അന്യമതസ്ഥരുടെ ഉത്സവങ്ങളിലേ ഭക്ഷണം .

അന്യമത ആഘോഷത്തിലെ ഭക്ഷണങ്ങൾ കഴിക്കാമോ ഇല്ലയോ എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്ന ഒരു കാലം. ഇതേ കാലത്താണ് ആര് എന്ത് ഭക്ഷണം കഴിക്കണം കഴിക്കണ്ട എന്ന് ഒരു കൂട്ടർ തീരുമാനിക്കുന്നതും, അതിനെതിരെ മറ്റുള്ളവർ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്നത്. ചില പ്രദേശങ്ങളിൽ അവിടത്തെ അധികാരികൾ ചില ഭക്ഷണങ്ങൾ കഴിക്കൽ എല്ലാവർക്കും നിഷിദ്ധമായി പ്രഖ്യാപിക്കുന്നു. എന്ത് ഭക്ഷിക്കണം എന്ന സ്വാതന്ത്ര്യ ത്തെ ജനങ്ങൾക്ക് ഇല്ലാതാക്കുകയും ചെയുന്നു.അതിന് കാരണം വലിയ വിഭാഗം ആളുകൾ ആ ഭക്ഷണങ്ങളെ ആരാധ്യ വസ്തുക്കളായി കാണുന്നു എന്നതാണ് അവർ പറയുന്ന ന്യായം. ഇവിടെ നിഷേധിക്കപ്പെടുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങളെയാണ്. ഇവിടെ നഷ്ട്ടമാകുന്നത് മത സൗഹാർദ്ദമാണ് .ഓരോ മതത്തിനും അതിൻ്റേതായ വിശ്വാസ ആചാരങ്ങളുണ്ട്. അതിനെ പരസ്പരം ആദരിക്കാൻ സാധിക്കണം. സഹിഷ്ണുത കാണിക്കാൻ സാധിക്കണം. അതില്ലാതെ വരുമ്പോളാണ് ഭക്ഷണ നിരോധനം , ഹലാൽ വിരോധം, അറവ് നിരോധനം ഒക്കെ ഉണ്ടാകുന്നത്. ശബരിമലയിൽ പോകാൻ തയ്യാറാകുന്ന ഒരു ഭക്തൻ മാംസ ആഹാരങ്ങൾ കഴിക്കില്ല. അത് കൊണ്ട് തന്നെ  മാംസ ആഹരങ്ങളുടെ സാന്നിധ്യമുള്ളയിടങ്ങളിൽ നിന്ന് അവർ ഭക്ഷണം കഴിക്കാറില്ല. അതിനെ മറ്റുള്ള മതസ്ഥർ ആദരിക്കണം അതിനോട് സഹിഷ്ണുത കാണിക്കണം . അല്ലാതെ ഞാൻ ഈദിന് കൊടുത്ത ചിക്കൻ ബിരിയാണി അവൻ കഴിച്ചില്ല അവൻ മതവർഗ്ഗീയ വാദിയാണ് എന്ന് പറഞ്ഞു ആക്ഷേപിക്കുകയല്ല  വേണ്ടത് . പലപ്പോഴും ബലി പെരുന്നാളിൽ നിങൾ നൽകുന്ന ബലി മാംസം അവൻ സ്വീകരിക്കാറുണ്ട് എന്നുള്ളത് മറക്കരുത്. അതേപോലെ നിവേദ്യമായി ലഭിക്കുന്ന പായസം ഒരു മുസ്ലിം സുഹൃത്ത് കഴിച്ചില്ല എന്നത് കൊണ്ട് അവനെ വർഗ്ഗീയവാദി എന്ന് വിളിക്കുകയല്ല വേണ്ടത് അവനോട് സഹിഷ്ണുത കാട്ടുകയാണ് വേണ്ടത്. കാരണം അവൻ നിൻ്റെ വീട്ടിൽ ഉണ്ടാകുന്ന പായസവും സദ്യയും കഴിക്കറുള്ളവനാണ്. ആരാധനപരമയ വസ്തുക്കൾ മാത്രമേ അവൻ കഴിക്കാത്ത തായുള്ളൂ . തൻ്റെ മതത്തിൻ്റെ വിശ്വാസങ്ങളിൽ  ആചാരങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ മറ്റു മതത്തിൽ വിശ്വസിക്കുന്നവരുമായി സഹകരണത്തിൽ , സൗഹൃദത്തിൽ ജീവിക്കുകയാണ് വേണ്ടത്. അതിന് മാതൃക മുഹമ്മദ് നബി (സ) തന്നെയാണ്. മദീനയിലെ ഭരണാധികാരിയായ പ്രവാചകൻ അവിടത്തെ ന്യൂനപക്ഷ മതത്തിലെ ആളുകൾക്ക് അവരുടെ മത വിശ്വാസ ആചാരങ്ങൾ അനുസരിച്ച് ജീവിക്കുവാൻ അനുവാദം നൽകിയിരുന്നു. ഇസ്ലാമിക നിയമങ്ങളല്ല അവരിൽ ചുമത്തിയത്. അവരുടെ ആഘോഷങ്ങളായ ആശുറ , നൈറൂസ് എല്ലാം അവർക്ക് അനുവദിച്ചിരുന്നു. സ്വഹാബികൾ അതെ രീതി പിന്തുടർന്നു. സഹകരിക്കാ വുന്ന കാര്യങ്ങളിലൊക്കെ സഹകരിക്കുകയും ചെയ്തു.

محمد بن سيرين، قال: أُتِيَ عَلِيٌّ رَضِيَ اللهُ عَنْهُ بِهَدِيَّةِ النَّيْرُوزِ فَقَالَ: مَا هَذِهِ؟ قَالُوا: يَا أَمِيرَ الْمُؤْمِنِينَ هَذَا يَوْمُ النَّيْرُوزِ، قَالَ: فَاصْنَعُوا كُلَّ يَوْمٍ فَيْرُوزَ.
ഇബ്ൻ സീരീൻ പറയുന്നു: അലി (റ) വിൻെറ അടുക്കൽ നൈറൂസിൻ്റെ സമ്മാനങ്ങൾ കൊണ്ട് വരപ്പെട്ടു അദ്ദേഹം ചോദിച്ചു ഇത് എന്താണ്? അമീറുൽ മുഅമിനീൻ ഇന്ന്  നൈറൂസ് ദിനമാണ്. അന്നേരം അലി (റ) പറഞ്ഞു: എന്നാൽ എല്ലാ ദിവസവും നൈറൂസ് ദിനമാക്കൂ. "
(ബൈഹക്കി , ഇബ്ൻ അസാക്കിർ 42/447)

ഇന്ന് ചില ആളുകൾ പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഓണ സദ്യ കഴിച്ചാൽ നരകത്തിൽ പോകും എന്നൊക്കെ പറഞ്ഞു കളഞ്ഞു. നബിയുടെ അനുചരനായ അലി (റ) യുടെ പ്രവർത്തി അവരെ ലജ്ജിപ്പികുന്നതാണ്. 

അന് തര പറഞ്ഞു : അലി (റ) നൈറൂസിൻ്റെയോ, മിഹ്റ ജാൻ്റെയോ ദിനത്തിൽ വന്നു. അദ്ദേഹത്തിൻ്റെ കയ്യിൽ ഹദിയ്യയുണ്ടയിരുന്നൂ .
(ഇബ്ൻ അസാക്കിർ 42/447)

നൈറൂസ് പേർഷ്യക്കരുടെ പുതുവത്സര ആഘോഷമാണ്. അതിൽ ഹദിയ്യയായി ലഭിക്കുന്ന വസ്തുക്കൾ അലി (റ) സ്വീകരിച്ചിരുന്നു. ഇന്ന്  ക്രിസ്മസ് ആഘോഷങ്ങളിൽ നമ്മുടെ സുഹൃത്ത് ഒരു കേക്ക് കഷണം സമ്മാനിച്ചാൽ അത് കഴിക്കൽ നിഷിദ്ധമാണ് എന്ന് വാദിക്കുകയാണ് ചിലർ.
ഒരു നേർച്ചയുടെ ഭക്ഷണമല്ല കേക്ക് എന്നോർക്കണം. അതേപോലെ ആ കേക്ക് കഴിക്കുന്ന ഒരാളും  ഈസ നബി ദൈവ പുത്രനാണെന്നും,അദ്ദേഹത്തിൻ്റെ ജന്മദിനമാണ് അന്നെന്നും  വിശ്വസിക്കുന്നുമില്ല. സഹോദര മതസ്ഥരുടെ ഒരു സന്തോഷത്തിൽ പങ്ക് കൊള്ളുക എന്ന ഒരു ചിന്ത മാത്രമേ അതിലുള്ളൂ. ഇഫ്താറുകളിൽ പങ്കെടുക്കുന്ന അമുസ്‌ലിങ്ങൾ ആരും അല്ലാഹു മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നില്ലല്ലോ ! അവർ തങ്ങളുടെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കുന്നു എന്ന് മാത്രം. ഇഫ്താർ ഒരു നേർച്ച ഭക്ഷമല്ല. 

