ഷെയ്ഖ് അല് ബാനി[റ ഹ് ] ബുഹാരിയിലെ ഹദീസുകളെ ദുര് ബലപ്പെടുതിയിട്ടുണ്ടോ ?

ചോദ്യം : താങ്ങള്  ബുഹരിയിലെ ഹദീസുകള്  ദുര്ബലമാക്കിയെന്നു പറഞ്ഞത് സത്യമാണോ ?
ഷൈക് അല് ബാനി
ഞാന് ബുഹരിയിലെ ചില ഹദിസുകളെ  ദുര്ബലമാക്കിയെങ്കില്  അത് യാഥാര്ത്യമാണ് അതിനെ നിഷേധികാന്  ആര്ക്കും അവകാശമില്ല .ബുഹരിയില് ദുര്ബലങ്ങള് ഉണ്ടെന്ന വാദം ആര്ക്കും നിഷേധികനവകശമില്ല . അതിനു പല കാരണങ്ങളുമുണ്ട് . ഒന്ന്  ഇസ്ലാമിക പണ്ഡിതന്മാരും വിദ്യര്തി കളും  ഒരുപോലെ അന്ഗീകരികുന്നു അല്ലാഹുവിന്റെ റസൂല്   മാത്രമാണ്  തെറ്റ് പറ്റാത്ത വെക്തി എന്നത് .മാത്രവുമല്ല ആരുടെയെങ്ങിലും മനസ്സില് ഏതെങ്കിലും ഗ്രന്ഥ ത്തിന്റെ നാമം ഒര്മാവന്നലോ അത് വായിച്ചാലോ അവനു ഒന്നോര്കുക അല്ലാഹുവിന്റെ ഗ്രന്ഥമാണ്  തെറ്റുകളില് നിന്നും പോരയിമാകളില് നിന്നും മുക്തം . അതാണ്‌ ഇമാം ഷഫീ പറഞ്ഞത്  " അള്ളാഹു അവന്റെ  ഗ്രന്ഥ മല്ലാത്ത മറ്റെല്ലാ ഗ്രന്ഥ ങ്ങളെയും തെറ്റുകളുള്ളതാനെന്നു  പ്രക്യപിച്ചത് " അത് സത്യവുമാണ് . അതിനെ കുറിച്ച് തര്ക്കതിനും  അവകാശമില്ല . അതിനാല്  ഞാന്  ബുഹരിയിലെ ഹദിസുകളെ പരിശോധികുകയും അതില്  സഹിഹിലും ഹസനിലും താഴെയുള്ള ദുര്ബല ഹദിസുകള് കണ്ടെത്തുകയും ചെയ്തു . കുടാതെ ഞാന് മാത്രമല്ല ആയിരകണ കിന്  വര്ഷം മുന്പേ പൂര് വികരായ പണ്ഡിതന്മാര്  അത്തരം ഹദിസുകളെ ദുർബലമാകിയിടുണ്ട്  അതും ഞാന് ദുര്ബലമാകിയത്തിലും കൂടുതല് ഹദീസുകളെ . ഉദാഹരണത്തിന് ഇമാം ദാരുഖുത് നീ ടസണ്‍ കണക്കിന് ഹദീസുകളെ ദുര്ബലമാക്കി  അതുപോലെ മറ്റു പലരും. ഇനി ആരെങ്കിലും എന്റെ പ്രവര്തിയെ അക്ഷേപികുകയനെങ്കില്  അവര് മനസ്സിലാകുക ഹദീസിനെ ഇമാമായ ഹാഫിദ് ഇബ്ണ്‍ ഹജേര് അസ്കലാനി വരെ ബുഹാരിയുടെ ശരഹില് അനേക ഹദീസുകളെ ദുര്ബലമാകുന്നു .  അതിന്റെ ദുര്ബലതകള് വിവരിക്കുകായും ചെയ്യുന്നു . അദ്ധേഹത്തെ പോലെ ഒരു മുഹദ്ധിസിനെ മറ്റൊരു മതവും പ്രസവിചിടുമില്ല . ബുഹരിയില് രണ്ടുതരം ദുര്ബല ഹദീസുകലുണ്ട് . ഒന്ന്  പൂര്ണമായും ദുര്ബലമയവ രണ്ടു ഹദീസിന്റെ കുറച്ചു ഭാഗം ദുര്ബലമായത് . മറ്റു മുഹദ്ദിസുകലുകു  ഈ വിഷയത്തില്  ഗ്രന്ഥങ്ങള് വരെയുണ്ട് .
അതിനാല്  പൂര് വികര്  ബുഹരിയിലെ ചില ഹദീസുകളെ അതിന്റെ നിവെദകര്  അബദ്ധത്തില്  
ചെര്തതാണെന്ന് പറഞ്ഞു ദുര്ബലമാക്കിയിട്ടുണ്ട് .
ചില ഉദാ ഹരണ ള്  പറയാം,
 അബു ഹുറൈരാ [റ ] നിവേദനം :'നബി [സ ] പറഞ്ഞു ' അള്ളാഹു പറഞ്ഞു "ഖിയാമാതുനാളില്  മൂന്ന് വിഭാഗം ആളുകളോട് ഞാന്  എതിരായിരിക്കും
എനിക്ക് വാക്ക് തന്നതിനുശേഷം വഞ്ചിച്ചു കലയുന്നവന് ,സ്വതന്ത്ര മനുഷ്യരെ വിറ്റുകിട്ടുന്ന വില ഭുജിക്കുന്നവര്  , തൊഴിലാളികലെകൊണ്ട് പൂര്ണമായി പണിയെടുപ്പിച്ച് അവര്ക്ക് പ്രതിഫലം നല്കാതിരിക്കുന്നവര് " 
[ബുഹാരി 2270 , ]
ഹദീസിലെ റാവിയെ കുറിച് വിമര്ശനം ഉണ്ട്  അയാള്ക് ഓര്മ ശക്തി കുറവുല്ലവനാണ് . ബുഹാരി തന്നെ അതരകരില്  നിന്നും ഹദീസ് സ്വീകരിക്കരുതെന്ന് പറഞ്ഞിട്ടുമുണ്ട് .ഇമാം ബുഹരിയും ഇമാം മുസ്ലിമും വളരെ ത്യാഗങ്ങല്  സഹിച്ചു കഷ്ട്ടപെട്ടു പതിനായിരകണക്കിന് ഹദീസുകളില്  നിന്നും ചിലത് തെരഞ്ഞെടുത്ത് അവരുടെ സഹീഹില്  കൊടുത്തു . അതിലില്ലാത്ത മറ്റു ഹദീസുകല്  നാല് സുനനുകളില്  കാണാം . അതില്  സഹീഹും   ഈഫും ഉണ്ടാകും . എന്റെ പഠനത്തില്  ബുഹരിയും മുസ്ലിമും ഞാന്  പരിശോധിച്ചപ്പോള്  അതിലെ ചില ഹദീസുകള്  ദുര്ബലങ്ങലാണ് എന്ന് എനിക്ക് ബോധ്യപെട്ടു . എന്റെ പ്രവര്തിയെ ആരെങ്ങിലും വിമര്ഷികുകയാനെങ്ങില്  അവര്ക്ക് ഫത്ത ഹുല്  ബാരി പരിശോധികാം അവിടെ അതിന്റെ കര് ത്താവ് ഇബ്ണ് ഹജര് തന്നെ ധാരാളം ഹദീസുകളെ വിമര്ഷിചിട്ടുണ്ട് .
 [ഫതവ അല് ബാനി 565]
അപ്പോള് അല് ബാനി വരെ  ഇതു അംഗീകരിച്ച പണ്ഡിതനാണ് . എന്നിട്ടും ഗള്ഫ് സലഫികല്ക്  ബോധം ഉധിചിട്ടില്ല .

