നമസ്ക്കാര ശേഷം കൈകൾ ഉയർത്തി പ്രാർത്ഥിക്കൽ


നമസ്ക്കാര ശേഷം
പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ ഉയർത്തൽ അനുവദനീയമാണ് അത് പ്രവാചകൻ്റെ ശീലങ്ങളിൽ പെട്ടതാണ് എന്നാണ് ഹദീസുകളിൽ നിന്ന് മനസ്സിലാകുന്നത്.  എന്നാൽ അത് ബിദ്അത്താണ് എന്ന വാദം ഒരു അതിരുകവിയലായിട്ടെ കാണാൻ പറ്റൂ. 
അനസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) മഴക്ക് വേണ്ടി പ്രാർതഥിക്കുമ്പോളല്ലാതെ കരങ്ങൾ ഉയർത്താറില്ല.
(ബുഖാരി 3565)
ഈ ഹദീസ് തെളിവാക്കി മറ്റ് സന്ദർഭത്തിൽ പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ ഉയർത്താൻ പാടില്ല എന്ന് മനസ്സിലാക്കിയതിലാണ് അബദ്ധം. കാരണം നബി (സ) മറ്റ് സന്ദർഭങ്ങളിൽ പ്രാർത്ഥിച്ചപ്പോൾ കരങ്ങൾ ഉയർത്തിയതിന് ധാരാളം രേഖകളുണ്ട്. അതുകൊണ്ട് ഖത്താദ അനസ് (റ) നിന്ന് ഉദ്ധരിച്ച പ്രസ്തുത റിപ്പോർട്ട് ശാദ്ദായി പരിഗണിക്കാനേ സാധിക്കൂ. അതിലും പ്രബലമാണ് മറ്റ് ഹദീസുകൾ.
ഇമാം ബുഖാരി കിത്താബ് ദുആയിൽ ഉദ്ധരിച്ച ഹദീസ് കാണുക;
അബൂമൂസ (റ): നബി (സ) വുദൂ ചെയ്യാൻ ജലം ആവശ്യപെട്ടു വുദു ചെയ്തശേഷം തൻ്റെ ഇരു കരങ്ങൾ ആകാശത്തേക്ക് ഉയർത്തി പറഞ്ഞു "ഉബൈദ് അബീ ആമിറിന് നീ പൊറുത്ത് 
കൊടുക്കണെ" നബി(സ) യുടെ കക്ഷത്തിലെ വെളുപ്പ് കാണാൻ സാധിക്കുമായിരുന്നഅത്രം കൈകൾ ഉയർത്തിയിരുന്നു.
(ബുഖാരി 6383)
ഇത് മഴക്ക് വേണ്ടി നടത്തിയ പ്രാർത്ഥനയല്ല. മറ്റൊരു ഹദീസ് കാണുക
താരിഖ് അൽ മുഹാറിബി (റ): നബി (സ) തൻ്റെ കക്ഷത്തിലെ വെളുപ്പ് കാണും വിധം ഇരു കരങ്ങൾ ഉയർത്തിയത് ഞാൻ കണ്ടൂ എന്നിട്ട് പ്രാർത്ഥിച്ചു " മാതാവിൻ്റെ കുറ്റം മൂലം ഒരു കുട്ടിയും ശിക്ഷിക്കപ്പെടരുത് അങ്ങനെ രണ്ട് വട്ടം പറഞ്ഞു.
(ഇബ്ൻ മാജ 2670)
കിത്താബ് അൽദിയാത്ത് (ജീവനാംശം) ലാണ് ഇബ്ൻ മാജ ഈ ഹദീസ് കൊണ്ടുവന്നത്. ഇതും മഴയുടെ സന്ദർഭത്തിലല്ല.
മറ്റൊരു വലിയ ഹദീസിൽ വന്നത് കാണുക.
ഉമ്മു ഹുമൈദ് അസ്സാഇദി (റ) വിൽ നിന്ന്: ബനു സുലൈം ഗോത്രത്തിലേക്ക് സക്കാത്ത് പിരിക്കാൻ ഇബ്നു ഉത്ബിയെ നബി (സ) നിയോഗിച്ചു. അയാൾ മടങ്ങി വന്നപ്പോൾ നബി (സ) കണക്ക് ചോദിച്ചു. അയാൾ കുറച്ച് പണം നബിക്ക് നൽകി കുറച്ച് പണം അയാൾ എടുത്തു എന്നിട്ട് ഇതെനിക്ക് സമ്മാനമായി ലഭിച്ചതാണ്
എന്ന് പറഞ്ഞു ......(വലിയ ഹദീസിൻ്റെ ഒരു ഭാഗം)......
ശേഷം നബി (സ) തൻ്റെ ഇരു കരങ്ങളും ആകാശത്തേക്ക് ഉയർത്തി എത്രത്തോളമെന്നാൽ നബിയുടെ കക്ഷത്തിലെ വെളുപ്പ് കാണാമായിരുന്നു . ശേഷം നബി (സ) പറഞ്ഞു ' തീർച്ചയായും ഞാൻ നിങ്ങൾക്ക് ഈ സന്ദേശം എത്തിച്ചു തന്നില്ലേ?
(ബുഖാരി 7197)
കിത്താബ് അൽ അഹ്കാമിലാണ് (കൽപനകൾ) ബുഖാരി ഈ ഹദീസ് കൊണ്ട് വന്നത്. ചുരുക്കി പറഞ്ഞാൽ പ്രാർത്ഥിക്കുമ്പോൾ ആകാശത്തേക്ക് കരങ്ങൾ
ഉയർത്തൽ നബി (സ) യുടെ ശീലമായിരുന്നു എന്ന് നബി ചര്യകളിൽ നിന്ന് വ്യക്തമാണ്. 
അതു കൊണ്ട്  ഏത് സന്ദർഭത്തിൽ പ്രാർത്ഥികുമ്പോളും കരങ്ങൾ ഉയർത്തൽ നബി ചര്യയുടെ അടിസ്ഥാനത്തിൽ അനുവദനീയമാണ്. 

