാരം . വിത്റടക്കം പതിനൊന്നു റകാഅത്തോ എന്ന ചോദ്യം വന്നു  അദ്ദേഹം പറഞ്ഞു : അതെ പതിമൂന്നു തൊട്ടടുത് വരുന്നു . മാലിക് [റ ഹ്]തുടർന്നു ; " ഈ വർ ധിപ്പിച്ച റകാഅത്തുകൾ  ജനങ്ങൾ എവിടെ നിന്നും പുതുതായി കൊണ്ടുവന്നു എന്നെനിക്കറിയില്ല " [അൽ ഹാവി ലിൽ ഫതാവ -മസാബിഹ് ഫീ സ്വലാത്ത് തറാവീഹ്]

അപ്പോൾ ഇമാം മാലിക്  11 ആണ്  ജാഇസായി കണ്ടത് . അദ്ദേഹം മുവത്വയിൽ  അതിനുള്ള പ്രമാണവും ഉദ്ദരികുന്നുനണ്ട് 


أَمَرَ عُمَرُ بْنُ الْخَطَّابِ أُبَىَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا، لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً قَالَ وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ


സാഇദു ഇബ്ൻ യാസിദ്‌ പറഞ്ഞു : 'റമദാൻ മാസത്തിൽ ജനങ്ങൾക്ക്  നേതൃത്വം നൽകി കൊണ്ട്  പതിനൊന്നു റകാഅത്ത്  നമസ്ക്കരികാൻ  ഉബയ്യ് ഇബ്ൻ കഅബിനോടും തമീമുദ്ദാരിയോടും ഉമർ [റ ] കൽപ്പിച്ചു . ഇമാം നൂറു കണക്കിന് ആയത്തുകൾ ഒതുമായിരുന്നു ദൈർഘ്യം കാരണം വടി ഊന്നിയാണ്  ഞങ്ങൾ നിന്നിരുന്നത്  പ്രഭാതത്തിനു തൊട്ടു മുൻപാണ് ഞങൾ തിരിച്ചു പോയിരുന്നത്


[മുവത്വാ 250 -കിത്താബ് സ്വലാത്ത് ഫീ റമദാൻ ] 




മറ്റൊരു ഹദീസ്  ഇമാം ബുഖാരി ഉദ്ദരിച്ചതാണ്




أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا‏.‏ فَقُلْتُ يَا رَسُولَ اللَّهِ، أَتَنَامُ قَبْلَ أَنْ تُوتِرَ قَالَ ‏ "‏ يَا عَائِشَةُ إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي




അബൂ സലാമത് ഇബ്ൻ അബ്ദിറ ഹ്മാൻ ആയിശ [റ ] നോട്‌ നബി[സ ]യുടെ റമദാൻ മാസത്തിലെ നമസ്കാരം എപ്രകാരമായിരുന്നു എന്ന് ചോദിച്ചു . അവർ പറഞ്ഞു : ' റമദാനിലും മറ്റുകാലത്തും  അവിടുന്ന്  പതിനോന്നിലധികം നംസ്ക്കരിച്ചിരുന്നീല്ല. അവിടന്ന് ആദ്യം നാല് റകാഅത്ത്  നമസ്കരിക്കും അതിന്റെ സൗന്ദര്യവും ദൈർഘ്യവും സംബധിച്ച് ചോദിക്കരുത് [ അത്രകുണ്ടായിരുന്നു എന്ന് സാരം] പിന്നെയും നാല് റകാഅത്ത്  നമസ്കരിക്കും അതിന്റെയും ദൈർഘ്യവും സൗന്ദര്യവും സംബധിച്ച് ചോദിക്കരുത് . പിന്നെ മൂന്ന് റകാഅത്ത് നമസ്ക്കരിക്കും "


[ബുഖാരി  2013 - കിത്താബു സ്വലത്തിൽ തറാവിഹ് -ബാബു ഫദൽ മിൻ ഖാമ റമദാൻ ]