സ്ത്രീയുടെ മുഖം മറക്കല് നിര്ബന്ധമാണോ ?



ഷാഹിദ് മുവാറ്റുപുഴ


സ്ത്രീയുടെ മുഖം മറക്കൽ നിർബന്ധമാണെന്ന് ചിലർ വാതിക്കരുണ്ട് . അതിന് അവർ ഉദ്ധരിക്കുന്ന പ്രമാണം സുറ അഹ്സാബിലെ 59 ആയതാണ് .


يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا


“നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” [അഹ്സാബ് 59]


കൂടാതെ സുറ നൂറിലെ ആയതും


وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَائِ


“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ”

[നൂര്‍ 31]

ഈ ആയതുകളിൽ വന്ന جَلَابِيبِهِنّ َ ഈ പദത്തെ വ്യാക്യാനിച്ചാണ് മുഖം മറക്കാൻ തെളിവുണ്ടാക്കുന്നത് . യഥാർത്ഥത്തിൽ ഈ പദത്തിന് ആഅർത്ഥമല്ല ഉള്ളത് .

ഇമാം റാഗിബ് ;ഖിമാർ എന്ന് പറഞ്ഞാൽ വളരെ ലൂസായ ശരീരം മൊത്തം മറയുന്ന വസ്ത്രം, ജയുബ് എന്ന് പറഞ്ഞാൽ സ്ത്രീകൾ തല മറക്കാന് ഉപയോഗിക്കുന്ന വസ്ത്രമാണ് മുന് വശം തുറക്കപെട്ട [മുഖം കാണാവുന്ന ] മക്കനയാണ് .. [മുഫ്രദാത് ]

ഇബ്ന് മസ് ഊദ് [റ ] പറയുന്നു ; തല മറക്കാനുള്ള വസ്ത്രമാണ് ജില് ബാബു . ഇതു തന്നെയാണ് മിക്കവരുടെയും അഭിപ്രായം .

. والجلباب هو : الرداء فوق الخمار . قاله ابن مسعود ، وعبيدة ، وقتادة ، والحسن البصري ، وسعيد بن جبير ، وإبراهيم النخعي ، وعطاء الخراساني ، وغير واحد . وهو بمنزلة الإزار اليوم . [تفسير ابن كثير]

ഇബ്ൻ മസ്ഊദ് [റ ]പറയുന്നു ; ജിൽബാബു എന്നാൽ അത് ഖിമാറാണ് .ഖതാദ ,ഹസൻ ബസരി ,ഇബ്രാഹിം നകഈ, സൈദ്‌ ഇബ്ൻ ജുബൈർ ഇവരുടെ എല്ലാം അഭിപ്രായവും ഇതുതന്നെ

[തഫസിർ ഇബ്ന് കസീർ ],(തഫ്‌സീര്‍ ഖുര്‍തുബി 14:217).

അപ്പോള് ഈ അയതുകളിൽ മുഖം മറകാനുള്ള തെളിവല്ല . ഈ ആയത് പഠിച്ച സഹാബികളും അതിനെ അങ്ങനെയല്ല മനസ്സിലകിയത് കാരണം മുഖം മറകണമെന്നു അവർ മനസ്സിലകിയെ ങ്കിൽ ഒരിക്കലും അവർ അതിനെ ധിക്കരികില്ലായിരുനു . അവർ മുഖം മറക്കൽ നിര്ബധമായി കണ്ടിരുനില്ല എന്നാണ് ഹദീസുകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്‌ .ഇനി ഹദീസുകൾ പരിശോദികുക അപ്പോൾ ധാരാളം ഹദീസുകൾ നമുക്ക് കാണാനാകും സഹാബി വനിതകൾ മുഖം മറചിരുന്നില്ല എന്നതിന് .

“നബി [സ ] ഈദ് ഖുത്തുബ കഴിഞ്ഞ് സ്ത്രീകളുടെ അടുക്കൽ ഉപദേശം നൽകുകയായിരുന്നു അപ്പോൾ മുഖത്ത് കറുത്ത പാടുള്ള ഒരു സ്ത്രീ എണീറ്റ്‌ നിന്ന് നബിയോട് ചോദിച്ചു .." [മുസ്ലിം 885]

ഇവിടെ മുഖം മറചിട്ടില്ല എന്ന് വ്യക്തം .

