A Abdulsalam sullami




1950 ൽ , നവോഥാന നായകനായ എ അലവി മൗലവിയുടെയും ഫാത്തിമയുടെയും മകനായി എടവണ്ണയിൽ ജനനം . വിജ്ഞാനത്തിൽ തല്പരൻ , സുല്ലമുസ്സലാം അറബിക് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി എട്ടു വര്ഷം . തുടർന്ന്  നവോഥാന പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടാൻ ജോലി രാജിവെച്ചു ജാമിയ നദ്‌വിയ്യയിൽ  അധ്യാപനം തുടർന്നു . ഹദീസ് പഠനത്തിൽ താൽപര്യം മൂലം അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പർവ്വത സമ്മാനമായ ഹദീസ് വിജ്ഞനീയങ്ങളിൽ അദ്ദേഹം അതിവേഗം കഴറി . പണ്ഡിതലോകത്തിൽ അസൂയയാവഹമായ നേട്ടങ്ങൾ കൈവരിച്ചത്  പലരെയും അസൂയാലുക്കളാക്കി .
അദ്ദേഹം കൈ വെക്കാത്ത മേഖലകളില്ല . ഖുർആൻ , തഫ്‌സീർ , ഹദീസ് , ഹദീസ് നിരൂപണം , ഹദീസ് നിദാന ശാസ്ത്രം , ഫിക്കാഹ്‌ , അഖീദ , താരതമ്യ പഠനം തുടങ്ങി പല മേഖലയിലും അദ്ദേത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . അന്ധമായ അനുകരണത്തെ അദ്ദേഹം വെറുത്തു . ഹദീസ് വിജ്ഞാനത്തിന്റെ വാതായനങ്ങൾ അദ്ദേഹം ഏവർക്കും വേണ്ടി തുറന്നു കൊടുത്തു . ധാരാളക്കണക്കിന്  ഖണ്ഡന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് . സംവാദ വേദികളിലും നിറസാന്നിധ്യം . വ്യക്തി ജീവിതം കൊണ്ടും , സൽസ്വഭാവംകൊണ്ടും മറ്റുള്ളവർക്ക് മാതൃകയാണ് ആ മഹാ പണ്ഡിതൻ .
സമൂഹത്തിൽ വേരുറച്ച സകല അന്ധവിശ്വാസങ്ങൾക്കെതിരിലും , അനാചാരങ്ങൾക്കെതിരിലും അദ്ദേഹത്തിന്റെ നാവും , തൂലികയും ഒരേ പോലെ ശബ്‌ദിച്ചു . ധാരാളക്കണക്കിന് യുവാക്കൾക്ക് അതൊരു മാർഗ്ഗദീപമായി മാറി . അദ്ദേഹം വെട്ടിത്തെളിച്ച ആ പാതയിൽ അതി ശക്തരായ യുവഹൃദയങ്ങൾ സകല മാർഗ്ഗ തടസ്സങ്ങളും നീക്കി ഈമാനോടെ മുന്നേറുന്നു . മുസ്ലിം സമുദായത്തിൽ നിന്നും അനാചാരങ്ങളെയും , അന്ധവിശ്വാസങ്ങളെയും നിർമ്മാർജനം ചെയ്യുന്നതിൽ അദ്ദേഹത്തിന്  വളരെ വലിയ പങ്കുണ്ട് .
കൂടോത്രം , കണ്ണേറ് , ജിന്ന് ബാധ , നാവേറ് , ഒടിയൻ , മൗലൂദുകൾ , ഖബർ പൂജകൾ തുടങ്ങിയ സകല ഖുറാഫാത്തുകൾക്കെതിരിലും അദ്ദേഹം അതി ശക്തമായി പോരാടി . അല്ലാഹുവിന്റെ റസൂൽ [സ ] ക്ക് കൂടോത്രം ബാധിച്ചു എന്ന ഹദീസുകളെ നിദാനശാസ്‌ത്രപരമായി അദ്ദേഹം നേരിട്ടു , അതിന്റെ ദുർബലതകൾ സമൂഹത്തിന് ബോധ്യപ്പെടുത്തി . ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ വിമർശനാതീതമല്ല എന്നും അദ്ദേഹം തെളിയിച്ചു . സ്വാഭാവികമായും ഇത്തരം നിലപാടുകൾ അദ്ദേഹത്തെ മറ്റു പണ്ഡിതന്മാരുടെ വിമർശനത്തിന് വിധേയനാക്കി . പക്ഷെ അദ്ദേഹം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവരെ ഖണ്ഡിക്കുകയും ചെയ്‌തു .
 