ഇമാം സുബുക്കി [റ ഹ് ]ഈ ഹദീസിനെ വിവരിച് പറയുന്നു : നബി [സ ] പ്രവർത്തനത്തിൽ നിന്നും 20 സ്ഥിരപ്പെട്ടിട്ടില്ല . ഇബ്ൻ ഹജർ [റ ഹ് ]ഇബ്ൻ ഹിബ്ബനി[റ ഹ് ]ൽ നിന്നും ഉദ്ദരിച്ച ഹദീസകട്ടെ ,നബി [സ ] റമദാനിലും മറ്റു കാലത്തും പതിനൊന്നിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല എന്ന ബുഖാരി[റ ഹ് ] ആയിശ [റ ] നിന്നുദ്ദരിച്ചതും നാം അങ്കീകരികുന്നതുമായ ഹദീസിൽ പറഞ്ഞതിന്റെ പരമാവധിയാണ് . നബി [സ ] 8 റകാഅത്തും മൂന്ന് വിതറും നമസ്കരിച്ചു എന്ന് പറഞ്ഞതിനോട് അത് യോജിക്കുന്നുമുണ്ട് അപ്പോൾ അത് പതിനൊന്നായി .നബി [സ ] ഒരു കർമ്മം തുടങ്ങിയാൽ അത് നിരന്തരം തുടരുമെന്നത് അറിവുള്ള കാര്യമാണ് .അപ്പോൾ ഒരു തവണയെങ്കിലും നബി [സ ] 20 നമസ്കരിച്ചിരുന്നുവെങ്കിൽ അത് ഉപേക്ഷിക്കുമായിരുന്നില്ല . അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ ആയിശ[റ ]  അത് അറിയാതെ പോകുമായിരുന്നുമില്ല " [ അൽ ഹാവി ലിൽ ഫതാവ 77 ]


അപ്പോൾ റമദാനിൽ തറവിഹ്  അല്ലെങ്കിൽ  ഖിയാമു റമദാൻ അല്ലെങ്കിൽ ഖിയമുൽ ലൈൽ  11 റകാഅത്തിൽ  കൂടുതൽ റസൂൽ [സ ] നമസ്കരിച് മാതൃക കാണിച്ചിട്ടില്ല . റസൂലുള്ള കാണിച്ചുതന്ന കാര്യം മാറ്റിമറിച്ച ജനങ്ങളാണ്  23 ഉം 36 ഉം 41 ഉം ഒക്കെ നമസ്കരിച്ചത് . അതിനു കാരണം കൂടുതൽ നേരം നിൽകാൻ സാധികത്തത് കൊണ്ടുമാണ് . അവർ റകാഅത്തുകൾ കൂട്ടുകയും  ഓത്ത്  കുറക്കുകയും ചെയ്തു . ഇത്  മുന്മാത്രികയില്ലാത്ത  പുതിയ നിർമിതിയാണ് .അനസ് [റ ] പറയുന്നു :  നബി ( സ )അരുളി " എന്റെ സമുദായത്തെ വല്ലവനും വഞ്ചിച്ചാൽ അവന്  അല്ലാഹുവിന്റെയും , മലക്കുകളുടെയും ,സകല മനുഷ്യരുടെയും ശാപമുണ്ടാകും


അവർ ചോദിച്ചു എന്താണ് നബിയെ ആ വഞ്ചന ?അവൻ ആളുകൾക് ഒരു ബിദ്അത്ത് നിർമ്മിച്ച് കൊടുക്കുക എന്നിട്ട്  അവർ അത് ചെയ്യുക അതാണ്‌ ആ വഞ്ചന  "

 [ സുനൻ ദാറു ഖുത്നി ]


മറ്റൊന്ന്


"തറാവീഹ് നമസ്കാരം  ഈ രണ്ടു റകാഅത്ത് വീതം നമസ്കരിക്കുക സുബഹി ആകുമെന്ന് ഭയനാൽ  ഒരു റകാ അത്ത്  നമസ്കരിച് വിതറാക്കുക" എന്ന ഇമാം മുസ്‌ലിം  ഉദ്ദരിച്ച 


 ഹദീസ്  തെളിവ് പിടിച്ച്  ചിലർ തറാവിഹിനു റകാഅത്ത്  എണ്ണം നിർണ്ണയിചിട്ടില്ല എന്ന് വാദിക്കറൂണ്ട് .  യഥാർത്ഥത്തിൽ അബദ്ധമാണിത് . എണ്ണം നബി [സ ] നിർണ്ണയിച്ചത് 11 ആണ് . കാരണം അവിടുന്ന് ഒരു കാര്യം ചെയ്ത്തൽ അത് തുടരും . ഇവിടെ സുബ്ഹി ആവാൻ സമയമായാൽ  പതിനൊന്ന് പൂർത്തിയാക്കാതെ  ഒരു റകാഅത്  നിർവഹിച്ച്  ചുരുക്കാനാണ് നിർദ്ദേശം. കാരണം സുന്നതിനെക്കാ ൾ പ്രാധാന്യം ഫർദിനാണ് നൽകേണ്ടത് . അല്ലാതെ എത്രയും നമസ്ക്കരികാം എന്നല്ല . ആയിശ [റ ] വാണു നബി[സ ] യുടെ വീട്ടിലെ ഇബാദത്തുകളെ കുറിച് ശരിയായ അറിവുള്ള വ്യക്തി . അവർ പറയുന്നത്  11 കൂടുതൽ നമസ്ക്കരിചിട്ടില്ലാ എന്നാണ് . അപ്പോൾ മേൽ ഹദീസ് പറയുന്നത്  സുബ് ഹി ആകുമോ എന്നഭയം ഉണ്ടായാൽ 11 പൂർത്തിയാക്കാൻ നിൽകാതെ
 വിത്ർ നമ്സകരിക്കാനാണ്.