സഹൽ [റ ] പറയുന്നു: ”ഒരിക്കല്‍ ഒരു സ്ത്രീ വന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ) തന്റെ ശിരസ്സ് ഉയര്‍ത്തി അവളിലേക്ക് നോക്കി. ശരിയായി നോക്കി. ശേഷം തല താഴ്ത്തിയിരുന്നു. നബി(സ) തന്റെ പ്രശ്‌നത്തില്‍ ഒന്നും മറുപടി പറയാതിരുന്നത് കണ്ടപ്പോള്‍ അവള്‍ അവിടെ ഇരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അവളെ എനിക്ക് വിവാഹം കഴിപ്പിച്ചു തന്നാലും” (ബുഖാരി 5132)


അന്യ പുരുഷന് മാർ ഇരിക്കുന്ന ആ സദസ്സിലാണ് ആ സ്ത്രീ മുഖം മറകാതെ വന്നത് . മുകളിലെ ആയത് മുഖം മറകാനെന്നു അവരാരും മനസ്സിലകിയില്ല എന്ന് വ്യക്തമാണ് .


അനസ്(റ) പറയുന്നു: ”നബി(സ) പള്ളിയില്‍ ഖിബ്‌ലയുടെ നേരെ കഫം കണ്ടു. അവിടുന്നു കോപിക്കുകയും മുഖം ചുവക്കുകയും ചെയ്തു. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ വന്നു അതു തുടച്ചു.” (ഇബ്‌നുമാജ). സ്ത്രീകള്‍ മുഖം മറയ്ക്കുന്ന പര്‍ദയാണ് നബി(സ)യുടെ കാലത്തു ധരിച്ചിരുന്നതെങ്കില്‍ അനസിന്(റ) ഈ സ്ത്രീ അന്‍സ്വാറുകളില്‍ പെട്ടവളാണെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നോ?


ജാബിര്‍(റ) പറയുന്നു: ”എന്റെ പിതാവ് വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം കൊണ്ടുവരപ്പെട്ടു. മയ്യിത്തിനെ ഉയര്‍ത്തിയപ്പോള്‍ കരയുന്ന സ്ത്രീയുടെ ശബ്ദം നബി(സ) കേട്ടു. അവിടുന്ന് ചോദിച്ചു: ഇവള്‍ ആരാണ്? സ്വഹാബികള്‍ പറഞ്ഞു: അംറിന്റെ സഹോദരിയാണ്. അവിടുന്ന് പറഞ്ഞു: നീ കരയരുത്.” (അന്നസ്സാഈ 1843)


ആ സ്ത്രീ മുഖം മറചിരുന്നെങ്കിൽ സഹാബികല്ക് അവരെ തിരിച്ചറിയാൻ പറ്റില്ലായിരുന്നു.






അബൂഹുറയ്‌റ(റ) പറയുന്നു: ”കറുത്ത നിറമുള്ള ഒരു സ്ത്രീ നിത്യവും പള്ളി വൃത്തിയാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ) അവളെ കണ്ടില്ല. അവളെക്കുറിച്ച് അവിടുന്ന് അന്വേഷിച്ചു. അവര്‍ മരണപ്പെട്ടുവെന്ന് സ്വഹാബിമാര്‍ പറഞ്ഞു. (മുസ്‌ലിം, ബൈഹക്കി 2/440).


ഇവിടെയും വ്യക്തമാണ് ആ സ്ത്രീ മുഖം മറചിരുന്നില്ല .


ഇബ്ന് അബ്ബാസ്‌ [റ ] പറയുന്നു ; ' ജനങ്ങളിൽ വളരെയധികം സുന്ദരിയായ ഒരു സ്ത്രീ നബി [സ ] യുടെ പിന്നിൽ നിന്ന് നമസ്കരിക്കാരുണ്ടായിരുന്നു . ഈ സ്ത്രീയെ കാണാതിരിക്കാൻ വെണ്ടി ചിലര് ആദ്യത്തെ വരിയിൽ നില്കും " [നാസ യീ , ഇബ്ൻ മാജ , തിർമിദി ]


ഇതിനു വിശദീകരണം തന്നെ വേണ്ടാത്ത വിധം വ്യക്തം . ഇതിൽ മറ്റൊരു തെളിവ് കൂടിയുണ്ട് , സ്ത്രീകള്ക് പള്ളിയിൽ ജമാ അതിനു പോകാം എന്ന് . ആളുകള് അവളെ നോക്കുനുണ്ടായിരുന്നു . എന്നിട്ടും സ്ത്രീകളെ റസൂൽ പള്ളിയിൽ നിന്നും തടഞ്ഞില്ല .


മുഖം മറക്കൽ നിര്ബന്ധമാണ് എന്ന് വാദികുന്നവർ ഈ ഹദീസുകൾ കാണുമ്പൊൾ പറയുന്ന ന്യായം ഇതെല്ലാം ഹിജാബിന്റെ ആയത് അവതരികും മുന്പാനെന്നാ ണ് . ഒരാടിസ്ഥാനമില്ലാത്ത വാദമാണിത് . കാരണം ഹിജാബിന്റെ ആയതിനു ശേഷവും സ്ത്രീകൾ മുഖം മറചിരുന്നില്ല .


സുബൈഅത്ത്(റ) പറയുന്നു: ”അവള്‍ സഅ്ദിന്റെ ഭാര്യയായിരുന്നു. ഹജ്ജത്തുല്‍ വദാഇന്റെ സന്ദര്‍ഭത്തില്‍ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടു. നാലു മാസവും പത്തു ദിവസവും ആകുന്നതിന്റെ മുമ്പു തന്നെ അവള്‍ പ്രസവിച്ചു. അപ്പോള്‍ അബുസ്സനാബില്‍ (അബൂദാര്‍ കുടുംബത്തിലെ ഒരു പുരുഷന്‍) അവളെ കണ്ടുമുട്ടി. അവളുടെ പ്രസവരക്തം അവസാനിച്ച് ശുദ്ധിയായിരുന്നില്ല. അവള്‍ തീര്‍ച്ചയായും സുറുമ ഇട്ടിരുന്നു. അബുസ്സനാബില്‍ അവളോട് പറഞ്ഞു: നീ പുനര്‍വിവാഹത്തിന് ഉദ്ദേശിക്കുന്നുവോ? അവള്‍ പറഞ്ഞു: നാല് മാസവും പത്ത് ദിവസവും അവസാനിക്കണം. ഞാന്‍ നബി(സ)യുടെ അടുത്തുചെന്ന് അബൂസ്സനാബില്‍ പറഞ്ഞതു നബിയോടു പറഞ്ഞു. നബി(സ) അരുളി: നീ പ്രസവിച്ചപ്പോള്‍ നിന്റെ ഇദ്ദയുടെ അവധി അവസാനിച്ചിട്ടുണ്ട് (മുസ്‌ലിം 1484).


