തറാവീഹ് ജമാഅത്


ഇസ്ലാമിക ലോകത്ത് വളരെ പ്രസിദ്ധമായ ഒരു ആരാധന കർമ്മമാണ് റമദാൻ മാസത്തിലെ രാത്രി നമസ്ക്കാരം. പിൽകാലത് അതിനു തറാവീഹ് എന്ന് പേര് വന്നു. ദീർഘമായ നമസ്കാരമായത് കൊണ്ട് ആണ് ആ പേര് വന്നത്. ഇസ്ലാമിക ലോകത്ത് യാതൊരു തർക്കവുമില്ലാത്ത ഒന്നായിരുന്നു തറാവീഹ് ജമാഅത്.എന്നാൽ സമീപകാലത് കേരളക്കരയിൽ ജമാഅത്  തെറ്റാണ് എന്ന നിലയിൽ ചർച്ചകൾ നടക്കുന്നു.ഒറ്റക്ക് നിസ്‌ക്കരിക്കേണ്ട നമസ്ക്കാരമാണ് പോലും. എന്നാൽ നബി (സ )ജമാഅത് ആയി നമസ്ക്കരിച്ചു മാതൃക കാണിച്ചു തന്ന ഒരു നമസ്ക്കാരമാണിത്.
നബി (സ )മൂന്നു ദിവസം പള്ളിയിൽ ഒരു വിരികൊണ്ട് മറയുണ്ടാക്കി നമസ്ക്കരിക്കുകയും സഹാബികൾ റസൂലിനെ പിന്തുടരുകയും ചെയ്ത് നമസ്ക്കരിച്ച നബി ചര്യ പിൻപറ്റിയാണ് നബിയുടെ അനുയായിയും ഖലീഫയുമായ ഉമർ (റ ) തറാവീഹ് നമസ്ക്കാരം ജമാഅതായി പുനസംഘടിപ്പിച്ചത്. നബി (സ ) പള്ളിയിലെ ജമാഅത് നിരോധിക്കുകയല്ല ചെയ്തത് എന്ന് മനസ്സിലാക്കിയ ഉമർ (റ ) ജീവിതത്തിൽ നബി ചെയ്ത ഒരു ചര്യയെ പുനർജീവിപ്പിച്ചു. സഹബികളുടെ പ്രവർത്തി കണ്ടപ്പോൾ അല്ലാഹു ഈ നമസ്ക്കാരം നിർബന്ധമാക്കിയേക്കുമോ എന്ന ഭയം കൊണ്ട് നബി (സ ) വീട്ടിൽ നമസ്ക്കരിക്കാൻ അവരെ പ്രേരിപ്പിച്ചു. നബിയെ കാത്തു നിന്ന അവരെ നബി (സ ) സമാധാനിപ്പിച്ചതും, സുന്നത് നമസ്ക്കാരങ്ങൾ വീട്ടിൽ നമസ്കരിച്ചാലും ശ്രേഷ്ഠത്തയുണ്ട് എന്ന് ഉണർത്തിയാണ്.

حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ سَالِمٍ أَبِي النَّضْرِ، عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اتَّخَذَ حُجْرَةً ـ قَالَ حَسِبْتُ أَنَّهُ قَالَ ـ مِنْ حَصِيرٍ فِي رَمَضَانَ فَصَلَّى فِيهَا لَيَالِيَ، فَصَلَّى بِصَلاَتِهِ نَاسٌ مِنْ أَصْحَابِهِ، فَلَمَّا عَلِمَ بِهِمْ جَعَلَ يَقْعُدُ، فَخَرَجَ إِلَيْهِمْ فَقَالَ ‏ "‏ قَدْ عَرَفْتُ الَّذِي رَأَيْتُ مِنْ صَنِيعِكُمْ، فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ ‏"‏‏.‏ قَالَ عَفَّانُ حَدَّثَنَا وُهَيْبٌ، حَدَّثَنَا مُوسَى، سَمِعْتُ أَبَا النَّضْرِ، عَنْ بُسْرٍ، عَنْ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم‏.‏
(بخاري)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും : നബി (സ) ഒരു റമദാനിൽ വിരികൊണ്ട് മറച്ച ഒരു മുറിയുണ്ടാക്കി . ജനങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു . ഒരു ദിവസം നബി(സ) നമസ്കരിച്ചില്ല ശേഷം ജങ്ങളോട് പറഞ്ഞു നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ നമസ്‌കാരത്തിൽ നിന്നും തടഞ്ഞത്
(ബുഖാരി 731)

അബ്ദുൽ അലാഇബ്നു ഹമ്മാദിന്റെ തരീക്കിലൂടെ ചുരുക്കിയാണ് ബുഖാരി ഉദ്ധരിച്ചത് എന്നാൽ അഹ്മ്മദ് ഇബ്നു സുലൈമാനിൽ നിന്ന് നസാഈ പൂർണ്ണമായും ഉദ്ധരിക്കുന്നു.

أَخْبَرَنَا أَحْمَدُ بْنُ سُلَيْمَانَ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ سَمِعْتُ مُوسَى بْنَ عُقْبَةَ، قَالَ سَمِعْتُ أَبَا النَّضْرِ، يُحَدِّثُ عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ النَّبِيَّ صلى الله عليه وسلم اتَّخَذَ حُجْرَةً فِي الْمَسْجِدِ مِنْ حَصِيرٍ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم فِيهَا لَيَالِيَ حَتَّى اجْتَمَعَ إِلَيْهِ النَّاسُ ثُمَّ فَقَدُوا صَوْتَهُ لَيْلَةً فَظَنُّوا أَنَّهُ نَائِمٌ فَجَعَلَ بَعْضُهُمْ يَتَنَحْنَحُ لِيَخْرُجَ إِلَيْهِمْ فَقَالَ ‏ "‏ مَا زَالَ بِكُمُ الَّذِي رَأَيْتُ مِنْ صُنْعِكُمْ حَتَّى خَشِيتُ أَنْ يُكْتَبَ عَلَيْكُمْ وَلَوْ كُتِبَ عَلَيْكُمْ مَا قُمْتُمْ بِهِ فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ صَلاَةِ الْمَرْءِ فِي بَيْتِهِ إِلاَّ الصَّلاَةَ الْمَكْتُوبَةَ ‏"‏ ‏
(النسائي)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും നിവേദനം : ഈന്തപ്പനഓലയുടെ പായ കൊണ്ട് നബി (സ) പള്ളിയിൽ ഒരു മറയുണ്ടാക്കാറുണ്ടായിരുന്നു. കുറെ രാത്രി നബി (സ) അതിൽ നമാസ്ക്കരിച്ചു. ജനങ്ങളും അദ്ദേഹത്തെ പിന്തുടർന്നു . അങ്ങനെ ജനം അധികരിച്ചു. അടുത്ത രാത്രി നബിയുടെ ശബ്‌ദം കേട്ടില്ല. ആളുകൾ നബിയെ വിളിച്ചു.അപ്പോൾ  നബി (സ)ജനങ്ങളോട് പറഞ്ഞു: *നിങ്ങളുടെ പ്രവർത്തിമൂലം നിങ്ങൾക്ക് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയമുണ്ട്. നിർബന്ധമാക്കിയാൽ നിങ്ങൾക്ക് അത് നിർവ്വഹിക്കാനാകില്ല. അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം.*

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى ذَاتَ لَيْلَةٍ فِي الْمَسْجِدِ فَصَلَّى بِصَلَاتِهِ نَاسٌ ثُمَّ صَلَّى مِنْ الْقَابِلَةِ فَكَثُرَ النَّاسُ ثُمَّ اجْتَمَعُوا مِنْ اللَّيْلَةِ الثَّالِثَةِ أَوْ الرَّابِعَةِ فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أَصْبَحَ قَالَ قَدْ رَأَيْتُ الَّذِي صَنَعْتُمْ وَلَمْ يَمْنَعْنِي مِنْ الْخُرُوجِ إِلَيْكُمْ إِلَّا أَنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ وَذَلِكَ فِي رَمَضَانَ
(بخاري)
ആയിശ(റ) നിവേദനം: "നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. എന്നാല്‍ നബി(സ) അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത് , ഇത് റമളാനില്‍ ആയിരുന്നു

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رضي الله عنها: أن رسول الله صلى الله عليه وسلم خرج ذات ليلة من جوف الليل، فصلى في المسجد، وصلى رجالٌ بصلاته، فأصبح الناس فتحدثوا؛ فاجتمع أكثر منهم فصلوا معه، فأصبح الناس فتحدثوا؛ فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصلَّى فصلوا بصلاته، فلما كانت الليلة الرابعة، عجز المسجد عن أهله، حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد، ثم قال: ((أما بعد؛ فإنه لم يخْفَ عليَّ مكانكم؛ لكني خشيت أن تفترض عليكم؛ فتعجزوا عنها))، فتوفي رسول الله صلى الله عليه وسلم والأمر على ذلك
(بخاري)
ഇബ്നു ശിഹാബില്‍ നിന്നുദ്ധരിക്കപെടുന്നു. ആയിഷ(റ) ഉര്‍വയോട് പറഞ്ഞുവെന്ന്: നബി(സ) ഒരു രാത്രി പുറപ്പെട്ടു പള്ളിയില്‍ വന്നു നമസ്കരിച്ചു, അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി(സ) നമസ്കരിച്ചു. ജനങ്ങളും കൂടി. റസൂല്‍ (സ) നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്‍ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി(സ) നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹ് നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങളിവിടെ തടിച്ചു കൂടിയത് ഞാനറിയാതെയല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി(സ) വഫാത്തായത്.' 
جابر ، قال : صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعات ، ثم أوتر ، فلما كانت  القابلة اجتمعنا في المسجد ،
(ابن حبان ، ابن خزيمة )
ജാബിർ (റ ) നിന്ന് :നബി(സ )റമദാനിൽ ഞങ്ങൾക്ക് നേതൃത്വം നൽകി എട്ട് റക്അതും വിത്റും നമസ്കരിച്ചു. അടുത്ത ദിനം ഞങ്ങൾ നബിയെയും കാത്ത് പള്ളിയിൽ കാത്തു നിന്നു.......
(ഇബ്നു ഖുസൈമ )

*അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം*
എന്ന് പറഞ്ഞു അതുകൊണ്ട് പള്ളിയിലെ ജമാഅത് ശരിയല്ല എന്നുണ്ടോ? ഇല്ലാ.

ഇബ്നു ഉമർ (റ ) വിൽ നിന്ന് :നബി (സ ) പറഞ്ഞു : നിങ്ങൾ വീടുകൾ ശവപറമ്പ് ആക്കരുത്  നമസ്കാരത്തിൽ ചിലത് വീട്ടിൽ വെച്ച് നമസ്കരിക്കുക.
(ബുഖാരി 422)
ഇമാം നവവി (റ )പറയുന്നു : ഇതു നാഫിൽ (സുന്നത് )
നമസ്കാരത്തെയാണ്
സൂചിപ്പിക്കുന്നത്.
(ശറഹ് മുസ്‌ലിം 6/777)
എന്നാലും എല്ലാ സുന്നത് നമസ്ക്കാരവും ഇതിൽ പെടില്ല. പള്ളിയിൽ പ്രവേശിക്കുമ്പോളുള്ള നമസ്കാരം, ജുമുഅക്ക് ഖുതുബ കേൾക്കാൻ ഇരിക്കും മുൻപുള്ളത്.. ഇതൊക്കെ പള്ളിയിൽ വെച്ചുള്ള സുന്നത്തുകളാണ്. എന്നാൽ ഫർദ് നമസ്കാരം കഴിഞ്ഞുള്ള സുന്നത്തുകൾ നബി (സ )വീട്ടിലാണ് നിർവ്വഹിച്ചിരുന്നത്. അതേപോലെ ഖിയമുകളും വീട്ടിൽ നിർവഹിക്കൽ ഉത്തമമാണ് എന്നാണ് നബി (സ )സൂചിപ്പിക്കുന്നത്. അല്ലാതെ തറാവീഹ് ജമാഅത് വിലക്കുകയല്ല ചെയ്യുന്നത്. വീട്ടിൽ ഉത്തമം എന്ന് പറഞ്ഞാൽ  പള്ളിയിൽ പാടില്ല എന്നർത്ഥമില്ല. നബിയുടെ ചര്യ മാതൃകയാക്കിയാണ് ഉമർ (റ )ജമാഅത് സംഘടിപ്പിച്ചത്.
قال ابن التنين وغيره استنبط عمر ذلك من تقرير النبى(ص) من صلى معه فى تلك الليلى
ഇബ്നു തീൻ (റഹ്)യും മറ്റും പറഞ്ഞു :
നബിയുടെ (സ )കൂടെ ആ രാത്രികളിൽ നമസ്ക്കരിച്ചവരെ നബി (സ )അംഗീകരിച്ചതിൽ നിന്നാണ് ഉമർ (റ )അത് അനുമാനിച്ചത് "
(ഫത് ഹുൽ ബാരി 6/9)