 മറ്റൊരു സംഭവം നോക്കുക: 

حدثنا وكيع قال ثنا الحسن بن حكيم عن أمه عن أبي برزة الأسلمي أنه كان له سكان مجوس فكانوا يهدون له في النيروز والمهرجان ، فيقول لأهله : ما كان من فاكهة فاقبلوه ، وما كان سوى ذلك فردوه

അബൂബര്‍സ(റ)ന് അഗ്നിയാരാധകരായ കുറച്ചു കൊല്ലപ്പണിക്കാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍ അബൂബര്‍സ(റ)വിന്‍റെ കുടുംബത്തിന് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍ അബൂബര്‍സ(റ) തന്‍റെ വീട്ടുകാരോടു പറയും. "അവരുടെ പഴങ്ങള്‍ പോലുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുക. അല്ലാത്തത് (മാംസം) മടക്കി കൊടുക്കുക". 
(ഇബ്നു അബീശൈബ 5/548)

പച്ചക്കറി, പഴം , മധുരങ്ങൾ ഒക്കെ അവർ സ്വീകരിച്ചിരുന്നു എന്നാൽ മാംസം സ്വീകരിച്ചിരുന്നില്ല. കാരണം അത് അറുത്തതാകൻ സാധ്യതയില്ല എന്നതാണ് വസ്തുത. അറുത്തതായാലും അല്ലാഹു അല്ലാത്ത വസ്തുക്കളുടെ നാമം ഉച്ചരിച്ചതാകാനും സാധ്യതയുണ്ട്. നേർച്ച യല്ലാതെ ശരിയായ രീതിയിൽ അറുത്ത താണെങ്കിൽ   അവർ അറുത്ത അനുവദിക്കപ്പെട്ട മാംസങ്ങൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ച് മുസ്ലീംങ്ങൾക്ക് കഴിക്കാവുന്നതാണ്.

ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ 
ഇന്നു നിങ്ങള്‍ക്കു (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ (പൊതുവെ) അനുവദിക്കപ്പെട്ടിരിക്കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഭക്ഷണവും നിങ്ങള്‍ക്കു അനുവദനീയമാകുന്നു: നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. 
(മാഇദ  - 5:6)

ഒരു മുസ്ലിമിന് എന്ത് അനുവദനീയം എന്ത് നിഷിദ്ധം എന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ 
وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതെത്തക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(മാഇദ  - 5:4)

ഇതിൽ ഉറച്ചു നിന്ന് അനുവദനീയമായ കര്യങ്ങൾ ചെയ്തു ജീവിക്കുക. പ്രമാണങ്ങളെ തെറ്റായ കോണിൽ വ്യാഖ്യാനിച്ച് വഴിതെറ്റാതെ ജീവിക്കുക.

 മറ്റൊരു സംഭവം നോക്കുക:
حدثنا جرير عن قابوس عن أبيه أن امرأة سألت عائشة فقالت : إن لنا إطارا من المجوس وإنهم يكون لهم العيد فيهدون لنا ، فقالت : أما ما ذبح لذلك اليوم فلا تأكلوا ، ولكن كلوا من أشجارهم 

ഒരു മുസ്‌ലിം സ്ത്രീ ഒരിക്കല്‍ മുഹമ്മദ്‌ നബി(സ)യുടെ ഭാര്യ ആഇശ(റ)യോട് ചോദിച്ചു: "ഞങ്ങള്‍ക്ക് അഗ്നിയാരാധകരായ ചില ആയമാരുണ്ട്. അവര്‍ അവരുടെ ആഘോഷ ദിവസം ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാറുണ്ട്. അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ) പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്‍ അറുത്തതു നിങ്ങള്‍ ഭക്ഷിക്കരുത്, എന്നാല്‍ അന്നത്തെ അവരുടെ പച്ചക്കറികള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക." 
(ഇബ്നു അബീശൈബ 5/548). 

ഇതിലെ പരമ്പരയിൽ ഖാബൂസ് ഇബ്ൻ അബീദബിയാനെ ഇമാം അഹ്മദ്, നസാഈ , ഇബ്ൻ സഅദ് തുടങ്ങിയവർ ദുർബലപ്പെടുത്തി എന്നാൽ ഇമാം ഇബ്ൻ മഈൻ, ഫസവി, ജുർജാനി, സ്വാലിഹ് ജൈലി, ഇബ്ൻ ശാഹീൻ തുടങ്ങിയവർ സ്വീകാര്യൻ എന്ന് പറഞ്ഞു.
(കിത്താബ് ദക്കിറ മിൻ ഇഖ്തി ലാഫിൽ ഉലമാഉ - ഇബ്ൻ ശാഹീൻ)

കൂടാതെ ജരീർ ഇബ്ൻ അബ്ദുൽ ഹുമൈദ് ഖാബൂസിൽ നിന്നാണ് ഇത് ഉദ്ധരിക്കുന്നത് ഈ ഖാബൂസ് എന്നത് ഖാബൂസ് ഇബ്ൻ അബീ മുഖാരിക്കാകാനും സാധ്യതയുണ്ട്. ഈ രണ്ട് ഖാബൂസിൽ നിന്നും ജരീർ ഹദീസുകൾ നിവേദനം ചെയ്യാറുണ്ട്. രണ്ടും ജരീരിൻ്റെ ശൈഖ് മാരാണ്. ഖാബൂസ് ഇബ്ൻ അബീ മുഖാരിക്ക് സ്വീകാര്യനാണ് .
ഇവിടെ നബിയും സ്വഹാബികളും മറ്റ് മതസ്ഥരുമയി എങ്ങനെയെല്ലാം സഹകരിക്കാമെന്നും , അവരോട് സഹിഷ്ണുത യിലായിരിക്കണമെന്നും പഠിപ്പിക്കുന്നു. 

കൂടാതെ ഇമാം ഇബ്ൻ തൈമിയ്യ ഈ അഥറുകൾ തെളിവ് പിടിച്ചു അമുസ്ലിം ആഘോഷങ്ങളിലെ സമ്മാനങ്ങൾ മുസ്ലിംകൾക്ക് സ്വീകരിക്കാം എന്ന് പ്രസ്താവിക്കുന്നു .

قال شيخ الإسلام ابن تيمية رحمه الله : " وأما قبول الهدية منهم يوم عيدهم فقد قدمنا عن علي بن أبي طالب رضي الله عنه أنه أتي بهدية النيروز فقبلها

'അവരുടെ പെരുന്നാൾ ദിനത്തിൽ അവരിൽ നിന്ന് ഒരു സമ്മാനം സ്വീകരിക്കുന്നതിന്, ഞാൻ  മുകളിൽ ഉദ്ധരിച്ചത് തെളിവാണ്  , 'അലി ഇബ്‌നു അബീ താലിബ് നയ്‌റൂസിന്റെ അവസരത്തിൽ ഒരു സമ്മാനം കൊണ്ടുവന്നു, അദ്ദേഹം അത് സ്വീകരിച്ചു.(ഇഖ്തിളാ അൽ സ്വിറാത്തൽ മുസ്തകീം 250 )
 
عن ابن عمر قال قال رسول الله صلى الله عليه وسلم من تشبه بقوم فهو منهم


ഇബ്ൻ ഉമർ(റ) നിന്ന് നബി (സ)പറഞ്ഞു : ആരെങ്കിലും ഒരു സമൂഹത്തെ അനുകരിച്ചാൽ അവർ അവരിൽപ്പെടും.
(അഹ്മദ് ,അബൂദാവൂദ്)

ഈ നബി വചനത്തെ തെറ്റായി മനസ്സിലാക്കി ചില പ്രാസംഗികർ അതിര് കവിഞ്ഞ മത വിധികൾ ജൽപ്പികുന്നുണ്ട്.  
മറ്റ് സമൂഹങ്ങളുടെ ആരാധന, അനുഷ്ഠാനങ്ങൾ അനുകരിക്കരുത് എന്ന പൊതുവായ നിയമമാണ് ഈ വചനം  മുന്നോട്ട് വെക്കുന്നത്. അല്ലാതെ മറ്റ് സമൂഹത്തെ ഒരു നിലക്കും അനുകരിക്കരുത് എന്നാണെങ്കിൽ ഷർട്ടോ, മുണ്ടോ, പൻ്റോ, ബനിയനോ, തുടങ്ങി അരിയോ, പശുവിൻ പാലോ ,അലോപ്പതി മരുന്നുകൾ വരെ നിരവധി അനവധി അന്യ സമൂഹത്തിൻ്റെ സംഭാവനകളായ, സംസ്കാരത്തിൽ പെട്ട പലതും ഉപേക്ഷിക്കേണ്ടി വരും. അറബികൾ ധരിക്കുന്ന ഗൗണും, തലയിലെ തുണിയും ധരിച്ച് നടക്കേണ്ടി വരും. ചില പ്രാസംഗികർമാർ  അത്തരം വസ്ത്രം ധരിക്കുന്നത് ഇത്തരം അതിര് കവിഞ്ഞ ചിന്താധര മൂലമാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന ഡ്രസ്സ് കോഡ് അത് ശരീരത്തിൻ്റെ ലാവണ്യ സൗന്ദര്യ ഭാഗങ്ങൾ വെളിവാകത്ത വസ്ത്രം എന്നതാണ്. കറുത്ത നിറവും വെള്ള നിറവും മാത്രമേ പാടുള്ളൂ എന്നില്ല. ഇസ്ലാം മുന്നോട്ടു വെക്കുന്ന വസ്ത്രം ധരിക്കേണ്ടതിൻ്റെ ആവശ്യകതയാണ് പൂർത്തിയാകേണ്ടത്. അത് നഗ്നത മറക്കുക , മറ്റുള്ളവർക്ക് വശ്യതയുണ്ടാക്കത്തിരിക്കുക എന്നതാണ്.  അത് മൂലം വസ്ത്രം ധരിക്കുന്ന ആൾക്ക് മറ്റുള്ളവരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടുക എന്നതുമാണ്. വസ്ത്രം ഒരു പരിച മാത്രമാണ്. 

കൂടാതെ അബൂദാവൂദ് ഉദ്ധരിച്ച ഹദീസിൻറെ പരമ്പര ദുർബലവുമാണ് .

قَالَ الْمُنْذِرِيُّ : فِي إِسْنَاده عَبْد الرَّحْمَن بْن ثَابِت بْن ثَوْبَانِ وَهُوَ ضَعِيف
 تهذيب سنن أبي داود " (6/ 25)

ഇമാം മുൻദിരി പറഞ്ഞു ; ഇതിന്റെ പരമ്പരയിലെ അബ്ദിറഹ്മാൻ ഇബ്ൻ സാബിത് ഇബ്ൻ സൗബാൻ ദുർബലനാണ് 
(തഹ്ദീബ് സുനന് അബീദാവൂദ്  6/ 25)

മതം എന്നത് കേവലം അക്ഷര വായന മാത്രമല്ല മതത്തിൻ്റെ ആശയം കൂടി മനസ്സിലാക്കണം. 


لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَـٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَـٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
(മുംതഹിനഃ  - 60:8)
അന്യ സമൂഹത്തിൽ പെട്ടവർക്ക് നന്മ ചെയ്യുകയും അവരോട് നീതിയോടെ പ്രവർത്തിക്കണം എന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതാണ് മുസ്ലിമിൻ്റെ രീതി.
يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ 
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. 
(നിസാഅ് - 4:171)
തെറ്റായ കോണിലൂടെ മതത്തെ വിവരിച്ച് മതത്തിൽ അതിര് കവിയരുത്. 
സ്വന്തം വിശ്വാസങ്ങളിൽ അടിയുറച്ച് നിന്ന്  മറ്റുള്ള സമൂഹത്തിന് ഒപ്പം സൗഹൃദത്തിൽ , സഹിഷ്ണുത യിൽ സഹകരിച്ച് മുന്നോട്ട് പോകുക ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.



 

നമസ്ക്കാര ശേഷം കൈകൾ ഉയർത്തി പ്രാർത്ഥിക്കൽ


നമസ്ക്കാര ശേഷം
പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ ഉയർത്തൽ അനുവദനീയമാണ് അത് പ്രവാചകൻ്റെ ശീലങ്ങളിൽ പെട്ടതാണ് എന്നാണ് ഹദീസുകളിൽ നിന്ന് മനസ്സിലാകുന്നത്.  എന്നാൽ അത് ബിദ്അത്താണ് എന്ന വാദം ഒരു അതിരുകവിയലായിട്ടെ കാണാൻ പറ്റൂ. 
അനസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) മഴക്ക് വേണ്ടി പ്രാർതഥിക്കുമ്പോളല്ലാതെ കരങ്ങൾ ഉയർത്താറില്ല.
(ബുഖാരി 3565)
ഈ ഹദീസ് തെളിവാക്കി മറ്റ് സന്ദർഭത്തിൽ പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ ഉയർത്താൻ പാടില്ല എന്ന് മനസ്സിലാക്കിയതിലാണ് അബദ്ധം. കാരണം നബി (സ) മറ്റ് സന്ദർഭങ്ങളിൽ പ്രാർത്ഥിച്ചപ്പോൾ കരങ്ങൾ ഉയർത്തിയതിന് ധാരാളം രേഖകളുണ്ട്. അതുകൊണ്ട് ഖത്താദ അനസ് (റ) നിന്ന് ഉദ്ധരിച്ച പ്രസ്തുത റിപ്പോർട്ട് ശാദ്ദായി പരിഗണിക്കാനേ സാധിക്കൂ. അതിലും പ്രബലമാണ് മറ്റ് ഹദീസുകൾ.
ഇമാം ബുഖാരി കിത്താബ് ദുആയിൽ ഉദ്ധരിച്ച ഹദീസ് കാണുക;
അബൂമൂസ (റ): നബി (സ) വുദൂ ചെയ്യാൻ ജലം ആവശ്യപെട്ടു വുദു ചെയ്തശേഷം തൻ്റെ ഇരു കരങ്ങൾ ആകാശത്തേക്ക് ഉയർത്തി പറഞ്ഞു "ഉബൈദ് അബീ ആമിറിന് നീ പൊറുത്ത് 
കൊടുക്കണെ" നബി(സ) യുടെ കക്ഷത്തിലെ വെളുപ്പ് കാണാൻ സാധിക്കുമായിരുന്നഅത്രം കൈകൾ ഉയർത്തിയിരുന്നു.
(ബുഖാരി 6383)
ഇത് മഴക്ക് വേണ്ടി നടത്തിയ പ്രാർത്ഥനയല്ല. മറ്റൊരു ഹദീസ് കാണുക
താരിഖ് അൽ മുഹാറിബി (റ): നബി (സ) തൻ്റെ കക്ഷത്തിലെ വെളുപ്പ് കാണും വിധം ഇരു കരങ്ങൾ ഉയർത്തിയത് ഞാൻ കണ്ടൂ എന്നിട്ട് പ്രാർത്ഥിച്ചു " മാതാവിൻ്റെ കുറ്റം മൂലം ഒരു കുട്ടിയും ശിക്ഷിക്കപ്പെടരുത് അങ്ങനെ രണ്ട് വട്ടം പറഞ്ഞു.
(ഇബ്ൻ മാജ 2670)
കിത്താബ് അൽദിയാത്ത് (ജീവനാംശം) ലാണ് ഇബ്ൻ മാജ ഈ ഹദീസ് കൊണ്ടുവന്നത്. ഇതും മഴയുടെ സന്ദർഭത്തിലല്ല.
മറ്റൊരു വലിയ ഹദീസിൽ വന്നത് കാണുക.
ഉമ്മു ഹുമൈദ് അസ്സാഇദി (റ) വിൽ നിന്ന്: ബനു സുലൈം ഗോത്രത്തിലേക്ക് സക്കാത്ത് പിരിക്കാൻ ഇബ്നു ഉത്ബിയെ നബി (സ) നിയോഗിച്ചു. അയാൾ മടങ്ങി വന്നപ്പോൾ നബി (സ) കണക്ക് ചോദിച്ചു. അയാൾ കുറച്ച് പണം നബിക്ക് നൽകി കുറച്ച് പണം അയാൾ എടുത്തു എന്നിട്ട് ഇതെനിക്ക് സമ്മാനമായി ലഭിച്ചതാണ്
എന്ന് പറഞ്ഞു ......(വലിയ ഹദീസിൻ്റെ ഒരു ഭാഗം)......
ശേഷം നബി (സ) തൻ്റെ ഇരു കരങ്ങളും ആകാശത്തേക്ക് ഉയർത്തി എത്രത്തോളമെന്നാൽ നബിയുടെ കക്ഷത്തിലെ വെളുപ്പ് കാണാമായിരുന്നു . ശേഷം നബി (സ) പറഞ്ഞു ' തീർച്ചയായും ഞാൻ നിങ്ങൾക്ക് ഈ സന്ദേശം എത്തിച്ചു തന്നില്ലേ?
(ബുഖാരി 7197)
കിത്താബ് അൽ അഹ്കാമിലാണ് (കൽപനകൾ) ബുഖാരി ഈ ഹദീസ് കൊണ്ട് വന്നത്. ചുരുക്കി പറഞ്ഞാൽ പ്രാർത്ഥിക്കുമ്പോൾ ആകാശത്തേക്ക് കരങ്ങൾ
ഉയർത്തൽ നബി (സ) യുടെ ശീലമായിരുന്നു എന്ന് നബി ചര്യകളിൽ നിന്ന് വ്യക്തമാണ്. 
അതു കൊണ്ട്  ഏത് സന്ദർഭത്തിൽ പ്രാർത്ഥികുമ്പോളും കരങ്ങൾ ഉയർത്തൽ നബി ചര്യയുടെ അടിസ്ഥാനത്തിൽ അനുവദനീയമാണ്. 

സൽമാൻ (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 
തീർച്ചയായും അല്ലാഹു ലജ്ജാശീലനും ദയാലുവുമാണ്.  (ദുആയിൽ) തന്റെ ദാസൻ അവന്റെ നേരെ കൈകൾ ഉയർത്തുമ്പോൾ ശൂന്യമായി, നിരാശയോടെ അവരെ തിരികെ മടക്കാൻ അവൻ ലജ്ജിക്കുന്നു.
(അഹമ്മദ് 5/438)
അതുകൊണ്ട് തന്നെ നമസ്ക്കാര ശേഷമോ , അല്ലാത്തപ്പോഴോ പ്രാർത്ഥിക്കുമ്പോൾ കരങ്ങൾ ഉയർത്തൽ സുന്നത്താണ്.
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.(ഖു൪ആന്‍ : 40/60)
നമസ്ക്കാര ശേഷം ഉടൻ എഴുന്നേറ്റ് പോകാതെ അൽപനേരം അവിടെ ഇരുന്ന് ദിക്റുകളും ദുആകളും ചെയ്യുക. അത് വളരേയധികം നന്മകൾ നേടിത്തരുന്നതാണ്.
മുഗീറത് ഇബ്നു ശുഅബ (റ) വിൽ നിന്ന്: നബി(സ) നമസ്ക്കാരം പൂർത്തിയാക്കിയപ്പോൾ ഇങ്ങനെ പ്രകീർത്തിച്ചു 
"യഥാര്‍ത്ഥത്തില്‍ ആരാധന ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്‌. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്‌. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)!”
(ബുഖാരി 5971, മുസ്‌ലിം 593)
കൂടാതെ ശേഷം അവിടെ അൽപ്പനേരം ഇരിക്കൽ കൊണ്ട് മലക്കുകളുടെ ശുപാർശ ലഭിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
അബൂഹുറൈറ (റ) വിൽ നിന്ന്: നബി (സ) പറഞ്ഞു: നമസ്കാര ശേഷം അൽപം നേരം അവിടെ തന്നെ ഇരുന്നാൽ മലക്കുകൾ അവർക്ക് വണ്ടി പൊറു ക്കലിനെ തെടും. 
(അബൂദാവൂദ് 469)
നമസ്ക്കാര ശേഷം ഉടനെ എഴുന്നേൽക്കാതെ അവിടെ ഇരുന്ന് ദിക്റുകളും, പ്രാർത്ഥനകളും നടത്തുന്നതാണ് നല്ലത്.
പ്രാർത്ഥിക്കുമ്പോൾ ആകാശത്തേക്ക് ഇരു കരങ്ങളും ഉയർത്തി അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുക. അവൻ വെറും കയ്യോടെ മടക്കില്ല.