സൽമാൻ (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 
തീർച്ചയായും അല്ലാഹു ലജ്ജാശീലനും ദയാലുവുമാണ്.  (ദുആയിൽ) തന്റെ ദാസൻ അവന്റെ നേരെ കൈകൾ ഉയർത്തുമ്പോൾ ശൂന്യമായി, നിരാശയോടെ അവരെ തിരികെ മടക്കാൻ അവൻ ലജ്ജിക്കുന്നു.
(അഹമ്മദ് 5/438)
അതുകൊണ്ട് തന്നെ നമസ്ക്കാര ശേഷമോ , അല്ലാത്തപ്പോഴോ പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ ഉയർത്തൽ സുന്നത്താണ്.
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.(ഖു൪ആന്‍ : 40/60)
നമസ്ക്കാര ശേഷം ഉടൻ എഴുന്നേറ്റ് പോകാതെ അൽപനേരം അവിടെ ഇരുന്ന് ദിക്റുകളും ദുആകളും ചെയ്യുക. അത് വളരേയധികം നന്മകൾ നേടിത്തരുന്നതാണ്.
മുഗീറത് ഇബ്നു ശുഅബ (റ) വിൽ നിന്ന്: നബി(സ) നമസ്ക്കാരം പൂർത്തിയാക്കിയപ്പോൾ ഇങ്ങനെ പ്രകീർത്തിച്ചു 
"യഥാര്‍ത്ഥത്തില്‍ ആരാധന ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്‌. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്‌. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)!”
(ബുഖാരി 5971, മുസ്‌ലിം 593)
കൂടാതെ ശേഷം അവിടെ അൽപ്പനേരം ഇരിക്കൽ കൊണ്ട് മലക്കുകളുടെ ശുപാർശ ലഭിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
അബൂഹുറൈറ (റ) വിൽ നിന്ന്: നബി (സ) പറഞ്ഞു: നമസ്കാര ശേഷം അൽപം നേരം അവിടെ തന്നെ ഇരുന്നാൽ മലക്കുകൾ അവർക്ക് വണ്ടി പൊറു ക്കലിനെ തെടും. 
(അബൂദാവൂദ് 469)
നമസ്ക്കാര ശേഷം ഉടനെ എഴുന്നേൽക്കാതെ അവിടെ ഇരുന്ന് ദിക്റുകളും, പ്രാർത്ഥനകളും നടത്തുന്നതാണ് നല്ലത്.
പ്രാർത്ഥിക്കുമ്പോൾ ആകാശത്തേക്ക് ഇരു കരങ്ങളും ഉയർത്തി അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുക. അവൻ വെറും കയ്യോടെ മടക്കില്ല.

No comments:

Post a Comment