നബിയുടെ പ്രമുഖ സ്വഹാബി ബിദ്അത് ഉണ്ടാക്കി എന്ന് ആരെങ്കിലും വാദിക്കുമോ? നബിയുടെ ജീവിതത്തിൽ മുൻ മാതൃക വെച്ചാണ് ഉമർ (റ ) ഇതു ചെയ്തത്. വിശുദ്ധ ഖുർആൻ പുസ്തക രൂപത്തിലേക്ക് മാറ്റിയപോലെ. അതും ഉമർ (റ )വിന്റെ നിർദേശപ്രകാരമാണ് അബൂബക്കർ (റ )ചെയ്തത്. അത് ബിദ്അതാണ്‌ എന്ന് ആരെങ്കിലും വാദിക്കുമോ?
ഉമർ(റ ) അതു പറയുമ്പോൾ അബൂബക്കർ (റ )ചോദിക്കുകയാണ്
*അല്ലാഹുവിന്റെ ദൂതൻ ചെയ്യാത്ത കാര്യം നാമെങ്ങനെയാണ് ചെയ്യുക?*
അപ്പോൾ ഉമർ (റ )അത് ബിദ് അതല്ല എന്ന് ബോധ്യപ്പെടുത്തുന്നു.
إِنَّ عُمَرَ أَتَانِي فَقَالَ إِنَّ الْقَتْلَ قَدِ اسْتَحَرَّ يَوْمَ الْيَمَامَةِ بِقُرَّاءِ الْقُرْآنِ وَإِنِّي أَخْشَى أَنْ يَسْتَحِرَّ الْقَتْلُ بِالْقُرَّاءِ بِالْمَوَاطِنِ، فَيَذْهَبَ كَثِيرٌ مِنَ الْقُرْآنِ وَإِنِّي أَرَى أَنْ تَأْمُرَ بِجَمْعِ الْقُرْآنِ‏.‏ قُلْتُ لِعُمَرَ كَيْفَ تَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صلى الله عليه وسلم قَالَ عُمَرُ هَذَا وَاللَّهِ خَيْرٌ‏

മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍, യമാമ യുദ്ധം.  ആ യുദ്ധത്തില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ക്വുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര്‍ (റ)നെ ഉണര്‍ത്തി. റസൂല്‍ (صَلَّى) ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.
അങ്ങനെ, അദ്ദേഹം സൈദുബ്‌നുഥാബിത്ത് (റ )നെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര്‍ (റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ റസൂല്‍ തിരുമേനി(സ )യുടെ വഹ്‌യുകള്‍ എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ക്വുര്‍ആനെ ഒന്നായി ശേഖരിക്കണം
(ബുഖാരി 4986)
നബിയുടെ നിർദേശ പ്രകാരം ആ കാലത്ത് തന്നെ ഖുർആൻ എല്ലുകളിലും, തോലുകളിലും, മനഃപാഠമായും ക്രോഡികരിക്കപ്പെട്ടിരുന്നു. നബി (സ ) ഖുർആൻ മാത്രം എഴുതിവെക്കാൻ കൽപ്പിച്ചിരുന്നു. നബി (സ )യുടെ കാല ശേഷമാണ് അബൂബക്കർ (റ ) പുസ്തക രൂപത്തിലേക്ക് മാറ്റിയത്. നബിയുടെ മാതൃക പിൻപറ്റിയാണ് അവർ ചെയ്തത്. അതേപോലെ തന്നെയാണ് തറാവീഹ് ജമാഅത് പുനസംഘടിപിച്ചതും.
ഇമാം ഇബ്നു ഹജർ ഹൈതമി (റഹ് )പറഞ്ഞു :
"തറാവീഹ് നമസ്ക്കാരത്തെ നല്ല ബിദ് അത് എന്ന്  ഉമർ (റ ) പറഞ്ഞത് ഭാഷപരമായിട്ടാണ്. മതപരമായ അർത്ഥത്തിലല്ല. '
(ഫത്താവൽ ഹദീസിയ്യ 240)
ഉമർ (റ )വിന്റെ ഈ നടപടി സഹാബികൾ ഏറ്റെടുത്തു. അവർ ഇതിനെ തെറ്റായി കണ്ടില്ല.

മുഹമ്മദ്‌ ഇബ്നു യുസുഫ് സാഇബിൽ നിന്ന് : ഉമർ ഉബയ്യ് ഇബ്നു കഅബിന്റെയും, തമീമു ദ്ദാരിയുടെയും നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു. നൂറു ക്കണക്കിന് ആയത്തുകൾ ഓതി കൊണ്ട് പനിനൊന്ന് റക്അതാണ്‌ ഇരുവരും നമസ്ക്കരിച്ചിരുന്നത് റമദാനിലെ നമസ്കാരമാണ് ഉദ്ദേശം
(ഇബ്നു അബീ ഷൈബ )

നാഫീഉബ്നു ഉമർ പറഞ്ഞു : ഇബ്നു അബീ മുലയ്ക പറയുന്നത് ഞാൻ കേട്ടു " ഞാൻ റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുമായിരുന്നു ഞാൻ ഒരു റക് അതിൽ സൂറ ഫാത്തിർ പാരായണം ചെയ്യും.
(ഇബ്നു അബീ ഷൈബ )
റമദാൻ മാസത്തിൽ ഇമാമത് നിൽക്കുന്ന ആളുകൾക്ക് ഓരോ രക് അതിലും പത്തു വീതം ആയത്തുകൾ പാരായണം ചെയ്യാൻ ഉമർ ഇബ്നു അബ്ദുൽ അസീസ് നിർദേശം നൽകി"
(ഇബ്നു അബീ ഷൈബ )
അബ്ദുല്ല ഇബ്നു സാഇബ് പറയുന്നു : ഞാൻ റമദാൻ മാസത്തിൽ ഞങ്ങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുകയാണ് അന്നേരം പള്ളിയുടെ കാവടത്തിൽ വെച്ചുള്ള ഉമറിന്റെ തക്ബീർ കേട്ടു. അദ്ദേഹം ഉംറ നിർവ്വഹിക്കാൻ വന്നതായിരുന്നു. അങ്ങനെ അദ്ദേഹം പള്ളിയിൽ വന്നു എന്റെ പിന്നിൽ നമസ്ക്കരിച്ചു. "
(ഇബ്നു അബീ ഷൈബ )
ഇബ്നു അബ്ദുറഹ്മാൻ ഉദ്ധരിക്കുന്നു : അലി (റ ) റമദാനിൽ ജനങൾക്ക് നേതൃത്വം നൽകി തറാവീഹ് നമസ്കാരം നിർവ്വഹിച്ചു "
(ഇബ്നു അബീ ഷൈബ )
സലഫുകളിൽ ഭൂരിപക്ഷം സഹാബികൾ, താബിഈങ്ങൾ എല്ലാം ജമാഅത് ആയിട്ടാണ് നമസ്ക്കരിച്ചിരുന്നത്. എന്നാൽ ചിലർ വീട്ടൽ നമസ്ക്കരിക്കുന്നതിനെ കൂടുതൽ ഇഷ്ട്ടപ്പെട്ടു. ഉമർ (റ ), മകൻ ഇബ്നു ഉമർ, സാലിം, ഖാസിം  എന്നിവരും വീട്ടിലാണ് നമസ്കാരിച്ചിരുന്നത്.
നാഫിഇൽ നിന്ന് : ഇബ്നു ഉമർ റമദാൻ മാസത്തിൽ ജനങ്ങളോടൊപ്പം തറാവീഹ് നമസ്ക്കരിച്ചിരുന്നില്ല. സാലിമും, ഖസിമും നമസ്കരിച്ചിരുന്നില്ല
(ഇബ്നു അബീ ഷൈബ )

മുജാഹിദ് പറഞ്ഞു : ഒരാൾ ഇബ്നു ഉമറിനോട് ചോദിച്ചു: റമദാനിൽ ഞാൻ ഇമാമിന്റെ പിന്നിൽ നമസ്കരിക്കാണോ? ഇബ്നു ഉമർ ചോദിച്ചു : താങ്കൾക്ക് ഖുർആൻ ഓതാൻ അറിയില്ലേ? ചോദ്യകർത്താവ് : അതെ. ഇബ്നു ഉമർ : എങ്കിൽ കഴുതയെ പോലെ താങ്കൾ മിണ്ടാതിരിക്കുകയോ! വീട്ടിൽ വെച്ചു നമസ്ക്കരിക്കുക.
(ഇബ്നു അബീ ഷൈബ, ബൈഹക്കി )

ചില സ്വാഹാബികൾക്കും താബിഉകൾക്കും വീട്ടിൽ വെച്ചു നിർവ്വഹികുന്നതായിരുന്നു ഇഷ്ടം. എന്നാൽ മറ്റു ധാരാളം ആളുകൾ ജമാഅതായിട്ടായിരുന്നു നമസ്ക്കരിച്ചിരുന്നത്. പണ്ഡിതൻമാരും ഇതിൽ ഭിന്നിച്ചിട്ടുണ്ട്.
ഇബ്നു മുബാറക്ക് (റ ) അഹ്മ്മദ് ,(റ ) ഇസ്ഹാഖ് (റ )എന്നിവർ ഇമാമിന്റെ പിന്നിൽ നമസ്കരിക്കുന്നതാണ് പ്രാധാന്യം നൽകിയത്. ഖുർആൻ അറിയുമെങ്കിൽ ഒറ്റക്ക് നമസ്കരിക്കലാണ് ശാഫീഈ(റ ) പ്രാധാന്യം നൽകുന്നത്.
(തിർമുദി )
ഇമാം മാലിക്ക് (റ ), അബൂയൂസഫ് (റ ),
ശാഫീഈ (റ ) എന്നിവർ തറാവീഹ് വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമായി കാണുന്നത്... ത്വഹാവി കർകശ നിലപാടാണ് കൈകൊണ്ടത്. തറാവീഹ് ജമാഅത് നിർവ്വഹിക്കൽ സാമൂഹ്യ ബാധ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്.
(ഫത് ഹുൽ ബാരി 4/252)

ഖുർആൻ അറിയാമെങ്കിൽ രാത്രിയുടെ അന്ത്യയാമത്തിൽ വീട്ടിൽ നമസ്ക്കരിക്കലാണ് ഏറ്റവും ഉത്തമം.ഖുർആൻ അറിയില്ലെങ്കിൽ ഒരു ഇമാമിന്റെ പിന്നിൽ നിന്ന് നമസ്ക്കരിക്കുകയാണ് ഉത്തമം.



 ✍️ഷാഹിദ് 

ഏഴു വൻപാപത്തിൽ രണ്ടെണ്ണം

എഴു വൻപാപത്തിൽ ഒന്നാമത്തേത് അല്ലാഹുവിൽ പങ്ക് ചേർക്കൽ, അഥവ അല്ലാഹുവിന്‍റെ സത്തയിലോ നാമഗുണ വിശേഷണങ്ങളിലോ അവന്നുള്ള ആരാധന യിലോ മറ്റു സൃഷ്ടികളെ പങ്കുചേര്‍ക്കലാണ് സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്ന് പറയുന്നത്. പ്രപഞ്ചത്തിന്‍റെ നിയന്ത്രണം അല്ലാഹുവിന്നു പുറമെ മറ്റു പലര്‍ക്കും സാധ്യക്കുമെന്ന് വിശ്വസിക്കല്‍, അല്ലാഹു അല്ലാത്ത മലക്കു കള്‍ , ജിന്നുകൾ,നബിമാര്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരോട് പ്രാര്‍ത്ഥിക്കല്‍ , അല്ലാഹുവിനു പുറമെ . ജാറങ്ങളിലും മഖ്ബറക ളിലും ബലിയറുക്കല്‍, അവിടങ്ങളിലേക്ക് നേര്‍ച്ചയാക്കല്‍ തുടങ്ങിയവ വലിയ ശിര്‍ക്കിനുദാഹരണങ്ങാകുന്നു.
 مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ . (المائدة :72)

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ച യായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (മാഇദ:72)

