ഷാഹിദ് മുവാറ്റുപ്പുഴ
ഇസ് ലാം മതം നിലനിൽക്കുന്നത് പ്രവാചകൻമാരുടെ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ് . എല്ലാ കാലഘട്ടത്തിലും നബിമാരെ അല്ലാഹു നിയോഗിക്കുകയും അവർക്ക് അവനിൽ നിന്നുമുള്ള ദിവ്യബോധനം നൽകുകയും ചെയ്യും . ഓരോ ജനതയിൽ നിന്നും അവരെപോലെ ഒരു മനുഷ്യനെ അതിന്നായി അവൻ തെരഞ്ഞടുക്കുന്നു . എന്നാൽ ആ നബിമാരുടെ ജനത പലപ്പൊഴും അവരെ തള്ളി പറഞ്ഞിട്ടുണ്ട് .
നാം അന്തിമ ജനതയാണ് . അതിനാൽ ഇനി ഒരു നബി നമ്മളിലേക്ക് പുതിയ ശരീഅത്തുമായി വരാനില്ല . അന്തിമ നബിയായി നിയോഗിക്കപ്പെട്ടത് മുഹമ്മദ് [ സ ] യാണ് .അദ്ദേഹത്തിന്റെ നാൽപതാം വഴസ്സിലാണ് നിയോഗിക്കപ്പെട്ടത്. അതുവരെ മക്കായിൽ അദ്ദേഹം ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു . ജനങ്ങൾ അദ്ദേഹത്തെ ഖുറൈഷി കുടുംബത്തിലെ ഒരാളായും , സത്യസന്ധനായും , സൽ സ്വഭാവിയായും അഗതികളോടും അശരണരോടും കാരുണ്യം കാട്ടുന്നവായും അങ്കീകരിച്ചു . ചുറ്റുമുള്ള അന്ധകാരതോടും ആരാജകത്ത്വതോടും വെറുപ്പുതോന്നി അദ്ദേഹം ഏകാന്തനായി ധ്യാനത്തിൽ ഇരിക്കാറുണ്ടായിരുന്നു . അത്തരം ഒരു സന്ദർഭത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ മുൻപൊന്നും കണ്ടു പരിചയമില്ലാത്ത ഒരു വ്യക്തി പ്രത്യക്ഷ പെടുകയും അദ്ദേഹത്തെ വാരിപുണരുകയും ദൈവ വചനങ്ങൾ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു . ആ സംഭവത്തിൽ ഭയന്ന് വിറച്ച അദ്ദേഹം പനി ബാധിതനായി മാറി . സംഭവം പുറത്ത് വന്നപ്പോൾ ചിലർ അദ്ദേഹത്തിന്റെ അടുത്ത് പിശാചു വന്നതായും , അദ്ദേഹത്തിന് മാരണം [കുടോത്രം ] ബാധിച്ചവനായും ചിത്രീകരിച്ചു . അദ്ദേഹം പറഞ്ഞ സത്യം അഥവാ അദ്ദേഹത്തിന്റെ അടുക്കൽ ദൈവത്തിന്റെ ദൂതനായ മാലാഖ ജിബ്രീൽ [അ ] വന്നു അല്ലാഹുവിന്റെ വചനങ്ങൾ പറഞ്ഞു എന്നത് , വളരെ ചുരുക്കം ചിലർ വിശ്വസിച്ചു . അതിനു കാരണം അദ്ദേഹം ജീവിതത്തിൽ ഇന്നോളം തമാശക്കുപോലും കളവ് പറയുന്നത് അവരാരും കേട്ടിരുന്നില്ല , വഞ്ചിക്കുന്നത് കണ്ടിരുന്നില്ല ,വാക്ക് തെറ്റിക്കുന്നതും കണ്ടിരുന്നില്ല അതായിരുന്നു .