ഈ സംഭവം നടന്നത് ഹജ്ജത്തുൽ വദാഇനാണ് . അഥവാ ഹിജാബിന്റെ ആയതിന് ശേഷം . അപ്പോള് സഹാബി വനിതകൾ മുഖം മറകാതിരുന്നത് ഹിജാബിന്റെ ആയതിന് മുൻപാണെന്ന വാദവും ഇവിടെ പൊളിയുന്നു.


അനസ് [റ ]പറയുന്നു : ഹുനൈൻ യുദ്ധ ദിവസം വലിയ ഒരു കടാ രയുമായി ഉമ്മു സുലൈം നിൽകുന്നത് അബു തൽഹാ [റ ] കണ്ടു . അദ്ദേഹം പറഞ്ഞു നബിയെ , ഉമ്മുസുലൈം ഇതാ ഒരു കടാ രയുമായി നില്കുന്നു . നബി [സ ] അവളോട് ചോദിച്ചു :'എന്തിനാണിത് ? അവർ പറഞ്ഞു ; ' മുശ്രിക്കുകളിൽ നിന്നും എന്നെ ആരെങ്കിലും സമീപിച്ചാൽ അവരുടെ വയർ ഞാൻ ഇതുകൊണ്ട് കുത്തികീറും .അപ്പോൾ നബി [സ ] പുഞ്ചിരിച്ചു . "


[മുസ്ലിം 1809 ]


ഹിജാബിന്റെ ആയത് ഇറങ്ങിയിട്ട് 6 വര്ഷം കഴിഞ്ഞു നടന്നതാണ് ഹുനൈൻ യുദ്ധം . അതും മക്കം ഫതഹിനു ശേഷം .അപ്പോളും സഹാബ വനിതകൾ മുഖം മറചിരുനില്ല . കാരണം മേൽ പറഞ്ഞ ആയതുകളെ അവർ മുഖം മറകാനയിട്ടല്ല മനസ്സിലകിയത് എന്ന് വ്യക്തം .


ഇനി റസൂലുള്ള [സ ] സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ചും ഔറത്തിനെ കുറിച്ചും എന്താണ് പറഞ്ഞത് ?


``ആഇശ(റ) ഉദ്ധരിക്കുന്നു: അബൂബക്കറിന്റെ(റ) പുത്രി അസ്‌മാഅ്‌ ഒരു നേര്‍ത്ത വസ്‌ത്രമണിഞ്ഞുകൊണ്ട്‌ നബി(സ)യുടെ അടുക്കലെത്തി. നബി(സ) അവളില്‍ നിന്നും തിരിഞ്ഞുനിന്ന്‌ ഇപ്രകാരം പറഞ്ഞു: ഹേ, അസ്‌മാ, പെണ്ണിന്‌ പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍, ഈ ഭാഗങ്ങളല്ലാതെ (നബി(സ) തന്റെ മുഖത്തേക്കും മുന്‍കൈകളിലേക്കും ചൂണ്ടിക്കൊണ്ട്‌) അവളില്‍ നിന്നും പുറത്തുകാണാന്‍ പാടില്ല.'' (അബൂദാവൂദ്‌) ഈ ഹദീസ് മുര്സലായിട്ടു കൂടി ഇബ്ണ്‍ കസീരും ഖുര്തൂബിയും അനഗീകരികുന്നു . ഖുര്‍ത്വുബി പറയുന്നു: ``പെണ്ണിന്‌ മുഖവും മുന്‍കൈകളും പുറത്തുകാണിക്കാം എന്നതിന്‌ ഈ ഹദീസ്‌ തെളിവാണ്‌.'' (അല്‍ജാമിഉ ലിഅഹ്‌കാമില്‍ ഖുര്‍ആന്‍, നൂര്‍ 31)


ഖുർആൻ എന്താണ് പറഞ്ഞത് ?


“അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ”


[നൂര്‍ 31]
عن ابن عباس : ( ولا يبدين زينتهن إلا ما ظهر منها ) قال : الكحل والخاتم .
 അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക
ഇബ്ൻ അബ്ബാസ് [ റ ] പറയുന്നു : പ്രത്യക്ഷമായതൊഴിച്ച്‌  എന്ന്  പറഞ്ഞാൽ  അത്  സ്ട്രീകളുടെ സുറുമ , മോതിരം  ആണ് .
عن الضحاك ، عن [ ص: 157 ] ابن عباس ، قال : الظاهر منها : الكحل والخدان .
ഇബ്ൻ അബ്ബാസ് [ റ ] പറയുന്നു : പ്രത്യക്ഷമായതൊഴിച്ച്‌  എന്ന്  പറഞ്ഞാൽ  അത് സുറുമയും ഇരു കവിളുകളുമാണ്
 عن سعيد بن جبير ، في قوله : ( ولا يبدين زينتهن إلا ما ظهر منها ) قال : الوجه والكف .
സഈദിബ്‌നു ജുബൈർ [റ ] പറയുന്നു :പ്രത്യക്ഷമായതൊഴിച്ച്‌  എന്ന്  പറഞ്ഞാൽ  അത്  മുഖവും കൈപ്പടവുമാണ് .
 عن عطاء في قول الله ( ولا يبدين زينتهن إلا ما ظهر منها ) قال : الكفان والوجه .
അത്വാഅͧ  [ റ ] പറയുന്നു : പ്രത്യക്ഷമായതൊഴിച്ച്‌  എന്ന്  പറഞ്ഞാൽ  അത്  മുഖവും കൈപ്പടവുമാണ് .
، عن ابن عباس ، قوله : ( ولا يبدين زينتهن إلا ما ظهر منها ) قال : والزينة الظاهرة : الوجه ، وكحل العين ، وخضاب الكف ، والخاتم ، فهذه تظهر في بيتها لمن دخل من الناس عليها
ഇബ്ൻ അബ്ബാസ് [ റ ] പറയുന്നു : പ്രത്യക്ഷമായതൊഴിച്ച്‌  എന്ന്  പറഞ്ഞാൽ  മുഖം , കണ്ണിനു സുറുമയിട്ടത് , മൈലാഞ്ചിയിട്ട കൈപ്പടം ,മോതിരം എന്നിവയാണ് . വീട്ടിൽ വരുന്ന ആളുകൾക്കു മുന്നിൽ ഏത് വെളിവാക്കൽ അനുവദനീയമാണ് .
[തഫ്‌സീർ തബരി ]