”നിങ്ങളവരോട് പ്രാര്‍ത്ഥിച്ചാല്‍ (ഇസ്തിഗാസ നടത്തിയാല്‍) നിങ്ങളുടെ പ്രാര്‍ത്ഥന (ഇസ്തിഗാസ) അവര്‍ കേള്‍ക്കുകയില്ല. ഇനി (നിങ്ങള്‍ ജല്‍പിക്കുംപോലെ അത്) കേട്ടാല്‍ തന്നെ അവര്‍ നിങ്ങള്‍ക്കുത്ത രം നല്‍കുന്നതുമല്ല. നിങ്ങള്‍ ചെയ്ത ഈ (പ്രാര്‍ത്ഥന -ഇസ്തിഗാസയാകുന്ന) ശിര്‍ക്കിനെ അവര്‍ അന്ത്യ ദിനത്തില്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിര്‍- 14)
”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ (ഇസ്തിഗാസ നടത്തുന്ന വനേക്കാള്‍) വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചുകൂട്ട പ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.”
(സൂറഃ അഹ്ഖാ ഫ്- 5,6)
രണ്ടാമത്തേത് സിഹ്ർ.
എന്താണ് സിഹ്ർ?
"സിഹ്റില്‍ പെട്ട ബഹുഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും ശിര്‍ക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയില്‍ പങ്കു ചേര്‍ക്കുന്നതിലൂടെയും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയുമാണ് സാധിച്ചെടുക്കുന്നത്.”
(അഖീദത്തുതൗഹീദ്: സ്വാലിഹ് അല്‍-ഫൗസാന്‍).
ജിന്ന്, ആത്മാവ്, ഗ്രഹങൾ നക്ഷത്രങ്ങൾ എന്നിവയുടെ റൂഹ്കൾ എന്നിവയെ ആരാധിച്ചും, പ്രാർത്ഥിച്ചുമാണ് സാഹിർ ശിർക്ക് ചെയുന്നത്. സിഹ്ർൽ വിശ്വസിക്കുന്നത്തോടെ അത് ചെയ്യിപ്പിക്കുന്നവനും ശിർക്ക് ചെയ്യുന്നു കൂടാതെ സാഹിർ പറഞ്ഞത് അനുസരിച് അയാൾ കൊലപാതകമോ, വ്യഭിചാരമോ പോലെയുള്ള നീച പ്രവർത്തികൾ ചെയ്യും അതോടെ അത് വൻ സാമൂഹിക വിപത്ത് ഉണ്ടാക്കും. അതാണ് സിഹ്ർഉം വൻ പാപമായി നിശ്ചയിക്കപ്പെട്ടത്. സ്വന്തം മകളെ കൊലപെടുത്തിയ പ്രഫസറുടെ വാർത്ത നാം കേട്ടതാണ്. അതു കൊണ്ട് സിഹ്റിൽ വിശ്വസിക്കൽ നരക പ്രവേശനത്തിന് കാരണമായേക്കും.
عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر
അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്‌റിൽ വിശ്വസിക്കുന്നവൻ  ,മദ്യപാനിയായവൻ , ഖദ്‌റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ
പ്രവേശിക്കില്ല " [ അഹമ്മദ് ]

عن عمران بن حصين ، رضي الله عنه ، قال : قال رسول الله صلى الله عليه وسلم : " ليس منا من تطير أو تطير له ، أو تكهن أو تكهن له ، أو سحر أو سحر له ، ومن عقد عقدة - أو قال : من عقد عقدة - ومن أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد صلى الله عليه وسلم .

 ഇമ്രാൻ ഇബ്ൻ ഹുസൈൻ [ റ ] നിന്നും  നിവേദനം : നബി [സ ] പറഞ്ഞു :"ശകുനം നോക്കുന്നവനും  
നോക്കിപ്പിക്കുന്നവനും , ഭാവി പ്രവചിക്കുന്നവനും തനിക്ക് വേണ്ടി ഭാവി  പ്രവചിപ്പിക്കുന്നവനും,സിഹ്‌ർ ചെയ്യുന്നവനും  തനിക്ക് വേണ്ടി സിഹ്‌ർ ചെയ്യിപ്പിക്കുന്നവനും , കെട്ടുകൾ ഉണ്ടാക്കുന്നവനും ഉണ്ടാക്കിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല , അതേപോലെ ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദിന് [സ ] അവതരിച്ചതിൽ അവിശ്വസിച്ചു . [ മുസ്‌നദ് ബസ്സാർ 3578 ]
ورجاله رجال الصحيح
ഇമാം ഹൈസമി പറയുന്നു : ഈ ഹദീസിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നു
[ മജ്‌മൂ സവാഇദ്  8480 ]
നബിയുടെ മേൽ പ്രസ്താവനയിലൂടെ സാഹിർ ചെയ്ത സിഹ്റിൽ വിശ്വസിക്കുന്നതിലൂടെ അഥവ സാഹിർ ചെയ്ത സിഹ്ർ കൊണ്ട് അവർ ഉദ്ദേശിച്ച വ്യക്തിക്ക് ഗുണമോ ദോഷമോ ഉണ്ടാകും എന്ന് വിശ്വസിച്ചാൽ.അത് ചെയ്യിപ്പിക്കുന്നവൻ ഇസ്ലാമിന്ന് പുറത്ത് പോകും. അതാണ് #സിഹ്റിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല. എന്ന് റസൂൽ പ്രസ്താവിച്ചത്. ചുരുക്കി പറഞ്ഞാൽ കാര്യം അവ്യക്തമാക്കിയ നിലയിൽ ജപ,ഹോമ, മന്ത്ര,തന്ത്രങ്ങളിലൂടെ  നടത്തുന്ന സിഹ്റിന് യാതൊരു പ്രതിഫലനവുമില്ല. എന്നാൽ ഭൗതിക മാർഗ്ഗങ്ങളിലൂടെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാഹിറാൻമാർ ചിലത് പ്രവർത്തിക്കുകയും ഇത് താങ്ങളുടെ സിഹ്ർ ന്റെ ശക്തിയാണെന്നും, പൂജയുടെ ശക്തിയാണെന്നും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും ചെയ്യാറുണ്ട്. അതിൽ തെറ്റിദ്ധരിച്ചു ആളുകൾ സിഹ്ർനു ഫലമുണ്ട് എന്ന് വിശ്വസിക്കുന്നു. ഉദാഹരണതിന്നു ദമ്പത്തികൾ തമ്മിൽ പരസ്പരം ഇഷ്ടമുണ്ടാക്കാൻ ചില വസ്തുക്കൾ ഭക്ഷണത്തിൽ ചേർത് കൊടുക്കാൻ സഹിറന്മാർ ആവശ്യപ്പെടാറുണ്ട്.  പൂജ ചെയ്ത വസ്തുവാണ് എന്നൊക്കെ പറഞ്ഞാണ് അവർ ഇതു കൊടുക്കുക. യഥാർത്ഥത്തിൽ ലവ് ഹോർമോണുകളെ ഉദ്ധീപിപ്പിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കളാണ് പൊടിയാക്കിയും ഭസ്മമാക്കിയും സഹിറന്മാർ നൽകുന്നത്. ഓക്സിട്ടോസിൻ അത്തരം ഒരു ഹോർമോൺ ആണ്. മത്തങ്ങ കുരുവിൽ ഉള്ള സിങ്ക് പുരുഷ ഹോർമോണുകളെ പരിപോഷിപ്പി ക്കുന്നു. ഇതു പൊടിയാക്കി രൂപമാറ്റം വരുത്തിയാൽ പെട്ടെന്നു ആർക്കും മനസ്സിലാകില്ല. ഇതു ശരീരത്തിൽ കടക്കുന്നത്തോടെ ഹോർമോൺ പ്രവർത്തനം ത്വരിതപ്പെടുന്നു. അതോടെ പിണക്കമുള്ള ദമ്പതികളിൽ പരസ്പരം താല്പര്യം വർധിക്കുന്നു. സാഹിറിന്റെ മന്ത്രം കൊണ്ടാണ് ഇതെല്ലാം എന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ മനുഷ്യന് രോഗമുണ്ടക്കുന്ന വസ്തുക്കളും ഉണ്ട്. അവ ഒറ്റയടിക്കുള്ള രോഗം നൽകില്ല കാലക്രമേണ രോഗിയാകുന്ന അവസ്ഥ ഉണ്ടാകും.ഉദാഹരണത്തിന് നീലമ്പാല. അതിൽ തുജോണ് എന്ന ടോക്സിൻ അടങ്ങിയത് മൂലം കൂടുതൽ അളവിൽ ശരീരത്തിൽ കടന്നാൽ അപസ്മരം പോലെ അവസ്ഥ ഉണ്ടാകും ചിലപ്പോൾ മരണം വരെ സംഭവിക്കാം. മദ്യം പോലുള്ള വസ്തുവിൽ ഇതു കലർത്തിയാൽ അറിയില്ല. സാഹിറന്മാർ ഇതു അൽപം വീതം കലർത്തി കൊടുക്കാൻ പറയും. സിഹ്ർ ചെയ്യിപ്പിക്കുന്നവൻ ഇതു ഏതോ അത്ഭുത മരുന്നാണ് എന്ന് കരുതും.ഇവിടെ ജനങളുടെ വിശ്വാസം നേടുന്നത് സാഹിറിന്റെ  അക്കകളങ്ങളും, തകിടിൽ വരക്കുന്ന ചിഹ്നങ്ങളും, കുരുതികളും,മന്ത്ര ജപങ്ങളുമാണ്. അത്ഭുത ശക്തികൾ ഈ വസ്തുക്കളിൽ നിന്ന് സാഹിറിനു ലഭിക്കുന്നു എന്നാണ് ജനങ്ങൾ കരുതുന്നത്.അത് മുതലെടുത്തു സാഹിറന്മാർ ജനങ്ങളെ ചൂഷണം ചെയ്യുന്നു.

إن رسول الله - صلى الله عليه وآله وسلم - حدثنا : " إن الرقى والتمائم والتولية شرك " قال : فقلت : ما التولية ؟ قال : " التولية هو الذي يهيج الرجال " هذا حديث صحيح الإسناد على شرط الشيخين ، ولم يخرجاه

നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ്‌ " ( ഹാക്കിം 8339 )

التولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة

"തിവലത് എന്ന് പറഞ്ഞാൽ സിഹ്‌റിന്റെ ഇനത്തിൽ പെട്ടതാണ്.  ഭർത്താവിലേക് സ്ത്രീ ആകർഷ്ടയാകാൻ വേണ്ടിയുള്ള മന്ത്രമാണത്.  ത്വർച്ചയായും അതിന് തഅസീറുണ്ട്,  ഹഖീഖത്തുണ്ട്  എന്ന്  വിശ്വസിച്ചാൽ അത് ശിർക്കിലേക്ക് എത്തിയേക്കാം "
( ഹാശിയത് സിന്ധി,  ബാബു തഅലീക്കിൽ ത്തമാഇഎം,  ഹദീസ് 3530)
ഇബ്നു മസ് ഊദ് (റ ) നിന്ന് നബി(സ )പറഞ്ഞു : ശകുനം നോക്കൽ ശിക്കാണ്,ശകുനം നോക്കൽ ശിക്കാണ്, ശകുനം നോക്കൽ ശിക്കാണ് "
(അദബ് അൽ മുഫ്രദ് ബുഖാരി 909, തിർമുദി, സ്വഹീഹ് ജാമിഅ 6394)
ഇബ്നു ഉമർ (റ ) വിൽനിന്ന് നബി(സ)പറഞ്ഞു : ഒരാളെ ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് ശക്കുനപ്പിഴ തടഞ്ഞുനിർത്തിയാൽ അവൻ ശിർക്ക് ചെയ്യുന്നവനായി "
(മുസ്‌നദ് അഹ്മ്മദ് )
അറബികൾ ഒരു യാത്രക്ക് ഇറങ്ങിയാൽ ആകാശത്തേക്ക് പക്ഷിയെ പറത്തി ശകുനം നോക്കാറുണ്ട്. പറക്കുന്ന പക്ഷി വലത്തേക്ക് പോയാൽ നല്ലതും ഇടത്തേക്ക് പോയാൽ ചീത്തയും എന്നാണ് അവർ കരുതുന്നത്. ഈ വിശ്വാസം കലാകാലങ്ങളായി അവരുടെ പൂർവ്വികർ ചെയ്തു പോന്നതാണ്. അവർക്ക് അത് അവരുടെ മതത്തിന്റെ ഭാഗമാണ്. എന്നാൽ അതിനെ പ്രവാചകൻ എതിർത്തു. അത് സൃഷ്ട്ടാവിൽ പങ്ക് ചേർക്കലാണ് എന്ന് പഠിപ്പിച്ചു. അവർ അല്ലാഹുവിനെ നിഷേധിച്ച യുക്തി വാദികൾ ആയിരുന്നില്ല, മറിച്ച് അല്ലാഹു വെച്ചിട്ടുള്ള സംവിധാനമാണ് ഇതെല്ലാം എന്ന് കരുതിയവരാണ്.
അവർ പക്ഷിയെ ഇലാഹാണ് എന്ന് കരുതിയില്ല ഈ ലോകം പരിപാലിക്കുന്നവൻ എന്നും വിശ്വസിച്ചില്ല അതിനോട് ദുആ ചെയ്തില്ല, അത് ഹയ്യും, ഹാദിറുമാണ് എന്നിട്ടും പ്രവാചകൻ അത് ശിർക്ക് എന്ന് വിളിച്ചു. കാരണം ഖൈറും ശറ് റും അല്ലാഹു വിന്റെ പക്കൽ നിന്ന് മാത്രമാണ് വരുന്നത്. ഒരു മുടിക്കോ,കോഴിത്തലക്കോ, തക്കിടുകൾക്കോ,ഏലസ്സിനോ ആർക്കും ഒരു ദ്രോഹം ഉണ്ടാക്കാൻ സാധിക്കില്ല.അതേപോലെ കറാമത്തിന്റെയും മുഅജിസത്തിന്റെയും അടിസ്ഥാനത്തിൽ മരണപെട്ട അമ്പിയ,ഔലിയാക്കൾ ആളുകളെ സഹായിക്കുന്നതും അല്ലാഹുവിന്റെ ഇദ്‌ൻ പ്രകാരമാണ്, അവനിലൂടെയാണ് എന്നാണ് ഖുബൂരികളും പറയുന്നത്. ഇതെല്ലാം ബാഥ്വിലും ശിർക്കുമാകുന്നു.
മത പുരോഹിതന്മാർ മതത്തിൽ ഇതിനെല്ലാം രേഖയുണ്ട് എന്ന് വാദിക്കുന്നു. നബിക്ക് വരെ സിഹ്ർ ബാധിച്ചു എന്ന് തെളിവ് ഉദ്ധരിക്കുന്നു. അതീവ ദുർബലവും തെളിവിനു മതിയാത്തതുമായ രേഖകളാണ് അവയെല്ലാം. ഒരു നിവേദകന്റെ യോഗ്യതയാണ്, അയാൾ വിമർശനങ്ങളിൽ നിന്ന് മുക്തനായിരിക്കുക എന്നത്. ഓർമ്മ ശക്തിയിലോ, നിവേദനം ചെയുന്നതിലോ ഒരു വിമർശനവും ഉണ്ടായിക്കൂടാ. എന്നാൽ ഓർമ്മശക്തിയിലും, നിവേദന രീതിയിലും വിമർശിക്കപ്പെട്ട ആളുകളാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഖബർ നിവേദനം ചെയുന്നത്. അതിൽ പ്രഥമ നിവേദകൻ
ഹിഷാം ഇബ്നു ഉർവ്വയെ കുറിച്ച് ഹാഫിദ് പറയുന്നത് "ചിലപ്പോളൊക്കെ തദ്ലീസ് ചെയ്യും "എന്നാണ് (തക്രീബ് ). ഇമാം മിസ്സി പറയുന്നത് "ഹിഷാം ഖുറൈശികളുടെ സദസ്സ് ഇരുന്ന് ഹദീസുകൾ ഉദ്ധരിക്കും എന്നാൽ ആളുകൾ ആ ഹദീസുകളെ എതിർക്കും " എന്ന്
(തഹദീബ് അൽ കമാൽ 30/233)
ഇമാം മാലിക്ക് ഇദ്ദേഹത്തെ തൃപ്തി പെട്ടിരുന്നില്ല ഇമാം മാലിക്കിന്റെ ഗുരുവാണ് ഹിഷാം എന്നാലും മദീനയിൽ ഉള്ള കാലത്തെ ഹദീസുകൾ മാത്രമാണ് ഇമാം മാലിക്ക് ഇദ്ദേഹത്തിൽ നിന്ന് ഉദ്ധരിക്കുന്നുള്ളു.
അതുകൊണ്ട് തന്നെ നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് അദ്ദേഹം മുവത്വയിൽ ഉദ്ധരിക്കുന്നില്ല. യുസുഫ് ഇബ്നു ഖറാഷ് പറയുന്നത് ഇറാഖിൽ പോയ ശേഷം ഹിഷാമിനെ ഇമാം മാലിക്ക് തൃപ്തിപെട്ടിരുന്നില്ല എന്നാണ്.ഇമാം മാലിക്കിൽ നിന്ന് ഖത്തീബ് ബാഗ്ദാദി ഉദ്ധരിക്കുന്നു :ഇമാം മാലിക് പറഞ്ഞു ഹിഷാം ഇബ്നു ഉർവ്വ കദ്ദാബാണ്.
(താരീഖ് ബാഗ്ദാദ് 1/223)
ഹിഷാം കൂടാതെ രണ്ടാമതായി സുലൈമാൻ ഇബ്നു മിഹ്റാനിൽ വഴി സൈദ് ഇബ്നു അർക്കം (റ )നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട്. ഈ സുലൈമാനും മുദല്ലിസ് ആണ്.തദ് ലീസ് തസ്‌വിയത്തിന്റെ ആളാണ്
(തദ് റീബ് റാവി ) അഥവാ ദുർബല റാവികളിൽ നിന്നുള്ള ഹദീസ് അവരുടെ പേര് മറച്ചു വെച്ച് ബാക്കി സനദ് പറയും. താൻ യഥാർത്ഥത്തിൽ ഹദീസ് കേട്ടത് ദുർബല റാവിയിൽ നിന്നായിരിക്കും പക്ഷെ അയാളെ മറച്ചു വെച്ച് അതിനു മുൻപുള്ള താൻ പ്രസ്തുത ഹദീസ്  നേരിട്ട് കേൾക്കാത്ത റാവിയിൽ നിന്ന് ഉദ്ധരിക്കും.
തദ് ലീസ് അത്ര നിസ്സാര കാര്യമല്ല. ഉസൂലിന്റ പണ്ഡിതന്മാരുടെ അടുക്കൽ ഇതു മക്ക്റൂഹ് ആണ്.
ഇമാം ശുഅബ പറഞ്ഞു : തദ് ലീസ് കളവിന്റെ സഹോദരനാണ്
(ജാമിഉ ത്തഹ്സീൽ )
ഒരു ഹദീസിന്റെ അധികാരികതയിൽ സംശയം ഉണ്ടാകുന്ന പ്രവർത്തിയാണിത്. മൂദല്ലിസുകൾ സനദിൽ കൃത്രിമം കാണിക്കുന്നു.
പല താരമായി തദ്ലീസ് വിഭജിച്ചിട്ടുണ്ട് ഏത് തദ്ലീസും മുഹദ്ദിസുകൾ
ക്കിടയിൽ കറാഹത് തന്നെയാണ്.
തദ് ലീസ് ശുയൂഖ് എന്ന വിഭാഗം അൽപം അപകടമില്ലാത്തതാണ്. അതിൽ റാവികൾ തങ്ങളുടെ ഗുരു വിന്റെ അപര നാമത്തിൽ രിവായത് ചെയ്യും. ഇമാം ബുഖാരി തദ് ലീസ് ശുയൂഖ് നടത്തുന്ന ആളാണ്‌.
ഈ കഥ വരുന്ന മറ്റൊരു ത്വരീക് അംറ ബിന്തു അബ്ദുറഹ്മാൻ വഴി ആയിശ (റ )യിൽ നിന്ന് ഉദ്ധരിക്കുന്നതാണ് ഇതിന്റെ സനദിൽ ഉള്ള റാവി മുഹമ്മദ്‌ ഇബ്നു ഉബൈദുല്ല മത്റൂഖ് (വർജ്യൻ )ആണ്.
ഇബ്നു മഈൻ : ഇയാൾ ഒന്നുമല്ല
നസാഈ : വിശ്വസ്തനല്ല
അസദീ : മത്റൂഖ്, ഇമാം ബുഖാരി :ഇബ്നു മുബാറക് ഇയാളെ ഉപേക്ഷിച്ചു (തഹ്ദീബ് 5/207)
മറ്റൊന്ന് ഇബ്നു അബ്ബാസിൽ (റ )നിന്ന് ഇബ്നു സഅദ് ഉദ്ധരിച്ചത് അതിൽ കൽബിയുണ്ട്, അദ്ദേഹം കദ്ദാബാണ്. ഇമാം ദാറുഖുത്നി : മത് റൂഖ്, ഇബ്നു അസാകിർ : റാഫിദി വിശ്വസ്ഥാനല്ല,ഇമാം ബുഖാരി : അലി മദിനി പറഞ്ഞു, കൽബി അബു സാലിഹിൽ നിന്ന് ഉള്ള റിപ്പോർട്ട് കളവാണ്, ഇബ്നു ജൗസ്സി : കദ്ദബ്
(സിയർ 10/101, താരീഖ് അൽ കബീർ, ദുആഫാ ഇബ്നു ജൗസ്സി )
അതേപോലെ ജുവൈബിർ ഇബ്നു സഈദും ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്നു ഈ ജുവൈബീർ മത്റൂഖ് ആണ്
ഇമാം നസാഈ : മത്റൂഖ്
യഹിയ്യ ഇബ്നു മഈൻ : ദുർബലൻ
ഇമാം ബുഖാരി : ദാഹാകിൽ നിന്നുള്ള ഹദീസുകൾ ദുർബലമാണ്
അലി മദീനി : ദുർബലൻ, യഹിയ്യ ഇബ്നു സഈദ് : ദുർബലൻ, ദാറുഖുത്നി : മത് റൂഖ്
(അൽ കാമിൽ ജൂർജാനി, ദുഅഫ അൽ സ്വഗീർ,ദുആഫാ ഇബ്നു ജൗസ്സി  )
അംർ ഇബ്നു ഹകം എന്ന തബീഈൽ നിന്നും മുർസലയ റിപ്പോർട്ടും ഇബ്നു സഅദ് ഉദ്ധരിക്കുന്നു. മുർസൽ തെളിവിനു പര്യാപ്തമല്ല.
അതേപോലെ റബിഇബ്നു അനസ് വഴി അനസ് (റ ) വിൽ നിന്നും ഈ കഥ ഉദ്ധരിക്കുന്നുണ്ട് അതിന്റെ സനദിൽ അബു ജഅഫർ റാസി ഉണ്ട്.
അഹ്മ്മദ് : പ്രാബലനല്ല, നസാഈ : പ്രാബലനല്ല, ഇബ്നു ഫല്ലാസ് : ദുർബലൻ
(സിയർ 7/347)
ചുരുക്കിപറഞ്ഞാൽ ഈ കഥ നാല് സഹബികളിൽ നിന്ന് വ്യത്യസ്ഥ മത് നിലൂടെ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും എല്ലാം അതീവ ദുർബലങ്ങളാകുന്നു. ഇത്തരം റിപ്പോർട്ട്കൾ പൂർവ്വികർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി എന്ന് പറഞ്ഞു ദുർബല വിശ്വാസികളെ
പുരോഹിത വർഗ്ഗം ചുഷണം ചെയ്യുന്നു.
ഇതു മനസ്സിലാക്കാതെയോ അല്ലാതെയോ ഒരു വിഭാഗം പുരോഹിതർ ഇതിനെ ന്യായീകരിച്ചു താങ്കളുടെ പൗരോഹിത്യ പാരമ്പര്യം കാക്കാൻ പാട് പെടുന്നു. ഓരോ പണ്ഡിതൻമാരുടെ അഭിപ്രായങൾ മാത്രം സ്വീകരിച്ചു ഓരോ വിഭാഗങ്ങളായി പിരിഞ്ഞവരാണ് പൂർവ്വികരായ പണ്ഡിതൻമാർ. മദ്ഹബുകളുടെ ഇമാമീങ്ങളുടെ കാലത്ത് അഹല്സുന്ന എന്നൊരു പേര് ഇല്ലായിരുന്നു. പിൽകാലത് ഇസ്ലാമിലെ വിഭാഗങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിച്ച പദമാണ് അഹല് സുന്ന. പക്ഷെ ഇന്ന് ചില പണ്ഡിതന്മാരെ ചിലർ വോട്ട് ചെയ്ത് അഹ്‌ല് സുന്നയും, അഹ് ല് ബിദ്അതും ആകുന്നു പരിതാപകരം തന്നെ.വിശുദ്ധ ഖുർആനിന്റെ വ്യക്തമായ പ്രസ്താവനയൊന്നും അവർ സ്വീകരിക്കില്ല കാരണം അവരുടെ പുരോഹിതൻമാരെ തള്ളിപ്പറയാൻ അവർക്ക് സാധിക്കില്ല. സിഹ്ർ എന്ന് പറഞ്ഞാൽ അത്ഭുത ശക്തികൾ പിശാച് മനുഷ്യർക്ക് കൊണ്ട് വന്നു നൽകിയ ഒന്നൊന്നുമല്ല. മേൽ വിശദീകരിച്ചപ്പോലെ
മരുന്നുകളും, തന്ത്രങ്ങളും, കൺകെട്ടും കൊണ്ടാണ് സഹിറന്മാർ ചിലതൊക്കെ ചെയ്യുന്നത്. അതിൽ അത്ഭുതം കൂറി ആളുകൾ അവർക്ക് പൈശാചിക ശക്തികൾ ഉണ്ടെന്ന്കരുതുന്നു.
ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതെ ജീവിക്കുക.
അല്ലാഹു പറയുന്നു :
 പറയുക: ഇതാണ്‌ എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ ( അവനോട്‌ ) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. [ 12/ 108 ]