എന്നാൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു നിലക്കെങ്കിൽ മറ്റൊരു നിലക്ക് അവരുടെ ബൗദീഗ സുഖസൗകര്യങ്ങളെ ബാധിക്കുമെന്ന് കണ്ടു ചിലർ അദ്ദേഹത്തിൽ അവിശ്വസിക്കുകയും അദ്ദേഹത്തിന് നേരെ പല കുതന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്തു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു . അദ്ദേഹത്തിലേക്ക് ജനങ്ങൾ അടുക്കാൻ തുടങ്ങിയപ്പോൾ അതിനു തടയിടാൻ അവർ പലതും ചെയ്ത് പല ആരോപണങ്ങളും നടത്തി . അതിൽ ഒന്നാണ് അദ്ദേഹത്തിന് കുടോത്രം ബാധിച്ചു എന്നത് . അല്ലാഹു അദ്ദേഹത്തിന് നിരക്കാത്ത ആ ആരോപണത്തെ ഖുർആനിലൂടെ ഖണ്ഡിക്കുകയും ചെയ് തൂ . അദ്ദേഹത്തിന് ചേരുന്ന വിശേഷണങ്ങളെ അല്ലാഹു നിരാകരിച്ചില്ല . അദ്ദേഹം മനുഷ്യനാണെന്നും , ഭക്ഷണം കഴിക്കുമെന്നും , അങ്ങാടിയിലൂടെ നടക്കും എന്നും ഒക്കെ അല്ലാഹു അംഗീകരിച്ചു .
എന്നാൽ അദ്ദേഹത്തെ മജ്നൂൻ [ ഭ്രാന്തൻ ] എന്ന് ആരോപിച്ചപ്പോൾ അല്ലാഹു അത് നിരാകരിച്ചു, അദ്ദേഹത്തെ ശായിർ [കവി ] എന്ന് ആരോപിച്ചപ്പോളും അല്ലാഹു അത് നിരാകരിച്ചു, അദ്ദേഹത്തെ മസ് ഹുർ [കുടോത്രം ബാധിച്ചവാൻ ] എന്ന് ആരോപിച്ചപ്പോളും അല്ലാഹു അത് നിരാകരിച്ചു.
ഒന്നാമത്തെ ആരോപണം അഥവാ മജ് നൂൻ [ഭ്രാന്താൻ] ;
ഒരു സാധാരണ മനുഷ്യന് ഭ്രാന്ത് ഉണ്ടായാൽ പിന്നെ അയാളെ ആരും ഒരു സാക്ഷിയയിപോലും പരിഗണിക്കില്ല . അയാളുടെ വാക്കുകളെ ഒരു മാനസ്സിക രോഗിയുടെ ജൽപ്പനമയെ കാണുകയുള്ളൂ . അയാൾ പറയുന്നത് എല്ലാരും അവിശ്വസിക്കും . കോടതിപോലും അയാളുടെ വാക്കിന് മൂല്യം കൽപ്പിക്കില്ല . അപ്പോൾ അയാൾ പറയുന്നത് , ‘അയാൾക് നിങ്ങൾക്കാർക്കും കാണാൻ ആകാത്തവിധം അദ്രിശ്യമായ നിലക്ക് ദൈവത്തിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നു ‘ എന്നാണെങ്കിലോ ? ഒരു സംശയവും വേണ്ടാ മുഴു ഭ്രാന്തൻ എന്ന് തന്നെ പറയും . ആളുകൾ അകലും . അതിനാണ് നബിയുടെ ശത്രുക്കൾ മജ്നൂൻ എന്ന് ആരോപിച്ചത് . ഇത്തരത്തിൽ അദ്രിശ്യമായ അബൗദീകമായ ഒരു സന്ദേശം അല്ലാഹുവിൽ നിന്നും ലഭിക്കുന്ന ഒരാൾക് ഒരിക്കലും ചേരാത്ത ഒരു അവസ്ഥയാണ് ഭ്രാന്ത് . അദ്ദേഹത്തിൽ വിശ്വസിക്കാത്ത ആളുകൾ അദ്ദേഹത്തിന്റെ അടുക്കലുള്ള ജിബ്രീലിന്റെ വരവും അദ്ദേഹത്തിനുണ്ടായ പരിഭ്രമവും ഭ്രാന്താണെന്ന് പറഞ്ഞു പരത്തി . എന്നാൽ അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആളുകൾ അദ്ദേഹത്തിനു ഭ്രാന്തല്ല എന്നും പറയുന്ന കാര്യങ്ങൾ തികച്ചും ദൈവീകമാനെന്നും ബോധ്യപെട്ടു അദ്ദേഹത്തിൽ വിശ്വസിച്ചു . ഇത്തരം ആരോപണത്തെ അല്ലാഹു ഖുർആനിലൂടെ തന്നെ മറുപടി പറഞ്ഞു.
مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ
وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല. തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്. [ഖലം 2-3]
പിൽകാലത്തു വന്ന ഇസ്ലാമിക വിരോധികളായ യഹൂദന്മാരും , ഓറിയന്റലിസ്റ്റുകളും ജിബ്രീലിന്റെ ആഗാമാനത്തെയും തുടർന്നുണ്ടായ പ്രയാസങ്ങളെയും അപസ്മാര രോഗമായും ഭ്രാന്തയുമെല്ലാം പറഞ്ഞു ദൈവീക സന്ദേശത്തേയും , പ്രവാചകത്വത്തെയും നിരാകരിച്ചു . അതേ ആളുകൾ മോസെസി ന്റെ അടുക്കലും , ജീസസിന്റെ അടുക്കലും ഗബ്രിയേൽ[ജിബ്രീൽ ] വന്നതും ദൈവീക സന്ദേശം നൽകിയതും അങ്കീകരിക്കുന്നു അപ്പോൾ എതിർപ്പ് ഇസ്ലാമിക ആദർശതോടാണെന്ന് വ്യക്തം . എന്നാൽ നബിയുടെ ചരിത്രം പഠിച്ചാൽ അത് വെറും ആരോപണമാണെന്നും അദ്ദേഹം കൊണ്ടുവന്ന സന്ദേശം അറേബ്യയുടെ ഇരുണ്ട കാലഘട്ടത്തിന് അന്ത്യം കുറിച്ചുവെന്നും വ്യക്തമാണ് .
രണ്ടാമത്തെ ആരോപണം അഥവാ ശായിർ [കവി] ;
കവിത എന്ന് പറയുമ്പോൾ അറിയാം അതിൽ മിക്കതും ഭാവനയും സത്യത്തിനു നിരക്കാത്തതുമാണെന്ന് . അതിനാൽ അവർ അദ്ദേഹത്തിന്റെ പ്രവാചകത്വം നിഷേധിക്കാൻ ഖുർആൻ ദൈവ വചനമല്ല മുഹമ്മദിന്റെ കവിതയാണെന്ന് ആരോപിച്ചു . അതിന്റെ വശ്യതയും, ആശയ ഗാംഭീര്യവും മനുഷ്യ മനസ്സുകളെ തൊട്ടുണർത്തുന്നതാണ് ,അതിനെ വിമർശിച്ചവർ പോലും അതിൽ ആകർഷിതരായി . ആളുകൾ ദിനംപ്രതി ഖുർആനിലെക്ക് അടുക്കുന്നത് കണ്ടിട്ട് അതു സഹിക്കവയ്യാതെ അവിശ്വാസികൾ നബിയെ കവിയെന്നും ആക്ഷേപിച്ചു. അല്ലാഹു ഖുർആനിലൂടെ തന്നെ അതും നിഷേധിച്ചു . കേവലം അസത്യം നിറഞ്ഞ ഭാവന ചമയുന്ന കവിയാകൽ ഒരു പ്രവാചകന് ചേർന്നതല്ല . അതുകൊണ്ട് തന്നെ അത്തരം കവികളെയും കവിതയെയും ഇസ്ലാം നിരാകരിക്കുന്നു . എന്നാൽ സത്യത്തിന്റെ അടിസ്ഥാനത്തിൽ , ചിന്തോദ് ദീപകമായ ഉപമകൾ ഉപയോഗികുന്നത് ഇസ്ലാം നിരോധികുന്നില്ല .ഹസ്സാൻ ഇബ്ൻ സാബിത് [റ ] എന്ന സഹാബി ഇസ്ലാം ആശ്ലേഷി ച്ചതിന് ശേഷം പാടിയ കവിതകൾ അത്തരതിലുള്ളതായിരുനു.