നമസ്ക്കാരം നബി ചര്യയിലൂടെ പാർട്ട് -7

 



സുജൂദുകൾ കഴിഞ്ഞ് അടുത്ത റക്അത്തിലേക്ക് പോകും മുൻപ് അൽപ്പം ഇരിക്കണം .

حَدَّثَنَا مُعَلَّى بْنُ أَسَدٍ، قَالَ حَدَّثَنَا وُهَيْبٌ، عَنْ أَيُّوبَ، عَنْ أَبِي قِلاَبَةَ، قَالَ جَاءَنَا مَالِكُ بْنُ الْحُوَيْرِثِ فَصَلَّى بِنَا فِي مَسْجِدِنَا هَذَا فَقَالَ إِنِّي لأُصَلِّي بِكُمْ، وَمَا أُرِيدُ الصَّلاَةَ، وَلَكِنْ أُرِيدُ أَنْ أُرِيَكُمْ كَيْفَ رَأَيْتُ النَّبِيَّ صلى الله عليه وسلم يُصَلِّي‏. قَالَ أَيُّوبُ فَقُلْتُ لأَبِي قِلاَبَةَ وَكَيْفَ كَانَتْ صَلاَتُهُ قَالَ مِثْلَ صَلاَةِ شَيْخِنَا هَذَا ـ يَعْنِي عَمْرَو بْنَ سَلِمَةَ ـ قَالَ أَيُّوبُ وَكَانَ ذَلِكَ الشَّيْخُ يُتِمُّ التَّكْبِيرَ، وَإِذَا رَفَعَ رَأْسَهُ عَنِ السَّجْدَةِ الثَّانِيَةِ جَلَسَ وَاعْتَمَدَ عَلَى الأَرْضِ، ثُمَّ قَامَ

അബൂ ഖിലാബ പറഞ്ഞു ; മാലിക് ഇബ്ൻ ഹുവൈരിസ് [റ] ഒരിക്കൽ ഞങളുടെ പള്ളിയിൽ വന്ന് നമസ്ക്കാരത്തിന് നേതൃത്വം നൽകി . അദ്ദേഹം റസൂലിൻറെ നമസ്ക്കാരം ഞങ്ങളെ പഠിപ്പിക്കാനാണ് വന്നത് .......അദ്ദേഹം നമസ്ക്കരിച്ച പോലെ തന്നെയാണ് ഞങളുടെ ഗുരുവും [അംറ്ഇബ്ൻസലമഃ]  നമസ്‌ക്കരിക്കാറ് .അദ്ദേഹം രണ്ടാമത്തെ റക്അത്തിൽ നിന്ന് തല ഉയർത്തിയാൽ അൽപം ഇരിക്കും . അങ്ങനെ ഭൂമിയിൽ ഊന്നിയാണ് അടുത്ത റക്അത്തിലേക്ക് എഴുന്നേൽക്കുന്നത് . [ബുഖാരി 824 ]

രണ്ടാമത്തെ റക്അത്തിൽ സുജൂദുകൾ കഴിഞ്ഞ് ഇരിക്കേണ്ടതുണ്ട് അതിന് തശ്ശഹുദ്  [അത്തഹിയ്യാത്ത് ]എന്ന് പറയുന്നു . ഇടത് കാൽ പിന്നോട്ട് മടക്കി വെച്ച് ചന്തി അതിൽ വെച്ച് വലതു കാൽ പിന്നിലോട്ട്  മടക്കി വെച്ച് കാൽ പാദം കുത്തിനിർത്തുക . കൈകൾ മുട്ടിന് വെക്കുക ശേഷം വലതു മുഷ്ടി ചുരുട്ടി ചൂണ്ട് വിരൽ ചൂണ്ടി നിർത്തുക . ഇതാണ് തശ്ശഹുദിലെ ഇരിക്കേണ്ട രൂപം . അതിൽ പ്രത്യേക ദുആ ചെയ്യേണ്ടതുണ്ട്.

  أَخْبَرَنَا قُتَيْبَةُ بْنُ سَعِيدٍ، عَنْ مَالِكٍ، عَنْ مُسْلِمِ بْنِ أَبِي مَرْيَمَ، عَنْ عَلِيِّ بْنِ عَبْدِ الرَّحْمَنِ، قَالَ رَآنِي ابْنُ عُمَرَوَأَنَا أَعْبَثُ، بِالْحَصَى فِي الصَّلاَةِ فَلَمَّا انْصَرَفَ نَهَانِي وَقَالَ اصْنَعْ كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصْنَعُ . قُلْتُ وَكَيْفَ كَانَ يَصْنَعُ قَالَ كَانَ إِذَا جَلَسَ فِي الصَّلاَةِ وَضَعَ كَفَّهُ الْيُمْنَى عَلَى فَخِذِهِ وَقَبَضَ - يَعْنِي أَصَابِعَهُ كُلَّهَا - وَأَشَارَ بِأُصْبُعِهِ الَّتِي تَلِي الإِبْهَامَ وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى

ഇബ്ൻ ഉമർ [റ ] പറഞ്ഞു നബി [സ ] നമസ്ക്കാരത്തിൽ ഇരിക്കുമ്പോൾ തൻറെ വലത് കൈ തുടയുടെ മേലെ വിരലുകൾ ചേർത്തുവെച്ച് വെക്കും ശേഷം ചൂണ്ടു വിരൽ ചൂണ്ടും . ഇടത് കൈ അതേപോലെ ഇടത് തുടമേലെ വെക്കും [ നസാഈ 1267 ]

أَخْبَرَنِي أَحْمَدُ بْنُ يَحْيَى الصُّوفِيُّ، قَالَ حَدَّثَنَا أَبُو نُعَيْمٍ، قَالَ حَدَّثَنَا عِصَامُ بْنُ قُدَامَةَ الْجَدَلِيُّ، قَالَ حَدَّثَنِي مَالِكُ بْنُ نُمَيْرٍ الْخُزَاعِيُّ، مِنْ أَهْلِ الْبَصْرَةِ أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، رَأَى رَسُولَ اللَّهِ صلى الله عليه وسلم قَاعِدًا فِي الصَّلاَةِ وَاضِعًا ذِرَاعَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى رَافِعًا أُصْبُعَهُ السَّبَّابَةَ قَدْ أَحْنَاهَا شَيْئًا وَهُوَ يَدْعُو

മാലിക് ഇബ്ൻ നുമൈർ ഖുസാഈയിൽ നിന്ന് നിവേദനം അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞു ; നബി [സ ] നമസ്ക്കാരത്തിൽ ഇരുന്നാൽ തൻറെ വലതു മുൻകൈ വലത് തുടയിൽ വെക്കും ശേഷം ചൂണ്ടു വിരൽ ഉയർത്തും അൽപ്പം വളഞ്ഞാണ് അതിരിക്കുക പിന്നെ ദുആകൾ ചെയ്യും.[നസാഈ 1274 ]

പ്രസ്തുത ഹദീസുകളിൽ നിന്ന് ചൂണ്ടുവിരൽ ചൂണ്ടാറുള്ളൂ  എന്നും അത് ഇളക്കി കൊണ്ടിരുന്നില്ല എന്നും വ്യക്തമാണ് . ഇളക്കി എന്ന് പറഞ്ഞു വരുന്ന ഹദീസുകൾ ദുർബലമായവയാണ് .

بَرَنَا سُوَيْدُ بْنُ نَصْرٍ، قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ، عَنْ زَائِدَةَ، قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ، قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَوَصَفَ قَالَ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا . مُخْتَصَرٌ


" ........................വലതുകൈയുടെ രണ്ടു വിരൽകൊണ്ട് ഒരു വട്ടമുണ്ടാക്കുകയും പിന്നീട് ചൂണ്ടുവിരൽ ഉയർത്തുകയും അതുകൊണ്ട് പ്രാർത്ഥിക്കുന്നത് പോലെ ഇളക്കുകയും ചെയ്‌തു " [ നസാഈ 1268 ]

വിരൽ ഇളക്കി എന്നുള്ള മറ്റു നിവേദനങ്ങൾ :


حدثنا عبد الصمد حدثنا زائدة حدثنا عاصم بن كليب أخبرني أبي أن وائل بن حجر الحضرمي 


[അഹമ്മദ് 18391 ]


أنا أبو طاهر ، نا أبو بكر ، نا محمد بن يحيى ، نا معاوية بن عمرو ، حدثنا زائدة ، نا عاصم بن كليب الجرمي ، أخبرني أبي أن وائل بن حجر


[ സ്വഹീഹ് ഇബ്ൻ ഖുസൈമ 714]


 
حدثنا محمد بن النضر الأزدي ، ثنا معاوية بن عمرو ، ح وحدثنا أبو خليفة ، ثنا أبو الوليد الطيالسي قالا : ثنا زائدة ، عن عاصم بن كليب ، عن أبيه ، عن وائل بن حجر


[മജ്‌മൂ കബീർ 82]


 حدثنا معاوية بن عمرو حدثنا زائدة بن قدامة حدثنا عاصم بن كليب أخبرني أبي أن وائل بن حجر


[ദാരിമി  1357]



 
أبو عبد الله الحافظ ، أنبأ أبو بكر بن إسحاق ، أنبأ محمد بن أحمد بن النضر ، ثنا معاوية بن عمرو ، ثنا زائدة ، ثنا عاصم بن كليب ، قال : أخبرني أبي : أن وائل بن حجر


[ ബൈഹഖി 2711 ]


 എല്ലാ നിവേദനങ്ങളും ആസിം ഇബ്ൻ കുലൈബ് തന്റെ പിതാവ് കുലൈബ് ഇബ്ൻ ഷിഹാബിൽ നിന്നുമാണ് ഉദ്ധരിക്കുന്നത് .
പ്രസ്‌തുത റിവായത്  അസ്വീകാര്യമാണെന്നു ഇമാം അബൂദാവൂദ് പറയുന്നു



أَبَا دَاوُد، يَقُول عَاصِم بْن كليب، عَنْ أَبِيهِ، عَنْ جده: ليس بشيء الناس يغلطون يقولون كليب، عَنْ أَبِيهِ: ليس هُوَ ذاك


[ ത്തഹ്ദീബ്  അൽ കമാൽ 4991 ]

മാത്രവുമല്ല അഹല് സുന്നത്തി വൽ ജമാഅത്തിൽ നിന്നും പുറത്തുപോയ മുർജിഈ കക്ഷികളിൽ പെട്ടവനാണ് .