മറ്റൊരു ഹദീസ് നബി [സ ] പതിമൂന്നു റകാഅത്ത്  നമസ്കരിച്ചു എന്നതാണ്  എന്നാൽ നബി [സ] 11 നമസ്ക്കരിച്ചു എന്ന ഹദീസ് ഈ പറയുന്നതിനെതിരല്ല . കാരണം 11 റകാഅത്ത്  തറാവിഹും ,വിത്തറും 2 റകാഅത്ത്  സുബഹിയുടെ സുന്നതുമാണ് . ഇമാം മുസ്‌ലിം ഉദ്ദരികുന്ന ഹദീസാണ് തെളിവ് 


أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي ثَلاَثَ عَشْرَةَ رَكْعَةً بِرَكْعَتَىِ الْفَجْرِ ‏.‏


ആയിശാ [റ ] പറഞ്ഞു " റസൂൽ[സ ] റമദാനിലും അല്ലാത്തപോളും 13 റകാഅത്ത് നമ്സ്ക്കരിക്കുമായിരുന്നു . അതിൽ ഫജ്റിന്റെ രണ്ട് റകാഅത്തും പെടും ."

[ മുസ്‌ലിം 737, അബൂ ദാവൂദ്  1360  ]


عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي مِنَ اللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً مِنْهَا الْوِتْرُ وَرَكْعَتَا الْفَجْرِ‏.‏


ആയിശാ [റ ] നിന്നും :" പ്രവാചകൻ [സ ] 13 റകാഅത്ത്  ഖിയാമുലൈൽ  നമസ്ക്കരിക്കുമായിരുന്നു അതിൽ വിത്റും സുബഹിയുടെ രണ്ട് റകാഅത്ത്  സുന്നത്തും ഉൾപ്പെട്ടിരുന്നു " [ബുഖാരി 1140 ]


അപ്പോൾ പതിമൂന്നു എന്നത്  11 റകാഅത്തിനെ  എതിർക്കുന്നില്ല .


ബുഖാരി ഉദ്ദരിച്ച ഹദീസിൽ 4 റകാഅത്ത്  പിന്നെ 4 റകാഅത്ത്  എന്ന്  കാണുന്നത് നബി [സ ] ഒരുമിച്ച് 4 നമസ്കരിച്ചു എന്നല്ല   മറിച്ച്  4 നമസ്കരിച്ചിട്ട് അൽപം ഉറങ്ങും പിന്നെയും 4 നമസ്ക്കരിക്കും പിന്നെ 3 വിതർ നമ്സ്ക്കരിക്കും എന്നാണ്  .അത് ഇമാം ഇബ്ൻ അബ്ദിൽ ബർറ്  വ്യക്തമാക്കുന്നു :


" അപ്പോൾ ഹദീസിൽ നിന്നും മനസ്സിലാകുന്നത് നബി[സ ] നമസ്ക്കരിക്കും പിന്നെ ഉറങ്ങും  പിന്നെയും നമസ്ക്കരിക്കും പിന്നെയും  ഉറങ്ങും. പിന്നെ എഴുനേറ്റ്  വിത്ർ  നമസ്ക്കരികുമെന്നു മനസ്സിലകാം " [ ശറഹു്  സർക്കാനീ  അലാ മുവത്വാ 1/ 247 ]


അപ്പോൾ മേൽ വിവരിച്ചതിൽ നിന്നും മനസ്സിലാകുന്നത്  തറാവിഹ്  11 റകാഅത്ത്  സുന്നത്ത്  ആകുന്നു എന്നാണ് . ജമാഅത്തായി  നിർവ്വഹിക്കൽ  സുന്നത്താണ് .,ജമാഅത്തിന്റെ  പ്രതിഫലം ലഭിക്കും, ഒറ്റക്  വീട്ടിൽ നമ്സ്ക്കരിക്കലും സുന്നത്താണ് , സുന്നത് നമസ്ക്കാരങ്ങൾ വീടുകളിൽ അധികരിപ്പികാൻ പറഞ്ഞ ആ സുന്നതുകൂടി പിൻപറ്റലാകും അത്.


عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُرَغِّبُ فِي قِيَامِ رَمَضَانَ مِنْ غَيْرِ أَنْ يَأْمُرَهُمْ فِيهِ بِعَزِيمَةٍ فَيَقُولُ ‏ "‏ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏"‏ ‏.‏ فَتُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَالأَمْرُ عَلَى ذَلِكَ ثُمَّ كَانَ الأَمْرُ عَلَى ذَلِكَ فِي خِلاَفَةِ أَبِي بَكْرٍ وَصَدْرًا مِنْ خِلاَفَةِ عُمَرَ عَلَى ذَلِكَ ‏.‏


'അബൂഹുറൈറാ [ റ ] നിന്നും നിവേദനം : റസൂൽ [സ ] റമദാനിലെ നമസ്ക്കാരത്തിനു കൂടുതൽ പ്രോത്സാഹനം നൽകുമായിരുന്നു . നിർബന്ധമായി ശാസിക്കുമായിരുന്നില്ല . അവിടുന്ന് പറയും ' റമദാൻ മാസത്തിൽ വിശ്വാസപൂർവ്വം പ്രതിഫലെഛയോട് കൂടി നമസ്ക്കരിക്കുന്നവർക്ക് കഴിഞ്ഞകാല പാപം പൊറുത്ത് കിട്ടും . റസൂൽ മരിച്ചു .റമദാനിലെ നമസ്ക്കാരം സംഘടിത രീതിയിലല്ലാതെ തുടർന്നു . അബൂബക്കറിന്റെ ഭരണത്തിലും ഉമറിന്റെ ഭരണത്തിന്റെ ആദ്യ ഘട്ടത്തിലും അത് അങ്ങിനെതന്നെ തുടർന്നു " [ മുസ്‌ലിം 759 ]


അപ്പോൾ അല്ലാഹുവിന്റെ റസൂലിനെ പിൻപറ്റുന്നവർ സുവ്യക്തമായ തെളിവ് പിൻപറ്റി 11 റകാഅത്ത്  നമസ്ക്കരിക്കുക . ഇമാമുമാരെയും പൂർവ്വകാല സമൂഹത്തെയുംമക്കയെയും,മദീനയെയും പിന് പറ്റുന്നവർ  23 ഓ 36 ഓ 41 ഓ നമസ്ക്കരിക്കുക .


ആയിശ [റ ] ; നബി ( സ )അരുളി  " ആരെങ്കിലും, നമ്മുടെ മതത്തിൽ ഇല്ലത്ത് കടത്തി കൂട്ടിയാൽ അവ തള്ളപ്പെടെണ്ടാതാണ് " [ബുഖാരി 2697 ]


അല്ലാഹു പാപങ്ങൾ പൊറുത്തു തരുമാറാകട്ടെ ..