മൂന്നാമത്തെ ആരോപണം അഥവാ മസ് ഹൂർ [കുടോത്രം ബാധിച്ചവാൻ ];
മുഹമ്മദ് നബിയെ മാത്രമല്ല മറ്റു നബിമാരെയും അവരുടെ ജനത മസ് ഹൂർ എന്ന് വിളിച്ചിരുന്നു . കൂടോത്രം ബാധിച് പറയുന്ന പിച്ചും പേയുമാണ് മുഹമ്മദ് ദൈവ വചനം എന്ന് പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതെന്നു അവർ വാദിച്ചു . കൂടോത്രം പൈശാചിക പ്രവർതിയാണെന്നാണ് അവർ വിശ്വസിച്ചിരുന്നത് അതുകൊണ്ട് തന്നെ മുഹമ്മദ് [സ ] യുടെ അടുക്കൽ പിശാച്ച് വരുന്നു എന്നും അങ്ങനെ മാരണം ബാധിച് , നബിയാണെന്ന് സ്വയം അവകാശവാദം ഉന്നയിക്കുകയാണെന്നും അവർ പറഞ്ഞു പരത്തി
نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَى إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلاَّ رَجُلاً مَّسْحُورًا
നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും ( നമുക്ക് നല്ലവണ്ണം അറിയാം. ) [ഇസ്രാഹു് 47 ]
അറബികളുടെ വിശ്വാസം പിശാചുക്കൾ ശരീരത്തിൽ പ്രവേശിക്കുമെന്നും, ശാരീരിക ഉപദ്രവങ്ങൾ ഉണ്ടാക്കുമെന്നും , മാനസിക രോഗത്തിന് കാരണം തന്നെ പിശാച്ചണെന്നുമായിരുനു . അപ്പോൾ അത്തരത്തിൽ മാരണം ബാധിച് ഭ്രാന്തനായ ഒരാളുടെ കേവലം കവിതകളാണ് ഖുർആൻ എന്ന് ജനങ്ങളെ വിശ്വസിപ്പികാൻ അവർ അന്ന് ധാരാളം പരിശ്രമിച്ചു . കാരണം ഒരു മനുഷ്യന് ഇത്തരത്തിൽ ഒരവസ്ഥ ഉണ്ടായാൽ പിന്നെ അയാളെ ആരും പ്രവാചകനായി അങ്കീകരിക്കില്ല. ഈ അവസ്ഥകൾ ഒരിക്കലും റിസാലത്തിനു യോജിക്കുന്നതല്ല . പക്ഷേ അല്ലാഹു ഇതെല്ലാം അപ്പാടെ നിഷേധിച്ചു . മുഹമ്മദ് നബി [സ ] ക്ക് മാരണം ബാധിക്കുക എന്നത് അസംഭാവ്യമാണെന്നും അങ്ങനെ വാദിക്കൽ അക്രമമാണെന്നും പറഞ്ഞു .
അങ്ങനെ കാലങ്ങൾ കഴിഞ്ഞു , നബി [സ ] ഇസ്ലാം മക്കയിലും മദീനയിലും സ്ഥാപിച്ചു . അങ്ങനെ അല്ലാഹുവിന്റെ അതി വിശിഷ്ട്ടവും , ഉന്നതവുമായ ആ സൃഷ്ട്ടി മുത്ത് റസൂൽ [സ ] ഈ ലോകത്ത് നിന്നും വിടവാങ്ങി . സഹാബത് ഇസ്ലാമിനെ മുന്നോട്ട് കൊണ്ടുപോയി . പല പല ദേശത്തും ഇസ്ലാമിന്റെ വെന്നി കോടി പാറി . അപ്പോളതാ വീണ്ടും ആ മഹാന്റെ കാലത്തുള്ള അവിശ്വാസികൾ ആരോപിച്ച ചില ആരോപണങ്ങൾ തിരികെ കൊണ്ട് വരുന്നു , എന്നാൽ ഇത്തവണ ഇസ്ലാമിക പ്രമാനങ്ങളിലേക്ക് ആ ആരോപണങ്ങൾ തിരുകികേറ്റുകയാണ് ചെയ്തത് .