മാരണം, കൂടോത്രം, മായാജാലം ,സിഹ്ർ

 

 

ഖറാഫി പറയുന്നു ;“സാഹിറിന് ചെറിയ ജനലിലൂടെ ശരീരം കടക്കുന്നത്ര സ്വന്തം ശരീരം ചെറുതാക്കുവാനും, ചെറിയ നൂലിന്റെ മുകളിലൂടെ നടക്കാനും, ആകാശത്തു കൂടെ പറക്കാനും, അപരനെ കൊലപ്പെടുത്താനും സാധിക്കുമെന്ന് (മാലികി മദ്ഹബിലെ) നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞതായി ഇബ്‌നുല്‍ ജുവയ്നി ഉദ്ധരിക്കുന്നു.ഒരാളെ കൊലപ്പെടുത്തുന്നതിലേക്കും, രൂപം മാറ്റുന്നതിലേക്കും, മനുഷ്യരൂപം മൃഗത്തിന്റെ കോലത്തിലേക്ക് മാറ്റിമറിക്കുന്നതിലേക്കും സിഹ്റിന്റെ സ്വാധീനം എത്തുമെന്നത് അവരില്‍ നിന്ന് (പണ്ഡിതന്മാര്‍) ഉദ്ധരിക്കപ്പെട്ടു വന്നവയാണ്.” (അല്‍-ഫുറൂഖ്:4/139)

ഖുർതുബി പറയുന്നു ; “മനുഷ്യകഴിവുകൾക്ക്  അതീതമായ രോഗം, പരസ്പരബന്ധത്തില്‍ വിള്ളലുണ്ടാക്കുക, ബുദ്ധി ഇല്ലാതാക്കുക, അവയവ രൂപം മാറ്റിമറിക്കുക പോലുള്ള പ്രകൃതിപ്രതിഭാസങ്ങൾക്ക്  വിരുദ്ധമായ കാര്യങ്ങള്‍ സാഹിറിന്റെ കയ്യിലൂടെ സംഭവിക്കുമെന്നത് നിഷേധിക്കാന്‍ കഴിയില്ലെന്നാണ് നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.സിഹ്ര്‍ കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ വിടവുകളിലൂടെ കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ നൂലിലൂടെ നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും, നായയുടെ മേലെ സഞ്ചരിക്കാനും സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഉണ്ടാകുന്നതിനുള്ള അത്യന്തികകാരണം സിഹ്റല്ല; സാഹിറിന്റെ മാത്രം കഴിവുമല്ല ഇത്. സിഹ്ര്‍ (എന്ന പ്രവര്ത്തിാ) ഉണ്ടാകുമ്പോള്‍ അല്ലാഹു സൃഷ്ടിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം; ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ശമിക്കുക, വെള്ളം കുടിക്കുമ്പോള്‍ ദാഹം കെടുക പോലുള്ളവ സംഭവിക്കുന്നത് പോലെ.” (തഫ്സീറുല്‍ ഖുര്ത്വു ബി:1/47)

അഹല് സുന്നയുടെ പണ്ഡിതർ പറയുന്നത് സാധാരണ മനുഷ്യന് സാധ്യമായതല്ല . മനുഷ്യനെ മൃഗമാക്കൽ മാനുഷികമല്ല അമാനുഷികമാണ്  അഥവാ അഭൗതീകമാണ് പ്രകൃതി പ്രതിഭാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സാഹിറിന് ചെയ്യാൻ കഴിയും എന്നാണ് അഹല് സുന്നയുടെ ഇമാം ഖുർതുബി പറയുന്നത്.

പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് എതിർ ചെയ്യാൻ സാഹിറിന് കഴിയും പക്ഷെ അത് അല്ലാഹു സാഹിറിന് കൊടുത്ത കഴിവാണ് എന്നാണ് ഇവിടെ ഖുർതുബി പറഞ്ഞു വെക്കുന്നത് .  ഇത് തന്നെയാണ് ഖബർ പൂജകർ  പറയുന്നത് . മരിച്ചവർ പ്രകൃതിക്ക് വിരുദ്ധമായി അല്ലാഹു കൊടുത്ത കഴുവുകൊണ്ട് കേൾക്കും എന്ന് !

അഹല് സുന്നയുടെ  ഇമാം ഖുർതുബി വീണ്ടും പറയുന്നു; ' സിഹ്ര്‍ കൊണ്ട് സാഹിറിന്റെ ശരീരം ചെറിയ വിടവുകളിലൂടെ കടക്കുന്നത്ര ചെറുതാക്കുവാനും, സൂക്ഷ്മമായ നൂലിലൂടെ നടക്കാനും, ആകാശത്തിലൂടെ പറക്കാനും, വെള്ളത്തിന് മീതെ നടക്കാനും,.സാധിക്കുമെന്നും അവര്‍ (പണ്ഡിതന്മാര്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്.

(തഫ്സീറുല്‍ ഖുര്ത്വു ബി:1/47)

അതെ ഖുർതുബി തന്നെ പറയുന്നു ;“വെട്ടുകിളി, പേന്‍, തവള (എന്നിവയെ ഇറക്കുക), സമുദ്രത്തെ പിളര്ത്തു ക, വടി (പാമ്പായി) രൂപം മാറ്റുക, മരിച്ചവരെ ജീവിപ്പിക്കുക, ഊമകളെ കൊണ്ട് സംസാരിപ്പിക്കുക പോലുള്ള നബിമാര്ക്ക്് നല്കപപ്പെട്ട അതിമഹത്തരമായ ദൃഷ്ടാന്തങ്ങള്‍ സിഹ്റിലൂടെ സംഭവിക്കില്ലെന്നതില്‍ മുസ്‌ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും സിഹ്റിലൂടെ സംഭവിക്കില്ലെന്ന് ഖണ്ഡിതമായി പറയല്‍ നിര്ബംന്ധമാണ്; സാഹിര്‍ (സിഹ്ര്‍ ചെയ്യുന്ന) ഉദ്ദേശമനുസരിച്ച് ഇവയൊന്നും അല്ലാഹു സൃഷ്ടിക്കുകയില്ല.

(തഫ്സീറുല്‍ ഖുര്ത്വു ബി:2/42)

 

 സാഹിറിന് ഇഷ്ടംപോലെ ,ഉറുമ്പ് മനുഷ്യൻപോലെ ചെറുതാകാനും വലുതാകാനും സാധിക്കും എന്ന് മേലെ പറഞ്ഞു വെച്ച ഈ പണ്ഡിതൻ തന്നെയാണ് വടി പാമ്പാക്കി മാറ്റാൻ സാഹിറിന് സാധിക്കില്ല എന്ന് പറയുന്നത് ! വൈരുധ്യം !ആകാശത്തിലൂടെ പറക്കാനും , വർദ്ധമാൻ നൂലിലൂടെ നടക്കാനും പറ്റുന്ന സാഹിറിന് സമുദ്രത്തെ പിളർത്തിക്കാണിക്കാൻ സാധിക്കില്ല പോലും ! വൈരുധ്യങ്ങളുടെ ഘോഷയാത്രയാണ് ഖുർതുബി നിരത്തുന്നത് . ആകാശത്തിലൂടെ പറക്കുന്ന സാഹിറിന്ന് വടി പാമ്പാക്കികാണിക്കാൻ എന്തെങ്കിലും പാടുണ്ടോ ? മുഅജിസതും സിഹ്‌റും ഒരേപോലെയല്ല എന്ന് സ്ഥാപിക്കണം എന്ന ബോധ്യമാണ് ഖുർതുബിയെ കൊണ്ട് ഇങ്ങനെ എഴുതിപ്പിച്ചത്. ചെറിയ കൺകെട്ടുകൾ കാണിച്ചു തങ്ങൾക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുക ,അത് വഴി ദിവ്യനാകുക  അത് തന്നെയാണ് സാഹിറന്മാരുടെ താല്പര്യം ,  അവരുടെ വഴി എളുപ്പമാക്കുന്ന ഒരു വിഭാഗമാണ്  കുറെ മത പണ്ഡിതന്മാർ . സാഹിറന്മാർ പ്രവാചകന്മാരുടെ മുഅജിസത്തുകളെ ദൈവീകമല്ല എന്ന് വരുത്തിത്തീർക്കുന്നവരാണ് ,അതിന്നായി അവർ പ്രചരിപ്പിക്കുന്ന കള്ളകഥകൾ  വെള്ളപൂശുന്ന ദൗത്യമാണ് ഒരു വിഭാഗം മുസ്ലിം പണ്ഡിതന്മാർ .

മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെയും അവർ ഉന്നം വെച്ചു . അതിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ കഥയാണ് മുഹമ്മദ് നബിയുടെ സിഹ്‌ർ ബാധ . അതിന്നായി ഒരു സങ്കൽപ്പ കഥാപാത്രത്തെയും ഉണ്ടാക്കി ,ലബീദ് ഇബ്ൻ അ'അസം !. ജൂതന്മാരുടെ ബനൂ സുറൈഖ്  ഗോത്രത്തിൽ പെട്ട ജൂതൻ ! അറബികളുടെ ജീനോളജി ചരിത്രഗ്രന്ഥത്തിൽ ഇങ്ങനെ ഒരു  അ'അസം ഇല്ല അയാളുടെ മകനും ഇല്ല . മദീനയിൽ ഇങ്ങനെ ഒരു ജൂത ഗോത്രവുമില്ല . എല്ലാം സങ്കൽപ്പമാണ് . അത് പിടിക്കപെടാതിരിക്കാനാകും റിപ്പോർട്ടർമാർ ബാനു സുറൈഖുമായി സഖ്യത്തിൽ ഉള്ള മുനാഫിക്കായ ലബീദ് എന്നൊക്കെ പറഞ്ഞത് . എന്നാൽ യഹൂദിയാണ് ലബീദ് എന്ന് ഇബ്ൻ കഥീർ അടക്കമുള്ള ചരിത്രകാരൻമാർ രേഖപ്പെടുത്തുകയാണ് . "തൗറാത്ത് സൃഷ്ടിയാണ് എന്ന വാദം ലബീദ് ഇബ്ൻ അഅസം എന്ന യഹൂദിയിൽ  നിന്നും താലൂത് വഴി ബയാൻ ഇബ്ൻ സംആൻ പ്രചരിപ്പിച്ചു അതിൽ നിന്നും പ്രചോദനം കൊണ്ട് ബയാൻ ഖുർആൻ സൃഷ്ടിയാണ് എന്ന് ഇസ്ലാമിൽ ആദ്യമായി വാദം കൊണ്ടുവന്നു അത് ജഅദ് ഇബ്ൻ ദിർഹം ഏറ്റെടുത്തു അയാളിൽ നിന്നും ജഹം ഇബ്ൻ സഫ്‌വാൻ ഏറ്റെടുത്തു പില്കാലത് ഈ ജഹ്മിൽ നിന്ന് ജഹ്മിയ്യ വിഭാഗം രൂപാന്തര പെട്ടു "

[ബിദായ വ നിഹായ 9/ 350 ]

ബനൂസുറൈഖ്  ജൂത ഗോത്രമല്ല  അതിനാൽ ചരിത്ര യാഥാർഥ്യങ്ങൾക്ക് വിരുദ്ധമാകാതിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിഫലമാണ്  . ലബീദിന്റെ മൂലത്തണ്ടു തെളിയിക്കാൻ ഈ ചരിത്രം ആശ്രയിച്ചാൽ അബദ്ധമാകും ! ഇതിൽ പറയുന്നത് ലബീദ് യഹൂദിയാണെന്നാണ് . ബനൂസുറൈഖ് ഗോത്രം അൻസാരി ഗോത്രമാണ്  അൻസാരികളിൽ യഹൂദിയില്ലല്ലോ . അപ്പോൾ ഹദീഥുകളിൽ പരാമർശിക്കുന്ന കാര്യങ്ങൾ പരസ്പ്പര ഭിന്നത പുലർത്തുന്നത് എന്ന് മനസിലാക്കാം ഈ കഥ സാങ്കൽപ്പികമായപോലെ കഥയിലെ വില്ലനും ഒരു സാങ്കൽപ്പികമാണ്.

എന്നാൽ ഇത് തിരിച്ചറിഞ്ഞ പണ്ഡിതന്മാരുമുണ്ട് .അവർ  ഇക്കാര്യം തിരിച്ചറിഞ്ഞു നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട് .