✍🏼 ഷാഹിദ്

വസ്ത്രം കണങ്കാലിന് താഴെ ആകൽ



 ഷാഹിദ് മുവാറ്റുപ്പുഴ 


ഇസ്‌ലാം പ്രകൃതിക്ക് യോജിച്ച മതമാണ്‌ കാരണം അത് ലോക സൃഷ്ടാവായ അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ് . ആ മതത്തിലെ ഓരോ വിഷയങ്ങളും മനുഷ്യരാശിക്കും ലോകത്തിനും ഗുണകരമാണ് . ഒരാളുടെ ജനനം മുതൽ മരണം വരെയുള്ളതും , അടുക്കള മുതൽ അന്താരാഷ്ട്രം വരെയുള്ളതും , വ്യക്തി മുതൽ സമൂഹം വരെയുമുള്ള സകല ജീവിത വ്യവസ്ഥയും അതിൽ പ്രതിപാതിക്കുന്നു . അതുകൊണ്ട് തന്നെ വസ്ത്രധാരണത്തിലും അതിനു അതിന്റേതായ കാഴ്ചപ്പാടുണ്ട് . അമിതത്വം ഇസ്ലാം അനുവദിക്കുന്നില്ല . അതുകൊണ്ട്  സൗന്ദര്യം അല്ലാഹു ഇഷ്ട്ടപെടുന്നതോടൊപ്പം അമിതത്വം വെറുക്കുന്നു . പെരുമയും പൊങ്ങച്ചവും വെറുക്കുന്നു . രാജാകാൻമാരും , രാജ്ഞികളും  സ്വർണ്ണവും രത്നവും വരെ പതിപ്പിച്ച വസ്ത്രം ധരിച്ച്  നിലത്തിലൂടെ വലിച്ചിഴക്കാറൂണ്ട് . അതവരുടെ ആഡ്യത്ത്വം  കാണിക്കലാണ് . അതുകൊണ്ട് ഇസ്ലാം അതിനെ വിരോധിക്കുന്നു . കണങ്കാലിന്  മുകളിൽ വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുന്നു .
               എന്നാൽ ഇന്ന്  ചില ആളുകൾ , കണങ്കാലിന് താഴെ അൽപം വസ്ത്രം താഴ്‌ന്നുപോയ ആളുകളെ  കണ്ടാൽ    വെറുപ്പോടെ നോക്കുന്നു . അന്യഗ്രഹ ജീവിയെപോലെ അവരോട് പെരുമാറുന്നു . അവർ വിചാരിക്കുന്നത്  കണങ്കാലിന് താഴെ അൽപ്പം വസ്ത്രം താഴ്ന്നാൽ  നരകത്തിൽ പോകുമെന്നാണ് . വസ്ത്രത്തിൽ ചെളി ആകാതിരികാനാണ്  ആ കൽപ്പന എന്നവർ കരുതുന്നു .  വസ്ത്രം താഴ്‌ന്നുപോയ ആളുകൾ ഹദീസ് നിഷേധിയും , കാഫിറൂമാണെന്നോക്കെ വിചാരിക്കുന്നു . എന്നാൽ എന്താണ് വസ്ത്തുത്ത ? ആ വിഷയത്തിൽ നബി [ സ ] എന്താണ് പറഞ്ഞത് ?

ഹദീസുകൾ പരിശോധികാം;
لاَ يَنْظُرُ اللَّهُ يَوْمَ الْقِيَامَةِ إِلَى مَنْ جَرَّ إِزَارَهُ بَطَرًا

അബു ഹുറൈറ [ റ ] നിന്നും നിവേദനം ; റസൂൽ [സ അ ] പറഞ്ഞു :
അഹന്ത മൂലം വസ്ത്രം വലിചിഴക്കുന്നവനെ പുനരുദ്ധാനനാളിൽ  അല്ലാഹു കടാക്ഷികുകായില്ല "
[ ബുഖാരി 5788 , മുസ്ലിം 2087 , മുവത്വ 1664  ,അഹമ്മദ്  8778 , തിർമൂദി  1730 ]

قُلْتُ لأَبِي سَعِيدٍ هَلْ سَمِعْتَ مِنْ، رَسُولِ اللَّهِ ـ صلى الله عليه وسلم ـ شَيْئًا فِي الإِزَارِ قَالَ نَعَمْ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ " إِزْرَةُ الْمُؤْمِنِ إِلَى أَنْصَافِ سَاقَيْهِ لاَ جُنَاحَ عَلَيْهِ مَا بَيْنَهُ وَبَيْنَ الْكَعْبَيْنِ وَمَا أَسْفَلَ مِنَ الْكَعْبَيْنِ فِي النَّارِ " . يَقُولُ ثَلاَثًا " لاَ يَنْظُرُ اللَّهُ إِلَى مَنْ جَرَّ إِزَارَهُ بَطَرًا

അലാഅ ͧ  ഇബ്ൻ അബ്ദി റഹ്മാനിൽ നിന്നും നിവേദനം അദ്ദേഹത്തിന്റെ പിതാവ്  പറഞ്ഞു : ഞാൻ അബു സഈദിനോടു ചോദിച്ചു "നിങ്ങൾ താഴ്ഭാഗത്തെ വസ്ത്രത്തെ പറ്റി റസൂലിൽ നിന്നും വല്ലതും കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു : ഉവ്വ് നബി [സ] പറയുന്നത് ഞാൻ കേട്ടു  ' സത്യവിശ്വാസിയുടെ തുണി അയാളുടെ കണങ്കാലിനു മധ്യംവരെയാണ്  .അതിനും നേരിയാണിക്കുമിടയിലാകുന്നതിൽ  തെറ്റില്ല എന്നാൽ അതിലും താഴേക്ക് ഇറങ്ങുന്നത് നരകത്തിലേക്കുള്ളതാണ് . [ഈ വാക്ക് നബി മൂന്നുവട്ടം ആവർത്തിച്ചു ].അഹങ്കാരതോടെ വസ്ത്രം വലിചിഴക്കുന്നവനെ പുനരുദ്ധാനനാളിൽ  അല്ലാഹു തിരിഞ്ഞു  നോക്കില്ല "[ ഇബ്ൻ മാജ 3573 , അബൂദാവൂദ്  4093 ]