ആയിഷ [റ ] പറയുന്നു : ബാനു സുറൈക്ക് വംശത്തിലെ ഒരാ ൾ നബി [സ ] കു മാരണം ചെയ്തു ......അങ്ങനെ നബിക് [സ ] ഒരു കാര്യം ചെയ്തു എന്ന് തോന്നും വാസ്തവത്തിൽ നബി [സ ] അത് ചെയ്തിട്ടുണ്ടാവില്ല . [ബുഹാരി 5763 ]
......അദ്ദേഹം ഭാര്യമാരുമായി ബന്ധപെട്ടു എന്ന് അദ്ദേഹത്തിന് തോന്നും വാസ്തവത്തി ൽ അദ്ദേഹം ബന്ധ പെട്ടിടുണ്ടാവില്ല . നിവേദകൻ സുഫ്യാൻ പറഞ്ഞു : ഇങ്ങനെയാണെങ്കിൽ സിഹെറിന്റെ കൂട്ടത്തിൽ കൂടുതൽ കഠിനമായതാണിത് . [ബുഹാരി 5765 , മുസ്ലിം 2189 , നസായി , അഹമ്മദ് ]
വിശ്വസ്തന്മാരുടെ പേരിൽ അത്തരം കള്ള ആരോപണങ്ങൾ അവർ പ്രചരിപ്പിച്ചു . മുസ്ലീം ഉമ്മത്ത് അത് മനസ്സിലാകാതെ അത് സ്വീകരിക്കുകയും ചെയ്യുന്നു . അതിന്റെ പേരിൽ പരസ്‌പരം കടിച്ചു കീറുന്നു . ഇസ്ലാമിക ശത്രുക്കളുടെ പ്രയത്നം ഫലം കണ്ടു എന്ന് നാം തിരിച്ചറിയുക . ഹദീസ് നിർമാണത്തിലെ ഫാക്ടറി ആയിട്ടറീയപ്പെടുന്ന ഇറാഖികൾ ആ കഥ പറഞ്ഞു പരത്തി . വിശ്വസ്തന്മാരുടെ പേരിൽ പറഞ്ഞു പരതുന്നതായതിനാൽ ഇസ്ലാമിക പണ്ഡിതന്മാർ കണ്ണടച് സ്വീകരിച്ചും പോന്നു .
ഈ മുഹധിസുകളെല്ലാം ഈ ഹദീസ് ഹിഷാം ഇബ്‌നു ഉർവ യിൽ നിന്നും സുലൈമാൻ ഇബ്‌നു മിഹ്രാൻ അൽ അ'അമശ് നിന്നുമാണ് നിവേദനം ചെയുന്നത് . ഈ ഹദീസ് വരുന്ന ചില പ്രധാന സനദുകൾ നോകാം ...
ഇമാം ബുഹാരി – ഇബ്രാഹിം ഇബ്‌നു മൂസ -- ഈസ ഇബ്‌നു യുനുസ് -- ഹിശാം ഇബ്‌നു ഉർവ –അൻ അബീഹി -- അൻ ആയിഷ [റ ] -5763
ഇമാം ബുഹാരി—അബ്ദുല്ലഹ് ഇബ്‌നു മുഹമ്മദ് --സുഫ് യാ ൻ ഇബ്‌നു ഉയൈന -- ഇബ്‌നു ജുരൈജു --ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -5765
ഇമാം ബുഹാരി--ഉബൈദ് ഇബ്‌നു ഇസ്മായില് --അബു ഉസാമത് –ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -5766
ഇമാം ബുഹാരി--ഹുമൈദി --സുഫ് യാ ൻ ഇബ്‌നു ഉയൈന –ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി –
അൻ ആയിഷ [റ ] -6063
ഇമാം ബുഹാരി--ഇബ്രാഹിം ഇബ്‌നു മുന്ദി ർ --അനസ് ഇബ്‌നു ഇയാദു --ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -6391
ഇമാം മുസ്ലിം --അബു കുറയ്ബ് -- ഇബ്‌നു നുമൈറു –ഹിശാം ഇബ്‌നു ഉർവ -- അൻ അബീഹി -- അൻ ആയിഷ [റ ] -2189
ഇമാം നസായി-- ഹന്നദി ബ്‌നു സാ രിയ്യ് --അബു മുആവിയ --അ ‘അമശ് -- അൻ യാസിദ് ഇബ്‌നു ഹയ്യാനു-- അൻ സൈദ് ഇബ്‌നു അര്കം [റ ] -4080
ഇമാം അഹമദ് --ഹന്നദി ഇബ്‌നു സാ രിയ്യ് --അബു മുആവിയ –അ’ അമശ് -- അൻ യാസിദ് ഇബ്‌നു ഹയ്യാനു-- അൻ സൈദ് ഇബ്‌നു അര്കം [റ ] -18781
ഈ ഹിശാം ഇബ്‌നു ഉർവ യിൽ നിന്നും അ‘അമശ് നിന്നുമാണ് ഈ ഹദീസുളെല്ലാം നിവേദനം ചെയ്യപെടുന്നത് ഇവർ രണ്ടു പേരും മുദല്ലിസുകളാണ്. ഇവർ തദ് ലീസ് ചെയ്താണ് ഈ ഹദീസ് പറയുന്നത് . താ ൻ നേരിട്ട് ഒരാളിൽ നിന്നും കേൾക്കാത്ത കാര്യം അയാളുടെ പേരിലേക്ക്ചേർത്ത് പറയുന്നതിനെയാണ് തദ് ലീസ് എന്ന് പറയുക.