شريك بن عبد الله النخعي     - مرجئا


[ ത്തഹ്ദീബ്  അൽ കമാൽ 3024, ദുഅഫാഉ ഉഖൈലി  1359   ]


علي بن المديني : لا يحتج به إذا انفرد


അദ്ദേഹം ഏകനായി ഉദ്ധരിക്കുന്നത് സ്വീകാര്യമല്ല
[മീസാൻ   2 / 4064, ദുഅഫാ വൽ മത്റൂകൂൻ]


فيحتمل أن يكون المراد بالتحريك الإشارة بها ، لا تكرير تحريكها ، فيكون موافقا لرواية ابن الزبي


ഈ ഹദീസ് ഉദ്ധരിച്ചിട്ട് ഇമാം ബൈഹഖി പറയുന്നത് : ഇളക്കി ഇന്ന് പറഞ്ഞത്  വാസ്തവത്തിൽ ആ അർത്ഥത്തിലായിരിക്കില്ല ചൂണ്ടി എന്നായിരിക്കും  ഇളക്കിക്കൊണ്ടിരിക്കുക എന്നായിരിക്കില്ല  കാരണം നബി[സ ] നമസ്ക്കരിക്കുമ്പോൾ വിരൽ ചൂണ്ടുമായിരുന്നു അത് ഇളക്കാരില്ലായിരുന്നു ഇബ്ൻ സുബൈറിൽ നിന്നും  സ്വീകാര്യമായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് അതിനോട് യോജിക്കാൻ പ്രസ്‌തുത അർത്ഥം കൽപ്പിക്കേണ്ടിയിരിക്കുന്നു "
[ ബൈഹഖി 2711/
باب من روى أنه أشار بها ولم يحركها]
ഇബ്ൻ ഹജർ തൽഖീസിലും ഇമാം ബൈഹഖിയുടെ വാക്കുദ്ധരിക്കുന്നു .
وقال البيهقي : يحتمل أن  يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض .

[തൽഖീസ് 402]

ചുരുക്കിപ്പറഞ്ഞാൽ തശ്ശഹുദിൽ വിരൽ ചൂണ്ടുകയാണ് വേണ്ടത് ഇളക്കികൊണ്ടിരിക്കലല്ല . മാത്രവുമല്ല ഈ വിരൽ ചൂണ്ടുന്നത് പിശാചിനെ ഓടിക്കാനാണ് എന്നൊക്കെ പറയുന്നുണ്ട് . സ്ഥിരപ്പെട്ട ഒരു ഹദീസിലും വരാത്ത കാര്യങ്ങളാണതെല്ലാം .

 أبو عبد الله الحافظ ، أنبأ أبو بكر : محمد بن إبراهيم الشافعي ببغداد ، ثنا محمد بن الفرج ، ثنا الواقدي ، ثنا كثير بن زيد ، عن نافع ، عن ابن عمر : أن النبي - صلى الله عليه وسلم - قال : تحريك الإصبع في الصلاة مذعرة للشيطان

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: നമസ്‌കാരത്തി  ല്‍വിരല്‍ ചലിപ്പിക്കല്‍ ശൈത്താനെ ആട്ടിയോടിക്കലാണ് (ബൈഹഖി2712 ).

ഇമാം ബൈഹഖി തന്നെ ഈ ഹദീസ് ഉദ്ധരിച്ച ശേഷം പറയുന്നു ഇതിലെ വാഖിദി അസ്വീകാര്യനാണെന്നു .

وذكره البخاري ، فقال : سكتوا عنه

وقال مسلم وغيره : متروك الحديث .

وقال النسائي : ليس بثقة

أحمد بن زهير ، عن ابن معين قال : ليس الواقدي بشيء

الدولابي : حدثنا معاوية بن صالح ، قال لي أحمد بن حنبل : الواقدي كذاب

 

ഇമാം ബുഖാരി പറഞ്ഞു  :  ഇദ്ദേഹത്തിന്റെ ഹദീസുകള്‍ ഉപേക്ഷിക്കണം

ഇമാം മുസ്ലിം ,മറ്റുള്ളവരും പറഞ്ഞു :ഇദ്ദേഹത്തിന്റെ ഹദീസ് നിഷിദ്ധമാണ്

ഇമാം നസാഈ പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനല്ല

ഇബ്‌നുമഈന്‍(റ) പറയുന്നു: ഇദ്ദേഹം യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല

അഹ്മദുബ്‌നു ഹന്‍ബ(റ) പറയുന്നു: ഇദ്ദേഹം കളവ് പറയുന്നവനാണ്.

[സിയാർ ദഹബി]

 

 

أَخْبَرَنَا بِشْرُ بْنُ خَالِدٍ الْعَسْكَرِيُّ، قَالَ حَدَّثَنَا غُنْدَرٌ، قَالَ حَدَّثَنَا شُعْبَةُ، عَنْ سُلَيْمَانَ، وَمَنْصُورٍ، وَحَمَّادٍ، وَمُغِيرَةَ، وَأَبِي، هَاشِمٍ عَنْ أَبِي وَائِلٍ، عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ فِي التَّشَهُّدِ " التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُ

ഇബ്ൻ മസ്ഊദ് [റ ] വിൽ നിന്ന് ; നബി [സ ] തശ്ശഹുദിൽ എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ ,അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നുഎന്ന് ചൊല്ലിയിരുന്നു .[നസാഈ 1170]

حَدَّثَنِي يَحْيَى، عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ، أَنَّهُ سَمِعَ عُمَرَ بْنَ الْخَطَّابِ، وَهُوَ عَلَى الْمِنْبَرِ يُعَلِّمُ النَّاسَ التَّشَهُّدَ يَقُولُ قُولُوا التَّحِيَّاتُ لِلَّهِ الزَّاكِيَاتُ لِلَّهِ الطَّيِّبَاتُ الصَّلَوَاتُ لِلَّهِ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ .

[മുവത്വ 58]

ഇമാം മാലിക്ക് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് , ഇമാം മാലിക്കിൽ നിന്ന് ഇമാം ശാഫിഈയും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഏത് രീതിയിൽ വേണമെങ്കിലും ചൊല്ലാം രണ്ട് രീതിയിലും നബി [സ ] ചൊല്ലിയിരുന്നു.

 أَنَا أَبُو طَاهِرٍ، نَا أَبُو بَكْرٍ، نَا أَحْمَدُ بْنُ الْأَزْهَرِ -وَكَتَبْتُهُ مِنْ أَصْلِهِ-[عَنْ يَعْقُوبَ بْنِ إِبْرَاهِيمَ بْنِ سَعْدٍ]  حَدَّثَنَا أَبِي، عَنِ ابْنِ إِسْحَاقَ، قَالَ: وَحَدَّثَنِي عَنْ تَشَهُّدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي وَسَطِ الصَّلَاةِ، وَفِي آخِرِهَا [عَبْدُ الرَّحْمَنِ بْنُ الْأَسْوَدِ بْنِ يَزِيدَ النَّخَعِيُّ عَنْ أَبِيهِ، قَالَ:فَكُنَّا نَحْفَظُهُ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ كَمَا نَحْفَظُ حُرُوفَ الْقُرْآنِ حِينَ أَخْبَرَنَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَّمَهُ إِيَّاهُ. قَالَ: فَكَانَ يَقُولُ -إِذَا جَلَسَ فِي وَسَطِ الصَّلَاةِ وَفِي آخِرِهَا عَلَى وَرِكِهِ الْيُسْرَى-: التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ، وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، قَالَ: ثُمَّ إِنْ كَانَ فِي وَسَطِ الصَّلَاةِ نَهَضَ حِينَ يَفْرُغُ مِنْ تَشَهُّدِهِ، وَإِنْ كَانَ فِي آخِرِهَا دَعَا بَعْدَ تَشَهُّدِهِ بِمَا شَاءَ اللَّهُ أَنْ يَدْعُوَ ثُمَّ يُسَلِّمُ

 

ഇബ്ൻ മസ്ഊദ് [റ ] വിൽ നിന്നുള്ള പ്രസ്തുത റിപ്പോർട്ടിൽ നബി [സ ] ആദ്യത്തെ തശ്ശഹുദിൽ ഇരുന്നാൽ അത്തഹിയ്യാത് പാരായണം ചെയ്യുകയും അതിനു ശേഷം എഴുന്നേൽക്കുകയും  അവസാനത്തെ തശ്ശഹുദിൽ അത്തഹിയ്യാത് പാരായണം ചെയ്യുകയും ശേഷം ദുആ ചെയ്യുകയും അതിന് ശേഷം സലാം വീട്ടുമെനാണുള്ളത് .  [ ഇബ്ൻ ഖുസൈമ , അഹമ്മദ് ]

പ്രസ്തുത ഹദീസിന്റെ വെളിച്ചത്തിൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ആദ്യത്തെ തശ്ശഹുദിൽ അത്തഹിയ്യാത് മാത്രം ഓതിയാൽ മതി എന്നാണ് അഭിപ്രായപ്പെടുന്നത് . നബിയുടെ മേൽ സ്വലാത്ത് ചൊല്ലേണ്ടത് രണ്ടാമത്തെ അത്തഹിയ്യാത്തിലാണ് .