عَنِ النَّبِيِّ صلى الله عليه وسلم قَالَ " مَنْ جَرَّ ثَوْبَهُ خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ "‏‏. قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ إِنَّ أَحَدَ شِقَّىْ إِزَارِي يَسْتَرْخِي، إِلاَّ أَنْ أَتَعَاهَدَ ذَلِكَ مِنْهُ‏. فَقَالَ النَّبِيُّ صلى الله عليه وسلم " لَسْتَ مِمَّنْ يَصْنَعُهُ خُيَلاَءَ

ഇബ്ൻ ഉമർ ആർ തന്റെ വസ്ത്രം അഹങ്കാരപൂർവ്വം വലിച്ചിഴക്കുന്നുവോ അവനെ പുനരുദ്ധാനനാളിൽ  അല്ലാഹു കടാക്ഷികുകായില്ല എന്ന് നബി [സ] പറഞ്ഞപ്പോൾ അബൂബക്കർ [റ ] പറഞ്ഞു 'എന്റെ വസ്ത്രം ഞാൻ ശ്രദ്ധിക്കാത്തപോളൊക്കെ താഴോട്ടിറങ്ങി ഇഴഞ്ഞു കൊണ്ടിരിക്കും [അതിനു തെറ്റുണ്ടോ ] അപ്പോൾ നബി [സ ] അദ്ദേഹത്തോട് പറഞ്ഞു 'താങ്കളത്‌ അഹങ്കാരപൂർവ്വം ചെയ്യുന്നതല്ലല്ലോ ."
[ബുഖാരി 5784 , നസായി 5335 ,അബൂദാവൂദ്  4085 ]

അപ്പോൾ അഹങ്കാരം  കൊണ്ടും, ആഭിജാത്യവും പ്രൗഡിയും കാണിക്കാൻ വേണ്ടിയും വസ്ത്രം വലിച്ചിഴക്കുന്നത്  ഹറാമാണ്  എന്ന്  ഹദീസുകളിൽ നിന്നും വ്യക്തമാണ് . അത്  പാന്റിലും , മുണ്ടിലും മാത്രമല്ല മറിച്ച്  മേൽ വസ്ത്രത്തിലും തലപ്പാവായാൽ പോലും ഹുക്കു്മു ഒന്നാണ് .

قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " الإِسْبَالُ فِي الإِزَارِ وَالْقَمِيصِ وَالْعِمَامَةِ مَنْ جَرَّ مِنْهَا شَيْئًا خُيَلاَءَ لاَ يَنْظُرُ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ

തുണി യിലും ,കുപ്പായത്തിലും , തൽപ്പവിലുമെല്ലം 'അൽ ഇസ്ബൽ ' ഉണ്ട് [ അമിതമായി നീട്ടിയിടൽ ] അവയിലേതെങ്കിലും ഒന്ന് അഹങ്കാരം നടിക്കാൻ ആരെങ്കിലും വലിചിഴച്ചൊ , അമിതത്വം കാണിച്ചോ , അവനെ പുനരുദ്ധാനനാളിൽ  അല്ലാഹു കടാക്ഷികുകായില്ല"
[നസായി 5334 , അബൂദാവൂദ്  4094 ]
ഹദീസുകളിൽ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ് . ഏതെങ്കിലും മുറി ഹദീസ് മാത്രം കാണിച്ച്  ചിലർ മറ്റു ചിലരെ മോശക്കരാക്കി ജനത്തെ ചൂഷണം ചെയ്യുന്നു എന്ന് മാത്രം .അവർ വളരെ വിലപിടിപ്പുള്ള ലിനൻ വസ്ത്രങ്ങളും,  വുഡ് ലാണ്ടിന്റെയും , പ്യുമയുടെയും  ഷൂസും ധരിക്കും എന്നിട്ട്  കണങ്കാലിന് മുകളിൽ ലിനൻ പാന്റിട്ടാൽ  അയാൾ സ്വർഗ്ഗത്തിലാണ്‌  എന്ന്  ,വിചാരിക്കുകയും ചെയ്യും . എന്നാൽ പാന്റ് അൽപ്പം താണ്‌പോയവനെ കണ്ടാൽ അവരുടെ നെറ്റി ചുളിയും . പട്ടിണി കൊണ്ട്  വഴറോട്ടിയിട്ട്  ആയിരിക്കും അവന്റെ പാന്റ് അൽപ്പം താണ്‌പോയത് , അല്ലെങ്കിൽ പാന്റ് പഴകിയതുമൂലം ഹൂക്ക്  പൊയിട്ട്  പിന്ന് വെച്ച്  അഡ്ജസ്റ്റ് ചെയ് തതാകാം ! മറ്റുള്ളവന്റെ വേദനയും അവസ്ഥയും മനസ്സിലകാതവർക്ക്  ഇതൊന്നും ചിന്തിക്കാൻ സാധികില്ല . അവർ വെറും താർക്കികരായിരിക്കും , മറ്റുള്ളവനെകാൾ കേമനാകാൻ ശ്രമിക്കുനവനായിരിക്കും അപ്പോൾ അവൻ മറ്റുള്ളവനിലെ നന്മ കാണാൻ സമയം കിട്ടില്ല . ഒരു ഹദീസുകൂടി കാണുമ്പോൾ കാര്യം ഒന്ന് കൂടി വ്യക്തമാകും ;
قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " مَنْ لَبِسَ ثَوْبَ شُهْرَةٍ أَلْبَسَهُ اللَّهُ يَوْمَ الْقِيَامَةِ ثَوْبَ مَذَلَّةٍ "
ഇബ്ൻ ഉമർ [ റ ] നിന്നും നിവേദനം ; നബി [സ] പറഞ്ഞു " ഒരാൾ ഇഹത്തിൽ വെച്ച് കീർത്തിയുടെ വസ്ത്രം ധരിച്ചാൽ അല്ലാഹു പുനരുത്ഥാനനാളിൽ അവനെ അപ കീർത്തിയുടെ വസ്ത്രം ധരിപ്പിക്കും "
[ ഇബ്ൻ മാജ 3606 , അബൂ ദാവൂദ്  4029 ] ഈ ഹദീസ് ഹസനാണ്  .അപ്പോൾ അഹങ്കാരം കൊണ്ടും , പൊങ്ങച്ചം കൊണ്ടും ആളുകൾ വസ്ത്രം വലിച്ചിഴക്കുന്നതാണ്  പ്രവാചാൻ വിലക്കിയത് . ഈ കാര്യംപണ്ഡിതന്മാരും അങ്കീകരിച്ചിട്ടുണ്ട് 
 ; قال الإمام الشافعي رحمه اللهلا يجوز السدل في الصلاة ولا في غيرها للخيلاء ، فأما السدل لغير الخيلاء في الصلاة فهو خفيف ؛ لقوله صلى الله عليه وسلم لأبي بكر رضى الله عنه وقال له : إن إزاري يسقط من أحد شقي . فقال له : ( لست منهم )

ഇമാം നവവി [ റ ഹ് ] ഉദ്ദരിക്കുന്നു :
ഇമാം ശാഫീഈ  [ റ ഹ് ] പറയുന്നു ; നമസ്കരിക്കുംബോളോ  അല്ലാത്തപ്പോളൊ ഒരാൾ പെരുമ കാണിക്കാൻ വസ്ത്രം കണങ്കാലിന് താഴെ ആക്കൽ ഹറാമാണ് . എന്നാൽ  പെരുമ കാണിക്കാനല്ലാതെ ഒരാൾ നമ്സ്കരത്തിലോ ]അല്ലാത്തപ്പോളൊ  വസ്ത്രം താഴ്ത്തിയാൽ  തെറ്റില്ല .എന്തുകൊണ്ടെന്നാൽ അബൂബക്കർ [റ ] വിന്റെ വസ്ത്രം കണങ്കാലിന് താഴെ ആകാറൂണ്ടെന്നു അദ്ദേഹം നബിയോട് പറഞ്ഞപ്പോൾ നബി [സ ] പറഞ്ഞത് 'താങ്കളത് അഹങ്കാരപൂർവ്വം ചെയ്യുന്നതല്ലല്ലോ ."എന്നാണ് നബി [സ] പറഞ്ഞത്  ." [ അൽ മജ്മൂഅͧ  3/ 177 ]