ഇമാം അബൂബക്കർ അൽ ജസ്സാസ് പറയുന്നു ; “ഗുരുതരവും അപമാനകരവുമായ കേട്ട് കഥയാണ്‌ നബിക് സിഹരു ബാദിചു എന്നുള്ളത് ...പ്രവാചകന്മാരുടെ മുഅജിസത്തുകളെ നിഷേധിക്കാൻ വേണ്ടി  മത നിഷേധികളുടെ നിര്മിതിയാണ് ഈ കഥകൾ. [അഹ് കാമുൽ ഖുർആൻ  1/ 49 ]

to be continued

കണ്ണേർ യാഥാർത്യമെന്ത് ?

ഷാഹിദ് മുവാറ്റുപ്പുഴ 
ആധുനികരും പൂർവികരുമായ ധാരാളം സമൂഹം കണ്ണേറു്  എന്ന അന്ധവിശ്വാസത്തിൽ വിശ്വാസികുന്നവരാണ് . ചരിത്രത്തിന്റെ പിന്നാം പുറങ്ങളിലേക്ക്  പോയാൽ അങ്ങ് റോമക്കാരുടെയും ഗ്രീകുകാരുടെയും  വിശ്വാസം മുതൽ പഴക്കമുണ്ട്  ഈ കണ്ണേറിന് . ഈജിപ്ഷ്യൻസും , ഇസ്രായില്യരും , ഇന്ത്യാകാരും എല്ലാം പണ്ട് കാലം മുതൽ ഈ അന്ധവിശ്വാസത്തിൽ വിശ്വസികുന്നവരാണ് . ഓരോ രാജ്യത്തും അതിനു പല നാമങ്ങളാണ് . അറേബ്യയിൽ  ഐനുൽ ഹസദ് എന്നും , ഗ്രീകിൽ മടിയാസ്മ എന്നും , ഹിബ്രൂവിൽ അയിൻഹറാ എന്നും  , ഇന്ത്യയിൽ  നസർ എന്നും , കേരളത്തിൽ കണ്ണേർ   എന്നും  
സംസ് ക്രിതത്തിൽ  ദൃഷ്ടിദോഷം എന്നുമെല്ലാം അറിയപെടുന്നു .
പ്ലാറ്റൊയുടെയും , യുക്ലിടിന്റെയും എല്ലാം ഗ്രന്ഥങ്ങളിൽ ഇതു സ്ഥാനം പിടിച്ചിട്ടുണ്ട് .
എന്നാൽ ആധുനിക ശാസ്ത്രം ഇതിനെ നിഷേധിക്കുന്നു . മനുഷ്യന്റെ കണ്ണുകളിൽ നിന്നും അത്തരം ഒരു റെഡിയേഷൻ  ഉണ്ടാകുനില്ല  എന്നാണ്  പറയുന്നത് .
പാരാസൈകോളജി  എന്ന പേരിൽ  ഇന്ന് പല അന്ധവിശ്വാസങ്ങളും പലരും പ്രചരിപ്പിക്കുന്നു . human ocular extra mission എന്ന പേരില് കണ്ണേറിനെ ന്യായികരികുന്ന spiritual psychologist  കളും  ഉണ്ട്. ഈ കണ്ണേറിൽ നിന്നും രക്ഷ നേടാൻ വിവിധ തരം ആഭരണങ്ങളും ടാലിസ്മാൻ കളും സിംബലുകളും പുരാതന കാലം മുതൽ സ്വീകരിച്ചു പോരുന്നു .
എന്താണ്  കണ്ണേർ ? ‘ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ അഭിവൃധിയിൽ അസൂയ പൂണ്ട്  അയാളിലേക്ക്  നോക്കിയാൽ   അതുമൂലം ശാരീരികമായോ , മാനസികമായോ നോകപെടുന്ന ആളെ ഉപദ്രവം ഉണ്ടാകാനുള്ള കഴിവ്  കണ്ണുകൾക് ഉണ്ടെന്ന വിശ്വാസമാണ്  അത്’ . അങ്ങനെ അസൂയപൂണ്ടു  നോകുന്നതുമൂലം ഒരു മനുഷ്യനെ ദ്രോഹികാൻ സാധികുമോ എന്നത് ഇസ്ലാമിക സിദ്ധാന്തങ്ങളിൽ നിന്നും ചർച്ച ചെയ്യലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം . 
' കോങ്കണ്ണ്‍  ഉള്ളവർ , വഴിയിൽ തടസ്സമായി ,അല്ലെങ്കിൽ കുറുകെ വന്നാൽ  തനിക്കു 
ആപത്തുണ്ടാകുമെന്ന്  മീൻ പിടുത്തക്കാരും ,കാള ഗുസ്ഥികാർ , പോലെ അപകടം പിടിച്ച ജോലിക് പോകുന്നവരും വിശ്വസിച്ചിരുന്നു " [encyclopedia superstitions]
ഇന്ന് വിപണിയിൽ കണ്ണേറിനെ തടുക്കാനുള്ള പല വസ്തുക്കളും ഉണ്ട് . വസ്ത്രങ്ങളിലും ആഭരണങ്ങളിൽ പോലും കണ്ണേർ   തട്ടതിരിക്കാനുള്ള  സിംബല്സ് ഉണ്ട് . പുതു മണവാട്ടിയെ അണിയിചോരുക്കുമ്പോൾ പോലും ഇത്തരം സിംബലുള്ള ആഭാരങ്ങൾ  ഈജിപ്തുകാർ പ്രത്യേഗിച്ച് ധരിപ്പികാറൂണ്ട് ,   . നമ്മുടെ നാട്ടിൽ കൊച്ചു കുട്ടികളുടെ കവിളിൽ  പോട്ട് കുത്താറൂണ്ട് .  ഇതെല്ലാം ഈ അന്ധവിശ്വാസത്തിൽ അതിഷ്ട്ടിതമാണ് .
കണ്ണേറിൽ നിന്നും സംരക്ഷണം നല്കുന്ന ചില ആഭരണങ്ങളും സിംബലുകളും താഴെ  .
മുസ്ലിംഗൾ കണ്ണേർ   ഏൽക്കാതിരിക്കാൻ വെക്കുന്ന സിംബൽ 

 വിപണിക്കും ഈ അന്ധവിശ്വാസികളെ കൊണ്ട് ധാരാളം മെച്ചമുണ്ട് 
ഇതേ അടിസ്ഥാത്തിലാണ് നമ്മുടെ നാട്ടിലും ആളുകൾ  വിശ്വസികുന്നത് . നന്നായി പാൽ ചുരത്തുന്ന ഒരു പശു അതിനെ ആരെങ്കിലും നോക്കിയാൽ അല്ലെങ്കിൽ നാന്നായി പാൽ കിട്ടുന്നുണ്ടല്ലോ എന്ന് പറഞ്ഞാൽ പിന്നെ ആ പശു പാൽ ചുരത്തൽ നിർ തും എന്ന് വിശ്വസിക്കുന്നവരുണ്ട് . ചിലപ്പോൾ രോഗം വന്നു പശു ചാത്തുപോകാനും സാധ്യതയുണ്ടെന്ന് അവർ വിശ്വസിക്കുന്നു . അതേപോലെ കായ്കുന്ന ഫല വൃക്ഷങ്ങളും ഇതുപോലെ നശികുമെന്നും വിശ്വസിക്കുന്നു . ഇതു കണ്ണേറിന്റെ അതെ മാതൃകയിലുള്ള നാവേറാണ് . അങ്ങനെ ഈ കണ്ണേറം നാവേറും ഇപ്പോൾഇവയെല്ലാം ദുർബല മനുഷ്യ മനസ്സിനെ ഭീതിപ്പെടുത്തുകയാണ്
         ഇസ്ലാമിലെ അടിസ്ഥാന സിദ്ധാന്തം തൗഹീദാണ് . അതിൽ അടങ്ങിയിട്ടുള്ള പ്രധാനഭാഗം അദ്രിശ്യമായ [ഗൈബിയായ ] നിലയിൽ  ആരെയെങ്കിലും  ഭയകുകയാണെങ്കിൽ അത്  അല്ലാഹുവേമാത്രം ആയിരിക്കണം എന്നുള്ളതാണ് .
لَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ وَهُم مِّنَ السَّاعَةِ مُشْفِقُونَ
തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി ഉല്‍ക്കണ്ഠയുള്ളവരുമാരോ ( അവര്‍ക്കുള്ള ഉല്‍ബോധനം. )

[21/49]
قَالَ اللَّهُ لاَ تَتَّخِذُواْ إِلَهَيْنِ اثْنَيْنِ إِنَّمَا هُوَ إِلَهٌ وَاحِدٌ فَإِيَّايَ فَارْهَبُونِ
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.

[16/51]

وَلاَ تُفْسِدُواْ فِي الأَرْضِ بَعْدَ إِصْلاَحِهَا وَادْعُوهُ خَوْفًا وَطَمَعًا إِنَّ رَحْمَتَ اللّهِ قَرِيبٌ مِّنَ الْمُحْسِنِينَ

ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു.
[7/56]

തൗഹീദ് എന്താണെന്നു  അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന ഗ്രന്ഥത്തിൽ കുഞ്ഞീതു മദനി പറയുന്നു :"കാര്യ കാരണ ബന്ധങ്ങള്ക് അതീതമായ വിധത്തില് ദുരിതങ്ങളിൽ നിന്നുള്ള രക്ഷക്കും സൗബാഗ്യ ലബ്ധിക്കും അവനോട് മാത്രം അര്തിക്കുക  അവനിൽ നിന്ന് മാത്രം പ്രത്യാശിക്കുക " [അല്ലാഹുവിന്റെ ഔലിയാക്കൾ -പേജ് 98 .] കാര്യ കാരണ ബന്ധങ്ങള്ക് അപ്പുറത്തുള്ളതാണ്  കണ്ണേരു വിശ്വാസം . ഒരാൾ നോക്കുനതുകൊണ്ട്  രോഗവും , അപകടവും മരണം വരെ ഉണ്ടാകും എന്ന വിശ്വാസത്തിൻ കാര്യകാരണ ബന്ധമില്ല, കാരണം കണ്ണിനു അങ്ങനെ ഒരു ശക്തിയില്ല . കണ്ണില് നിന്നും അത്തരം ഒരു വികിരണങ്ങളും ഉൽഭാവികുന്നില്ല. ഇതൊരു ശാസ്ത്ര സത്യമാണ് . തനിക്കു പ്രയാസവും രോഗവും ഉണ്ടാകുമ്പോൾ അത് ആരോ കണ്ണേരിഞ്ഞതാണ് എന്ന് ഒരാള് കരുതുമ്പോൾ . മറഞ്ഞ മാർഗത്തിൽ തന്നെ ആരോ ഉപദ്രവിച്ചു എന്ന് വിശ്വാസികലാണ് .
ഇതു തൗഹീദിന്നു വിരുദ്ധവുമാണ് .യഥാർത്ഥത്തിൽ
നബി [സ ] പറഞ്ഞ " ആ കണ്ണ് സത്യമാണ് " എന്ന ഹദീസിനെ വ്യക്യാനിച്ചവർ
ആ കണ്ണ് എന്നതിന്  കണ്ണേരു  എന്ന്  പറഞ്ഞതിന്റെ അബദ്ധമാണ്  ഇത്തരം ഒരു അന്ധവിശ്വാസം ഇസ്ലാമിലേക് കടന്നുകൂടാൻ കാരണമായത്‌ . ഇവിടെ അബൗദീഗമയ ഒരു കണ്ണിന്റെ പ്രവർത്തനമല്ല ഹദീസിൽ പറയുന്നത് മറിച്ചു കാര്യ കരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്തനമാണ് . 'ഐനുൻ ലാമഹ് ' ' എന്ന് പറയുന്നത്  ' ഐനുൽ ഹസദാണ് ' . അസൂയ പൂണ്ട മനുഷ്യന്റെ ഉപദ്രവമാണ് ഇവിടെ ഉദേഷികുന്നത് . ഒരാളുടെ അറിവിലോ , സ്വത്തിലോ , സൗന്ദര്യതിലൊ , അധികാരതിലോ അസൂയപൂണ്ട ഒരാള്  അയാളുടെ ആ സൗഭാഗ്യങ്ങള്  നശിപ്പിക്കാൻ പല പ്രവര്ത്തന ങ്ങളും  ചെയ്യാന്  സാധ്യതയുണ്ട് . അയാളുടെ ആ ശര്റില് നിന്നും നമ്മെ രക്ഷികാൻ അല്ലാഹുവിനെ സാധിക്കൂ . അതിനാല് അവനില് അഭയം തേടണം . അതാണ്‌ സുറത്തു ഫലക് പഠിപ്പികുന്നതും .
ഇനി ഈ വിഷയവുമായി പല ഹദീസുകളും വന്നിടുണ്ട് അവയില്  ഈ അന്ധ വിശ്വാസം പറയുന്ന  ഹദീസുകൾ എല്ലാം ദുര്ബലമാണ് . വിമര്ശന വിധേയരായ നിവേദക ന്മാര്  ഉദ്ധരി കുന്ന ഹദീസുകളാണ്  അവയിൽ മിക്കതും