``ഇബ്‌നുഅബ്ബാസ്‌(റ) പറഞ്ഞ; ഈ ആയത്തില്‍, അവള്‍ക്ക്‌ വെളിപ്പെടുത്താവുന്ന ഭാഗങ്ങള്‍ അവളുടെ മുഖവും കൈകളുമാണ്‌”
[തഫസിർ ഇബ്ന് കസീർ ],

ഇമാം നവവി പറയുന്നു: ``ഇബ്‌നുഅബ്ബാസ്‌(റ) പറഞ്ഞതുപോലെ ഈ ആയത്തില്‍, അവള്‍ക്ക്‌ വെളിപ്പെടുത്താവുന്ന ഭാഗങ്ങള്‍ അവളുടെ മുഖവും കൈകളുമാണ്‌. അദ്ദേഹം ഇപ്രകാരം പറയുകയും ചെയ്‌തു: മുഖവും മുന്‍കൈകളും ഔറത്തായിരുന്നെങ്കില്‍ ഹജ്ജിന്റെ ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ ഒരിക്കലും നബി(സ) അവ വെളിപ്പെടുത്താന്‍ കല്‌പിക്കുമായിരുന്നില്ല.'' (ശറഹുല്‍ മുഹദ്ദബ്‌ 3:167).


ഇബ്ണ്‍ അബ്ബാസ്‌ [ റ ] നിവേദനം : ഈദ്‌ ഉൽ അദ്ഹാ ദിനം ഫദൽ ഇബ്ൻ അബ്ബാസ്‌ നബിയുടെ പുറകിൽ ഇരുന്നു ഒട്ടക സവാരി ചെയുകയായിരുന്നു . അപ്പോൾ ഒരു സുന്ദരിയായ കത്ത് ആം ഗോത്രക്കാരി നബിയോട് വിധി ചോദിക്കാൻ വന്നു . ഫദ് ൽ ഇബ്ണ്‍ അബ്ബാസും സുന്ദരനായിരുന്നു . അവളെ അദ്ധേഹത്തിനു വല്ലാതെ ആകർഷിച്ചു . അങ്ങനെ അവളെ അദ്ദേഹം നോക്കി നിന്നു . അപ്പോൾ നബി [സ ] അദ്ധേഹത്തെ നബിയുടെ പുറകിലേക്ക് മാറ്റി . അപ്പോൾ അവൾ ചോദിച്ചു " പ്രവാചകരെ അള്ളാഹു വിശ്വസികല്ക് ഹജ്ജ് നിർബന്ധമാക്കിയിരികുന്നു . എന്റെ പിതാവ് വൃധനാണ് അദ്ദേഹത്തിന് വേണ്ടി എനിക്ക് ഹജ്ജ് നിർവഹിക്കാൻ പറ്റുമോ ? നബി [സ ] പറഞ്ഞു :'അതെ " [ ബുഹാരി 6228 ]


ഈ സംഭവം ഹജ്ജത്തുൽ വാദാ ഹിലാണ് . അപ്പോൾ ഹിജാബിന്റെ ആയതിനു ശേഷവും സ്ത്രീകൾ മുഖം മറചിരുന്നില്ല എന്ന് പൂര്ണമായും വ്യക്തം . ഈ ഹദീസിനെ വിവരിച്ചു ഇമാം ഇബ്ണ്‍ ഹജർ [റ ഹ് ] സ്ത്രീകള്ക് മുഖം മറക്കൽ നിര്ബന്ധമില്ല എന്ന് പ്രഖ്യാപികുന്നു .



وفيه دليل على أن نساء المؤمنين ليس عليهن من الحجاب ما يلزم أزواج النبي - صلى الله عليه وسلم - إذ لو لزم ذلك جميع النساء لأمر النبي - صلى الله عليه وسلم - الخثعمية بالاستتار ولما صرف وجه الفضل قال وفيه دليل على أن ستر المرأة وجهها ليس فرضا لإجماعهم على أنللمرأة أن تبدي وجهها في الصلاة ولو رآه الغرباء ، وأن قوله قل للمؤمنين يغضوا من أبصارهم على الوجوب في غير الوجه



[فتح الباري شرح صحيح البخاري ]


ഇബ്‌നുഹജറുല്‍ അസ്‌ഖലാനി പറയുന്നു: മുസ്‌ലിം ലോകത്തിന്റെ ഐകകണ്‌ഠ്യമായ തീരുമാനപ്രകാരം പെണ്ണ്‌ മുഖം മറയ്‌ക്കല്‍ നിര്‍ബന്ധമില്ലെന്ന്‌ ഹദീസില്‍ തെളിവുണ്ട്‌. കാരണം അന്യപുരുഷന്മാര്‍ കണ്ടാല്‍ പോലും ശരി, സ്‌ത്രീക്ക്‌ നമസ്‌കാര സന്ദര്‍ഭത്തില്‍ മുഖം വെളിവാക്കാവുന്നതാണ്‌.'' (ഫത്‌ഹുല്‍ബാരി 14:161)


അപ്പോൾ സ്ത്രീകൾ മുഖം മറക്കൽ നിര്ബന്ധമില്ല എന്നും അവൾ ഖിമാരും[ശരീരം മൊത്തം മറകുന്ന ലൂസായ വസ്ത്രം ], ജില് ബാബുമാണ് [ തലയും മാറിടവും കഴുത്തും മറകുന്ന മക്കന ] ധരികെണ്ടാതെന്നും പ്രമാണ ങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാണ് .