മേൽ പറഞ്ഞ കാര്യം പുരുഷന്  മാത്രം ബാധകമാണ്  സ്ത്രീകൾക്ക്  ബാധമല്ല . അവർക്ക്  കണങ്കാലിന് താഴേക്ക്  വസ്ത്രം ഇടം .
 أَنَّهَا أَخْبَرَتْهُ أَنَّ أُمَّ سَلَمَةَ زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ لِرَسُولِ اللَّهِ صلى الله عليه وسلم حِينَ ذَكَرَ الإِزَارَ فَالْمَرْأَةُ يَا رَسُولَ اللَّهِ . قَالَ " تُرْخِي شِبْرًا " . قَالَتْ أُمُّ سَلَمَةَ إِذًا يَنْكَشِفُ عَنْهَا . قَالَ " فَذِرَاعًا لاَ تَزِيدُ عَلَيْهِ

സഫിയ്യ [ റ ] പറഞ്ഞു : നബി തിരുമേനി താഴ് വസ്ത്രത്തെപ്പറ്റി  പറഞ്ഞപ്പോൾ ഉമ്മുസലമ [റ ] ചോദിച്ചു : റസൂലേ അപ്പോൾ സ്ത്രീകളുടെ കാര്യത്തിലോ? നബി [സ ] പറഞ്ഞു " അവൾക്ക് ഒരു ചാൺ കൂടി താഴ്‌ത്തിയിടാം " ഉമ്മുസലമ പറഞ്ഞു : അപ്പോൾ അവളുടെ ശരീരഭാഗം കാണുമല്ലോ ? നബി [സ ] പറഞ്ഞു; 'എന്നാൽ ഒരു മുഴം അതിലധികമാകരുത് "

[അബൂ ദാവൂദ്  4117, മുവത്വ 1667 , നസായി 5337 , ഇബ്ൻ മാജ 3580 ]

അപ്പോൾ സ്ത്രീകള്ക്  ഒരു അടി വരെ താഴ്‌ത്തിയിടാം . അത് അവളുടെ ശരീരം മറ്റുള്ളവർ കണാതിരിക്കാനാണ് . ചിലർ വിചാരിക്കുന്നത്  വസ്ത്രം വലിച്ചിഴകരുത് എന്ന് പറഞ്ഞത് കേവലം പോടിപടലങ്ങൾ  വസ്ത്രത്തിലാകാതിരിക്കാനാണെന്നാണ് . അത് തികച്ചും അബദ്ധമാണ്  . അതായിരുന്നു വിഷയമെങ്കിൽ സ്ത്രീകളോടും അത് കൽപ്പിക്കില്ലെ ?  കണങ്കാലിന് താഴെ ഒരടിവരെ അവര്ക്ക് താഴ്തിയിടാം .അപ്പോൾ നിലത്ത് വലിച്ചിഴകുമെന്നു ഉറപ്പാണ്‌  .പൊടിയും ചെളിയും ആകുകയും ചെയ്യും . അപ്പോൾ വിഷയം പോടിപടലമല്ല . അഹങ്കാരമാണ് , പെരുമ നടിക്കലാണ് , പൊങ്ങച്ചം കാണിക്കലാണ് അതിനെ നിരോധിക്കുകയാണ് പ്രവാചകൻ [സ ] . മുന്തിയ തരത്തിലുള്ള മേൽവസ്ത്രവും , താഴ് വസ്ത്രവും ധരിച്ച്  [കണങ്കാലിന് മേലെ ] , കയ്യിൽ പതിനായിരങ്ങൾ വിലയുള്ള വാച്ചും , ഫോണും , ടാബും , വാഹനവുമൊക്കെയായി നടന്നിട്ട്  കണങ്കാലിന് മുകളിൽ പാന്റ്  മാത്രം ആക്കിയാൽ ഒരു കാര്യവുമില്ല . താടി ഒരു അടിയാക്കിയിട്ടും കാര്യമില്ല . സൽസ്വഭാവം വേണം , അഹന്ത പാടില്ല , മുഖത്ത്  പുഞ്ചിരി വേണം , ആളുകളെ വെറുക്കുകയും , ആക്ഷേപിക്കുകയുമല്ല വേണ്ടത് . പെരുമയുടെ ,ആഡ്യത്തിന്റെ രൂപമായാൽ അയാൾ വിശ്വാസിയകില്ല . അതിനു തക് വയാണ് വേണ്ടത് . ശരിയായ ഇൽമാണ്  വേണ്ടത്  .

ഉമർ [ റ ] നിവേദനം ; നബി [സ ] അരുളി " നിശ്ചയം പ്രവർത്തിയുടെ പ്രതിഫലം ഉദ്ദെശശുദ്ധിയനുസരിച്ചാണ്  " [ ബുഖാരി 1]