ബുരൈദ [റ ] : നബി [സ] അരുളി :" കണ്ണേ റിനും തേൾ വിഷതിനുമാല്ലാതെ റുകിയ ഇല്ല " [ഇബ്ണ്‍ മാജ 3642 ]

ഈ ഹദീസിലെ അബു ജഫെര് റാസി എന്ന നിവേദകൻ പ്രാമാണികനല്ല .
وأبو جعفر الرازي اسمه عيسى بن ماهان الرازي ، ضعفه كثير من أهل العلم .
. وقال عمرو بن علي : فيه ضعف
. وقال النسائي : ليس بالقوي
. وقال العجلي : ليس بالقوي
قال أحمد بن حنبل : ليس بقوي فى الحديث

من تهذيب التهذيب (12/57

ഇമാം ഇബ്ണ്‍ ഹജർ പറയുന്നു : ധാരാളം ഹദീസിന്റെ ഉലമക്കൽ  ഇദ്ധേഹത്തെ ദുര്ബലനായി പറഞ്ഞിടുണ്ട് . അമര് ഇബ്ണ്‍ അലി പറഞ്ഞു : ഇയാള് ദുര്ബലനാണ്
ഇമാം നാസ യി പറഞ്ഞു : ഇയാൾ യാതൊരു പരിഗണനയും അർഹിക്കുനില്ല
ഇമാം അജലീ പറഞ്ഞു : ഇയാൾ യാതൊരു പരിഗണനയും അർഹിക്കുനില്ല
ഇമാം അഹ്മദ് പറഞ്ഞു : ഇയാള് ഹദീസിന്റെ കാര്യത്തിൽ  ഒന്നുമല്ല [തഹ്ദീബ് 12/ 57 ]

ആയിഷ [റ ] നബി [സ ] പറഞ്ഞു : "കണ്ണേ രു സത്യമാണ്  അതിന്നാല്  അല്ലാഹുവോട്  രക്ഷ തേടുക "[ ഇബന് മാജ 3508]
ഈ ഹദീസിന്റെ സനദിലു അബീ വഖിദീ എന്ന നിവെദകനു ണ്ട് . അദ്ദേഹം ദുര്ബലനാണ് .
منكر الحديث تركه سليمان بن حرب  - أبو بكر البيهقي
 منكر الحديث - أبو حاتم الرازي
            ابن حجر العسقلاني -         ضعيف
            الدارقطني  -   ضعيف


            علي بن المديني-      كان ضعيفا
ഇമാം അബു ബാക്കരുല് ബൈഹക്കി : സുലൈമാന് ഇബ്ന് ഹര്ബ്  ഇയാളെ ഉപേക്ഷിച്ചു 
ഇമാം അബൂ ഹാത്തിം റാസി : മുന്കരുല് ഹദീസ് 
ഇമാം ദാരുഖുത്നി : ഇയാള് ദുര്ബലനാണ്
ഇമാം അലീ ഇബ്ന് മദീനി :  ഇയാള് ദുര്ബലനാണ്
[തഹ്ദീബ് അല്  കമാല് ]

ആയിഷ [റ ] നിന്നും നബി [സ ] : "എല്ലാ രോഗങ്ങളില് നിന്നും , അസുയാലുകളുടെ അസൂയയില് നിന്നും , എല്ലാ കണ്ണുകളില് നിന്നും അല്ലാഹുവിന്റെ നാമത്തില് ഞാന് അഭയം തേടുന്നു " [ മുസ്ലിം 2185 ]
ഈ ഹദീസിന്റെ സനദിലു ഉള്ള അബ്ദുല് അസീസ്‌ ദാരവര്ധിയ്  എന്ന റാവി പ്രബലനല്ല 
عَبْدُ الْعَزِيزِ الدَّرَاوَرْدِيُّ
محمد بن سعد كاتب الواقدي-ثقة كثير الحديث يغلط
زكريا بن يحيى الساجي-من أهل الصدق والأمانة إلا أنه كثير الوهم
أبو حاتم بن حبان البستي- كان يخطئ


മുഹമ്മദ്‌ ഇബ്ന് സാഅ ദ് : വിശ്വസ്തനാണ്  പക്ഷെ ധാരാളം അബദ്ധങ്ങള്  വരുത്താ രുണ്ട് 

ഇമാം സാജി : ധാരാളം ഊഹിച്ചു പറയാറുണ്ട് 

അബൂഹതിം ഇബ്ന് ഹിബ്ബാനു : ധാരാളം അബദ്ധങ്ങള്  വരുത്താ രുണ്ട് 
[തഹ്ദീബ് അല്  കമാല് ]
5408 حدثنا إسحاق بن نصر حدثنا عبد الرزاق عن معمر عن همام عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال العين حق ونهى عن الوشم
നബി ( സ ) പറഞ്ഞു ;"ആ കണ്ണു സത്യമാണ്‌  " ( ബുഖാരി )
ഇതിന്റെ നിവെദകൻ അബ്ദു റസാക്  വിമർശന വിധേയനാണ് 
 عن اأبو زرعة الدمشقي ، أخبرنا أحمد ، قال أتينا عبد الرزاق قبل المائتين ، وهو صحيح البصر ، ومن سمع منه بعدما ذهب بصره ، فهو ضعيف السماع . 
ഇമാം അഹമ്മദ്‌ ( റ ) പറഞ്ഞു : ഹദീസ്‌  കേൾകുന്ന  വിശയത്തിൽ ദുർബലനാണ് .
محمد بن أيوب بن الضريس : سألت محمد بن أبي بكر المقدمي عن حديث لجعفر بن سليمان ، فقلت : روى عنه عبد الرزاق ، فقال : فقدت عبد الرزاق ، ما أفسد جعفرا غيره - يعني في التشيع
മുഹമ്മദ്‌  ഇബ്ൻ  അയ്യുബ് - ഇദ്ധേഹത്തിന്റെ ശിയാ ാ യിസം  ഇദ്ധേഹത്തെ  നശിപ്പിച്ചു 
العقيلي في كتاب " الضعفاء " له ، في ترجمة عبد الرزاق : حدثنا محمد بن أحمد بن حماد ، سمعت محمد بن عثمان الثقفي ، قال : لما قدم العباس بن عبد العظيم من عند عبد الرزاق من صنعاء ، قال لنا - ونحن جماعة - : ألست قد تجشمت الخروج إلى عبد الرزاق ، فدخلت إليه ، وأقمت عنده حتى سمعت منه ما أردت ؟ والله الذي لا إله إلا هو ، إن عبد الرزاق كذاب
അഖീലി ( റ ) പറഞ്ഞു : അബ്ദു റസാക്ക്  കളവു  പറയുന്നവനാണ്
سير أعلام النبلاء
 ميزان 4792
മുകളിൽ പറഞ്ഞ അതേ ന്യൂനത ""തഹ്‌ദീബ്‌ അൽ തഹ്‌ദീബ്‌"" എന്ന ഗ്രന്ദത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

وقال ابن ابي خيثمة : سمعت يحيي بن معين وقيل له: قال احمد ان عبد الله بن موسي يردحديثه للتشيع . فقال كان - عبد الرزاق - والله الذي لا اله الاهو اغلى في ذالك منه مءة ضعف، ولقد سمعة من عبد الرزاق اضعاف ما سمعت من عبيد الله.

وقال العباس العنيري لما قدم من صنعاء : لقد تجشمت الي عبد الرزاق وانه لكذاب ، واواقدي اصدق منه..

( تهديب التهديب ٢/ ٥٧٣ & ٥٧٤)



حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا سُفْيَانُ، قَالَ حَدَّثَنِي مَعْبَدُ بْنُ خَالِدٍ، قَالَ سَمِعْتُ عَبْدَ اللَّهِ بْنَ شَدَّادٍ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَوْ أَمَرَ أَنْ يُسْتَرْقَى مِنَ الْعَيْنِ‏.‏

നബി [സ ] , കണ്ണേറിൽ നിന്നും രക്ഷ നേടാൻ മന്ത്രിക്കാൻ  ഞങങലോട്  ആജ്ഞ്ഞാപിക്കറൂണ്ട്

[ബുഖാരി 5738 ]


ഈ ഹദീസിലെ മുഹമ്മദ്‌ ഇബ്ൻ കസീർ വിമര്ശന വിധേയനാണ്

قال  أَبُو بَكْرِ بْنُ أبي خيثمة قال لنا يحيى بن معين لا تكتبوا عَنْهُ
وقال: لم يكن بالثقة وقاله عبد الخالق بن منصور عن يحيى بن معين
[5571]  تهذيب أل كمال

യഹ്യ ഇബ്ൻ മുഈൻ [ റ ] പറഞ്ഞു : ഇയാളിൽ നിന്നും ഒന്നും എഴുതി എടുക്കരുത് . ഇയാൾ വിശ്വസ്ഥനല്ല
[തഹ്ദീബ്  അൽ കമാൽ 5571 ]

وروى أحمد بن أبى خيثمة، قال لنا ابن معين  لا تكتبوا عنه، لم يكن بالثقة.
ميزان  4/650

യഹ്യ ഇബ്ൻ മുഈൻ [ റ ] പറഞ്ഞു : ഇയാളിൽ നിന്നും ഒന്നും എഴുതി എടുക്കരുത് . ഇയാൾ വിശ്വസ്ഥനല്ല

[മീസാൻ 4/650]

أبو دواد السجستاني    كان لا يحفظ
أحمد بن صالح الجيلي ضعيف
عبد الباقي بن قانع البغدادي ضعيف

ഇമാം അബു ദാവൂദ് [ റ ] പറഞ്ഞു : ഇയാൾ മനപാഠമാക്കാറില്ല
അഹമ്മദ് ഇബ്ൻ സാലിഹ് [ റ ] പറഞ്ഞു :  ഇയാൾ ദുർബലനാണ്
അബ്ദുൽ ബക്കി ബാഗ്‌ ദാദി [ റ ] പറഞ്ഞു:ഇയാൾ ദുർബലനാണ്

[ജർഹ് വ തഅദീൽ - hadithportal.com ]


وَحَدَّثَنَا عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ الدَّارِمِيُّ، وَحَجَّاجُ بْنُ الشَّاعِرِ، وَأَحْمَدُ بْنُ خِرَاشٍ، قَالَ عَبْدُ اللَّهِ أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا وُهَيْبٌ، عَنِ ابْنِ، طَاوُسٍ عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ‏"‏


"കണ്ണേറിന്റെ സ്വാധീനം ഒരു യാഥാർത്ഥ്യമാണ് . അല്ലാഹുവിന്റെ വിധിയെ എന്തെങ്ങിലും മറികടക്കുമായിരുന്നെ ങ്കിൽ  അത് കണ്ണേ റാ കുമായിരുന്നു . അതിന്റെ ശമനത്തിൻ , നിങ്ങളോട്  കഴികികൊടുക്കാൻ ആരെങ്കിലും ആവശ്യപെട്ടാൽ  കഴുകിക്കൊടുക്കുക .."[ മുസ്ലിം 2188 ]
പ്രസ്തുത ഹദീസിലെ ആശയം വ്യക്തമല്ല . കണ്ണേരു  അല്ലാഹുവിന്റെ ഖളാ ഖദറിനെ  വരേ മറികടക്കാൻ കെൽപ്പുള്ള ഒന്നാകുമായിരുന്നു എന്ന്  ഇതിൽ പറയുന്നു . ഇതിന്റെ ശമനത്തിന് കുളിക്കാൻ പറയുന്നു പക്ഷെ ആരാണ്  കുളിക്കേണ്ടത് എന്നും വ്യക്തമാക്കുന്നില്ല . ഖദറിനെ നിഷേധിക്കുന്ന ഒരു സാധ്യത ഈ ഹദീസിന്റെ ആശയത്തിൽ വരുന്നു . ഇതിന്റെ സനദിൽ മുസ്ലിം ഇബ്ൻ ഇബ്രാഹിം എന്ന നിവേദകനുണ്ട്  അദ്ധേഹത്തിന്റെ സഹോദരി ഖദരിയ്യ വിഭാഗത്തിൽ പെട്ടതാണ്  ഇദ്ധേഹം അവരുടെ കൂടെയാണ് ജീവിച്ചത്  അതിന്റെ പ്രഭാവമാണോ ഈ ആശയം ഇതിൽ വന്നതെന്ന് സംശയികെണ്ടിയിരിക്കുന്നു . 


