ഇമാം ശാഫി
പറയുന്നു : ഒരു ഹദീസ് സഹിഹാകാൻ ആ ഹദീസിലെ
നിവേദകന്മാർ വിശ്വാസികളാവണം , സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം
വെക്തമായും മനസ്സിലക്കിയിടുണ്ടാകണം ,വെക്തമായ ഭാഷയിൽ തന്നെ പറയണം ഇല്ലെങ്കിൽ
ഹദീസിന്റെ ആശയം വെക്തമാകില്ല . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം
.നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെന്ഗിൽനല്ല
ഓർമ്മശക്തിയുള്ളവരായിരിക്കണം . ഗ്രന്ഥത്തിൽ നിന്നുംഉദ്ധരികുന്നത്തെന്ഗിൽ
കൃത്യമായി ഹദീസുകൾ എഴുതിസൂക്ഷികുന്നവരായിരിക്കണം
. കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും എതിരാകരുത് ,നിവേദകർ മുദല്ലിസ്
ആകരുത് അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ
നിന്നും താൻ കേൾക്കാത്ത ഹദീസ് അയാളിലേക്
ചേര്ത് പറയുന്നവരാകരുത് . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ
പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
1-സനദിലെ എല്ലാ നിവേദക രും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാ പാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനകതവനുംആകുക.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ്
ഓർമ്മയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്ധരി കുന്നവനെങ്കിൽ മന പ്പാട മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്ക ണം.
3-സനദ് മുത്തസ്സിൽ
ആകണം ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ് മുതൽ നബി [സ ] വരെ ഇടക്ക് കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .

4-ഹദീസ് മുഅല്ലൽ ആകരുത്
;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന് എന്നിവ മുക്തമായിരിക്കണം
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന് എന്നിവ മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി ഉള്ള ഹദീസ് ആകരുത് എന്നർത്ഥം.
[നുക്ക്ബത്തുല് ഫിക്കര് ]
കൂടുതൽ പ്രാമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി ഉള്ള ഹദീസ് ആകരുത് എന്നർത്ഥം.
[നുക്ക്ബത്തുല് ഫിക്കര് ]
ഈ നിബന്ധനകൾ പൂർത്തിയാകുന്ന ഹദീസുകളെ സഹീഹ്
എന്ന് പറയും . ഈ നിബന്ധന
പാലിച്ചു വന്ന ഹദീസ് സ്വീകരിക്കൽ ഒരു വിശ്വാസിയുടെ ബാധ്യതയും അവനെ വിശ്വാസി ആകുന്നതിനുള്ള മാനദണ്ഡവുമാണ് .
No comments:
Post a Comment