هشام بن عروة بن الزبير بن العوام القرشي الأسدي
النضر بن عبد الجبار
كان يعجب من حديثه عن أبيه
مالك بن أنس
كان لا يرضاه نقم عليه حديثه لأهل العراق، ومرة: كذاب
يعقوب بن شيبة السدوسي
ثبت، ثقة، لم ينكر عليه شىء إلا بعدما صار إلى العراق
عبد الرحمن بن يوسف بن خراش
كان مالك لا يرضاه، وكان هشام صدوقا تدخل اخباره في الصحيح، ومرة: قال بلغني ان مالكا نقم عليه حديثه لأهل العراق
تهذيب أل كمال 8055
നദിർ ഇബ്‌നു അബ്ദുൽ ജബ്ബാർ : അദ്ദേഹം പിതാവിലേക്ക് ചേർത്തി പറഞ്ഞത് ഇഷ്ട്ടപെട്ടിരുന്നില്ല
ഇമാം മാലിക് : ഇറാക്ക് കാരിൽ നിന്നും വരുന്ന ഹിഷമിന്റെ ഹദീസ് സ്വീകരിചിരുന്നില്ല , കളവ് പറയുന്നവൻ എന്നും പറഞ്ഞിട്ടുണ്ട് .
യഹ് കൂബ് ഇബ്‌നു ശൈബ : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് സ്വീകാര്യമല്ല
യൂസഫ് ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല
[തഹ്ദീബ് അൽ കമാൽ 8055]
وقال يعقوب بن شيبة : هشام ثبت لم ينكر عليه إلا بعد مصيره إلى العراق ، فإنه انبسط في الرواية وأرسل عن أبيه مما كان سمعه من غير أبيه عن أبيه .
قلت : في حديث العراقيين عن هشام أوهام تحتمل
وقال عبد الرحمن بن خراش : بلغني أن مالكا نقم على هشام بن عروة حديثه لأهل العراق ، وكان لا يرضاه ، ثم قال : قدم الكوفة ثلاث مرات ، قدمة كان يقول فيها : حدثني أبي قال : سمعت عائشة . والثانية ، فكان يقول : أخبرني أبي عن عائشة . وقدم الثالثة فكان يقول : أبي عن عائشة ، يعني يرسل عن أبيه .