എന്നാൽ സ്ത്രീയുടെ ഔറ ത്തുകൾ മറക്കാതത് ഇസ്ലാം വിരോധികുന്നു .


നബി [സ ] പറഞ്ഞു "ചില സ്ത്രീകൾ വസ്ത്രം ദാരിചിട്ടുണ്ടെങ്കിലും നഗ്നകലാണ് .അവർ തിന്മയിലെകാണ് നയികുക . അവരുടെ മുടി ഒട്ടകത്തിന്റെ പൂഞ്ചി പോലെ യിരികും , അവർ നരകതിലാണ് . സ്വര്ഗത്തിന്റെ വാസനപോലും ദൂരതുനിന്നുപോലും അവര്ക് ലഭികില്ല " [മുസ്ലിം ]


ഇന്ന് നാം കാണുന്ന ആഭാസകരമായ വസ്ത്ര ധാരണം ഇസ്ലാം എതിര്കുന്നു . അത് സാമൂഹിക വ്യവസ്ഥയെയും സംസ്കാരത്തെയും, നശിപികുന്നതാണ് . ഇസ്ലാം സ്ത്രീയുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടിയാണ് മാന്യമായ വസ്ത്രം ധരിക്കാൻ കല്പിച്ചത് , അത് അടിമത്തമല്ല നിര്ഭായത്വമാണ് സാമൂഹ്യ ദ്രോഹികളിൽ നിന്നും മറ്റു അധര്മ്മ കാരികളിൽ നിന്നും .









































നബി ദിനം ഇസ്ലാമിക അനുഷ്ടനമോ ?

നബി ദിനം ഇസ്ലാമിക അനുഷ്ടനമോ ?
ഷാഹിദ്  മുവാറ്റുപുഴ

ഇസ്ലാമിക ചരിത്രത്തിലോ , പ്രമാണങ്ങളോ  പരിശോധിച്ചാൽ നബിദിനം കൊണ്ടാടുവാൻ യാതൊരു പ്രമാണവും കാണാൻ കഴിയില്ല .നബിയുടെ അനുച്ചരന്മാരോ , താബിഉകളോ ,
തബ്അ താബിഉകളോ , മദ്ഹബിന്റെ ഇമാമീങ്ങളോ , ഹദീസ്  പണ്ഡിതന്മരോ  ഇതു ആഘോഷിചിട്ടില്ല . കാരണം അതിനു നബി ( ) മാതൃക കാണിച്ചു തന്നിട്ടില്ല. യഥാർത്ഥത്തിൽ ഇസ്ലാം മതം ഉൾകൊള്ളാത്ത ഒരു ആഘോഷമാണിത്.

ഇമാം ഇബ്ണ്ഖല്ലികാൻ: നബിദിനം ആദ്യമായി ഉണ്ടാകിയത് ഫാത്തിമിയ്യക്കളുടെ കാലത്ത്ശിയാകലാണ് . ഇര്ബൽ ഭരിച്ചിരുന്ന മുളഫ്ഫർ അബുസയീദ്അൽ കുക്ബൂരി അത്  പിന്പറ്റി. മുളഫ്ഫർ ,നബി ദിനത്തിന് രണ്ടു ദിവസം മുൻപ്  വളരെയധികം ഒട്ടകങ്ങളെയും , പശുക്കളെയും ,ചെമ്മരി ആടി]നെയും, കൊണ്ടുവരുകയും അതിനു അകമ്പടിയായി സംഗീതവും  ചെണ്ട മേളവും ഉണ്ടാകും. ഓരോ മിനാരങ്ങളും വിവധ വർണ്ണ ഗളാൽ അല ന്ഗ രിക്കും . ഓരോ മിനാരത്തിലും ഓരോ പാട്ടുകാരും ഉണ്ടാകും.അവസാനം മഗ്രിബ് ആകുമ്പോൾ നഷീദ് കളും മറ്റു മദ് ഹു അലപാനങ്ങളും നടത്തും  [വഫാ യത്  അൽ അയാൻ 3/ 274 ]

ഇമാം ഇബ്ണ്കസിർഇര്ബൽ  ഭരിച്ചിരുന്ന മുളഫ്ഫർ അബുസയീദ്
അൽ കുക്ബൂരി , റബിഉൽ അവ്വൽ ആയാൽ വളരെ വലിയ രീതിയിൽ നബിദിന  ആഘോഷം  സംഗടിപ്പികും . ആഘോഷത്തിൽ പങ്കെടുത്തർവർ പറയുന്നു , 5000 ആടുകളെയും 10000 കോഴികളെയും ഉപയോഗിച്ച്  വിവിധ തരം ഭക്ഷണം  കൊണ്ടുള്ള സദ്യയും മറ്റും ഉണ്ടാക്കും ,സുഫികളെ കൊണ്ടുള്ള പാട്ടും, മദ്ഹു്  ആലാപനവും, ഡാൻസും ഉണ്ടാകും
[ബിദായ നിഹായ 13/ 137]