يرى جمهور الفقهاء أنّ المصلّي لا يزيد على التّشهّد في القعدة الأولى بالصّلاة على النّبيّ صلى الله عليه وسلم وبهذا قال النّخعيّ والثّوريّ وإسحاق

 ഭൂരിപക്ഷം ഫുഖഹാക്കളുടെ അഭിപ്രായത്തിൽ ആദ്യത്തെ തശ്ശഹുദിന് നബിയുടെ മേൽ സ്വാലാത്ത് ഓതേണ്ടതില്ല എന്നതാണ് . ഇത് തന്നെയാണ് ഇബ്രാഹിം നഖ്ഈ , സൗരി , ഇസ്‌ഹാഖ്‌ എന്നിവരുടെയും അഭിപ്രായം .

[മൗസൂആത് അൽ ഫിഖിഹിയ്യ 12/39]

അവസാനത്തെ തശ്ശഹുദിൽ നബിയുടെയും കുടുംബത്തിൻറെയും പേരിൽ സ്വലാത്ത് ചൊല്ലണം

دَّثَنَا يَحْيَى بْنُ يَحْيَى التَّمِيمِيُّ، قَالَ قَرَأْتُ عَلَى مَالِكٍ عَنْ نُعَيْمِ بْنِ عَبْدِ اللَّهِ الْمُجْمِرِ، أَنَّ مُحَمَّدَ بْنَ عَبْدِ اللَّهِ بْنِ زَيْدٍ الأَنْصَارِيَّ، - وَعَبْدُ اللَّهِ بْنُ زَيْدٍ هُوَ الَّذِي كَانَ أُرِيَ النِّدَاءَ بِالصَّلاَةِ - أَخْبَرَهُ عَنْ أَبِي مَسْعُودٍ الأَنْصَارِيِّ قَالَ أَتَانَا رَسُولُ اللَّهِ صلى الله عليه وسلم وَنَحْنُ فِي مَجْلِسِ سَعْدِ بْنِ عُبَادَةَ فَقَالَ لَهُ بَشِيرُ بْنُ سَعْدٍ أَمَرَنَا اللَّهُ تَعَالَى أَنْ نُصَلِّيَ عَلَيْكَ يَا رَسُولَ اللَّهِ فَكَيْفَ نُصَلِّي عَلَيْكَ قَالَ فَسَكَتَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى تَمَنَّيْنَا أَنَّهُ لَمْ يَسْأَلْهُ ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم قُولُوا ‏ "‏ اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ ‏.‏ وَالسَّلاَمُ كَمَا قَدْ عَلِمْتُمْ

അബൂമസ്ഊദിഅൽ അൻസാരി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ സഅ്ദുബിന്‍ ഉബാദ(റ)യുടെ സദസ്സിലിരിക്കെ റസൂല്‍(സ) ഞങ്ങളുടെ അടുത്ത് വന്നു. തദവസരം ബഷീര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. ഞങ്ങള്‍ എങ്ങനെ സ്വലാത്ത് ചൊല്ലണം. റസൂല്‍(സ) മൌനം ദീക്ഷിച്ചു. അദ്ദേഹം അത് ചോദിച്ചില്ലായിരുന്നുവെങ്കില്‍! എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം പറയൂ: അല്ലാഹുവേ! ഇബ്രാഹീം (അ) മിനെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദി(സ)നെയും കുടുംബത്തെയും നീ അനുഗ്രഹിക്കുകയും ഇബ്രാഹീം (അ) കുടുംബത്തിന് നീ അഭിവൃദ്ധി നല്‍കിയതുപോലെ മുഹമ്മദി(സ)നും കുടുംബത്തിനും നീ അഭിവൃദ്ധി നല്കുകയും ചെയ്യേണമെ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. സലാമ് നിങ്ങള്‍ക്ക് അറിയാം. (മുസ്ലിം 405)

മറ്റൊരു രൂപത്തിലും സ്വാലാത്ത് വന്നിട്ടുണ്ട്

حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا الْحَكَمُ، قَالَ سَمِعْتُ عَبْدَ الرَّحْمَنِ بْنَ أَبِي لَيْلَى، قَالَ لَقِيَنِي كَعْبُ بْنُ عُجْرَةَ فَقَالَ أَلاَ أُهْدِي لَكَ هَدِيَّةً، إِنَّ النَّبِيَّ صلى الله عليه وسلم خَرَجَ عَلَيْنَا فَقُلْنَا يَا رَسُولَ اللَّهِ قَدْ عَلِمْنَا كَيْفَ نُسَلِّمُ عَلَيْكَ، فَكَيْفَ نُصَلِّي عَلَيْكَ قَالَ ‏ "‏ فَقُولُوا اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

അബ്ദുറഹ്മാൻ ഇബ്ൻ അബീ ലൈൽ നിന്ന് നിവേദനം ;   കഅബ് ഇബ്ൻ ഉജ്‌റ [റ ] യെ ഞാൻ കണ്ടു അദ്ദേഹം പറഞ്ഞു ഞാൻ നിനക്കൊരു സമ്മാനം നൽകട്ടെ ? ഒരിക്കൽ നബി [സ ] ഞങ്ങളുടെ അടുത്ത് വന്നു അന്നേരം ഞങ്ങൾ ചോദിച്ചു താങ്കൾക്ക് വേണ്ടി എങ്ങിനെയാണ് ഞങൾ സ്വാലാത്ത് ചൊല്ലേണ്ടത് ?നബി [സ ] പറഞ്ഞു ;അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി [സ ] ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി [സ ]യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.

(ബുഖാരി 6357 )

 

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

[ബുഖാരി 6360 ] ഈ രീതിയിലും സ്വലാത്ത് സ്വഹീഹായി വന്നിട്ടുണ്ട് . ഇതിലേതു രീതിയിലും ചൊല്ലാവുന്നതാണ്.

ഇതിനു ശേഷം ദുആകൾ ചൊല്ലണം .

حَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ، قَالَ حَدَّثَنَا أَبِي، حَدَّثَنَا عَبْدُ الْعَزِيزِ بْنُ أَبِي سَلَمَةَ، عَنْ عَمِّهِ الْمَاجِشُونَ بْنِ أَبِي سَلَمَةَ، عَنْ عَبْدِ الرَّحْمَنِ الأَعْرَجِ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا سَلَّمَ مِنَ الصَّلاَةِ قَالَ ‏ "‏ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ

അലി [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] നമസ്‌കാരത്തിൻറെ അവസാനം ഇങ്ങനെ ദുആ ചെയ്യുമായിരുന്നു .അല്ലാഹുവേ ഞാന്‍ മുമ്പുചെയ്തതും പിന്നീട് ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തുംതരേണമേ..രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് പൊറുത്തുതരേണമേ അവയെപ്പറ്റി എന്നേക്കാള്‍ നന്നായി അറിയുന്നവന്‍ നീയാണ്. നീയാണ് മുന്തിക്കുന്നവന്‍. നീ തന്നെയാണ് പിന്തിക്കുന്നവന്‍. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ, ഞാന്‍ നിന്നോട് കാവല്‍തേടുന്നു. ഖബ്ര്‍ ശിക്ഷയില്‍നിന്നും നരകശിക്ഷയില്‍നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.

[അബൂദാവൂദ് 1509 ]

حدثني زهير بن حرب حدثنا الوليد بن مسلم حدثني الأوزاعي حدثنا حسان بن عطية حدثني محمد بن أبي عائشة أنه سمع أبا هريرة يقول قال رسول الله صلى الله عليه وسلم إذا فرغ أحدكم من التشهد الآخر فليتعوذ بالله من أربع من عذاب جهنم ومن عذاب القبر ومن فتنة المحيا والممات ومن شر المسيح الدجال

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] പറഞ്ഞു ; ആരെങ്കിലും അവസാനത്തെ അത്തഹിയ്യാത്ത് ഓതിക്കഴിഞ്ഞാൽ നാല് കാര്യങ്ങളെ തൊട്ട് അല്ലാഹുവിൽ അഭയം തേടുക . നരക ശിക്ഷയിൽ നിന്ന് , ഖബർ ശിക്ഷയിൽ നിന്ന് , ജീവ, മരണ പരീക്ഷണങ്ങളിൽ നിന്ന് മസീഹ് ദജ്ജാലിൻറെ ഉപദ്രവത്തിൽ നിന്ന് .

[മുസ്ലിം 588, അബൂദാവൂദ് 983]

حدثنا حسن قال حدثنا شيبان عن يحيى حدثني أبو سلمة عن أبي هريرة قال كان رسول الله صلى الله عليه وسلم يدعو بهؤلاء الكلمات اللهم إني أعوذ بك من عذاب النار ومن عذاب القبر ومن فتنة المحيا والممات ومن شر المسيح الدجال

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] ഇങ്ങനെ അല്ലാഹുവിൽ അഭയം തേടാറുണ്ടായിരുന്നു . اللهم إني أعوذ بك من عذاب النار ومن عذاب القبر ومن فتنة المحيا والممات ومن شر المسيح الدجال

[അഹമ്മദ് 9183]

حَدَّثَنَا يَحْيَى بْنُ سُلَيْمَانَ، حَدَّثَنِي ابْنُ وَهْبٍ، أَخْبَرَنِي عَمْرٌو، عَنْ يَزِيدَ، عَنْ أَبِي الْخَيْرِ، سَمِعَ عَبْدَ اللَّهِ بْنَ عَمْرٍو، أَنَّ أَبَا بَكْرٍ الصِّدِّيقَ ـ رضى الله عنه ـ قَالَ لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلاَتِي‏.‏ قَالَ ‏ "‏ قُلِ اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ، فَاغْفِرْ لِي مِنْ عِنْدِكَ مَغْفِرَةً، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അബ്ദുല്ല ഇബ്ൻ അംറ് ഇബ്ൻ ആസ് [റ ]വിൽ നിന്ന് നിവേദനം ; അബൂബക്കർ നബിയോട് ചോദിച്ചു , റസൂലേ നമസ്ക്കാരത്തിൽ പ്രാർത്ഥിക്കാനുള്ള ഒരു പ്രാർത്ഥന പഠിപ്പിച്ചാലും ? നബി [സ ] പറഞ്ഞു ; അല്ലാഹുവേ ഞാൻ എന്നോട് തന്നെ അക്രമം പ്രവർത്തിച്ചു നീയല്ലാതെ അത് പൊറുത്ത് തരാൻ മറ്റാരുമില്ല അതിനാൽ എനിക്ക് നീ പൊറുത്ത് തരണമേ. സംശയമില്ല, നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [ബുഖാരി 7387]

ഈ പറയപ്പെട്ട എല്ലാ ദുആകളും ഒരേ സമയമായോ അതിൽ ഏതെങ്കിലും ഒരെണ്ണമോ ഒക്കെ പ്രാർത്ഥിക്കാവുന്നതാണ് . ശേഷം സലാം വീട്ടണം .

حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنِ ابْنِ عَقِيلٍ، عَنْ مُحَمَّدِ ابْنِ الْحَنَفِيَّةِ، عَنْ عَلِيٍّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مِفْتَاحُ الصَّلاَةِ الطُّهُورُ وَتَحْرِيمُهَا التَّكْبِيرُ وَتَحْلِيلُهَا التَّسْلِيمُ ‏

അലി [റ ] വിൽ നിന്ന് നിവേദനം ; നമസ്ക്കാരത്തിന്റെ താക്കോൽ ശുദ്ധീകരണമാണ് , അതിൻറെ തുടക്കം തക്ബീറും  ഒടുക്കം സലാമുമാണ് ' [അബൂദാവൂദ് 61 , ഇബ്ൻ മാജ 275 , അഹമ്മദ് 1006 ]

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، قَالَ حَدَّثَنَا وَكِيعٌ، عَنْ مِسْعَرٍ، ح وَحَدَّثَنَا أَبُو كُرَيْبٍ، - وَاللَّفْظُ لَهُ - قَالَ أَخْبَرَنَا ابْنُ أَبِي زَائِدَةَ، عَنْ مِسْعَرٍ، حَدَّثَنِي عُبَيْدُ اللَّهِ ابْنُ الْقِبْطِيَّةِ، عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنَّا إِذَا صَلَّيْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم قُلْنَا السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ ‏.‏ وَأَشَارَ بِيَدِهِ إِلَى الْجَانِبَيْنِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ عَلاَمَ تُومِئُونَ بِأَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمُسٍ إِنَّمَا يَكْفِي أَحَدَكُمْ أَنْ يَضَعَ يَدَهُ عَلَى فَخِذِهِ ثُمَّ يُسَلِّمُ عَلَى أَخِيهِ مَنْ عَلَى يَمِينِهِ وَشِمَالِهِ

ജാബിർ ഇബ്ൻ സമുറ [റ ] വിൽ നിന്ന് നിവേദനം ;ഞങൾ നബിയുടെ കൂടെ നമസ്ക്കാരം പൂർത്തീകരിച്ചപ്പോൾ നിങ്ങൾക്ക് സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ എന്ന് പറഞ്ഞു എന്നിട്ട് ഇരുവശവും കൈകൊണ്ട് ആംഗ്യം കാണിച്ചു.അപ്പോൾ നബി [സ ] ഞങ്ങളോട് പറഞ്ഞു ശക്തനായ  കുതിരകളുടെ വാലാണെന്ന മട്ടിൽ നിങ്ങളുടെ കൈകൾ എന്താണ് ചൂണ്ടിക്കാണിക്കുന്നത്? നിങ്ങൾ കൈകൾ തുടയിൽ വെച്ചുകൊണ്ട് തന്നെ നിങ്ങളുടെ സഹോദരങ്ങളോട് വലത്തോട്ടും ഇടത്തോട്ടും സലാം പറയുക . [മുസ്ലിം 431]

أَخْبَرَنَا مَحْمُودُ بْنُ خَالِدٍ، قَالَ حَدَّثَنَا الْوَلِيدُ، عَنْ أَبِي عَمْرٍو الأَوْزَاعِيِّ، قَالَ حَدَّثَنِي شَدَّادٌ أَبُو عَمَّارٍ، أَنَّ أَبَا أَسْمَاءَ الرَّحَبِيَّ، حَدَّثَهُ أَنَّهُ، سَمِعَ ثَوْبَانَ، مَوْلَى رَسُولِ اللَّهِ صلى الله عليه وسلم يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا وَقَالَ ‏ "‏ اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَا ذَا الْجَلاَلِ وَالإِكْرَامِ

തൗബാൻ [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] നമസ്ക്കാരം പൂർത്തിയാക്കിയ ശേഷം മൂന്ന് തവണ ഇസ്തിഫ്‌ഗാർ നടത്തും ശേഷം اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَا ذَا الْجَلاَلِ وَالإِكْرَامِ എന്ന് പറയും .[നസാഈ 1337]

حَدَّثَنِي عَبْدُ الْحَمِيدِ بْنُ بَيَانٍ الْوَاسِطِيُّ، أَخْبَرَنَا خَالِدُ بْنُ عَبْدِ اللَّهِ، عَنْ سُهَيْلٍ، عَنْ أَبِي عُبَيْدٍ الْمَذْحِجِيِّ، - قَالَ مُسْلِمٌ أَبُو عُبَيْدٍ مَوْلَى سُلَيْمَانَ بْنِ عَبْدِ الْمَلِكِ - عَنْ عَطَاءِ بْنِ يَزِيدَ اللَّيْثِيِّ، عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم ‏ "‏ مَنْ سَبَّحَ اللَّهَ فِي دُبُرِ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ وَحَمِدَ اللَّهَ ثَلاَثًا وَثَلاَثِينَ وَكَبَّرَ اللَّهَ ثَلاَثًا وَثَلاَثِينَ فَتِلْكَ تِسْعَةٌ وَتِسْعُونَ وَقَالَ تَمَامَ الْمِائَةِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ غُفِرَتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ ‏"‏ ‏.‏

അബൂഹുറൈറ [റ ]വിൽ നിന്ന് നബി [ സ ] പറഞ്ഞു ;നമസ്‌കാരത്തിന് ശേഷം ആരെങ്കിലും മുപ്പത്തി മൂന്ന് പ്രാവശ്യം സുബ്ഹാനല്ലാഹ് പറഞ്ഞാൽ   , മുപ്പത്തി മൂന്ന് പ്രാവശ്യം അൽഹംദുലില്ലാഹ് പറഞ്ഞാൽ  , മുപ്പത്തി മൂന്ന് പ്രാവശ്യം അല്ലാഹുഅക്ക്ബർ  പറഞ്ഞാൽ  തൊണ്ണൂറ്റി ഒൻപത് പ്രാവശ്യമാകും അത് നൂറ് ആക്കാൻ اَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ എന്നും പറഞ്ഞാൽ സമുദ്രത്തിന്റെ നുരപോലെ അത്രയധികം പാപങ്ങളുണ്ടെങ്കിലും അല്ലാഹു അവന് പൊറുത്ത് കൊടുക്കും "

[ മുസ്ലിം 597 , മുവത്വ ]

നമസ്ക്കാര ശേഷം നബി [സ ] കൈകളുയർത്തി ദുആ ചെയ്യുകയോ അതിന് പിന്നിലുള്ളവർ ആമീൻ പറയുകയോ ചെയ്ത ഒരു സംഭവവും സ്വീകാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല . നബി [സ ] മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ കൈകൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ അതേപോലെ മറ്റ് സന്ദർഭങ്ങളിൽ കൈകൾ ഉയർത്തിയതായി സ്വീകാര്യമായ ഹദീസിലൂടെ വന്നിട്ടുണ്ട് .ചിലർ താഴെ പറയുന്ന ഹദീസ് തെളിവാക്കി മഴക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ മാത്രമേ കൈകൾ ഉയർത്താവൂ എന്ന് പറയുന്നുണ്ട് അത് അബദ്ധമാണ് .കാരണം നബി (സ) മറ്റ് സന്ദർഭങ്ങളിൽ പ്രാർത്ഥിച്ചപ്പോൾ കരങ്ങൾ ഉയർത്തിയതിന് ധാരാളം രേഖകളുണ്ട്.


أَخْبَرَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ حَدَّثَنَا عَبْدُ الرَّحْمَنِ، عَنْ شُعْبَةَ، عَنْ ثَابِتٍ الْبُنَانِيِّ، عَنْ أَنَسٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم لاَ يَرْفَعُ يَدَيْهِ فِي شَىْءٍ مِنْ دُعَائِهِ إِلاَّ فِي الاِسْتِسْقَاءِ

അനസ് [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ അല്ലാതെ കൈകൾ ഉയർത്തിയിട്ടില്ല " [ ബുഖാരി 3565 , മുസ്ലിം 895 , നസാഈ 1748 ]

അല്ലാഹു അവൻറെ സൃഷ്ടികളോട് ഏറ്റവും അടുത്തവനാണ് അവനോട് ഉച്ചത്തിൽ ചോദിക്കേണ്ട ആവശ്യകതയില്ല . ആയത് കൊണ്ട് മൗനത്തിലായിരുന്നു നബി [സ ] പ്രാർത്ഥിച്ചിരുന്നത് . എന്നാൽ ദുആ ചെയ്യുമ്പോൾ കൈകൾ  ഉയർത്താൻ പാടില്ല എന്ന് പ്രസ്തുത ഹദീസിൽ നിന്ന് തെളിവ് ലഭിക്കുന്നില്ല .മാത്രവുമല്ല ദുആ ചെയ്യുമ്പോൾ സ്വാഭാവികമായും മനുഷ്യർ കൈകൾ ഉയർത്തും .അത് നബി [സ] തന്നെ പറയുന്ന കഥയിൽ സൂചിപ്പിക്കുന്നുമുണ്ട് .

ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം, നബി [സ ] പറഞ്ഞു ;............ ജട പിടിച്ച മുടിയും പൊടി പിടിച്ച ശരീരവുമായി നടക്കുന്ന ഒരു മുസാഫിറിൻറെ കഥ നബി [സ ] പറഞ്ഞു .അയാൾ കൈകൾ ആകാശത്തേക്ക് ഉയർത്തി 'എൻറെ രക്ഷിതാവേ എൻറെ രക്ഷിതാവേ ' എന്ന് വിളിച്ചു .അയാളുടെ ഭക്ഷണം , പാനീയം , വസ്ത്രം എല്ലാം ഹറാമായിരിക്കെ എങ്ങനെ ദുആ സ്വീകരിക്കപ്പെടാനാണ് ? [ മുസ്ലിം 1015 ]

ബദ്ർ യുദ്ധത്തിന് മുന്നേ നബി [സ ] ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകൾ ഉയർത്തി പ്രാർത്ഥിച്ചതായി ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ വന്നിട്ടുണ്ട് .

عُمَرُ بْنُ الْخَطَّابِ قَالَ لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاَثُمِائَةٍ وَتِسْعَةَ عَشَرَ رَجُلاً فَاسْتَقْبَلَ نَبِيُّ اللَّهِ صلى الله عليه وسلم الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ ‏"‏ اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي اللَّهُمَّ آتِ مَا وَعَدْتَنِي اللَّهُمَّ إِنْ تَهْلِكْ هَذِهِ الْعِصَابَةُ مِنْ أَهْلِ الإِسْلاَمِ لاَ تُعْبَدْ فِي الأَرْضِ

 

അത് തന്നെ രേഖയാണ് ദുആ ചെയ്യുമ്പോൾ കൈകൾ ഉയർത്താം എന്നതിന്.

കൂടാതെ മറ്റ് സന്ദർഭങ്ങളിൽ നബി [സ ] കൈകൾ ഉയർത്തിയിട്ടുണ്ട്  .

അബൂമൂസ (റ): നബി (സ) വുദൂ ചെയ്യാൻ ജലം ആവശ്യപെട്ടു വുദു ചെയ്തശേഷം തൻ്റെ ഇരു കരങ്ങൾ ആകാശത്തേക്ക് ഉയർത്തി പറഞ്ഞു "ഉബൈദ് അബീ ആമിറിന് നീ പൊറുത്ത് 
കൊടുക്കണെ" നബി(സ) യുടെ കക്ഷത്തിലെ വെളുപ്പ് കാണാൻ സാധിക്കുമായിരുന്നഅത്രം കൈകൾ ഉയർത്തിയിരുന്നു.

(ബുഖാരി 6383)

എന്നാൽ കൈകൾ ഉയർത്തുന്നതിന് മഹത്വം പറയുന്ന ചില ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ ചിലതൊക്കെ ദുർബലമാണെങ്കിലും മറ്റു ചിലത് സ്വഹീഹാണ് .

حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا ابْنُ أَبِي عَدِيٍّ، قَالَ أَنْبَأَنَا جَعْفَرُ بْنُ مَيْمُونٍ، صَاحِبُ الأَنْمَاطِ عَنْ أَبِي عُثْمَانَ النَّهْدِيِّ، عَنْ سَلْمَانَ الْفَارِسِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ إِنَّ اللَّهَ حَيِيٌّ كَرِيمٌ يَسْتَحِي إِذَا رَفَعَ الرَّجُلُ إِلَيْهِ يَدَيْهِ أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ

സൽമാൻ അൽ ഫാരിസി [റ ]വിൽ നിന്ന് നിവേദനം ; നബി [സ ] പറഞ്ഞു ; തീർച്ചയായും, അല്ലാഹു , ഉദാരമതിയാണ്, ഒരു മനുഷ്യൻ അവന്റെ നേരെ കൈകൾ ഉയർത്തുമ്പോൾ, അവ ശൂന്യമായി മടക്കാൻ    ദുആ  നിരസിക്കപ്പെടാൻ അവൻ ലജ്ജിക്കും " [തിർമുദി 3556 ]

 ഇത് ജഅഫർ ഇബ്ൻ മൈമൂൻ വഴിയാണ് ഉദ്ധരിക്കപ്പെട്ടത് അദ്ദേഹം വിമർശന വിധേയനാണ് .

أبو دواد السجستاني : ضعيف أحمد بن حنبل : ليس بقوي في الحديث محمد بن إسماعيل البخاري : ليس بشيء يحيى بن معين ليس بثقة وَقَال النَّسَائي: ليس بالقوي

അബുദാവൂദ് അൽ സിജിസ്ഥാനി പറഞ്ഞു: ദുർബലൻ, അഹ്മദ് ഇബ്നു ഹൻബൽ പറഞ്ഞു: അവൻ ഹദീസിൽ ശക്തനല്ല, മുഹമ്മദ് ഇബ്നു ഇസ്മാഈൽ അൽ ബുഖാരി പറഞ്ഞു: അവൻ ഒന്നുമല്ല, യഹ്‌യ ഇബ്നു മഈൻ പറഞ്ഞു; വിശ്വാസയോഗ്യനല്ല, അൻ-നസാഇ പറഞ്ഞു: അവൻ ശക്തനല്ല.

[ തഹ്ദീബ് അൽ കമാൽ 5/ 115 ]

സൽമാൻ (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 
തീർച്ചയായും അല്ലാഹു ലജ്ജാശീലനും ദയാലുവുമാണ്.  (ദുആയിൽ) തന്റെ ദാസൻ അവന്റെ നേരെ കൈകൾ ഉയർത്തുമ്പോൾ ശൂന്യമായി, നിരാശയോടെ അവരെ തിരികെ മടക്കാൻ അവൻ ലജ്ജിക്കുന്നു.

(അഹമ്മദ് 5/438)
ഇത് സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചാണ് .
കൂടാതെ നമസ്ക്കാര ശേഷം അവിടെ അൽപ്പനേരം ഇരിക്കൽ കൊണ്ട് മലക്കുകളുടെ ശുപാർശ ലഭിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
അബൂഹുറൈറ (റ) വിൽ നിന്ന്: നബി (സ) പറഞ്ഞു: നമസ്കാര ശേഷം അൽപം നേരം അവിടെ തന്നെ ഇരുന്നാൽ മലക്കുകൾ അവർക്ക് വണ്ടി പൊറു ക്കലിനെ തെടും. 
(അബൂദാവൂദ് 469)

ചുരുക്കി പറഞ്ഞാൽ ജമാഅത് കഴിഞ്ഞാൽ ഇമാം അല്പം നേരം ഇരുന്നിട്ട് മാറലാണ് ഉത്തമം . എന്നാൽ പിന്നിലുള്ളവരുടെ നേരെ ഇരുന്ന് ദുആ ഉച്ചത്തിൽ ചെയ്യലോ , അതിന് മറ്റുള്ളവർ ആമീൻ പറയാലോ സുന്നത്തിൽ പെട്ടതല്ല . നബി [സ ] ഉറക്കെ പ്രാർത്ഥിച്ചു എന്നുള്ള  ചില ഹദീസുകൾ തന്നെ പിന്തുടരുന്നവരെ പഠിപ്പിക്കാൻ വേണ്ടി ഉച്ചത്തിലാക്കിയതാണ് എന്ന് ഫുഖ്ഹാക്കൾ തന്നെ പറയുന്നു.

قال الشافعي والأصحاب رحمهم الله تعالىيستحب للإمام إذا سلم أن يقوم من مصلاه عقب سلامه إذا لم يكن خلفه نساء 

ഇമാം ശാഫിഈ യും അനുയായികളും പറഞ്ഞു ; നമസ്കാരത്തിൽ നിന്ന്  സലാം വീട്ടി കഴിഞ്ഞാൽ പിന്നിൽ സ്ത്രീകൾ ഇല്ലെങ്കിൽ നമസ്ക്കാര സ്ഥലത്ത്  നിന്ന് പിരിയലാണ് ഇമാമിന് അഭികാമ്യം

[മജ്‌മൂ ശറഹ് മുഹദ്ദബ് 3/ 471 ]

وأختار للإمام والمأموم أن يذكرا الله بعد الانصراف من الصلاة ويخفيان الذكر إلا أن يكون إماما يجب أن يتعلم منه فيجهر حتى يرى أنه قد تعلم منه ، ثم يسر

ഇമാം ശാഫിഈ പറയുന്നു ; തന്നിൽ നിന്ന് ജനങ്ങൾ പഠിക്കുവാൻ അൽപ ഉറക്കെ ചൊല്ലി എന്നാണ് ഞാൻ വിചാരിക്കുന്നത് . കാരണം നബി യിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന മിക്ക ഹദീസുകളിലും നമസ്ക്കാരശേഷം തഅലീലും തക്ബീറും പറയപ്പെടുന്നില്ല [ അൽ ഉമ്മ് 1/ 151 ]

وأحسبه إنما جهر قليلا ليتعلم الناس منه وذلك ; لأن عامة الروايات التي كتبناها مع هذا وغيرها ليس يذكر فيها بعد التسليم  تهليل ولا تكبير

ഇമാം ശാഫിഈ പറയുന്നു ;നമസ്‌കാരത്തിന് ശേഷമുള്ള പ്രാർത്ഥനയും ദിക്റുകളും രഹസ്യമാക്കണം .പിന്നിലുള്ളവരെ പ്രാർത്ഥനയുടെ രൂപം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇമാം ഒഴികെ ജനങ്ങൾ പ്രാർത്ഥന പഠിച്ചാൽ ശേഷം അദ്ദേഹം രഹസ്യമാക്കണം

[അൽ ഉമ്മ് 1/151]

ഇന്ന് ബഹു ഭൂരിപക്ഷം പള്ളികളിലും നമസ്ക്കാര ശേഷം നടക്കുന്ന കൂട്ട പ്രാർത്ഥന നബിയുടെ [സ ] ചര്യയിൽ വന്നിട്ടുള്ളതല്ല . അതിനാൽ അത്തരം കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കലാണ് ഉത്തമം .