[سير أعلام النبلاء]
യഹ് കൂബ് ഇബ്‌നു ശൈബ ;ഹിഷാം വിശ്വസ്തനാണ് അദ്ദേഹം ഇറാക്കിലേക്ക് പോയതിനു ശേഷമല്ലാതെ ആരും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല . ഇറാക്കിലേക്ക് പോയതിനു ശേഷം പിതാവിൽ നിന്നും കേൾകാതത് പിതാവിലേക്ക് ചേർത്ത് പറയാൻ തുടങ്ങി . അദ്ദേഹം വീണ്ടും പറഞ്ഞു : ഇറാക്ക് കാരിൽ നിന്നും വരുന്ന നിവേദനങ്ങളിൽ വഹ് മ് [ധാരണ പിശക് ] ഉണ്ട്
യൂസഫ് ഇബ്‌നു ഖറാഷ് : വിശ്വസ്തനാണ് , പക്ഷേ ഇറാക്കിൽ പോയതിനു ശേഷം ഉദ്ധരികുന്നത് ഇമാം മാലിക്ക് സ്വീകരിച്ചിരുന്നില്ല. കാരണം , കൂഫ യിലേക്ക് മൂന്ന് തവണ ഹിശാം യാത്ര പോയി . ആദ്യമൊക്കെ ഹദ്ദസനീ അബീ [ പിതാവ് എന്നോട് പറഞ്ഞു ] അദ്ദേഹം ആയിശ [റ ] കേട്ടു എന്നും , രണ്ടാമത്തെ യാത്രക്ക് ശേഷം ആഹ്ബരനീ അബീ [ പിതാവ് എന്നെ അറിയിച്ചു ] അദ്ദേഹം അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും മൂന്നാമത്തെ യാത്രക്ക് ശേഷം അൻ അബീഹി [ പിതാവിൽ നിന്നും ] അൻ ആയിശ [ആയിശ [റ ] നിന്നും ] എന്നും നിവേദനം ചെയ്യാൻ തുടങ്ങി . "
[സിയാർ അ' ആലാ മു നുബുലാ - ഇമാം ദഹബി]
അപ്പോൾ ഇത്തരത്തിൽ ധാരണ പിശകുള്ള , കളവ് പറയും എന്ന് ആക്ഷേപമുള്ള , പിതാവിന്റെ പേരിൽ അദ്ദേഹത്തിൽ നിന്നും കേൾകാത്ത കാര്യം കേട്ടു എന്ന് പറഞ്ഞ് വേറെ ആരോ ഒരാളിൽ നിന്നും കേട്ടത് പറയുന്ന ഹിശാം ഇബ്‌നു ഉർവയും , ഇതേ സ്വഭാവമുള്ള അ 'അമശുമാണി കഥ പറയുന്നത് . ഇതിന്റെ ബലത്തിലാണ് മുസ്ലിം ഉമ്മത്ത് അല്ലാഹുവിന്റെ ഹബീബിന് മാരണം ബാധിച്ചെന്നു ആക്ഷേപിക്കുന്നത് . ഇതാണ് യഥാർത്ഥത്തിൽ പ്രവാചക നിന്ദ . കേവലം നബിയുടെ കാർടൂൺ വരച്ചത് മാത്രമല്ല നിന്ദ , ഏറ്റവും കഠിനമായ നിന്ദയാണ് മുസ്ലിം ഉമ്മത്ത് ചെയ്യുന്നത് . പ്രവാചകത്വത്തിനു തന്നെ ചോദ്യം ചെയ്യപെടാൻ പാകത്തിനുള്ള ആരോപണം ഈ ഉമ്മത്ത് തന്നെ പ്രചരിപ്പിക്കുന്നു . നബിയെ വിവാഹ പ്രിയനായും , ശൈശവ വിഹാഹം കഴിക്കുന്ന ആളായും കേരളത്തിലെ മാധ്യമങ്ങളും ലോകത്തിന് പരിച്ചയപെടുതുന്നു . ഒന്നോർക്കുക , ഈ ശൈശവ വിവാഹം നബി [സ ] കഴിച്ചതായി പറയുന്നത് മുകളിൽ ചർച്ച ചെയ്യപെട്ട അതേ ഹിശാം ഇബ്‌നു ഉർവയും , അ 'അമശുമാണ് എന്നത് കൗതുകം ഉണർത്തുന്നു . ആദ്യം മുസ്ലിംങ്ങൾ പ്രവാചകനെ നിന്ദികുന്നത് നിർത്തുക .
