ദുർബല ഹദീഥ് സ്വീകരിക്കണോ ?



ഇമാം നവവി പറയുന്നു ;


وأعلم وفقك الله تعالى أن الواجب على كل أحد عرف التمييز بين صحيح الروايات وسقيمها وثقات الناقلين لها من المتهمين أن لا يروي منها إلا ما عرف صحة


`അറിയുക, അല്ലാഹുവിന്റെ കാരുണ്യം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ. സ്വഹീഹായതും അല്ലാത്തതുമായ ഹദീഥുകളെക്കുറിച്ചും വിശ്വസ്തരായ ഹദീഥ്‌ റിപ്പോർട്ടർമാരെക്കുറിച്ചും അല്ലാത്തവരെക്കുറിച്ചും വേർതിരിച്ച്‌ മനസ്സിലാക്കുക എന്നത്‌ എല്ലാവർക്കും ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാകുന്നു.

എന്തെന്നാൽ പ്രമാണങ്ങളെക്കൊണ്ട്‌ വിശ്വസനീയമായി തെളിയിക്കാവുന്നതിൽ നിന്നും അങ്ങനെയല്ലാത്തതിനെ ഉദ്ധരിക്കുന്നത്‌ ഒഴിവാക്കുക എന്നതിനാണിത്‌`.(ശറഹ് മുസ്ലിം 2/ 1 )


فإن عدم قول أحمد بها يدل على أنه لا يرى العمل بالخبر الضعيف في الفضائل


സൽക്കർമ്മങ്ങളുടെ കാര്യത്തിലോ അതിന്റെ പുണ്യങ്ങളുടെ കാര്യത്തിലോ ഒരു ദുർബ്ബല ഹദീഥ്‌ ഇമാം അഹമ്മദ് തെളിവ് പിടിക്കാറില്ല എന്ന് ഇമാം ഇബ്ൻ മുഫ്‌ലിഹ്‌ പറയുന്നു .  (ആദാബ് അശരീഅ ) 


ഇമാം ഇബ്ൻ സീരീൻ പറയുന്നു ; " നിവേദകന്മാരെ(റാവി ) പറ്റി ആദ്യകാലത്ത് ആരും അന്വേഷിക്കാറുണ്ടായിരുന്നില്ല . എന്നാൽ കുഴപ്പം സംഭവിച്ചപ്പോൾ നിങ്ങളുടെ നിവേദകന്മാരുടെ പേര് പറയൂ എന്ന് ആവശ്യപ്പെടാൻ തുടങ്ങി . എന്നിട്ട് അഹ്ലു സുന്നത്തിലേക്ക് നോക്കി അവരുടെ ഹദീഥ് സ്വീകരിക്കപ്പെടുകയും ബിദ്‌അത്തുകാരെ നിരീക്ഷണം നടത്തി അവരുടെ ഹദീഥ് തള്ളുകയും ചെയ്‌തു "


അത് കൊണ്ട് ഹദീഥ് നിദാന ശാസ്ത്ര പ്രകാരം സ്വഹീഹിൻറെ നിലവാരത്തിൽ എത്തുന്ന ഹദീഥുകളാണ് തെളിവിന് സ്വീകരിക്കാൻ പറ്റുന്നത് . ഒരു ഹദീഥ് സ്വഹീഹായി കാണുന്നതിൽ പണ്ഡിതന്മാർ ഭിന്നിച്ചിട്ടുണ്ട് . 

എല്ലാ പണ്ഡിതന്മാരുടെയും മന്ഹജ് ആ വിഷയത്തിൽ ഒന്നല്ല . ഇമാം മാലിക്ക് , ഇമാം അബൂഹനീഫ പോലുള്ളവർ മുർസൽ സ്വഹീഹായി പരിഗണിക്കുന്നുണ്ട് ഇമാം ശാഫിഈ കിബാറു താബിഉകളുടെ മുർസൽ സ്വഹീഹ് ആയി കാണുന്നു (ഉദാ ; സഈദ് ഇബ്ൻ മുസയ്യിബ് ) എന്നാൽ മറ്റു പല പണ്ഡിതൻമാരും മുർസൽ ദുർബലമായി പരിഗണിക്കുന്നു . ഇമാം ബുഖാരി തദ്‌ലീസ് അത്ര കാര്യമായി എടുക്കുന്നില്ല .ഹദീഥ് കൈമാറുന്ന റാവികൾ നേരിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ട് എന്ന് തെളിഞ്ഞാൽ മാത്രം മതി . എന്നാൽ ഇമാം മുസ്ലിമിന് അതും വേണ്ട ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് തെളിഞ്ഞാൽ മാത്രം മതി . 


ഇമാം ഖത്തീബ് ബാഗ്ദാദി പറയുന്നു ; 


'സിഹ്ഹത്തിൻറെ വ്യവസ്ഥകളെ സംബന്ധിച്ച അവരുടെ വ്യത്യാസങ്ങൾ ഉണ്ടാകാൻ കാരണം സ്വഹീഹ് ആകാതിരിക്കാനുള്ള ചില വ്യവസ്ഥകളെ മറ്റു ചിലർ വിട്ടുവീഴ്ച്ച ചെയ്യുന്നത് മൂലമാണ്  . മറ്റൊരു കാരണം ഒരു പ്രത്യേക ഹദീസിൽ ഈ വ്യവസ്ഥകൾ പ്രയോഗിക്കുന്നതിലുള്ള  അവരുടെ വ്യത്യാസങ്ങളാണ് . ചില റാവികളുടെ സ്വീകാര്യതയിൽ അവർ ഭിന്നിക്കുന്നതും അതിനു കാരണമാണ് . അതേപോലെ  കണ്ണി മുറിഞ്ഞ 

പരമ്പര തീരുമാനിക്കുന്നതിലുള്ള ഭിന്നതും ഇതിനു കാരണമാണ് . (അൽ കിഫായ )


അത് കൊണ്ട് ആദിലായ റാവികൾ മുഖേന , മുത്തസ്സിലായി , മഹ്ഫൂദായി , ശുദൂദിൽ നിന്ന് സലാമത്തായി , മുഅല്ലൽ ആകാതെ  വരുന്ന ഹദീഥിനെയാണ് പ്രമാണമായി സ്വീകരിക്കേണ്ടത് . അത് അറിയുക എന്നത് എല്ലാവരുടെയും ബാധ്യതയാണ് . അല്ലാതെ ആര് സ്വഹീഹ്‌ ആക്കി ആക്കിയില്ല എന്ന് നോക്കിയല്ല ഹദീഥുകൾ പേടിക്കേണ്ടതും,സ്വീകരിക്കേണ്ടതും .


"സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.? (ഹുജറാത്ത് 6 )



No comments:

Post a Comment