അപ്പോൾ ഹിജറ 400 കളിൽ ഫാത്തിമിയ്യകൾ  തുടങ്ങിയത്  ഹിജറ 600 ജീവിച്ചിരുന്ന മുളഫ്ഫർ രാജാവ്  ആർഭാടപൂർവ്വം പിൻപറ്റി പോന്നു . അതാണ്നബിദിനം കൊണ്ടാടാൻ ഉള്ള അടിസ്ഥാനം. എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിചിടത്തോളം അവന് മതമായി  ഒരു കാര്യം നിശ്ചയികാൻ ഒരു രാജാവ് മതിയാകില്ല . പകരം അല്ലാഹുവോ റസൂലോ നിശ്ചയിക്കണം. സഹാബികള്ക്പോലും നബിയുടെ മുന്മാതൃകയില്ലാത്ത ഒരു കാര്യം മതമായി നിശ്ചയികാൻ അധികാരമില്ല  അപ്പോൾ രാജാവിന്റെ സ്ഥാനം വളരെ വിദൂരമാണ് .നബി ( )ഒരിക്കൽ പോലും ഈസ നബിയുടെ ജന്മദിനം ആഘോഷിചിട്ടില്ല. ധാരാളം പൂർവപ്രവാചകരുള്ള  ഇസ്ലാമിൽ ഒരാളുടെ പോലും ജന്മദിനം നബി ( )കൊണ്ടാടിയില്ല .നബി( )ക്ക്  മറ്റു നബിമാരോട് 
സ്നേഹമില്ലയിരുന്നിട്ടാണോ  കൊണ്ടാടാഞ്ഞത് ? അതോ നബി( )ക്  സ്വന്ത ജന്മ ദിനം  കൊണ്ടാടുന്ന സമ്പ്രതായം ദീനിൽ ഉണ്ടാക്കിയാൽ ഭാവിയിൽ വരുന്ന ഉമ്മതുകൾക്കു നബി( )യേ ഒര്മികാൻ ഒരു വേദിയാകും എന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലായിരുന്നോ ? അതോ സ്വലാത്ത് ചൊല്ലാൻ പഠിപ്പിച്ച നബിക്ക്  തന്റെ ജന്മദിനം കൊണ്ടാടിയാൽ ഭാവിയിലെ ഉമ്മത്തിന്  നബിയുടെ മദ്ഹു ചൊല്ലാനും അത് വഴി പുണ്യം നേടാനും അവസരം ഉണ്ടാകും എന്ന്  തിരിച്ചറിയാൻ  മാത്രം വവിവേകമില്ലാഞ്ഞിട്ടോ ?എന്ത് കൊണ്ടാണ് 
റസൽ( ) സംബ്രതായം ദീനിൽ ഉള്കൊള്ളിക്കാഞ്ഞത് ? ഒരു രാജാവിന്തോന്നിയ ബുദ്ധി , ഇന്ന്  പണ്ടിതന്മാര്ക്  തോന്നിയ ബുദ്ധി അഥവാ നബിയെ സ്നേഹിക്കാനും മദ്ഹുകൾ പാടി പുണ്യങ്ങൾ കരസ്ഥമാക്കാനും പറ്റുന്ന ഒരു ആഘോഷം നബിദിനം കൊണ്ടാടലാണ്  എന്ന തിരിച്ചറിവ്  നബിക്ക്  ഉണ്ടാകാതെ പോയി പക്ഷേ നബിയെകാൾ ഇതെല്ലാം മനസ്സിലാകിയത്  രാജാവും പണ്ടിതാൻ മാരുമാണ്  അതാണ്‌  ആശ്ചര്യം ! എന്തൊരത്ഭുതം !
ഇതു പറയുമ്പോൾ ഉമര് ഇബ്ണ്ഖുമി അൽ ഇസ് കന്തരി ഇമാം ഫാകിഹാനി പറയുന്ന ഒരു കാര്യം ശ്രേധെയമാണ്
ഇമാം ഫാകിഹാനി പറയുന്നു : " നബി ദിനതെപറ്റി ഖുറനിലോ സുന്നത്തിലോ ഞാൻ കണ്ടിട്ടില്ല സലഫുകളെ പിൻപറ്റിയവരിലും ഞാൻ കണ്ടിട്ടില്ല തീറ്റ കൊതിയന്മാരായ ബിദ്അതുകാർ ഉണ്ടാകിയതാണ് ആചാരം " [അൽ മൌരിദ് ഫയല കാലം അല മൌലീദ് ]
അദ്ദേഹം കിത്താബിൽ നബി ദിനം ഉണ്ടായ ചരിത്രം വിവരിച്ചു അത് നിഷിദ്ധ മായ ബിദ് അതാണെന്ന്  പ്രസ്താവിക്കുന്നു.യഥാർത്ഥത്തിൽ
നബി()യെ ആക്ഷേപിക്കുന്നതിനു തുല്യമാണ് മുസ്ലിംങൾ ആചാരം
കൊണ്ടാടുന്നത് . ഇത്രയും നല്ല ഒരാചാരം നബി() ദീനിൽ ഉള്പെടുതിയില്ല പിൽകാലകരനു ഇത്തിന്റെ നന്മ മനസ്സിലാകി ഉണ്ടാകിയത് എന്ന് കാണുമ്പോൾ, നബി () രിസാലത്തിൽ വഞ്ചന കാട്ടി എന്ന് പറയേണ്ടിവരും . അള്ളാഹു കത്ത്രക്ഷികട്ടെ ..
                        നബി ( )ഇസ്ലാം മതം പൂർത്തിയാക്കിയാണ്  നമുക്ക് നൽകിയത് .
"ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന്നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു."
(5/3)
മുൻ മാതൃകയില്ലാത്  നർമികുക [ബിദ് അത് ]എന്നത് മതത്തിൽ കൈ കടത്തലാണ് . അതാണ്റസൂൽ അത് വലിയ പാപമായി പ്രഖ്യാപിച്ചത് .

ആയിശ [ ] ; നബി ( )അരുളി  " ആരെങ്കിലും, നമ്മുടെ മതത്തിൽ ഇല്ലത്ത് കടത്തി കൂട്ടിയാൽ അവ തല്ലപെടെണ്ട താണ് [ബുഹാരി 2697 ]

 സത്യവിശ്വാസികളേ, നിങ്ങള്അല്ലാഹുവെ അനുസരിക്കുക.(അല്ലാഹുവിന്റെ ) ദൂതനെയും നിങ്ങളില്നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില്ഭിന്നിപ്പുണ്ടാകുകയാണെങ്കില്
നിങ്ങളത്അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്വേണ്ടത്‌. ) അതാണ്ഉത്തമവും കൂടുതല്നല്ല പര്യവസാനമുള്ളതും [4/59] 