അസ് മഹു്  [റ ] പറഞ്ഞു : റസൂലേ ജഫെറിന്റെ കുട്ടിക്ക് കണ്ണേ രു പറ്റിയിരിക്കുന്നു . ഞാൻ അവര്ക് റുകിയ ചെയ്യട്ടെ ? നബി അരുളി ; അതെ,എന്തെങ്ങിലും അല്ലാഹുവിന്റെ വിധിയെ മറികടക്കുമായിരുന്നെഗില്  അത് കണ്ണേ രു ആകുമായിരുന്നു " [ ഇബ്ണ്‍ മാജ 3510 , തിർമുദി 2059 ]
ഈ ഹദീസിന്റെ നിവെദകനായ അമര് ഇബ്ണ്‍ ദീനാര് ദുര്ബലനാണ് .
ഇയാള് വഴിയാണ്  ഇമാം തിർമുദിയും ഈ ഹദീസ് ഉദ്ധരിക്ന്നത്
قال  زياد بن أيوب، عن إسماعيل ابن علية 1: 2 كان لا يحفظ الحديث2
عن إسماعيل ابن علية 1: 2 ضعيف الحديث
وقال  أبو حاتم  ضعيف الحديث
عن أحمد بن حنبل  ضعيف، منكر الحديث
تاه ديب آل كمال

.ഇസ്മയിൽ ഇബ്ണ്‍ അലിയതിൽ നിന്നും സിയാദ് ഇബ്ണ്‍ അയ്യുബ് പറയുന്നു : ഇയാൾ ഹദീസ് മനപാഠം ഉള്ളവനല്ല .
ഇസ്മയിൽ ഇബ്ണ്‍ അലിയ് [റ ] പറയുന്നു :ഇയാൾ ദുര്ബലനാണ്
ഇമാം അഹമെദ് [റ ]പറഞ്ഞു : ദുര്ബാലനും മുന്കരുൾ ഹദീസുമാണ്
ഇമാം അബൂ ഹാത്തിം  [റ ]പറഞ്ഞു: ഇയാൾ ദുര്ബലനാണ് 
[തഹ്ദീബ് അൽ കമാൽ]
സഹൽ ഇബ്ണ്‍ ഹുനൈഫ് [റ ] പറഞ്ഞു ആമിര് ഇബ്ണ്‍ റബീഹ [റ ] സഹൽ കുളിച്ചു കൊണ്ടിരുന്നപോൾ അതുവഴി വന്നു . ഇത്രയും ഭംഗിയുള്ള ശരീരം ഞാൻ കണ്ടിട്ടില്ല എന്ന് അദ്ധേഹത്തെ നോക്കി പറഞ്ഞു . ഉടനെ സഹൽ [റ ] കുഴഞ്ഞു വീണു . സഹലിനെ[റ ]  നബിയുടെ അടുക്കല് എത്തിച്ചു ...."[ ഇബ്ണ്‍ മാജ 3509 ]
ഈ ഹദീസിലെ നിവെദകനായ ഹിഷാം ഇബ്ണ്‍ അമാർ വിമർശനത്തിനു വിധേയനാണ് .

 ثُمَّ قَالَ أَبُو دَاوُدَ : سُلَيْمَانُ بْنُ بِنْتِ شُرَحْبِيلَ أَبُو أَيُّوبَ خَيْرٌ مِنْهُ ، هِشَامٌ حَدَّثَ بِأَرْجَحَ مِنْ أَرْبَعِمِائَةِ حَدِيثٍ ، لَيْسَ لَهَا أَصْلٌ مُسْنَدَةٌ كُلُّهَا 
 ذَكَرَ أَحْمَدُ بْنُ حَنْبَلٍ هِشَامَ بْنَ عَمَّارٍ ، فَقَالَ : طَيَّاشٌ خَفِيفٌ . 
وقال صالح بن محمد الأسدي كان هشام بن عمار يأخذ على الحديث ولا يحدث ما لم يأخذ
 عن عبد الله بن محمد بن سيار كان هشام بن عمار -------- وكان يأخذ على كل ورقتين درهما
تاه ديب آل كمال    30/242 ]
ഇമാം അബു ദാവൂദ്  [ റ ] പറയുന്നു ; ഹിഷാം നാനൂറോളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്  ഈ മുസ് നദുകളെ ലാം  യാതൊരു അടിസ്ഥാന മില്ലാതതാണ് .
ഇമാം അഹ്മദ് പറയുന്നു ; ഹിഷാം എടുത്തുചാട്ടസ്വഭാവമുള്ള ആളും വിവേകം കുറഞ്ഞ ആളുമാണ്
സാലിഹ് ഇബ്ണ്‍ മുഹമ്മദ്‌ അസദി പറയുന്നു ; ഹിഷാം ഹദീസ്  ഉദ്ധ രികാൻ പണം വാങ്ങുമായിരുന്നു .അബ്ദുള്ള ഇബ്ണ്‍ മുഹമ്മദ്‌ സയ്യാർ പറഞ്ഞു ; ഹിഷാം രണ്ടു പേജ് ഹദീസ് ഉദ്ധ രികാൻ ഒരു ദിര്ഹം വാങ്ങിയിരുന്നു [തഹ്ദീബ് അൽ കമാൽ 30/242]

അനസ് റ നിവേദനം: “നബി [സ] തേൾ വിഷത്തിനും ,കണ്ണേ റിനും , നമീമാതിനും റുകിയ അനുവദിച്ചു " [ഇബ്ണ്‍ മാജ 3516 ]

ഈ ഹദീസിന്റെ നിവെദകനായ മുആവിയ ഇബ്ണ്‍ ഹിശമിനെ മുഹധിസുകൾ വിമർശിച്ചിട്ടുണ്ട് .
معاوية بن هشام القصار أَبُو الحسن الكوفي
مولى بني أسد 
بو بكر البيهقي: ليس بالقوي      
أبو حاتم بن حبان البست: ربما أخطأ
أحمد بن حنبل: كثير الخطأ
ابن حجر العسقلاني: صدوق له أوهام
الدارقطني:            ليس بالقوي
أبو حاتم بن حبان البستي : ربما أخطأ
ابن حجر العسقلاني : صدوق له أوهام
عثمان بن أبي شيبة العبسي : رجل صدق وليس بحجة

تاه ديب آل كمال
ബൈഹക്കി : ഇയാൾ യാതൊരു പരിഗണനയും അർഹിക്കുനില്ല
ഹാത്തിം ഇബ്ണ്‍ ഹിബ്ബാൻ : ധാരാളം പിഴവ്  വരുത്താറുണ്ട്
അഹ്മമദ് ഇബ്ണ്‍ ഹമ്പൽ : ചില പിഴവുകൾ വരുത്താറുണ്ട്
ഇബ്ണ്‍ ഹജര് : വിശ്വസ്തനാണ് പക്ഷേ വഹ്മ് ഉണ്ടാവാറുണ്ട്
ദാറു ഖുത്നി : ഇയാൾ യാതൊരു പരിഗണനയും അർഹിക്കുനില്ല
ഉസ്മാൻ ഇബ്ണ്‍ അഭി ശൈബ : വിശ്വസ്തനാണ് പക്ഷെ തെളിവിനു കൊള്ളുകില്ല
[തഹ്ദീബ് അൽ കമാൽ]

എന്താണ്  യഥാർത്ഥത്തിൽ കണ്ണേ രു ?
ഒരാൾ ഒരു പുതിയ വസ്ത്രം ധരിച്ചു അയാള് സുഹൃത്തുകളുടെ അടുത്ത് ചെന്നപോൾ അതിൽ ഒരുവൻ പറഞ്ഞു " ഈ വസ്ത്രം വളരെ മനോഹരമാണല്ലോ ? " കുറച് നേരം കഴിഞു ആ വസ്ത്രം ഒരു കമ്പിയിൽ കുടുങ്ങി കീറിപോയി. അപ്പോൾ സാധാരണകാരൻ കരുതുക അയാളുടെ കണ്ണേ റാണ് എന്നാണ് . എന്നാൽ ഒരു മുവഹ്ഹി ദു  കരുതുക പടച്ചോൻ ഈ പുതുവസ്ട്രതിനു ഇത്രയും നേരത്തെ ഭംഗിയെ വെച്ചിരുന്നുളൂ  എന്നായിരിക്കും . കാര്യ കാരണ ബന്ധത്തിന് അപ്പുറത്തായി ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സഹായികാനോ , ഉപദ്രവിക്കാനോ സാധികില്ല . അത് അല്ലാഹു അനുവദിച്ചിട്ടില്ല .

അതല്ലാതെ കേവലം ഒരാള് നോക്കിയാല് മരണം നടക്കും രോഗം ഉണ്ടാകും എന്നുള്ള വിശ്വാസം കാര്യകാരണ ബന്ധത്തിന് അപ്പുറത്തുള്ളതാണ് .  അതിനുള്ള കഴിവ് ഒരാള്കുണ്ടെന്ന വിശ്വാസം തൗഹീദിനു വിരുദ്ധവും . കേട്ടിപോകിയ ജാറങ്ങളെ അവമാതിച്ചു പറഞ്ഞാല് ആ മഹാതുകളുടെ ശാപം മൂലം അപകടം സംഭവിക്കും   എന്ന്  കബർ പൂജകർ  ജല്പ്പികുംപോലെ തന്നെയാണ്  ഈ കണ്ണേരു വിശ്വാസം .

ഇബ്ണ്‍ ഉമർ [റ ] നിവേദനം : നബി [സ ] അരുളി " രോഗം പിശാചുക്ക ളാൽ പകരലും ,ദുശ്ശകുനവും , ഹാമത്തും [കൂമൻ ],സഫർ മാസം നഹ്സും ഇല്ലാ " [ബുഹാരി ]
എന്താണ് ഹാമത്ത്  ? ഇമാം നവവി [റ ഹ് ] പറയുന്നു : " ഹാമത്ത് എന്നത് രാപക്ഷികളിൽ പ്രസിദ്ധമായ കൂമന് ആകുന്നു . അവർ പറയുന്നു 'ഈ പക്ഷി ഏതെങ്കിലും വീടിന്റെ മുകളില് ഇരുന്നു കരഞ്ഞാല്  അത് ആ ഗ്രഹ നാഥന്റെ  അല്ലെങ്കില് ആ വീടിന്റെ ഏതെങ്കിലും വ്യക്തിയുടെയോ  മരണ വാര്ത്ത അറിയിക്കുകയാണ് എന്ന് കരുതിയിരുന്നു ." [ശര ഹു മുഹദ്ദബു  14 / 215 ]നമ്മുടെ നാട്ടില് ഇതിനെ 'പുള്ള് ' എന്ന് പറയുന്നു . രാത്രി അത് വീടിന്റെ അരികെ നിന്നും കരഞ്ഞാൽ അപകട സൂചനയായി കരുതുന്നു . മക്ക മുശ്രിക്കുകളുടെ ഇതേ വിശ്വാസം തന്നെയാണ് ഇന്നുള്ള മുസ്ലിംഗളുടെ കണ്ണേരു  വിശ്വാസം . ഒരു പക്ഷി കൂകിയാൽ മരണം സംഭവിക്കും , അപകടം ഉണ്ടാകുമെന്നതു പോലെയാണ്  ഒരാള് നോക്കിയാല്  അപകടം ഉണ്ടാകും മരണം സംഭവിക്കും എന്ന് വിശ്വസികുന്നതും . രണ്ടിന്റെയും അടിസ്ഥാനം ഒന്നാണ് . ഇത്തരത്തിലുള്ള മനുഷ്യന്റെ മൂഡവിശ്വാസങ്ങളെ അറുതെറിയുന്നതാണ്  ഇസ്ലാമിലെ തൗഹീദ് .
ദാതു അന്വാത്  ഉമർ [റ ] മുറിച്ചു കളഞ്ഞു എന്തിനാണ്  ? ആളുകള് ആ മരത്തിൽ തങ്ങളുടെ വാള് തൂകിയിട്ടാൽ അതിൽ നിന്നും ഉപകാരം പ്രതീക്ഷിച്ചിരുന്നു . അത് ശിര്കാന് ആ ശിർക്ക് വളരാതിരിക്കാൻ അത് മുറിച്ചു കളഞ്ഞു . മരത്തിൽ തൂകിയിട്ടാൽ കാര്യകാരണ ബന്തത്തിനു അപ്പുറമുള്ള ഉപകാര ഉപദ്രവം അതിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നു . ഒരാളുടെ കണ്ണുകൾക് അത്തരത്തിൽ കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ള ഉപദ്രവം ഉണ്ടാകാൻ സാധിക്കും എന്ന് വിശ്വസിക്കലും  അതെ ദാതു അന്വാത് ആവ്ശ്യപെട്ടവരുടെ വിശ്വാസവുമായി ഒത്തു ചേരുന്ന വിശ്വാസമാണ് .
“നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?
അവര്‍ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകര്‍ത്തൃത്വം ). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
അല്ല. നാം അവരുടെ അടുത്ത്‌ സത്യവും കൊണ്ട്‌ ചെന്നിരിക്കുകയാണ്‌. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു. “  [ 23/86-90]