അന്ന് മക്കമുശ്രിക്കുകൾ ചോദിച്ച ആ ചോദ്യം അഥവാ മാരണം ബാധിച്ച ഒരാളെ , എങ്ങിനെ പ്രവാചകനായി സ്വീകരിക്കും ? എന്നത് ഇന്നും ഇസ്ലാമിക ശത്രുക്കൾ ചോദിക്കുന്നു . ആറുമാസം നബിക്ക് ചെയ്‌ത കാര്യം ഏതാണ് ചെയ്യാത്തത് ഇതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം മാരണം ബാധിച്ചു എന്നാണ് ആരോപണം . "നബി സുബഹി നമസ്കരിച്ചിട്ടില്ല പക്ഷേ നിസ്കരിച്ചൂ എന്ന് കരുതി പള്ളിയിലേക്ക് നബി പോകുന്നില്ല , ഭാര്യയുമായി ബന്ധപെട്ടില്ല എന്നാൽ ബന്ധപെട്ടു എന്ന് കരുതി ജനാബത് കുളിക്കുന്നു , ജിബ്രീൽ വന്നു വഹിയ്യ് നല്കിയില്ലാ എന്നാൽ വഹിയ്യ് ലഭിച്ചു എന്ന് കരുതുന്നു , ആ വഹിയ്യ് ഓർമ്മ വരുന്നില്ല കാരണം വഹിയ്യ് വന്നില്ലാ എന്നും നബിക്ക് തോന്നുന്നു . അങ്ങനെ ചെയ്യാത്തത് ചെയ്തു എന്നും ചെയ്തത് ചെയ്തിട്ടില്ല എന്നും നബിക്ക് തോന്നികൊണ്ടിരുന്നു എന്നാണ് ആ കഥ" . അപ്പോൾ ഈ കഥ പടച്ചു വിട്ടവന്റെ ഉദ്ദേശം വളരെ വ്യക്തമാണ് . അത് മനസ്സിലാക്കാതെ കേവലം സത്യസന്ധരുടെ നിവേദനമാണിത് അത് നിഷേധിച്ചാൽ നാളെ പരലോകത്ത് ഇത് രേഖപെടുത്തിയ ഇമാം തനികെതിരെ തിരിഞ്ഞാലോ എന്ന ഭയമാണ് എല്ലാവർക്കും . എന്നാൽ ഞാൻ ഭയക്കുന്നത് നാളെ പരലോകത്ത് എന്റെ ഹബീബ് എനികെതിരെ നിന്ന് എന്നോട് പരിഭവം പറയുന്നതിനെയാണു . 'അല്ലാഹു അവന്റെ കലാമിൽ എനിക്ക് മാരണം ബാധിച്ചില്ല എന്നും അങ്ങനെ പറയൽ അക്രമമാണെന്നും പറഞ്ഞിട്ടുപോലും എന്നെ മാരണം ബാധിച്ചവനോട് എങ്ങിനെ നിങ്ങൾക്ക് ഉപമിക്കാൻ തോന്നി എന്ന് ചോദിച്ചാൽ " നിങ്ങൾ എന്ത് മറുപടി പറയും വിശ്വാസികളെ ?
“നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും ( നമുക്ക് നല്ലവണ്ണം അറിയാം. )
( നബിയേ, ) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല.[17/47-48]
അപ്പോൾ യഥാർത്ഥ വിശ്വാസം ഉൾകൊണ്ടവർ നാളെ പരലോകത്ത് അല്ലാഹുവും ,റസൂലും നമുക്കെതിരെ നിൽകുന്നതിനെയാണ് ഭയപ്പെടെണ്ടാത് മറ്റു സൃഷ്ട്ടികൾ എതിരാകുന്നതിനെയല്ല .
وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا
( അന്ന് ) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. [25/30]
ഖുർആൻ മാറ്റിവെച് സൃഷ്ട്ടികളുടെ ഗ്രന്ഥങ്ങളെ അന്ധമായി സ്വീകരിച്ചാൽ തീർച്ചയായും നബി [സ ] പ്രസ്താവിക്കുന്ന ആളുകളിൽ നാമും പെട്ടുപോയെക്കും . അല്ലാഹു കാത്തു രക്ഷികട്ടെ . അല്ലാഹു നേർ മാർഗ്ഗത്തിലക്കട്ടെ.
أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.[4/82]
ഖുർ ആനിൽ അടിയുറച്ചു നിന്നും പ്രവാചകനിൽ നിന്നും സ്വഹീഹായി വന്ന ഹദീസ് പിൻപറ്റിയും ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
May Allah bless you brother Shahid. Excellent..
ReplyDelete👍
ReplyDelete