ഇമാം നവവി [റ ] "ശരഹിന്റെ വീക്ഷണത്തില്  ബിദ് അത്  എന്നത്  നബി [സ ] യുടെ നിര്ദേശ മില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് "
[തഹ്ദീബ് അസ്മാ വാ ലുഗാത്  ]
ഇമാം ഇബ്ണ്‍ ഹജര്  അസ്കലാനി  [റ ] പറയുന്നു ; പുതുതായി ആവിഷ്കരിച്ചതും ശര് ഇല്  അടിസ്ഥാനമില്ല ത്തതുമായ കാര്യമാണ് ബിദ് അത് .
[ഫത്ഹുല് ബാരി 13/ 253-254 ]
ചിലര്  ബിദ് അത്  പലതരം ഉണ്ട് നല്ലതും കൊള്ളില്ലാത്തതും  നബിദിനം നല്ല ബിദ് അതില്  പെട്ടതാണ്  അതുകൊണ്ട് അത് ആഘോഷികാം എന്ന് പറയാറുണ്ട് . അതിനു മറുപടി ഇമാം ശത്വാബി [റ ഹ് ] പറയട്ടെ
" മറുപടി ഇതാണ് , തീര്ച്ചയായും ഈ വിഭജനം ചിലര് നിര്മിച്ചുണ്ടാക്കിയതാണ് . മതപരമായ യാതൊരു തെളിവും ഇതിനില്ല . ഈ വിഭജനം തന്നെ പരസ്പര വിരുദ്ധവും ആണ്  " [ഇ ഹ്തിസാം  1/ 257 ]

ബിദ് അതും അതുണ്ടാക്കലും നിസ്സാര കാര്യമല്ല വളരെ മോശം കാര്യമാണ്
അനസ് [റ ] നിവേദനം ; നബി [സ ] പറഞ്ഞു " ഒരു ബിദ് അതുകാരന്  മരിച്ചാല്  ഇസ്ലാമിന് ഒരു വിജയം ലഭിച്ചു " [ദൈലമി ]

നബി ( )അരുളി "ബിദ്അതിന്റെ ആളുകളാണ് സൃഷ്ടികളിൽ ഏറ്റവും ദുഷിച്ചവർ " [അബു നുഐം ]

ഉമര് [റ ] നിവേദനം : നബി [സ ] ആയിശയോട് [റ ] അരുളി "നിശ്ചയം നിങ്ങളുടെ മതത്തെ ചിന്നഭിന്നമാക്കിപ്പിരിക്കുകയും ..എന്ന് അള്ളാഹു പറഞ്ഞത്  ഈ സമുദായത്തിലെ ബിദ് അതിന്റെ ആളുകളെ സംബന്ധിച്ചാണ് . അവര്ക് തൗബയില്ല . എനിക്ക് അവരുമായി ബന്ധമില്ല "
 [ബൈഹക്കി ,തബ് റാനി ]

ബിദ് അതുകാരന്റെ അമലുകൾ വരെ നഷ്ട്ടതിലായിരിക്കും.

ഹുദൈഫ [ ] യില നിന്നും നിവേദനം നബി ( )അരുളി " ബിദ് അതുകാരന്റെ നമസ്കാരം, നോമ്പ്  ദാനം, ഹജ്ജ് ,ഉംറ ,ജിഹാദ് 
എന്നിവ അള്ളാഹു സ്വീകരിക്കുകയില്ല " [ ഇബ്ൻ മാജ ]

മതത്തെ തന്നെ വഞ്ചിക്കുന്ന മുനാഫിക് കളുടെ കൂട്ടത്തിലാണ്
ബിദ്അതുകാരന്റെ സ്ഥാനം.

അനസ് [ ] പറയുന്നു :  നബി ( )അരുളി " എന്റെ സമുദായത്തെ വല്ലവനും വഞ്ചിച്ചാൽ അവന്  അല്ലാഹുവിന്റെയും , മലക്കുകളുടെയും ,സകല മനുഷ്യരുടെയും ശാപമുണ്ടാകും അവർ ചോദിച്ചു എന്താണ് നബിയെ
വഞ്ചന ? അവൻ ആളുകൾക് ഒരു ബിദ്അത് നിര്മിച്ച് കൊടുക്കുക
എന്നിട്ട്  അവർ അത് ചെയ്യുക അതാണ് വഞ്ചന  " [ സുനൻ ദാരുഖുത്നി ]

ആധുനികരായ പണ്ഡിതന്മാരും ഇതിനെ എതിർകുന്നു.
ഷെയ്ഖ് ഇബ്ണ്ബാസ്  പറയുന്നു  : " നബി ദിനം ആചരിക്കൽ മുസ്ലിം ങ്ങൾക് അനുവദനീയമല്ല [ഫതാവ ഇസ്ലാമിയ  1/ 71 ]

അപ്പോൾ ബിദ് അത്  എന്നത്  വലിയ ഗൗരവമുള്ള ഒന്നാണെന്ന്  മനസ്സിലകാം . പരലോകത്  കർമങ്ങൾ ചെയ്തിട്ടും എല്ലാം നഷ്ട പെട്ടവന്മാരുടെ കൂടെയകണോ ? അതോ  അല്ലാഹുവിന്റെ റസൂലിന്റെ കൂടെയകണോ ?

പറയുക: നിങ്ങള്അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്എന്നെ നിങ്ങള്പിന്തുടരുക. എങ്കില്അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
പറയുക: നിങ്ങള്അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്ച്ച.(3/31-32)

സത്യവിശ്വാസികളേ, നിങ്ങള്അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്റെ ) ദൂതനെയും നിങ്ങളില്നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില്ഭിന്നിപ്പുണ്ടാകുകയാണെങ്കില്നിങ്ങളത്അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്വേണ്ടത്‌. ) അതാണ്ഉത്തമവും കൂടുതല്നല്ല പര്യവസാനമുള്ളതും(4/59 )

വിശ്വാസികളെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ആജ് യെ നിങ്ങൾ മറികടക്കരുത്  അല്ലാഹുവിനെ സൂക്ഷികുക  നിശ്ചയമായും അള്ളാഹു എല്ലാം കേള്കുന്നവും  ജ്ഞാനിയും ആണ് [ഹുജറാ ത്ത്  51 ]