രചനകൾ ;

1-തൗഹീദ് ഒരു സമഗ്ര വിശകലനം
2-ഹദീസ് നിഷേധികൾക്ക് ഒരു മറുപടി
3-നൂറുൽ ഖുർആൻ [ തഫ്‌സീർ ]
4-ബുഖാരി പരിഭാഷ വ്യഖ്യാനം
5-റിയാദുസ്വാലിഹീൻ പരിഭാഷ
6-നൂറുൽ യകീൻ പരിഭാഷ
7-സ്ത്രീപള്ളിപ്രവേശം നബി ചര്യയിൽ
8-ജിന്ന് പിശാച് സിഹ്‌ർ
9-സംഗീതം നിഷിദ്ധമല്ല
10-മുസ്ലിംകളിലെ അനാചാരങ്ങൾ
11-ഇസ്‌ലാമിലെ അനുഷ്ട്ടാന മുറകൾ
12-സുന്നത് ജമാഅത് ഖുർആനിലോ
13-തൗഹീദും നവ യാഥാസ്ഥികരുടെ വ്യതിയാനവും
14-ആദർശ വൈകല്യങ്ങൾ സുന്നി ജമാഅത് സാഹിത്യങ്ങളിൽ
15-ചന്ദ്രമാസ നിർണ്ണയവും കണക്കും കാഴ്ചയും
16-മുജാഹിദ് പ്രസ്ഥാനവും വിമർശകരും
17-ഇളവുകൾ ഇസ്ലാമിക വിധികളിൽ
18-സുന്നത് ജമാത്തും ഹദീസ് ദുർവ്യാഖ്യാനവും
19-മദ്ഹബുകളുടെ സാധുത ഹദീസിന്റെ വെളിച്ചത്തിൽ
20-സുന്നത്തും ബിദ്അത്തും ഒരു സമ്പൂർണ്ണ മുഖവുര
21-ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം 
22- ഇസ്ലാം മൗലിക പാഠങ്ങൾ 
23-സംഗീതവും സംഗീതോപകരണങ്ങളും 
24-അബു ഹുറൈറ വർഷണങ്ങൾക് മറുപടി 
25- സക്കാത്തും ആധുനിക പ്രശ്നങ്ങളും 
26- മയ്യിത് പരിപാലനം 


                            അദ്ദേഹത്തിന്റെ അറിവിന്റെ മുന്നിൽ ചകിതരായ പലരും അദ്ദേഹത്തെ വിമർശിച്ചു സ്വായം വലിയ പാണ്ഡിത്യം സ്ഥാപിക്കാൻ ശ്രമിച്ചു . ആക്ഷെപങ്ങളുടേയും ,കള്ളആരോപണങ്ങളുടെയും  നടുവിൽ ഒരടിപോലും പാതറാതെ ആദർശത്തിൽ കടുകുമണിപോലും സന്ധിവെക്കാതെ ആ മഹാൻ മുന്നോട്ട് നീങ്ങി .
അദ്ദേഹത്തിന്റെ വാക്കുകൾ ; " ഞാൻ ആദർശ രംഗത്തുനിന്ന് ഒളിച്ചോടുന്നില്ല എങ്കിലും എനിക്ക് സാധിക്കുന്ന വിധത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം സംരക്ഷിക്കാം സാധ്യമാകുന്ന ഏതു വഴിയും തേടിപ്പിടിക്കും . ആരോപണങ്ങൾക്കോ ആക്ഷേപങ്ങൾക്കോ എന്നെ തളർത്താനാകില്ല രോഗത്തിനും മരണത്തിനുമാല്ലാതെ "
ഹദീസ് വിജ്ഞാനങ്ങളിലെ സമഗ്ര സംഭാവനകളെ മുൻ നിർത്തി 2016 ൽ വക്കം മൗലവി പുരസ്‌ക്കാരത്തിന് അദ്ദേഹം അർഹ്ഹനായി .ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് 2018 ജനുവരി 31 ന് ആ മഹാ പ്രതിഭ ഇഹലോകവാസം വെടിഞ്ഞു .അദ്ദേഹത്തിന് അല്ലാഹു സ്വർഗ്ഗം നൽകട്ടെ .

ഷാഹിദ് മുവ്വാറ്റുപുഴ .

No comments:

Post a Comment