റജബ് 27 ന് മിഅ്‌റാജിന്റെ നോമ്പ് അനുഷ്ഠിക്കൽ സുന്നത്തോ?

.
    
‎وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ *مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا* {الغنية :١/١٨٢  ، واحياء علوم الدين : ١/٣٢٨}
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം:
തിരു നബി ﷺ പറഞ്ഞു: _*ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും*_ (ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/328)

‎*وَيُسْتَحَبُّ صَوْمُ يَوْمَ الْمِعْرَاج* ِ{فَتْحُ الْعَلَّامِ (٢/٢٠٨، وَبَاجُورِي: ١/٣٩٢ ، وَإِعَانَةُ الطَّالِبِينَ : ٢/٢٧٠ ، وَفَتَاوَى الشَّالِيَاتِي : ١٣٥)
*മിഅ്റാജിൻ്റ ദിവസം നോമ്പ് മുസ്തഹബ്ബാണ്*

🔍🔍🔍🔍🔍🔍🔍🔍🔍🔍

ഈ ഹദീഥ് വ്യാപകമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നു.  ഇത്   വളരെ ദുർബലമായ ഹദീഥാണ്. അതിനാൽ ഇതുകൊണ്ട് അമൽ ചെയ്യരുത്.

*സനദ്*
🔗🔗🔗🔗🔗🔗🔗🔗🔗🔗

*شهر بن حوشب الأشعري*

ഇദ്ദേഹം ദുർബലനാണ്.

أبو بكر البيهقي- ضعيف
أبو حاتم الرازي - لا يحتج بحديثه
براهيم بن يعقوب الجوزجاني - ضعيف
النسائي - ليس بالقوي

ഇമാം ബൈഹഖി പറയുന്നു - ദഈഫ്
ഇമാം അബൂഹാതിം റാസി - ഇദ്ദേഹത്തിന്റെ ഹദീഥ്  പ്രാമാണികമല്ല
ഇമാം ജൗസി ജാനി - ദഈഫ്
ഇമാം നസാഈ - ദഈഫ്.

(തഹ്‌ദീബ് അൽ കമാൽ 2781)

*مطر بن طهمان الوراق*

ഇദ്ദേഹവും ദുർബലനാണ്.

النسائي - ليس بالقوي
الدارقطني- ليس بالقوي

ഇമാം നസാഈ - ഇദ്ദേഹം പ്രബലനല്ല
ഇമാം ദാറുക്‌ത്നീ - ഇദ്ദേഹം പ്രബലനല്ല.

(മീസാൻ 4/ 8587)

ചുരുക്കിപ്പറഞ്ഞാൽ മുഹമ്മദ് നബി (സ )വരെ വിശ്വസ്തരും സ്വീകാര്യരുമായ നിവേദകർ വഴി വന്ന ഒരു ഹദീഥല്ലാ *മിഅറാജ് നോമ്പ്*. അതിനാൽ ഇത്തരം *ബിദ്അത്തുകളിൽ* നിന്നും വിട്ടുനിൽക്കുകയും നബിയുടെ (സ ) സ്ഥിരപ്പെട്ട ചര്യകൾ ചെയ്ത്  സത്യപാതയിൽ നിലകൊള്ളുക. അല്ലാഹു നാമേവരെയും അനുഗ്രഹിക്കട്ടെ.

No comments:

Post a Comment